പ്രണയാർദ്രമായി 💕 ഭാഗം 31

pranayardramay

രചന: മാളുട്ടി

" ചെറുപ്പം മുതലെയോ.. " അവൻ ഒരു സംശയത്തോടെ ചോദിച്ചു.. _________ അവന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാനായി ദേവി പറയാൻ തുടങ്ങിയതും.പെട്ടന്ന് കാശിയുടെ phone റിംഗ് ചെയ്തത്...അവൻ ദേവിയുടെ മടിയിൽ നിന്നും തലയുയർത്തി എണീറ്റിരുന്നു.. "ഹാ കഴിഞ്ഞോ.. ഒരു പത്തു മിനിറ്റ് ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട് വരാ.. "കാശി phone കട്ട് ചെയ്ത് ദേവിയോട് കിച്ചുവിനെയും അനുവിനെയും ദേവുവിനെയും കൂട്ടാനായി ഡ്രസ്സ്‌ മാറാൻ പോയി...

കുറച്ചു സമയം ആണെങ്കിലും കാശി തന്റെ മടിയിൽ കിടന്നത് ആ അമ്മ വളരെ അസ്വദിച്ചു.. പണ്ട് അവൻ ഇങ്ങനെ കിടക്കുവായിരുന്നു.. നന്ദു അവനെ വിട്ടു പോയശേഷം ഇത് ആദ്യമായാണ് അവൻ തന്റെ അടുത്ത് ഇത്ര നേരം സംസാരിക്കുന്നതും തന്റെ മടിയിൽ തലചായ്ച്ചു കിടക്കുന്നതും.. തന്റെ മകന്റെ ഈ മാറ്റത്തിനു കാരണം മാളുഅണെന്നു ആ അമ്മക്ക് മനസിലായി.. സ്നേഹം കൊണ്ട് മുറിവേറ്റവരുടെ മുറിവുണക്കാൻ സ്നേഹത്തിനു മാത്രമേ കഴിയു..

ദേവി അങ്ങനെ ഓരോന്നും ആലോചിച്ചു അവിടെ ഇരുന്നു... *************** "ദക്ഷ മോളു..."മായ വീട്ടിലോട്ട് നോക്കി വിളിച്ചതും ഒരു ചിരി അവിടെ മുഴങ്ങി. കുഞ്ഞു ദക്ഷ വാതിലിനു മറവിൽ നിന്നു മായയെ നോക്കി.. "അമ്മടെ ദക്ഷ കൂട്ടി എന്തിയെ.. ദക്ഷ മോള്‌ വന്നില്ലേൽ അമ്മ തിരിച്ചു പോവ്വാട്ടോ.." മായ പറഞ്ഞു അവസാനിപ്പിച്ചതും ദക്ഷ വാതിലിന്റെ മറവിൽ നിന്നും തിണ്ണയിലേക്ക് വന്നു.. നിറയെ മുത്തുകൾ ഉള്ള അവളുടെ വെള്ളിപാതസരത്തിന്റെ ശബ്ദം അവിടെ നിറഞ്ഞു..

അവൾ ചിരിച്ചുകൊണ്ട് മായയുടെ അടുത്തേക്ക് വന്നു...മായ ആ കുഞ്ഞിനെ കൈകളിൽ കോരി എടുത്തു ആ കുഞ്ഞുകവിളിൽ മുത്തി... അപ്പോഴേക്കും മായയുടെ അമ്മ സരസ്വതി ഉമ്മറത്തേക്ക് വന്നു... "ആ നി എത്തിയോ.. അമ്മ എപ്പഴാ വരുവാ എന്ന് ചോദിച്ചു എനിക്ക് സമാധാനം തന്നിട്ടില്ല ഈ കുറുമ്പി..."സരസ്വതി ഒരു ചിരിയോടെ അവളോട് പറഞ്ഞു.. "അമ്മ എന്താ വരാൻ താമച്ചേ.. മോൾ എത്ര നേരായി അമ്മയെ നോക്കിയിരിക്കുവായിരുന്നെന്നു അറിയോ.."ദക്ഷ പരിഭവത്തോടെ മയയോട് പറഞ്ഞു...

"ആണോ.. അമ്മ മോൾടെ മാളു ആന്റിയെ കാണാൻ പോയതായിരുന്നു..പിന്നെ കുറച്ചു പരിപാടികളും അമ്മക്ക് ചെയ്യൻ ഉണ്ടായിരുന്നു..അതാട്ടോ ലേറ്റ് ആയത്.. മോളു മാമം ഉണ്ടോ.." "ആണോ.. മാളു ആന്റിക്ക് തുഗാണോ അമ്മേ.. മോള്‌ ഇന്ന് അമ്മേടെ ഒപ്പവേ കഴിക്കു.. എനിക്ക് അമ്മ വാരിതരണം..." "സുഗടാ.. എന്നാ അമ്മ ഡ്രസ്സ്‌ മാറ്റിട്ട് വരാം എന്നിട്ട് നമ്മുക്ക് ഒരുമിച്ച് കഴിക്കാം.. " മായ ഡ്രസ്സ്‌ മാറ്റി വരുമ്പോഴേക്കും സരസ്വതി അവർക്കുള്ള ഭക്ഷണം എടുത്തു വെച്ചിരുന്നു..

