പ്രണയാർദ്രമായി 💕 ഭാഗം 7

രചന: മാളുട്ടി

"നിന്നെ ശെരിയാക്കി തരാടി.. "അവൻ അവൾക്ക് പിന്നാലെ പോവാൻ തുനിഞ്ഞെങ്കിലും കോഫി മുഖതും ഡ്രെസ്സിലും പറ്റിയ കാരണം അവൻ വാഷിംറൂമിൽ കേറി കുളിച്ചു...


കിച്ചുവിന്റെ അവിടുന്ന് തുടങ്ങിയ ഓട്ടം ചെന്നുനിന്നത് അടുക്കളയിൽ ആണ്...

"എന്താ കിച്ചു പറ്റിയെ.. മനു എന്തിനാ അവിടെ കിടന്നു ഒച്ച ഉണ്ടാക്കിയെ.. 🙄"കല്യാണി

"അതോ..സാൾട്ട് കോഫി കുടിച്ചതുകൊണ്ടാ 😜"കിച്ചു

"സാൾട്ട് കോഫിയോ.."കല്യാണി

"കോഫിയിൽ ഉപ്പ് ഉണ്ടായിരുന്നത്കൊണ്ട് സാൾട്ട് കോഫി.."കിച്ചു വിത്ത്‌ നിഷ്ക്കു ഭാവം..

"ആ.. വിട് അമ്മ എനിക്ക് വേദനിക്കുന്നു.."കിച്ചുവിന്റെ ചെവിയിൽ പിടിച്ചു ശ്രീദേവി നല്ലത് കൊടുത്തു..

"എടി നിന്റെ കുരുത്തക്കേട് വീട്ടിൽ പോരാഞ്ഞിട്ടാണോടി ഇവിടെയും.. "ശ്രീദേവി കടുപ്പത്തിൽ ചോദിച്ചു...

"നീ ആ കൊച്ചിനെ വിട് ദേവി.. ഇതൊക്കെ അവരുടെ പ്രായത്തിന്റെ ഓരോ വികൃതികൾ അല്ലെ..."മുത്തശ്ശി

"അല്ലേലും ഞാൻ ഒന്നും പറയുന്നില്ല നിങ്ങൾ എല്ലാവരും കൂടിയ ഇവൾക് വളം വെച്ച് കൊടുക്കുന്നത്.."ദേവി

"നീ ചുമ്മാ എന്റെ കൊച്ചിനെ പറയാതെ പോടീ.."മുത്തശ്ശി

"എന്റെ ചക്കര മുത്തശ്ശി.. 😘"കിച്ചു മുത്തശ്ശിയെ കെട്ടിപിടിച്ചു ഒരുമ്മയും കൊടുത്ത് അവിടുന്ന് പോയി..

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

എല്ലാവരും പതിവ് പോലെ ഉച്ചക്കത്തെ ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞ് നടുമുറ്റതിരിക്കുവാണ്..

"മാളു.. നീ പടുത്തം ഒക്കെ കഴിഞ്ഞിരിക്കുവല്ലേ നിനക്ക് നമ്മുടെ ഹോസ്പിറ്റലിൽ ജോലിക്ക് കേറിക്കൂടെ.."മുത്തശ്ശൻ

"അത് ഒരു നല്ല തീരുമാനവാ മുത്തശ്ശ.... മാളുവും കൂടെ ഉണ്ടേൽ അത് എനിക്ക് ഒരു ഹെല്പ് ആവുമല്ലോ.."ഋഷി

"അതിനെന്താ മുത്തച്ഛ ഞാൻ നാളെ തന്നെ ജോയിൻ ചെയ്തേക്കാം..."മാളു

അപ്പോഴാണ് കാശി പുറത്ത് പോയി തിരിച്ചു വരുന്നത്...

"കാശി....."മുത്തച്ഛൻ

"എന്താ മുത്തച്ഛ...."

"ഞങ്ങൾ പറഞ്ഞ കാര്യം എന്തായി... "

"എന്ത്‌ കാര്യം മുത്തച്ഛ.. "

"നീയും മാളുവും തമ്മിൽ ഉള്ള വിവാഹകാര്യം തന്നെ... എത്ര ഇന്ന് വെച്ച ഇതിങ്ങനെ നീട്ടികൊണ്ട് പോകുന്നെ... "

"മുത്തശ്ശ എനിക്ക് കുറച്ചുകൂടി സമയം വേണം... പെട്ടന്ന് എനിക്ക് ഇത് അക്‌സെപ്റ് ചെയ്യാൻ ആവില്ല... "

"കാശി.. ഇനിയും സമയം വേണന്നോ.. എത്ര എന്ന് വെച്ച ഞങ്ങൾ ഇങ്ങനെ കാത്തിരിക്കണ്ടേ.. "വിശ്വൻ ദേഷ്യത്തിൽ പറഞ്ഞു..

"അമ്മാവാ പ്ലീസ് കാശിയേട്ടനെ നിർബന്ധിക്കണ്ട... "മാളു വിശ്വനെ തടഞ്ഞു..

