പ്രണയാർദ്രമായി 💕 ഭാഗം 32

pranayardramay

രചന: മാളുട്ടി

താൻ കാണുന്നത് സത്യമോ മിഥ്യയോ എന്നറിയാതെ തറഞ്ഞു നിൽക്കുവാണ് സേതു.... _____________ സേതുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.. നഷ്ട്ടപെട്ടു എന്ന് കരുതിയ തന്റെ മകൻ.. പണ്ടത്തെ കാര്യങ്ങൾ ഓർത്ത് സേതുവിന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു.. അവന്റെ ഇപ്പോഴുള്ള രൂപം ആ അച്ഛനെ വല്ലാണ്ട് വേദനിപ്പിച്ചു.. താടിയും മൂടിയും ഓക്കെ നീട്ടി മുഖത്തു ആ പഴയ തിളക്കം ഇല്ല.. ആകെ ഒരു തളർച്ച.. സേതു അവന്റെ തോളിൽ കൈകൾ വെച്ചു..

"ചരൺ.. "അയാൾ പതിഞ്ഞ സ്വരത്തിൽ ആ ചെറുപ്പക്കാരനെ വിളിച്ചു.. ചരൺ തല ഉയർത്തി സേതുവിനെ നോക്കി.. എന്നാൽ ഒരു വാക്ക് പോലും മിണ്ടാൻ അവനു കഴിഞ്ഞില്ല.. എന്തൊക്കെയോ അവന്റെ മനസ്സിനെ ആശ്വസ്തമാക്കികൊണ്ടിരുന്നു...ചരണിൽ നിന്നും ഒരു പ്രതികരണവും ലഭിക്കാത്ത കാരണം സേതു വീണ്ടും അവനെ വിളിച്ചു.. വീണ്ടും അച്ഛനിൽ നിന്നും വിളി വന്നപ്പോൾ ചരൺ സേതുവിനെ ഒന്നു നോക്കി.. ചരണിന്റെ കണ്ണുകൾ സേതുവിനോട് എന്തെല്ലാം പറയാൻ ആഗ്രഹിക്കും പോലെ സേതുവിന് തോന്നി.

കുറച്ചു കഴിഞ്ഞ് സേതുവും ഭരതനും കൂടി ചരണിനെ വണ്ടിയിൽ കേറ്റി..ആ വേണ്ടി മുന്നോട്ട് നിങ്ങി... ***********-**** "അമ്മാ...."രാവിലെ തന്നെ റൂമിൽ ഇരുന്നു വിളിച്ചുകൂവുവാണ് കിച്ചു... കുറച്ചു നേരവായി അവൾ കെടന്നു കൂവാൻ തുടങ്ങിട്ട്.. "ദാ... ഇനി ഇത് കിട്ടാഞ്ഞിട്ട് വേണ്ട..."ദേവി നല്ല ആവി പറക്കുന്ന കട്ടൻ ചായ ഒരു കപ്പിൽ ആക്കി കിച്ചുവിന്റെ സ്റ്റഡി ടേബിളിൽ വെച്ചു.. "താങ്ക് യു അമ്മ.."അവൾ ചായ എടുത്തു ഊതി ഒരു സിപ്പ് കുടിച്ചു ദേവിയോട് പറഞ്ഞു..

"ഇനി ഇത് കിട്ടാത്തതിന്റെ പേരിൽ എന്റെ മോൾടെ പഠിപ്പ് മുടങ്ങണ്ട.."ദേവി അതും പറഞ്ഞു തിരിച്ചു അടുക്കളയിലോട്ട് പോയി.. ഈ രാവിലത്തെ പഠിപ്പ് വേറെ ഒന്നുംകൊണ്ട് അല്ലാട്ടോ.. കിച്ചുവിന് ഇന്നുതൊട്ടാണ് ഫൈനൽ ഇയർ എക്സാം അതിന്റെ ഭാഗമായിട്ടാണ് രാവിലെ 4 മണിക്ക് എണീറ്റുള്ള ഈ പടുത്തം... അവൾ എണീക്കുന്നതിന്റെ ഒപ്പം ദേവിയെയും ഉണർത്തും എന്നിട്ട് ഓരോ മണിക്കൂർ ഇടവിട്ട് ചായ ഉണ്ടാക്കിപ്പിക്കലാണ് കിച്ചുവിന്റെ പണി..

