പ്രണയാർദ്രമായി 💕 ഭാഗം 34

pranayardramay

രചന: മാളുട്ടി

"ഏട്ടാ ഇവ....ഇവൾ... ഇവളാണോ ഏ..ഏട്ടന്റെ...പെണ്ണ്...ഇവൾ ആ ശരണിന്റെ.... ഏട്ടാ ഇത് ഇത് വേണോ.. ഇത് ചിലപ്പോ ചതിയാവും.."ദേവു ഒരു ഞെട്ടലോടെ ഋഷിയെ നോക്കി പറഞ്ഞു.... ______ എന്നാൽ ഋഷിയിൽ പ്രേതേകിച് ഭാവ വെത്യാസം ഒന്നും ഉണ്ടായില്ല... "ദേവു ഇപ്പൊ നീ phone താ.. എല്ലാം പറയണ്ട സമയം ആകുമ്പോൾ ഞാൻ പറയാം.. അതുവരെയും നീ എന്നോട് ഒന്നും ചോദിക്കരുത്..നീ ഇപ്പൊ ഇത് ആരോടും പറയുകയും വേണ്ട..

അവളെ പറ്റി ചിന്തിക്കുകയും വേണ്ട .."ഋഷി അത്രെയും പറഞ്ഞുകൊണ്ട് ചാവിയും എടുത്തു പുറത്തേക്ക് പോയി.. "തന്റെ ഏട്ടന് തെറ്റ് പറ്റിയോ.. ഇല്ല അങ്ങനെ ഒരിക്കലും സംഭവിക്കില്ല.. സത്യേട്ടനെയോ കാശിയേട്ടനെയോ പോലെ അല്ല ഋഷിയേട്ടൻ എടുത്തു ചാടി ഒരു തീരുമാനവും എടുക്കില്ല.. അങ്ങനെ ഉള്ള തന്റെ ഏട്ടന് തെറ്റ് പറ്റില്ല..എന്തായാലും ഏട്ടൻ പറയുന്നതുവരെ വെയിറ്റ് ചെയ്യാം.."അവൾ മനസ്സിൽ ഓർത്തു.. ***************

രാവിലെതേക്കുള്ള ഭക്ഷണം തയാറാക്കുവാണ് ദേവി.. ദേവിക്ക് പച്ചക്കറിയും അറിഞ്ഞു കൊടുത്ത് കഴിഞ്ഞു സ്ലാബിൽ ചാരി നിന്ന് ചായയും പലഹാരവും കഴിക്കുവാണ് മാളു.. ഒപ്പം ദേവിയോട് സംസാരിക്കുന്നു ഉണ്ട്.. കുറച്ചു കഴിഞ്ഞതും ഒരു വായിക്കോട്ട ഓക്കെ വിട്ടു കിച്ചു അങ്ങോട്ട് വന്നു... "ഹാ പള്ളിയുറക്കവും കഴിഞ്ഞു തമ്പുരാട്ടി എത്തിയോ..."ദേവി കിച്ചുവിനെ നോക്കി ചോദിച്ചു.. "ഓഹ് എന്റെ ദേവികുട്ടി കലിപ്പിലാണല്ലോ.."കിച്ചു മനസ്സിൽ പറഞ്ഞു..

ദേവിയെ വട്ടം ചുട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു.. "കലിപ്പാവാതെ അമ്മക്കുട്ടി.." "നിന്നു കൊഞ്ചാതെ പോയി ചായ എടുത്തു കുടിക്കടി..."ദേവി അവളുടെ കൈകിട്ട് ഒരു കുഞ്ഞി അടി കൊടുത്തുകൊണ്ട് പറഞ്ഞു.. "നാണം ഉണ്ടോടി നിനക്ക് എന്റെ അമ്മ ഇവിടെ കഷ്ട്ടപെട്ടു ഭക്ഷണം ഉണ്ടാക്കുമ്പോൾ അവൾ ഇരുന്നു കേക്ക് കഴിക്കുന്നു..."കിച്ചു ചായ എടുത്തുകൊണ്ടു മാളുവിനോട് പറഞ്ഞു..പറഞ്ഞു തീർന്നതും കിച്ചുവിന്റെ ചെവിട്ട് കിട്ടി..

