പ്രണയാർദ്രമായി 💕 ഭാഗം 29

pranayardramay

രചന: മാളുട്ടി

സഭാഷ്... ഇന്നത്തോടെ എന്റെ എല്ല കള്ളകളികളും ഈ കാലമാടൻ പൊളിക്കുലോ.. എന്റെ കൃഷ്ണ നീയെ തുണ... ഏട്ടന്മാർ അറിഞ്ഞാലും കുഴപ്പില്ലായിരുന്നു.. കാശിയേട്ടൻ എങ്ങാനും അറിഞ്ഞാൽ ഇന്ന് എന്നെ വറുത്തെടുക്കും.. എന്റെ ഈശ്വരാ ഈ ഉള്ളവളെ ഇപ്പൊ തന്നെ അങ് എടുത്തോ അതായിരിക്കും കാശിയേട്ടൻ അറിയുന്നതിലും ബേധം... അവൾ ഓരോന്നും മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു.. =================================== ഹരി വണ്ടിയിൽ സ്റ്റാർട്ട്‌ ആക്കി.. ദേവു ആണെങ്കിൽ പെട്ടു എന്നാ എക്സ്പ്രഷനിൽ ഇരിക്കുവാണ്... "ദേവിക... "ഹരി വിളിച്ചതും അവൾ എന്തെന്ന അർത്ഥത്തിൽ അവനെ നോക്കി... "താൻ ശെരിക്കും കോളേജിൽ നിന്നും ചാടിയതല്ലേ..." എന്റെ ഈശ്വരാ ഇങ്ങേർക്ക് എല്ലാം മനസിലായെന്നു തോന്നുന്നു... ഇനി എന്ത്‌ ചെയ്യും കിഴടങ്ങിയാലോ... അവൾ മനസ്സിൽ ചിന്തിച്ചു..

"ഞാൻ ചോദിച്ചതിന് ദേവിക ഉത്തരം ഒന്നും പറഞ്ഞില്ല... " "അത് പിന്നെ... എന്റെ പോന്നു ഹരിയേട്ടാ ഞങ്ങൾ ചാടിയതാ.. പക്ഷെ ഇത് ഒരിക്കലും ഏട്ടന്മാർ അറിയരുത് പ്രേത്യേകിച്ചു കാശിയേട്ടൻ... "ദേവു ഒരു അപേക്ഷ കണക്കെ പറഞ്ഞു...ദേവുവിന്റെ കുറ്റസമ്മതം കണ്ട് ഹരിക്ക് ചിരി വന്നു.. വെറുതെ പറഞ്ഞു നോക്കിതാണ് സത്യമാവും എന്ന് ഒരിക്കലും കരുതില്ല... "ഹാ ഞാൻ ഒന്നു ആലോചിക്കട്ടെ പറയണോ വേണ്ടയോ എന്ന്..അല്ല ദേവിക താൻ വല്ല കാരാട്ടയും പഠിച്ചിട്ടുണ്ടോ..."ഹരി ഒരു സംശയത്തോടെ ചോദിച്ചു... "ഹാ പഠിച്ചിട്ടുണ്ട്.. ഞാൻ മാത്രം അല്ല കിച്ചുചേച്ചിയും മാളുചേച്ചിയും ഓക്കെ പഠിച്ചിട്ടുണ്ട്..

കാശിയേട്ടന്റെ നിർബന്ധം ആയിരുന്നു.. വീട്ടിലെ ആൺകുട്ടികൾ മാത്രം അല്ല പെൺകുട്ടികളും കരാട്ടെ പഠിക്കണം എന്ന്.. ചേട്ടനാണ് മുത്തച്ഛനോട് പറഞ്ഞു ഞങ്ങളെ ഓക്കെ കാരാട്ടക്ക് വിട്ടത്.." "അപ്പൊ ഇങ്ങനെ ഒരു സിറ്റുവേഷൻ വന്ന എങ്ങനെ ഓവർക്കം ചെയ്യണം എന്നൊക്കെ അറിയില്ലേ.അല്ലേലും ഇന്നത്തേ പെൺകുട്ടികൾ എന്തെങ്കിലും സെൽഫ് ഡിഫെൻസ് പഠിച്ചിരിക്കുന്നത് നല്ലതാ..." അവൾ അതിനൊന്നു ചിരിച്ചു... പിന്നീട് കുറച്ചുനേരം അവർ ഒന്നും മിണ്ടിയില്ല.. ഹരിക്ക് അവളോട് മിണ്ടണം എന്നുണ്ടായിരുന്നെങ്കിലും അവനു ഒന്നും മിണ്ടാൻ കഴിഞ്ഞില്ല...