അതുകൊണ്ട് കിച്ചുവിന് എക്സാം ആയാൽ ദേവിയുടെ ഉറക്കം ഗോവിന്താ ആണ് 😌... *************** മാളു പതിയെ കണ്ണുകൾ ചിമ്മി തുറന്നു..നേരം പതിയെ വെളുക്കാൻ തുടങ്ങിയിട്ടുണ്ട്..അവൾ പതിയെ എഴുന്നേറ്റ് ഇരുന്നു. തൊട്ടടുത് ഒന്നും അറിയാതെ അവളെ ഒരു കയ്യ്കൊണ്ട് വലയം ചെയ്തിരിക്കുന്ന കാശിയെ കൺകെ അവളിൽ വല്ലാത്ത ഒരു വാത്സല്യം തോന്നി അവനോട്. അവൾ കുറുമ്പാലെ അവന്റെ നെറ്റിയിൽ തലോടി ഒരു മുത്തമിട്ടു...

ഒരു നനുത്ത സ്പർശം തന്നിലേക്ക് പതിച്ചതും അവൻ കണ്ണുതുറന്നു... അപ്പൊ തന്നെ തന്റെ തലയിൽ മുത്തമിടുന്ന മാളുവിനെ ആണ് അവൻ കണ്ടത്... അവളുടെ പ്രവർത്തിയിൽ അവൻ ചെറുതായൊന്നു ഞെട്ടി എങ്കിലും പതിയെ കണ്ണടച്ചു ഒന്നും അറിയാത്ത പോലെ അവളെ വലിച്ചു അവന്റെ മേലേക്ക് കിടത്തി. പെട്ടെന്ന് തോന്നിയ ഒരു ഉൾപ്രേരണയിൽ അവന്റെ നെറ്റിയിൽ കണ്ണടച്ചു ചുംബിച്ച സമയം തന്നെ രണ്ട് കൈകൾ വലിച്ചു ബെഡിലേക്ക് ഇട്ടത് അവൾ അറിഞ്ഞു. പെട്ടെന്ന് അവൾ കണ്ണുകൾ തുറന്നു...

അപ്പൊ തന്നെ തന്നെ നോക്കി കിടക്കുന്ന കാശിയെ കണ്ട് അവളുടെ ഹൃദയം പട പടാന്ന് ഇടിക്കാൻ തുടങ്ങി. "ഇങ്ങനെ ഹാർട്ട്‌ കിടന്നു ഇടിച്ചാൽ നീ മരിച്ചു പോവുവാല്ലേ... " ഒരു കളിയല്ലേ അവൻ അവളോട് പറഞ്ഞു... അവൾക്ക് ആണേൽ അത് കേട്ട് ചിരിക്കണോ അതോ അവൻ ചെയ്ത പ്രവർത്തിയിൽ ഷോക്ക് ആയി നിക്കുവാണോ എന്നറിയാത്ത അവസ്ഥയാണ്.... "എന്നതാടി എന്നെ ഇങ്ങനെ നോക്കി കിടക്കുന്നെ " വീണ്ടും അവനിൽ നിന്നു ചോദ്യം ഉയർന്നപ്പോൾ ആണ് അവന്റെ ആ കണ്ണുകളിൽ അവൾ അലിഞ്ഞുപോയിരിക്കുക ആയിരുന്നെന്ന് അവൾക്ക് മനസ്സിലായത്..

