പ്രണയാർദ്രമായി 💕 ഭാഗം 3

pranayardramay

രചന: മാളുട്ടി

"എന്റെ കിച്ചു നീ ഇങ്ങനെ  വന്നകാലിൽ നില്കാതെ ആ ഡ്രസ്സ്‌  ഒക്കെ ഒന്നു മാറി വാ.. " മുത്തശ്ശി


"ശെരി... എന്നാ ഞാൻ പോയി ഫ്രഷ് ആയിട്ട് വരവേ 😌"കിച്ചു അതും പറഞ്ഞു ഫ്രഷ് ആവാനായി പോയി..

കുറച്ചു നേരം എല്ലാവരും സംസാരിച്ചിരുന്നു ശേഷം എല്ലാവരും അവരവരുടെ പണിക്ക് പോയി..

**************

"ചേച്ചി ആ സാമ്പാർ ഒന്നു നോക്കിക്കേ.."കല്യാണി

ദേവി സാമ്പാർ ഇളക്കി കൊടുത്തു..

"വല്യമ്മേ കുറച്ചു സാമ്പാർ ഇങ്ങോട്ട് ഒഴിച്ചേ ഞാൻ ഒന്നു നോക്കട്ടെ.."അടുക്കളയിലെ സ്ലാബിൽ കുത്തിയിരുന്ന് ദേവു കൈനിട്ടി കൊണ്ട് പറഞ്ഞു...

"കെട്ടിക്കാറായി എന്നിട്ടും കുത്തിയിരിക്കുന്നത് കണ്ടില്ലേ ഒരു വക ഉണ്ടാക്കാൻ അറിയില്ല.."ബിന്ദു

"എന്റെ പൊന്നേമ്മേ ഇതൊക്കെ സ്ഥിരം പെൺപിള്ളേരോട് പറയുന്ന ഡയലോഗ് അല്ലെ.. പിന്നെ എനിക്ക് അതിനു മാത്രം പ്രായം ഒന്നും ആയിട്ടില്ല.. ദേ എന്നെക്കാളും മൂത്ത ഒരു സാധനം ഇരിക്കുന്നു... പിന്നെ കെട്ടിച്ചു വിടുമ്പോൾ ഉണ്ടാകുന്ന കാര്യം.... കേട്ട് കഴിഞ്ഞു ഇവിടെ കുത്തിയിരിക്കുന്ന ഒന്നില്ലേ അതിനു എന്തെങ്കിലും അറിയുവോ... So അമ്മ ഈ പഴകിയ ഡയലോഗ് വിട്... 😏"ദേവു പറഞ്ഞു തീർന്നതും അവിടെ ഇരുന്നു ആപ്പിൾ കഴിച്ചുകൊണ്ടിരുന്ന മാളുവിന്റെ കയ്യിന്നു ആപ്പിൾ താഴെ വീണു.. വെള്ളം കുടിച്ചു കൊണ്ടിരുന്ന അനുവിന്റെ തരിപ്പിലും കേറി...

ദേവു രണ്ടുപേർക്കും ഒരു ഇളി പാസാക്കി.. 😁

"മാളൂ...."ദേവൻ ഹാളിൽ നിന്നും അവളെ വിളിച്ചു..

"എന്താ അച്ഛാ..."

"മനുവാ.. നിനക്ക് കൊടുക്കാൻ പറഞ്ഞു ദാ പോയി സംസാരിച്ചോ... "

മാളു ഫോൺ വാങ്ങി മനുവിനോട് സംസാരിച്ചു ബാൽകാണിയിലേക്ക് പോയി..

📱"മാളു നിന്റെ ഒച്ച എന്താ വല്ലാണ്ട് ഇരിക്കുന്നെ... "മനു

"ഒന്നുവില്ല ഡാ..."

"എന്തിനാ മാളു എന്നോട് കള്ളം പറയുന്നേ.. എന്തായാലും എന്നോട് പറയടി..കിച്ചു നീയുമായി വഴക്ക് വല്ലതും ഉണ്ടാക്കിയോ.."

