പ്രണയാർദ്രമായി 💕 ഭാഗം 24

pranayardramay

രചന: മാളുട്ടി

മായ ഫയൽലുമായി പുറത്തേക്ക് പോയി... *നീ എവിടെ പോയി ഒളിച്ചാലും ഈ മായ നിന്നെ കണ്ടതും ** മായ മനസ്സിൽ പറഞ്ഞു.... _______________ അത്താഴവും കഴിഞ്ഞു ആ അതുനികമായിപ്പണികഴിച്ച നാലുകെട്ടിന്റെ നടുമുറ്റത് ഇരിക്കുവാണ് എല്ലാവരും.... മുത്തശ്ശൻറെ ഇരുവശത്തുമായി കിച്ചുവും ദേവൂവും സഥലം പിടിച്ചിട്ടുണ്ട്.... മുത്തശ്ശിയുടെ മടിയിൽ തലചായിച്ചു ഇരിക്കുവാണ് മാളു.... മുത്തശ്ശി പതിയെ അവളുടെ മൂടിഴകളിലൂടെ വിരലോടിക്കുന്നുണ്ട്...ദത്തനും വിശ്വനും ദേവനും കൂടി കമ്പനിയുടെ വരവും ചിലവും പ്രോഡക്റ്സിന്റെ ക്വാളിറ്റിയെ പറ്റിയും ഓക്കെ വെല്ല്യ ചർച്ചയിൽ ആണ്....

കല്യാണിയും ശ്രീദേവിയും ബിന്ദുവും ചേർന്ന് അനുവിനെ ഇട്ട് പഴവും അതും ഇതും ഓക്കെ തീറ്റിക്കുവാണ്.... സത്യയും മനുവും ഋഷിയും കാശിയും കൂടി കാരംസ് കളിക്കുന്ന തിരക്കിൽ ആണ്...പകലുണ്ടായിരുന്ന സ്‌ട്രെസ് എല്ലാം അവർ ഇതിലൂടെ ആണ് തീർക്കുന്നത്...... "വിശ്വാ.... കണക്കുകളും കാര്യങ്ങളും ഓക്കെ എന്തായി.... "ശേഖർ... "നോക്കികൊണ്ടിരിക്കുവാണ് അച്ഛാ...."

"നിങ്ങൾ എല്ലാവരോടും ആയിട്ട് ഒരു പ്രേത്യേക കാര്യം പറയാൻ ഉണ്ട്..... "ശേഖർ വളരെ ഗൗരവത്തിൽ പറഞ്ഞു.... "എന്താ അച്ഛാ.. എന്താ കാര്യം..."ശ്രീദേവി "നമ്മുടെ S. R. ഗ്രൂപ്പിന്റെ ഇല്ല സ്ഥാപനങ്ങളുടെയും ചുമതല എന്റെ പേരക്കുട്ടികളെ ഏല്പിച്ചാലോ എന്ന് ഞാൻ ആലോചിക്കുവാ... എല്ലാവരും തന്നെ അവരുടെ പഠിപ്പു തീരാറായാല്ലോ... കിച്ചുവിനും അനുവിനും ഇനി കുറച്ചു മാസം കൂടി അല്ലെ ഉള്ളൂ MBA കഴിയാൻ അപ്പൊ അത് കഴിഞ്ഞാൽ അവർക്കും നമ്മുടെ കമ്പനിയിൽ തന്നെ കേറാലോ.... എന്താ മക്കളെ നിങ്ങളുടെ അഭിപ്രായം....."ശേഖർ ദത്താനും ദേവനും ശ്രീദേവിക്കും നേരെ തിരിഞ്ഞു ചോദിച്ചു.....

