പ്രണയാർദ്രമായി 💕 ഭാഗം 33

pranayardramay

രചന: മാളുട്ടി

തൊട്ട് പിന്നാലെ ഒരു ബുള്ളറ്റ് പാസ്സ് ചെയ്ത് പോയി....അതിൽ ഇരുന്ന ആൾ അവളെ നോക്കി.... അവൾ തനിക്കുള്ളതാണെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു...... _______________ ഒരാഴ്ച എക്സാംമും പടുത്തവും ഓക്കെ ആയി കടന്നു പോയി.. ഇന്ന് എക്സാം എല്ലാം കഴിഞ്ഞു വന്നു നല്ല ഉറക്കമാണ് കിച്ചു..ദേവി കഴിക്കാനായി വിളിച്ചിട്ടൊന്നും കക്ഷി എണീക്കുന്നില്ല.. പിന്നെ പരീക്ഷയുടെ ഉറക്കം ഒളിപ്പും ഓക്കെ ഉള്ളതുകൊണ്ട് ദേവി നിർബന്ധിക്കാനും പോയില്ല.. _______________

 ലാപ്ടോപ്പിൽ കാര്യമായ എന്തോ ചെയ്തുകൊണ്ടിരിക്കുവാൻ മായ.. "അമ്മേ.. "ആ വിളികേട്ടതും മായ ഒന്നു മുന്നിലേക്ക് നോക്കി.. Laptop വെച്ചിരിക്കുന്ന ടേബിളിൽ ഒരു കൈകുത്തി നില്കുവാണ് ദക്ഷ.. മായ അവളെ എടുത്തു മടിയിൽ വെച്ചു... "എന്താടാ.."മായ അവളുടെ താടിയിൽ പിടിച്ചുകൊണ്ടു ചോദിച്ചു.. "മച്ചും ഒന്നുല്ല.."അവൾ ചുമൽ കൂച്ചി ഒന്നുവില്ല ഇന്ന് കാട്ടി.. "എന്തെങ്കിലും ഉണ്ടാവുമല്ലോ.. അല്ലെങ്കിൽ എങനെ അമ്മേടെ അടുത്ത് സോപ്പിട്ട് വരില്ലല്ലോ..

"മായ ഏറെ വാത്സല്യത്തോടെ ചോദിച്ചു... "അത് നമ്മൾ എന്നാ അമ്മ മാളുആന്റിയുടെ അടുത്ത് പോകുന്നെ.." "വൈകാതെ പോവും മോളെ.. "അത് കേട്ടതും ഒന്നു ചിരിച്ചുകൊണ്ട് ദക്ഷ മായയുടെ മടിയിൽ നിന്നും എണീറ്റ് ടീവി കാണാൻ പോയി..ദക്ഷ പോയതും മായയുടെ phone അടിച്ചു.. മാളു എന്നാ പേര് സ്‌ക്രീനിൽ തെളിഞ്ഞതും അവൾ phone എടുത്തു... "ഹലോ. എന്താ മാളു.." "എന്തായി കാര്യങ്ങൾ.." "അന്യോഷിച്ചു കൊണ്ടിരിക്കുവാ.. വൈകാതെ തന്നെ ഞാൻ അങ്ങോട്ട് വരും മാളു.. എന്റെ ലക്ഷ്യം എനിക്ക് നിറവേറ്റണം.. എന്റെ മോൾക് വേണ്ടി.അപ്പോഴേക്കും മായയുടെ ശബ്‌ദം ഇടറിയിരുന്നു.."

"മ്മ്.. നീ പോരെ ഇവിടെ എന്നെകൊണ്ട് കഴിയുന്ന എന്ത്‌ സഹായവും ഞാൻ ചെയ്തു തരാം."അതും പറഞ്ഞു മാളു phone കട്ട്‌ ചെയ്തു.. മായയുടെ കണ്ണിൽദേഷ്യവും പകയും നിറഞ്ഞു..ചിലതെല്ലാം മനസ്സിൽ ഉറപ്പിച്ചുകൊണ്ട് മായ ടേബിളിൽ ഉള്ള ആ ഫ്രമിലേക്ക് നോക്കി.. മായയുടെ കണ്ണുകൾ ഈറനണിഞ്ഞു.. "വിടില്ല ഞാൻ.."അവൾ മനസ്സിൽ ഉരുവിട്ടു.. *************** ഓഫീസിലെ വർക്കിന്റെ തിരക്കിൽ ആണ് മനു.. മൊത്തത്തിൽ അവനു നല്ല തലവേദന ആണ്.. എല്ലാം ഒറ്റക്ക് കൈകാര്യം ചെയ്യാം അവൻ നന്നെ ബുദ്ധിമുട്ടുന്നുണ്ട്..

