പ്രണയാർദ്രമായി 💕 ഭാഗം 27

pranayardramay

രചന: മാളുട്ടി

അത് പിന്നെ അറിയുന്ന കാര്യം അല്ലെ.. ഇതിന്റെ പേരിൽ എന്തായാലും കേസ് വേണ്ട.. അയാൾ ഇപ്പൊ തന്നെ ആവശ്യത്തിൽ അതികം തകർന്നിട്ടുണ്ട്... എനിക്ക് അതാണ് വേണ്ടത്... "കാശിയുടെ മുഖത്തു അപ്പോഴും വിജയ ഭാവം ആയിരുന്നു.... ഹരി പുറത്തേക്ക് ഇറങ്ങിയതും മാളുവും കിച്ചുവും ദേവിയുംകൂടി ഹോസ്പിറ്റലിലേക് വന്നിരിന്നു.... ""ആ മോന് വന്നായിരുന്നോ.. ഞങ്ങൾ ഒന്നു വീടുവരെ പോയതായിരുന്നു..."ദേവി ഹരിയോട് ചോദിച്ചു... ""ആ മനു പറഞ്ഞായിരുന്നു..ഇനി കുറച്ചുനാൾ റസ്റ്റ്‌ എടുത്തു ഇരിക്കലോ.ആകുവാണെങ്കിൽ അവനെ പോലെ ഒരു പോലീസ് ആവണം.. കണ്ടില്ലേ ജോലിക്ക് കേറി ഒന്നോ രണ്ടോ മാസം കഴിയുമ്പോ അവനു ലൈവ് ആണ്.. അതൊക്കെ ആണ് ഭാഗ്യം...""

" എന്നിട്ടെന്തേ ഹരിയേട്ടൻ ഏട്ടനെ പോലെ ആവാത്തത്.. "കിച്ചു അവനെ ഒന്നു ആക്കികൊണ്ട് ചോദിച്ചു... ""അത് പിന്നെ എന്റെ തടി ഞാൻ തന്നെ നോക്കണ്ടേ..അവനാണെങ്കിൽ അവനെ കുറിച്ചപ്പോലും ചിന്ത ഇല്ല.. പിന്നെ ഒരു കാര്യം അവന് ചെയുമ്പോലെ ചെയ്യണം എന്നുണ്ട്.. ആരെയും പേടിക്കാതെ ആക്ഷൻ എടുക്കണം.. "" "എന്റെ പോന്നു ഹരിയേട്ടാ ചേട്ടൻ എവിടേലും ഒന്നു ഉറച്ച നിൽക്ക്.. "കിച്ചു കേണ്‌പറയുന്നപോലെ പറഞ്ഞു... "അത് പിന്നെ.. ഞാൻ എന്ത്‌ പറയാനാ എന്റെ കിച്ചുട്ടാ..."

"അല്ല ഈ ips എപ്പഴാ ഇനി ഓഫീസിലോട്ട്.. " " കുറച്ചു കഴിയുമ്പോ ഇറങ്ങുടി കാന്താരി... " "എന്റെ ഹരിയേട്ടാ ഇവിടുന്ന് പോകുന്നതിനു മുൻപ് കരഞ്ഞുനിലവിളിച്ചോണ്ട് ഇരുന്ന പെണ്ണാ ചേട്ടന് ഒരു കുഴപ്പവും ഇല്ലന്ന് കണ്ടപ്പോൾ ഉള്ള അവളുടെ നാവ് കണ്ടില്ലേ.. "മനു കിട്ടിയ അവസരം പഴാക്കാതെ അവളെ ചൊറിഞ്ഞു.. "എന്റെ നാവല്ലേ അതിനു തനിക്ക് എന്താ.."കിച്ചുവും വിട്ടുകൊടുത്തില്ല.. "എന്റെ പിള്ളേരെ ഒന്നു നിർത്തിക്കെ ഇത് ഹോസ്പിറ്റലാണ്..."ദേവി രണ്ടുപേരോടും ആയി പറഞ്ഞു... "അതിനു ഞാൻ അല്ലമേ ഇവനാ..."കിച്ചു with നിഷ്കുഭാവം.. "മതി മതി.. " കുറച്ചുകഴിഞ്ഞപ്പോൾ ഹരി അവിടുന്ന് ഇറങ്ങി. ***************

