പ്രണയാർദ്രമായി 💕 ഭാഗം 21

pranayardramay

രചന: മാളുട്ടി

അവനു എന്നെ അറിയില്ല.. ഇങ്ങോട്ട് വരട്ടെ കാണിച്ചുകൊടുക്കാം ഞാൻ... അവന്റെ മുത്തശ്ശൻ വിചാരിച്ചിട്ട് എന്നെ തകർക്കാൻ കഴിഞ്ഞിട്ടില്ല അപ്പഴാ.. ഈ പിറ ചെറുക്കൻ )സേതു പലതും മനസ്സിൽ കണക്കുട്ടി..... =================================== ബസ് സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുവായിരുന്നു ദേവു... കിച്ചുവിന് assignment submit ചെയ്യാൻ ഉള്ളതുകൊണ്ട് അവൾ അനുവിനെയും കൂട്ടി സത്യയുടെ ഒപ്പം കോളേജിലേക്ക് പോയി... അതുകൊണ്ട് ദേവു ബസിനു പോവാൻ വന്നതായിരുന്നു.. എന്നാൽ കഷ്ടകാലത്തിനു അവളുടെ ബസും പോയി... അടുത്ത ബസും നോക്കി നിൽപ്പാണ് കക്ഷി.. 😌

"അല്ല ഇതാര് ദേവിക ദത്തനോ...ഇതെന്താ ഇവിടെ പതിവില്ലാതെ... "ഹരി. "എവിടെ എല്ലാവരും നില്കുന്നത് എന്തിനാ ബസിനു കത്തല്ലേ.. പിന്നെ എന്തിനാ ഈ ചോദ്യം.. 😏.."ദേവു വിത്ത്‌ പുച്ഛം ""മാഡത്തിന് വിരോധം ഇല്ലെങ്കിൽ ഞാൻ കൊണ്ടാക്കാം... 😌""ഹരി.. "നല്ല വിരോധം ഉണ്ട്.. Sir വണ്ടി വിട്ടാട്ടെ.. 😜"ദേവു. "ആ തനിക്കു വേണ്ടങ്കിൽ വേണ്ട.. ഞാൻ പോവാ..."ഹരി.. അപ്പോഴാണ് തന്നെ നോക്കി ബസ് സ്റ്റോപ്പിന് ഓപ്പോസിറ്റ് നിൽക്കുന്ന ശരണിനെ അവൾ കാണുന്നത്....

(എന്റെ ഈശ്വരാ ചെകുത്താന്റെയും കടലിന്റെയും നടുക്ക് പെട്ട അവസ്ഥയാണല്ലോ എനിക്ക്.. ഹരിയേട്ടനെ വെറുപ്പിക്കണ്ടായിരുന്നു... 😒ഇനി എന്ത്‌ ചെയ്യും... ശോ ഞാൻ പെട്ടല്ലോ.. ഹരിയേട്ടാ ഒന്നുടെ എന്നെ വിളിക്കാം ഞാൻ വരാം plz ദൈവമേ ഹരിയേട്ടൻ ഒന്നുടെ വിളിക്കണേ.. ഈശ്വരാ plz....)ദേവു ഓരോന്നും ആലോചിച്ചു നിക്കാണ്... "ഡി ദേവികേ മര്യതക്ക് വന്നു വണ്ടിയിൽ കേറടി..."ഹരി അവൾക്കു അടുത്തേക്ക് വണ്ടി നിക്കി പറഞ്ഞതും ദേവു ചാടി വണ്ടിയിൽ കേറി....🤣🤣🤣🤣 "!എന്നാ പോവാ...""ഹരി ജീപ്പ് സ്റ്റാർട്ട്‌ ചെയ്തുകൊണ്ട് പറഞ്ഞു.... ""ആ കാലമാടൻ ശരൺ ഉണ്ടായിരുന്നത്കൊണ്ട ഇല്ലെങ്കിൽ ഞാനെങ്ങും കേറില്ലായിരുന്നു..

