പ്രണയാർദ്രമായി 💕 ഭാഗം 2

രചന: മാളുട്ടി

സ്റ്റേഷൻ എത്തി ട്രെയിൻ നിർത്തിയത് അവൾ കണ്ണുകൾ തുടച്ച് ബാഗും എടുത്ത് ഇറങ്ങി... ചുറ്റും ഒന്നു കണ്ണോടിച്ചു...


"മാളുവേച്ചി.... "


Malu ശബ്‌ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ അവളെ കൈ വീശി കാണിക്കുന്ന ദേവുവിനെ കണ്ടു... മാളു അവളുടെ അടുത്തേക്ക് നടന്നു... അപ്പോഴാണ് ദേവുവിന്റെ പുറകിൽ നിൽക്കുന്ന സത്യയെ കണ്ടത്...


"ഞാൻ വിചാരിച്ചു നി മാത്രവേ ഉണ്ടാവുന്ന് സത്യേട്ടനും ഉണ്ടായിരുന്നോ...... "മാളു


"നിനക്ക് തോന്നുന്നുണ്ടോ മാളു ഈ കുരുപ്പിനെ ഒറ്റക്ക് നിന്നെ കൂട്ടാൻ മുത്തച്ഛൻ വിടുവെന്ന്...🤭"സത്യ


"ദേ എന്റെ ഏട്ടൻ ആണെന്നൊന്നും ഞാൻ നോക്കില്ല... പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ കുരുപ്പെന്ന് വിളിക്കരുതെന്ന്..😡."ദേവു


"ഇനി വിളിക്കാതിരിക്കാൻ ശ്രെമിക്കാം പോരെ..😌."സത്യ


"രണ്ടുപേരും അടിയുണ്ടാക്കാൻ ആണോ എന്നെ കൂട്ടാൻ ആണോ വന്നേ...🙄"മാളു


"ഓഹ് വന്ന കാര്യം മറന്നു... നി ആ ബാഗ് ഇങ്ങു താ..."സത്യ


"ചേച്ചി.... മനുവേട്ടൻ എന്താ വരാത്തെ..."ദേവു


"അവനു ഓഫീസിൽ എന്തോ തിരക്ക് ഉണ്ടെന്നു... നാളെ എത്താമെന്നു പറഞ്ഞു..."മാളു


"ബാക്കി വണ്ടിയിൽനിന്നും സംസാരിക്കാം രണ്ടും വേഗം വന്നേ.."സത്യ കാറിന്റെ ടിക്കിയിലേക്ക് ബാഗും മറ്റും എടുത്തുവെക്കുന്നതിനിടയിൽ പറഞ്ഞു....
😏ദേവു സത്യയെ നന്നായി പുച്ഛിച്ചു വണ്ടിയിൽ കയറി..മാളുവും കയറിയപ്പോൾ സത്യ കാർ സ്റ്റാർട്ട്‌ ചെയ്തു... കാർ പതിയെ ആ ഗ്രാമത്തിലൂടെ സഞ്ചരിച്ചു... ദേവു വായിക്ക് റസ്റ്റ്‌ കൊടുക്കാതെ മാളുവിനോട് ഓരോന്നും പറയുന്നുണ്ട്.... എന്നാൽ മാളു പുറത്തെ കാഴ്ചകളിൽ ലയിച്ചു ഇരിക്കുവാണ്....
വിളഞ്ഞു നിൽക്കുന്ന നെൽപാടവും തണുത്ത ഇളം കാറ്റും സങ്കർഷം നിറഞ്ഞ അവളുടെ മനസിനെ ശാന്തമാക്കി.... പെട്ടന്ന് സത്യ വണ്ടി നിർത്തിയത് മാളുവും ദേവൂവും മുന്നോട്ട് നോക്കി...


"എന്താ ഏട്ടാ അവിടെ ഒരു ആൾക്കൂട്ടം..."
മുന്നിലെ ആൾക്കൂട്ടം കണ്ട് മാളു ചോദിച്ചു....


