പ്രണയാർദ്രമായി 💕 ഭാഗം 28

pranayardramay

രചന: മാളുട്ടി

ഓഹോ അപ്പൊ ബില്ല് ചെയ്യാത്തെ എനിക്കിട്ട് പണി തന്നതാണല്ലേ ശെരിയാക്കി താരാടാ ദുഷ്ട... അവൾ മനസ്സിൽ പറഞ്ഞു ബില്ല് പേ ചെയ്തു പുറത്തേക്ക് ഇറങ്ങി...അവിടെ തന്നെ നോക്കി ചിരിക്കുന്ന മനുവിനെ കണ്ടതും അവൾക്കു ദേഷ്യം വന്നു... "പോവാം.. "മനു ചോദിച്ചു "ആ പോവാം.."അവളും അവന്റെ ഒപ്പം നടന്നു.. ................................................................................ മനുവിനെ കാണുമ്പോ അവൾക്കു ഒരു ചവിട്ടു കൊടുക്കാൻ തോന്നുന്നുണ്ടെങ്കിലും അവന് സംയമനം പാലിച്ചു നിന്നു...എങ്ങനെ അടുത്ത പണി മനുവിനിട്ട് കൊടുക്കാം എന്ന് ആലോചിച്ചാൽ കക്ഷിയുടെ നടപ്പ്... ഹോസ്പിറ്റലിന്റെ അങ്ങോട്ടുള്ള റോഡ് എത്തിട്ടും കിച്ചു മുന്നോട്ട് തന്നെ ആണ് നടക്കുന്നത്..

"ഡി.. നീ ഇത് എങ്ങോട്ടാ.. പകൽ കിനാവും കണ്ടോണ്ട് ഇങ്ങോട്ട് വാടി..." കിച്ചുവിന്റെ പോക്ക് കണ്ട് മനു ചോദിച്ചു... "ഞാൻ വന്നോളാം ഇയാൾ എന്നെ പഠിപ്പിക്കാൻ ഒന്നും വരണ്ടാ... "മനുവിനെ നന്നായി പുച്ഛിച്ചുകൊണ്ട് അവൾ ഹോസ്പിറ്റലിലേക്ക് നടന്നു... ************-*** കിച്ചു കാശിയുടെ റൂമിൽ എത്തിയതും അവിടെ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുന്ന മാളുവിനെയും കാശിയെയും ആണ് കാണുന്നത്... സ്കിന്നി ജീൻസും t ഷർട്ടും അതിനുമുകളിൽ ഒരു ഷർട്ടും ആണ് വേഷം..

അടിയിൽ മാത്രം കളർ ചെയ്ത മൂടി ponytail ചെയ്ത് കേട്ടിട്ടുണ്ട്..കണ്ണുകൾ ഐലൈനിർ ഉപയോഗിച്ച് എഴുതിട്ടുണ്ട്..ലൈറ്റ് ആയിട്ട് nude shade ലിപ്സ്റ്റിക്കും ഇട്ടിട്ടുണ്ട്.. കിച്ചുവിന്റെ പുറകെ വന്ന മനു മായയെ കണ്ടതും അവളുടെ അടുത്തോട്ടു ചെന്നു... "മായേച്ചി എപ്പൊ വന്നു.." "ഞാൻ വന്നിട്ട് കുറച്ചു നേരായി..ഇവളെ കാണാൻ വേണ്ടി ഹോസ്പിറ്റലിലേക്ക് വന്നതാ.. അപ്പോഴാണ് കാശിക്ക് വയ്യാതെ കിടക്കുവാ എന്നൊക്കെ അറിഞ്ഞേ... "

