പ്രണയാർദ്രമായി 💕 ഭാഗം 5

pranayardramay

രചന: മാളുട്ടി

നീ ഈ ശരൺ സേതുമാധവ് നേരെ വിരൽ ചുണ്ടാൻ മാത്രം അയോടി.."അവന് ജീപ്പിൽ നിന്നും ഇറങ്ങി..
ദേവുവിന്റെയും മാളുവിന്റെയും ഉള്ളിൽ പേടി നിറഞ്ഞു... എന്ത്‌ ചെയ്യണം എന്നറിയാതെ അവർ അവിടെ നിന്നു....


ഒരു വണ്ടിയുടെ ഒച്ച കേട്ട് ദേവൂവും മാളുവും അങ്ങോട്ട് നോക്കി... താറിൽ വരുന്ന കാശിയെ കണ്ടതും അവർക്ക് കുറച്ചു ആശ്വാസമായി....അവരുടെ മുഖത്തെ പേടി മാറുന്നത് കണ്ട് ശരൺ അവർ നോക്കുന്ന ഭാഗത്തേക്ക് നോക്കി കാശിയെ കണ്ടതും അവന്റെ കണ്ണുകൾ ചുവന്നു...കാശി താറിൽ നിന്നും ഇറങ്ങി..

"നിങ്ങൾ എന്താ ഇവിടെ നിൽക്കുന്നെ.. "കാശി

"അത് പിന്നെ ഏട്ടാ.."

"ഹാ അതെന്ന ചോദ്യവ കാശി ഞാൻ ഇവിടെ നില്കുന്നത് കണ്ടിട്ടും നിനക്ക് മനസിലായില്ലേ.. "ദേവുവിനെ പറയാൻ സമ്മതിക്കാതെ ശരൺ ഇടക്ക് കേറി പറഞ്ഞു...

"ശരൺ നിന്നോട് സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ല.."കാശി ദേഷ്യത്തിൽ പറഞ്ഞു..

"എനിക്കും നിന്നോട് സംസാരിക്കണം എന്നില്ല കാശി എനിക്ക് ദേ ഇവരെ മതി..."ശരൺ മാളുവിനെയും ദേവുവിനെയും ഒന്നു മൊത്തത്തിൽ നോക്കി പറഞ്ഞു.. അവന്റെ നോട്ടം കണ്ട് അവർ മുഖം തിരിച്ചു...

"മാളു.. ദേവുവിനെയും കൂട്ടി പോ.."കാശി

മാളു എന്നാ ആ വിളി അവളുടെ ഉള്ളിൽ ഒരു സന്തോഷം നിറഞ്ഞു... ഇവിടെ വന്നശേഷം ആദ്യമായിട്ടാണ് മാളു എന്നവൻ വിളിക്കുന്നത്... മാളു ദേവുവിനെയും കൂട്ടി നടക്കാൻ തിരിഞ്ഞതും ശരൺ അവളുടെ കൈയിൽ കയറി പിടിച്ചു...മാളു തലയുയർത്തിനോക്കിയതും കാണുന്നത് വേദന കൊണ്ട് കരയുന്ന ശരണിനെ ആണ്... കാശിയുടെ കൈ ശരണിന്റെ കൈയിൽ മുറുകിയിരുന്നു..ആ കൈയകൾ കാശി തിരിച്ചു... കുറച്ചു കഴിഞ്ഞതും ശരണിന്റെ മുഖത്തു പുച്ഛം നിറഞ്ഞു... മാളു നോക്കുമ്പോൾ കാശിക്ക് ചുറ്റും ഗുണ്ടകൾ നില്കുന്നതാണ് കണ്ടത്....

കാശി ശരണിന്റെ കൈ അവന്റെ കഴുത്തിനു കുറുകെ വെച്ച് കാശിയുടെ മുട്ട് വെച്ച അവന്റെ കാലിന്നിട്ടു കൊടുത്തു... ശരൺ നിലത്തു വീണു...