പിറ്റേദിവസം കാശിയെ റൂമിലേക്ക് മാറ്റി.. ദേവിയെ വീട്ടിലേക്ക് പറഞ്ഞുവിട്ട് മാളുവും കിച്ചുവും ആണ് കാശിക്ക് കൂട്ടായി ഹോസ്പിറ്റലിൽ നിന്നത്... "ഡി.. "ഒരു കാസറയിൽ ഇരുന്നു രണ്ടുകലുകളും വേറെ ഒരു കസാരയുടെ മുകളിൽ കെറ്റിവെച്ചു ഓറഞ്ച് തിന്നുകൊണ്ടിരിക്കുന്ന കിച്ചുവിനെ നോക്കി കാശി വിളിച്ചു.. " എന്താ ഏട്ടാ.. " "ഞാൻ എന്നാ ഒരാളിവിടെ വയ്യാതെ കിടക്കുന്നത് കണ്ടില്ലേ..ഓറഞ്ചു എനിക്കും താടി.. " "അങ്ങനെ ഞാൻ തന്നിട്ട് മോന് ഓറഞ്ച് കഴിക്കണ്ട.. വേണേൽ പോയി കെട്ടിയോളോട് ചോദിക്ക്.. "

"അല്ല പറഞ്ഞപോലെ അവൾ എന്തിയെ.. " "ചേട്ടന് കഞ്ഞി എടുക്കാൻ എന്നും പറഞ്ഞു ക്യാന്റിനിലേക്ക് പോകുന്നത് കണ്ടു.. " "നീ എന്തിനാ ഇവിടെ ഇരിക്കുന്നെ നിനക്ക് ഇന്ന് കോളേജിൽ പോവണ്ടേ.. " " എന്റെ ചേട്ടൻ ഇവിടെ വയ്യാണ്ടായി കിടക്കുമ്പോ ഈ അനിയത്തി എങ്ങനെ കോളേജിൽ പോവാന.. " " ഈ കാര്യവും പറഞ്ഞു മടിപിടിച്ചു ഇരിക്കലെ.. നിന്നെ ഞാൻ ഉണ്ടല്ലോ.. മര്യതക്ക് കോളേജിൽ പോടീ.. " " നീ പോടാ ചേട്ടാ.. ഞാൻ ഇന്ന് എന്തായാലും പോവില്ല.. നീ അവിടെ അടങ്ങി ഒതുങ്ങി കിടക്കാൻ നോക്ക്.. " എന്റെ പോന്നു കിച്ചു നിനക്ക് ആരോടെങ്കിലും വഴക്കിടാതെ ഇരിക്കാൻ പറ്റില്ലേ.. "കഞ്ഞിയുമായി അങ്ങോട്ട് വന്ന മാളു ചോദിച്ചു..

"എന്ത്‌ ചെയ്യാനാ എന്റെ ചേച്ചി ഇത് എന്റെ വിക്നെസ് അല്ലെ.." "കാശിയേട്ടാ എണിക്ക് ഞാൻ കഞ്ഞി തരാം.. "മാളു കഞ്ഞിയുടെ പാത്രം എടുത്തു അവിടെ ഉള്ള ടേബിളിൽ വെച്ച് കാശിയെ പതിയെ എഴുനേൽപ്പിച്ചു.. അവന്റെ പുറകിൽ ഒരു തലവേണ്ണ എടുത്തു സപ്പോർട്ട് കൊടുത്തു...ബെഡിന്റെ ഒരത്തായി അവൾ ഇരുന്നു.. സ്പൂണിൽ കഞ്ഞിയെടുത്തു പതിയെ ഊതി ഊതി അവനു നേരെ നീട്ടി...അവന് അത് വാങ്ങി കഴിച്ചു... ഒപ്പം ഒരു ചെറു കൗതുകത്തോടെ അവളെ നോക്കി ഇരുന്നു.. അവളുടെ ആ കണ്ണുകളിൽ അവനു അവനോടുള്ള പരിഭവവും സങ്കടവും എല്ലാം കാണാമായിരുന്നു..മാളു ഓരോ സ്പുണായി അവനു കഴിഞ്ഞു കൊടുക്കുന്നത് തുടരുന്നുകൊണ്ടിരുന്നു...

എന്നാൽ ഇതൊന്നും മൈൻഡ് ആക്കാതെ റീൽസും കണ്ടു പഴങ്ങളും കെട്ടിക്കൊണ്ടിരിക്കാണ് കിച്ചു... റൂമിലേക്ക് വന്ന മനു കാണുന്നത് ഇതാണ്.. "ശ്.. ശ്.."മനു വിളിച്ചതും അവൾ എന്തെന്നാൽ അർത്ഥത്തിൽ അവനെ നോക്കി... "ഇങ്ങോട്ട് വാ..." ഇവനിത് എന്ത്പറ്റി എന്നാ ഭാവത്തിൽ മനുവിന്റെ അടുത്തേക്ക് കിച്ചു ചെന്നു... "അല്ല നിനക്ക് ഈ സീനിൽ എന്താ റോൾ... "മനു ചോദിച്ചതും. കിച്ചു നോക്കുന്ന ഭാഗത്തേക്ക് നോക്കി.. "ഇവിടെ ഇങ്ങനെ ഒരു സീൻ ഞാൻ കണ്ടില്ലായിരുന്നു.. "കിച്ചു അങ്ങോട്ടും നോക്കി പറഞ്ഞു.. "കണ്ടല്ലോ ഇനി വാ.. നമ്മൾ ഇതിൽ ഇല്ല so നമ്മുക്ക് ഇവിടുന്ന് മാറിയേക്കാം.." "ഒക്കെ.ഫോളോ മി .. "

