പ്രണയാർദ്രമായി 💕 ഭാഗം 22

pranayardramay

രചന: മാളുട്ടി

ചിലതെല്ലാം ഉറപ്പിച്ചുകൊണ്ട് മായ അവളുടെ കേബിനിലേക്ക് നടന്നു... ----------------------------------------------------------------------- വൈകുന്നേരം ആയപ്പോഴേക്കും കേസ് ഫയൽസ് എല്ലാം കാശിയുടെ ടേബിളിൽ എത്തി... അവൻ എല്ലാം വിശദമായി ചെക്ക് ചെയ്യാൻ തുടങ്ങി... "Sir.... " "എന്താ ദിവകരൻചേട്ടാ... " "മോനെ കാണാൻ വേണ്ടി ആരോ വന്നിട്ടുണ്ട്... " "എന്താ കാര്യം.... " "അറിയില്ല.. ഞാൻ ചോദിച്ചിട്ട് പറയുന്നില്ല മോന് ഒന്നു ചോദിച്ചുനോക്ക് " "അവരുടെ ഇങ്ങോട്ട് വരാൻ പറയ്.. " ഒരു പാവം ചേട്ടനും അവരുടെ മോൾ എന്ന് തോന്നിക്കുന്ന ഒരു പത്തു ഇരുപതു വയസു തോന്നിക്കുന്ന പെൺകുട്ടിയും കാശിയുടെ കേബിനിലേക്ക് വന്നു....

"എവിടെ ഇരിക്ക് ചേട്ടാ.. എന്താ കാര്യം.. "കാശി അവരെ തന്റെ മുന്നിൽ ഉള്ള ചെയറിൽ ഇരുത്തി.... "അത് സാറേ.. എന്റെ മകന്റെ കാര്യവാ..."അത്രെയും പറഞ്ഞപ്പോൾ തന്നെ അയാളുടെ മുഖത്തു ഭയം നിറയുന്നതായി കാശിക്ക് തോന്നി.... "ചേട്ടാ എന്തായാലും പേടിക്കാതെ പറഞ്ഞോളൂ...എനിക്ക് ചെയ്ത് തരാൻ പറ്റുന്ന സഹായം ആണെങ്കിൽ ഞാൻ ചെയ്ത് തരാം.." "Sir എന്റെ മകൻ ഒരു റിപ്പോർട്ടർ ആയിരുന്നു... ചെയുന്ന തൊഴിൽ അവൻ നൂറുശതമാനം ആത്മാർത്ഥതയോടെയാ ചെയ്തതും... ഈ കഴിഞ്ഞ ഇടക്കാണ് ശരണിന്റെ കമ്പനിയുമായി ബന്ധപെട്ടു അവനൊരു ന്യൂസ്‌ കിട്ടിയത്.. എന്തോ അവരുടെ പ്രോഡക്റ്റിൽ മയം കലർന്നിട്ടുണ്ട് എന്നോ മറ്റോ..

അവൻ അവന്റെ പല കൂട്ടുകാരും വഴി അവരുടെ പ്രോഡക്റ്സിന്റെ സാമ്പിൾ എടുത്ത് ചെക്ക് ചെയ്തു.. അതിൽ മായം ഉണ്ടെന്നു കണ്ടുപിടിക്കുകയും ചെയ്തു.. അവൻ ഫുഡ് ഇൻസ്‌പെക്ടർക്ക് കംപ്ലയിന്റ് കൊടുക്കുകയും ചെയ്തു... പക്ഷെ അവരുടെ ഭഗത്തു നിന്നും ഒരു റിയാക്ഷനും ഉണ്ടായില്ല.. പക്ഷെ ശരണിന്റെ ഗുണ്ടകൾ വന്നു ഭീക്ഷണിപെടുത്തി.. അവൻ അത് കാര്യം ആക്കില്ല.. അവൻ അവന്റെ ചാനലിൽ ഈ ന്യൂസ്‌ കൊടുക്കാൻ തീരുമാനിച്ചു... ചാനലിലേക്ക് എന്ന് പറഞ്ഞു അവൻ പോയി ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ കേൾക്കുന്നത് എന്റെ മകന് ആക്‌സിഡന്റ് ആയി എന്നാണ്... "ആ ചേട്ടന്റെ കണ്ണുകൾ നിറഞ്ഞു വന്നു... വാക്കുകൾ ഇടരാൻ തുടങ്ങി...