"അടിച്ചു വീഴ്ത്താട അവനെ.."നിലത്തുനിന്നും എണിറ്റുകൊണ്ട് ശരൺ പറഞ്ഞു...കാശി മുണ്ട് മടക്കി കുത്തി..ജുബൈയുടെ കൈമടക്കി വെച്ചു...

ഒരു ഗുണ്ട കാശിക്ക് നേരെ പാഞ്ഞു വന്നു.കാശിയുടെ വയറുനിട്ടു കൊടുത്തു.. കാശി ഒന്നു പുറകോട്ട് വേച്ചുപ്പോയി.. അവൻ മുന്നോട്ട് വന്നു അവനെ അടിച്ച ആ ഗുണ്ടയുടെ നെഞ്ചേനിട്ട് പഞ്ച് ചെയ്തു.. ആ ഗുണ്ടയുടെ കൈ പുറകോട്ട് തിരിച്ചു... അപ്പോഴേക്കും വേറെ ഒരുത്തൻ കാശിക്ക് നേരെ വന്നു കാശി അവന്റെ കൈയിൽ പിടിച്ചു മുട്ട്കൊണ്ട് അവന്റെ കാലിന്നിട്ട് കൊടുത്തു.. ശേഷം അവന്റെ പുറത്തിനിട്ട് മുട്ട് വെച്ച് കൊടുത്തു...അവന് മുന്നോട്ട് വീണു... വേറൊരുത്തന്റെ വയറിനിട്ടും നെഞ്ചിന്നിട്ടും മുഖത്തിനിട്ടും കൊടുത്തു...
"കിച്ചേട്ടാ......"മാളുവിന്റെ വിളികേട്ട് കാശി തിരിഞ്ഞതും ശരൺ ഒരു കത്തികൊണ്ട് അവന്റെ അവന്റെ വയറിന്നിട്ട് കുത്താൻ ആഞ്ഞു കാശി അത് കൈ കൊണ്ട് തടയാൻ ശ്രെമിച്ചതിനാൽ അവന്റെ കൈമസിലിനിട്ട് കിട്ടി... കാശിയുടെ ജൂബയിലൂടെ രക്തം പൊടിഞ്ഞു... കാശി ശരണിന്റെ കൈ തിരിച്ചു ശരണിനു നേരെ കൈ ഓങ്ങി...

""കാശിയേട്ട... വേണ്ട...""ദേവു
"കിച്ചേട്ടാ plz വേണ്ട...."മാളു കരഞ്ഞുകൊണ്ട് അവന്റെ കൈയിൽ പിടിച്ചു തടഞ്ഞുകൊണ്ട് പറഞ്ഞു...

"ഇവര് പറഞ്ഞതുകൊണ്ട് ഞാൻ നിന്നെ വെറുതെ വിടുവാ...."കാശി അവന്റെ കൈയിൽ നിന്നും കത്തി ദൂരേക്ക് എറിഞ്ഞു ശരണിനെ നിലത്തേക്ക് ഇട്ട് പറഞ്ഞു...

കാശി ഫോൺ എടുത്ത് സേതുവിനെ വിളിച്ചു...

📱"ഡോ സേതുമാധവ തന്റെ മോനും പിന്നെ താൻ തീറ്റി പൊട്ടുന്ന കുറച്ചു ഗുണ്ടകളും ഇവിടെ കവലയിൽ കിടക്കുന്നുണ്ട്... വേണങ്കിൽ വന്നു വാരിഎടുത്തോണ്ട് പൊക്കോ.."കാശി ഫോൺ കട്ട് ചെയ്ത് വണ്ടിയിൽ കേറി... മാളുവിന്റെയും ദേവുവിന്റെയും മുന്നിൽ കൊണ്ടുവന്നു നിർത്തി...

"നോക്കി നിക്കണ്ട് വണ്ടിയിൽ കേറടി..."അത് ഒരു അകഞ്ജയായിരുന്നു...

ദേവൂവേഗം ബാക്കിൽ കേറി..മാളു ആണേൽ കിളിപോയപോലെ നിൽപ്പാണ്..

