പ്രണയാർദ്രമായി 💕 ഭാഗം 36

pranayardramay

രചന: മാളുട്ടി

"നിന്റെ ഏട്ടന് ഒരു കുഴപ്പവും ഇല്ല.. ഞാൻ ഇവിടെ വന്നത് തന്നെ ചില ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടാണ്.. അതിനു ഈ ഒരു മറ എനിക്ക് ആവശ്യമാണ്.. അല്ലാതെ ഏട്ടന് ഒരു കുഴപ്പവും ഇല്ല.."ചരണിന്റെ മറുപടി കേട്ടതും അവൾ ആകെ പകച്ചുപോയി.. എന്തിനാ തന്റെ ചേട്ടന് ഇങ്ങനെ ഒരു മറ അവൾ ചിന്തിച്ചു... പിന്നീട് അവൻ പറഞ്ഞ ഓരോ വാക്കുകളും അവൾക്കു വിശ്വസിക്കാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു..

അവളുടെ അപ്പോഴുള്ള മാനസികാവസ്ഥ അവനും മനസിലാക്കിയിരുന്നു... എല്ലാം പെട്ടന്ന് അറിഞ്ഞതിന്റെ പകപ്പാണ് അവൾക്കു.. അവൻ അവളെ ചേർത്ത് നിർത്തി.. "മോള് ഇപ്പൊ ഇത് ആരോടും പറയണ്ട സമയം ആകുമ്പോൾ എല്ലാം എല്ലാവരും അറിഞ്ഞോളും..അതുവരെയും നിന്റെ ഏട്ടൻ മെന്റലി ഡൌൺ ആണ്.. ആകെ ഡിപ്രെഷനിൽ ആണ്.. അത് അങ്ങനെ തന്നെ മതി.. ഇല്ലെങ്കിൽ അത് എനിക്കും നിനക്കും എല്ലാം ആപത്താണ്.."അവന്റെ വാക്കുകൾക്ക് അവൾ തലയാട്ടി സമ്മതം അറിയിച്ചു.. ഏറെ നാളുകൾക്കു ശേഷം തന്റെ ചേട്ടനോട് ചേർന്നിരുന്നപ്പോൾ അവളുടെ ഉള്ളിൽ സന്തോഷം നിറഞ്ഞു... ***************

വീട്ടിൽ ആരും ഇല്ലാത്തതുകൊണ്ട് ബോർ അടിച്ചിരിക്കുവാൻ മാളു.. കുറെ നേരം വെറുതെ ഇരുന്ന് ബോർ അടിച്ചപ്പോൾ അവൾ ടീവി വെച്ചു.. ടീവി കണ്ടുകൊണ്ടിരുന്നപ്പോൾ ആണ് പുറത്ത് മഴ പെയ്യുന്ന ഒച്ച അവൾ കേട്ടത്.. മഴ കാണാൻ വേണ്ടി അവൾ ചുമ്മാ ഗസ്റ്റ് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി.. നാലുകെട്ടായിരുന്നതുകൊണ്ട് തന്നെ നടുമുറ്റത്തു മഴത്തുളികൾ വിഴുന്നുണ്ടായിരുന്നു.. അവൾ ഒരു കൗതുകത്തോടെ അവയെ നോക്കി നിന്നു... പുറത്ത് നിന്നും ഉയർന്നു പൊങ്ങുന്ന മണ്ണിന്റെ മണം അവളുടെ നാസികയിലേക്ക് ഇറച്ചുകയറി.. അവൾ അത് ആവോളം അസ്വദിച്ചു... നടുമുടത്തോട്ട് ഇറങ്ങുവാൻ അവിടെ രണ്ടു മുന്ന് പടികൾ ഉണ്ടായിരുന്നു..

അവൾ ആ പടിയിലേക്ക് ഇറങ്ങി മഴത്തുക്കളെ മെല്ലെ കൈക്കുള്ളിൽ ആക്കി..താഴേക്ക് പതിക്കുന്ന മഴത്തുള്ളികൾ കാണും തോറും അവൾക്കു ഒന്നു നനയാൻ വല്ലാണ്ട് കൊതി തോന്നി.. വീട്ടിൽ ആരും ഇല്ലാത്തത് കൊണ്ട് അവൾ പതിയെ നടുമുറ്റത്തോട്ട് ഇറങ്ങി... *************** "ഡാ... ഹരി ഞാൻ എന്ന് നേരത്തെ പോവാട്ടോ.. "കാശി അവിടെ എന്തോ ഫയൽ ചെക്ക് ചെയ്തോണ്ടിരുന്ന ഹരിയോട് പറഞ്ഞു.. "അതെന്താടാ നേരത്തെ പോകുന്നെ.. ഇല്ല ദിവസവും ഇവിടെ ഓഫീസിൽ ഉള്ള എല്ലാവരും പോയിട്ടല്ലേ നീ പോകുന്നെ.."ഹരി ഒരു സംശയത്തോടെ ചോദിച്ചു... "അത് വീട്ടിൽ ആരും ഇല്ലല്ലോ.. അതാ.." "അപ്പൊ മാളുവോ.. "ഹരി ഇത്തിരി ഗൗരവത്തോടെ ചോദിച്ചു..