"ഞങ്ങൾക്ക് ഒരു എതിർപ്പും ഇല്ല അച്ഛാ...കാരണം ഇവർക്ക് ഞങ്ങളെക്കാൾ കൂടുതൽ പഠിപ്പും പുതിയ പുതിയ ആശയങ്ങളും ഉണ്ട്.. അതുകൊണ്ടുതന്നെ അച്ഛൻ പറഞ്ഞ തീരുമാനത്തോടെ ഞങ്ങൾ യോജിക്കുന്നു..."ദേവൻ "എന്താ മക്കളെ നിങ്ങൾക്കും സമ്മതം ആണോ..."ഇത്തവണ ചോദ്യം നീണ്ടത് സത്യക്കും മനുവിനും നേർക്കായിരുന്നു.... "മുത്തശ്ശ അത് പിന്നെ ഞങ്ങൾ നോക്കിനടത്തിയാൽ ശെരിയാവുവോ..."സത്യാ "ഞാൻ എന്തെങ്കിലും ഒരു കാരണവും ഇല്ലാതെ പറയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ സത്യാ.... നിങ്ങളുടെ ജോലിയിലുള്ള സത്യസന്തതയും ആത്മാർത്ഥതയും ഓക്കെ കണ്ട് തന്നെയാ ഞാൻ ഈ തീരുമാനം എടുത്തത്...."

"അത് പിന്നെ മുത്തച്ഛ ഞങ്ങൾ.... "മനുവിനെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ ശേഖർ തുടർന്നു.... ""സത്യയും ദത്തനും ചേർന്നല്ലേ S. R. Constructions നോക്കി നടത്തിയത്.. ഇനി സത്യാ ആണ് അത് നോക്കി നടത്തേണ്ടത്....പിന്നെ നമ്മുടെ ഷോപ്പിംഗ് കോംപ്ലക്സും മനുഫെക്ചറിങ്ങും മനു നീ വേണം നോക്കാൻ... പടുത്തം കഴിഞ്ഞാൽ അനുവിന് സത്യയുടെ ഒപ്പം കേറാം. അതുപോലെ കിച്ചുവിന് മനുവിന്റെ ഒപ്പവും... പിന്നെ ഹോസ്പിറ്റൽ അത് ഋഷിയും മാളുവും ചേർന്ന് നടത്തട്ടെ... കാശിയെ ഒന്നും ഏൽപ്പിക്കണ്ട എന്ന് അവൻ പറഞ്ഞതുകൊണ്ടാണ് അവനെ ഒഴിവാക്കുന്നത്... ആർകെങ്കിലും എന്തെങ്കിലും എത്തിരഭിപ്രായം ഉണ്ടോ....""

കിച്ചു മുത്തച്ഛനെ ഇട്ട് തോണ്ടാൻ തുടങ്ങി.... ""എന്താ കിച്ചുട്ടാ.."" "അതെ മുത്തച്ഛ എന്നെയും മനുവിനെയും ഒന്നിച്ചു ആക്കണോ... " "അത് ഞാൻ മനഃപൂർവം തന്നതുതന്ന നിങ്ങളുടെ ഈ വഴക്ക് മാറ്റി എടുക്കാൻ പറ്റുവൊന്ന് ഞാൻ ഒന്നു നോക്കട്ടെ... " "അതേതായാലും നന്നായി അച്ഛാ രണ്ടിനെയും നന്നാക്കാൻ പറ്റിയ മാർഗവാ ഇത്... "ശ്രീദേവിയെ നോക്കി കിച്ചു കണ്ണുരുട്ടി... **************** താഴെ ഇരുന്നു കുറച്ചു നേരം ടീവി ഓക്കെ കണ്ടശേഷം ആണ് കിച്ചുവും മാളുവും ദേവൂവും കിടക്കാൻ പോയത്..... മാളു ജഗ്ഗിൽ വെള്ളവും നിറച്ചു റൂമിലേക്ക് വന്നു... കാശിയെ റൂമിൽ കാണാത്തതുകൊണ്ട് അവൻ റൂമിനു പുറത്തെ ബാൽകാണിയിൽ ആയിരിക്കുമെന്ന് അവൾക്കു തോന്നി...

