പ്രണയാർദ്രമായി 💕 ഭാഗം 23

pranayardramay

രചന: മാളുട്ടി

അവര് പോയി കുറച്ചു കഴിഞ്ഞപ്പോഴേക്കും വേറെ ഒരു കാർ ഹോസ്പിറ്റലിലിന് മുന്നിൽ വന്നു നിന്നു... അതിൽ നിന്നും ശരണും കുറച്ചു ഗുണ്ടകളും ഇറങ്ങി വന്നു.. അവർ നേരെ മാളവിക കാശിനാഥ്‌ എന്ന് എഴുതിയ ബോർഡിന് മുന്നിലെ റൂമിലേക്ക് കേറി... അവിടേക്കു വന്ന ശരണിനെ കണ്ടതും മാളുവിന്റെ ഉള്ളകെ ഒന്നു വിറച്ചു....... ------------------------------------------------------------- "എന്താ മാളവിക കാശിനാഥ്‌ പേടിച്ചു പോയോ.. "മാളു അടുത്തേക്ക് വന്നുകൊണ്ട് ശരൺ ചോദിച്ചു.... "നിന്നെ എന്തിനാ ഞാൻ പേടിക്കുന്നെ. ഞാനെ കാശിനാഥ്‌ ips ന്റെ ഭാര്യയാ...." "നിന്റെ ഇപ്പോഴുള്ള ഈ ധൈര്യത്തിന് പിന്നിൽ അവനാണെന്നു എനിക്ക് നന്നായി അറിയാം...

എന്നാൽ ഇവിടെ ഇപ്പൊ ഞങ്ങൾ മാത്രവേ ഉള്ളൂ... " "അന്ന് നീ എന്നെയും ദേവുവിനെയും തടഞ്ഞു നിർത്തിയപ്പോൾ അവിടെ ഞങ്ങൾ മാത്രവേ ഉണ്ടായിരുന്നുള്ളു... എന്നിട്ടും കാശി കറക്റ്റ് ടൈമിൽ എത്തിയത് നീ ഓർക്കുന്നുണ്ടോ... ഇത് ഞങ്ങളുടെ ഏരിയ ഞങ്ങളുടെ ഹോസ്പിറ്റൽ കൂടാതെ ഞാൻ ഇപ്പൊ കാശിയുടെ ഭാര്യ കൂടിയ... അന്ന് എന്നെ രക്ഷിക്കാൻ വന്നുവെങ്കിൽ.. ഇപ്പൊ ഞാൻ അവന്റെ ഭാര്യകൂടിയ അപ്പൊ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കാശി നിങ്ങളെ വെറുതെ വിടുവോ... " "എന്താ ശരൺ ഇവിടെ... "ശരൺ തിരിഞ്ഞുനോക്കിയപ്പോൾ തന്നെ നോക്കി നിൽക്കുന്ന ഋഷിയെയും മനുവിനെയും ആണ് കാണുന്നത്....

!ഞാൻ ഇവിടെ ഒരു പ്രശ്നം ഉണ്ടാക്കാൻ അല്ല വന്നത്.. എനിക്ക് നിന്നോടാ പറയാൻ ഉള്ളത്.."ശരൺ മാളുവിന്‌ നേരെ തിരിഞ്ഞു..."എന്റെ നേരെ കളിക്കാൻ വരുമ്പോ അവനോട് ആ കാശിയോട് പറഞ്ഞേക്ക് സൂക്ഷിച്ചോളാൻ... ഇല്ലെങ്കിൽ ചിലപ്പോ നീ വിധവയായി ജീവിക്കേണ്ടി വരും.... അപ്പൊ പോട്ടെ മാളവിക കാശിനാഥ്‌..."" ശരൺ അവിടുന്ന് വണ്ടിയും എടുത്ത് പോയി... "മാളു... " "എന്താ ഋഷിയേട്ടാ... " "കാശിയോട് ഒന്നു സൂക്ഷിച്ചോളാൻ പറഞ്ഞേക്ക്... അവൻ എന്തും ചെയ്യാൻ മടിക്കാത്തവനാ.. ജയ്ക്കാൻ വേണ്ടി എന്തും ചെയ്യും. പ്രേതേകിച് അത് കാശിക്ക് എതിരെ ആവുമ്പോൾ.... "