"ദേവു വെറുതെ കറങ്ങാൻ വേണ്ടി മാത്രം കോളേജിൽ നിന്നും ഇറങ്ങിതാണോ... അതോ ഇനി വേറെ വല്ല ചുറ്റികളിയും ഉണ്ടോ... "ഇരുവർക്കും ഇടയിലെ മൗനത്തെ മുറിച്ചുകൊണ്ട് ഹരി ചോദിച്ചു... ഇയാൾക് ഇത് എന്തൊക്കെയാ അറിയണ്ടേ... അവൾ മനസിൽ പറഞ്ഞു. "ശെരിക്കും കറങ്ങാൻ വേണ്ടി ഇറങ്ങിതാണെ.." "മ്മ്.. "പിന്നെയും ദേവനിലയംഎത്തുന്നതുവരെ മൗനം തന്നെ ആയിരുന്നു.. ഹരി വണ്ടിയിൽ നിർത്തിതും ദേവു അവനെ ഒന്നു നോക്കി.. ആരോടും പറയരുത് എന്നാ പോലെ... വണ്ടിയിൽ നിന്നു ഇറങ്ങിയാ ദേവു കാണുന്നത് ഉമ്മറത്തിരിക്കുന്ന മുത്തച്ഛനെ ആണ്... അവൾ ഓടി പോയി മുത്തച്ഛനെ കെട്ടി പിടിച്ചു.. അവളുടെ പുറകെ തന്നെ ഹരിയും കേറി വന്നു..

"ആ മോനായിരുന്നോ.. വാ കേറി ഇരിക്ക്..." "മുത്തച്ഛന് സുഖമല്ലേ.." " അതെ മോനെ.. മോന് എങ്ങനാ ദേവൂനെ കണ്ടത്.. "മുത്തച്ഛന്റെ ചോദ്യം കേട്ടതും ഹരി ദേവൂനെ നോക്കി...അവിടെ അവൾ ഒന്നും പറയല്ലേ എന്ന് കണ്ണുകൊണ്ട് ആഗ്യം കാണിക്കുന്നുണ്ട്.. ഹരിക്ക് ഇത് കണ്ട് ചിരി വന്നുവെങ്കിലും അവന് കണ്ട്രോൾ ചെയ്തു.. " ഞാൻ കാശിയെ കാണാൻ പോന്നതാ.. അപ്പൊ ദേവു നടന്നു വരുന്നത് കണ്ടു.. എന്തായാലും ഇങ്ങോട്ട് അല്ലെ വരുന്നേ അപ്പൊ അവളെയും കൂട്ടി.. "ഹരി ഇത് പറഞ്ഞു കഴിഞ്ഞപ്പോഴാണ് ദേവുവിന് സമാധാനം ആയത്... "അങ്കിളെ അവന് എന്തിയെ.."ഹരി അവിടെ ഇരുന്നു പത്രം വായിക്കുന്ന വിശ്വനോടായി ചോദിച്ചു...

"അവൻ റൂമിൽ ഉണ്ട്.." "എന്നാ ഞാൻ അവനെ കണ്ടിട്ട് വരവേ.. "ഹരി അതുപറഞ്ഞു ഉള്ളിലേക്ക് കേറി.. ഹരിയെകണ്ടതും കിച്ചു എഴുത്തു നിർത്തി അവിടുന്ന് ചാടിഎണീറ്റു അവന്റെ അടുത്തേക്ക് ചെന്നു..അവനോട് വാതോരാതെ സംസാരിക്കാൻ തുടങ്ങി... കൂടെപ്പിറപ്പുകൾ ഇല്ലാത്ത അവനു സ്വന്തം അനിയത്തികുട്ടിയായിരുന്നു കിച്ചു.. അതുപോലെ അവൾക്കും ഹരി കാശിയെപ്പോലെ തന്നെയായിരുന്നു... എപ്പൊ ഹരിവന്നാലും ഇങ്ങനെ ആണ്.. അവൾ ഓടി വന്നു സംസാരിച്ചുകൊണ്ടിരിക്കും.. സംസാരിച്ചു സംസാരിച്ചു അവൾ ഹാരിയെയും കൂട്ടി കാശിയുടെ അടുത്തേക്ക് പോയി..കാശിയുടെ റൂമിന്റെ വാതിലിൽ അവൾ നോക് ചെയ്തു.അവൾ വിളിച്ചു..