പെട്ടെന്നു അവൾ ഒരു ചമ്മിയ ചിരിയാലേ എഴുന്നേൽക്കാൻ നിന്നപ്പോ... അവൻ അവളെ വീണ്ടും അവനിലേക്ക് വലിച്ചിട്ടു..... "എന്തെ എന്നെ വിട്ട് പോവുവാണോ... നിന്റെ ഹൃദയ താളം എനിക്കായി ഇടിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു.... നി എന്നെ വിട്ട് പോകുമോ മാളു....." അത്രമേൽ ആർദ്രവും പ്രണയവും ഉള്ള അവന്റെ ചോദ്യത്തിൽ അവളുടെ കണ്ണുകളിൽ ഈറൻ അണിയുന്നത് അവളും അവനും ഒരു പോലെ അറിഞ്ഞു..... അവൾ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അവൻ എന്തോ ഒരു ഉൾപ്രേരണയിൽ അവളുടെ അധരങ്ങളെ സ്വന്തമാക്കി.... ആദ്യം അവൾ ഒന്നു ഞെട്ടിയെങ്കിലും പിന്നെ അവളുടെ മനസ്സും അവനെ അറിയാൻ വെമ്പൽ കൊണ്ടു....

ഇരുവരുടെയും അധരങ്ങൾ തന്റെ ഇണയെ ഒരുപാട് ആവേശത്തോടെ നുകർന്നു.... മതിയാവുവോളം അവർ ഇരുവരും അതിൽ ലയിച്ചു... ശ്വാസം വിലങ്ങായപ്പോൾ രണ്ടുപേരും മനസ്സില്ലമനസ്സോടെ അവരുടെ അധരങ്ങളെ സ്വാതന്ത്രമാക്കി...... അൽപ സമയം രണ്ടുപേരും കിതച്ചു.... പിന്നെയും അവന്റെ അധരങ്ങൾ അവളുടെ അദരങ്ങളെ സ്വന്തമാക്കാനായി കൊതിച്ചു .... അവൻ വീണ്ടും ഒരു ആവേശത്തോടെ അവളുടെ അധരങ്ങളെ സ്വന്തമാക്കി....

ഈ സമയം അവൻ നന്ദുവിനെ പാടെ മറന്നുപോയിരുന്നു .... അവൻ മാളുവിന്റെ പാതിയാവാൻ കൊതിച്ചു..... പെട്ടെന്നാണ് വാതിലിൽ ഒരു മുട്ട് കേട്ടത്..... രണ്ടുപേരും ഞെട്ടികൊണ്ട് തമ്മിൽ അകന്നു... മാളു വെപ്രാളപ്പെട്ട് പോയി വാതിൽ തുറന്നു.... കിച്ചുവിനെ കണ്ടതും അവളുടെ വെപ്രാളം കൂടുകയല്ലാതെ കുറഞ്ഞില്ല...... "ചേച്ചി എന്താ താഴോട്ട് വരാത്തെ അവിടെ അമ്മ ചേച്ചിയെ അന്യോഷിക്കുന്നു" "ആ... ഞാ.. ഞാൻ ഇപ്പൊ വരാം...." ഒരു വിധത്തിൽ അവൾ പറഞ്ഞു ഒപ്പിച്ചെങ്കിലും അവളുടെ വെപ്രാളം കിച്ചു ശ്രദ്ധിച്ചിരുന്നു....

"ചേച്ചിക്കെന്താ ഇത്ര വെപ്രാളം..... ചേച്ചിടെ ചുണ്ടിനെന്താ പറ്റിയെ...."കിച്ചു അങ്ങനെ ചോയ്ച്ചപ്പോൾ അവൾ അവളുടെ ചുണ്ടുകളിൽ തൊട്ടപ്പോൾ ചോര പൊടിയുന്നത് കണ്ടത്... " അത്... അത്... ഭിത്തിയിൽ തട്ടിയതാ... " അവൾ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു... അവൾ ഒന്നു തിരിഞ്ഞു കാശിയെ നോക്കിയപ്പോ... അവന്റെ പൊടിപോലും കണ്ടില്ല... "ഹെ ഇത്ര പെട്ടെന്ന് ഇതെങ്ങോട്ട് പോയി .. എല്ലാം ഒപ്പിക്കുകയും ചെയ്യും എന്നിട്ട് അങ്ങേരുടെ മുങ്ങല്... കാണിച്ചു കൊടുക്കുന്നുണ്ട്.... "