"ഞാൻ പറഞ്ഞാൽ കേൾക്കുവോ ഋഷിയേട്ടാ... ഋഷിയേട്ടന് അറിയുന്നതല്ലേ കിച്ചേട്ടന്റെ സ്വഭാവം...ഏട്ടന്റെ വാശി എന്താന്ന് അറിയുന്നതല്ലേ..... " "മ്മ്.. സൂക്ഷിക്കാൻ പറയുക അത്രയേ നമ്മുക്ക് ചെയ്യാൻ ആവൂ... " "എന്നാ നമ്മുക്ക് വീട്ടിലോട്ട് പോയാലോ... "മനു കാറിന്റെ കീ കറക്കികൊണ്ട് ചോദിച്ചു.... അവർ മൂന്നും പേരും ശ്രീമംഗലത്തേക്ക് പോയി... *************** "ഹരി....പ്രോഡറ്സിന്റെ റിസൾട്ടിന്റെ കാര്യം എന്തായി " "അവർ പറഞ്ഞത് രണ്ടുദിവസത്തിനുള്ളിൽ കിട്ടുമെന്നാണ്... ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് ഇത് അൺ ഓഫീഷ്യൽ ആയി വെക്കണമെന്ന് " "അവരെ വിശ്വസിക്കത്തില്ലേ... " !

"തീർച്ചയായിട്ടും.... ആ ശരണിനു ഇതിനെതിരെ ഒന്നും ചെയ്യാൻ ആവില്ല.. ഇതെന്റെ പ്രോമിസ് ആണ്... " !Thank you ടാ... " "എന്തിനാ കാശി നമ്മൾ തമ്മിൽ ഈ ഫോർമാലിറ്റി..നീ ഇനി ഓഫീസിലേക്ക് പോകുന്നുണ്ടോ.. " "ഇല്ലടാ മുത്തശ്ശൻറെ അടുത്തേക്ക് പോകണം.. എല്ലാവരെയും കൂട്ടി വീട്ടിലേക്ക് ചെല്ലാൻ അമ്മയോട് മുത്തശ്ശൻ പറഞ്ഞായിരുന്നു.. അതുകൊണ്ട് അവരെല്ലാരും അങ്ങോട്ട് പോയി... അമ്മ എന്നെ കുറച്ചു മുൻപ് വിളിച്ചു അങ്ങോട്ട് ചെല്ലാൻ പറഞ്ഞു...നീ വരുന്നുണ്ടോ.." "നിന്റെ മുത്തശ്ശനെ കണ്ടിട്ട് കുറെ ആയില്ലേ ഞാനും വരാ..." :::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::: "സത്യ.... " "എന്താ അനു... " "എനിക്ക് ഒരു മാങ്ങാ പൊട്ടിച്ചു തരുവോ.. "തന്റെ തോളിലേക്ക് കിടന്നുകൊണ്ട് നിഷ്കളങ്കമായി ചോദിക്കുന്ന അനുവിനെ കണ്ട് അവനു പാവം തോന്നി... "എന്നാ വാ.