"ആ.. അമ്മാ വേദനിക്കുന്നു.എന്റെ ചെവിക്കിട്ട് എന്തിനാ പിടിച്ചേ..." "നീ എന്താടി മാളുവിനെ വിളിച്ചേ.. ഡി എന്നോ നിന്റെ ചേട്ടന്റെ ഭാര്യയാ അപ്പൊ മര്യതക്ക് ഏട്ടത്തി എന്നു വിളിക്കണം.. " "അങ്ങനെ പറഞ്ഞു കൊടുക്കമ്മേ.. "മാളു കിച്ചുവിനെ നോക്കി ഇപ്പൊ എങ്ങനെ ഇരിക്കുന്നു എന്നാ എക്സ്പ്രഷൻ ഇട്ടു ദേവിയോട് പറഞ്ഞു.. "അല്ലേലും ഇപ്പൊ നമ്മളെ ഒന്നും ആർക്കും വേണ്ടലോ.. സങ്കടൊന്നും ഇല്ല എന്നാലും ചെറിയൊരു ബെശമം.."

കിച്ചു ആവശ്യത്തിൽ അതികം നിഷ്കളങ്കത വാരി വിതറി പറഞ്ഞു. അങ്ങനെ ഓരോന്നും മിണ്ടിയും പറഞ്ഞും മൂന്നു പേരും കൂടി ഫുഡ് വേഗം റെഡി ആക്കി.. ________________ ദിവസങ്ങൾ ആരെയും കാക്കാതെ കൊഴിഞ്ഞു പോയികൊണ്ടിരുന്നു 🥀.. ഹോസ്പിറ്റലിലൂടെ ഒരു സമാധാനവും ഇല്ലാതെ മൂട്ടിനു തീപിടിച്ചപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ് സത്യാ..വേറെ ഒന്നും അല്ല ഇന്നാണ് നമ്മുടെ അനുവിന്റെ ഡെലിവറി..

കുറച്ചു മാറി ഋഷിയും അവിടെ നിൽപ്പുണ്ട്.. മാളുവും കിച്ചുവും ദേവൂവും കൂടി എന്തോ വെല്ല്യ ആലോചനയിൽ ആണ്.. കുറച്ചു കഴിഞ്ഞു ഒരു നേഴ്സ് പുറത്തേക്ക് വന്നു..വെള്ള തുണിയിൽ പൊതിഞ്ഞ തന്റെ ചോരയെ സത്യാ ഏറ്റുവാങ്ങി.. അവന്റെ കണ്ണുകൾ നിറഞ്ഞു. "ആൺ കുട്ടിയാട്ടോ.. ".നേഴ്സ് പറഞ്ഞു തീർക്കേണ്ട താമസം മൂന്ന് പെണ്ണപടകളും തങ്ങൾ കൊച്ചിന് ഇടാൻ കഷ്ട്ടപെട്ടു കണ്ടുപിടിച്ച പേരുമായി സത്യയുടെ അടുത്തേക്ക് വന്നു...

. "അനു.. അവൾക്കു എങ്ങനെ ഉണ്ട്.."നഴ്സിനോടായി അവൻ ചോദിച്ചു.. "ആൾ ഓക്കെ ആണ്.. കുറച്ചു കഴിയുമ്പോഴേക്കും റൂമിലേക്ക് മാറ്റും... "നേഴ്സ് പറഞ്ഞതും സത്യയെ ചേർത്തുനിർത്തി ഋഷി അവനെ നോക്കി ചിരിച്ചു.. "അപ്പൊ പേര് വിളിച്ചാലോ... "ദേവു ബാക്കി രണ്ടിനോടുമായി പറഞ്ഞു.. അനുവിനെ റൂമിലേക്ക് മാറ്റിയപ്പോഴേക്കും എല്ലാവരും ഹോസ്പിറ്റലിലോട്ട് വന്നിരുന്നു..കുടുംബത്തിലെ ആദ്യ കുട്ടിയായതുകൊണ്ട് തന്നെ എല്ലാവർക്കും കുഞ്ഞിനെ വെല്ല്യ കാര്യവായിരുന്നു.. പാല് കൊടുക്കുന്ന സമയത്താണ് അനുവിന് പോലും പലപ്പോഴും കുഞ്ഞിനെ കിട്ടിയിരുന്നത്.. _______________

