പ്രണയാർദ്രമായി 💕 ഭാഗം 4

pranayardramay

രചന: മാളുട്ടി

അപ്പോൾ പുറത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ഒച്ച കേട്ടു... എല്ലാവരും പുറത്തേക്ക് പോയി... വണ്ടിയിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ട് ദേവു ഞെട്ടി.

"ദൈവമേ ഈ കുരിശ് എന്താ ഇവിടെ.😲. "ദേവു കി ആത്മ

"അതിനു നീ ഇയാളെ നേരത്തെ അറിയുവോ.."മാളു

അപ്പോഴാണ് ആത്മഗത്തിച്ചത് കുറച്ചു ഒച്ചത്തിൽ ആണെന്ന് ദേവൂവിനു കത്തിയത്.. അവള് അതിനു ഒന്നു നാക്ക് കടിച്ചു ചമ്മിയ പോലെ..എന്നിട്ട് നല്ല അസൽ ഇളിയും മാളുവിന്‌ കൊടുത്തു..

"മ്മ്..."

"എങ്ങനെ..?? "

"അതൊക്കെയുണ്ട്... 😌"

കാശി വണ്ടിയിൽ നിന്നും ഇറങ്ങിയ ആളുടെ അടുത്തേക്ക് നടന്നു... അവനുമായി കുറച്ചു സംസാരിച്ചു അവനെ കൊണ്ട് കേറിവന്നു..

"ആരാ കാശി ഇത്.. "ശേഖർ

"എന്റെ ഫ്രണ്ട് ആണ് മുത്തച്ഛ.. acp ആണ്.."

"ഹായ്‌ മുത്തച്ഛ.. ഞാൻ ഹരി.. "

"മോൻ വാ അകത്തേക്ക് ഇരിക്കാം.. "

"വേണ്ട മുത്തച്ഛ ഞാൻ കാശിയെ ഒന്നു കാണാൻ വന്നതാ.. "

"എന്നാ നിങ്ങൾ പോയി എന്താന്ന് വെച്ച സംസാരിച്ചോ.. "

ഹരി കാശിയുടെ ഒപ്പം പോവാൻ നിന്നതും പെട്ടന്ന് എന്തോ കണ്ടപോലെ ഒന്നുടെ തിരിഞ്ഞു നോക്കി.. അവടെ ഒളിഞ്ഞു നിന്നു നോക്കുന്ന ദേവുവിനെ കണ്ടതും അവന്റെ ഓർമ്മകൾ രണ്ടുമുന്ന് ദിവസം പുറകോട്ട് പോയി...

"ഡോ.. വണ്ടി നിർത്തടോ തനിക്ക് എന്താ കണ്ണുകാണില്ലേ.. 😡"ദേവു

ഹരി വണ്ടി നിർത്തി തിരിഞ്ഞു നോക്കി.. ഒരു കൊച്ചു സുന്ദരി വൈറ്റ് കുർത്തി ആണ് വേഷം.. തന്റെ ബുള്ളെറ്റ് ആ വഴിയേ പോയപ്പോ തെറിച്ച വെള്ളം അവളുടെ വൈറ്റ് കുർത്തിയുടെ താഴ്ഭാഗത്തെ നിറവും പാന്റിന്റെ നിറവും മാറ്റിട്ടുണ്ട്..ഡ്രെസ്സിൽ ചെളിയായതിന്റെ ദേഷ്യം അവളുടെ മുഖത്തു നന്നായി കാണാം...

"ഡോ..താൻ എന്നാ വായും പൊളിച്ചു നിൽകുവാ..."