"ഇനി നിന്നോട് പ്രേത്യേകം പറയണോ... കേറാടി..."കാശി അലറിയതും അവള് പേടിച്  ഫ്രന്റിൽ കേറി... കാശിയുടെ താർ ശ്രീമംഗലം ലക്ഷ്യമാക്കി മുന്നോട്ട് നിങ്ങി....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


വണ്ടി ശ്രീമമംഗലത്ത് എത്തിയതും മാളു ഇറങ്ങി...ഉള്ളിലേക്ക് കേറി പോയി.. കാശിയും ദേവൂവും ഇറങ്ങി വന്നതും കണ്ടത് തിണ്ണയിൽ നിൽക്കുന്ന രാജശേഖരെ ആണ്..

"ഏട്ടൻ പെട്ടു..."ദേവു കാശിക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു..കാശി അതിനു അവളെ ഒന്നു നോക്കി പേടിപ്പിച്ചു..അവർ ഉള്ളിലേക്കു കേറി..

"കാശി നിക്കട അവിടെ..."ശേഖർ

"എന്താ മുത്തച്ഛ.."കാശി

"ഇന്ന് ആരുമായി തല്ലുണ്ടാക്കിയിട്ടാടാ വരവ്.."

"ആ ശരണുമായിട്ടാണ്... അവന് നമ്മുടെ ദേവുവിനോടും മാളുവിനോടും മോശമായിട്ട് പെരുമാറിയിട്ട.. "

"മ്മ്... അല്ല നിന്റെ കൈയിൽ എങ്ങനെയാ ബ്ലഡ്‌ വന്നേ... "

"അത് അടിയുടെ ഇടയിൽ പറ്റിയതാ.. "അവന് അതും പറഞ്ഞു റൂമിലേക്ക് പോയി... കുറച്ചു കഴിഞ്ഞതും ഡോറിൽ ഒരു കോട്ട് കേട്ട് അവൻ ഡോർ തുറന്നു...മുന്നിൽ മാളുവിനെ കണ്ടതും.. അവൻ എന്തെന്നാ അർത്ഥത്തിൽ അവളെ നോക്കി... അവള് അവനെ first aid ബോക്സ്‌ കാട്ടി... അവൻ ഡോർ ഓപ്പൺ ചെയ്തു...

"അതെ കിച്ചേട്ടാ ഇവിടെ ഇരിക്കുവോ മുറിവ് ഒന്നു ക്ലീൻ ചെയ്യാൻ ആയിരുന്നു..."മാളു അവിടെയുള്ള ചെയറിലേക്ക് കൈ ചുണ്ടികൊണ്ട് പറഞ്ഞു..

"മാളു നീ ഇനി എന്നെ അങ്ങനെ വിളിക്കണ്ട.."

"അതെന്താ... ഇപ്പോൾ മാത്രം അല്ലല്ലോ ഇതിനുമുൻപ് ഞാൻ ഇവിടെ ഉണ്ടായിരുന്നപ്പോഴും കിച്ചേട്ടാ എന്നല്ലേ ഞാൻ വിളിച്ചോണ്ടിരുന്നേ... പിന്നെ ഇപ്പോ എന്താ.. "

"അങ്ങനെ വിളിക്കണ്ട എന്റെ നന്ദു എന്നെ വിളിച്ചോണ്ടിരുന്നതാ കിച്ചൻ എന്ന് അതുകൊണ്ട് നീ അത് വിളിക്കണ്ട..എല്ലാരും വിളിക്കുമ്പോലെ കാശി എന്ന്മതി . "അവൻ കടുപ്പിച്ചു പറഞ്ഞു..

മാളുവിന്‌ ചെറുതായി അത് വിഷമം ഉണ്ടാക്കി.. എങ്കിലും സങ്കടം ഉള്ളിൽ ഒതുക്കി..