അവന്റെ കേബിനിൽ ഇരുന്നു ഒരു ഇമ്പോര്ടന്റ്റ്‌ വർക്ക്‌ ചെയുമ്പോഴാണ് സിദ്ധാർഥ് അങ്ങോട്ട് വന്നത്.. മനു തല ഉയർത്തി എന്തെന്ന അർത്ഥത്തിൽ അവനെ നോക്കി... "Sir ഒരു പുതിയ കമ്പനി നമ്മുക്ക് കോൺട്രാക്ട് തരാമെന്നു ഏറ്റിട്ടുണ്ട്.. ബാംഗ്ലൂർ ബേസ്ഡ് ആണ്.. എന്താ ചെയ്യണ്ടത് ഇന്ന് sir പറയുവായിരുന്നെങ്കിൽ.." "ഡീറ്റെയിൽസ് എല്ലാം താൻ ചെക്ക് ചെയ്തോ.. എല്ലാം ഓക്കെ ആണെങ്കിൽ നമ്മുക്ക് നോക്കാം.ഈ വർക്ക്‌ ഒന്നു തീർത്തിട്ട് നമ്മുക്ക് അതിനെ പറ്റി ഡിസ്‌കസ് ചെയ്യാം.. "

" ഒക്കെ sir സർ വരുമ്പോഴേക്കും ഞാൻ ഡീറ്റെയിൽസ് ഒന്നുകൂടി ചെക്ക് ചെയ്യാം.. "സിദ്ധാർഥ് മനുവിന്റെ ക്യാബിൻ വിട്ടു പുറത്തേക്ക് ഇറങ്ങി..ഫോണിൽ ആർക്കോ മെസ്സേജ് അയച്ചുകൊണ്ട് അവന്റെ പ്ലെസിലേക്ക് പോയി... _______________ രാവിലെ ലൈറ്റിന്റെ വെട്ടം കണ്ണിൽ പതിച്ചപ്പോൾ ആണ് കാശി കണ്ണുകൾ തുറന്നത് നോക്കുമ്പോൾ കണ്ണാടിക്ക് മുന്നിൽ നിന്നു മാളു മൂടി ഈകി കുളിപ്പിന്നൽ കെട്ടി നില്കുവാണ്.. ഈ വെളുപ്പാൻ കാലത്ത് ഇവൾ ഇത് എങ്ങോട്ടാണോ 🙄കാശി ചിന്തിക്കാതിരുന്നില്ല...

തന്നെ നോക്കി കിടക്കുന്ന കാശിയെ അവൾ എന്തെന്ന അർത്ഥത്തിൽ പിരികം പൊക്കി കണ്ണാടിയിലൂടെ തന്നെ ചോദിച്ചു.. "അല്ല നീ ഈ വെളുപ്പാൻകാലത് എങ്ങോട്ടാ ഒരുങ്ങികെട്ടി.." "അത് അമ്പലത്തിലേക്ക് പോകുവാ.. എന്തോ ഒന്നു അമ്പലത്തിൽ പോകണം എന്ന് തോന്നി അതാ.. " " എന്നാ ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യ് ഞാനും വരാം.. നീ ഒറ്റക്ക് പോവണ്ട.. "അവൻ അതും പറഞ്ഞു ബെഡിൽ നിന്നും എഴുനേറ്റ് ടവലും എടുത്തു വാഷ്‌റൂമിലേക്ക് പോയി..മാളു നേരെ താഴേക്കു പോയി.. അവിടെ അടുക്കളയിൽ വെട്ടം കണ്ടതും അവൾ അങ്ങോട്ട് ചെന്നു.. "മാളു..."കുറച്ചുകഴിഞ്ഞു ഹാളിൽ നിന്നും ഒച്ച കേട്ടതും അവൾ അങ്ങോട്ട് ചെന്നു..

