പ്രണയാർദ്രമായി 💕 ഭാഗം 35

pranayardramay

രചന: മാളുട്ടി

ഇമ ചിമ്മാതെ അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു അത്രമേൽ പ്രണയത്തോടെ... ഇരുവരുടെയും കണ്ണുകൾ തമ്മിൽ എന്തെല്ലാമോ കഥകൾ കൈമാറി... അതിലുടെ  ഒരു കുളിർ കാറ്റു അവരെ തഴുകി പോയി.. അകന്നു മാറാൻ പോലും ആവാതെ അവന്റെ കണ്ണുകൾ തിർത്ത മായവലയത്തിൽ അവൾ ലയിച്ചു നിന്നു... ❤️
പതിയെ കാശിയുടെ മുഖം അവളുടെ മുഖത്തോട് അടുത്തു... അവളുടെ പിടക്കുന്ന മിഴികളും വിറയാർന്ന ചുണ്ടുകളും കൺകെ അവനു സ്വയം നഷ്ട്ടപെടുന്നതുപോലെ പോലെ തോന്നി.. അവൻ പതിയെ അവളുടെ വിറയർന്ന കിഴ്ച്ചുണ്ടുകളെ നുണഞ്ഞു.. അപ്പോൾ അവളുടെ ശരീരത്തിലൂടെ ഒരു കോളിയാൻ മിന്നി.. അവൾ ഒന്നു വിറച്ചു... പതിയെ അവളും അവന്റെ ചുംബനത്തിൽ ലയിച്ചു ചേർന്നു... അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി.. അതുപോലെ അവളുടെ കൈകൾ അവന്റെ പുറത്ത് ചിത്രങ്ങൾ വരച്ചു... കിഴചുണ്ടിൽ നിന്നും അവൻ അവളുടെ മേൽച്ചുണ്ടിലേക്ക് നിങ്ങി അവയും നുണഞ്ഞു... അവളുടെ ശ്വാസം വിലങ്ങിയപ്പോൾ അവൻ അവളെ മോചിപ്പിച്ചു... പെട്ടന്ന് അടർന്നു മാറിയപ്പോൾ അവളുടെ മുഖം ആകെ നാണത്തിൽ കുതിർന്നു... കവിളുകൾ രക്ത വർണ്ണമായി.. അവൻ അവളെ തന്നോട് ചേർത്ത് നിർത്തി.. ശ്വാസം അടങ്ങിയപ്പോൾ അവൻ അവളുടെ മുഖം വീണ്ടും കൈകളിൽ കോരി എടുത്തു.." I love you... ❤️"അവളുടെ കാതോരം അവൻ മന്ത്രിച്ചു... അവൾ അവന്റെ മിഴികളിലേക്ക് നോക്കി.. "ഇനിയും എനിക്ക് നിന്നെ സ്നേഹിക്കാതിരിക്കാൻ ആവില്ല.. അറിയാതെ എപ്പഴോ എന്റെ ഉള്ളിൽ വന്നവളാ നീ എന്റെ ഉള്ളിലെ പ്രണയത്തിന്റെ വേദന ഇല്ലാതാക്കിയവൾ... ഇനി ഒരിക്കലും ആരെയും സ്നേഹിക്കാൻ കഴിയില്ല എന്ന് കരുതിയ എന്നേ സ്നേഹിക്കാൻ പഠിപ്പിച്ചവൾ...നമ്മുക്ക് ജീവിച്ചു തുടങ്ങേണ്ടെടാ ഇനിയെങ്കിലും... നിന്റെ മാത്രം കിച്ചേട്ടൻ ആയും നീ എന്റെ മാത്രം മിക ആയും..."മിക എന്ന് കേട്ടതും അവൾ അവനെ സംശയത്തോടെ നോക്കി..

"എല്ലാവരും വിളിക്കുന്നതല്ലേ മാളു എന്ന്..എന്തോ എനിക്ക് നിന്നെ ഇങ്ങനെ വിളിക്കാന ഇഷ്ട്ടം.. "ഈ കിച്ചന്റെ മാത്രം മിക..❤️."എന്ന്..."അത് കേട്ടതും അവൾ അവനെ ആഞ്ഞു പുണർന്നു... ഇനി ഒന്നിനും വിട്ടുകൊടുക്കില്ല എന്നപോലെ... കാശിയും അവളെ ചേർത്ത് പിടിച്ചു അവന്റെ മാത്രം പെണ്ണിനെ...