"നിന്നെ ഞാൻ വിടില്ല കാശി.. നീ ഇപ്പൊ സമാധാനായി ജീവിക്കുവല്ലേ.. അധിക നാൾ ഉണ്ടാവില്ല.. ഉണ്ടാവാൻ ഈ ശരൺ സമ്മതിക്കുകയും ഇല്ല.. ഒന്നും ഒന്നും ഈ ശരൺ മറന്നിട്ടില്ല.. ചാവുന്നോടം വരെ മറക്കുകയും ഇല്ല... ഈ ജയിലറയിൽ കിടക്കുന്ന ഓരോ നിമിഷവും എനിക്ക് നിന്നോട് ഉള്ള പക കൂട്ടുവാണ്.. നിന്റെ പതനം അതാടാ എന്റെ ലക്ഷ്യം ...നീ അത്ര പെട്ടന്നൊന്നും തോക്കുന്നവന്നല്ല... പക്ഷെ നിന്നെ എങ്ങനെ തോൽപ്പിക്കാം എന്ന് നന്നായി അറിയാം..

ഇനി ഒരു വഴിയും ഇല്ലെങ്കിൽ നിന്റെ ബാലഹീനതയായ നിന്റെ കൂടുംബത്തെ വരെ ഞാൻ ഇല്ലാതാക്കും.. വിടില്ല നിന്നെ ഞാൻ.. ഈ ശരണിന്റെ വരവിനായി കാത്തിരുന്നോ നീ.. നീ എന്നോട് ചെയ്തതിനെല്ലാം ഞാൻ പകരം നിനക്ക് തന്നിരിക്കും.."കത്തുന്ന മിഴികളോടെ അവൻ പറഞ്ഞു ജയിലിലെ അഴികൾക്കുള്ളിൽ കഴിയുമ്പോഴും ശരണിന്റെ മനസ് നിറയെ പകയായിരുന്നു..തന്നെ ഇതിനുള്ളിൽ പൂട്ടിയ കാശിയോടുള്ള അടങ്ങാത്ത പക.. _______________

ഓഫീസിലെ ലാപ്ടോപ്പിൽ ഇരുന്നു കാര്യമായ പണിയിൽ ആണ് കിച്ചു..(നമ്മുടെ കിച്ചു ഓഫീസിൽ ജോയിൻ ചെയ്തു..ഇപ്പൊ മനുവിന്റെ കയ്യിന്നു പണി ഇരന്നു വാങ്ങൽ ആണ് കക്ഷിയുടെ മെയിൻ പരുപാടി 😌) "ഹായ്‌ കൃഷ്ണ..."അവളുടെ അടുത്ത് വന്നു ഇരുന്നുകൊണ്ട് സിദ്ധാർഥ് അവളെ വിളിച്ചു.. "ഹാ സിദ്ധാർഥ് ആയിരുന്നോ.. തന്റെ വർക്സ് എല്ലാം തീർന്നോ.."കിച്ചു ലാപ്പിൽ നിന്നും ഒന്നു തലയുയർത്തി നോക്കി അവനോട് ചോദിച്ചു..

"തീരാറായി.. കുറച്ചുകൂടിയെ ഉള്ളൂ.അല്ല തന്റെ റിസൾട്ട്‌ ഓക്കെ വന്നോ.." " മ്മ്..വന്നു.. അത്യാവശ്യം മാർക്ക്‌ ഓക്കെ ഇണ്ട്.. " മനു അവന്റെ ക്യാബിനിൽ നിന്നും പുറത്തിറങ്ങിയപ്പോൾ കാണുന്നത് വർത്താനം പറഞ്ഞുകൊണ്ട് നിൽക്കുന്ന കിച്ചുവിനെയും സിദ്ധാർഥ്വിനെയും ആണ്.. "കൃഷ്ണ.. "മനുവിന്റെ വിളിയിൽ ആ ഓഫീസിൽ ഇരുന്ന എല്ലാവരും അവനെ നോക്കി.. "Nothing നിങ്ങൾ വർക്ക്‌ continue ചെയ്തോളു.. കൃഷ്ണ പ്ലീസ് come to my cabin.."അത്രെയും പറഞ്ഞുകൊണ്ട് മനു അവന്റെ കാബിനിലേക്ക് പോയി..