അവൾ അങ്ങോട്ട് നടന്നു... കാശി എന്തോ കാര്യമായ ആലോചനയിൽ ആയിരുന്നു.... "കാശിയേട്ടാ...." "എന്താ മാളു.... " "അത് പിന്നെ ഏട്ടാ എന്ന് ആ ശരൺ ഹോസ്പിറ്റലിൽ വന്നിരുന്നു... " "എന്നിട്ട് എന്നിട്ട് അവൻ ഇത് ചെയ്തേ ഹെ... " "ഞാൻ പറയാം പക്ഷെ ഏട്ടനായി ഒരു പ്രേശ്നവും ഉണ്ടാക്കില്ല എന്ന് എനിക്ക് ഉറപ്പു തരണം... " "മാളു അത് പിന്നെ.. " "കാശിയേട്ടാ പ്ലീസ്..ഞാൻ പറയുന്ന ഒന്നു കേൾക്ക്... " "മ്മ്.."അവൻ ഉള്ളിൽ എരിയുന്ന ദേഷ്യം കടിച്ചമർത്തി ഒന്നു മൂളുക മാത്രം ചെയ്തു.... അവൾ ഉണ്ടായ സംഭവങ്ങൾ എല്ലാം പറഞ്ഞു... "ഇത്രയും സംഭവിച്ചിട്ട് ഇപ്പഴാണോ എന്നോട് പറയുന്നത്... അവന്റെ അഹങ്കാരം ഇന്നത്തോടെ ഞാൻ തീർത്തുകൊടുക്കാം..."

"വേണ്ട പ്ലീസ് കാശിയേട്ടാ പ്ലീസ് വേണ്ട... " "മാളു മാറ് നിന്നോടാ പറഞ്ഞത് മുന്നിൽനിന്ന് മാറാൻ... " മാളുവിനെ അവൻ കൈക്കൊണ്ട് തട്ടി മാറ്റികൊണ്ട് പറഞ്ഞു.... "കിച്ചേട്ടാ..... "അവൾ അവനെ പിന്നിൽ നിന്നും കെട്ടിപിടിച്ചു... അവന്റെ ഉള്ളിലെ ദേഷ്യം എങ്ങോട്ടോ പോകുമ്പോലെ അവനു തോന്നി.... ✨️പണ്ട് താൻ ഇതേപോലെ വഴക്കുണ്ടാക്കാൻ നിൽകുമ്പോൾ അവൾ ഇതുപോലെ പുറകിൽ നിന്നും വിളിക്കുമായിരുന്നു കിച്ചേട്ടാ എന്ന്.. അതുപോലെ താൻ പോവാതിരിക്കാനായി തന്റെ കൈയിൽ പിടിച്ചു നിൽക്കുകയും ചെയ്യും.... അവൾക്ക് വഴക്കും അടിയും ഉണ്ടാക്കുന്നത് വളരെ പേടിയായാണ്... അതിനു കാരണം ചെറുപ്പത്തിൽ അവളോട് ഒരുത്തൻ മോശമായി പെരുമാറി..

അത് ആദ്യം അവൾ വന്നു പറഞ്ഞത് എന്നോടായിരുന്നു.. ഞാൻ അവളെയും കൂട്ടി അവനോട് ചോദിക്കാൻ പോയി.. അവരുടെ വർത്താനം കേട്ടു എനിക്ക് ദേഷ്യം വന്നു ഞാൻ അവരിൽ ഒരുത്തനെ കേറി തല്ലി... പിന്നെ അവർ എല്ലാം ചേർന്ന് എന്നെ തല്ലി തല്ല് കൊള്ളനല്ലാതെ എനിക്ക് മറ്റൊന്നിനും ആയില്ല..പിന്നെ രണ്ടുദിവസത്തേക്ക് ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു... അതിനു ശേഷം ആര് അടിയുണ്ടാക്കാൻ വന്നാലും അവൾ ഇങ്ങനെ ആണ്..ചെറുപ്പത്തിലേ ആ ഷോക്ക് അവൾക്കു ഇതുവരെയും മാറിയിട്ടില്ല....✨️ കാശിയുടെ ഉള്ളിൽ നിറയെ വാത്സല്യം നിറഞ്ഞു...അവൻ തിരിഞ്ഞു അവളെ ചേർത്ത് പിടിച്ചു.... "അയ്യേ എന്റെ മാളു കരയുവാണോ...