മാളു ഇങ്ങനെ മനസ്സിൽ ചിന്തിക്കാതിരുന്നില്ല.... "മ്മ്മ് അങ്ങനെ ആയാൽ മതി....." ഒന്നാക്കി ചിരിച്ചുകൊണ്ട് കിച്ചു പറഞ്ഞുകൊണ്ട് അവൾ പോയി... കുറച്ചു നേരത്തെ സംഭവിച്ച കാര്യങ്ങൾ അവൾക്ക് ആ സമയം ഓർമ വന്നു അതോർക്കവേ അവളുടെ മനസ്സ് നിറഞ്ഞു... അതിന്റെ എഫക്ട് എന്നോണം അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു....ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ഒച്ച കേട്ടപ്പോൾ കാശി ബാത്‌റൂമിൽ ആണെന്ന് അവൾക്കു മനസിലായി..

അവൾ താഴേക്ക് പോയി വാഷ്ബേയ്സനിൽ മുഖം കഴുകി നേരെ അടുക്കളയിലോട്ട് പോയി... *************** ബാത്‌റൂമിൽ ഷോറിന്റെ ചുവട്ടിൽ നില്കുമ്പോഴും കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്ത് അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.. മാളു തനിക്കു ഈ കുറഞ്ഞ മാസങ്ങൾ കൊണ്ട് എങനെ ഇത്ര പ്രിയപ്പെട്ടതായി എന്നുള്ള ചോദ്യത്തിന് അവനും ഒരു ഉത്തരം ഉണ്ടായിരുന്നില്ല.. എന്നാൽ അവനു ഒരു കാര്യം അറിയാമായിരുന്നു.. തന്റെ ഹൃദയത്താളം പോലും ഇപ്പോൾ അവൾക്കായി ആണ് എന്ന്..

അവൾ തന്റെ ജീവിതത്തിന്റെ ജീവന്റെ പ്രണയത്തിന്റെ പതിയാണെന്നു.. അവളില്ലാതെ തനിക്കു പറ്റില്ല എന്ന്... അമ്മ പറഞ്ഞതുപോലെ അവൾ ഒരിക്കലും തന്നെ വിട്ടു പോവില്ല എന്ന് അവന്റെ മനസ് മന്ത്രിച്ചുകൊണ്ടിരുന്നു..... *************** കാശി ഫ്രഷ് ആയി താഴേക്ക് വരുമ്പോൾ കാണുന്നത്.. കയ്യിൽ പുസ്തകവും പിടിച്ചു ഹാളിലൂടെ തലങ്ങും വിലങ്ങും നടക്കുന്ന കിച്ചുവിനെ ആണ്.. അവളുടെ പുറകെ ഒരു പ്ലേറ്റിൽ ദോശയുമായി ദേവിയും ഉണ്ട്.. ഇടക്ക് ഇടക്ക് ദേവി കിച്ചുവിന്റെ വായിലേക്ക് ദോശ കുത്തി കേട്ടുന്നുണ്ട്...

കിച്ചുവാണെങ്കിൽ ദോശ കഴിക്കുകയും ഒപ്പം വായിക്കുകയും ചെയുവാണ്.. ഇത് എക്സാമിന്റെ സമയത്തെ സ്ഥിരം കാഴ്ച ആയിരുന്നു എങ്കിലും കിച്ചുവിന്റെ കോപ്രായങ്ങൾ കണ്ട് അവനു ചിരിവന്നു..അവന്റെ കണ്ണുകൾ മാളുവിനെ "ആ നി വന്നോ ഞാൻ ദോശ എടുക്കട്ടെ..അല്ല നി എന്താ യൂണിഫോം ഇടാതെ.."ദേവി ബനിയനും മുണ്ടും ഇട്ട് വന്ന കാശിയെ കണ്ട് ചോദിച്ചു... ( ആ പിന്നെ നമ്മുടെ കാശിടെ ലീവ് ഓക്കെ തീർന്നൂട്ടോ അവൻ പിന്നെ ജോലിക്ക് കേറി.. ഇനി എന്താവുവോ എന്തോ.. 😜)