കിച്ചു മുന്നേ നടന്നു പുറകെ ഇതെന്ത് ജീവി എന്നാ എക്സ്പ്രഷനിൽ മനുവും പോയി... ഇതുവരെയും മാളുവിൽ കാണാത്ത ഒരു സൗന്ദര്യം അവന് മാളുവിൽ കാണുകയായിരുന്നു...അവളുടെ വിടർന്ന കണ്ണുകളും ഇളം റോസ് നിറത്തിലുള്ള ചുണ്ടും പുറകിലേക്ക് ഒതുക്കി കെട്ടിയ മുടിയിൽ നിന്നും ചെറിയ മൂടിയിഴകൾ ഫാനിന്റെ കാറ്റിൽ അവളുടെ മുഖത്തേക്ക് പാറി വിഴുന്നതും അത് ഇടക്ക് അവൾ കൈക്കൊണ്ട് ഒതുക്കി വെക്കുന്നതും എല്ലാം...കഞ്ഞി കൊടുക്കുന്നതിനിടയിൽ ഒരു വേള അവളുടെ കണ്ണുകൾ കാശിയുടെ കണ്ണുമായി ഉടക്കി.. ആ നിമിഷം അവളുടെ ഹൃദയമിടിപ്പ് കൂടി..

എന്തോ ഒരു അനുഭൂതി അവളിൽ നിറഞ്ഞു... ഇരുവർക്കും തങ്ങളുടെ കണ്ണുകൾ മോചിപ്പിക്കാൻ തോന്നിയില്ല.. വാക്കുകൾ ഇല്ലാതാവുന്നിടത്തു കണ്ണുകൾ എന്തോ സംസാരിക്കുംപോലെ അവർക്കു തോന്നി..അത്രമേൽ പ്രിയമായതെന്തോ ❤️ അവളുടെ കണ്ണുകൾക്ക് എന്തോ മാന്ത്രിക ശക്തി ഉള്ള പോലെ അവനു തോന്നി... ആ കണ്ണുകളിലേക്ക് നോക്കിയിരിക്കുമ്പോൾ തനിക്കു തന്നെ തന്നെ നഷ്ട്ടപെടുമ്പോലെ അവനു തോന്നി... തന്നിൽ മാളുവിനോട് പ്രണയം എന്നാ വികാരം ഉടലെടുക്കുന്നത് അവന് അറിഞ്ഞു.. അവളുടെ കണ്ണുകൾക്ക് താൻ അടിമപ്പെട്ടുപോകുംപോലെ അവനു തോന്നി.. ❤️ ***************

കിച്ചുവിനെ ഫോളോ ചെയ്തു മനു എത്തിയത് കാന്റീനിന്റെ ഫ്രണ്ടിൽ ആയിരുന്നു.. ഞാൻ അപ്പഴേ ഓർക്കണ്ടതായിരുന്നു.. ഈ സാധനം ഇതിന്റെ മുന്നിലെ ചെന്നു നില്ക്കു എന്ന്... മനു മനസ്സിൽ ഓർത്തു.. "ചേട്ടാ ഇവിടെ എന്താ കഴിക്കാൻ ഉള്ളത്.. "അവിടെ ഉള്ള ഒരു ചെയറിന്റെ മുമ്പിൽ ചെന്നിരുന്ന് കിച്ചു ചോദിച്ചു... "പഴം പൊരി, വട, പരിപ്പുവട, ദോശ, ഇഡലി അത്രെയേ ഇപ്പൊ ഒള്ളു മോളെ.."ആ ചേട്ടൻ അവളോട് പറഞ്ഞു.. മുന്നിൽ മനു ഇരിക്കുന്നത് കണ്ടതും അവളുടെ മനസ്സിൽ ലഡ്ഡു പൊട്ടി.. ഇവനെ എങ്ങനെ വെറുതെ വിടാൻ പറ്റില്ല.. നിനക്കിട്ടുള്ള പണി ഞാൻ ഇപ്പൊ താരാടാ... അവൾ മനസ്സിൽ ചിരിച്ചുകൊണ്ട് പറഞ്ഞു... "ഡോ..."