എന്റെ വിധി.. 😔😔""ദേവു ""എന്താ എന്തേലും പറഞ്ഞായിരുന്നോ...""ഹരി. ""ഞാൻ ഒന്നും പറഞ്ഞില്ലേ ഇയാൾ വണ്ടി വിട്...""ദേവു.. ""ദേ എന്റെ വണ്ടിയിൽ കേറീട്ടു എന്നെ ഇയാൾ അയാൾ എന്നൊക്കെ വിളിച്ചാൽ ഉണ്ടല്ലോ.. കാൾ മി ഹരിയേട്ടൻ ഓക്കെ 😌..."ഹരി.. (നിന്നെ മരിയാത പഠിപ്പിക്കാൻ പറ്റുവൊന്ന് ഞാൻ ഒന്നു nokkatte😜😜)ഹരി മനസ്സിൽ പറഞ്ഞു........ "" ഓക്കെ ശെരി.. പോരെ..😏 "ദേവു...പിന്നെ ദേവു ഒരക്ഷരം പോലും മിണ്ടാൻ പോയില്ല.. കോളേജിന്റെ ഫ്രണ്ടിൽ അവൻ വണ്ടി നിർത്തി... "ഇറങ്ങിക്കോ..."ഹരി.. ""ഓഹ്.. Thank you.. അല്ല സോറി thank you ചേട്ടായി....""ദേവു അവനെ ഒന്നു ആക്കി പറഞ്ഞു.. അവിടുന്ന് ഓടി... ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

പോലീസ് സ്റ്റേഷൻ "May i come in "ഹരി.. "ആ നിയോ വാ..."കാശി.. ""എടാ ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ ആണ് വന്നേ..."" ""നീ ചുമ്മാ ടെൻഷൻ ആക്കാതെ കാര്യം പറയ്... "" ""എടാ എന്ന് ഞാൻ ഇങ്ങോട്ട് വരുമ്പോൾ ദേവുവിനെ കണ്ടിരുന്നു.. ഒപ്പം അവളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ശരണിനെയും.... "" "" ഹരി നീ സത്യാണോ പറയുന്നേ... "" ""അതേടാ. ഞാൻ അവളെ കോളേജിൽ ഡ്രോപ്പ് ചെയ്തിട്ട വരുന്നേ... നീ ഓരോ കാര്യം ചെയ്യുമ്പോഴും ഇനി വളരെ അതികം സൂക്ഷിക്കണം. നിനക്ക് അറിയാലോ അവനെ... ജയിക്കാവേണ്ടി എന്തും ചെറ്റത്തരവും ചെയുന്നവനാ.. സൂക്ഷിക്കണം.. ""

""അത് എനിക്ക് അറിയാം.. അവനെ പേടിച്ചു ഞാൻ തീരുമാനിച്ചതെല്ലാം വേണ്ടാന്ന് വെക്കണം എന്നാണോ ഹരി നീ പറയുന്നേ... 😡"" അങ്ങനെ അല്ല.. നീ അവൻ തെറ്റ് ചെയ്തിട്ടുണ്ടേൽ അവനെതിരെ ആക്ഷൻ എടുക്കണം.. അതുപോലെ നിന്റെ ഒരു കണ്ണ് അവന്റെമേൽ എപ്പഴും ഉണ്ടാവണം.. "" ""മ്മ്.." ""May i come in sir""ദിവാകരൻ "എന്താ ദിവാകരൻ ചേട്ടാ ..."കാശി.. ""Sir പറഞ്ഞ ഫയൽസ്..."ദിവാകരൻ ആ ഫയൽസ് കാശിക്ക് നേരെ നീട്ടി.... ""എന്നാ ദിവാകരൻ ചേട്ടൻ പൊക്കോ ആവശ്യം വന്നാൽ ഞാൻ വിളിക്കാം...""കാശി ഫയൽസ് ഓരോന്നായി നോക്കാൻ തുടങ്ങി...... ""ഹരി എന്താ ഇത് ഇത്രെയും കേസ് ശരണിനെതിരെ ഉണ്ടായിട്ടും അവനെ എന്താ അറസ്റ്റ് ചെയ്യാത്തെ....