"അങ്ങനെ ഒന്നും ഇല്ലടാ.. എന്തോ അവർ എന്നെ അവോയ്ഡ് ചെയുമ്പോലെ ഒരു തോന്നൽ.. "

"ഇതിനാണോ നീ വിഷമിക്കുന്നെ... ഇതൊക്കെ പ്രേതീക്ഷിച്ചു തന്നെ അല്ലെ നീ ഇവിടുന്ന് പോയത്... പിന്നെ എന്താ.. "


"അത് വിട് നീ നാളെ എത്തില്ലേ.. "

"മ്മ്.. എത്തും അത് പറയാനാ വിളിച്ചേ.. "

"എന്നാ ശെരിടാ... "

അവൾ ഫോൺ കട്ട് ചെയ്തു.. ബാൽകാണിയിൽ ഓരോന്നും ആലോചിച്ചു നിന്നു..

"അയ്യേ... മാളുവേച്ചി എന്താ ഇങ്ങനെ ഒരുമാതിരി സീരീയലിലെ നായിക മാരെ പോലെ.. ഏതുനേരവും മുഖത്തു സങ്കടവുമായി... ഇത് ചേച്ചിക്ക് ചേരില്ല.. എനിക്ക് വേണ്ടത് ആ പഴയ മാളുവെച്ചിയെ ആണ്.. എല്ലാവരോടും കുറുമ്പും കുസൃതിയും ഒക്കെ കാട്ടി മുഖത്തു എപ്പഴും പുഞ്ചിരിയുമായി കാശിയേട്ടനോട് എപ്പഴും എന്തെങ്കിലും ഒക്കെ പറഞ്ഞു വഴക്കിട്ടോണ്ട് ഇരിക്കുന്ന ആ പഴയ മാളുവെച്ചിയെ...ആ മാളുവെച്ചിയെ രസം.. 😜"ദേവു മാളുവിനെ അവളുടെ നേരെ തിരിച്ചു നിർത്തി പറഞ്ഞു...

മാളു അതിനൊന്നു ചിരിച്ചു..

ദേവു പറഞ്ഞത് ശെരിയാണ്.. താൻ പണ്ട് അങ്ങനെ ആയിരുന്നു... കിച്ചേട്ടനും താനും തമ്മിൽ കണ്ടാൽ അപ്പൊ വഴക്കായിരുന്നു.. ഒരു കാര്യവും ഇല്ലെങ്കിലും കിച്ചേട്ടനുമായി വഴക്കിടും അത് ദേഷ്യം കൊണ്ടൊന്നും അല്ലായിരുന്നു ഇഷ്ട്ടം കൊണ്ടായിരുന്നു... എന്നെക്കാളേറെ ദേവുവിനെയും കിച്ചുവിനെയും കൊഞ്ചിക്കുന്നതും സ്നേഹിക്കുന്നതും കാണുമ്പോൾ ദേഷ്യം വരും അപ്പൊ എന്തെങ്കിലും പറഞ്ഞു അടിയുണ്ടാക്കും.. അന്ന് അത് തന്റെ കുശുമ്പ് ആണെന്ന തോന്നിയത് പിന്നീട് ഇവിടുന്ന് മാറി ബാംഗ്ലൂരിലേക്ക് പഠിക്കാൻ പോയപ്പോൾ ആണ് തനിക്കു കിച്ചേട്ടൻ എത്ര മാത്രം പ്രിയപ്പെട്ടതാണ് എന്നറിഞ്ഞത്.. അത് താൻ അറിഞ്ഞു വന്നപ്പോഴേക്കും മറ്റൊരാൾ ആ മനസ്സിൽ ഇടം നേടിയിരുന്നു.... അതറിഞ്ഞാ അന്ന് മുതലാണ് താൻ ആ പഴയ മാളുവിൽ നിന്നും മാറിയത്... മാളു പലതും ഓർത്ത് നിന്നു...

"മാളുവേച്ചി.. "ദേവു

"എന്താടി.."

"എന്നാ ആലോചിച്ചു നിൽക്കുവാ... താഴോട്ട് വാ അവിടെ എല്ലാവരും ഉണ്ട്... "

ദേവു മാളുവിനെ വലിച്ചോണ്ട് താഴേക്ക് പോയി.. താഴെ ആ നാലു കെട്ടിന്റെ മുറ്റത്തിനു ചുറ്റും ഇരുന്നു സംസാരിക്കുവാണ്... ദേവൂവും മാളുവും അവരുടെ അടുത്ത് പോയിരുന്നു..