അവൾ മനുവിനെ വിളിച്ചു "എന്നാ.." " എനിക്ക് ഇതൊന്നും വേണ്ട എനിക്ക് ബർഗർ വേണം.. നമ്മുക്ക് ഹോട്ടലിൽ പോയാലോ.. പ്ലീസ്.. " "അതൊന്നും പറ്റില്ല.. ഇവിടെ ഉള്ള എന്തേലും മര്യതക്ക് കഴിക്കാൻ നോക്ക്... " "ദേ എനിക്ക് താൻ ബർഗർ വാങ്ങി തന്നില്ലേൽ ഞാൻ ഇവിടെ കിടന്നു കാറും.. "മുഖം എല്ലാം കരയുന്നപോലെ ആക്കികൊണ്ട് അവൾ പറഞ്ഞു.. ചുറ്റും ഉള്ളവർ ശ്രെദ്ധിക്കുന്നുണ്ടെന്നു മനസിലായതും അവന് സമ്മതിച്ചു... അവര് രണ്ടുപേരും കൂടി അടുത്തുള്ള ഹോട്ടലിലേക്ക് പോയി.അവിടെ എത്തീതെ മനുവിന് ഓർമ ഉള്ളൂ... കിച്ചുവിന്റെ വക അത്ര വെല്ല്യ ഓർഡർ ആയിരുന്നു..

അവിടെ നിന്ന വൈറ്റെർ വരെ അവളെ എന്തൊപോയ അണ്ണനെ പോലെ നോക്കി... വൈറ്റെർ പോയി ഒരു വെല്ല്യ പത്രവും ആയി അങ്ങോട്ട് വന്നു... ആദ്യം ഒരു പ്ലേറ്റിൽ ബർഗർ വെച്ചു.. അടുത്ത പ്ലേറ്റിൽ നൈറോയ്സ്റ്റും വേറെ പ്ലേറ്റിൽ kfc യും.. പിന്നെ ഒരു ചിക്കു ജ്യൂസും... ഇതുകണ്ട് മനു അവളെ ഒന്നു നോക്കി.. കിച്ചു അതിനു നല്ല ഒരു ഇളി കൊടുത്ത് ഭക്ഷണത്തോട് പടവേട്ടാൻ തുടങ്ങി.. മനു കിളി പാറിയ പോലെ അവളുടെ തീറ്റയും നോക്കി ഇരുന്നു... (കണ്ടാൽ പറയുവോ ഇത്രയും തിന്നുന്ന സാധനം ആണെന്ന്..ഇത് തിന്നുന്നത് എങ്ങോട്ടാണോ പോകുന്നത്.. ഇത്രെയും തന്നിട്ടും എങ്ങനെ ഇങ്ങനെ ഇരിക്കാൻ പറ്റുന്നോ എന്തോ...)മനു കി ആത്മ വൈറ്റെർ ബില്ല് കൊണ്ടുവന്നു വെച്ചു...

"മനുചേട്ടാ ആ ബില്ല് ഒന്നു പേ ചെയ്തേക്ക് ഞാൻ വാഷ്റൂമിൽ പോയിട്ടുവരവേ..."കിച്ചു ചിരിച്ചുകൊണ്ട് വാഷ്റൂമിലേക്ക് പോയി. ഇത്രെയും പണി തന്ന ഇവൾക്ക് തിരിച്ചു എന്തേലും കൊടുക്കണമല്ലോ.. മനു മനസ്സിൽ ഓർത്തു...അവന് ആ ബില്ല് അവിടെ തന്നെ വെച്ച് പുറത്തേക്ക് പോയി.. കിച്ചു തിരിച്ചു വന്നപ്പോൾ അവനെ കണ്ണാത്തതുകൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങാനായി പോയി.. "മാഡം ബില്ല് പേ ചെയ്യാതെ എങ്ങോട്ടാ.." "ബില്ല് പേ ചെയ്തില്ലേ.. "അവൾ സംശയത്തോടെ ചോദിച്ചു...

"ഇല്ലല്ലോ.." ഓഹോ അപ്പൊ ബില്ല് ചെയ്യാത്തെ എനിക്കിട്ട് പണി തന്നതാണല്ലേ ശെരിയാക്കി താരാടാ ദുഷ്ട... അവൾ മനസ്സിൽ പറഞ്ഞു ബില്ല് പേ ചെയ്തു പുറത്തേക്ക് ഇറങ്ങി...അവിടെ തന്നെ നോക്കി ചിരിക്കുന്ന മനുവിനെ കണ്ടതും അവൾക്കു ദേഷ്യം വന്നു... "പോവാം.. "മനു ചോദിച്ചു "ആ പോവാം.."അവളും അവന്റെ ഒപ്പം നടന്നു............തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story