"അത് തന്ന പറഞ്ഞെ അവൾ തന്നെ അല്ലെ ഉള്ളൂ എന്ന്.. ഞാൻ പോകുവാ നീ ബാക്കി എല്ലാം നോക്കിക്കോണം കേട്ടോ.."കാശി മുഖത്തു ദേഷ്യം വരുത്തി പറഞ്ഞു.. കാശിയുടെ ദേഷ്യം കണ്ട് ഹരിക്ക് ചിരി വന്നു.. ഹരി അവനെ ഒന്നു ആക്കി ചിരിച്ചു.. ചിരിച്ചത് മാത്രമേ ഹരിക്ക് ഓർമ്മ ഉള്ളൂ അപ്പോഴേക്കും കാശിയുടെ അടി അവന്റെ പുറത്തിനിട്ട് കിട്ടിയിരുന്നു... കാശി ചാവിയും എടുത്തു പുറത്തേക്ക് പോയി.. _______________

വണ്ടി നിർത്തി കാശി വണ്ടിയിൽ നിന്നും ഇറങ്ങി..തറവാട്ടിലേക്ക് കേറി.. ഗസ്റ്റ് റൂമിൽ ടിവിയുടെ ഒച്ച കേട്ടപ്പോൾ അവൾ അവിടെ ഉണ്ടാവുമെന്ന് അവനു തോന്നി..എന്നാൽ ഗസ്റ്റ് റൂമിൽ ടീവി ഓൺ ആയി ഇരിക്കുന്നത് മാത്രമാണ് അവനു കാണാൻ കഴിഞ്ഞത്.. "ഇവൾ ഈ ടീവിയും ഓൺ ചെയ്ത് ഇങ്ങോട്ട് പോയതാണാവോ 🤔" അവൻ മനസ്സിൽ പറഞ്ഞു.. ടീവി off ചെയ്ത് ഉള്ളിലേക്ക് കേറി.. മുന്നിലേക്ക്‌ നോക്കുമ്പോൾ ഉണ്ട്..ഇരു കൈയും വിരിച് മഴതുള്ളി നിന്നു നിന്നിടത്തുതന്നെ നിന്നു കറങ്ങുവാണ് അവൾ..

അവൾ കറങ്ങുന്നതിനൊപ്പം ചെറുതായി അവൾ ഏട്ടാ പാവാടയുടെ അടിഭാഗവും കറങ്ങുന്നുണ്ട്... മഴത്തുള്ളികൾ അവളുടെ മുഖത്തോട്ട് പതിക്കുന്നുണ്ട് അവയെ അവൾ കണ്ണടച്ച് സ്വികരിക്കുവാണ്.. മുഖത്തേക്ക് വീണ മഴത്തുളികൾ അവളുടെ കഴുത്തിലൂടെ താഴോട്ട് ഒളിച് ഇറങ്ങുന്നുണ്ട്... ഇട്ടിരുന്ന t ഷർട്ട്‌ അവളുടെ ഉടലിനോട് ചേർന്ന് കിടക്കുന്നുണ്ട്.. എന്തോ അവളുടെ ഈ നിൽപ്പ് അവൻ കുറെ നേരം നോക്കി നിന്നു.. പിന്നെ സ്വബോധം വന്നപോലെ പെട്ടന്ന് ഞെട്ടി..

"ഡി... "അവന്റെ ദേഷ്യത്തോടെ ഉള്ള സ്വരം കാതിൽ പതിച്ചതും അവൾ തിരിഞ്ഞു നോക്കി.. മുഖം മുഴുവൻ ദേഷ്യം നിറച്ചു തന്നെ നോക്കുന്ന കാശിയെ കണ്ടതും അവൾ അവിടെ നിന്നുപോയി.. "ദൈവമേ പെട്ടു.. ഇങ്ങേരു ഇതെപ്പോ വന്നു🙄.. കോപ്പ് മഴ കാരണം അറിഞ്ഞുമില്ല.. ഇനി എന്ത്‌ ചെയ്യും.🤔."അവൾ അവിടെ നിന്നു ആലോചിക്കുവാണ്.. "ഡി അവിടെ എന്നാ ആലോചിച്ചോണ്ട് നിക്ക.. മഴ നനയാതെ ഉള്ളിൽ കേറടി.."കാശി കലിപ്പിൽ പറഞ്ഞു..