"വിശ്വ നിങ്ങൾ ഇവിടുന്ന് പോവണ്ട.. കുറച്ചു നാൾ ഇവിടെ നിൽക്ക്.. ഇനി എനിക്ക് അതികം കാലം ഇല്ല.. ശേഷിക്കുന്ന എന്റെ ജീവിതം എന്റെ മക്കളുടെയും കൊച്ചുമക്കളുടെയും കൂടെ ജീവിക്കണം എന്ന് ഒരു ആഗ്രഹം... "ശേഖർ

"അതിനെന്താ അച്ഛാ അച്ഛന്റെ ആഗ്രഹം അല്ലെ... ആരോരും ഇല്ലാത്ത എനിക്ക് ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹം തന്നത് നിങ്ങൾ ആണ്.. അപ്പൊ എന്റെ ദേവിയുടെ അച്ഛന്റെയും അമ്മയുടെയും ഒപ്പം നില്കാൻ എനിക്കും ഉണ്ട് ആഗ്രഹം..."വിശ്വൻ 

(.വിശ്വന്റെ അച്ഛനും ശേഖരും കുട്ടുകാർ ആയിരുന്നു..ഒരു ദിവസം വിശ്വന്റെ അച്ഛനും അമ്മയും സഞ്ചരിച്ച കാർ ആക്‌സിഡന്റ് ആയി.അവർ മരിച്ചു..അന്ന് മുതൽ വിശ്വന് അച്ഛനും അമ്മയും ശേഖരും ദേവയാനിയും ആണ്.... പഠിച്ചു വിശ്വന് നല്ലയോരുജോലിയായപ്പോൾ ദേവിയെ കെട്ടിച്ചു കൊടുത്തതാണ്..)

തറവാട്ടിൽ നിൽക്കുന്നതിൽ കാശിക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും മുത്തച്ഛനെ അവനു വിഷമിപ്പിക്കാൻ ആവാത്തതിനാൽ അവനും നിക്കാൻ സമ്മതിച്ചു...

വർത്തമാനം എല്ലാം കഴിഞ്ഞു എല്ലാവരും ഫുഡ് കഴിക്കാൻ ഇരുന്നു... മാളുവിന്റെ കണ്ണുകൾ ഇടക്ക് കാശിയെ തേടി വന്നു കൊണ്ടിരുന്നു...പക്ഷെ കാശി അവയെ മനപ്പൂർവം അവഗണിച്ചു..


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

കാശി ഫുഡ് കഴിച്ചു കഴിഞ്ഞ് റൂമിലേക്ക് പോയി...എന്തോ അവന്റെ മനസാകെ അസ്വസ്ഥം ആയിരുന്നു.. അവൻ റൂമിന്റെ പുറത്തുള്ള  ചെറിയ ബാൽകാണിയിയിലേക്ക് പോയി പുറത്ത് ആകാശത്തേക്ക് നോക്കി...

ഉദിച്ചു നിൽക്കുന്ന പൂർണ്ണ ചന്ദ്രനെയും കണ്ണുചിമ്മി കളിക്കുന്ന നക്ഷത്രങ്ങളെയും കൺകെ അവന്റെ മനസ് ശാന്തമായി...


***-***********


"നന്ദു നീ എന്താ രാത്രി ഈ ടറൈസിന്റെ മുകളിൽ നിന്നും ആകാശത്തോട്ട് നോക്കി നില്കുന്നെ... "കാശി

"കിച്ചാ നീ കേട്ടിട്ടില്ലേ മരിച്ചുപോയവർ ആകാശത്തു നക്ഷത്രമായി നമ്മളെ കാണാൻ വരുമെന്ന്..."നന്ദു