"കേറി വാടി.."അത് പറഞ്ഞത് മാളുഅയിരുന്നു.. കിച്ചു വാതിൽ തുറന്നു നോക്കുമ്പോ കാണുന്നത് കാശിയുടെ മുറിവ് ഡ്രസ്സ്‌ ചെയുന്ന മാളുവിനെ ആണ്.. "എങ്ങനെ ഉണ്ടെടാ..."ഹരി അങ്ങോട്ട് കേറിക്കൊണ്ട് ചോദിച്ചു... "പിന്നെ നല്ല സുഖമല്ലേ ഒന്നു മര്യതക്ക് നടക്കാൻ പോലും പറ്റണില്ല... ഫുൾ time ഈ കിടപ്പ് തന്നെയാ ഭയങ്കര മടുപ്പാടാ.." " നീ തന്നെ ഉണ്ടാക്കി വെച്ചതല്ലേ അനുഭവിച്ചോ.. " " ഇത് പറയാൻ ആയിരുന്നോ നീ ഇങ്ങോട്ട് വന്നേ.. "

" ഇവനെ ഞാൻ.. നിനക്ക് വയ്യാണ്ടായിപ്പോയി ഇല്ലേൽ ഇതിനുള്ള മറുപടി ഞാൻ പ്രവർത്തിച്ചു കട്ടായിരുന്നു.. "ഹരി പറയുന്നത് കേട്ടതും മാളുവിനും കിച്ചുവിനും ചിരിവന്നു... "അല്ല കേസിന്റെ കാര്യം എന്തായി.."കാശി അൽപ്പം സീരിയസ് ആയിട്ട് ചോദിച്ചു.. "അതിനെപ്പറ്റി പറയാൻ തന്നെയാ വന്നത്.. ആ ജീവക്ക് 10 വർഷം തടവ് കിട്ടി.. പിന്നെ ശരണിനു 1 വർഷം തടവും പിഴയും ആണ്.." "മ്മ്.. "അതിനു കാശി ഒന്നു മുളുക മാത്രം ചെയ്തു... "ഹരിയേട്ടാ വാ താഴേക്ക് പോകാം..

"അവൾ ഹരിയെയും വിളിച്ചോണ്ട് താഴേക്ക് പോയി... കാശിയെ അവൾ ഒന്നു മൈൻഡ് ആക്കുക പോലും ചെയ്തില്ല... കിച്ചുവിന്റെ പോക്ക് കണ്ട് കാശിക്ക് ചിരി വന്നു.. "എന്താ ഏട്ടാ ചിരിക്കൂന്നേ..."മാളു ഒരു ചെറു കൗതുകത്തോടെ ചോദിച്ചു.. "അവൾ ഇപ്പൊ എന്നോടുള്ള ദേഷ്യം കട്ടൻ വേണ്ടി ഹരിയെയും വിളിച്ചോണ്ട് പോകുന്ന കണ്ട് ചിരിച്ചതാ .. ഹോസ്പിറ്റലിൽ നിന്നും ഞാൻ ദേഷ്യപ്പെട്ടതിനാ എന്നെ മൈൻഡ് ആക്കാതെ അവനെയും വലിച്ചോണ്ട് പോവുന്നത്..." "ഏട്ടന് അവൾ മിണ്ടാത്തത്തിൽ വിഷമം ഒന്നും ഇല്ലേ.. " " അവൾക്കു ഒരുപാട് നേരം എന്നോട് മിണ്ടാതിരിക്കാൻ ആവില്ലടി.. എത്ര ദേഷ്യം ആണെങ്കിലും അവൾ എന്തെങ്കിലും കാരണം പറഞ്ഞു രാത്രി ആവുമ്പോഴേക്കും വരും..