കാശിയുടെ ഉള്ളിൽ ശരണിനോടുള്ള പക എരിഞ്ഞു കൊണ്ടിരുന്നു.... "ചേട്ടൻ വിഷമിക്കണ്ട... എന്നിട്ട് നിങ്ങൾ ഇത് പോലീസിൽ കംപ്ലയിന്റ് ചെയ്തില്ലേ...." "ഇല്ല sir അതിനു മുൻപ് തന്നെ സാറിന് മുമ്പുണ്ടായിരുന്ന കമ്മീഷണർ ഞങ്ങൾക് വാണിംഗ് തന്നു... മോന്റേത് ആക്‌സിഡന്റ് അല്ലെന്നു പറഞ്ഞു വന്നാൽ എന്നെയും കൊന്നുകളയും എന്ന് പറഞ്ഞു.... "ആ ചേട്ടന്റെ മകൾ ആയിരുന്നു പറഞ്ഞത്... "എന്തോ സാറിനോട് പറഞ്ഞ നീതി കിട്ടും എന്ന് തോന്നി അതാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്...

"ചേട്ടൻ "ചേട്ടന്റെ കൈയിൽ അവന്റെ പ്രോഡക്റ്റ്സിനെതിരെ ഉള്ള എവിഡൻസ് വല്ലതും ഉണ്ടോ..." "ഉണ്ട് മരിക്കുന്നതിന് മുൻപ് അവൻ അതെല്ലാം എനിക്ക് തന്നിരുന്നു... അവർ വന്നു എത്ര ചോദിച്ചിട്ടും ഞാൻ ആ എവിഡൻസ് അവർക്കു കൊടുത്തിട്ടില്ല.... " "ചേട്ടൻ ഒന്നുകൊണ്ടും പേടിക്കണ്ട.. എനിക്ക് അറിയാം ഇനി എന്ത്‌ ചെയ്യണം എന്ന്...ചേട്ടൻ ധൈര്യമായി പൊക്കൊളു.." "ശെരി സാറേ... " "ദിവാകരൻ... "കാശി "എന്താ sir...." "ഇവരെ ഇവരുടെ വിട്ടിൽ കൊണ്ടുപോയി ആക്കണം... പിന്നെ രണ്ടു പോലീസുകാരെയും അവിടെ നിർത്തിക്കോ... " "ഓക്കെ sir... നിക്കൽ വരൂ... " "വളരെ ഉപകാരം ഉണ്ട് sir... വളരെ നന്ദി... "ആ ചേട്ടൻ കാശിയെ നോക്കി കൈകൂപ്പി..

"എന്താ ചേട്ടാ ഇത്.. നിങ്ങളെ പോലെ ഉള്ളവർക്കു സംരക്ഷണം നൽകാൻ അല്ലെ ഞങ്ങളുടെ ഡ്യൂട്ടി..." "ഹലോ.. "കാശി അവർ പോയതും ഹരിക്ക് phone ചെയ്തു... "ഹലോ.. കാശി പറ...." "ടാ.. നീ അത്യാവശ്യമായിട്ട് എന്റെ ഓഫീസ് വരെ ഒന്നു വരണം വളരെ ഇമ്പോര്ടന്റ്റ്‌ ആണ്.... " "ആ ഞാൻ ഇപ്പൊ വരാം... " ഹരി വന്നതും കാശി കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു... "കാശി ഞാൻ വരുന്ന വഴിക്ക് സൂരജ് ആരോടോ ഫോണിൽ സംസാരിക്കുന്നത് കണ്ടായിരുന്നു അതുപോലെ എന്നെ കണ്ടപ്പോൾ നിന്നു പരുങ്ങുന്നതും ഞാൻ കണ്ടു... എനിക്ക് തോന്നുന്നതാ അവൻ ശരണിന്റെ.... " "എനിക്ക് മനസിലായി.. മിക്കവാറും അവൻ തന്നെ ആവും..