"അത് മിക്കവാറും കാശിയേട്ടൻ ആരെങ്കിലും ആയി അടിയുണ്ടാകുന്നതായിരിക്കും... "ദേവു ഇതൊക്കെ എന്ത്‌ എന്ന് രീതിയിൽ പറഞ്ഞു...


"ഞാൻ എന്തായാലും ഒന്നു പോയി നോക്കട്ടെ..."സത്യ കാറിൽ നിന്നും ഇറങ്ങി ആൾക്കൂട്ടത്തിനിടയിലേക്ക് നടന്നു.. കൂടെ ദേവൂവും മാളുവും ഇറങ്ങി...


കൃത്യം മാളുവിന്റെയും ദേവുവിന്റെയും മുന്നിലായി ഒരുത്തൻ പറന്നു വന്നു വീണു... മാളു ഞെട്ടി പുറകോട്ട് നിങ്ങി... അവൾ നേരെ മുന്നോട്ട് നോക്കി.മുണ്ട് മടക്കി കുത്തി.. കരുത്തുറ്റ ശരീരവുമായി ഒരുത്തന്റെ നെഞ്ചിന്നിട്ട് മുട്ട്കൊണ്ട് കൊടുക്കുന്ന ആളെ അവൾ കണ്ടു.. മുഖം കാണാൻ കഴിഞ്ഞില്ലെങ്കിലും അത് തന്റെ കിച്ചേട്ടൻ ആണെന്ന് അവൾക്കു മനസിലായി...


അവനെ അടിച്ചു കാശി തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് പേടിച് തന്നെ നോക്കി നിൽക്കുന്ന മാളുവിനെ ആണ്...അവന്റെ ഉള്ളിൽ ദേഷ്യം നിറഞ്ഞു... അവന് മുഖം തിരിച്ചു..


"ഇനി ആരെങ്കിലും ഈ കവലയിൽ പെൺകുട്ടികളുടേമേൽ കൈ വെച്ചാൽ ഇതായിരിക്കും എല്ലാത്തിന്റെയും ഗതി..."കാശി അതും പറഞ്ഞു.അവന്റെ താറിൽ കയറി പോയി...


"ചേട്ടാ ഇവരെ S. R ഹോസ്പിറ്റലിൽ ആക്കിയേക്ക്..."സത്യ അവിടെ ഉള്ളവരോട് പറഞ്ഞു കാറിനടുത്തേക്ക് നടന്നു.. ദേവു മാളുവിനെ വലിച്ചു വണ്ടിയിൽ കേറ്റി...സത്യ വണ്ടിയിൽ കേറി..


"നമ്മുടെ ഹോസ്പിറ്റലിലേക്ക് ആക്കാൻ അവയും ഏട്ടൻ പറഞ്ഞതല്ലെ.."ദേവു


"പിന്നല്ലാതെ, ഇപ്പൊ വന്നുവന്ന് ഹോസ്പിറ്റലിൽ മൊത്തം അവന്റെ കയ്യിന്നു അടി വാങ്ങിയവരാണ്..."സത്യ


മാളു ഇതെല്ലാം ഒരു കൗതുകത്തോടെ കേട്ടിരുന്നു.. അവൾ പോയപ്പോൾ ഉള്ള കാശിയിൽ നിന്നും അവന് ഒരുപാട് മാറി എന്ന് അവൾക്കു മനസിലായി...

"നീയിങ്ങനെ വായും പൊളിച്ചു ഇരിക്കേണ്ട മാളു അവന് ഒരുപാട് മാറി... നി പണ്ട് കണ്ട ആ കാശിയല്ല അവന് ഇപ്പൊ.. പണ്ട് നാട്ടുകാർ പേടിച്ചിരുന്ന പോലീസ് ഓഫീസർ ആണ് കാശി എങ്കിൽ ഇന്നവൻ നാട്ടുകാർ പേടിക്കുന്ന ഗുണ്ടയായ എന്തും ചെയ്യാൻ മടിയില്ലാത്ത കാശിയാണ്.."