കാശിയെ കണ്ട മാളു അവനെ ഒന്ന് നോക്കി നിന്നുപോയി.. താൻ ഇട്ട സെറ്റും മുണ്ടിന് ചേർന്ന വേഷം ആണ് അവന്റേത്..ഒരു ഡാർക്ക്‌ ബ്ലൂ ഷർട്ടും അതെ കരയുള്ള മുണ്ടുമാണ് അവന്റെ വേഷം.. മൂടി ജെല്ല് തേച്ചു ഒതുക്കി വെച്ചിട്ടുണ്ട്.. "വായിനോക്കി കഴിഞ്ഞെങ്കിൽ നമ്മുക്ക് പോവായിരുന്നു.."അവൻ പറഞ്ഞപ്പോൾ ആണ് അവൾ സ്വബോധത്തിലേക്ക് വന്നത്..അവൾ അബദ്ധം പറ്റിയ പോലെ നാവ് കടിച്ചു അവനൊരു ഇളി പാസ്സാക്കി അവന്റെ ഒപ്പം പുറത്തേക്ക് നടന്നു.. രണ്ടുപേരുടെയും പോക്ക് കണ്ട് ദേവിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. *************** "എന്റെ കൃഷ്ണ.. എങ്ങനാ നിന്നോട് നന്ദി പറയേണ്ടത് എന്നെനിക്ക് അറിയില്ല.

. ഒരുനാൾ കൈവിട്ട് പോയി എന്ന് ഞാൻ കരുതിയെ ആളെയാ നീ ഇപ്പൊ എനിക്കായി തന്നിരിക്കുന്നത്.. മാത്രമല്ല കിച്ചേട്ടൻ എന്നെ ഇപ്പോൾ സ്നേഹിച്ചും തുടങ്ങി.. എന്റെ കണ്ണാ ഇനിയും എന്നെ നീ പരീക്ഷിക്കല്ലേ.. കിച്ചേട്ടനെ എന്നിൽ നിന്നും ഇനി അകറ്റല്ലേ.."അവൾ അമ്പലത്തിലെ കൃഷ്‌ണ വിഗ്രഹത്തിന് മുന്നിൽ തൊഴുകയ്യാൽ പ്രാർത്ഥിച്ചു.. മാളു കണ്ണുകൾ തുറന്നതും കാണുന്നത് തന്റെ അടുത്ത് നിന്നു പ്രാർത്ഥിക്കുന്ന കാശിയെ ആണ്.. അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി തെളിഞ്ഞു..

പ്രസാദം വാങ്ങാനായി നിൽകുമ്പോഴാണ് ആരുടെയോ വർത്താനം അവൾ കേൾക്കുന്നത്.. മാളു സംസാരം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ കണ്ടു.. തങ്ങളെ നോക്കി നിൽക്കുന്ന രണ്ടു മുന്ന് പെൺകുട്ടികളെ.. ഇവർ എന്തിനാ ഇപ്പൊ ഞങ്ങളെ comment അടിക്കുന്നത് എന്ന് ആലോചിച്ചപ്പോൾ ആണ് കാരണക്കാരൻ തന്റെ സൈഡിൽ ഉണ്ടെന്നു മനസിലായത്.. അപ്പോഴേക്കും തിരുമേനി അവർക്ക് പ്രസാദം നൽകി.. അവൾ ആ ഇല ചിന്തിൽ നിന്നും ചന്ദനം എടുത്തു മോതിരാവിരാളാൽ നെറ്റിയിൽ ചാർത്തി.. വീണ്ടും ഒരു തുള്ളി എടുത്തു കാശിക്ക് നേരെ തിരിഞ്ഞു..കാശിയുടെ നെറ്റിയിലും ചാർത്തി..

