പ്രണയാർദ്രമായി 💕 ഭാഗം 6

രചന: മാളുട്ടി

രണ്ടുപേരുടെയും ഒച്ച കേട്ടു  തറവാട്ടിലെ ഓരോ ലൈറ്റ്റുകളായി തെളിയാൻ തുടങ്ങി....എല്ലാവരും ഹാളിലേക്ക് വന്നതും കാണുന്നത് മനുവിനെ കണ്ട് പേടിച് കാറുന്ന കിച്ചുവിനെ ആണ്....

"ചേച്ചി.... "ദേവു അവളുടെ തോളിൽ തട്ടി വിളിച്ചു... കിച്ചു ഞെട്ടി തിരിഞ്ഞു നോക്കി..

"നീ ആയിരുന്നോ.."കിച്ചു ശ്വാസം ആഞ്ഞു വലിച്ചു ചോദിച്ചു..."പ്രേ.... പ്രേത... പ്രേതം.."അവള് വിക്കി പറഞ്ഞു...

"അയ്യേ എന്റെ പൊന്നു കിച്ചു അത് പ്രേതവും ഭൂതവും ഒന്നും അല്ല അത് മനു ആണ് 😌..."സത്യ

അവൾ പുറകോട്ട് തിരിഞ്ഞുനോക്കി മനുവിനെ കണ്ടതും ഒരു ഇളി പാസാക്കി... 😁😁

"രാത്രിയിൽ ഓരോരോ പ്രേതം സിനിമയും കണ്ട് ഓരോന്നും വിളിച്ചു പറഞ്ഞോളും....."ശ്രീദേവി

"അത് പിന്നെ..."കിച്ചു
(എടാ കാലമാട.... 😡മനുമോനെ നീ എല്ലാവരുടെയും മുന്നിൽ എന്നെ നാണം കെടുത്തിലെ നിനക്കിട്ടുള്ള പണി ഞാൻ തരുഡാ...)കിച്ചു കി ആത്മ..

"നീ എന്താടാ ലേറ്റ് ആയത്..."മാളു

"ട്രെയിൻ ലേറ്റ് ആയിരുന്നു അതാ... പിന്നെ എല്ലാവർക്കും ഒരു സർപ്രൈസ് തരാമെന്നു കരുതി വന്നതാ... അത് ഇങ്ങനെ ആവുമെന്ന് കരുതില 😌"മനു

എല്ലാവരും കിച്ചു ആക്കി ചിരിക്കാൻ തുടങ്ങി.. കിച്ചു അവിടുന്ന് മനുനെ പഴിച്ചുകൊണ്ട് ചവിട്ടിതുള്ളി റൂമിലേക്ക് പോയി...

"എങ്ങനെ ഉണ്ടായിരുന്നു യാത്ര.."മുത്തശ്ശി

"ഒരു കുഴപ്പവും ഇല്ലായിരുന്നു..എന്റെ ദേവയനികുട്ടി.."മനു മുത്തശ്ശിയുടെ കവിളിൽ പിച്ചുകൊണ്ട് പറഞ്ഞു..

"വെല്ല്യ കൂട്ടിയായി എന്നിട്ടും ഒരു മാറ്റവും ഇല്ലല്ലോ നിനക്ക്.."മുത്തശ്ശി അവന്റെ തലയിൽ തലോടി..

"മതി മതി അവനു യാത്ര ക്ഷിണം കാണും.. എല്ലാവരും പോയി കിടക്ക് ബാക്കി ഒക്കെ നാളെ സംസാരിക്കാം.. സത്യ അവന്റെ ആ ബാഗ് എടുത്തുവെക്ക്.. മ്മ് എല്ലാവരും പോയി കിടക്കാൻ നോക്ക്..."ശേഖർ കടുപ്പിച്ചു പറഞ്ഞതും എല്ലാവരും അവരവരുടെ  റൂമിലേക്ക് പോയി..മനുവും സത്യയും കൂടി അവന്റെ ബാഗ് ഒക്കെ റൂമിൽ ആക്കി.. (കാശിയോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല അതാണ് മുത്തച്ഛൻ സത്യയോട് പറഞ്ഞത് 😌)

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


"ഓ.... അവളുടെ ഒരു കിടപ്പ് കണ്ടില്ലേ.. നിന്നെ ഇന്ന് ശെരിയാക്കി തരാടി.."സത്യ ബെഡിൽ കിടക്കുന്ന അനുവിന്റെ നടുനോക്കി ഒരെണ്ണം കൊടുത്തു..