"എന്നാൽ താൻ ചെല്ല് ഞാൻ എന്റെ വർക്ക്‌ continue ചെയ്യട്ടെ.."സിദ്ധാർഥ് അവളുടെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു... അവന്റെ ചെയറിലേക്ക് പോയി.. "ഇനി ഈ കാലമാടന് എന്താണാവോ വേണ്ടേ🙄.. തെണ്ടി വന്ന അന്ന് മുതൽ എന്നെ പട്ടി പണിയെടുപ്പിക്കുവാ.. മുത്തശ്ശനോട് പറയാമെന്നു വിചാരിച്ചാൽ മുത്തശ്ശൻ പറയും ഞാൻ വെറുതെ പറയുന്നതാണെന്നു😢.. ഈ കാലൻ എന്നെകൊണ്ടേ പോകുള്ളുന്ന എനിക്ക് തോന്നുന്നേ.😒😒.

"മനുവിനെ നന്നായി സ്മരിച്ചുകൊണ്ടാണ് അവന്റെ കേബിനിലേക്കുള്ള കിച്ചുവിന്റെ പോക്ക്... " may i come in.."ഉള്ളിൽ അവനെ പത്തിരുപതു തെറി വിളിക്കുന്നുണ്ടെങ്കിലും പുറത്ത് ഒരു ചിരി ഫിറ്റ്‌ ചെയ്ത് അവൾ ചോദിച്ചു.. "യെസ് come in.." "എന്താ വിളിച്ചേ.."😏അവൾ പുച്ഛം വരി വിതറി ചോദിച്ചു "എന്താ നിനക്ക് ഒരു പുച്ഛം..ഇപ്പൊ നിനക്ക് മുകളില എന്റെ പൊസിഷൻ so കുറച്ചു റെസ്‌പെക്ട് ഓക്കെ ആവാം.. ആവാം എന്നല്ല റെസ്‌പെക്ട് വേണം so കാൾ മി sir കേട്ടല്ലോ .. " "ഒക്കെ സർ.. സർ വിളിച്ചത് എന്തിനാണ് പറഞ്ഞില്ല.. "ദേഷ്യം അടിച്ചപിടിച്ചു കിച്ചു ചോദിച്ചു.അവളുടെ എക്സ്പ്രഷൻ കണ്ട് അവനു ചിരിവന്നെങ്കിലും അവൻ അത് വിദക്തമായി മറച്ചു വെച്ചു..

"ഒരു പുതിയ പ്രൊജക്റ്റും ആയി ബന്ധപ്പെട്ട മീറ്റിംഗ് നെക്സ്റ്റ് വീക്ക്‌ ഉണ്ട്.. ബാംഗ്ലൂരിൽ വെച്ചാണ് മീറ്റിംഗ്.. ഞാനും താനും കൂടെ ആണ് പോകുന്നത്.. ഈ പ്രൊജക്ക്ട് നമ്മുടെ കമ്പനിയുടെ ഡ്രീം പ്രൊജക്റ്റ്‌ ആണ്..മീറ്റിംഗിന് prepare ചെയ്യാൻ വേണ്ട ഡീറ്റെയിൽസ് ഞാൻ മെയിൽ അയച്ചിട്ടുണ്ട്.. താൻ ആണ് പ്രസന്റേഷൻ ചെയ്യണ്ടത് so നന്നായി prepare ചെയ്യണം ഒക്കെ.. പിന്നെ ഇതിൽ നിന്നും മാറാൻ നോക്കണ്ട അത് നടക്കില്ല... എന്നാ കൃഷ്ണ പൊക്കൊളു.. "