"മാളു ഇതാണോ താൻ പറഞ്ഞ കാശിയുടെ അനിയത്തി.. "അവിടെ ഇതാരാണാവോ എന്നാ എക്സ്പ്രഷനിൽ നിൽക്കുന്ന കിച്ചുവിനെ നോക്കി മായ പറഞ്ഞു.. "അതെ ഇതാണ് കൃഷ്ണ.. ഞങ്ങളുടെ എല്ലാം കിച്ചു..."മാളു പറഞ്ഞു നിർത്തി.. "ഹലോ കിച്ചു.. ഞാൻ മായ ips മാളുവിന്റെ ഫ്രണ്ട് ആണ് ഫ്രം സിബിഐ..ബാംഗ്ലൂരിലുള്ള മാളുവിന്റെ ഫ്രണ്ട് ആണ്.." "ഹായ് മാം.. " "അയ്യോ താൻ എന്നെ മാഡം എന്നൊന്നും വിളിക്കണ്ട മായേച്ചി വിളിച്ച മതി... " "മായേച്ചി വെറുതെ വന്നതാണോ.. "കിച്ചു "ആ കുറെ നാളായി നാട്ടിൽ വന്നിട്ട്.. വീട്ടിൽ നിന്നു ഇപ്പഴും വിളിയായിരുന്നു.. അപ്പൊ ഒരു ലൈവ് എടുത്തു ഇങ്ങു പോന്നു.." "മ്മ്.. "

" മാളു എന്നാ ഞാൻ ഇറങ്ങട്ടെ ഇല്ലേൽ വീട്ടിൽ എത്താൻ ലേറ്റ് ആവും.. " "നീ എന്താടി പെട്ടന്ന് പോകുന്നെ.. "മാളു " അത്യാവശ്യം ആയതുകൊണ്ടാടി പിന്നെ ഒരു ദിവസം ഞാൻ ഉറപ്പായും വരാം.. എന്നാ ഞാൻ പോകുവാണേ കിച്ചു കാശി മനു.. എന്നാ ശെരി.. മായ പോയി കുറച്ചു കഴിഞ്ഞതും ഋഷി അങ്ങോട്ട് വന്നു... "എടി മടിച്ചി.. നീ എന്ന് കോളേജിൽ പോയില്ലേ.. "കിച്ചു അവിടെ നില്കുന്നത് കണ്ട് ഋഷി പറഞ്ഞു "അതെന്തൊരു ടോക്ക് ആണ് ഡോക്ടർ ഋഷി.. എന്റെ ചേട്ടൻ ഇവിടെ ഇങ്ങനെ കിടക്കുമ്പോൾ ഈ അനിയത്തി എങ്ങനെ കോളേജിൽ പോകും... " "അതിനല്ലെടി നിന്റെ ചേട്ടനെ കെട്ടിച്ചത്... " "കെട്ടിയെന്നു കരുതി.. എനിക്ക് ഇല്ലേ ഉത്തരവാദിത്യം.. "

"ഇന്നലെ എന്റെ പൊന്നുമോൾ ഇനി വീട്ടിൽ ചെന്നിട്ട് ഉത്തരവാദിത്യം നടത്തിയ മതിട്ടോ... " "Why this കൊലച്ചതി എന്നോട് ഋഷിയേട്ടാ.. "കിച്ചു ആവശ്യത്തിൽ അതികം നിഷ്കളങ്കത വരി വിതറി പറഞ്ഞു... " എന്റെ പോന്നു കിച്ചു ഞാനല്ല നിന്റെ ഏട്ടൻ തന്നെയാ അവനു ഇന്നുതന്നെ വീട്ടിൽ പോകണം എന്ന് പറഞ്ഞു വാശി പിടിച്ചത്.. " "എന്താ ഏട്ടാ... ഇങ്ങനെ.. " "ഒരു ഏട്ടാ വിളിയും വേണ്ട. നമ്മൾ ഇന്നുതന്നെ വീട്ടിലേക്ക് പോകുന്നു... "കാശിയായിരുന്നു അതിനുള്ള മറുപടി പറഞ്ഞത്.. അല്ലേലും ഈ ഏട്ടനോട് പറഞ്ഞിട്ട് കാര്യം ഇല്ല.. അവൾ ഇതും പറഞ്ഞു മോന്തയും വീർപ്പിച്ചു പുറത്തേക്ക് പോയി...കുറച്ചു കഴിഞ്ഞതും അവർ ഹോസ്പിറ്റലിൽ നിന്നും വീട്ടിലോട്ട് പോന്നു...

കാശിയോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയുന്നത്കൊണ്ട് പിന്നെ ആരും ഒന്നും പറയാൻ നിന്നില്ല...വീട്ടിൽ എത്തിതും കാശിക്ക് മുത്തച്ഛന്റെ വക നല്ല വഴക്ക് കിട്ടി.. എങ്കിലും അവനൊരു കുസലും ഇല്ലായിരുന്നു... മാളുവും മനുവും ചേർന്ന് അവനെ റൂമിലേക്ക് കൊണ്ടുപോയി... *************** "ദേവു..."ക്ലാസ്സിനിടയിൽ ഉറങ്ങുന്ന ദേവുവിനെ അവളുടെ കൂട്ടുകാരി നിള അവളെ തട്ടി വിളിച്ചു.. "എന്താടി.."മിസ്സ്‌ നോക്കുന്നുണ്ട്ട്ടോ. അതുകേട്ടതും ദേവു ഡിസ്‌ന്റ് ആയി..കുറച്ചു കഴിഞ്ഞപ്പോഴേക്കും മിസ്സിന്റെ പീരിയഡ് തീർന്നു... "എടി നമ്മുക്ക് ക്ലാസ്സ്‌ കട്ട്‌ ചെയ്തു മുങ്ങിയാലോ..."ദേവു അവളുടെ കൂട്ടുകാരികളോടായി പറഞ്ഞു...

"അത് വേണോ ആരേലും അറിഞ്ഞ പണി ആവില്ലേ..."നിള "ആരേലും അറിഞ്ഞാൽ അല്ലെ.." "കാഫെൽ പോകണോ അതോ റസ്റ്റോറന്റിൽ പോണോ.. "ദേവുവിന്റെ മറ്റൊരു കൂട്ടുകാരി ചോദിച്ചു... "സംശയം എന്താ നമ്മൾ സ്ഥിരം പോവാറുള്ള കഫെ.സംസാരിച്ചോണ്ട് നിക്കാതെ വേഗം വാ.."ദേവു അവരെയും വിളിച്ചോണ്ട് കോളേജിൽ നിന്നും പുറത്ത് ചാടി..അവർ ഒരു ഓട്ടോയും വിളിച്ചു സ്ഥിരം പോവാറുള്ള കാഫെയിലേക്ക് പോയി... അവിടെ പോയി ഫുഡ് എല്ലാം അടിച്ചു.. കോളേജ് വിടാൻ സമയം ആകാത്തത്കൊണ്ട് അവർ ഒരു സിനിമക്ക് പോവാന്ന് വെച്ചു... അവർ ബില്ല് പേ ചെയ്ത് അവിടുന്ന് ഇറങ്ങി... ***************

നല്ല ക്ഷിണം ഉണ്ടായിരുന്നതിനാൽ റൂമിൽ എത്തി കുറച്ചു കഴിഞ്ഞതും കാശി ഉറങ്ങിപോയി... കാശിക്കു വേണ്ട മരുന്നും മറ്റും ടേബിളിൽ വെച്ചിട്ട് ഒന്നു ഫ്രഷ് ആയി മാളു താഴേക്ക് പോയി... കിച്ചു ഏതോ പ്രൊജക്ട്ടോ അസ്സിഗ്ന്മേന്റോ ചെയുന്ന തിരക്കിൽ ആണ്.. അവളുടെ അടുത്ത് അനുവും ഉണ്ട് ഉച്ചക്ക് അനുവിന് നല്ല തലവേദന ആയിരുന്നത് കൊണ്ട് സത്യാ അവളെ വീട്ടിലേക്ക് കൊണ്ടുവന്നുവിട്ടു.. അനുവിനു എഴുതാൻ ബുദ്ധിമുട്ടായത്കൊണ്ട് മനുവാണ് അവൾക്കു എഴുതി കൊടുക്കുന്നത്...

