പ്രണയാർദ്രമായി 💕 ഭാഗം 25

pranayardramay

രചന: മാളുട്ടി

അത് കുഴപ്പമില്ല... എന്നെകൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ അവനു ശിക്ഷ കൊടുത്തിരിക്കും.... "കാശിയുടെ മുഖത്തു ദേഷ്യം നിറഞ്ഞു... *************** ഹരിയും കാശിയും മറ്റു പോലീസ് ഓഫീസർസുമായി ശരണിന്റെ ഗസ്റ്റ് ഹൌസ്സിലേക്ക് പോയി.... ഗസ്റ്റ് ഹൌസിനു കുറച്ചു ദൂരത്തായി വണ്ടി നിർത്തി.... കാശിയുടെയും ഹരിയുടെയും നിർദ്ദേശപ്രേകാരം മറ്റു പോലീസ് ഉദ്യോഗസ്ഥർ അവന്റെ ഗസ്റ്റ് ഹൌസ് വളഞ്ഞു.... അവിടുത്തെ വാതിൽ ചവിട്ടിത്തുറന്നു കാശിയും ഹരിയും ഉള്ളിലേക്കു കേറി... താഴത്തെ നിലയിൽ ആരെയും കാണാത്തതിനാൽ അവർ ശബ്‌ദം ഉണ്ടാക്കാതെ ഗോവണി കേറി....

മുകളിലേക്ക് കയറിയതും മദ്യത്തിന്റെയും സിഗരറ്റിന്റെയും മണം അവർക്ക് അടിക്കാൻ തുടങ്ങി... അത് ശരൺ അവിടെ സെറ്റ് ചെയ്ത ചെറിയ ബാറിൽ നിന്നും ആയിരുന്നു....കാശിയും ഹരിയും വളരെ സൂഷ്മതയോടെ ആ റൂം തുറന്നു...അപ്പോഴേക്കും കുറച്ചധികം പോലീസ് ഓഫീസർസ് അങ്ങോട്ട് വന്നു... അവർ വാതിലിനു പിന്നിലായി നിന്നു... കുറച്ചു പേർ കാഹിയുടെയും ഹരിയുടെയും ഒപ്പം ഉള്ളിലേക്ക് കേറി.... അവിടെ ഉള്ള പകുതി എന്നതിനും ബോധം ഉണ്ടായിരുന്നില്ല.... മദ്യത്തിന്റെയും ലഹരിയുടെയും എഫക്റ്റിൽ ആയിരുന്നു മിക്കവരും.... കാശി നേരെ മദ്യപിച്ചു കൊണ്ടിരിക്കുന്ന ശരണിന്റെ അടുത്തേക്ക് ചെന്നു...

. "ശരൺ.... അറിയുവോ എന്നെ... അന്ന് ഞാൻ പറഞ്ഞില്ലേ... നിന്നെ വെറുതെ വിടില്ല എന്ന്... ഞാൻ വന്നിരിക്കുന്നത് നിന്നെ അറസ്റ്റ് ചെയ്യാനാണ്... എന്ത്‌ പറയുന്നു മിസ്റ്റർ ശ്രൻ സേതുമാധവ്.... "കാശിയുടെ മുഖത്തു ഒരു തരാം പ്രേത്യേക ഭവമായിരുന്നു.... താണ് ജയിച്ചു എന്നുള്ള ഭാവവും അതോടൊപ്പം തന്നെ ശരണിനോടുള്ള പുച്ഛവും..... ശരണിന്റെ അടുത്ത് കാശിയെ കണ്ടതും അവന്റെ ഗുണ്ടകൾ അവനു നേരെ വന്നു... പക്ഷെ അവർ എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് തന്നെ ഹരിയും മറ്റുള്ളവരും അവരെ നേരിടാൻ തുടങ്ങിയിരുന്നു..... "അപ്പൊ പോകുവല്ലേ ശരൺ...."കാശി ശരണിന്റെ കൈയിൽ വിലങ്ങു വെച്ച് അവനെയും വലിച്ചു കൊണ്ട് പുറത്തേക്ക് നടന്നു....