"Ok സർ.. "അതും പറഞ്ഞു അവൾ അവിടുന്ന് ചവിട്ടി തുള്ളി പോയി.. "തെണ്ടിടെ അഹങ്കാരം കണ്ടില്ലേ.ഞാൻ അവനെ സർ എന്ന് വിളിക്കണം പോലും... ഈ കമ്പനി അവന്റെ ആണെന്ന വിചാരം 😏😏ഹും..കള്ള പന്നി..നിന്നെ ഒരു ദിവസം എന്റെ കൈയിൽ കിട്ടുവെടെ കാലമാട.. അന്ന് ഞാൻ നിന്നെക്കൊണ്ട് ക്ഷ...മ്മ... ത്ര....വരപിക്കൂടോ.. 😏😏ശോ എന്നാലും ഞാൻ എങ്ങനെ ആ കാലന്റെ ഒപ്പം ബാംഗ്ലൂർ വരെ പോകുവോ എന്തോ 😒"അവളുടെ ചെയറിൽ വന്നിരുന്നുകൊണ്ട് മനുവിനെ പ്രാകുവാണ് കക്ഷി..

മനു ഇതെല്ലാം ഇരുന്നു കാണുന്നുണ്ടായിരുന്നു.. തന്നെ പ്രാകുവാന്നു അവനു മനസിലായി.. സിദ്ധാർഥ്വിന്റെ കണ്ണുകളും അവളിൽ ആയിരുന്നു.. അവളുടെ മുഖത്തു വിരിയുന്ന ഓരോ ഭാവങ്ങളും കണ്ട് സിദ്ധാർഥ്വിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... _______________ രാത്രി അത്താഴവും കഴിഞ്ഞു..മാളുവും ദേവിയും കൂടി അടുക്കള ഒതുക്കി.. മറ്റന്നാൾ പ്രസന്റേഷൻ ഉള്ളതുകൊണ്ട് കിച്ചു അതിന്റെ പ്രെപറേഷനും മറ്റും ആണ്.. മാളു നേരെ മുകളിലോട്ട് പോയി..

റൂമിന്റെ വാതിൽ തുറന്നു കിടക്കുന്നത്കൊണ്ട് തന്നെ കാശി പുറത്ത് ബാൽകാണിയിൽ ഉണ്ടാവുമെന്ന് അവൾക്കു അറിയാമായിരുന്നു.. അവൾ നേരെ ബാൽകാണിയിലോട്ട് നടന്നു.. പുറത്തോട്ട് നോക്കി എന്തെല്ലാം ചിന്തിച്ചു നിൽക്കുന്ന കാശിയെ ആണ് അവൾ കണ്ടത്.. മാളു പതിയെ ചെന്നു അവനെ പുറകിൽ നിന്നും കെട്ടി പിടിച്ചു... മാളുവിന്റെ ഈ പ്രവർത്തി അവനിൽ ഒരു പുഞ്ചിരി വിരിയിച്ചു.. അതുവരെയും തന്റെ ഉള്ളിലൂടെ കടന്നുപോയ ചിന്തകൾ എല്ലാം മാഞ്ഞുപോവുന്നത് അവൻ അറിഞ്ഞു...

അവൾ പതിയെ അവനിൽ നിന്നും മാറി അവന്റെ അടുത്തായി വന്നു നിന്ന്.. അവൻ അവളെ ഒരു കൈക്കൊണ്ട് തന്നോട് ചേർത്ത് നിർത്തി.. അവനോട് ചേർന്ന് നിൽകുമ്പോൾ താൻ പോലും അറിയാത്ത ഒരുതരം സന്തോഷം തന്നെ വന്നു മൂടുന്നതായി അവൾ അറിഞ്ഞു.. അവൾ ഒന്നുകൂടി അവന്റെ കരവലയത്തിനുള്ളിലേക്ക് ചേർന്ന് നിന്നു... "മാളു... "നിശബ്ദതതയെ ബേദിച്ചു കൊണ്ട് കാശിയുടെ മൃതുവായസ്വരം അവളുടെ കാതുകളിൽ പതിച്ചു...അവൾ തല ഉയർത്തി അവനെ നോക്കി... "ഡോ..തനിക്കു എന്നോട് ദേഷ്യം തോന്നിട്ടുണ്ടോടോ... ഞാൻ തന്നെ അവോയ്ഡ് ചെയ്തപ്പോഴും തന്നോട് ഒരു വാക്കുപോലും മിണ്ടാതെ നടന്നപ്പോഴും...