കിച്ചുവും മനുവും ഇടക്ക് ചെറിയ കാര്യത്തിന് പതിയെ തർക്കിക്കുന്നുണ്ട് കാരണം മുത്തശ്ശൻ അവിടെ ഇരുന്നു ടീവി കാണുന്നുണ്ട്... ഒരുപാട് ഒച്ച ഉണ്ടാക്കിയാൽ മുത്തച്ഛൻ വഴക്ക് പറയും...മുത്തച്ഛന്റെ അതെ ദേഷ്യവും വാശിയുമാണ് കാശിക്ക് കിട്ടിരിക്കുന്നത്... മുത്തച്ഛനെ എന്തിനെങ്കിലും എതിർത്തു സംസാരിച്ചിട്ടുണ്ടെങ്കിൽ അത് കാശി മാത്രം ആണ്.. എങ്കിലും മുത്തച്ഛൻ അവന് തന്നെയാണ് ഏറ്റവും പ്രിയപ്പെട്ട പേരകുട്ടി... മാളു കുറച്ചുനേരം കിച്ചുവിന്റെ ഓക്കെ ഒപ്പം പോയി ഇരുന്നുഎങ്കിലും അവൾക്കു മനസിന്‌ ഒരു അസ്വസ്ഥത പോലെ തോന്നി.. അവൾ എണീറ്റ് കാശിയുടെ അടുത്തേക്ക് പോയി... വാതിൽ തുറന്നു നോക്കി..

ഉറക്കം ഓക്കെ കഴിഞ്ഞു ഫോണിലും നോക്കി കിടക്കുവാണ്... സത്യം പറഞ്ഞ അവൾക്കു കാശികിട്ട് ഒന്നു കൊടുക്കാൻ തോന്നി.. മര്യതക്ക് മുറിവ് വാടിട്ട് പോലും ഇല്ല അപ്പോഴേക്കും വീട്ടിലേക്ക് വരണം പോലും... എന്തിനാണാവോ ഈ വാശി.. അവൾ ആരോടെന്നില്ലാതെ പിറുപിറുത്തു... "നീ എന്തേലും പറഞ്ഞോ... ""കാശി ഫോണിൽ നിന്നും അവളിലേക്ക് നോട്ടം മാറ്റി ചോദിച്ചു.. "ഞാൻ ഒന്നും പറഞ്ഞില്ലേ.."മാളു പുറത്തെ ബാൽകാണിയിലേക്ക് പോയി...

ഹോസ്പിറ്റലിൽ നിന്നു അവൾ പറഞ്ഞത് കേൾക്കാതെ വാശി പിടിച്ചു പോന്നതിന്റെ ദേഷ്യം ആണെന്ന് അവനു മനസിലായി...അവന് പതിയെ ബെഡിൽ നിന്നും എണീക്കാൻ നോക്കി.. ശരീരത്തിന് വല്ലാതെ വേദന അവനു അനുഭവപ്പെട്ടു..എന്നിട്ടും അവന് പതിയെ എണീറ്റു.. ബാൽകാണിയിൽ നിന്നു തിരിഞ്ഞുനോക്കിയ മാളു കാണുന്നത് വേദന സഹിച്നടക്കാൻ നോക്കുന്ന കാശിയെ ആണ്.. അവൾ ഓടി അവന്റെ അടുത്തേക്ക് ചെന്ന്...