"കിച്ചേ.. Sorry...കാശിയേട്ട ഈ ഡ്രസ്സ്‌ ഒന്നു ചേഞ്ച്‌ ചെയുവോ.. മുറിവ് ക്ലീൻ ചെയ്യാൻ എളുപ്പതിനാ.. "മാളു മടിയോടെ പറഞ്ഞു.. കാശി ഒരു ടീഷർട്ടും പാന്റും എടുത്ത് ബാത്‌റൂമിൽ കേറി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വന്നു... മാളു പതിയെ സൂക്ഷിച്ചു അവന്റെ മുറിവ് ക്ലീൻ ചെയ്തു.. പരുന്നും പഞ്ഞിയും വെച്ച് അവള് മുറിവ് കേട്ടി വെച്ചു...

"കൈ അതികം അനകാതെ നോക്കണേ.. മുറിവ് വേഗം ഉണങ്ങനാ..."മാളു അവിടുന്ന് first aid ബോക്സ്മായി പുറത്തേക്ക് നടന്നു.. അവളുടെ മനസ് കാശിയുടെ അടുത്ത ഇരിക്കാൻ അവളോട് അലമുറയിട്ട് പറഞ്ഞെങ്കിലും കാശിക്ക് താൻ അവിടെ ഇരിക്കുന്നതിനോട് തീരെ താല്പര്യം ഇല്ലന്ന് തോന്നിയതുകൊണ്ടാണ് അവള് അവിടുന്ന് ഇറങ്ങിയത്...


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

വൈകുനേരം ക്ലാസ്സ്‌ വിട്ടതും അനുവും കിച്ചുവും ബസ്സ്റ്റോപ്പിലേക്ക് നടന്നു... സത്യ അവിടെ വന്നാണ് അവരെ പിക് ചെയുന്നത്...

"കിച്ചു.. ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ ദേഷ്യപ്പെടുവോ..🙄."

"നീ കാര്യം പറ എന്നിട്ട് നോക്കാം ദേഷ്യപ്പെടണോ വേണ്ടയോന്ന്.. 😌"

"നീ എന്തിനാ മാളുവിനോട് ഇങ്ങനെ പെരുമാറുന്നത്.. അവള് എന്ത്‌ തെറ്റാ ചെയ്തേ.. 🤔"

"അത് വേറൊന്നും കൊണ്ടല്ലടി.. എന്തോ മനസ് മാളുവെച്ചിയോട് മിണ്ടാൻ സമ്മതിക്കുന്നില്ല... നന്ദുവേച്ചിയെ ഇത്രയും നാൾ ഏട്ടന്റെ പെണ്ണായി കണ്ടത് കൊണ്ടാവാം ആ സ്ഥാനത്തേക്ക് ഇപ്പോൾ മാളുവേച്ചി വരാൻ പോവാന്ന് അറിഞ്ഞപ്പോൾ എന്തോ മനസിന്‌ അഗികരിക്കാൻ ആവുന്നില്ല... പിന്നെ എട്ടായിക്ക് ഇഷ്ട്ടം അല്ലാത്ത ഒരാളോട് സംസാരിക്കാൻ എനിക്കും തോന്നുന്നില്ല.. അല്ലാതെ വേറൊന്നും കൊണ്ടല്ല... "കിച്ചു

"മ്മ്.. കുറച്ചെങ്കിലും നിനക്ക് മാളുവിനോട് മിണ്ടാൻ നോക്കാം... ഞാൻ നിർബന്ധിക്കുന്നില്ല..നീ ഇങ്ങനെ മിണ്ടാതിരിക്കുന്നത് മാളുവിനെ ഒരുപാട് സങ്കട പെടുത്തുന്നുണ്ട്..."അനു

"അറിയാം... ഞാൻ ശ്രെമിക്കുന്നുണ്ട്..."കിച്ചു

സത്യ വന്നതും അവർ കാറിൽ കേറി തറവാട്ടിലേക്ക് പോയി..


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


കാശിയുടെ മുറിവ് കണ്ട് കിച്ചു കാശിയെ ഒന്നു അനങ്ങാൻ പോലും സമ്മതിക്കാതെ ഇരിപ്പാണ്...