"ശ്ശോ നിങ്ങൾക്ക്😡 എന്നതാ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല.."അനു

"അവളുടെ ഒരു ഒറക്കം.. എടി ഒന്നുവില്ലേലും ഞാൻ ആ ബാഗ് എല്ലാം ചുമ്മന്ന് വന്നതല്ലേ.. ഒരു ഭാര്യ എന്നാ നിലയിൽ നിനക്ക് ഒരു ഗ്ലാസ്‌ വെള്ളം എനിക്ക് തന്നുടെ.. "സത്യ

"വെള്ളം വേണേൽ നിങ്ങൾക് എടുത്ത് കുടിച്ചാൽ പോരെ വെറുതെ എന്നെ എന്തിനാ എണീപ്പിച്ചേ.."അനു ഉറക്ക ചവടോടെ പറഞ്ഞു..

"അല്ലേലും നിന്നെ കെട്ടിയ എന്നെ പറഞ്ഞ മതി.. 🤧"സത്യ സ്വയം പഴിച്ചുകൊണ്ട് വെള്ളം കുടിച്ചു.. കേറി കിടന്നു...


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


"കിച്ചാ... ഇനി...എ.... എനിക്ക് ഒരു തിരിച്ചു വരവ് ഉണ്ടാവുമെന്ന് തോന്നുന്നില്ല..ആരോരും ഇല്ലാതിരുന്ന എനിക്ക് നീ എല്ലാമായിരുന്നു... നിന്റെ നന്ദു എന്നാ വിളിയിൽ ഞാൻ അലിഞ്ഞുപോകുമായിരുന്നു... പക്ഷെ വിധി എന്നെ അല്ല നിനക്ക് വിധിച്ചിട്ടുള്ളത്.. ആയിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ ഒന്നും നിന്നോട് പറയേണ്ടി വരുമായിരുന്നില്ല... ഞാൻ ഈ ലോകം വിട്ട് പോയാലും നീ സന്തോഷമായി ജീവിക്കണം..ഞാൻ സ്നേഹിച്ചവരെല്ലാം എന്നെ വിട്ട് പോയിട്ടേ ഉള്ളൂ.. നീ മാത്രമാ എന്നെ സ്നേഹിച്ചത്.. ആ നിന്നെ വിട്ട് എനിക്ക് പോകാൻ താല്പര്യം ഉണ്ടായിട്ടല്ല.. പക്ഷെ പോയെ പാറ്റു.. വിധി എനിക്ക് സമ്മാനിച്ചത് അതാണ്.. ഞാൻ ഇവിടുന്ന് പോയാലും നിനക്കായി വിധിച്ചാ ആ പെൺകുട്ടിയെ നീ സ്വി.... "അത്രെയും പറഞ്ഞപ്പോഴേക്കും നന്ദുവിന്റെ ചുണ്ടിൽ വിരൽ വെച്ച് അവൻ അരുതെന്ന് കാട്ടി..കുറച്ചു കഴിഞ്ഞതും അവളുടെ കൈകൾ അവന്റെ കൈയിൽ നിന്നും അടർന്നു ബെഡിലേക്ക് വീണു...

"നന്ദു....."

കാശി ഞെട്ടി എണിറ്റു... അവന്റെ കണ്ണുകൾ നിറഞ്ഞു തൂവി...
""എന്തിനാ നന്ദു നീ എന്നെ തനിച്ചാക്കി പോയത്... കഴിയുന്നില്ലടോ തന്നെ മറക്കാൻ.. ""അവൻ പതിയെ ബെഡിൽ ഇരുന്നു മൊഴിഞ്ഞു...