എന്നിട്ടും അവൾ കേറാതെ നിന്നപ്പോൾ അവിടെ അരികിലായി ഉണ്ടായിരുന്ന മുല്ല ചെടിയിൽ നിന്നും മുല്ല വലികേറാനായി നാട്ടു വെച്ചിരുന്ന കമ്പിൽ നിന്നും ഒരു കുഞ്ഞി കമ്പി ഓടിച്ചെടുത്തു... "മിക നിന്നോടാ പറഞ്ഞെ മഴ നനയാതെ അകത്തോട്ടു കേറാൻ.. ഇല്ലെങ്കിൽ എന്റെ കയ്യിന്നു തല്ലു വാങ്ങുവേ..."അവൻ അതും പറഞ്ഞു വടിയുമായി അവളുടെ അടുത്തേക്ക് നിങ്ങി.. അവൾ അവൻ വരുന്നതിനനുസരിച് ഓടാൻ തുടങ്ങി...

"മിക നിന്നോട് നിക്കണ പറഞ്ഞെ..."മാളു അത് കേൾക്കാതെ നടുമുറ്റത്തിന് ച്ചും ഉള്ള കുഞ്ഞി വരാന്തയിലൂടെ ഓടുവാണ്.. "നിന്നെ എന്ന് ഞാൻ.. നിനക്ക് പറഞ്ഞ കേൾക്കാൻ പറ്റില്ലല്ലേ.."അവൻ കാറ്റിന്റെ വേഗതയിൽ ഓടി വന്നു അവളെ പൊക്കി എടുത്തു തോളിലിട്ടു... എന്താ സംഭവിച്ചത് എന്ന് മനസിലാക്കാൻ അവൾക്കു കുറച്ചു നേരം വേണ്ടി വന്നിരുന്നു.. കാശിയുടെ തൊലിലാണ് എന്നറിഞ്ഞതും അവൾ അവന്റെ പുറത്തിനിട്ട് അടിക്കാൻ തുടങ്ങി...

"കിച്ചേട്ടാ ഇന്നേ താഴെ ഇറക്കി ഞാൻ കുറച്ചു നേരം കൂടി മഴ നനയട്ടെ plz.."അവൾ അവന്റെ തോളിൽ കിടന്നു പറഞ്ഞു... "അതെ നീ നഴ്സറിയിൽ പഠിക്കുന്ന കൂട്ടി ഒന്നും അല്ല.. അവളുടെ ഒരു മഴ നനയൽ നല്ല ആടി കിട്ടാത്തതിന്റെയാണ്.."അവൻ ദേഷ്യത്തിൽ പറഞ്ഞതും അവൾ അവന്റെ പുറത്ത് ശക്തിയായി അടിച്ചു... "ദേ മിക മര്യതക്ക് കിടന്നോണം.."അവൻ പിന്നെയും ദേഷ്യത്തിൽ പറഞ്ഞതും അവൾ പിന്നെ മിണ്ടിയില്ല.. അവരുടെ റൂമിലെ ബാത്‌റൂമിൽ ആണ് അവൻ അവളെ ഇറക്കിയത്..

അവൾ ആണെങ്കിൽ മുഖം കോട്ട കണക്കിന് വീർപ്പിച്ചു വെച്ചിട്ടും ഉണ്ട്..അവനു മുഖം കൊടുക്കാതെ നോട്ടം മാറ്റിയിട്ടുണ്ട്.. മഴ നനയാൻ സമ്മതിക്കാത്തതിന്റെ ദേഷ്യം ആണെന്ന് അവനു കണ്ടപ്പോൾ തന്നെ പിടിച്ചു കിട്ടി.. അവൻ അത് കാര്യം ആക്കാതെ.. വാർഡ്രോബിൽ നിന്നും അവൾക്കു ഒരു ഡ്രസ്സ്‌ എടുത്തു കൊടുത്തു.. "പോയി ഡ്രസ്സ്‌ മാറ്റി.. തലയും തൂവർത്തി വാ.."അവൾ അവനെ പുച്ഛിച്ചു ബാത്‌റൂമിന്റെ വാതിൽ അടച്ചു.. എന്നാൽ അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ട് അവനു ചിരി വന്നു..