"ഹാ കേട്ടിട്ടുണ്ട്.."കാശി

"ഞാൻ ഇവിടെ നിന്നു എന്റെ അപ്പയെയും അമ്മയെയും കാണുവാ..."നന്ദു


***************

പെട്ടന്ന് ഒരുതണുത്ത കാറ്റ് കാശിയെ തഴുകി പോയി.. അവന് ഓർമകളിൽ നിന്നും മുക്തമായി... ആ ഇളം കേട്ട് ആസ്വദിച്ചു...അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവന് വീണ്ടും ആകാശത്തോട്ട് നോക്കി അതിൽ ഒരു നക്ഷത്രം കൂടുതൽ പ്രകാശിക്കുന്നത് അവൻ കണ്ടു... ആ നക്ഷത്രത്തിന്റെ ഒപ്പം രണ്ടു കുഞ്ഞു നക്ഷത്രങ്ങൾ കൂടി പ്രകാശിച്ചു... ആ നക്ഷത്രം അവനെ നോക്കി കണ്ണുചിമ്മി..

"നീ എന്നെ വിട്ട് അച്ഛന്റെയും അമ്മയുടെയും ഒപ്പം സന്തോഷത്തോടെ ഇരിക്കുവാണല്ലേ..നന്ദു.. ❤️"കാശി ആ നക്ഷത്രത്തെ നോക്കി പറഞ്ഞു.. അത് വീണ്ടും ഒന്നു ചിമ്മി.. ഒപ്പം കൂടുതൽ ശോഭയോടെ പ്രകാശിച്ചു...

അത് തന്റെ നന്ദുവാണെന്നു അവനു തോന്നി... ചുണ്ടിൽ വിരിഞ്ഞ ആ പുഞ്ചിരിയോടെ കാശി ഉള്ളിലേക്ക് കയറി ഗ്ലാസ്‌ ഡോർ അടച്ചു.. ബെഡിൽ കിടന്നു... നന്ദുവിന്റെ ഓർമ്മകൾ അവന്റെ ഉള്ളിൽ നിറഞ്ഞു.... ❤️


**************


മാളു തന്റെ ഫോണിൽ ഉള്ള കാശിയുടെ ഫോട്ടോ എടുത്തു... എന്തോ കാശിയുടെ ആ മുഖം കണ്ടതും അവളുടെ ഉള്ളകെ കുളിർ നിറഞ്ഞു... കണ്ണുകൾ വിടർന്നു... അവളുടെ റോസപ്പു ഇതൾ പോലത്തെ അത്തരങ്ങളിൽ നറു ചിരി വിരിഞ്ഞു...

"എന്തിനാ കിച്ചേട്ടാ എന്നെ കാണുമ്പോൾ ഒക്കെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ... കിച്ചേട്ടനെ ഞാൻ സ്നേഹിച്ചത് അത്ര വെല്ല്യ തെറ്റാണോ... നന്ദു കിച്ചേട്ടനെ വിട്ടു പോയി എന്നുള്ള സഹതാപത്തിന്റെ പുറത്തുള്ള ഇഷ്ട്ടവോ പ്രണയാവോ അല്ല എനിക്ക് കിച്ചേട്ടനോടുള്ളത്... ചെറുപ്പം മുതൽ എന്റെ മനസ്സിൽ ഉള്ളത് ഈ മുഖവാ... നന്ദുവിനെ ഇഷ്ട്ടാവാണെന്നു അറിഞ്ഞ അന്ന് മുതൽ മറക്കാൻ ശ്രെമിച്ചതാ... അതുകൊണ്ടാ മനപ്പൂർവം നിങ്ങളുടെ നിശ്ചയം അടുക്കാറായി ഇങ്ങോട്ട് വരാൻ പറഞ്ഞു മുത്തച്ഛൻ വിളിച്ചിട്ടും വരാതിരുന്നത്... എന്നിട്ടും എന്തിനാ കിച്ചേട്ടാ എന്നെ അവോയ്‌ഡ്‌ ചെയ്യുന്നേ ഞാൻ അതിനു മാത്രം എന്ത്‌ തെറ്റാ ചെയ്തേ... കിച്ചേട്ടനെ സ്നേഹിച്ചത് എത്ര വലിയ തെറ്റാണോ...."ഇത്രെയും ആ ഫോട്ടോയിൽ നോക്കി പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ഫോണിലുള്ള കാശിയുടെ ഫോട്ടോ അവൾ നെഞ്ചോട് ചേർത്ത് പിടിച്ചു... ആ ഫോട്ടോയോടെ എല്ലാം പറഞ്ഞപ്പോ ഒരു കുഞ്ഞു ആശ്വാസം അവൾക്കു തോന്നി...ഇടക്കെപ്പോഴോ അവളെ നിദ്ര ദേവി അനുഗ്രഹിച്ചു....