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

"സത്യേട്ടാ അനു എവിടെ.."കിച്ചു.. രാവിലെ എണീറ്റ് ചായകുടി ഒക്കെ കഴിഞ്ഞു അനുവിനെ തപ്പി ഇറങ്ങിയതാണ് കിച്ചു..

"അവൾ അവിടെ പോത്തുപോലെ കിടന്നുറങ്ങുന്നുണ്ട്.. 😌"

"എട്ടായി ഓഫീസിൽ പോവണോ 🙄"

"മ്മ്.."

"ഇന്ന് ശനിയാഴ്ച അല്ലെ.. എന്നിട്ടും അവധി ഒന്നും ഇല്ലേ 🤔"

"ഇന്ന് ഒരു ഇമ്പോര്ടന്റ്റ്‌ ഡീൽ ഉണ്ട് so പോയെ പറ്റു.. അനു എന്നിക്കുമ്പോൾ നീ പറഞ്ഞേക്ക്.. "

"ഒക്കെ എട്ടായി... "

അവൾ സത്യയുടെ റൂമിലേക്ക് പോവാൻ തിരിഞ്ഞതും ബാൽകാണിയിൽ ആരോ നില്കുന്നത് കണ്ട് അവൾ അങ്ങോട്ട് നടന്നു..മാളുവിനെയും മനുവിനെയും കണ്ടപ്പോൾ അവൾ ആ വാതിൽ പടിയിൽ തന്നെ നിന്നു...

"കാശിയേട്ടന്റെ കാര്യം എന്തായി.. എട്ടായിക്ക് നിന്നെ ഇഷ്ടമാണോ.. "മനു

"അറിയില്ലെടാ.. എനിക്ക് അങ്ങനെ തോന്നിയിട്ടും ഇല്ല.."മാളു സങ്കടത്തോടെ പറഞ്ഞു..

"പിന്നെ എന്തിനാ നീ ഇങ്ങനെ ഇവിടെ നിൽകുന്നെ... കാശിയേട്ടന് വേണ്ടി നിന്റെ ജീവിതം കളയുന്നെ.."മനു അൽപ്പം ദേഷ്യത്തോടെ ചോദിച്ചു...

"ഞാൻ കിച്ചേട്ടനെ സ്നേഹികുന്നില്ലെടാ.. പിന്നെ ഞാൻ സ്നേഹിക്കുമ്പോലെ കിച്ചേട്ടൻ എന്നെ സ്നേഹിക്കണം എന്ന് എനിക്ക് വാശി പിടിക്കാൻ ആവുമോ.. ഞാൻ കിച്ചേട്ടനെ സ്നേഹിക്കുമ്പോലെ കിച്ചേട്ടന് എന്നെ സ്നേഹിക്കാതിരിക്കാനും അവകാശം ഇല്ലേ.. പിന്നെ വാശിപിടിച്ചു നേടിയെടിക്കേണ്ട ഒന്നല്ലല്ലോ സ്നേഹവും പ്രണയവും... അത് ഒരാൾക്ക് മറ്റൊരാളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും തോന്നണ്ടതല്ലേ... ഞാൻ എവിടെ വന്നതുതൊട്ട് മനസിലാക്കിയ ഒരു കാര്യം ഉണ്ട്... കിച്ചേട്ടന് ഒരിക്കലും പെട്ടന്ന് എന്നെ സ്നേഹിക്കാൻ ആവില്ല.. കാരണം അത്രത്തോളം ആഴത്തിൽ കിച്ചേട്ടന്റെ മനസ്സിൽ നന്ദു പതിച്ചിട്ടുണ്ട്... ആ ഹൃദയത്തിൽ മറ്റൊരാളെ പ്രേതിഷ്ടിക്കുക അത്ര എളുപ്പമല്ല... പിന്നെ പ്രണയിക്കുന്ന ഒരാളെ നഷ്ട്ടപെടുബോൾ ഉള്ള ആ വേദന അത് ഞാൻ അനുഭവിച്ചിട്ടുണ്ട്.. കിച്ചേട്ടന് നന്ദുവിനെ ഇഷ്ട്ടം ആണെന്ന് അറിഞ്ഞ ആ നിമിഷം ഞാൻ അറിഞ്ഞതാണ് പ്രണയിക്കുന്ന ആളെ നഷ്ട്ടപെടുന്നതിന്റെ വേദന... എത്ര ശ്രമിച്ചിട്ടും കിച്ചേട്ടൻ ഉള്ളിൽ നിന്നും പോവാത്തതിനാലാണ് ഞാൻ എല്ലാവരുടെയും ഇടയിൽ നിന്നും മാറി നിന്നത്.... എന്റെ ഇഷ്ട്ടം അത് സത്യവാണേൽ കിച്ചേട്ടനെ എനിക്കാണ് വിധിച്ചതെങ്കിൽ ഉറപ്പായും എന്റെ കാത്തിരിപ്പിനു ഫലം ഉണ്ടാവും... കിച്ചേട്ടൻ എന്നെ സ്നേഹിക്കും... അത് വരെ ഞാൻ കാത്തിരിക്കും... "ഇത്രെയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു.. മനുവിനും തന്റെ ചേച്ചിയുടെ ഈ അവസ്ഥയിൽ വിഷമം തോന്നി... എന്നെങ്കിലും കാശിയേട്ടൻ തന്റെ ചേച്ചിയെ ഒന്നു മനസിലാക്കണേ എന്നവൻ അറിയാതെ പ്രാർത്ഥിച്ചു...