"കാശി മാളുവിന്റെ കാപ്പി കണ്ണുകളിലേക്ക് നോക്കി ചോദിച്ചു... അവന്റെ ചോദ്യം അവളുടെ കാതുകളിൽ പതിച്ചതും.. അവളുടെ കണ്ണുകളിൽ എവിടെയോ ഒരു ചെറു നോവ് പടരുന്നത് അവൻ കണ്ടു... "ദേഷ്യം ഉണ്ടോ എന്ന് ചോദിച്ചാൽ.. ദേഷ്യം അല്ലായിരുന്നു ശെരിക്കും പരിഭവം ആയിരുന്നു.. പിന്നെ കിച്ചേട്ടൻ അവോയ്ഡ് ചെയ്തപ്പോൾ ഉള്ളിന്റെ ഉള്ളിൽ വല്ലാത്ത ഒരു വേദന ആയിരുന്നു...എന്നെ ഒന്നു മനസിലാക്കാൻ പോലും ശ്രെമിക്കത്തതിൽ,എന്റെ സ്നേഹത്തിനു ഒരു വിലയും നല്കാത്തത്തിൽ ഉള്ള വേദന..

അല്ലാതെ ഒരിക്കലും ദേഷ്യം തോന്നിട്ടില്ല.. അതിനു എനിക്ക് കഴിയുകയും ഇല്ല.. കാരണം ഞാൻ അത്രെയും സ്നേഹിച്ചുപോയിരുന്നു.. വെറുക്കാൻ പോലും കഴിയാത്ത അത്ര..."പറഞ്ഞു അവസാനിപ്പിക്കുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..കാശി അത് കൃത്യമായി കാണുകയും ചെയ്തു.... "അയ്യേ... ഇതാണോ എന്റെ മാളു.. എവിടെ പോയെടോ തന്റെ ആ കുറുമ്പും കുരുത്തക്കേട് ഒക്കെ...താൻ ഇനി കരഞ്ഞാൽ പിന്നെ നിന്റെ ഈ കിച്ചേട്ടൻ മിണ്ടില്ലാട്ടോ.. ഉറപ്പാണ്..

എനിക്ക് വേണ്ടത് ആ വേറെ മാളുവിനെ ആണ് ബോൾഡ് ആയിട്ടുള്ള കുറുമ്പും കുസൃതിയും നിറഞ്ഞ മാളുവിനെ..."വാക്കുകൾ പറയുന്നതിനൊപ്പം അവളുടെ മുഖം അവൻ തന്റെ ഇരുകൈകൾക്കും ഉള്ളിലാക്കിയിരുന്നു.. ഒപ്പം അവൻ അവളുടെ നെറ്റിയിൽ ചുംബിക്കുകയും ചെയ്തു..അവളുടെ കൈകൾ അവനെ മുറികെ പിടിച്ചു..

അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കിയതും അവിടെ തന്നോടുള്ള പ്രണയം അവൾക്കു കാണാൻ സാധിച്ചു.. ഇമ ചിമ്മാതെ അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു അത്രമേൽ പ്രണയത്തോടെ... ഇരുവരുടെയും കണ്ണുകൾ തമ്മിൽ എന്തെല്ലാമോ കഥകൾ കൈമാറി... അതിലുടെ ഒരു കുളിർ കാറ്റു അവരെ തഴുകി പോയി.. അകന്നു മാറാൻ പോലും ആവാതെ അവന്റെ കണ്ണുകൾ തിർത്ത മായവലയത്തിൽ അവൾ ലയിച്ചു നിന്നു............തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story