"എന്റെ പൊന്നുകൊച്ചേ അറിയാതെ പറ്റിയതാ sorry... "

"അല്ല ഈ ബുള്ളറ്റിൽ കേറി എന്നുകരുതി തന്റെ കണ്ണിന്റെ കാഴ്ചശക്തി പോയോ.. ഞാൻ വഴിക്കൂടേ വരുന്നത് കാണാൻ തനിക്ക് കണ്ണോണ്ടായിരുന്നില്ലേ.. 😡"

"എടി പെണ്ണെ ഞാൻ പറഞ്ഞു കണ്ടില്ലന്നു.. കൂടുതൽ വിളച്ചിൽ എടുക്കാൻ വന്നാൽ ഉണ്ടല്ലോ..😡മര്യതക്ക് വീട്ടിൽ പോവാൻ നോക്കടി.. "അവന് ദേഷ്യത്തോടെ പറഞ്ഞു..

"ഓ... ഈ റോഡ് ഇയാളുടെ അപ്പന്റെ വകയാണല്ലോ..എന്റെ ഡ്രെസ്സിൽ ചെളി തെറിപ്പിച്ചിട്ട് എന്നോട് ചുടാവുന്നു... തന്നെ എന്നെങ്കിലും എന്റെ കൈയിൽ കിട്ടുവെടോ അന്ന് കാണിച്ചു തരാം ഈ ദേവു ആരാന്നു 😏.."ദേവു പിറുപിറുത്തു..

"എന്തേലും പറഞ്ഞായിരുന്നോ.."

"മ്മച്... "ദേവു വേഗം അവിടുന്ന് പോയി..

ഇത് ഓർത്തപ്പോൾ ഹരിയുടെ ചുണ്ടിൽ ചിരി വന്നു...

ഇവൾ ഇവന്റെ ആരാണാവോ 🤔 ഇനി അനിയത്തിയെങ്ങാനും ആണോ 🙄വെറുതെയല്ല പെണ്ണിന് ഇത്ര ധൈര്യം...ഹരി മനസ്സിൽ ചോദിച്ചു...

"നീ എന്നാ ആലോചിച്ചു നിക്കുവാ വന്ന കാര്യം പറയടാ "കാശി

"നിന്റെ സസ്പെന്ഷൻ പിൻവലിക്കാൻ ഉള്ള എന്തൊക്കെയോ തീരുമാനങ്ങൾ നടക്കുന്നുണ്ട്... അതികം വൈകാതെ പിൻവലികുമെന്ന തോന്നുന്നേ.."

ഹരി പറഞ്ഞത് കേട്ടതും കാശി പലതും മനസ്സിൽ ഉറപ്പിച്ചു..

"നീ എന്താടാ ആലോചിക്കുന്നേ.. "

"ഒന്നുമില്ലടാ.. സസ്പെന്ഷൻ പിൻവലിച്ചിട്ട് വേണം എനിക്ക് ചിലത് ചെയ്യാൻ... "

"മ്മ്.. "

അവർ കുറച്ചു നേരം കൂടി സംസാരിച്ചു കഴിഞ്ഞ് ഹരി അവിടുന്ന് പോയി...


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

"ടി ദേവു.. നീ എവിടെയാ ഇന്ന് കോളേജിൽ പോവുന്നില്ലേ..അനുവും കിച്ചുവും റെഡിയായി ആയി.."ബിന്ദു

"ഞാൻ ഇന്ന് പോണില്ല.."ദേവു

"അതെന്താ.."ബിന്ദു

"എനിക്ക് എന്താന്ന് അറിയില്ല രാവിലെ എണീറ്റപ്പോൾ മുതൽ ഒടുക്കത്തെ നടുവേദന..."ദേവു

"ഇന്ന് നടുവേദന ആണോ... സാധാരണ വയറുവേദന ആണല്ലോ പതിവ്.. 🙄"കിച്ചു

"ഞാൻ വേദന ഒന്നു മാറ്റിപ്പിടിച്ചതാ.. 😌"

"ഇതുപോലൊരു മടിച്ചി... "ബിന്ദു തലയിൽ കൈ വെച്ച പറഞ്ഞു..

"അവളിലെങ്കിൽ വേണ്ട നിങ്ങൾ വാ ടൈം ആവുന്നു.."സത്യ അനുവിനെയും കിച്ചുവിനെയും കൂട്ടി കാറിൽ പോയി..അവര് പോയതും ദേവു മാളുവിന്റെ റൂമിലേക്ക് പോവാൻ സ്റ്റെപ് കേറി..