അവൻ ഡ്രസ്സ്‌ മാറ്റി ഒരു ബനിയനും ഷോർട്സും എടുത്തിട്ടു ഫോണും എടുത്തു ബെഡിൽ ഇരുന്നു phone സ്ക്രോൽ ചെയ്യാൻ തുടങ്ങി... കുറച്ചു കഴിഞ്ഞതും മാളു വാഷറൂമിൽനിന്നും ഇറങ്ങി.. അവനെ മൈൻഡ് ആക്കാതെ കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു.. സിന്ദൂര ചെപ്പ് തുറന്നു സിന്ദൂരം എടുക്കാൻ നോക്കിയതും അതിൽനിന്നും കാശിയുടെ വിരലുകൾ ഒരൽപ്പം സിന്ദൂരം എടുത്തു അവളുടെ നെറ്റിയിൽ ചാർത്തി.. അവൻ അവളുടെ പുറകിലൂടെ വന്നതിനാൽ അവൾക്കു ഒന്നു അനങ്ങാൻ പോലും കഴിഞ്ഞില്ല..

. "നീ തല ശെരിക്കും തൂവർത്തിയില്ലേ പെണ്ണെ..''വെള്ളം ഇറ്റിറ്റു വിസ്ഹ്ന്ന അവളുടെ മുടിഴിയകളെ നോക്കി പറഞ്ഞുകൊണ്ട് അവളുടെ തോളിൽ കിടന്നാൽ തോർത്ത്‌ എടുത്തു അവളുടെ തലമുടിയുടെ അറ്റം തൂവാർത്താൻ തുടങ്ങി.. അവൾ ഒരു ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി നിന്നു.. ഇത്രെയും നേരം ഉള്ളിലുണ്ടായിരുന്ന ദേഷ്യം എല്ലാം അലിഞ്ഞുപോകുംപോലെ അവൾക്കു തോന്നി... "ഔച്... ഔച്ചു.."പെട്ടന്ന് മാളു തുമ്മാൻ തുടങ്ങി..

ഒന്നു തുമ്മി കുറച്ചു കഴിയുമ്പോഴേക്കും വീണ്ടും വീണ്ടും അവൾ തുമ്മാൻ തുടങ്ങി... "ഇതാ ഞാൻ പറഞ്ഞെ.. മഴ കൊള്ളാതെ കേറി പോവാൻ.. അപ്പൊ അവൾക്കു പിന്നെ നനയണം.. നിന്നെ എന്താ ചെയ്യണ്ടേ.."അവന്റെ ശകരാ വാക്കുകൾ കേട്ടതും അവൾ പറ്റിപ്പോയി എന്നാ രീതിയിൽ നിസ്സഹായതയോടെ അവനെ നോക്കി.. "ച്ചും..."വീണ്ടും തുമ്മൽ.. അവനാണെങ്കിൽ അവളുടെ എക്സ്പ്രഷന്നും തിന്നാലും എല്ലാം കൂടി കണ്ട് ചിരിപ്പൊട്ടി നിൽപ്പാണ്.. "മ്മ്.. വാ നീ എന്തെങ്കിലും കഴിച്ചായിരുന്നോ.

.''അവൻ അവളുടെ തോളിൽ കയ്യിട്ടുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.. അവൾ ഇല്ല എന്നാ അർത്ഥത്തിൽ തല ആട്ടി.. അവൻ അവളെയുംകൊണ്ട് അടുക്കളയിലോട്ട് പോയി.. മാളു ആണെങ്കിൽ ഇടക്ക് ഇടക്ക് തുമ്മുന്നും ഉണ്ട്.. *************** വീട്ടിൽ നിന്നും ഒരു രണ്ടു മുന്ന് മണിക്കൂർ യാത്ര ചെയ്തു വേണമായിരുന്നു എയർപോർട്ടിൽ എത്താൻ.. എയർപോർട്ടിൽ എത്തി അവിടുത്തെ പരിപാടി എല്ലാം കഴിഞ്ഞു മനുവും കിച്ചുവും ഫ്ലൈറ്റിൽ കേറി..

