പ്രണയാർദ്രമായി 💕 ഭാഗം 30

pranayardramay

രചന: മാളുട്ടി

ഇല്ലടാ.. അനുവിന് സുഖം ഇല്ലായിരുന്നു.. അപ്പൊ ഇത്രെയും നേരം അവളുടെ അടുത്തായിരുന്നു..എടാ എനിക്ക് നിന്നോട് ഒരു പ്രധാനപെട്ട കാര്യം പറയാൻ ഉണ്ട്.."സത്യയുടെ മുഖത്തു ഗൗരവം നിറഞ്ഞു... ................................................................................ "എന്തടാ നി കാര്യം പറയ്‌.. "കാശി വളരെ ഗൗരവത്തോടെ ചോദിച്ചു.. "അത് പിന്നെ.. എടാ ഈ ഇടയായി കമ്പനിക്ക് വന്നുകൊണ്ടിരുന്ന പല വെല്ല്യ കോൺട്രാക്ടസും ഇപ്പൊ വരുന്നില്ല..അതുപോലെ പറഞ്ഞു വെച്ച പല കോൺട്രാക്ടസിൽ നിന്നും അവർ എന്തെങ്കിലും ഓക്കെ കാരണങ്ങൾ പറഞ്ഞു ഒഴിയുവാണ്..എന്താ സംഭവം എന്ന് മനസിലാവുന്ന ഇല്ല.."

"ഇത് നമ്മുടെ കൺസ്ട്രക്ഷൻ കമ്പനിയിൽ മാത്രവേ ഉള്ളോ.. " "മ്മ്.ഞാൻ മനുവിനോട് അവിടെ എന്തേലും പ്രശ്നം ഉണ്ടോയെന്നു ചോദിച്ചിരുന്നു.. ഒരു കുഴപ്പവും ഇല്ല എല്ലാം പഴയ പോലെ നടക്കുന്നുണ്ട് എന്നാ പറഞ്ഞെ.. " "ഇതിനെ പറ്റി നി വേറെ ആരോടേലും പറഞ്ഞിരുന്നോ.." " ഇല്ല..ഇത് എന്റെ ഒരു സംശയം ആയത്കൊണ്ട് ഞാൻ നിന്നോടും മനുവിനോടും മാത്രവേ പറഞ്ഞിട്ടുള്ളു.. " "എന്തായാലും നമ്മുക്ക് നോക്കാം.ചിലപ്പോ നിനക്ക് തോന്നുതാവും ഇനി അങ്ങനെ അല്ല ഇതിനു പിന്നിൽ വേറെ ആരേലും ഉണ്ടോ എന്ന് നമ്മുക്ക് നോക്കാം.." "സത്യേട്ടാ... "റൂമിൽ നിന്നും അനുവായിരുന്നു.. "എന്താ അനു.." "ഒന്നു ഇങ്ങോട്ട് വരുവോ.. "

"ടാ നി അവളുടെ അടുത്തേക്ക് ചെല്ല്.അവള് വയ്യാഞ്ഞിട്ട് വിളിക്കുന്നതാവും.. "കാശി അവനെ റൂമിലേക്ക് പറഞ്ഞു വിട്ടു.. ബാൽകാണിയിലൂടെ പുറത്തേക്ക് നോക്കി നിന്നു.. താഴെ മുറ്റം അടിച്ചുവാരുന്ന അവൻ കണ്ടു.. കുറച്ചു കഴിഞ്ഞതും മനു എവിടുന്നോ കുറെ കരികിലയും വരി എടുത്തു കിച്ചു അടിച്ച അവിടെ നിരത്തി ഇട്ടിട്ടു ഓടുന്നതുകണ്ടു പുറകെ ചൂല്കൊണ്ട് കിച്ചുവും.. കാശിക്ക് ഇതുകണ്ട ചിരിവന്നു.. എന്തോ തന്റെ അനിയത്തിക്ക് ഏറ്റവും യോചിച്ചവൻ മനു ആണെന്ന് അപ്പൊ കാശിക്ക് തോന്നി.. *************** ജോഗിങ് കഴിഞ്ഞു വന്ന ഋഷി കാണുന്നത് ഫോണിലും നോക്കി ചിരിച്ചോണ്ടിരിക്കുന്ന ദേവുവിനെ ആണ്...