(((കൽക്കി മൂവിയിലെ ടോവിനോ വരുമ്പോൾ ഉള്ള ബിജിഎം ഇമേജിൻ ചെയ്തോ... ചുമ്മാ ഇരിക്കട്ടെ ))) കാശി അവനെ തല്ലി ജീപ്പിലോട്ട് ഇട്ടു... അപ്പോഴേക്കും ബാക്കി പോലീസുകാരും ശരണിന്റെ ഗുണ്ടകളുമായി അങ്ങോട്ട് വന്നു... വണ്ടി നേരെ സ്റ്റേഷനിലേക്ക് പോയി... സ്റ്റേഷൻ എത്തിയതും ശരണിനെ ഒരു ദയയും ഇല്ലാതെ കാശി വലിച്ചു സെല്ലില്ലേക്ക് കൊണ്ടുപോയി.... അപ്പോഴും കൂടിച്ച മദ്യത്തിന്റെ കേട്ട് ശരണിൽ നിന്നും ഇറങ്ങിരുന്നില്ല.... "നീ ബാക്കിയുള്ളവർക്ക് മയം കലർന്ന സാധനങ്ങൾ വിൽക്കുവല്ലേടാ..."കാശി അവന്റെ വയറ്റിന്നിട്ട് പഞ്ച് ചെയ്തു... ശരൺ പുറകോട്ട് വേച്ചുപോയി...."".

നിന്നെ പറ്റി ആരെങ്കിലും കംപ്ലയിന്റ് കൊടുത്ത അവരെ ഭീഷണി പെടുത്തുല്ലേ എന്നിട്ടും അവർ സമ്മതിച്ചില്ലേൽ അവരെ നീ കൊന്നു കളയുല്ലേ.. ഇതിനൊക്കെ ഉള്ള അധികാരം നിനക്ക് ആരാടാ തന്നെ ഹെ നിന്നോടാ ചോദിച്ചേ....""കാശിയുടെ ദേഷ്യം തിരുന്നതുവരെ അവൻ ശരണിനെ അടിച്ചു... "കാശി നീ എന്താ ഈ കാണിക്കുന്നേ..." "എടാ ഇവൻ ഈ ഡാഷ് മോന്..." "എടാ നീ എന്ത്‌ മണ്ടത്തരവാ കാട്ടുന്നത്.. ഇവന് സ്റ്റേഷനിൽ വെച്ച് എന്തെങ്കിലും പറ്റിയാൽ നിന്റെ ജോലി വരെ പോകും.. നിന്റെ ബോധവും പോയോ കാശി.... " "സോറി ദാ എനിക്ക് എന്റെ കണ്ട്രോൾ വിട്ടുപോയി.... " "ദിവകരേട്ടാ ബാക്കി ഉള്ളവരെയും സെല്ലിൽ ആക്കി അത് ലോക്ക് ചെയ്തേക്ക്... "

ഹരി അതും പറഞ്ഞു കാശിയെയും കൂട്ടി കാശിയുടെ കേബിനിലേക്ക് പോയി....കുറച്ചു കഴിഞ്ഞതും ഒരു വണ്ടി സ്റ്റേഷനിലേക്ക് പാഞ്ഞു വന്നു... അതിൽ നിന്നും കത്തുന്ന കണ്ണുകളുമായി സേതു ഇറങ്ങി വന്നു.... കാശിയുടെ കേബിനിലേക്കുള്ള വാതിൽ ചവിട്ടി തുറന്നു സേതു ഉള്ളിലേക്കു കേറി... "ഡാ....."സേതുവിന്റെ ഉള്ളിലെ പക എന്താന്ന് മനസിലാക്കാൻ ആ വിളി തന്നെ ധാരാളമായിരുന്നു...... "ആ ഇതാര് സാക്ഷാൽ സേതുമതാവോ..... വരണം വരണം..." "നിന്റെ സംസ്കാരത്തിന് വന്നതല്ല ഞാൻ.... ഡാ നീ എന്റെ മോനെ എന്തിനാ അറസ്റ്റ് ചെയ്തേ.... " !""തന്റെ മോന് ഇത്രെയും നാൾ കാട്ടിക്കുട്ടിയ തോന്നിവാസത്തിനു...

പിന്നെ ഡാ പോടാ എന്നൊക്കെ താൻ തന്റെ മോനെ വിളിച്ചാമതി. ഇതേ എന്റെ സ്റ്റേഷൻ ആണ് കാൾ മി sir... "" ""നിന്നെ ഞാൻ വെറുതെ വിടില്ലടാ.... നീ തകർത്തത് എന്റെ കമ്പനി മാത്രം അല്ല ഇത്രെയും നാൾ ഞാൻ കഷ്ട്ടപെട്ടു മറ്റുള്ളവരിൽ ഉണ്ടാക്കിയെടുത്ത വിശ്വാസം കൂടിയാണ്... വിടില്ല ഞാൻ നിന്നെ വേരോടെ നിന്നെ തിർത്തിരിക്കും.... "" ""നമ്മുക്ക് കാണാം..."" "ആ കാണാട.... "സേതു അവിടെ ഉള്ള ചെയർ തല്ലി ഇട്ടു പുറത്തേക്ക് ഇറങ്ങിപോയി....