ഫ്ലൈറ്റ് ടേക്ക് ഓഫീനു മുന്നേ ഒരു എയർഹോസ്റ്റേഴ്സ് വന്നു അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി... കിച്ചു ബെൽറ്റ്‌ ഓക്കെ നേരെ ഇട്ടു ഇരുന്നു.. ഫ്ലൈറ്റ് ടേക്ക് off ചെയ്യാൻ തുടങ്ങിയതും കിച്ചുവിനെ എന്തെന്നില്ലാത്ത പേടി വന്നു മൂടി.. അവളുടെ ഹൃദയം പഞ്ചാരിമേളം അടിക്കാൻ തുടങ്ങി... അവളൻപോലും അറിയാതെ അവളുടെ കൈ അടുത്തിരുന്നു മനുവിന്റെ കൈയിൽ മുറുകി.. കൈ വല്ലാതെ വേദനിച്ചപ്പോൾ ആണ് മനു കൈയിലേക്ക് നോക്കിയത്.. അപ്പോൾ ഉണ്ട്..

കണ്ണ് രണ്ടും ഇറുകെ പൂട്ടി.. കൈ തന്റെ കൈയിൽ ശക്തിയായി പിടിച്ചിരിക്കുന്ന കുച്ചുവിനെ കാണുന്നത്.. അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... അവൻ ഒരു ചിരിയാലേ അവളെ നോക്കിയിരുന്നു... ഫ്ലൈറ്റ് takeoff ചെയ്ത് കുറച്ചു കഴിഞ്ഞതും കിച്ചു പതിയെ കണ്ണുകൾ ചിമ്മി തുറന്നു.. നോക്കുമ്പോഴേ കാണുന്നത് തന്നെ നോക്കി പേടിപ്പിക്കുന്ന മനുവിനെ ആണ്... "ഈ കാലൻ എന്തിനാണാവോ ഇന്നേ നോക്കി പേടിപ്പിക്കുന്നെ🙄🙄... ഞാൻ എന്നാ തെറ്റാ ചെയ്തേ..🤔"അവൾ മനസ്സിൽ ഓരോന്നും ചിന്തിച്ചു തിരിച്ചു അവനെയും തുറിച്ചു നോക്കി.

. അവൻ വീണ്ടും കുർപ്പിച്ചു അവളുടെ കൈ ഇരിക്കുന്ന ഭാഗത്തേക് നോക്കിയതും അവളും അങ്ങോട്ട് നോക്കി അപ്പോഴാണ് ഇത്രെയും നേരം അവന്റെ കൈയിൽ പിടിച്ചൻ താൻ ഇരുന്നത് എമ്മ ബോധം അവൾക്കു വന്നത്.. അവൾ അബത്തം പറ്റിയപോലെ നാവ് കടിച്ചു...കൈ എടുത്തു പുറത്തേക്ക് നോട്ടം മാറ്റി... "ശേ കിച്ചു ണി എന്ത്‌ പണിയാ കാട്ടിയെ.. പേടി ഉണ്ടെന്നൊക്കെ വെച്ച്.. ഇങ്ങനെ ഓക്കെ ചെയ്യാവോ.😕. ശേ ഒന്നുമില്ലെങ്കിലും ആ കാലന്റെ കൈയിൽ പിടിക്കാവോ.. ഇനി എങ്ങനെ അയാളുടെ മുഖത്തു നോക്കും😒.. ശേ നാണം കേട്ടു😐.. ഈ വൃത്തികെട്ട കൈ.. എന്നാലും ശേ..😔 എനിക്ക് എന്തിന്റെ സൂക്കേടായിരുന്നു...

"കക്ഷി പുറത്തോട്ടു നോക്കി ഈ പിറുപിറുക്കൽ തന്നെ ആണ്.. ഇടക്ക് ഇടം കണ്ണിട്ട് അവനെയും നോക്കുന്നുണ്ട്... എന്നാൽ മനു അവളെ മൈൻഡ് ചെയ്യുന്നേ ഇല്ല.. അവൾക്കു ആണെങ്കിൽ അവന്റെ കൈയിൽ കേറി പിടിച്ചതിന്റെ ചമ്മൽ കാരണം അവനെ ഫേസ് ചെയ്യാൻ ഒരു ചെറിയ ബുദ്ധിമുട്ടും ഉണ്ട്..അതുകൊണ്ട് തന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരിപ്പാണ് കിച്ചു.. അവൻ ആണെങ്കിൽ ലാപ്പിൽ എന്തോ വെല്ല്യ പണിയാണ്... എന്നാലും ഇടക്ക് കിച്ചുപോലും അറിയാതെ അവന്റെ കണ്ണുകൾ അവളിൽ എത്തുന്നുണ്ട്.. അവൾ നോക്കുമ്പോൾ സ്ഥിരം ഉള്ള ദേഷ്യവും ഇടും............തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story