"നമ്മടെ കാര്യം നോക്കാൻ അയിന് ആരും ഇല്ലല്ലോ "അവൻ മാളുവിനെ നോക്കി ആക്കി പറഞ്ഞു "ആ ബെസ്റ്റ്... ഇത്രേം കാലം ചേച്ചി യൂണിഫോം തേച്ചാൽ ആയിരുന്നു കുഴപ്പം ഇപ്പോ ഇങ്ങനെ ആയോ 🙄" "പോയി പഠിക്കടി കുരിപ്പേ... നിന്നോട് ആരാ അഭിപ്രായം ചോയ്ച്ചേ " "ആ നമ്മൾ എന്തേലും പറഞ്ഞാലേ കുഴപ്പം ഉള്ളോ ചേട്ടന് എന്തും കാണിക്കാം.... അല്ല ചേച്ചിയെ ചേച്ചിടെ ചുണ്ടിലെ ചോര പോയോ...." അവനെ നല്ലോണം ഒന്നു സ്മരിച്ചുകൊണ്ട് ഒന്നാക്കി പറഞ്ഞു...ദേവി അടുക്കളയിലേക്ക് പോയത് കൊണ്ട് കേട്ടില്ല... "എന്റെ പൊന്ന് കൊച്ചേ ഒന്നു ആ തിരുവാ അടച്ചു വേക്കാവോ...എന്റെ വില പോകും... "

"Ok അമ്മയോട് പറയണ്ടെങ്കിൽ വൈകുനേരം വരുമ്പോൾ രണ്ട് കോൺ ഐസ്ക്രീം മേടിച്ചോണ്ട് വരണം.." "ഇവളെകൊണ്ട്... ഡി മാളു പോയി യൂണിഫോം തേക്കടി... എന്നാ കാണാൻ നോക്കിനിക്കുവാ "ആദ്യം കിച്ചുവിനോടും പിന്നെ മാളുവിനോടും ആയി പറഞ്ഞു..... "എന്റെ ഭഗവാനെ ഇങ്ങേരുടെ തലേടെ സ്ഥിരത പോയോ... മിക്കവാറും ഇങേരെ ഞാൻ വല്ലതും ചെയ്യും..."മാളു പിറുപിറുത്കൊണ്ട് മോളിലേക്കു പോയി... " കാശി നിനക്ക് ദോശ എടുക്കട്ടെ.."ദേവി അടുക്കളയിൽ നിന്നും ചോദിച്ചു...

"മ്മ്.."അവൻ കൈകഴുകി തിന്നാൻ തുടങ്ങി... കഴിച്ച് കഴിഞ്ഞപ്പോഴേക്കും മാളു യൂണിഫോം തേച്ചു താഴേക്ക് വന്നു... അവൻ യൂണിഫോം ഉം ഇട്ട് പോയി.... "ചേട്ടാ... നിക്ക് ഞാൻ എങ്ങനെ പോവും..." "നി എങ്ങനെലും പോടി...." "അമ്മേ..." "എന്റെ പൊന്ന് കൊച്ചേ നി കാറേണ്ട.. മനു വരും " "അവനോ.... " "നിനക്ക് പോണേൽ മതി.." "മ്മ്" വേറെ വഴി ഒന്നും ഇല്ലാത്തത് കൊണ്ട് കൊച്ചു നല്ല ഡീസന്റ് ആയി നിന്നു ഇല്ലെങ്കിൽ തന്റെ പരീക്ഷയുടെ കാര്യം പൊക്കാവും എന്ന് അവൾക്കു അറിയാമായിരുന്നു...