"എന്താടി ഒരു ചിരി..ഫോണിൽ കുത്തി ഇരികലല്ലാതെ വേറെ പണി ഒന്നും ഇല്ലേ.പോയി ഈ ചേട്ടന് ഒരു ഗ്ലാസ്‌ ചായ എടുത്തോണ്ട് വന്നേ ." "വേണെങ്കിൽ പോയി എടുത്തു കുടിക്കടാ ചേട്ടാ.. "ദേവു പറഞ്ഞു തീർന്നതും അവളുടെ ചെവിക്ക് ഋഷിയുടെ വക ഒരു കിഴുക്കായിരുന്നു.. "നി എന്താ പറഞ്ഞെ.. നിനക്ക് ഒരു ചായ എടുത്തു തരാൻ പറ്റില്ലേ.." "എടുത്ത് താരവേ..എന്റെ ചെവിന് വിട് എനിക്ക് വേദനിക്കുന്നു.. " "അങ്ങനെ വഴിക്ക് വാ.." അവൾ ആണേ നോക്കി പുച്ഛിച്ചിട്ട് ഉള്ളിലോട്ടു പോയതും തല നേരെ കട്ടിളക്കിട്ട് ഇടിച്ചു..

"അയ്യോ.. "ദേവു തലയിൽ കൈവെച്ചു ഒരൊറ്റ അലർച്ച ആയിരുന്നു.. ആദ്യം ചിരിച്ചുകൊണ്ട് നിന്നിരുന്ന ഋഷി അവളുടെ കരച്ചിൽ കേട്ട് അടുത്തുവന്നു അവളുടെ കൈ തട്ടിമാറ്റി നെറ്റി നന്നായി തീരുമാൻ തുടങ്ങി.. "സൂക്ഷിച്ചു പോവണ്ടേ ദേവു..എന്തേലും പറ്റിരുന്നെങ്കിലോ.."അവൻ ശാസനപോലെ ദേവുവിനോട് പറഞ്ഞു..അവന്റെ ശാസന കണ്ട് അവൾക്കു ചിരി വന്നു..അവൻ എന്തെന്ന അർത്ഥത്തിൽ അവളെ നോക്കി.അവൾ തോൾ പൊക്കി ഒന്നുമില്ല എന്ന് കാട്ടി.. ***************

കാശി റൂമിലേക്കു വരുമ്പോൾ കാണുന്നത് സാരീ ഓക്കെ ഉടുത്തു കണ്ണാടിക്ക് മുന്നിൽ നിന്നു തലത്തുവർത്തുന്ന മാളുവിനെ ആണ്.. അവളുടെ പുറത്ത് അവിടെ ഇവിടെ ആയി വെള്ളത്തുള്ളികൾ പറ്റിപിടിച്ചിരിപ്പുണ്ട്.. തലത്തുവർത്തികഴിഞ്ഞു ടവൽ ചെയറിൽ വിരിച്ചിട്ട്.. അവൾ കണ്ണാടിക്ക് മുന്നിൽ നിന്നും കണ്ണിൽ കരിമഷി ഇട്ടു.. ഒരു കുഞ്ഞി പൊട്ടും കുത്തി.. പെട്ടന്ന് കാശിയുടെ കൈകൾ അവളുടെ ഇടുപ്പിയുടെ ഇഴഞ്ഞു വയറിൽ എത്തി.. അവൻ അവളെ തന്നോട് ചേർത്ത് നിർത്തി.. പെട്ടന്നുള്ള പ്രവർത്തി ആയതിനാൽ മാളു ഞെട്ടിപോയി.. """ ഇങ്ങനെ പേടിക്കല്ലേ പെണ്ണെ.. നി പേടിച്ചപ്പോൾ തെറ്റിയത് എന്റെ ഹൃദയതാളമാ.. 💕"""

അവളുടെ കാതോരം വൻ പറഞ്ഞപ്പോൾ അവൾ പോലും അറിയാതെ അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. മുഖം നാണത്താൽ ചുവന്നു..അവിടെ വെച്ചിരുന്ന സിന്ദൂരചെപ്പിൽ നിന്നും ഒരിറ്റു സിന്ദൂരം എടുത്തു അവൻ അവളുടെ നെറ്റിയിൽ ചാർത്തി.. അവളെ തിരിച്ചു അവനു അഭിമുഖമായി നിർത്തി.. അപ്പോഴും അവളുടെ കരിമഷി ഇട്ട കണ്ണുകൾ പിടക്കുന്നുണ്ടായിരുന്നു.. അവൻ ഇരു കൈകളും അവളിൽ നിന്നും മോചിപ്പിച്ചു അവളുടെ മുഖം അവന്റെ കയ്ക്കുള്ളിലാക്കി.. അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു.. സന്തോഷത്താൽ നിഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ അവന്റെ തള്ളവിരളാൽ അവൻ തുടച്ചു.

