പ്രണയാർദ്രമായി 💕 ഭാഗം 26

pranayardramay

രചന: മാളുട്ടി

ശരീരം ആകെ തളരുമ്പോലെ കാശിക്ക് തോന്നി.. കണ്ണിൽ ഇരുട്ട് വന്നു നിറയാൻ തുടങ്ങിയതും അവന്റെ കണ്ണ് ശക്തിയിൽ അടച്ചു തുറക്കാൻ ശ്രെമിച്ചു പക്ഷെ അവനു കഴിഞ്ഞില്ല... അവൻ പതിയെ ആ റോഡിലേക്ക് വീണു... അവൻ വേദന കൊണ്ട് പുളഞ്ഞു..... കുറച്ചു ദൂരെ നിന്നു ഒരാൾ നടന്നു വരുന്നത് കണ്ടതും അവർ കാശിയുടെ തലയിലേക്ക് ശക്തിയായി ഒരു വടി വെച്ച് അടിച്ചു..അവനെ അവിടെ ഉപേക്ഷിച്ചു.. വണ്ടിയും എടുത്തു പോയി....കാശിയുടെ മുറിൽ നിന്നു ചോര നന്നായിത്തന്നെ വരാൻ തുടങ്ങി ... കുറെ എണീക്കാൻ ശ്രെമിച്ചെങ്കിലും അവനു അവിടുന്ന് ഒന്നു അങ്ങനങ്ങാൻ പോലും കഴിഞ്ഞില്ല..

തലക്ക് എന്തോ വല്ലാത്ത ഭാരം അനുഭവപ്പെടും പോലെ തോന്നി.. ബോധം പറയുന്നതിന് മുൻപ് അവന്റെ മനസിലേക്ക് ആദ്യം ഓടിവന്നത് ഇന്നലെ ഒരു വഴക്കിനും പോവല്ലേ എന്ന് പറഞ്ഞ മാളുവിന്റെ മുഖമാണ്... അവന്റെ ഉള്ളിൽ എവിടെയോ ഒരു നോവ് ഉണർന്നു... അന്ന് നന്ദു തന്നിൽ നിന്നും പോയപ്പോൾ അനുഭവിച്ച വേദന... അന്ന് തീരുമാനിച്ചതാണ് ഇനിയൊരാൾ നന്ദുവിനെ പോലെ തന്റെ ജീവിതത്തിൽ വന്നാൽ വിട്ടുകൊടുക്കില്ല എന്ന്..

അങ്ങനെയാണ് മാളുവിനെ സ്വികരിച്ചതും ചേർത്ത് നിർത്തിയതും . എന്നാൽ ഇപ്പൊ ഒരു പേടി തോന്നുവാണ് തനിക്കു ആ വാക്ക് പാലിക്കാൻ കഴിയില്ലേ എന്നാ പേടി...മാളുവിനെ തനിച്ചാക്കി പോകേണ്ടി വരുമോ എന്നാ പേടി.... അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു... *************** "ചേട്ടാ ഇവിടെ എവിടെ നിർത്ത്... "കിച്ചു ഓട്ടോ ചേട്ടനോട് പറഞ്ഞു... "എത്രയാ ചേട്ടാ..." "70 രൂപയാ മോളെ... "അവൾ അയാൾക് നൂറു രൂപ കൊടുത്തു S. R. Hospital എന്നെഴുതിയ ഹോസ്പിറ്റലിലിന് ഉള്ളിലേക്ക് ഓടി....

അവളുടെ ഒപ്പം വന്ന അനു പതിയെ ഓട്ടോയിൽ നിന്നും ഇറങ്ങി... "മോളെ പതിയെ പോ..."ഓട്ടോക്കാരൻ അവൾ വയറും താങ്ങിപ്പിടിച്ചു പോകുന്നത് കണ്ട് അനുവിനോട് പറഞ്ഞു... "ഹാ ചേട്ടാ.."അനു പതിയെ ഉള്ളിലേക്ക് കേറി...അപ്പോഴേക്കും സത്യാ അങ്ങോട്ട് വന്നു അവളെ കൂട്ടികൊണ്ടുപോയി... "മോളെ... മോൾടെ ഏട്ടൻ icu യിൽ ആണ്..."ഒരു നേഴ്സ് കിച്ചുവിനോട് പറഞ്ഞു... അവൾ നേരെ icu ലേക്ക് ഓടി... അവിടെ ചെന്നതും പുറത്ത് ഇരിക്കുന്ന ശ്രീദേവിയെയും വിശ്വനെയും അവൾ കണ്ടു...