ഇതു വാതിലിനു മറവിൽ നിന്നും കേട്ട കിച്ചുവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു.. താൻ വിചാരിച്ചിരുന്നത്.. മാളുവെച്ചിക്ക് ചേട്ടനോട് തോന്നിയ ഇഷ്ട്ടം അത് നന്ദു മരിച്ചുപോയ സിംപതി കൊണ്ടാവും എന്നാണ്... അതിനും മുൻപ് ചേച്ചിക്ക് എട്ടായിയെ ഇഷ്ട്ടം ആണെന്ന് താൻ അറിഞ്ഞിരുന്നില്ല...

മനു തിരിഞ്ഞതും കിച്ചു വേഗം താഴോട്ട് ഇറങ്ങി പോയി....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഹോസ്പിറ്റലിലെ ബെഡിൽ കിടക്കുമ്പോഴും കാശിയോടുള്ള പക ശരണിന്റെ കണ്ണുകളിൽ നിറഞ്ഞു...

"നീ ആഗ്രഹിച്ചതും മോഹിച്ചതും ഒന്നും നിന്റെ കൈയിൽ അതികം നാൾ നിൽക്കാൻ ഈ ശരൺ സമ്മതിച്ചിട്ടില്ല.. ഇനിയും അങ്ങനെ തന്നെ ആയിരിക്കും... നീ ഇന്നും എന്റെ ശത്രു തന്നെയാ കാശി.. നീ എനിക്കിട്ട് തന്നതിന് ഇരട്ടിയായി ഈ ശരൺ നിനക്ക് തിരിച്ചു തന്നിരിക്കും...😡"ശരണിന്റെ കണ്ണുകൾ ചുവന്നു വന്നു... കാശിയോടുള്ള പകയാൽ അവന്റെ കൈകൾ ആ ബെഡിൽ മുറുകി...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

കിച്ചു അവിടുന്ന് നേരെ ചെന്നത് അടുക്കളയിലൊട്ടാണ്.. അവിടെ എല്ലാവരും ഫുഡ് ഉണ്ടാകുന്ന തിരക്കിൽ ആണ്.. അവൾ ഫ്രിഡ്ജ് തുറന്നു കുറച്ചു വെള്ളം എടുത്ത് കുടിച്ചു...

"മോളെ കിച്ചു..."കല്യാണി 

"എന്താ അമ്മായി..."