_______________


ഇന്നാണ് അനുവിനെ അവളുടെ വീട്ടിൽ കൊണ്ടുപോയി വിടുന്നത് അതിന്റെ ഭാഗമായി എല്ലാവരും റെഡി ആവുന്നതിന്റെ തിരക്കിൽ ആണ്... അനു പോവുന്നത്കൊണ്ട് തന്നെ ദേവിയും കാശിയും എല്ലാവരും തറവാട്ടിലേക്ക് വന്നിട്ടുണ്ട്... മൊത്തത്തിൽ തറവാട് മുഴുവൻ ഒച്ചപ്പാടും ബഹളവും ആണ്... അനുവിന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ വേണ്ട സാധനങ്ങൾ എടുത്തു വെക്കുന്ന തിരക്കിൽ ആണ് മുതിർന്നവർ എല്ലാം... നാളെ ബാംഗ്ലൂർക്ക് പോകണ്ട കൊണ്ട് മനുവും കിച്ചുവും അതിന്റെ പ്രെപറേഷനിൽ ആണ്..

"വാവേ.... തക്കുടു.. മുത്തേ.. അച്ചടെ പൊന്നെ.."കുഞ്ഞിനേയും കൈയിൽ എടുത്തു കളിപ്പിക്കുവാണ് സത്യാ...ഇടക്ക് കുഞ്ഞു കരയുന്നുണ്ട്.. കുഞ്ഞിനെ സമാധാനിപ്പിക്കാൻ ഇടക്ക് വാവോ വാവവോ..എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ട്... അനുവിന് സത്യയുടെ കാട്ടിക്കൂട്ടലുകൾ കണ്ട് ചിരി വരുന്നുണ്ട്... അപ്പോഴാണ് ദേവു അങ്ങോട്ട് കേറി വരുന്നത്...

"ഏട്ടാ വാവയെ എനിക്ക് തരുവോ..."കയും നീട്ടി വാവയെ നോക്കി ദേവു ചോദിച്ചു..

"അതൊന്നും പറ്റത്തില്ല കുഞ്ഞി പിള്ളേർ അങ്ങനെ കൊച്ചിനെ എടുക്കൊന്നും വേണ്ട..."സത്യാ ഒരു ചിരിയോടെ അവളോട് പറഞ്ഞു.. അവന്റെ പറച്ചിൽ കേട്ടതും അവൾക്കു ദേഷ്യം വന്നു..

"ചേച്ചി ഇതുകണ്ടോ.."അവൾ അനുവിന്റെ അടുത്ത് ചെന്നു കൊഞ്ചിക്കൊണ്ട് പറഞ്ഞു...

"എന്താ സത്യേട്ടാ കുഞ്ഞിനെ അവൾക്കു കൊടുക്ക്.. ഒന്നുവില്ലേലും നമ്മുടെ വാവേടെ അമ്മായി അല്ലെ.."🤭അനു പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു.. സത്യാ അവസാനം കുഞ്ഞിനെ അവൾക്കു കൊടുത്തു അപ്പൊ അവനു നല്ല ഒരു ഇളിയും പാസ്സാക്കി അവൾ കുഞ്ഞിനെകൊണ്ട് അവിടുന്ന് പോയി... സത്യാ നേരെ അനുവിന്റെ അടുത്തേക്ക് പോയി അവളെ പിറകിൽ നിന്നു പുണർന്നു..

"സത്യേട്ടാ ചുമ്മാ കളിക്കാതെ പോയെ.. ഒരു കൊച്ചിന്റെ അച്ഛനായി എന്നാ ബോധം ഉണ്ടോ..''

"അതുശെരി ഒരു കൊച്ചു ഉണ്ടായാണ് കരുതി എനിക്ക് എന്റെ ഭാര്യയെ സ്നേഹിക്കണ്ടേ.."അവൻ കുറുമ്പോടെ പറഞ്ഞു.. അവൾ അവനെ ഒന്നു നോക്കി ദഹിപ്പിച്ചതും അവൻ നല്ല കുട്ടിയായി സാധനങ്ങൾ പാക്ക് ചെയ്യാൻ തുടങ്ങി...

_______________


"അതേയ് .. ഞാൻ പ്രസന്റേഷൻ ഒന്നു ചെയ്തു കാട്ടാം ഒന്നു നോക്കിട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോന്ന് പറയുവോ..."കിച്ചുവിന് ആദ്യമായി പ്രസന്റേഷൻ ചെയുന്നതിന്റെ എല്ലാ പേടിയും ഉണ്ട്.. അതാണ് അവൾ മനുവിനോട് ചോദിച്ചത്...