അവൾ വിശ്വന്റെ അടുത്തേക്ക് ചെന്നു... "" അച്ഛാ ഏട്ടന് എന്താ പറ്റിയെ....""ഒഴുകിവരുന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവൾ ചോദിച്ചു... ""ഒന്നുല്ലടാ.... അവനു ഒന്നുല്ല... ""വിശ്വൻ അവളെ ചേർത്ത് പിടിച്ചു സീറ്റിലേക്ക് ഇരുന്നു... അവളുടെ ഇരുകണ്ണുകളും നിറഞ്ഞു ഒഴുകി... കളങ്കം ഇല്ലാത്ത സഹോദര സ്നേഹത്തിന്റെ തെളിവെന്നോണം... അത് മാത്രം മതിയായിരുന്നു അവൾക്കു ആരാ അവളുടെ ഏട്ടൻ എന്ന് മറ്റുള്ളവർക്ക് മനസിലാക്കാൻ... "കിച്ചു...

."വിശ്വന്റെ ആ വിളിയിൽ വാത്സല്യം നിറഞ്ഞു തുളുമ്പിയിരുന്നു... അവൾ എന്തെന്നാൽ അർത്ഥത്തിൽ കണ്ണുകൾ വിശ്വന്റെ നേർക്ക് ചലിപ്പിച്ചു.... "അവനു കുഴപ്പം ഒന്നും ഇല്ലടാ... ആഴത്തിൽ ഉള്ള മുറിവ് ആയിരുന്ന കാരണം കൂറേ ബ്ലഡ്‌ പോയിരുന്നു... ഇപ്പൊ മുറിവ് എല്ലാം സ്റ്റിച് ചെയ്തു... മയക്കത്തിലാണ് ബോധം വരുമ്പോൾ നമ്മുക്ക് പോയി കാണാം...."അച്ഛന്റെ ആ വാക്കുകൾ അവൾക്കു വല്ലാത്തൊരു ആശ്വാസം നൽകി.... അവളെ ഒന്നുംകൂടെ വിശ്വന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു....തന്റെ കൂടെ വഴക്ക് കൂടി നടന്നവൾ ഇങ്ങനെ ഇരിക്കുന്നത് കണ്ടപ്പോൾ മനുവിന്റെ ഉള്ളിൽ സങ്കടം നിറഞ്ഞു... ***************

കാശി പതിയെ കണ്ണുകൾ തുറക്കാൻ ശ്രെമിച്ചു... പക്ഷെ കഴിഞ്ഞില്ല... കുറച്ചുംകൂടി ശക്തിയിൽ അവൻ കണ്ണുകൾ ഒന്നും കൂടി ചിമ്മി തുറന്നു... കണ്ണുകൾ തുറന്നത് കാണുന്നത്.. തന്റെ വലതു കൈയിൽ അവളുടെ ഇരുകകളും ചേർത്ത് പിടിച്ചു ബെഡിലേക്ക് തലയും വെച്ച് കിടക്കുന്നവളെ ആണ്... അവൻ പതിയെ കൈ ചലിപ്പിച്ചു... മാളു ഞെട്ടി കണ്ണുകൾ അവനു നേരെ തിരിച്ചു... ആ കണ്ണുകൾ ആകെ കരഞ്ഞു കലങ്ങി ആണ് ഇരിക്കുന്നത്... ഒരുപാട് കരഞ്ഞതുകൊണ്ട് തന്നെ മുഖം എല്ലാം ചുമ്മന്നിട്ടുണ്ട്... "മാളൂ..."അവൻ നേർത്ത സ്വരത്തിൽ വിളിച്ചു... മാളുവിന്റെ കണ്ണുകൾ സന്തോഷത്തിൽ നിറഞ്ഞു തുളുമ്പി...

അവൾ അവിടെ നിന്നും എണീറ്റ് കാശിയുടെ മുഖം അവളുടെ കൈകളിൽ എടുത്തു മുഖം മുഴവൻ ചുംബിച്ചു... ഒരു നിമിഷം അവൻ ഞെട്ടിപോയി... അവളുടെ ഭാഗത്തു നിന്നു ഇങ്ങനെ ഒരു നീക്കം അവൻ പ്രേതീക്ഷിച്ചേ ഇല്ലായിരുന്നു... പെട്ടന്നാണ് താൻ എന്താ ചെയുന്നത് എന്നാ ബോധം അവൾക്കു വന്നത്... അവൾ വേഗം അവന്റെ മുഖത്തു നിന്നു കൈ എടുത്തു... "ഞാ.. ഞാൻ അമ്മയെ വിളിക്കാം...."അവൾ ഉള്ളിലെ ചമ്മൽ മാറ്റികൊണ്ട് അവനോട് പറഞ്ഞു പുറത്തേക്ക് പോയി...

കാശിയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... *************** Icu ന്റെ വാതിൽ തുറന്നതും എല്ലാവരും അങ്ങോട്ട് നോക്കി... സന്തോഷത്തോടെ ഇറങ്ങി വരുന്ന മാളുവിനെ കണ്ടതും എല്ലാവരുടെയും മനസ് ഒന്നു ശാന്തമായി.... ""മോളെ ഇപ്പോ അവനു ഇങ്ങനെ ഉണ്ട്...""ദേവി അവളോട് ചോദിച്ചു.... ""കാശിയേട്ടൻ കണ്ണ് തുറന്നു അമ്മേ...'" "ചേച്ചി ഏട്ടനെ കേറി കാണാൻ പറ്റുവോ.. " "മ്മ് നീ പോയി കണ്ടോ.... "മാളു പറഞ്ഞു തീരണ്ട താമസം കിച്ചു icu വിലേക്ക് ഓടി...

മാളുവിന്റെ ചിരിക്കുന്ന മുഖം കണ്ടപ്പോൾ ആണ് യഥാർത്ഥത്തിൽ മനുവിന് ഒരു സമാധാനം ആയത്.... അവന്റെ ചിന്തകൾ കുറച്ചു പുറകിലോട്ട് പോയി...... ഞാനും ഋഷിയേട്ടനും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ഒരു നേഴ്സ് അങ്ങോട്ട് വന്നു ഒരു അർജന്റ് കേസ് ഉണ്ടെന്നു പറഞ്ഞത്... ഞങ്ങൾ ചെന്നപ്പോൾ കാണുന്നത് ഒരു പോലീസിവേഷം അണിഞ്ഞ ആളെ കാണുന്നത്... അടുത്ത് ചെന്നു നോക്കിയപ്പോൾ.. ഞങ്ങൾ ഞെട്ടിപ്പോയി.. അത് കാശിയേട്ടൻ ആയിരുന്നു.... അപ്പോഴേക്കും മാളുവും അങ്ങോട്ടേക്കുവന്നു... കാശിയെ കണ്ടതും ഒന്നു കരയാൻ പോലും ആകാതെ അവൾ തറഞ്ഞു നിന്നു... പിന്നെ അവളുടെ ദൃഷ്ടിയെ മറച്ചുകൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകി....

ഋഷിയേട്ടൻ സ്‌ട്രെച്ചരും വലിച്ചുകൊണ്ട് ഏട്ടനെ കൊണ്ട് icu വിലേക്ക് പോയി.... എന്നിട്ടും ഒന്നു അനങ്ങുക പോലും ചെയ്യാനാവാതെ മാളു അവിടെ തന്നെ നിന്നു.... താൻ അടുത്ത് ചെന്നു... ""ചേച്ചി....."" ""മനു എടാ.... കി.. കിച്ചേട്ടൻ... കിച്ചേട്ടന് എന്താടാ പറ്റിയെ... ഞാ... ഞാൻ ഇപ്പൊ കണ്ടത് കിച്ചേട്ടനെ ത.. തന്നെ ആയിരുന്നോ.... ""എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവൾ മനുവിനെ നോക്കി.... അവൻ അവളെ ചേർത്ത് പിടിച്ചു... അവനെ കെട്ടിപിടിച്ചു അവൾ പൊട്ടിക്കരഞ്ഞു....

പിന്നെ മാളുവിനെ ഒരുവിധം സമാധാനിപ്പിച്ച് അവൻ icu വിനു മുന്നിലേക്ക് പോയി.... ഒന്നു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ഋഷി പുറത്തേക്ക് വന്നു... "മാളു...."ഋഷി അവളെ വിളിച്ചതും അവൾ തല ഉയർത്തി നോക്കി... ""ഇപ്പൊ കാശിക്ക് കുഴപ്പൊന്നും ഇല്ല... കുറച്ചു ബ്ലഡ്‌ പോയിരുന്നു.. അതുകൊണ്ടാ ബ്ലഡ്‌ കേറ്റണ്ടി വന്നു.. പിന്നെ മുറിവിന് അത്യാവശ്യം ആഴം ഉള്ളതിനാൽ സ്റ്റിച് ഇടണ്ടിയും വന്നു... അത്രേ ഉള്ളൂ... ഇപ്പൊ ഒബ്സെർവഷനിൽ ആണ്...."" "