. """ എന്റെ പ്രാണന്റെ പതിയായി നി എന്നും ഉണ്ടാകുമോ മാളു.. അതോ നി.."""അവൻ പൂർത്തിയാക്കും മുൻപ് അവളുടെ കൈകൾ കൊണ്ടവൾ അവന്റെ വാ പൊത്തി..തലകൊണ്ട് അരുത് എന്ന് കാട്ടി... അവനെ കെട്ടിപിടിച്ചു..അവനും തിരിച്ചു അവളെ ചേർത്തുപിടിച്ചു.തനിക്കായി ഇടിക്കുന്ന അവന്റെ ഹൃദയത്തിന്റെതാളം അവൾ കാതോർത്തു... കുറച്ചു കഴിഞ്ഞതും അവൻ അവളെ തനിക്കു അഭിമുകമായി നിർത്തി.. അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു പോവണ്ടേ..നെറ്റിയിൽ അമർത്തി ചുംബിച്ചു.. അവൾ അത് ഇരുകണ്ണുകളും അടച്ചു സ്വികരിച്ചു.... "" അതെ ഇങ്ങനെ നിന്ന മതിയോ നിനക്ക് ഹോസ്പിറ്റലിൽ പോവണ്ടേ""

അവളുടെ താടിയിൽ തട്ടി അവൻ ചോദിച്ചു..അവൾ ഒന്നു ചിരിച്ചു.. അവന്റെ മുഖം അവൾ തന്റെ കൈക്കുള്ളിൽ ആക്കി അവന്റെ കവിളോട് ചുണ്ട്ചേർത്ത് അമർത്തി ഒരു കടി കൊടുത്തു... അവനെ പുറകിലോട്ട് ഉന്തി വാതിൽ തുറന്നു മാളു പുറത്തേക്ക് ഓടി.. "പെണ്ണ് കടിച്ചതിന് എന്ത്‌ വേദനയാ.. "അവൻ കടി കിട്ടിയ ഭാഗം തിരുമിക്കൊണ്ട് പറഞ്ഞു.. **നിന്നെ ഞാൻ പിന്നെ എടുത്തോളാടി..*ഒരു കള്ളച്ചിരിയാൽ മീശ പിരിച്ചുകൊണ്ട് അവൾ പോയ വഴിയേ നോക്കി അവൻ പതിയെ പറഞ്ഞു...❤️❤️ ****************

"ഗുഡ് മോർണിംഗ് sir.."മനു ഓഫീസിലേക്ക് വന്നതും എല്ലാവരും അവനു ഗുഡ് മോർണിംഗ് നേർന്നു... അവൻ തിരിച്ചു ഗുഡ് മോർണിംഗ് പറഞ്ഞു അവന്റെ കേബിനിലേക്ക് പോയി.. "Sir.."കമ്പനിയിലുള്ള വർക്കേഴ്സിൽ ഒരാൾ അവന്റെ കേബിന്റെ വാതിൽ പകുതി തുറന്നു ചോദിച്ചു.. "യെസ്.. " ""സാറിനൊരു വിസ്റ്റർ ഉണ്ട് one മിസ്റ്റർ സിദ്ധാർഥ് മേനോൻ.. ബാംഗ്ലൂരിൽ നിന്നു വന്നതാണെന്ന പറഞ്ഞെ . " "വരാൻ പറയു.. " കുറച്ചു കഴിഞ്ഞതും ഒരു 28,30 വയസു തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ അവന്റെ ഡോറിൽ നോക്ക് ചെയ്തു..

ഗ്രെ പാന്റും അതിനു മാച്ച് ആയി ഡാർക്ക്ബ്ലൂ ഷർട്ടും ആണ് വേഷം.. ഷർട്ട്‌ inside ചെയ്തിട്ടുണ്ട്.. ജെല്ല് തേച്ചു മൂടി ഒതുക്കി വെച്ചിട്ടുണ്ട്..അതിൽ നിന്നും ഒന്നു രണ്ടു മുടികൾ അവന്റെ വിടർന്ന നെറ്റിയിലേക്ക് ചാടികിടപ്പുണ്ട്. ആരും കണ്ട് കഴിഞ്ഞാൽ ഒന്നു നോക്കി പോകും വിധം സൗന്ദര്യം.. ,"" yes come in."" "ഹായ്‌ sir ഞാൻ സിദ്ധാർഥ് മേനോൻ.. എന്റെ ഒരു resume കമ്പനിയിലേക്ക് അയച്ചിരുന്നു..തിരിച്ചു മെയിൽ കിട്ടിയായിരുന്നു.." "ഓഹ് റൈറ്റ് ഞാൻ മെയിൽ അയച്ചിരുന്നു.. സോറി ഞാൻ മറന്നുപോയി.."