"ഓഹ്... ഇതെന്തൊരു കഷ്ട്ട... ആ ചെയ്യ് ഞാൻ നോക്കാം.."അവൻ ലാപ്പിൽ നിന്നും കാണെടുക്കാതെ പറഞ്ഞു... അവന്റെ പറച്ചിൽ കേട്ടപ്പോൾ അവൾക്കു ദേഷ്യം വന്നെങ്കിലും അവളുടെ ആവശ്യം ആയതുകൊണ്ട് അവൾ പുറത്ത് കാണിച്ചില്ല..

ഈ കാലന് എന്തൊരു ജാടയാ.. കോപ്പ് ചോദിക്കണ്ടായിരുന്നു.. 😬അവൾ പിറുപിറുത്തുകൊണ്ട് സ്റ്റാർട്ട്‌ ചെയ്തു.. ആദ്യം മനു വെല്ല്യ ശ്രെദ്ധ ഒന്നും കൊടുത്തില്ലെങ്കിലും കുറച്ചു കഴിഞ്ഞു അവൻ ശ്രെദ്ധിച്ചു.. അവൾ ഫുൾ പ്രേസേന്റ് ചെയ്തു കഴിഞ്ഞു എങ്ങനെ ഉണ്ടെന്നു ചോദിച്ചു.. അവൻ അത്ര പോരാ എന്ന് പറഞ്ഞതും ചവിട്ടികുലുക്കി അവൾ താഴേക്ക് പോയി... അവളുടെ പോക്ക് കണ്ട് അവനു ചിരി വന്നു.. Laptop off ചെയ്ത് അവൻ ഇരുന്ന ചെയറിലേക്ക് ചാരി ഇരുന്നു.. ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി അപ്പോഴും ഉണ്ടായിരുന്നു...

"സത്യം പറയാലോ പെണ്ണെ നീ ചെയ്ത പ്രസന്റേഷൻ പോലും ഞാൻ മര്യതക്ക് കേട്ടില്ല.. എന്ത്‌ രസമാടോ തന്നെ ഇങ്ങനെ നോക്കി ഇരിക്കാൻ.. പലപ്പോഴും ഒരു കാര്യവും ഇല്ലാണ്ട് തന്നോട് വഴക്കുണ്ടാക്കുന്നത്.. തന്റെ ഈ കുറുമ്പ് നിറഞ്ഞ മുഖം കാണാൻ ആണ്. ഓരോ പ്രാവശ്യം ഞാൻ വഴക്കുണ്ടാക്കുമ്പോഴും ഞാൻ ശെരിക്കും അത് ആസ്വദിക്കാണ്... എന്തിനാ പെണ്ണെ ഇങ്ങനെ എന്റെ ചങ്കിലേക്ക് ഇടിച്ചു കേറണത്.. തനിക്കു ചിലപ്പോ എന്നോട് ദേഷ്യം ആയിരിക്കും എന്നാ എന്റെ ഈ മനസ് നിറയെ താൻ ആടോ... ഈ മീറ്റിംഗിന് തന്നെ കൊണ്ടുപോവുന്നതുപോലും തന്റെ ഒപ്പം കുറച്ചു സമയം ചിലവഴിക്കാൻ ആണ്.. എന്നാൽ താൻ ഇത് മുടക്കാനും നോക്കുവാ എന്താടോ താൻ ഇങ്ങനെ..."ഓരോന്ന് ചിന്തിക്കും തോറും അവന്റെ ചുണ്ടിലെ പുഞ്ചിരി കൂടികൊണ്ടിരുന്നു..

_______________


"കാശി..."അവന്റെ ക്യാബിൻ തുറന്നു ഹരി വിളിച്ചു..

"എന്നാടാ.."

"എടാ നീ ഒരു കാര്യം അറിഞ്ഞോ.. ആ ശരൺ പുറത്ത് ഇറങ്ങാൻ ഉള്ള വഴിയെല്ലാം അവന്റെ തന്ത ആ സേതുമാധവ് നോക്കുന്നുണ്ട്."പറഞ്ഞുനിർത്തിയപ്പോഴേക്കും ഹരിയുടെ മുഖത്തു അവരോടുള്ള പുച്ഛം നിറഞ്ഞിരുന്നു..