അതുകൊണ്ട് നീ അവനറിയാതെ സാമ്പിൾ collect ചെയ്ത് ഒന്നുടെ മായം ഉണ്ടെന്നു പ്രൂവ് ചെയ്യണം..ആ സുരാജിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം... " "ഓക്കെ കാശി എന്നാ ഞാൻ ഇപ്പൊ തന്നെ പോവാം... " "ഒക്കെ... " ഹരി അവനു വിശ്വാസം ഉള്ള രണ്ടു ഉദ്യോഗസ്ഥരെയും കൂട്ടി അവൻ പുറത്തേക്ക് പോയി... =================================== "സൂരജ്.... " ""യെസ് sir... " "ഈ റോബറി കേസിന്റെ പ്രതിയെ ഇതുവരെയും എന്താ പിടിക്കാത്തത്.അതുപോലെ റോബറി നടന്നു എന്ന് പറയുന്ന വീട്ടിൽ ഉള്ള മുഴുവൻ ആൾക്കാരുടെയും സ്റ്റേറ്റ്മെന്റ് എടുക്കണം.. ദിവാകരൻ ചേട്ടനെയും സന്തോഷിനെയും കൂടെ കൂട്ടിക്കോ... " "ഓക്കെ sir.. "

(ഷിറ്റ് ഇനി എന്ത്‌ ചെയ്യും. സേതു സാറിനെ ഇനി ഇങ്ങനെ വിവരങ്ങൾ അറിയിക്കും...)സൂരജ് മനസ്സിൽ ഓർത്തു... =================================== "ചേച്ചി.... "മാളുവിനെ കണ്ടതും കിച്ചു ഓടി അവളുടെ അടുത്തേക്ക് ചെന്നു... "നീ എന്താ ഇവിടെ.. 🤔" "അതെന്താ എനിക്ക് നമ്മുടെ ഹോസ്പിറ്റലിലേക്ക് വരാൻ പാടില്ല എന്നുണ്ടോ... 🤨" "അങ്ങനെ അല്ല പതിവില്ലാതെ നിന്നെ ഈ വഴിക്ക് കണ്ടതുകൊണ്ട് ചോദിച്ചതാ...ആ അനുവും ഉണ്ടായിരുന്നോ.. വെറുതെ അല്ല ഈ വഴിക്ക് ഓക്കെ 😌" "അതുകൊണ്ടൊന്നും അല്ല. അനുവിനെ തന്നെ എങ്ങനാ ചെക്കപ്പിന് വിടുക എന്ന് വിചാരിച്ചു വന്നതാ 😜" "ശെരി ശെരി... " "അല്ല ഇതാര് കിച്ചുവോ...