"നീ എന്തായാലും മടിപിടിച്ചു ഇരിക്കുവല്ലേ മാളുവിനെയും കൂട്ടി അമ്പലത്തിൽ പോയിട്ട് വാ.."ബിന്ദു പുറകിന്നു വിളിച്ചു പറഞ്ഞു.. അവള് അത് കേട്ടതും പെട്ടന്ന് ഓടി റൂമിലേക്ക് പോയി..

"മാളു ചേച്ചി..."

"അപ്പൊ നീ പോയില്ലേ.. 🙄"

"ഞാൻ പോവാണായിരുന്നോ.. "

"അതല്ല.. നീ എന്താ കോളേജിൽ പോവാതിരുന്നേ അവരൊക്കെ പോയല്ലോ.. "

"എനിക്ക് തോന്നിയില്ല.. അതുകൊണ്ട് പോയില്ല... ചേച്ചി വെറുതെ  ഇരിക്കുവാണോ.. "

"ഹാം.. "

"എന്നാ നമ്മുക്ക്  അമ്പലത്തിൽ പോയാലോ.. "

"അതിനെന്താ ഞാൻ റെഡി.. "
മാളുവും ദേവൂവും അമ്പലത്തിൽ പോവാൻ റെഡിയായി വന്നു...റെഡ് ദാവണി ആയിരുന്നു മാളുവിന്റെ വേഷം.. കൈയിൽ നിറയെ കുപ്പിവളകളും കഴുത്തിൽ ഒരു കുഞ്ഞു മാലയും.. ആ വേഷത്തിൽ അവള് കൂടുതൽ സുന്ദരി ആയി...

"മോൾക് ഇത് നന്നായി ചേരുന്നുണ്ടല്ലോ.. "ദേവി മാളുവിന്റെ തടിയിൽ പിടിച്ചു പറഞ്ഞു.. മാളു അതിനു ചിരിച്ചു..

"അപ്പൊ എനിക്ക് എന്താ ചേരില്ലേ.."ദേവു

"എന്റെ ദേവൂട്ടി എന്തിട്ടാലും സുന്ദരി അല്ലെ.."ദേവി

"എന്നാ നിങ്ങൾ പോയിട്ട് വാ..."കല്യാണി

അപ്പോഴാണ് പുറത്തുനിന്നു ഫോൺ ചെയ്തു കഴിഞ്ഞ് കാശി കേറി വരുന്നത്.. ഒരു നിമിഷം അവന്റെ കണ്ണ് മാളുവിൽ ഉടക്കി..പണ്ടത്തെ തന്റെ വഴക്കാളിയായ മാളുവിനെ അവന് ഒരു നിമിഷം ഓർത്ത് പോയി... എന്തെങ്കിലും പറഞ്ഞു തന്നെ കാണുമ്പോൾ ഒക്കെ വഴക്ക് ഉണ്ടാകുകയും താൻ എന്തെങ്കിലും കുരുത്തക്കേട് കാട്ടിയാൽ വീട്ടിൽ വന്നു അത് പറഞ്ഞു കൊടുത്ത് അടി വാങ്ങി തരുന്ന ആ കുറുമ്പി പെണ്ണിനെ... പെട്ടന്ന് എന്തോ ഒരുൾപ്രേരണയിൽ അവന് മിഴികൾ അവളിൽ നിന്നും എടുത്തു...

"രണ്ടുപേരെയും കാണാൻ നല്ല ഭംഗി ഉണ്ടല്ലേ കാശി..."ദേവി

അവന് അതിനു മറുപടി ഒന്നും നൽകാതെ മുകളിലേക്ക് കേറി പോയി...അത് മാളുവിൽ ചെറിയ വിഷമം ഉണ്ടാക്കി..അവർ രണ്ടുപേരും അമ്പലത്തിലേക്ക് ഇറങ്ങി...ദേവുവിന് നടക്കാൻ ഇഷ്ട്ടം ആയതുകൊണ്ട് രണ്ടുപേരും നടന്നാണ് പോയത്... പാടവരമ്പിലുടെ വർത്തമാനം പറഞ്ഞു രണ്ടുപേരും നടന്നു..അമ്പലത്തിൽ കേറി തൊഴുതു..