""കാശി "കാശി അത് വേറെ ഒന്നുകൊണ്ടല്ല ക്ലിയർ എവിഡൻസ് ഇല്ലാത്തതുകൊണ്ടാ.. കേസ് കോടതിയിൽ എത്തുമ്പോഴേക്കും അവൻ സാക്ഷികളെ എല്ലാം സ്വാതിനിച്ചു അവന്റെ പക്ഷത്താക്കും.. ""ഹരി "അങ്ങനെ അവനെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല....പുട്ടും ഞാൻ. അത് ഉറപ്പാ...""കാശി ഒരു പ്രേത്യേക ഭാവത്തിൽ പറഞ്ഞു..... എന്നാൽ അവന്റെ വാക്ക് കേട്ടു ഹരിക്ക് പേടിയായി... രാവിലത്തെ കാര്യം പറയേണ്ടിയിരുന്നില്ല എന്നുവരെ അവനു തോന്നി.... കാശി ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ അതിൽ നിന്നും അവൻ മാറില്ല എന്ന് ഹരിക്ക് നന്നായി അറിയാമായിരുന്നു..... ***************

രാവിലെ എല്ലാരും പോയി കഴിഞ്ഞ ശേഷം മാളുവും ഹോസ്പിറ്റലിലേക് പോയി... കാശ്വാലിറ്റിയിൽ ആയതുകൊണ്ട് തന്നെ ഒരുപാട് പണി ഒന്നും ഇല്ലായിരുന്നു... രോഗികളെ ഓക്കെ ചെക്ക് ചെയ്ത ശേഷം അവൾ വെറുതെ ഇരുന്നു phone തോണ്ടാൻ തുടങ്ങി....പെട്ടന്ന് phone റിംഗ് ചെയ്തു... "ഹലോ..മാളു.."ശബ്‌ദം കേട്ടപ്പോൾ തന്നെ അത് മായ ആണെന്ന് മാളുവിന്‌ മനസിലായി... "എന്താ മായ.... എന്താ പതിവില്ലാതെ..." "ഒന്നുല ചുമ്മാ വിളിച്ചതാ... " ""പിന്നെ എന്തൊക്കെ ഉണ്ട് നിന്റെ ജോലി ഓക്കെ ഇങ്ങനെ പോകുന്നു... "" ""ഓക്കെ നന്നായി പോകുന്നു...അല്ല നിനക്ക് അവിടെ എങനെ ഉണ്ട്... ഇപ്പൊ കാശി ഓക്കെ എങ്ങനാ.. പഴയതുപോലെ തന്നെ ആണോ...""

""അല്ലാടി കിച്ചേട്ടന് കുറച്ചൊക്കെ മാറ്റം വന്നു... പക്ഷെ ചിലസമയത്തു എനിക്ക് കിച്ചേട്ടന്റെ സ്വഭാവം പോലും മനസിലാക്കാൻ പറ്റുന്നില്ലടി... ഇടക്ക് ഓന്തിനെ പോലെ നിറം മാറി കളിക്കും...."" ""അപ്പൊ നീ ഇപ്പൊ happy ആണ് അല്ലെ ..."" ""ആടി ഒരുപാട് happy ആണ്..."" ""ആ പിന്നെ ഒരു സന്തോഷ വാർത്ത ഉണ്ട്... ഞാൻ അങ്ങോട്ട് വരുന്നുണ്ട്... "" ""മായ നീ സീരിയസ് ആയിട്ട് പറയുന്നതാണോ... ശെരിക്കും വരുന്നുണ്ടോ.... "" "" ഹാം ഒരു കേസുമായി ബന്ധപ്പെട്ട... നമ്മുക്ക് കാണാം.... "" ""പിന്നല്ലാതെ എന്തായാലും കാണണം..."" "" എന്നാ ഞാൻ വെക്കുവാ കുറച്ചു തിരക്കുണ്ട്.... "" ""ശെരിടി... ""മാളു phone കട്ട്‌ ചെയ്തു... അവളുടെ ഉള്ളിൽ എന്തോ വല്ലാതെ സന്തോഷം നിറഞ്ഞു.... ==========ചിലതെല്ലാം ഉറപ്പിച്ചുകൊണ്ട് മായ അവളുടെ കേബിനിലേക്ക് നടന്നു..................................തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story