വണ്ടി ശ്രീമംഗലം എന്ന്  എഴുതിയ ഗേറ്റ് കടന്നു ഉള്ളിലേക്ക് നിങ്ങി...സത്യ കാർ പോർച്ചിൽ ഇട്ടു... അവർ കാറിൽ നിന്നും ഇറങ്ങി...

ആ വലിയ നാലുകെട്ട് വിടുന്നുമുന്നിൽ എല്ലാവരും തന്നെ ഉണ്ടായിരുന്നു...


"മുത്തച്ഛ... "
മാളു മുത്തച്ഛന്റെ അടുത്ത ചെന്നു കെട്ടിപിടിച്ചു...രാജശേഖർ അവളെ ചേർത്ത് പിടിച്ചു..

"ഇങ്ങനെ ഉണ്ടായിരുന്നു മോളെ യാത്ര.."

"സുഖവായിരുന്നു മുത്തച്ഛ..."

(ആ വീട്ടിലെ കൊച്ചു മക്കൾക്കെല്ലാം രാജശേഖർ സ്വന്തം മക്കളെക്കാൾ സ്വതന്ത്ര്യം നൽകിയിരുന്നു..)

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഇനി നമ്മുക്ക് ശ്രീമംഗലം തറവാടിനെ പരിചയപ്പെടാം..

തറവാട്ടിലെ കാരണവർ *രാജശേഖർ *ഭാര്യ *ദേവയാനി * മൂന്ന് മക്കൾ
മുത്തവൾ *ശ്രീദേവി *
* ദത്തൻ *
*ദേവൻ *

ശ്രീദേവി ഭർത്താവ് *വിശ്വാനന്ദൻ *രണ്ടു മക്കൾ *കാശിനാഥ്‌ *ips കാരൻ ആയിരുന്നു ഇപ്പൊ ജോലി രാജി വെച്ച് വീട്ടിൽ ഇരിക്കുന്നു.. (ഇതാണ് നമ്മുടെ നായകൻ ) *കൃഷ്ണ * എല്ലാവരുടെയും കിച്ചു നായകന്റെ അനിയത്തി MBA ക്ക് പഠിക്കുന്നു..


ദത്തൻ ഭാര്യ ബിന്ദു * മൂന്ന് മക്കൾ ഒരു പെണ്ണും രണ്ട് ആണും.. മൂത്തവൻ *സത്യദേവ് S. R  കോൺസ്ട്രക്ഷന്സ് നോക്കി നടത്തുന്നു.. ഭാര്യ അനുപമ *കൃഷ്ണയുടെ ഒപ്പം MBA ക്ക് പഠിക്കുന്നു.. അനുവിന്റെയും സത്യയുടേത്തും ലവ് മാര്യേജ് ആയിരുന്നു.. രണ്ടാമത്തവൻ ഋഷികേശ് ആളൊരു ഡോക്ടർ ആണ്.. മൂന്നാമത്തവൾ ദേവിക *ഡിഗ്രിരിക്ക് പഠിക്കുന്നു..

 ദേവൻ ഭാര്യ *കല്യാണി *രണ്ട് മക്കൾ *മാളവിക *ഡോക്ടർ ആണ് (നായിക )രണ്ടാമത്തവൻ *മാനവ് * MBA കഴിഞ്ഞു സ്വന്തമായി ബിസിനസ് ചെയുന്നു..

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


"അച്ഛൻ വിളിച്ചിരുന്നു..നമ്മളോട് ശ്രീമമംഗലത്തേക്ക് എന്നാ വരുന്നത് എന്ന് ചോദിച്ചു.."ഭക്ഷണം കഴിക്കുന്നതിനിടയിൽ ദേവി പറഞ്ഞു..

"നമ്മുക്ക്  വൈകുന്നേരം പോകാം.."വിശ്വൻ

"നിങ്ങൾ എല്ലാരും പൊക്കോ ഞാൻ ഇല്ല.."കാശി


"കാശി നീ ചുമ്മാ വാശി പിടിക്കാതെ.. നിനക്ക് എന്താ വന്നാൽ..?അച്ഛൻ ഒക്കെ അവിടെ നിന്നെ കഥ ഇരിക്കുവാ..."വിശ്വൻ


"എനിക്ക് വരാൻ പറ്റില്ല അത്ര തന്നെ..."കാശി അതും പറഞ്ഞു ഭക്ഷണം കഴിക്കുന്നത് നിർത്തി എണിറ്റുപോയി...