മായ മോൾക് വാരികൊടുക്കുകയും അതോടൊപ്പം കഴിക്കുകയും ചെയ്തു.. എന്നാൽ ദക്ഷ മുത്തശ്ശിയോടൊപ്പം ഉള്ള അവളുടെ അവധി കാലം മായയോട് വിവരിക്കുന്ന തിരക്കിൽ ആണ്..സരസ്വതിയുടെ ചുണ്ടിൽ ഇത് കണ്ട് ഒരു നറു പുഞ്ചിരിവിരിഞ്ഞു.. അതോടൊപ്പം അവരുടെ കണ്ണുകൾ ചുവരിൽ കിടക്കുന്ന തന്റെ മരുമകന്റെ ഫോട്ടോയിലേക്കും നിങ്ങി.. ആ ചിത്രത്തിൽ ഉള്ള വ്യക്തി ചിരിക്കുംപോലെ അവർക്ക് തോന്നി...

ഒരുപാട് അനുഭവിച്ചവളാണ് തന്റെ മകൾ ഇന്ന് അവൾ മനസ് തുറന്നു ചിരിക്കുന്നതുവരെ ദക്ഷക്ക് വേണ്ടി ആണ്.. ആ അമ്മ മനസ്സിൽ പഴയതെല്ലാം ഓർത്ത് ഒരു നോവ് പടർന്നു... *************** വൈകുന്നേരത്തെ ചായകുടി കഴിഞ്ഞതും last ഇയർ ആയത്കൊണ്ടും എക്സാം ഉള്ളതുകൊണ്ട് അനുവും കിച്ചുവും പഠിക്കാനായിരുന്നു.. അവരുടെ അടുത്ത് നിന്നും കുറച്ചു മാറി ദേവൂവും അവൾക്കു പഠിക്കാനും ചെയ്യാനും ഉള്ളത് ചെയ്യാൻ തുടങ്ങി..

മൂന്നും പഠിക്കാൻ കേറിയത്കൊണ്ട് മാളു കട്ട പോസ്റ്റായി.. കുറച്ചു നേരം അവൾ phone ഓക്കെ നോക്കിയിരുന്നു.. പിന്നെ ബോർ അടിച്ചപ്പോൾ അവൾ കിച്ചണിലേക്ക് ചെന്നു.. നാളെ മാളുവിന്റ അച്ഛനും അമ്മയും തിരിച്ചു മുംബൈക്ക് പോകുവാണ് അവിടെ ഉള്ള ദേവന്റെ ബിസിനസ്‌ നോക്കി നടത്താനായി..അവര് പോകുന്നത്കൊണ്ട് അവർക്കുവേണ്ടി ഓരോരോ സാധനങ്ങൾ ഉണ്ടാക്കുന്ന തിരക്കിൽ ആണ് അടുക്കളയിൽ എല്ലാവരും..

. മാളുവിന്‌ അച്ഛനും അമ്മയും പോവുന്നതും ചെറിയ വിഷമവും ഉണ്ട്...മനു കമ്പനി നോക്കിനടത്തുന്നതുകൊണ്ടുതന്നെ അവനു അച്ഛന്റെയും അമ്മയുടെയും കൂടെ മുംബൈക്ക് പോവാൻ പറ്റില.. *************** പിറ്റേദിവസം രാവിലത്തെ ഫ്ലൈറ്റിനു ദേവനും കല്യാണിയും മുംബൈക്ക് പോയി..കുറച്ചു കഴിഞ്ഞപ്പോഴേക്കും കോളേജിൽ പോകുവാൻ റെഡി ആയി ദേവൂവും കിച്ചുവും അനുവും എത്തി.. "മുത്തച്ഛ മുത്തച്ഛി ഞങ്ങൾ ഇറങ്ങുവാണേ...

"ദേവൂവും കിച്ചുവും കൂടി അവരോട് bye പറഞ്ഞു സത്യയുടെ ഒപ്പം കാറിൽ കേറി കോളേജിലേക്ക് പോയി..ഉച്ചയൊക്കെ ആയപ്പോഴേക്കും കാശിയയും കുടുംബവും ശ്രീമംഗലത്തേക്ക് തിരിച്ചു. അവിടുന്ന് ദേവയാനി നിർബന്ധിച്ചു എല്ലാവർക്കും ഫുഡ് കൊടുത്തിട്ടാണ് വിട്ടത്.. അതുകൊണ്ട് ശ്രീമംഗലത്ത് എത്തി ഇത്തിരി നേരം റസ്റ്റ്‌ എടുത്തിട്ട് ദേവിയും മാളുവും ചേർന്ന് വീട് ഒന്നു വൃത്തിയാക്കി.. ഇന്ന് നൈറ്റ്‌ ഡ്യൂട്ടി ആയത്കാരണം മാളു ഒന്നു ഫ്രഷ് ആവാനായി റൂമിലേക്ക് പോയി..