"എന്തിനാ തന്നെ എണീറ്റെ എന്നോട് പറഞ്ഞപോരായിരുന്നു... അല്ലെങ്കിൽ എന്നെ ഒന്നു വിളിച്ച പോരായിരുന്നോ ഞാൻ വരില്ലേ..." "തന്നെ നടക്കണം ഇന്ന് തോന്നി അതാ.. " "എന്തിനാ കാശിയേട്ടാ ഞാൻ ഇല്ലേ.. മുറിവ് ഉണങ്ങിട്ട് പോരെ സ്വന്തമായി നടക്കുന്നത്.. "അവൾ അവനെ ബെഡിലേക്ക് തന്നെ ഇരുത്തി.. "മാളു..."അവന് വളരെ മൃതുവായി വിളിച്ചു.. "എന്താ കാശിയേട്ടാ..." " നീ എന്നെ ഇനി കിച്ചേട്ടാന്നു വിളിച്ചാൽ മതി.. " മാളുവിന്റെ ഉള്ള് സന്തോഷത്താൽ നിറഞ്ഞു..

അതിന്റെ പ്രേതിഭലനം എന്നോണം അവളുടെ കണ്ണുകൾ നിറഞ്ഞു.. മുഖം സന്തോഷം കൊണ്ട് തുടുത്തു... അത്രെയും നേരം കാശിയോടുണ്ടായിരുന്ന ദേഷ്യം എല്ലാം അലിഞ്ഞില്ലാണ്ടായി... അവന് പതിയെ മനസിലാക്കുവായിരുന്നു.. തന്നോടുള്ള അവളുടെ പ്രണയത്തെ ഇഷ്ടത്തെ....... ❤️ °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° "ഹലോ.. പോലീസ് സ്റ്റേഷൻ അല്ലെ.. ഇവിടെ ബ്രിഡ്ജിനു അടുത്തുള്ള കാഫയിൽ ചെറിയ ഒരു പ്രശ്നം sir ഒന്നു വേഗം വരവോ..."

ഒരു കാൾ സ്റ്റേഷനിലേക്ക് വന്നു.. ഹരി വേഗം വണ്ടിയും എടുത്തു കാളിൽ ആ ആൾ പറഞ്ഞ സ്ഥലത്തേക്ക് പോയി...അവിടെ എത്തിതും കുറെ പേർ കൂട്ടം ചേർന്ന് നില്കുന്നത് കണ്ടു.. അവന് അങ്ങോട്ട് ചെന്നു.. "ഡാ നിനക്ക് ഓക്കെ പെൺപിള്ളേരെ കണ്ടാൽ എന്തും ആവാന്നായോ.. ഞങ്ങൾ വേണ്ട വേണ്ട എന്ന് വെക്കുമ്പോ നീ ഓക്കെ പിന്നെ തലേൽ കേറി നിറങ്ങുവാല്ലേ. "ഒരുത്തന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു ഒരു പെൺകുട്ടി പറയുവാണ്.. തിരിഞ്ഞു നില്കുന്നത്കൊണ്ട് മുഖം ഹരിക്ക് വ്യക്തമല്ലായിരുന്നു... "ഡി.. നീ ആരാന്നാടി നിന്റെ വിചാരം.. ഞങ്ങൾക് ഇഷ്ട്ടം ഉള്ളത് ഞങ്ങൾ ചെയ്യും.. നിനക്ക് ഇത് ചെയ്യാൻ പറ്റുടി...

"ഒരുത്തൻ അവളുടെ കൈയിൽ കേറി പിടിച്ചു കണ്ട് പറഞ്ഞു... അവൾ നേരെ തിരിഞ്ഞു അവനിട്ടു ഒരു ചവിട്ടു കൊടുത്തു... കിട്ടേണ്ടടുത്തു കിട്ടിയത്കൊണ്ട് അവൻ സകല ദൈവങ്ങളെയും വിളിച്ചു... "ഇപ്പൊ മനസ്സിലായോ എന്താ ചെയുവാന്ന്.." എന്നാ ഹരി ആ പെൺകുട്ടിയെ കണ്ട ഷോക്കിൽ ആയിരുന്നു.... ""ഇവളോ... ""ഹരിയുടെ വായിന്നു അറിയാതെ ചാടിപ്പോയി... പറന്നുപോയി കിളികളെ ഒരുവിധം തിരികെ പിടിച്ചുകൊണ്ടു ഹരി കണ്ണൂരണ്ടും ഒന്നു ചിമ്മി തുറന്നു.. മുന്നിൽ നിൽക്കുന്ന ആളെ കണ്ടിട്ടുള്ള ഹരിയുടെ ഞെട്ടൽ എന്നിട്ടും മാറിയില്ല... **ഇപ്പൊ നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഹരി എന്താ ഇങ്ങനെ ഞെട്ടിയെ എന്ന്...