."സത്യാ അവളെയും കൊണ്ട് പതുകെ സ്റ്റാർ ഇറങ്ങി താഴേക്ക് വന്നു....താഴെ തിണ്ണയിൽ നിരന്നു എല്ലാം ഇരിക്കുന്നുണ്ടായിരുന്നു... അവൻ ഒരു ചെയർ നിക്കി ഏറ്റു അനുവിനെയും അവിടെ ഇരുത്തി... "ചേട്ടായി ഇത് അങ്ങോട്ടാ...."മാളുവായിരുന്നു ചോദിച്ചത്... "എന്റെ ഭാര്യക്ക് ഒരു മാങ്ങാ തിന്നാൻ കൊതി.." "ചേട്ടൻ മാങ്ങാ പറിക്കാൻ പോവാനോ ഞാനും ഉണ്ട്... " "കിച്ചുചേച്ചി മാത്രല്ല ഞാനും ഉണ്ട് എനിക്കും വേണം... "ദേവു "എന്നാ പിന്നെ ഞാൻ ആ മാവോടെ കൊണ്ടുവരാ... അല്ല പിന്നെ.." "അത് കുറച്ചു കഷ്ടപ്പാടല്ലേ ഞങ്ങൾക്ക് മാങ്ങാ മതി ചേട്ടാ 😌" "ടാ എന്നാ വായും നോക്കി നിക്കുവാ ഇങ്ങോട്ട് എണീറ്റ് വാടാ... "സത്യാ അവിടെ ഫോണിലും കുത്തി ഇരിക്കുന്ന ഋഷിയെയും മനുവിനെയും വിളിച്ചു... മൂന്നും കൂടി മുറ്റത്തുള്ള മാവ് ലക്ഷ്യമാക്കി പോയി.. "സത്യേട്ടാ ഏട്ടൻ എന്നെ പോക്ക് ഞാൻ പറിക്കാം..

."മനു "അതൊന്നും വേണ്ട നമ്മുക്ക് കേറി പറിക്കാം. അപ്പോളല്ലേ ഒരു ത്രില്ല് ഉള്ളൂ... 😌" "അതൊക്കെ വേണോ ഋഷിയേട്ടാ എങ്ങനും താഴെ വീണാൽ പണി ആവുവേ... " "കിച്ചു നീ എന്റെ കോൺഫിഡൻസ് കളയാതെ. ഞാൻ ഇപ്പൊ പറിച്ചു കാണിച്ചു തരാം... " "സത്യേട്ടാ മനു ഫോളോ മി. നമ്മുക്ക് മാവിൽ കേറാം... " ഋഷിയും സത്യയും മനുവും കൂടി മാവിൽ കേറി. അവർ പറിച്ചു ഇട്ടുകൊടുക്കുന്ന മാങ്ങാ മാളുവും കിച്ചുവും ദേവൂവും കൂടി പെറുക്കി എടുത്തു...... "ഇത് മതി നിക്കൽ താഴേക്ക് ഇറങ്ങ്... "മാളു കിച്ചുവും ദേവൂവും ഓടി പോയി ഒരു തോർത്തും മുളകും ഉപ്പും ആയി വന്നു.... അവർ ആ തോർത്തിലേക്ക് മാങ്ങാ എല്ലാം കൂടി പെറുക്കി ഇട്ട് അതിലേക്ക് ഉപ്പും മുളകും ചേർത്ത് അവിടെ മുറ്റത്ത് ഉണ്ടായിരുന്ന കൽബഞ്ചിൽ ഇട്ട് നന്നായി അടിച്ചു... മാളു അപ്പോഴേക്കും ഒരു പത്രവും ആയി വന്നു...

അടിച്ച ആ മാങ്ങാ എല്ലാം കൂടി അവർ ആ പത്രത്തിലേക്ക് ഇട്ട് അനുവിന് നേരെ നീട്ടി.... അനു അതിൽ നിന്നും ഒരു കഷ്ണം എടുത്തു വായിൽ വെച്ചു.... തിരെ കണ്ട്രോൾ ഇല്ലാത്ത കാരണം കിച്ചുവും എടുത്തു കഴിച്ചു.... പിന്നെ എല്ലാരും കൂടി കയ്യിട്ടു വാരി... ""അയ്യോ... എനിക്ക് എരിക്കുന്നെ... ആ...""കിച്ചു ഇരുന്നു കാരൻ തുടങ്ങി... "എങ്ങനെ ഏരിയാതിരിക്കും അമ്മാതിരി കേറ്റല്ലായിരുന്നോ... അനുഭവിച്ചോ 🤭🤭" "നീ പോടാ കൊരങ്ങാ.... "കിച്ചു വിട്ടുകൊടുത്തില്ല..... "തുടങ്ങി രണ്ടും കൂടി..."സത്യാ കാശിയുടെ കാർ ഗേറ്റും കടന്നു മുറ്റത്തേക്ക് വന്നു..അതിൽ നിന്നും കാശിയും ഹരിയും ഇറങ്ങി....