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


"മാളു.... മാളു..."രാവിലെ വാതിലിന്നിട്ടുള്ള കാലയണിയുടെ കൊട്ട് കെട്ടാണ് അവൾ ഉണർന്നത്... എണീക്കാൻ നോക്കിയപ്പോൾ തലക്കെന്തോ ഭാരം പോലെ അവൾക്ക് തോന്നി... ഇന്നലെ കരഞ്ഞതുകൊണ്ടാണെന്നു അവൾക്ക് മനസിലായി... മാളു തല ഒന്നു കുടഞ്ഞു എണിറ്റു...

"എന്താ അമ്മേ.."അവൾ വാതിൽ തുറന്നു ചോദിച്ചു..


""ദേ പെണ്ണെ നീ എന്റെ കയ്യിന്നു വാങ്ങിക്കും സമയം എന്തായിന്നു വല്ല ചിന്തയും ഉണ്ടോ... ബാക്കി പിള്ളേരെല്ലാം എണീറ്റ് അവിടെ ഇരുപ്പുണ്ട്.ഇത് ബാംഗ്ലൂർ അല്ല...മാരിയാതക്ക് പോയി കുളിച്ചിട്ട് വാ...""

"ശെരി... 😬"മാളു കുളിക്കാനായി ഡ്രെസ്സും എടുത്ത് ദേഷ്യത്തിൽ ബാത്‌റൂമിൽ കേറി..
(കുട്ടിക്ക് രാവിലെ കുളിക്കുന്നതിനോട് തീരെ താല്പര്യം ഇല്ല.. അതാണ് 🤭)

മാളു കുളി എല്ലാം കഴിഞ്ഞു താഴെക്ക് ചെന്നു...അനുവും കിച്ചുവും ദേവൂവും ഇരുന്നു കോഫി കുടിക്കുവാണ്.. ദേവു ടേബിളിന്റെ മുകളിൽ കേറിയാണ് ഇരിക്കുന്നത്.. അതിനു ബിന്ദു ആന്റി എന്തൊക്കെയോ അവളെ പറയുന്നും ഉണ്ട്... എന്നാൽ അവൾ അതൊന്നും ശ്രെദ്ധിക്കാതെ കിച്ചുവിനോടും അനുവിനോടും കത്തിഅടിയാണ്... കിച്ചു ആണേൽ പെട്ടു എന്നാ അവസ്ഥയിൽ ഇരിപ്പാണ്..അനു ഇതൊക്കെ എന്ത്‌ ഇതിലും വലിയത് ഞാൻ കണ്ടിട്ടുണ്ട് എന്നാ മട്ടിൽ ഇരിക്കുന്നുണ്ട്...
അപ്പോഴേക്കും ജോഗിങ്നു പോയ കാശിയും സത്യയും റിഷിയും ഉള്ളിലേക്ക് കേറി വന്നു.. കിച്ചു ഓടി പോയി കാശിക്കുള്ള കോഫിയുമായി വന്നു...

"എടി കുരുപ്പേ കാര്യം അവൻ നിന്റെ ചേട്ടൻ ഒക്കെ ആണ് എന്ന് കരുതി ഇത്ര കേറിങ് വേണ്ടാട്ടോ... ഒന്നുവില്ലേലും ഞങ്ങളും നിന്റെ ഏട്ടന്മാരാണ്...ഞങ്ങൾക്കും കോഫി ഒക്കെ ആവാം..."സത്യ

"ഏട്ടന് കോഫി വേണെങ്കിൽ ഏട്ടന്റെ കെട്ടിയോളോട് പറ... 😏ഋഷിയേട്ട ദാ കോഫീ.. "അവള് ഋഷിക്ക് കോഫി നീട്ടി പറഞ്ഞു...

അപ്പോൾ പുറത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ഒച്ച കേട്ടു... എല്ലാവരും പുറത്തേക്ക് പോയി... വണ്ടിയിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ട് ദേവു ഞെട്ടി.....തുടരും... 😌

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story