"ഋഷി.. ഞാൻ കാശിയേട്ടന്റെ കൂടെ ഇരുന്നോട്ടെ plz പറ്റില്ല എന്ന് പറയരുത്... "" ""മ്മ് ശെരി... അവിടെ ചെന്നു ഒച്ച ഒന്നും ഉണ്ടാക്കരുത്.. ഞാൻ പറയാതെ താന്നെ നിനക്ക് അറിയാലോ... "" അങ്ങനെ icu വിലേക്ക് കേറിയതാണ് ഇപ്പോഴാണ് ഇറങ്ങുന്നത്.... *************** കിച്ചു വാതിൽ തുറന്നതും കണ്ടത് തലയിൽ ഒരു കെട്ടും.. കൈയിലും ശരീരത്തിലും മുറിവും ആയി കിടക്കുന്ന ഏട്ടനെ ആണ്.... ""ഏട്ടാ..... "" ""ഏട്ടന്റെ കിച്ചുട്ടൻ പേടിച്ചുപോയോ... ഏട്ടന് ഒന്നുല്ലട്ടോ..."" കിച്ചു അതിനൊന്നു ചിരിച്ചു... കാശിയും അവളോടൊപ്പം ചിരിച്ചു.... ""അയ്യേ ഈ ചേട്ടന്റെ അനിയത്തിയായ ഞാൻ പേടിക്കാനോ... ഞാൻ എങ്ങും പേടിച്ചിട്ടല്ല.... ""

""നീ ആ കണ്ണീരു തുടച്ചിട്ട് പറ എന്റെ കിച്ചു... "" ""ദേ വയ്യാത്ത ഏട്ടൻ അന്നൊന്നും ഈ കിച്ചു നോക്കുലട്ടോ... നല്ലതു തരും... "" "ഉവ്വേ... " "ആ പേടി വേണം... " *************** വൈകുന്നേരം ആയപ്പോഴേക്കും ഹരി ഹോസ്പിറ്റലിലേക്ക് വന്നു... "ഹാ മനു ഇപ്പൊ കാശിക്ക് ഇങ്ങനെ ഉണ്ട്.. " "ഈപ്പം ഏട്ടന് കുഴപ്പൊന്നും ഇല്ല... " ""മ്മ് മാളുവും കിച്ചുവും ദേവിയെന്റിയും ഓക്കെ എവിടെ... "" "അവർ ഇത്രേം നേരം ഇവിടെ ഉണ്ടായിരുന്നു... കുറച്ചു ഡ്രെസ്സും മറ്റും എടുക്കാനായി ഇപ്പം പോയാതെ ഉള്ളൂ.... " "എന്നാ ഞാൻ കാശിയെ ഒന്നു കണ്ടിട്ട് വരാം... " "മ്മ്. ശെരി... " ഹരി icu വിലേക്ക് കേറി... ""കാശി... "" അവൻ കണ്ണ് തുറന്നു.. "ഹാ നീ വന്നോ... ശരണിന്റെ കേസിന്റെ കാര്യം എന്തായി.... "

"എടാ നിനക്ക് ഈ ഒരു ചിന്തയെ ഉള്ളോ... " "നീ കാര്യം പറയ്‌..." ""മ്മ്... നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല... നീ പോയിക്കഴിഞ്ഞു വീണ്ടും question ചെയ്തപ്പോൾ ജീവ അവനാണ് ആ റിപ്പോർട്ടേറെ വണ്ടിയിൽ ഇടിച്ചു കൊന്നത് എന്ന് സമ്മതിച്ചു... പക്ഷെ ഇത് ചെയ്യിപ്പിച്ചത് ശരൺ ആണെന്ന് സമ്മതിക്കുന്നെ ഇല്ല... അവൻ സ്വന്തം ഇഷ്ടത്തിന് ചെയ്തതാണെന്നാണ് പറയുന്നത്... പിന്നെ ശരൺ അവന്റെ പ്രോഡറ്സിൽ മയം കലർന്നിട്ടുണ്ടെന്നു സമ്മതിച്ചിട്ടുണ്ട്...

നാളെ അവരെ കോടതിയിൽ ഹാജരാക്കാൻ പറഞ്ഞിട്ടുണ്ട്..."" "മ്മ്.. എനിക്ക് കാണണം എന്നുണ്ടായിരുന്നു.. അവൻ കുറച്ചു നാളത്തേനാണെങ്കിലും ജയിലിൽ പോകുന്നത്... " "ഈ അവസ്ഥയിൽ എന്തായാലും വേണ്ട.. നിന്നെ ഈ അവസ്ഥയിൽ ആക്കിയത്.. അവനായിരിക്കുമല്ലേ ആ സേതുമാധവ്... " " അത് പിന്നെ അറിയുന്ന കാര്യം അല്ലെ.. ഇതിന്റെ പേരിൽ എന്തായാലും കേസ് വേണ്ട.. അയാൾ ഇപ്പൊ തന്നെ ആവശ്യത്തിൽ അതികം തകർന്നിട്ടുണ്ട്... എനിക്ക് അതാണ് വേണ്ടത്... "കാശിയുടെ മുഖത്തു അപ്പോഴും വിജയ ഭാവം ആയിരുന്നു...............തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story