എന്നിട്ട് പിണക്കം എല്ലാം തിർത്തിട്ടെ പോകു... ഈ കൈപിടിച്ചു വളർന്ന കുട്ടിയ അവൾ.. അതുകൊണ്ട് ഒരുപാട് നേരോന്നും മിണ്ടാതിരിക്കാൻ അവൾക്കു ആവില്ല... " **എന്റെ ദൈവമേ ഇത് പറയുന്നത് ഇങ്ങേരു തന്നെ ആണോ അതോ വല്ല സ്വപ്നവും ആണോ... അപ്പൊ ഇങ്ങേരുടെ ഉള്ളിൽ സ്നേഹം ഓക്കെ ഉണ്ട്.. പുറത്ത് എടുക്കാത്തതാലേ..*മാളു മനസ്സിൽ പറഞ്ഞു.. "ആ... " "അയ്യോ സോറി വേദനിച്ചോ ഞാൻ ശ്രദ്ധിച്ചില്ല സോറി... "മാളു മനസ്സിൽ ഓരോന്നും ആലോചിച്ചു കാശിയുടെ നെറ്റിയിലെ മൂറിവ് ക്ലീൻ ചെയുവായിരുന്നു..

അപ്പോഴാണ് കാശി ആ... എന്ന് ഒച്ച ഉണ്ടാക്കിയത്... അവളുടെ സോറി പറച്ചിലും മുഖത്തെ ഭാവവും കണ്ട് അവൻ ചിരിക്കാൻ തുടങ്ങി.. അപ്പോഴാണ് അവന് വെറുതെ വേദനിച്ചപോലെ കാണിച്ചതാണെന്നു അവൾക്കു മനസിലായത്... മാളു അവനെ അവളുടെ ഉണ്ടക്കണ്ണുകൾ ഉരുട്ടി ദേഷ്യത്തിൽ നോക്കി... "ഇങ്ങനെ നോക്കി പേടിപ്പിക്കുവൊന്നും വേണ്ട.. ഞാൻ അപ്പോൾ ഒച്ച ഉണ്ടാക്കിയില്ലായിരുന്നേൽ നീ ശെരിക്കും കുത്തിയേനെ..." " അല്ലേലും നിങ്ങളെ നോക്കുന്ന എന്നെ പറഞ്ഞ മതിലോ... ഹും.. "മാളു അവനു തലയും കെട്ടികൊടുത്തു.മെഡിസിൻ ടേബിളിൽ വെച്ച് താഴേക്ക് പോയി..

അപ്പോൾ അവൻ അവളിൽ കണ്ടത് ആ പഴയ മാളുവിനെ തന്നെ ആയിരുന്നു...താൻ അവളോട് ദേഷ്യപ്പെട്ടാൽ പിണങ്ങി പോകുന്ന ആ പഴയ മാളുവിനെ... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... **************** മാളുവും കിച്ചുവും അനുവും ദേവൂവും കൂടി അടുക്കളക്ക് പുറത്തേക്ക് ഉണ്ടാക്കിയിട്ടിരിക്കുന്ന വർക്ക്‌ ഏരിയായിലുള്ള സ്ലാബിൽ ഇരുന്നു പഴുത്ത മാങ്ങാ തിന്നുവാണ്.. മാളുവാണ് മാങ്ങാ പുളുന്നത് കിച്ചുവും ദേവൂവും കൂടി സ്വന്തം വായിലേക്ക് അതോടൊപ്പം തന്നെ അനുവിന്റെ വായിലേക്കും കുത്തികേറ്റുന്നുണ്ട്... അനു മതീന്ന് പറഞ്ഞിട്ടും രണ്ടും സമ്മതിക്കുന്നില്ല... അനുവിനല്ല അവളുടെ വയറ്റിലെ കുഞ്ഞി വാവക്ക് ആണെന്നാണ് രണ്ടിന്റെയും വാതം... "ആ..."