"പക്ഷെ മോളെ എത്ര എന്ന് വെച്ച ഇങ്ങനെ.."വിശ്വൻ

"ഈ കല്യാണം നടക്കുന്നത് കാശിയേട്ടന്റെ സമ്മതത്തോടെ ആവണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്.... കാശിയേട്ടന് എന്നെ എന്ന് സ്വീകരിക്കാൻ പറ്റുമോ അന്ന് മതി... അതുവരെയും ഞാൻ കാത്തിരുന്നോളാം.."മാളു അത്രെയും പറഞ്ഞു അവളുടെ റൂമിലേക്ക് പോയി..

"കാശി ഈ മുത്തശ്ശിക്ക് നിന്നോട് ഒന്നേ പറയാനുള്ളു... പാവം കുട്ടിയാ അവള് ഇനിയും അതിനെ ഇങ്ങനെ വിഷമിപ്പിക്കരുത്...നിന്നെ ആരുടെ വാക്കിനും തടുക്കാൻ ആവില്ലന്ന് അറിയാം എങ്കിലും നീ അവളെ കണ്ടില്ലന്നു നടിക്കരുത്.."മുത്തശ്ശി

കാശി ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി.. ഇനിയും അവിടെ നിന്നാൽ ശെരിയാവില്ല എന്നവന് തോന്നി അവൻ ബുള്ളറ്റും എടുത്ത് പോയി...

മുത്തശ്ശനും മുത്തശ്ശിയും റൂമിലേക്ക് പോയതും.. എല്ലാവരും അവരവരുടെ പണിയിലേക്ക് തിരിഞ്ഞു...


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


റൂമിൽ ബെഡിലേക്ക് വീണു പൊട്ടി കരയുവായിരുന്നു മാളു... അവളുടെ കണ്ണുകളെ അവള് എത്ര തടഞ്ഞിട്ടും അവ അനുസരണ ഇല്ലാതെ ഒഴുകികൊണ്ടിരുന്നു...

വാതിലിൽ ഒരു കോട്ട് കേട്ടതും അവള് കണ്ണുകൾ തുടച്ചു എണിറ്റു... വാതിൽ തുറന്നു..

"ചേച്ചി കരയുവായിരുന്നോ.."ദേവു

"ഇല്ലടാ .. നിനക്ക് തോന്നിയതാവും.."മാളു

"തോന്നിയതല്ലേ.. നീ ശെരിക്കും കരയുവായിരുന്നല്ലേ... എന്തിനാ മാളു കള്ളം പറയുന്നേ..."ദേവുവിന്റെ കൂടെ മനുവും ഉണ്ടായിരുന്നു എന്നാപ്പോഴാണ് അവള് അറിഞ്ഞത്..

"എന്തിനാടി നീ ഇങ്ങനെ സ്വയം ഉരുകുന്നെ.."മനു അവളെ ചേർത്ത് പിടിച്ചു ചോദിച്ചു...മാളു ഒരു പൊട്ടികരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു..ആ ചേച്ചിയുടെയും അനിയന്റെയും സ്നേഹം കണ്ട് ദേവുവിന്റെ കണ്ണുകൾ നിറഞ്ഞു..

"മാളുവേച്ചി..."ദേവു പതിഞ്ഞ സ്വരത്തിൽ വിളിച്ചു...

മാളു തലയുയർത്തി നോക്കി..

"ചേച്ചി വിഷമിക്കണ്ട.. ചേച്ചിയുടെ സ്നേഹം കാശിയേട്ടൻ മനസിലാക്കും... ഈ ജന്മം ചേച്ചിയുടെ മാത്രം സ്വന്തമായിരിക്കും കാശിയേട്ടൻ..."ദേവു

"മാളു അതിനു ഒന്നു ചിരിച്ചു... ദേവു വാ മാളു കുറച്ചു നേരം സ്വസ്ഥമായി ഇരിക്കട്ടെ നമ്മുക്ക് പോവാം..."മനു ദേവുവിനെയും കൊണ്ട് മാളുവിന്റെ റൂമിനു പുറത്തേക്ക് പോയി...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

കടലിലോട്ട് കണ്ണും നട്ട് മണൽ തരിയിൽ ഇരിക്കുവായിരുന്നു കാശി....
അവന്റെ മനസ് വളരെ ആശ്വസ്ഥം ആയിരുന്നു....

തന്നെ സ്നേഹിക്കുന്ന എല്ലാവരെയും ഇപ്പോൾ തന്റെ തീരുമാനങ്ങൾ വേദനിപ്പിക്കുവാണോ എന്ന് ഒരു മാത്ര അവനു തോന്നി...
നന്ദുവിനെ മറക്കാനോ മാളുവിനെ സ്വികരിക്കാനോ തനിക്ക് കഴിയുന്നില്ല... എന്ത്‌ ചെയ്യണം എന്ന് ഒരു പിടിത്തവും ഇല്ല...എല്ലാവരും പറയുന്നത് കേട്ട് മാളുവിനെ സ്വീകരിച്ചാൽ അവളെ മനസറിഞ്ഞു സ്നേഹിക്കാൻ കഴിഞ്ഞില്ലേൽ അത് താൻ അവളോട് ചെയുന്ന ഏറ്റവും വെല്ല്യ തെറ്റാവും... അവന്റെ മനസും ചിന്തയും പരസ്പരം തർകിച്ചുകൊണ്ടിരുന്നു...

ഒരു കുളിർ കാറ്റ് അവനെ തലോടിപോയി... ചിലതൊക്കെ തീരുമാനിച്ചു അവൻ അവിടെ നിന്നും എണിറ്റു............തുടരും... 😌

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story