"നീ ഈ കോഫി മനുവിന് കൊണ്ടുപോയി കൊടുക്കുവോ... ഞാൻ കുറച്ചു തിരക്കിലാ അതാ.. "

"ഓ.. അതിനെന്താ ഞാൻ കൊടുക്കലോ.. "കിച്ചു ആ  കപ്പും വാങ്ങി ഡയിനിങ് ഹാളിലേക്ക് വന്നു... അവിടെ ടേബിളിൽ വെച്ചിരുന്ന ഉപ്പിന്റെ കുഞ്ഞി റ്റിനിൽ നിന്നും കുറച്ചു  ഉപ്പ് എടുത്ത് കോഫിയിലേക്ക് ഇട്ടു...

=നീ എന്നെ എല്ലാവരുടെയും മുന്നിൽ നാണം കെടുത്തുലെ ശെരിയാക്കി തരാം.. 😜)കിച്ചു കി ആത്മ

അവൾ കോഫിയുമായി മനുവിന്റെ റൂമിലേക്ക് നടന്നു... മനുവിനെ അവിടെ ഒന്നും കാണാതാനിനാൽ അവൾ ഉള്ളിലേക്ക് കേറി.. അപ്പോൾ അവിടെ ആരോടോ ഫോണിൽ സംസാരിച്ചോണ്ട് ഇരിക്കുന്ന മനുവിനെ കണ്ടത്.. കിച്ചു വന്നതുകൊണ്ട് അവൻ ഫോൺ കട്ട് ചെയ്തു...

"നീ എന്താ ഇവിടെ 🤨"മനു

"അമ്മായി കോഫി കൊടുക്കാൻ പറഞ്ഞു.. ദാ കോഫി.."കിച്ചു

അവൻ കോഫി വാങ്ങി.. ചുണ്ടോട് അടുപ്പിച്ചു...

"കുടിക്ക് വേഗം കുടിക്ക്... "കിച്ചു മനസ്സിൽ പറഞ്ഞു

അവൻ കൂടിച്ചതും കോഫിക്ക് നല്ല ഉപ്പ്.. അവൻ അവളുടെ മുഖത്തേക്ക് നോക്കി.. കിച്ചു ഇടക്ക് അവനെ പാളി നോക്കികൊണ്ട് ഇരിക്കുന്നുണ്ട്..

(അപ്പൊ മനപ്പൂർവം എനിക്കിട്ട് വെച്ചതാണല്ലേ... ശെരിയാക്കി തരാം..)അവൻ മനസിൽ ഓർത്തു..

അവൻ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ കോഫി ഒരു സിപ് കുടിച്ചു.. എന്നിട്ട് കപ്പ്‌ അവിടെ വെച്ച് ഫോൺ എടുത്ത് ആരെയോ വിളിക്കുമ്പോലെ കാട്ടി പുറത്തേക്ക് പോവും പോലെ തിരിഞ്ഞു...

(ഹെ.. അപ്പൊ ഞാൻ ഉപ്പ് അല്ലെ ഇട്ടേ🙄🙄ഇവന് ഒരു വ്യത്യാസവും ഇല്ലല്ലോ.. 🤔)കിച്ചു അതും ചിന്തിച്ചു.. ആ കപ്പ്‌ എടുത്ത് കോഫി കുറച്ചു കുടിച്ചു.. അവളുടെ മുഖം ചുളിഞ്ഞു.. ഇത്ര ഉപ്പ് ഉണ്ടായിരുന്നോ 🙄അവൾ അത് നേരെ കപ്പ്ലോട്ട് തുപ്പി.🤮🤮.

🤣🤣🤣🤣🤣🤣കിച്ചു നോക്കുമ്പോൾ മനു അവളെ നോക്കി ഭയങ്കര ചിരി ആണ്...

"ശേ 😓 പോടാ കാല..."

"എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും 😌"

കിച്ചു ആ കപ്പും എടുത്തു അതിലെ കോഫി ചിരിച്ചോടിരിക്കുന്ന മനുവിന്റെ മുഖത്തേക്ക് ഒഴിച്ച് പുറത്തേക്ക് ഇറങ്ങി ഓടി...

"ഡി....😡 "മനു ദേഷ്യത്തിൽ വിളിച്ചു...........തുടരും... 😌

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story