എന്നാൽ കാശിയുടെ മുഖത്തു പുച്ഛം മാത്രം ആയിരുന്നു.... സെല്ലിന് മുമ്പിൽ ചെന്ന സേതുവിന്റെ ഉള്ളോന്നുവിങ്ങി മുഖത്തു ചോരയുണ്ട്... വേദനകൊണ്ട് പുകയുന്ന ശരണിനെ കൺകെ അയാളുടെ പക ഒന്നുംകൂടെ ഇരട്ടിച്ചു....അയാളുടെ ഉള്ളിലെ അച്ഛന് താങ്ങുന്നതിലും അപ്പുറമായിരുന്നു അത്.. തന്റെ മകന്റെ അവസ്ഥ ഓർത്ത് അയാളുടെ ഉള്ളിൽ പകയും ദേഷ്യവും ഉടലെടുത്തു.തനിക്കു ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തു ആ അച്ഛന്റെ മനസ് നൊന്തു.....അയാൾ ദേഷ്യത്തിൽ വണ്ടിയിൽ കേറി പോയി..... "ദിവകരേട്ടാ.. ആ ശരണിന്റെ മുഖം ഒന്നു തുടച്ചേക്ക് പിന്നെ അവന്റെ ആ ഷർട്ട്‌ മാറ്റി വേറെ ഒന്നു ഇടിപ്പിച്ചേക്ക്..

കുറച്ചു കഴിയുമ്പോൾ അവനെ കോടതിയിൽ ഹാജർ ആക്കണ്ടതാണ്....."ഹരി ഒരു ഷർട്ട്‌ ദിവകാരാണ് കൊടുത്തുകൊണ്ട് പറഞ്ഞു... ശരൺ ഡ്രസ്സ്‌ മാറി വന്നതും ഹരിയും കാശിയും മറ്റുപോലീസുകാരും അവനെ കൊണ്ട് കോടതിയിലേക്ക് പോയി... മതിയായ പ്രൂഫ്യൂം എവിഡൻസും ഉണ്ടായിരുന്ന കാരണം ശരണിനെയും അവന്റെ ഗുണ്ടയായ ജീവയെയും (ആ റിപ്പോർട്ടേറെ വണ്ടിയിൽ ഇടിച്ചു കൊന്നത് ഇവൻ ആണ് )question ചെയ്യാനായി അവർക്ക് വിട്ടുകൊടുത്തു.... "നീ ജയിച്ചു എന്ന് കരുതണ്ടടാ... ഈ ഒരു കേസ് കൊണ്ട് നിനക്ക് ജീവിതകാലം മുഴുവൻ എന്നെ ജയിലിലിടാൻ ഒന്നും പറ്റില്ല.... ഞാൻ വരും അന്ന് നിന്റെ മരണമായിരിക്കും..."

പോലീസ് ജീപ്പിനടുത്തായി വിജയ ഭവത്തോടെ നിൽക്കുന്ന കാശിയോട് ശരൺ പറഞ്ഞു.... കാശി അതിനെ പുച്ഛിച്ചു തള്ളി.... തന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ദുരിതം എന്തെന്നറിയാതെ...... *************** പെട്ടന്ന് ഒരു ആംബുലൻസ് ഹോസ്പിറ്റലിന്റെ മുന്നിൽ വന്നു നിന്നു... അതിൽ നിന്നു ഹരിയും വേറെ രണ്ടു പോലീസുകാരും ഇറങ്ങി വന്നു..സ്‌ട്രെക്ചർ വലിച്ചുകൊണ്ട് പോയി... അതിലേക്ക് ആംബുലൻസിൽ നിന്നും ഒരു ബോഡി എടുത്തു കിടത്തി... ""Dr. മാളവിക... ഒരു അർജന്റ് കേസ് വന്നിട്ടുണ്ട് ഒന്നു കാശ്വാളിറ്റിയിലേക്ക് വരുവോ... ""ഒരു നേഴ്സ് ഓടി വന്നു പറഞ്ഞു.... വന്നു നോക്കിയതും അവിടുത്തെ കാഴ്ചക്കണ്ട അവൾ നടുങ്ങിപോയി...

ചോരയിൽ കുളിച്ചുകിടക്കുന്ന തന്റെ പ്രാണൻ.... ""കിച്ചേട്ടാ....""അവൾ അലറി... ""എന്താ dr എന്താ പറ്റിയെ..."" ഹെ.. അവൾ ഞെട്ടി എഴുനേറ്റു.... ""ഒന്നുമില്ല... കുറച്ചു വെള്ളം തരുവോ...."" ഉച്ചക്കത്തെ റൌണ്ട്സ് കഴിഞ്ഞു മടുത്തു ടേബിളിലേക്കു തല വെച്ച് കിടക്കുകയായിരുന്നു മാളു...അപ്പോഴാണ് ഈ സ്വപ്നം കണ്ട് ഞെട്ടിയത്.... അവൾ phone എടുത്തു കാശിയെ വിളിച്ചു....രണ്ടു തവണ വിളിച്ചിട്ടാണ് phone എടുത്തത്.... "എന്താ മാളു... " ""കാശിയേട്ടൻ ഇപ്പൊ എവിടാ... "" ""ഞാൻ ഓഫീസിൽ ആണ്.. എന്താ..."" "ഒന്നുല്ല.... " "എന്താ മാളു നിന്റെ ഒച്ച വല്ലാണ്ട് ഇരിക്കുന്നെ.. " "ഏയ്‌ ഒന്നുല്ല.. ഏട്ടൻ ഒന്നു സൂക്ഷിക്കണെ.. "