ഇത് ഈ മുഖത്തിന്‌ ചേരില്ലട്ടോ... ഞാൻ ഒന്നിനും പോകുന്നില്ല.. നീ വെറുതെ പേടിക്കണ്ട..."കാശി അവളുടെ കണ്ണുകൾ തുടച്ചുകൊടുത്തു... അവന്റെ ആ ചേർത്തുപിടിക്കലിൽ അവൾ ആ പഴയ കാശിയെ കണ്ടു...അവൻ അവളെയും ചേർത്ത് പിടിച്ചു റൂമിലേക്ക് നടന്നു... അപ്പോഴും അവന്റെ കൈയിൽ അവളുടെ കൈ മുറുകിയിരുന്നു..... അവന്റെ ആ വിടർന്ന നെഞ്ചിലേക്ക് തലചായ്ച്ചു അവൾ ഉറങ്ങി.... അവന്റെ കൈകൾ അവളുടെ മുടിയിഴകളെ തലോടികൊണ്ടിരുന്നു... അപ്പോഴും അവന്റെ കൈയിൽ നിന്നും അവൾ പിടിവിട്ടിരുന്നില്ല...രാത്രിയുടെ ഏതോ യാമത്തിൽ അവനും ഉറങ്ങി പോയി...... **************❤️

രാവിലെ ആദ്യം എഴുന്നേറ്റത് കാശി ആയിരുന്നു...തന്നോട് ചേർന്ന് കിടക്കുന്ന മാളുവിനെ അവൻ നിക്കി കിടത്തി... ഇന്നലെ കരഞ്ഞതിന്റെ തെളിവായി അവളുടെ കാണാൻപോളകൾ വീർത്തിരിക്കുന്നുണ്ട്.. എന്തോ ഒരു ഉള്ള് പ്രേരണയിൽ അവൻ അവളുടെ നെറ്റിയിൽ ഒന്നു ചുംബിച്ചു.. ജോഗിങ്ങിനായി താഴേക്ക് പോയി...... "ഗുഡ് മോർണിംഗ്.. വാ വേഗം പോവാ ഇല്ലേൽ ലേറ്റ് ആവും ." കാശി താഴേക്ക് വന്നതും ഋഷി പറഞ്ഞു.... "സത്യാ എന്തിയെ... " "ചേട്ടൻ നല്ല ഉറക്കത്തിലാ...ഇന്നലെ ചേട്ടത്തിക്ക് ഭയങ്കര ഛർദി ആയിരുന്നു അതെല്ലാം കഴിഞ്ഞു ചേട്ടൻ ലേറ്റ് ആയ കിടന്നെന്നു... " "എന്നാ വാ നമ്മുക്ക് പോവാം... "ഋഷിയും കാശിയും കൂടി ജോഗിങ്ങിനു പോയി... ***************

"മാളു... എണീറ്റെ സമയം എന്തായിന്നു വല്ല ബോധവും ഉണ്ടോ...."ശ്രീദേവി മാളുവിനെ വിളിച്ചിട്ട് കിച്ചുവിന്റെ റൂമിലേക്ക് പോയി... മാളു ഒരു വിധത്തിൽ എണിറ്റു... "കിച്ചു.. ഡി.. കിച്ചു.. എനിക്ക് സമയം കുറെ ആയി എണിക്ക്..."ശ്രീദേവി കിച്ചുവിനെ കിടന്നു വിളിക്കുവാണ്... കിച്ചു ഇവിടെ മൈൻഡ് ആക്കുന്നു... പുള്ളിക്കാരി ഒന്നുടെ തലവഴി പുതപ്പ് ഇട്ട് കിടന്നുറങ്ങുവാണ്.... "കിച്ചു നീ മര്യതക്ക് എണീറ്റോ ഇല്ലേൽ ഞാൻ വെള്ളം കോരി ഒഴിക്കും..."ശ്രീദേവി കലിപ്പ് മൂഡിൽപറഞ്ഞു... എന്നിട്ടും അവൾക്കു ഒരു അനക്കവും ഇല്ല.... ഈ ഒച്ച എല്ലാം കെട്ടാൻ മനു ആ വഴി വരുന്നത്.... "അമ്മായി പൊക്കോ ഇവളെ ഞാൻ എണീപ്പിച്ചോളാം.