ഹോസ്പിറ്റലിൽ പോകുവാൻ വേണ്ടി റെഡി ആവുകയായിരുന്നു മാളു... ഒരു വൈറ്റ് ആൻഡ് റെഡ് കമ്പോ ചുരിദാർ ആണ് കക്ഷിയുടെ വേഷം..കണ്ണാടിയിൽ നോക്കി അവൾ കണ്ണുകൾ എഴുതി. പിന്നെ ചുണ്ടിൽ ഒരൽപ്പം ലിപ്ബാമും.. വെറുതെ അഴിച്ചിട്ടിരിക്കുന്ന മൂടി അവൾ ഒരു ഇറുക്കി വെച്ച് കെട്ടിവെച്ചു..

നെറ്റിയിൽ ഒരൽപ്പം സിന്ദൂരവും ചാർത്തി തിരിഞ്ഞതും അവൾ എന്തോ ശക്തമായ ഒന്നിൽ ഇടിച്ചു.. അവളുടെ മുഖം അവന്റെ നെഞ്ചിൽ അമർന്നതും വിയർപ്പും പെർഫ്യൂമും ചേർന്ന അവന്റെ ഗന്ധം അവളുടെ മൂക്കിലേക്ക് ഇറച്ചുകയറി.. അവളുടെ ഹൃദയമിടിപ്പ് ഉയരാൻ തുടങ്ങി..മാളുവിന്റെ ഈ കാട്ടിക്കൂട്ടലുകൾ കണ്ട് അവനു ചിരി വന്നു.. അവന്റെ മുഖം അവളുടെ കാത്തോട് ചേർത്ത് ആർദ്രമായി അവൻ വിളിച്ചു.. **മിക **ഒരു നിമിഷം അവൾ ഞെട്ടിപ്പോയി..

പണ്ട് കാശിയേട്ടൻ തന്നെ വിളിച്ചിരുന്ന പേര് എല്ലാവർക്കും താൻ മാളു ആയിരുന്നപ്പോൾ കാശിക്ക് മാത്രം ആയിരുന്നു താൻ മിക.. അവൾ ഒരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി.. അവന്റെ ഇടതുറന്ന പീലികളുള്ള ആ കണ്ണുകളിൽ തന്നോടുള്ള പ്രണയം അലയടിക്കുന്നത് അവൾ കണ്ടു... ഇരുവരുടെയും മിഴികൾ പരസ്പരം ഉടക്കി നിന്നു... "മാളു... "ദേവിയുടെ വിളിയാണ് അവരെ ഇരുവരെയും സ്വബോധത്തിലേക്ക് എത്തിച്ചത്..

മാളു പെട്ടന്ന് അവനിൽ നിന്നും മാറി.. "അമ്മ വിളിക്കുന്നു ഞാൻ എന്താന്ന് നോക്കട്ടെ.."മാളു അത്രെയും പറഞ്ഞൊപ്പിച്ചു താഴേക്ക് പോയി.. അവളുടെ ചുണ്ടിന്റെ കോണിൽ അപ്പോൾ ഒരു ചിരി വിടർന്നിരുന്നു.. അതുപോലെ കാശിയുടെ ചുണ്ടിലും... **************** ഒരു വിചനമായ വഴിയിൽ കൂടി കാർ ഓടിക്കൊണ്ടിരിക്കുവാണ്..പുറകിലെ സീറ്റിൽ ചാഞ്ഞിരിക്കുവാണ് സേതു.. അവന്റെ ഉള്ളിലൂടെ പല വിചാരങ്ങളും കടന്നുപോയി.

. അയാളുടെ മനസ് ആകെ സങ്കർഷ ഭരിതമാണ്.. അയാളുടെ മുഖത്തു പകയും കോപവും നിസ്സഹായതയും എല്ലാം മിന്നുമറയുന്നുണ്ട്.. ഇതെല്ലാം മുന്നിലെ ഡ്രൈവർ കണ്ടു.. "ഭരതാ വണ്ടി നിർത്ത്.."പെട്ടന്നായിരുന്നു സേതുവിന്റെ ഗംഭീരം നിറഞ്ഞ ശബ്‌ദം ആ കാറിൽ മുഴുകിയത്.. ഭരതൻ പുറകോട്ട് തിരിഞ്ഞുനോക്കിയപ്പോൾ കാണുന്നത് എന്തോ കണ്ട് തറഞ്ഞു നിൽക്കുന്ന സേതുവിനെ ആണ്.... ഡ്രൈവർ ആ ഭാഗത്തേക്ക്‌ നോക്കിയപ്പോ പാർക്കിലെ ഒരു ബെഞ്ചിൽ ഇരിക്കുന്ന ആളെ കണ്ടു.. താൻ കാണുന്നത് സത്യമോ മിഥ്യയോ എന്നറിയാതെ തറഞ്ഞു നിൽക്കുവാണ് സേതു..........തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story