എന്റെ കൃഷ്ണ ഇനിയും നിനക്ക് എന്നെ പരീക്ഷിച്ചു മതിയായില്ലേ... എന്നാ നീ എനിക്കെന്റെ കിച്ചുവേട്ടനെ തരുവാ... ഒരു നോക്ക് കൊണ്ടുപോലും എന്നെ ഏട്ടൻ പരിഗണിക്കുന്നില്ലല്ലോ.. നിനക്ക് അറിയാലോ ഓർമ വെച്ച കാലം മുതൽ മനസ്സിൽ കേറികൂടിയതാ എത്ര ശ്രമിച്ചിട്ടും അറുത്തു മാറ്റാൻ ആവുന്നില്ല...ഇനിയും എന്നെ പരീക്ഷിക്കല്ലേ കണ്ണാ.. എനിക്ക് മാത്രവായി ഇനിയെങ്കിലും എന്റെ കിച്ചേട്ടനെ തരണേ... മാളു മനസ്സിൽ പ്രാർത്ഥിച്ചു.. പ്രസാദവും വാങ്ങി ദേവുവിനോപ്പം പുറത്തേക്ക് ഇറങ്ങി...ഓരോന്നും പറഞ്ഞു കണ്ട പുല്ലിനോടും കാടിനോടും വാർത്തമാനവും പറഞ്ഞു വളരെ സന്തോഷത്തോടെ ആണ് രണ്ടുപേരുടെയും നടപ്പ്...

പെട്ടന്ന് ഒരു ജീപ്പ് അവരുടെ മുന്നിൽ വന്നു നിന്നു...

"അല്ല ഇതാര് ദേവികയോ... അമ്പലത്തിൽ പോയി വരുവായിരികും അല്ലെ.."ശരൺ അവളെ മൊത്തത്തിൽ ഒന്നു നോക്കി പറഞ്ഞു...

"അല്ലടാ നിന്റെ ഒക്കെ ശവടക്കിന്‌ പോയിട്ട് വരുവാ ..."ദേവു ദേഷ്യത്തിൽ പറഞ്ഞു...

"എങ്ങനെ ചുടാവാതെ ദേവൂട്ടി... ഇതേതാ ഈ പെണ്ണ് ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ..."ശരൺ

"ഇതോ ഇത് മാളുവേച്ചി എന്റെ കാശിയേട്ടന്റെ പെണ്ണാ.. എന്തെ.."ദേവു

"ഓ...അപ്പൊ ഇതാണ് ആ ബാംഗ്ലൂർകാരി... മ്മ് ഒന്നു പോയാൽ എന്താ അതിനേക്കാൾ അടിപൊളി സാധനത്തെ അല്ലെ അവന് കിട്ടിയേക്കുന്നെ..."ശരൺ ഒരു വശ്യമായ ചിരിയോടെ പറഞ്ഞു..

"ഡോ സൂക്ഷിച്ചു സംസാരിക്കണം.."മാളു അവനു നേരെ വിരൽ ചുണ്ടി പറഞ്ഞു..

"നീ ഈ ശരൺ സേതുമാധവ് നേരെ വിരൽ ചുണ്ടാൻ മാത്രം അയോടി.."അവന് ജീപ്പിൽ നിന്നും ഇറങ്ങി..
ദേവുവിന്റെയും മാളുവിന്റെയും ഉള്ളിൽ പേടി നിറഞ്ഞു... എന്ത്‌ ചെയ്യണം എന്നറിയാതെ അവർ അവിടെ നിന്നു........തുടരും... 😌

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story