."മനു ശ്രീദേവിയെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു.... "അത് വേണോ മോനെ 🙄" "അതൊക്കെ വേണം.. അമ്മായി അടുക്കളയിലോട്ട് വിട്ടോ ഇതിപ്പോ ഞാൻ ശെരിയാക്കി തരാം.. 😜" ശ്രീദേവി ഇല്ല ദൈവങ്ങളെയും മനസ്സിൽ ഒന്നു ധ്യാനിച്ചു അവിടുന്ന് പോയി... (നിനക്ക് എഴുനേൽക്കാൻ വയ്യ അല്ലേടി വെള്ളപ്പറ്റെ നിന്നെ ഞാൻ ഇപ്പൊ ശെരിയാക്കി തരാം..🤭🤭.)മനു എവിടെ ഇരുന്ന ജഗ്ഗിലെ വെള്ളം എടുത്തു കിച്ചുവിന്റെ പുതപ്പ് മാറ്റി അവളുടെ മുഖത്തേക്ക് ഒഴിച്ചു.... കിച്ചു ഞെട്ടി കണ്ണ് തുറന്നു... കണ്ണ് തുറന്നതും കാണുന്നത് മുന്നിൽ തന്നെയും നോക്കി ഇളിച്ചോണ്ടിരിക്കുന്ന മനുവിനെ ആണ്.... ""ടാ നിന്നെ ഞാൻ 😡😡😡""

കിച്ചു പുതപ്പും മാറ്റി ബെഡിൽ നിന്നും ചാടി എണീറ്റു.. ഇതുകണ്ടതും മനു അവളുടെ റൂമിന്നു പുറത്തേക്ക് ഓടി... പുറകെ കിച്ചുവും വെച്ച് പിടിച്ചു... മനുവിന് പുറകെ ഗോവണി ചാടിയിറങ്ങിയതാണ് കിച്ചു... പകുതിയെത്തിയപ്പോഴേക്കും കാല് സ്ലിപ് ആയി ദേ കിടക്കുന്നു നിലത്തു...എന്തോ വെല്ല്യ ഒച്ച കേട്ടു എല്ലാവരും വന്നു നോക്കുമ്പോൾ കാണുന്നത്.. നിലത്തു കിടക്കുന്ന കിച്ചുവിനെ ആണ്... "എന്താ പറ്റിയെ നിനക്ക്..."കല്യാണി "ഒന്നുല ആന്റി... ഞാൻ ചെറുതായി ഒന്നു വീണതാണ്.." നടുവിന് കൈയും താങ്ങികൊണ്ട് കിച്ചു പറഞ്ഞു... "ചേച്ചി അവൻ എന്തിയെ ആ മനു😡... " "അവൻ പുറത്ത് ആരോടോ ഫോണിൽ സംസാരിച്ചോണ്ട് നിൽക്കുന്നുണ്ട്..

. "മാളു അത് പറഞ്ഞു തിരണ്ട താമസം കിച്ചു പുറത്തോട്ട് ഓടി... ഇതെന്ത് ജീവി എന്നാ രീതിയിൽ എല്ലാവരും കിച്ചു പോകുന്നതും നോക്കി നിന്നു... കിച്ചു ഓടി പോയി പുറത്തെ പൈപ്പ് തുറന്നു അത് ഓസിൽ ഫിറ്റ്‌ ചെയ്തു... "മനു...."കിച്ചുവിന്റെ വിളികേട്ടു തിരിഞ്ഞു നോക്കിയതേ മനുവിന് ഓർമ ഉള്ളൂ... കുറച്ചു കഴിഞ്ഞപ്പോൾ അവൾ വെള്ളത്തിൽ കുളിച്ചാണ് നിന്നത്.... ""എന്നോട് കളിച്ചാൽ എങ്ങനെ ഇരിക്കും 😌""എന്നും പറഞ്ഞു മനുവിനെ പുച്ഛിച്ചു തുള്ളിച്ചാടി കിച്ചു വീടിന്റെ ഉള്ളിലേക്ക് കേറി പോയി... "ധാ... നന്നായി തലത്തുവർത്തിട്ട് വാ..🤭."മാളു മനുവിന് നേരെ ടവൽ നീട്ടികൊണ്ട് പറഞ്ഞു... "ഇതുകൊണ്ടൊന്നും ഈ മനുവിനെ തോല്പിക്കാൻ ആരും നോക്കണ്ട..