"അവർ നോക്കട്ടെടാ.. എത്രത്തോളം അവർ പോകുവെന്നു നമുക്ക് നോക്കാം.. എന്നിട്ടല്ലേ ബാക്കി.."കാശി എന്തല്ലാമോ മനസ്സിൽ ഉറപ്പിച്ചപോലെ പറഞ്ഞു..

"എന്തായാലും നീ ഒന്നു സൂക്ഷിച്ചു കാശി നിനക്ക് അറിയാലോ അയാളെ നീ ഇവിടുന്ന് അപമാനിച്ചു വിട്ടതാ... പിന്നെ ആ ശരണിന്റെ വെല്ലുവിളിയും.."

"അറിയാം ഇറങ്ങിയാൽ അവൻ എന്നേ തകർക്കാൻ ഏതറ്റം വരേയും പോകുമെന്ന്.. അവൻ പണിതാൽ അതിന്റെ ഇരട്ടി പണിയാൻ നമ്മുക്ക് അറിയില്ലേ..''കാശി ഹരിയുടെ തോളിൽ തട്ടി പറഞ്ഞു.. അതിനു ഹരിയും ഒന്നു ചിരിച്ചു..


_______________


രാവിലെ മാളു എണീറ്റു ചെന്നതും എല്ലാവരും പോവാൻ ഉള്ള തിരക്കിൽ ആണ്. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാനും സാധനങ്ങൾ എടുക്കാനും മായി എല്ലാവരും ഓട്ടം ആണ്... അവൾ നേരെ അടുക്കളയിലോട്ട് ചെന്നു എല്ലാവർക്കും ഉള്ള ഭക്ഷണം ടേബിളിൽ എടുത്തു വെച്ചു.. ഭക്ഷണം എല്ലാം കഴിച്ചു എല്ലാവരും പോവാൻ റെഡി ആയി..

"മക്കളെ എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.."ദേവി അവരോടു നാലുപേരോടും ആയി പറഞ്ഞു.. അവർ അവർക്ക് യാത്ര പറഞ്ഞു ഇറങ്ങി.. അവര് പോയി കുറച്ചു കഴിഞ്ഞതും മനുവും കിച്ചുവും ഇറങ്ങി.. അവരുടെ ഒപ്പം തന്നെ കാശിയും ഓഫീസിലേക്ക് ഇറങ്ങി...


***************


തുറന്നു കിടന്ന ചരണിന്റെ റൂമിലേക്ക് ഇഷ കേറി ചെന്നു...

"ഏട്ടാ..."അവൾ ഭിത്തിയുടെ ഒരു സൈഡിലായി ഇരുന്നു എന്തൊക്കെയോ കുത്തി കുറിക്കുന്ന ചരണിനെ നോക്കി വിളിച്ചു..
അവൻ തല ഉയർത്തി അവളെ നോക്കി.. അവനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു... അവൾ ഓടി ചെന്നു അവനെ കെട്ടി പിടിച്ചു...ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി...

"എന്തിനാ ഏട്ടാ ഞങ്ങളെ ഓക്കെ വിട്ടു എങ്ങോട്ടോ പോയത്...അച്ഛൻ പറഞ്ഞു ഏട്ടന് എന്തോ പറ്റിയെന്നു.. എന്താ എന്റെ ഏട്ടന് പറ്റിയത്.."അവൾ അവനോട് ചോദിച്ചു .. അവൻ വന്നതിനു ശേഷം അവൾക്കു അവനോട് ഇന്നാണ് മിണ്ടാൻ സാധിച്ചത്.. അല്ലാത്തപ്പോൾ ഓക്കെ സേതു അവിടെ ഉണ്ടായിരുന്നു..

"നിന്റെ ഏട്ടന് ഒരു കുഴപ്പവും ഇല്ല.. ഞാൻ ഇവിടെ വന്നത് തന്നെ ചില ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടാണ്.. അതിനു ഈ ഒരു മറ എനിക്ക് ആവശ്യമാണ്.. അല്ലാതെ ഏട്ടന് ഒരു കുഴപ്പവും ഇല്ല.."ചരണിന്റെ മറുപടി കേട്ടതും അവൾ ആകെ പകച്ചുപോയി.. എന്തിനാ തന്റെ ചേട്ടന് ഇങ്ങനെ ഒരു മറ അവൾ ചിന്തിച്ചു............തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story