അവൻ ഒന്നു ഞെട്ടി മാളുവിനെ നോക്കിയപ്പോൾ ഉണ്ട് അവളുടെ കണ്ണ് കുറച്ചു അപ്പുറത് മാറി നിൽക്കുന്ന പെൺകുട്ടികളുടെ മേലെ ആണ്.. "കിച്ചേട്ടാ പോവാം.."അവൾ നോട്ടം അവിടുന്ന് മാറ്റി അവനോട് ചോദിച്ചു..കാശിയുടെ വലത്തേ കൈയിലുടെ അവളുടെ ഒരു കൈ ഇട്ടു മറുകൈയിൽ ഇലച്ചിന്തും ആയി അവർ നടന്നു.. "കിച്ചേട്ടാ എന്റെ കൂടെ ഒരു സ്ഥലം വരെ വരുവോ.."ഏറെ പ്രതീക്ഷയോടെ തന്റെ മുഖത്തേക്ക് നോക്കി ചോദിക്കുന്നവളോട് അവൻ സമ്മതം എന്നോണം തലയാട്ടി..

കാശി സമ്മതിച്ചത് അവൾ അമ്പലകുളത്തിലേക്ക് അവനെയുംകൊണ്ട് നടന്നു.. നിറയെ ആമ്പലും താരാമരയും വിരിഞ്ഞു നിൽക്കുന്ന ആ കുളത്തിന്റെ പടിയിൽ അവൾ ഇരുന്നു.. ഒപ്പം അവനും ഇരുന്നു.. താൻ ഒരുപാട് തവണ ഇവിടെ വന്നിട്ടുണ്ടെങ്കിലും ഇന്ന് ഈ കുളത്തിന് കൂടുതൽ ഭംഗി ഉള്ളതായി അവൾക്കു തോന്നി...ചെറുപ്പത്തിൽ കിച്ചേട്ടനോട് ഇഷ്ട്ടം തോന്നിയപ്പോൾ മുതൽ ഉണ്ടായിരുന്ന ഒരു ആഗ്രഹമായിരുന്നു ഇവിടെ കിച്ചേട്ടനും ഒരുമിച്ച് വന്നിരിക്കണം എന്നത്.. എന്തോ ഇന്ന് ഇവിടെ ഇരിക്കുമ്പോൾ മനസിന്‌ വല്ലാത്തൊരു സന്തോഷം. ചിലപ്പോൾ ഒരുപാട് ആഗ്രഹിച്ചതുകൊണ്ടാവാം..

അവൾ ഓരോന്നും ഓർത്തു സൂര്യകിരണങ്ങൾ ഏറ്റു വിടരുന്ന താമരയെ നോക്കി ഇരുന്നു.. പണ്ട് മുത്തശ്ശി പറഞ്ഞുകെട്ടിട്ടുണ്ട് താമരയും സൂര്യനും പ്രണയിതാക്കൾ ആണെന്ന്.. തന്റെ പ്രാണനായ സൂര്യന്റെ കിരണങ്ങൾ എക്കുമ്പോൾ അതിസുന്ദരിയായി മാറുന്ന താമരയെ പറ്റി.... "ഡോ മാളു ഇങ്ങനെ ഇരിക്കാനാണോ പ്ലാൻ വീട്ടിലേക്ക് പോകണ്ടേ..."കുറെ നേരമായി കുളത്തിലേക്ക് നോക്കി ഇരിക്കുന്ന മാളുവിനെ നോക്കി കാശി ചോദിച്ചു.. "കിച്ചേട്ടാ.. നിക്ക് ഒരു താമര പറിച്ചു തരുവോ.."കണ്ണുകൾ ഓക്കെ വിടർത്തി തന്നെ നോക്കി ചോദിക്കുന്നവളെ അവൻ ഒരു കൗതുകത്തോടെ നോക്കി.. പിന്നെ എണീറ്റ് പോയി അവൾക്കായി രണ്ടു താമര പറിച്ചുകൊടുത്തു...