(ഈ കാലമാടൻ എപ്പോഴും എന്തിനാ ഇങ്ങോട്ട് വരുന്നേ... ഡപ്പോ നോക്കിയാലും കാശിയേട്ടന്റെ പുറകെ ഇങ്ങോട്ട് പോന്നോളും ഇങേർക് ഇത് എന്തിന്റെ സൂക്കേടാ... 🙄🙄)ദേവു കി ആത്മ..... ഹരി ഇറങ്ങിയത്തും അവന്റെ കണ്ണുകൾ തിരഞ്ഞത് ദേവുവിനെ ആയിരുന്നു... അവനെ കാണുമ്പോൾ അവളുടെ മുഖത്തു ഇങ്ങനെ ഭാവങ്ങൾ മിന്നിമറയുന്നത് കാണാൻ അവനു ഒരു പ്രേത്യേക ഇഷ്ട്ടമായിരുന്നു.... അവളുടെ കുട്ടിത്തത്വയും നിഷ്കളങ്കത്തെയും തന്നെ ആണ് അവൻ ഇഷ്ട്ടപെട്ടതും... വീട്ടിൽ കേറ്റി ഇരുത്തി ചായയൊക്കെ കുടുപ്പിച്ച ശേഷം ആണ് അവർ ഹരിയെ പറഞ്ഞു വിട്ടത്.... വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അവരുടെ എല്ലാവരുടെയും മനസ്സിൽ ഹരി ഒരു പ്രേത്യേക സ്ഥാനം ഉറപ്പിച്ചിരുന്നു.......

*************** "മായ...." "യെസ് sir... " "എവിടം വരെയായി തന്റെ അന്യോഷണം.. എന്തെങ്കിലും ഇമ്പ്രൂവ്മെന്റ് ഉണ്ടോ.... " "നോ sir.. അവനെ പറ്റി ഒരു ക്ലൂ പോലും ലഭിക്കുന്നില്ല....അത്രെയും കാലം നമ്മുടെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവൻ പെട്ടന്നൊരു ദിവസം അപ്രതീക്ഷമാവുക... I can't belive that... എനിക്ക് ഉറപ്പുണ്ട് sir something വളരെ mysterious ആയ എന്തോ ഒന്നു അവനു സംഭവിച്ചിട്ടുണ്ട്.. അതിനു ശേഷം ഒരു കേസ് പോലും അവനെതിരെ ഉണ്ടായിട്ടില്ല...

ശെരിക്കും അവൻ എങ്ങോട്ട് പോയി... നോ idea... അവനെ അവസാനമായി കണ്ടു എന്ന് ഒരാൾ മൊഴി നൽകിയത് കർണാടക കേരള ബോർഡറിൽ ആണ്... ഇനി അവൻ കേരളത്തിലേക്ക് മറ്റോ... പോയിട്ടുണ്ടാവുമോ... നമ്മുക്ക് ആ വഴി ഒന്നു അന്യോഷിച്ചാലോ... ഞാൻ എന്തായാലും അടുത്ത ആഴ്ച കേരളത്തിലേക്ക് പോകുന്നുണ്ട്... " "മായ നീ പോകുന്നുണ്ടെങ്കിൽ തീർച്ചയായും ഇതിനെ പറ്റി അന്യോഷിക്കണം.. പക്ഷെ അത് ഒരിക്കലും ഒഫീഷ്യൽ ആയി വേണ്ട.. അല്ലാതെ മതി.... Any way best of luck... പോയി ജയിച്ചു വാടോ... " "Thank you sir.... " മായ ഫയൽലുമായി പുറത്തേക്ക് പോയി... *നീ എവിടെ പോയി ഒളിച്ചാലും ഈ മായ നിന്നെ കണ്ടതും *** മായ മനസ്സിൽ പറഞ്ഞു.....................തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story