"കിച്ചു . എനിക്ക് ഒന്നും ഇല്ലടി.. നീ പോയി പഠിക്കാൻ ഉള്ളതൊക്കെ പഠിച്ചോ.. എനിക്ക് ഒന്നു ഉറങ്ങണം നല്ല ഷിണം ഉണ്ട്.."

കാശി പറഞ്ഞതും കിച്ചു അവളുടെ റൂമിലേക്ക് പോയി.. പഠിക്കാനും എഴുതാനും ഒക്കെ ഉള്ളത് തീർത്തു..അവള് സത്യയുടെ കൈയിൽ നിന്നും ഹൊറർ സിനിമയുടെ പെൻഡ്രൈവരും വാങ്ങി റൂമിൽ കേറി.. അത് ലാപ്ടോപ് ഇട്ടു കാണാൻ തുടങ്ങി.. പാതിരാത്രി ആയപ്പോഴേക്കും സിനിമ തീർന്നു... അപ്പോഴേക്കും അവള് നന്നായി പേടിച്ച് വിറച്ചു ... നേരെ ലാപ്ടോപ്പും off ആക്കി ലൈറ്റും നിർത്തി പുതപ്പെടുത്ത് തലവഴി ഇട്ട് കിടന്നു... തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക്കു ഉറക്കം വന്നില്ല... കുറച്ചു കഴിഞ്ഞു തലയിലൂടെ പുതപ്പും ഇട്ട് കട്ടിലിൽ നിന്നും വെള്ളം കുടിക്കാനായി കിച്ചു എണിറ്റു... രാത്രി ലൈറ്റ് ഇട്ടാൽ മുത്തച്ഛൻ വഴക്കുപറയും എന്ന് ഉറപ്പുള്ളത്കൊണ്ട് അവള് ടോർച്ചും എടുത്ത് താഴോട്ട് ഇറങ്ങി..ടോർച് ടേബിളിൽ വെച്ച് ജെഗിൽ നിന്നും വെള്ളം കുടിച് തിരിഞ്ഞപ്പോൾ പുറത്ത് ഒരു നിഴലനക്കം കിച്ചു കണ്ടു.. തോന്നലാവും ഇന്ന് കരുതി അവള് അത് മൈൻഡ് ആക്കിയില്ല... അവള് നേരെ സ്റ്റെപ് കേറാൻ നോക്കിയതും കാളിങ് ബെൽ അടിച്ചു..

എന്റെ കൃഷ്ണ ഇതിപ്പോ ആരാ ഈ നേരത്ത് 🙄🙄ഇനി വല്ല പ്രേതവും ആയിരിക്കുവോ.. 🤔🤔ഏയ്‌.. ഇനി കള്ളന്മാർ ആയിരിക്കുവോ.. ഏതായാലും ഒന്നു പോയി നോക്കാം  😌😌

കിച്ചു ഓരോന്നും മനസ്സിൽ വിചാരിച്ചുകൊണ്ട് മെയിൻ ഡോറിനടുത്തേക്ക് നടന്നു.. പതിയെ ഡോർ തുറന്നതും ആരെയും കണ്ടില്ല...അവള് പുതപ്പ് ഒന്നും കൂടെ തലലേക്ക് വലിച്ചിട്ട് ടോർച് മുന്നോട്ട് അടിച്ചു... മുന്നിൽ ഒരു രൂപം കണ്ടതും അവള് ഞെട്ടി ഒച്ചയിൽ കാറി.. മനു അവളുടെ ഒച്ചക്കെട്ട് തിരിഞ്ഞു നോക്കിയതും തലയിൽ പുതപ്പൊക്കെ ഇട്ടു ഒരു പെണ്ണ്.. പ്രേതം ആണെന്ന് കരുതി അവനും കാറി... രണ്ടുപേരുടെയും ഒച്ച കേട്ടു  തറവാട്ടിലെ ഓരോ ലൈറ്റ്റുകളായി തെളിയാൻ തുടങ്ങി...........തുടരും... 😌

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story