"അവരെ കണ്ടുകൊണ്ട് മനു അങ്ങോട്ട് വന്നു ചോദിച്ചു... "ഈ കുരിശ് ഇവിടെ ഉണ്ടായിരുന്നോ... ഞാൻ ഇവിടെ പോയാലും അവിടെ ഉണ്ടല്ലോ.. കോപ്പ്.. 😖" "തുടങ്ങി രണ്ടും.അല്ല അറിയാൻ പാടില്ലായിട്ട് ചോദിക്ക നിങ്ങൾ കഴിഞ്ഞ ജന്മത്തിൽ വല്ല ശത്രുകളും ആയിരുന്നോ... ഇപ്പൊ കണ്ടാലും രണ്ടും കിരിയും പാമ്പുവ... "അത് അനുവിന്റെ വക ആയിരുന്നു.... "ആർക്കറിയാം.."കിച്ചു വിത്ത്‌ പുച്ഛം 😏 😏😏ഒന്നും നോക്കില്ല മനുവും തിരിച്ചു നന്നായി ഒന്നു പുച്ഛിച്ചു.. "അനു വാ നമ്മുക്ക് പോവാം.ഇവിടെ രണ്ടും വഴക്കും കൂടി നിക്കട്ടെ... 🤭"മാളു അനുവിനെയും കൂട്ടി ഗ്യനാകോളജിസ്റ്റിന്റെ അടുത്തേക്ക് പോയി.. "നിക്ക് നിക്ക് ഞാനും വരുന്നു..

."കിച്ചുവും അവരുടെ പുറകെ വിട്ടു...മനു നേരെ ഋഷിയുടെ അടുത്തേക്ക് പോയി... ......... "കുഴപ്പൊന്നും ഇല്ല അമ്മയും കുട്ടിയും നന്നായി ഇരിക്കുന്നു..."അനുവിനെ ചെക്ക് ചെയ്ത ശേഷം dr ദേവശ്രി പറഞ്ഞു... "ഡോക്ടർ അനു കോളേജിൽ പോകുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ..." "ഇല്ല മാളു അനുവിന് ഇപ്പൊ കോളേജിൽ പോകുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ല.. പിന്നെ അനു താൻ കുറച്ചും കൂടി ന്യൂട്രിഷസ് ഫുഡ് കഴിക്കണം.. അത് തന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും..." "ഒക്കെ ഡോക്ടർ എന്നാ ശെരി... " "ദേ correct time ആയപ്പോഴേക്കും സത്യേട്ടൻ വന്നല്ലോ... " "പിന്നല്ലാതെ മാളുവേച്ചി എന്താ വിചാരിച്ചേ.. സത്യേട്ടൻ പൊളിയല്ലേ..

. "കിച്ചു... "എന്നാ നിക്കൽ രണ്ടാളും വിട്ടോ എനിക്ക് ഇവിടെ കുറച്ചു പണി ഉണ്ട് ഞാൻ അത് തീർത്തിട്ട് വരാം..."മാളു... "ഓക്കെ.." "അതെ മാളുവേച്ചി.. ഇവിടെ വയറു ഇളക്കാൻ വല്ല മരുന്നും ഉണ്ടോ 🙄.. " "ആരുടെ വയറാടി കിച്ചു നിനക്ക് ഇളക്കണ്ടേ.. " "വേറെ ആരുടെ ചേച്ചിടെ അനിയന്റെ തന്നെയാ.. അവനോട് നോക്കി ഇരുന്നോളാൻ പറ കിച്ചുവിന്റെ പണി പുറകെ വരുന്നുണ്ടെന്ന് പറഞ്ഞേക്ക്.... 😌" "ഡി.... "മാളു.. അപ്പോഴേക്കും അവൾ കാറിൽ കേറി..

. =================================== അവര് പോയി കുറച്ചു കഴിഞ്ഞപ്പോഴേക്കും വേറെ ഒരു കാർ ഹോസ്പിറ്റലിലിന് മുന്നിൽ വന്നു നിന്നു... അതിൽ നിന്നും ശരണും കുറച്ചു ഗുണ്ടകളും ഇറങ്ങി വന്നു.. അവർ നേരെ മാളവിക കാശിനാഥ്‌ എന്ന് എഴുതിയ ബോർഡിന് മുന്നിലെ റൂമിലേക്ക് കേറി... അവിടേക്കു വന്ന ശരണിനെ കണ്ടതും മാളുവിന്റെ ഉള്ളകെ ഒന്നു വിറച്ചു......................തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story