ഇതിനുള്ള പണി ഞാൻ തിരിച്ചു തന്നിരിക്കും...." "ആ പണികൾ ഏറ്റുവാങ്ങാൻ ഞാനും തയാർ ആണ്... വേഗം തരണേ..."അവൻ ഉള്ളിലോട്ടു നോക്കി വിളിച്ചു പറഞ്ഞതും ഉള്ളിന്നു കിച്ചുവും ഉച്ചത്തിൽ പറഞ്ഞു....🤣🤣മാളു ചിരിക്കാൻ തുടങ്ങി... "നീ ഓക്കെ ഒരു ചേച്ചി ആണോടി..സ്വന്തം അണിയാൻ ഇങ്ങനെ നില്കുമ്പോ ചിരിക്കുന്നു ." "പിന്നെ നീ ഇത് ചോദിച്ചു വാങ്ങിയതല്ലേ 😜.. " "പോടീ പോടീ..."അവൻ തലയും തോർത്തി ഉള്ളിലേക്ക് പോയി.. പുറകെ മാളുവും... ***************

കാശി വളരെ തിടുക്കത്തിൽ വീട്ടിലേക്ക് കേറി വന്നു... അവൻ നേരെ റൂമിലേക്ക് പോയി... "മാളു..." "എന്താ കാശിയേട്ടാ... " "എന്റെ യൂണിഫോം എന്തിയെ " "ദാ.... എന്താ ഏട്ടാ എത്ര പെട്ടന്ന് റെഡി ആവുന്നേ... " "എനിക്ക് അത്യാവശ്യമായി ഓഫീസിൽ പോകണ്ട ഒരാവശ്യം ഉണ്ട്... നീ എന്റെ വണ്ടിടെ കീ എടുത്തെ.... " "ധാ കീ... " "എന്നാ ഞാൻ പോകുവാണേ... Bye " അവൻ പെട്ടന്ന് തന്നെ അവിടുന്ന് പോയി... മാളുവും റെഡി ആയി.. ഋഷിയുടെ ഒപ്പം ഹോസ്പിറ്റലിലേക്ക് പോയി... *************** കാശി ഓഫീസിൽ എത്തിയതും ഹരി അവന്റെ അടുത്തോട്ടു വന്നു.... "എന്തായി ഹരി ഡീറ്റെയിൽസ് എല്ലാം കിട്ടിയോ... "

"നമ്മൾ വിചാരിച്ചപോലെ തന്നെ.. അവന്റെ പ്രോഡക്റ്സിൽ മായം ഉണ്ട്..ഇതാ അതിന്റെ പ്രൂഫ്... " കാശി ആ ഫയൽസ് എല്ലാം ചെക്ക് ചെയ്തു... "ആ ചേട്ടനെന്റെയും മകളുടെയും മൊഴി എടുത്തോ... പിന്നെ സംഭവം നടന്ന സ്ഥലത്തുള്ള കടക്കാരുടെയും മറ്റും മൊഴി എടുത്തോ... " "അത് അന്നുതന്നെ ഞങ്ങൾ പോയി എടുത്തിരുന്നു.... ഒരു പ്രശ്നം ഉണ്ട്.. " "ശരണിനു നേരിട്ട് ഇതിൽ ഇൻവോൾവ്മെന്റ് ഇല്ലാത്തതിനാൽ അവനു കിട്ടുന്ന ശിക്ഷ അത് കുറവായിരിക്കും... " "അത് കുഴപ്പമില്ല... എന്നെകൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ അവനു ശിക്ഷ കൊടുത്തിരിക്കും.... "കാശിയുടെ മുഖത്തു ദേഷ്യം നിറഞ്ഞു..................തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story