"കിച്ചു നീ എങ്കിലും ഒന്നു അവനോട് പറ... നീ പറഞ്ഞാൽ അവന് കേൾക്കും.."ദേവി

"അവന് ഇവിടുന്ന് വരുന്നില്ലെങ്കിൽ നമ്മൾ ആരും പോവുന്നില്ല... അച്ഛനോട് ഞാൻ പറഞ്ഞോളാം.."വിശ്വൻ


"വേണ്ട അച്ഛാ മുത്തച്ഛനോട് പറയണ്ട... ഞാൻ ഏട്ടനോട് ഒന്നു സംസാരിച്ചു നോക്കട്ടെ.."കിച്ചു


"മ്മ്.."വിശ്വൻ അതിനൊന്നു മൂളി..

__________

കിച്ചു ഫുഡ് കഴിച്ചു കഴിഞ്ഞു കാശിയുടെ റൂമിലേക്ക് ചെന്നു അവിടെ അവനെ കാണാത്തത് കാരണം അവൾ ബാൽകാണിയിലേക്ക് പോയി.. അവിടെ വിതുരത്തായിലേക്ക് ദൃഷ്ട്ടി പതിപ്പിച്ചിരിക്കുന്ന കാശിയെ കണ്ട് അവൾ അവന്റെ അടുത്തേക്ക് ചെന്നു...

"ഏട്ടാ.."

"എന്താഡാ.. "

"ഏട്ടൻ എന്തിനാ അച്ഛനോട് ഏട്ടൻ ഇല്ലെന്നു പറഞ്ഞത്.. "

"എനിക്ക് വയ്യടാ.. അവിടെ ചെന്നു കഴിഞ്ഞാൽ എല്ലാവരും കല്യാണക്കാര്യം പറഞ്ഞുകൊണ്ടിരിക്കും... അത് കേൾക്കാൻ എനിക്ക് വയ്യ.. "


"അത് ഏട്ടന്റെ പേർസണൽ കാര്യം അല്ലെ.. എനിക്ക് അറിയാം ഏട്ടന് ഒരിക്കലും നന്ദുവിനെ മറക്കാൻ കഴിയില്ലെന്ന്.. ഏട്ടന്റെ വിഷമവും എനിക്ക് മനസിലാവും.. പക്ഷെ മുത്തച്ഛൻ വിളിച്ചിട്ട് ഏട്ടൻ പോയില്ലെങ്കിൽ അത് മുത്തച്ഛന് എത്ര വിഷമം ഉണ്ടാകുവെന്നറിയുവോ.. നന്ദുവുമായുള്ള ഏട്ടന്റെ പ്രണയം നമ്മുടെ അച്ഛൻ വരെ എതിർത്തപ്പോഴും ഏട്ടന്റെ ഒപ്പം നിന്നത് മുത്തച്ഛനാ.. അവൻ അല്ലെ കല്യാണം കഴിച്ചു ജീവിക്കണ്ടത് അതുകൊണ്ട് അവനവളെ ആണ് ഇഷ്ട്ടം എങ്കിൽ അത് നടത്താം എന്നാ മുത്തച്ഛൻ പറഞ്ഞെ.. ആ മുത്തച്ഛനെ ഏട്ടൻ വിഷമിപ്പിക്കുന്നത് ശെരിയാണോ... പറ ഏട്ടാ ശെരിയാണോ.. "

അതെ മുത്തച്ഛനാണ് അന്ന് തന്നെ ഏറ്റവും സപ്പോർട്ട് ചെയ്തത്.. കിച്ചു പറഞ്ഞതിലും കാര്യം ഉണ്ട്.. മാളുവിനെ എനിക്ക് സ്നേഹിക്കാൻ കഴിയില്ല എന്നത് എന്റെ പേർസണൽ മാറ്റർ അതിനു മറ്റുള്ളവരെയും വിഷമിപ്പിക്കാൻ പാടില്ല.. കാശി ഓരോന്നും ചിന്തിച്ചു..