അത് വേറെ ഒന്നും കൊണ്ടല്ലേ കുറച്ചു മുൻപ് ഈ മഹാ പ്രേകടനങ്ങൾ കാഴ്ചവെച്ചത് വേറാരും ആയിരുന്നില്ല നമ്മുടെ ദേവു ആയിരുന്നു...* ദേവുവിന്റെ ഈ പ്രകടനങ്ങളും ചുറ്റി നിൽക്കുന്ന എല്ലാരേയും കണ്ടപ്പോൾ അവന്മാർ സ്ഥലം കാലിയാക്കി...ഇതുകണ്ട് സ്ലോ മോഷനിൽ ഇറങ്ങിവന്നാ ദേവു നേരെ ചെന്നു പെട്ടത് ഹരിയുടെ മുന്നിൽ ആയിരുന്നു... "നീ എന്താ ഇവിടെ.നീ കോളേജിൽ പോയില്ലേ .."ഹരി അവളോട് ചോദിച്ചു (കർത്താവെ പെട്ടു ഈ കാലമാടൻ എന്താ ഇവിടെ..)അവൾ മുഖത്തു ഒരുമാതിരി എക്സ്പ്രഷൻ ഇട്ടു മനസ്സിൽ വിചാരിച്ചു... "അത് പിന്നെ എന്ന് ഉച്ചകഴിഞ്ഞു ഫ്രീ ആയിരുന്നു അപ്പൊ ഞങ്ങൾ കോളേജിൽ നിന്നും ഇറങ്ങിത...

"ദേവു വായിൽ തോന്നിത് പറഞ്ഞു... "ഓഹ് അങ്ങനെ ആണോ.."അവന് അൽപ്പം ഗൗരവത്തോടെ ചോദിച്ചു... "അതെ.. എന്നാ ഞങ്ങൾ പോട്ടെ ബസ് ഇപ്പൊ വരും..."ദേവു അവന്റെ അടുത്തുനിന്നു രക്ഷപെടനായി പറഞ്ഞു... "ദേവു അവിടെ നിന്നെ..നിങ്ങൾ പൊക്കോ ഞാൻ എന്തായാലും കാശിയെ കാണാൻ ദേവുവിന്റെ വീട്ടിലേക്ക് പോകുന്നുണ്ട് ഞാൻ അവളെ ഡ്രോപ്പ് ചെയ്തോളാം..." "അയ്യോ അത് വേണ്ട ഹരിയേട്ടന് ബുദ്ധിമുട്ടാവില്ലേ... "

"എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല.. നീ വന്നു വണ്ടിയിൽ കേറ്... " സുഭാഷ്... ഇന്നത്തോടെ എന്റെ ഇല്ല കള്ളകളികളും ഈ കാലമാടൻ പൊളിക്കുലോ.. എന്റെ കൃഷ്ണ നീയെ തുണ... ഏട്ടന്മാർ അറിഞ്ഞാലും കുഴപ്പില്ലായിരുന്നു.. കാശിയേട്ടൻ എങ്ങാനും അറിഞ്ഞാൽ ഇന്ന് എന്നെ വറുത്തെടുക്കും.. എന്റെ ഈശ്വരാ ഈ ഉള്ളവളെ ഇപ്പൊ തന്നെ അങ് എടുത്തോ അതായിരിക്കും കാശിയേട്ടൻ അറിയുന്നതിലും ബേധം... അവൾ ഓരോന്നും മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു.........തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story