"Its okey sir.." "തനിക്കു ഇന്ന് തന്നെ ഓഫീസിൽ ജോയിൻ ചെയ്യാം.. " "Okey thank you sir.."അയാളെ മറ്റുള്ളവർക് മനു പരിചയപ്പെടുത്തി കൊടുത്തു.. *************** കാശി ക്ലോക്കിലേക്ക് നോക്കുമ്പോൾ സമയം 12 മണി ആയിരുന്നു.. രാവിലെ മരുന്ന് കാണിച്ച എഫക്റ്റിൽ ഉറങ്ങിപോയതാണ് ഇപ്പോഴാണ് എണീക്കുന്നത്.. കുറച്ചു നേരം ഫോണിൽ നോക്കിയിരുന്നു പിന്നെ ബോർ അടിച്ചപ്പോൾ അവൻ താഴേക്ക് ഇറങ്ങി... പുറത്ത് മുറ്റത്തേക്ക് ഇറങ്ങി..

ചെടികൾ ഓക്കെ നോക്കുമ്പോഴാണ് അവിടെ സിമന്റ്‌ ബഞ്ചിൽ ഇരിക്കുന്ന ശ്രീദേവിയെ അവൻ കാണുന്നത്...കാശിയും അവരുടെ തൊട്ടടുത്തായി പോയി ഇരുന്നു... ബഞ്ചിനു തൊട്ടടുത്തായി മാവ് ഉള്ളതുകൊണ്ട് അവിടെ നല്ല തണലാണ്... "കിച്ചാ....."അവർ സ്നേഹത്തോടെ വിളിച്ചു.. "എന്താ അമ്മേ.."കാശി ദേവിയുടെ മടിയിലേക്ക് തല ചായിച്ചുകൊണ്ട് ചോദിച്ചു.. " നിനക്ക് ഇപ്പഴും അച്ഛനോട് ദേഷ്യം ആണോടാ..നീയും മാളുവുമായുള്ള കല്യാണം നടത്താൻ മുൻകൈ എടുത്തതിനു.. "അവരുടെ കൈകൾ അവന്റെ തലമുടിയെ പതുക്കെ തഴുകികൊണ്ടിരുന്നു.. "ആദ്യം ദേഷ്യം ഉണ്ടായിരുന്നു എന്നാൽ ഇപ്പൊ ഇല്ല.."

"നി ശെരിക്കും മാളുവും ഒത്തുള്ള ജീവിതത്തിൽ ഹാപ്പി ആണോ മോനെ.."തന്റെ ഉള്ളിൽ കുറെ കാലമായി ഉണ്ടായിരുന്ന ചോദ്യങ്ങൾ എല്ലാം ആ അമ്മ തന്റെ മകനോട് ചോദിക്കാൻ തുടങ്ങി.. "അതെ അമ്മേ.. ആദ്യം ഒന്നും അവളെ എനിക്ക് നന്ദുവിനെ മറന്നു സ്നേഹിക്കാൻ ആയിരുന്നില്ല.ആദ്യം ഓക്കെ ഞാൻ അവളെ അവോയ്ഡ് ചെയ്യുമായിരുന്നു.അവളുടെ സ്നേഹം കണ്ടില്ല എന്ന് നടിക്കുമായിരുന്നു.. പിന്നീട് എപ്പഴോ അവളെന്റെ ജീവനായി മാറി...ഞാൻ നന്ദുവിനെപോലെ അവളെ സ്നേഹിക്കാൻ തുടങ്ങിയാൽ അവസാനം അവൾ എന്നെ വിട്ടു പോകുമോ.." "ഇല്ല മോനെ അവൾക്കു അതിനു ഒരിക്കലും കഴിയില്ല.. നി ഇല്ലാത്ത ജീവിതം സങ്കൽപ്പിക്കാനാവാതെ..

നി മറ്റൊരു പെണ്ണിന്റേത് ആവുന്നത് കാണാൻ കഴിയാതെ ഈ നാടുവിട്ടവളാ അവൾ.. നിന്നെ നഷ്ടപ്പെട്ടതിന്റെ വേദന എന്താണെന്നു അവൾക്കു ശെരിക്കും അറിയാം..അവൾ ഈ ലോകത്ത് നിന്നോളം വലുതായി ഒന്നിനെയും സ്നേഹിച്ചിട്ടില്ല.. നിന്നെ അവൾക്കു ചെറുപ്പം മുതലേ ഇഷ്ട്ടാവായിരുന്നെടാ.." " ചെറുപ്പം മുതലെയോ.. " അവൻ ഒരു സംശയത്തോടെ ചോദിച്ചു.........തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story