"എന്റെ കൃഷ്ണ പഠിച്ചതെല്ലാം ഓർമ്മിപ്പിക്കണേ.. എന്ന് അമ്പലത്തിൽ പോണം എന്ന് വിചാരിച്ചതാ പക്ഷെ പഠിക്കാൻ ഉള്ളത്കൊണ്ട് പറ്റില്ല.. അതുകൊണ്ട് നി എന്നോട് പിണങ്ങല്ലേ..നന്നായി എക്സാം എഴുതാണ് അനുഗ്രഹിക്കണേ... "അവൾ പൂജ മൂറിയിൽ കേറി കൃഷ്ണനെ നോക്കി പ്രാർത്ഥിച്ചു.. അപ്പോഴേക്കും പുറത്ത് വണ്ടിയുടെ ഒച്ച കേട്ടു.. അവൾ പുറത്തേക്ക് പാളിനോക്കിയപ്പോൾ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന മനുവിനെയും പുറകിൽ ഇരിക്കുന്ന അനുവിനെയും ദേവുവിനെയും കണ്ടു..

"ഓ എന്റെ കാലൻ എത്തിലോ.. "അവൾ മനുവിനെ നോക്കി ആത്മഗതിച്ചു😌..ബാഗും എടുത്തോണ്ട് പുറത്തേക്ക് ഇറങ്ങി.. അവൾ ഫ്രണ്ട് സീറ്റിൽ ഇരുന്നു.... വണ്ടി മുന്നോട്ട് നീങ്ങി.... പോവുന്ന വഴിക്കൊക്കെയും പുള്ളിക്കാരി ഭയങ്കര പഠിത്തം ആണ്.. "നി ഒക്കെ പഠിച്ചിട്ട് എന്താവനാടി കുരിപ്പേ.... നി ജയിച്ചാലും ഇല്ലേലും കമ്പനിയിൽ നിനക്ക് ജോലി ഉറപ്പാ പിന്നെന്തിനാ.."മനു അവളുടെ പഠിപ്പ് കണ്ടു പറഞ്ഞു.. "മനു നിനക്ക് അവളെ അറിയാഞ്ഞിട്ടാ..

എത്രെ ഓക്കെ ഉഴപ്പിയാലും എക്സമിനു പഠിച്ചു കോളേജിൽ റാങ്ക് വാങ്ങാൻ അവളെ കഴിഞ്ഞേ ആരും ഉള്ളൂ .."അനു പുറകിൽ നിന്നും പറഞ്ഞു.. "അങ്ങനെ പറഞ്ഞു കൊടുക്ക്.."മനുവിനെ നന്നയി ഒന്നു പുച്ഛിച്ചു അവൾ പറഞ്ഞു "എന്നാൽ ഈ എക്സമിനു ചേച്ചി കണ്ടോ ഇവൾ പൊട്ടിയിരിക്കും.. 😜" "എടാ കാലമാട അങ്ങനെ എങ്ങനും സംഭവിച്ചാൽ നിന്റെ കമ്പനി ഞാൻ കുളം തൊണ്ടും.. കാണണോ നിനക്ക് ഹെ.."

"എടി പൊട്ടത്തി അത് എന്റെ മാത്രം കമ്പനി അല്ല എല്ലാവരുടെയും കൂടെയാ.. "മനു with പുച്ഛം..തിരിച്ചു മറുപടി ഇല്ലാത്തത്കൊണ്ട് അവൾ അവനെ നന്നായി ഒന്നു പുച്ഛിച്ചു.. മുഖം തിരിച്ചു.. കുറച്ചു കഴിഞ്ഞതും വണ്ടിയിൽ കോളേജിൽ എത്തി.. കിച്ചു വണ്ടിയിൽ നിന്നും ഇറങ്ങി അനുവിന് ഇറങ്ങാനായി വാതിൽ തുറന്നു കൊടുത്തു.. അനുവിനെ പതിയെ ഇറക്കി കഴിഞ്ഞതും മനു അവിടുന്ന് പോയി.. തൊട്ട് പിന്നാലെ ഒരു ബുള്ളറ്റ് പാസ്സ് ചെയ്ത് പോയി....അതിൽ ഇരുന്ന ആൾ അവളെ നോക്കി.... അവൾ തനിക്കുള്ളതാണെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.............തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story