"അത് പറയാൻ ആയിരുന്നോ... നീ പേടിക്കുവൊന്നും വേണ്ട എനിക്ക് ഒന്നും പറ്റില്ല... ഫോണ വെച്ചോ ഞാൻ കുറച്ചു തിരക്കിലാ... " "മ്മ്...ശെരി " Phone കട്ട് ചെയ്തെങ്കിലും അവളുടെ മനസിന്‌ ഒരു സമാധാനവും ഇല്ലായിരുന്നു... എല്ലാം തന്റെ തോന്നൽ ആയിരിക്കണേ ദൈവമേ..എന്നവൾ മനസുരുകി പ്രാർത്ഥിച്ചു.... *************** ശരണിന്റെ മൊഴി എടുക്കലും കഴിഞ്ഞു വൈകുന്നേരമായപ്പോഴേക്കും കാശി ഓഫീസിൽ നിന്നും ഇറങ്ങി... ഡ്രൈവർ ലൈവ് ആയിരുന്നതുകാരണം കാശി തന്നെ ആണ് വണ്ടിയിൽ ഓടിച്ചത്.....കുറച്ചു ദൂരം പിന്നീട്ടതും അവനെ ആരോ ഫോളോ ചെയുന്നതുപോലെ അവനു തോന്നി.... ആ സേതു പറഞ്ഞു വിട്ടവരെ ആയിരിക്കും അവൻ മനസ്സിൽ പറഞ്ഞു....

വെറുതെ ഒരു വഴക്കിനു നിൽക്കണ്ട അവൾ ആകെ പേടിചാണ് ഇരിക്കുന്നത്... അതാണ് നേരത്തെ തന്നെ വിളിച്ചതും... അതുകൊണ്ട് അവൻ വണ്ടിയിൽ കുറച്ചു സ്പീഡിൽ വിട്ടു.... പെട്ടന്ന് ഒരു തരാം അവന്റെ കാറിനു മുന്നിലേക്ക് പാഞ്ഞു വന്നു നിർത്തി... കാശി ബ്രേക്ക്‌ ഇട്ടതുകാരണം ഒന്നും സംഭവിച്ചില്ല.... മുന്നിലെ വണ്ടിയിൽ നിന്നും പുറകിലെ വണ്ടിയിൽ നിന്നും കുറച്ചു ഗുണ്ടകൾ ഇറങ്ങി.... ""വേണ്ട വേണ്ട എന്ന് വെക്കുമ്പോ..."" അവൻ ദേഷ്യത്തോടെ പറഞ്ഞു.....

കാശി വണ്ടിയിൽ നിന്നു ഇറക്കിയതും ഒരുത്തൻ പാഞ്ഞു വന്നു ഇടിക്കാൻ നോക്കി പക്ഷെ കാശി അത് തടഞ്ഞു അവനെ മാലതി അടിച്ചു... വേറെ ഒരുത്തന്റെ വയറിയിട്ട് പഞ്ച് ചെയ്തു അവന്റെ കൈ പുറകോട്ട് തിരിച്ചു.... മറ്റൊരുത്തന്റെ നടുവിന്നിട്ടു കൊടുത്തു... പെട്ടന്ന് ഒരുത്തൻ പിറകിലൂടെ വന്നു കാശിയുടെ പുറത്തിനിട്ട് വെട്ടി... കാശി മുന്നോട്ട് തിരിഞ്ഞതും ആ ഗുണ്ട അവനെ വീണ്ടും വെട്ടി... ശരീരം ആകെ തളരുമ്പോലെ കാശിക്ക് തോന്നി.. കണ്ണിൽ ഇരുട്ട് വന്നു നിറയാൻ തുടങ്ങിയതും അവന്റെ കണ്ണ് ശക്തിയിൽ അടച്ചു തുറക്കാൻ ശ്രെമിച്ചു പക്ഷെ അവനു കഴിഞ്ഞില്ല... അവൻ പതിയെ ആ റോഡിലേക്ക് വീണു... അവൻ വേദന കൊണ്ട് പുളഞ്ഞു...............തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story