"ഞാൻ വരാം അച്ഛനോടും അമ്മയോടും റെഡിയായി വരാൻ പറ..'"

"Thank you ഏട്ടാ "😘കിച്ചു അവന്റെ കവിളിൽ മുത്തി ഓടി..

"ഈ പെണ്ണിന്റെ ഒരു കാര്യം.."അവൻ കിച്ചു ഓടി പോകുന്നതും നോക്കി ചിരിയാലേ പറഞ്ഞു..

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അനുവും മാളുവും ദേവൂവും tv കണ്ടുകൊണ്ട് ഇരിക്കുവാണ്... മാളുവിന്റെയും അനുവിന്റെയും നടുക്കായി ചിപ്സും കൈയിൽ പിടിച്ചു ദേവു ഇരുന്നു ചാനൽ മാറ്റികൊണ്ടിരിക്കുവാണ്...

"എന്റെ പോന്നു ദേവു നീ ഇതിങ്ങനെ മാറ്റാതെ ഏതെങ്കിലും ഒന്നു വെക്ക്.."മാളു

"ഇതിനോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല മാളു എപ്പോ tv വെച്ചാലും ഇതുതന്നെയാ അവസ്ഥ..."അനു

"ഓഹ് ഇനി ചാനൽ വെക്കാഞ്ഞിട്ട് പരാതി വേണ്ട...ദാ വെച്ചു പോരെ.."

 "അല്ലേലും നിനക്ക് പറ്റിയത് ഇത്  തന്നെയാ.. "മാളു

"എന്നെ അങ്ങനെ പുച്ഛിക്കുവോന്നും വേണ്ട ഡോറ ബുജി അത്ര മോശം ഒന്നും അല്ല 😏"ദേവു

ഒരു വണ്ടി വരുന്ന ഒച്ച കേട്ടതും മൂന്നും എണീറ്റ് പുറത്തേക്ക് വന്നു...

അതിൽ നിന്നും ഇറങ്ങി വരുന്നവരെ കണ്ടതും മൂന്നുപേരുടെയും മുഖം സ്വിച്ചിട്ടപോലെ തെളിഞ്ഞു...

കിച്ചു ഓടി പോയി മുത്തച്ഛനെ കെട്ടിപിടിച്ചു...


"മുത്തച്ഛന്റെ കാന്താരി എത്തിയോ.."

"എന്റെ മുത്തു വിളിച്ചാൽ ഞാൻ ഓടി എത്തില്ലേ... "

"മ്മ്... "

കിച്ചു എല്ലാവരോടും വാ തോരാതെ സംസാരിച്ചു എന്നാൽ അവൾ മാളുവിനോട് മാത്രം മിണ്ടിയില്ല... എന്തിനു മാളു എന്നൊരാൾ ആ വീട്ടിൽ ഉണ്ടെന്ന പരിഗണന പോലും നൽകിയില്ല.... കാശിയും അങ്ങനെ തന്നെ ആയിരുന്നു... മറ്റെല്ലാവരോടും സംസാരിച്ചു എന്നാൽ മാളുവിനോട് മാത്രം മിണ്ടിയില്ല... അത് അവളെ വല്ലാതെ തളർത്തി... ഒരു നിമിഷം ഇങ്ങോട്ട് വരണ്ടിയിരുന്നില്ല എന്നുപോലും അവൾക്കു തോന്നി...

"മാളു... "

"എന്താ വല്യമ്മ.. "

"എനിക്ക് അറിയാം അവരുടെ പെരുമാറ്റം മോൾക് വിഷമമായിയെന്നു... മോള് വിഷമിക്കണ്ട എല്ലാം ശെരിയാവും... കിച്ചു പഴയതുപോലെ മോളോട് മിണ്ടും അതിനു കുറച്ചു സമയം എടുക്കും എന്നെ ഉള്ളൂ.. "ദേവി

അവൾ അതിനൊന്നു ചിരിച്ചു...തുടരും... 😌

...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story