"എന്താ എന്ത്‌ പറ്റി..."മുന്നുംകൂടി അനുവിന് ചുറ്റും നിന്നു ചോദിച്ചു... "കുഞ്ഞു ചവിട്ടിതാ..."അനു പറഞ്ഞു.. "എവിടെ ഞാൻ നോക്കട്ടെ.."ദേവു അനുവിന്റെ വയറിന്റെ അടുത്തേക്ക് മുഖം ചേർത്ത് വെച്ചു...ദേവു മുഖം വെച്ചതും കൃത്യം അവളുടെ മോന്തകിട്ട് കൊച്ചിന്റെ കയ്യിന്നു ചവിട്ടു കിട്ടി... "അഹ്...ഇത് ഏട്ടനെ പോലെ തന്ന കണ്ടില്ലേ ഞാൻ അടുത്ത് വന്നതും എനിക്കിട്ട് ചവിട്ടിത്.."ദേവു മുഖം ഉയർത്തി പറഞ്ഞു... "അത് കൊച്ചിന് വരെ മനസിലായികാണും നീ ആൾ ശെരിയല്ല എന്ന് അതാ... 🤭

"അത് മാളുവിന്റെ വക ആയിരുന്നു... "ചേച്ചി.. You too.. അല്ലേലും നമ്മളെ ആർക്കും ഒരു വിലയും ഇല്ലാലോ 😒"ദേവു with നിഷ്ക്കു ഭാവം... കുറച്ചു കഴിഞ്ഞതും എല്ലാവരും അനുവിന്റെ ചുറ്റും ആയി..അത്രെയും നേരം അനുവിന്റെ കൂടെ ഉണ്ടായിരുന്ന കിച്ചുവിനും മാളുവിനും ദേവൂവിനും അവളുടെ അടുത്ത് നിൽക്കാൻ പോലും പറ്റാണ്ടായി... "ചേച്ചി ഇത്രെയും നേരം അനുചേച്ചിടെ കൂടെ നിന്ന നമ്മൾ ആരായി..."അത് ദേവുവിന്റെ വക ആയിരുന്നു... "ഇങ്ങനെ നിന്നാൽ മതിയോ.. എപ്പോഴാ ഇങ്ങനെ..."മാളുവിനെ തട്ടിക്കൊണ്ടു കിച്ചു പറഞ്ഞു... "അതിനു ഞാൻ വിചാരിച്ചാൽ മതിയോ.. നിന്റെ ഏട്ടനും കൂടി വിചാരിക്കണ്ടേ..

."മാളു അത് പറഞ്ഞു മുന്നോട്ട് നോക്കിയതും രണ്ടും വായും പൊളിച്ചു അവളെ നോക്കി നിൽപ്പുണ്ട്.. അപ്പോഴാണ് താൻ എന്താണ് പറഞ്ഞത് എന്നാ ബോധം അവൾക്കു വന്നത്.. അവൾ അവരെ ഒന്നു വെളുക്കനെ ഇളിച്ചുകാട്ടി😁.. **********-***** രാത്രി ഫുഡ് കഴിക്കൽ ഓക്കെ കഴിഞ്ഞതും കാശിയുടെ റൂമിനുചുറ്റും കിച് റൗണ്ട് അടിക്കാൻ തുടങ്ങി.. കാശി അവളെ വിളിച്ചതും വെല്ല്യ ഡിമാൻഡ് ഇടാതെ കൊച്ചു വേഗം അവന്റെ അടുത്തോട്ടു ചെന്നു.. വഴക്കെല്ലാം ഒരു അടികൂടി ഉണ്ടാക്കി തീർത്തു... *************** അങ്ങനെ ഒരാഴ്ച്ച ആരെയും കാത്തുനിൽക്കാതെ കൊഴിഞ്ഞുപോയി....