താമര കിട്ടിയപ്പോൾ അവളുടെ മുഖം ഒന്നുകൂടി തിളങ്ങി.. അവൻ അവളുടെ മുഖത്തേക്ക് നോക്കി നിന്നു. ഇന്ന് അവൾക്കു ഒരു പ്രത്യേക ഭംഗി ഉണ്ടെന്നു അവനു തോന്നി.. അവന്റെ കണ്ണുകളിൽ അവളോടുള്ള പ്രണയം നിറഞ്ഞു..കുറച്ചുകഴിഞ്ഞതും കാശി മാളുവിനെയും വിളിച്ചുകൊണ്ടു വീട്ടിലേക്ക് നടന്നു.. കാശിയെ പകയോടെ രണ്ടു ജോഡി കണ്ണുകൾ വിക്ഷിക്കുന്നത് അറിയാതെ... _______________

വൈകുന്നേരത്തെ ചായകുടിക്കാൽ ഓക്കെ കഴിഞ്ഞു വെറുതെ നടക്കുവായിരുന്നു ദേവു.. കിച്ചുവും മാളുവും ശ്രീമംഗലത്തു ആയതുകൊണ്ട് അവൾക്കു നല്ല ബോറിങ് ആണ്.. പിന്നെ അനു ആണെങ്കിൽ എക്സാം ഓക്കെ കഴിഞ്ഞതുകൊണ്ട് അവളുടെ വീട്ടിലേക്കും പോയി.. കുറച്ചുനേരം മുത്തശ്ശിയോട് സംസാരിച്ചിരുന്നു.. പിന്നെയും ബോർ അടിച്ചപ്പോൾ phone എടുക്കാനായി റൂമിലേക്ക് വന്നതാണ് ദേവു.. ദേവുവിന്റെ മുറിയുടെ അടുത്ത് തന്നെയാണ് ഋഷിയുടെ മുറിയും.. ഋഷിയുടെ മുറിയുടെ കതക് ചരികിടക്കുന്ന കണ്ട് ദേവു അങ്ങോട്ട് ചെന്നു.. പതിയെ വാതിൽ തുറന്നു.. നോക്കുമ്പോൾ ഋഷി എന്തോ ഫോണിൽ നോക്കുവാണ്..

ഈ ചേട്ടൻ ഇത് എന്താണാവോ ഇത്ര കാര്യവായി ഫോണിൽ പണിയുന്നെ 🙄ഓഹോ ചാറ്റിങ് ആണോ.. ആരോടായിരിക്കും..വല്ല ലവറും ആയിരിക്കുവോ.. ഏയ്യ് ഈ മാക്കാച്ചി തലയന് ഏതു പെണ്ണെ സെറ്റ് അവനാ.. ആ എന്തായാലും പോയി നോക്കാം... ദേവു പതിയെ അവൻ ഇരിക്കുന്ന ടേബിളിനടുത്തേക്ക് ചെന്നു.. ഡോറിന് ഓപ്പോസിറ്റ് ആയിരുന്നു അവൻ ഇരുന്നത്. അതുകൊണ്ടുതന്നെ അവൻ ദേവു വന്നത് അറിഞ്ഞില്ല... "ഏട്ടാ... "അവന്റെ പുറകിൽ എത്തിയതും അവൾ പെട്ടന്ന് വിളിച്ചു..അവൻ ഞെട്ടി തിരിഞ്ഞു നോക്കി.. ആ തക്കതിന് ദേവു അവന്റെ phone കൈക്കലക്കി.. "ദേവു കളിക്കല്ലേ phone ഇങ്ങോട്ട് താ.."

"എടാ കള്ള ചേട്ടാ ആരാടാ ഈ mine എന്ന് പറഞ്ഞു സേവ് ചെയ്തേക്കുന്ന ആൾ .. 🤨" "നീ phone താ ദേവു.. "അവൻ ദേഷ്യത്തിൽ പറഞ്ഞു..എന്നാൽ ദേവു അത് മൈൻഡ് ആക്കാതെ ആ dp എടുത്തുനോക്കി..അവൾ ഒരു നിമിഷം ഞെട്ടി തരിച്ചുപോയി...**ഇഷ **അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു... അപ്പോഴേക്കും ഋഷി അവളുടെ കയ്യിൽനിന്നും phone തട്ടി പറിച്ചു വാങ്ങി... "ഏട്ടാ ഇവ....ഇവൾ... ഇവളാണോ ഏ..ഏട്ടന്റെ...പെണ്ണ്...ഇവൾ ആ ശരണിന്റെ.... ഏട്ടാ ഇത് ഇത് വേണോ.. ഇത് ചിലപ്പോ ചതിയാവും.."ദേവു ഒരു ഞെട്ടലോടെ ഋഷിയെ നോക്കി പറഞ്ഞു............തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story