അനുവിനും കിച്ചുവിനും ഫൈനൽ ഇയർ എക്സാം ആവറായി.. അവർ രണ്ടുപേരും അതിനുള്ള പ്രിപ്പറേഷനിൽ ആണ്.. അനുവിന്റെ കൂടെ സത്യയും ഉണ്ട്.. ഗർഭിണി ആയതുകൊണ്ട് തന്നെ അവൾക്കു അതിന്റെ ബുദ്ധിമുട്ടും എക്സാമിന്റെ ടെൻഷൻ എല്ലാം ആണ്. അതാണ് സത്യാ ലീവ് എടുത്തു അവളെ ഹെല്പ് ചെയ്യാനായി വീട്ടിൽ ഇരിക്കുന്നത്... അത് അനുവിന് വെല്ല്യൊരു ആശ്വാസം ആണ്... കാശി വീട്ടിൽ ഉള്ളത്കൊണ്ട് പെട്ടു എന്നാ അവസ്ഥയിൽ ആണ് ദേവൂവും കിച്ചുവും... ഇത്രെയും നാളും കളിച്ചു നടന്ന രണ്ടിനെയും വിളിച്ചിരുത്തി പഠിപ്പിക്കൽ ആണ് കാശിയുടെ ഇപ്പോഴത്തെ മെയിൻ പരുപാടി..അതുകൊണ്ട് രണ്ടും കോളേജിൽ നിന്നു വന്നുകഴിഞ്ഞാൽ ഇപ്പോൾ കാശിയുടെ അടുത്തേക്ക് പോക്കാണ്..

ഇല്ലേൽ വഴക്ക് ഉറപ്പാണ്.. ഹോസ്പിറ്റലിൽ നിന്നും വന്നു നാല് അഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും കാശി മാളുവിനെ ഹോസ്പിറ്റലിൽ പോവാൻ നിർബന്ധിച്ചു പറഞ്ഞയച്ചു... *************** രാവിലെ പാത്രം വായനയും കഴിഞ്ഞു കാശി റൂമിലേക്ക് കേറി വന്നതും കാണുന്നത് തലയിലേക്ക് പുതപ്പും ഇട്ടു ഉറങ്ങുന്ന മാളുവിനെ ആണ്... "ഇവൾ ഇതു ഇതുവരെയും എണീറ്റില്ലേ.. "കാശി അവൾ പുതച്ചിരിക്കുന്ന പുതപ്പ് താഴെ നിന്നും വലിച്ചു... പുതപ്പ് താഴേക്ക് പോയതും കാശി റൂമിൽ ലൈറ്റ് ഇട്ടിരുന്ന കാരണം അവളുടെ കണ്ണിലേക്ക് വെട്ടം അടിച്ചു.. അവൾ പുതപ്പിൽ പിടിച്ചു മുഖത്തേക്ക് ഇടനായി വലിച്ചു.

.എത്ര വലിച്ചിട്ടും പുതപ്പ് വരാത്തത്കൊണ്ട് അവൾ ഇർഷ്യയോടെ കണ്ണുകൾ തുറന്നു നോക്കി... അപ്പോഴാണ് മുന്നിൽ കൈയും കെട്ടി നിൽക്കുന്ന കാശിയെ കാണുന്നത്... "കിച്ചേട്ടാ പ്ലീസ് ഞാൻ കുറച്ചു നേരവും കൂടി കിടന്നോട്ടെ..." "മാളു എണിക്ക് ഇത്രേം ഉറക്കിത് മതി..എണീറ്റ് പോ.. " "കിച്ചേട്ടാ... "അവൾ വിളിച്ചതും അവന്റെ നോട്ടം കണ്ട് പിന്നെ അവൾ എണീറ്റ് പോയി... അവൾ പോയതും അവൻ പുറത്തുള്ള കോമൺ ബാൽകാണിയിലേക്ക് പോയി... "ഹാ നി ഇവിടെ ഉണ്ടായിരുന്നോ.നി ജോഗിന് പോയില്ലേ ."അവിടെ നിൽക്കുന്ന സത്യയെ നോക്കി കാശി പറഞ്ഞു.. " ഇല്ലടാ.. അനുവിന് സുഖം ഇല്ലായിരുന്നു.. അപ്പൊ ഇത്രെയും നേരം അവളുടെ അടുത്തായിരുന്നു..എടാ എനിക്ക് നിന്നോട് ഒരു പ്രധാനപെട്ട കാര്യം പറയാൻ ഉണ്ട്.."സത്യയുടെ മുഖത്തു ഗൗരവം നിറഞ്ഞു.........തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story