പ്രണയാർദ്രമായി 💕 ഭാഗം 8

രചന: മാളുട്ടി


പിറ്റേന്ന് രാവിലെ എണീറ്റ് ഭയങ്കര പണിയിൽ ആണ് കിച്ചു... അവൾക്ക് കോളേജിലേക്ക് പോകുമ്പോ വേണ്ട പ്രൊജക്റ്റ്‌ എഴുതാണ് പണി...

"നീ എഴുതി കഴിഞ്ഞില്ലേ.. 🙄"അനു

"എവിടുന്ന് ഇനിയും ഉണ്ട്... എത്ര എഴുതിട്ടും തിരണ്ടേ 😓അല്ല നീ എഴുതി തീർന്നോ 🤔"കിച്ചു

"പിന്നെ..."

"അതെങ്ങനെ.. 🤔"

"എന്റെ കെട്ടിയോനെ കൊണ്ട് എഴുതിച്ചു 😌.. "

"കെട്ടിയതുകൊണ്ട് നിനക്ക് ഭാഗ്യം ഉണ്ട്.. ഇന്നലെ മോള് ചെല്ല് ഞാൻ ഇത് എഴുതിതിർത്തിട്ട് വരാം.. "

"Okkey 😌.. "

"ഹ്ഹ എന്താ കുട്ടിതേവങ്കെ രാവിലെ എത്ര കൊണ്ടുപിടിച്ചു എഴുതുന്നെ 🙄"മനു

"😬അടുത്ത കുരിശ് എത്തിലോ.. "കിച്ചു കി ആത്മ

"പ്രൊജക്റ്റ്‌ ആണ് ഡാ മരമാക്രി " 😏കിച്ചു

"ഓ.. ഞാൻ സഹായിക്കണോ വെള്ളപ്പറ്റെ "

"മനുവേട്ടാ ഞാൻ ഇപ്പൊ അടിയുണ്ടാക്കാൻ ഉള്ള മൂഡിൽ അല്ല plz ഒന്നു പോയിതരുവോ.. "

"എന്നാലും എന്റെ ഹെല്പ് വേണോ വെള്ളപ്പറ്റെ.. 😜"

"ഡോ താനോടല്ലേ ഞാൻ പറഞ്ഞിട്ടില്ലേ എന്നെ വെള്ളപ്പറ്റെന്നു വിളിക്കരുതെന്നു... 😡😡"

"അതെന്താ വെള്ളപ്പറ്റെ... വെള്ളപ്പറ്റേന്ന് വിളിച്ചാൽ... "അവൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു..

""😬താൻ പോടോ ma##&,'!&##&&%₹:""കിച്ചുവിന്റെ കയ്യിന്നു നല്ലപുളിച്ച തെറികെട്ട് കിളിപോയി നിക്കുവാണ് മനു..

"അടിപൊളി രാവിലെ തന്നെ  നല്ല ഫ്രഷ് തെറി "ദേവു കി ആത്മ ..കിച്ചുവിനെ ബ്രേക്ഫാസ്റ് കഴിക്കാൻ വിളിക്കാൻ വന്നതായിരുന്നു ദേവു..

"കൃഷ്ണച്ചി വാ ഫുഡ് കഴിക്കാൻ വിളിക്കുന്നു.."ദേവു

"ഹാ ഞാൻ ഇപ്പൊ വരാം നീ പൊക്കോ.. 😌"

"മനുവേട്ടാ വയറുനറച്ചു കിട്ടിയില്ലേ.. ഇനി എവിടേലും സ്ഥലം ഉണ്ടേൽ വാ ബ്രേക്ഫാസ്റ് കഴിക്കാം 😌"ദേവു
ദേവുവിന്റെ പിന്നാലെ മനുവും പോയി... അവന്റെ കിളിപോയപോലെ ഉള്ള പോക്ക് കണ്ട് കിച്ചുന് ചിരിവന്നു...

കിച്ചു റെഡിയായി എത്തിയപ്പോഴേക്കും എല്ലാവരും കഴിക്കാൻ തുടങ്ങിരുന്നു... അവളും പ്ലേറ്റ് എടുത്ത് ഭക്ഷണം കഴിക്കാൻ തുടങ്ങി.. എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞ് പോവാൻ ഇറങ്ങി.. സത്യയുടെ ഒപ്പം അനുവും കിച്ചുവും പോയി... ഇന്നുമുതൽ മാളുവും ഹോസ്പിറ്റലിൽ ജോയിൻ ചെയ്യണ്ടത് കൊണ്ട് അവളും റെഡിയായിരുന്നു... ഋഷിയുടെയും ദേവുവിന്റെയും ഒപ്പം മാളുവും ഇറങ്ങി... കാശിക്ക് ഹരിയെ മീറ്റ് ചെയ്യാൻ ഉള്ളത്കൊണ്ട് അവന്റെ താറുമായി അവനും ഇറങ്ങി...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


"നീ എന്തിനാണ് കാണണം എന്ന് പറഞ്ഞത്.."കാശി

"ഒരു സീരീസ് കാര്യം പറയാൻ ആണ്.. ശരണും അവന്റെ കമ്പനിയുമായി ബന്ധപ്പെട്ട കാര്യം ആണ്.."ഹരി

"അവനുമായി ബന്ധപ്പെട്ട എന്ത്‌ കാര്യം.."കാശി ഒരു സംശയത്തോടെ ചോദിച്ചു...

""ഇന്നലെ ഞാൻ ഓഫീസിൽ വർക്ക്‌ ചെയുന്ന ടൈമിൽ എനിക്ക് ഒരു കാൾ വന്നു.. ഒരു unknown നമ്പറിൽ നിന്നായിരുന്നു...ശരണിന്റെ കമ്പനിയിൽ ഉണ്ടാകുന്ന പ്രോഡക്ടസ് ഒക്കെ മായം ചേർത്തതാണ് എന്നായിരുന്നു പറഞ്ഞത്.. കാൾ ശെരിയാണോ തെറ്റാണോ എന്ന് ഒരു പിടിത്തവും കിട്ടിയില്ല... സേതുവിന്റെയും ശരണിന്റെയും കമ്പനി ആയതുകൊണ്ട് തന്നെ എനിക്ക് അതിൽ എന്തോ കാര്യം ഉണ്ടന്ന് തോന്നി... ഞാൻ അവരുടെ പ്രോഡക്ടസ് മാർകെറ്റിൽ നിന്നു collect ചെയ്ത് ടെസ്റ്റിന് അയച്ചു. .. ബട്ട്‌ റിസൾട്ട്‌ അവർക്ക് അനുകൂലം ആയിരുന്നു..കുറച്ചു കഴിഞ്ഞതും ഒരു കാൾ വന്നു..

"സാറേ കളി ഈ സേതുവിനോട് വേണ്ട നിങ്ങൾ ഒന്നാനങ്ങിയാൽ വരെ ഈ സേതു അറിയും എന്ന് പറഞ്ഞു കട്ട്‌ ചെയ്തു..."
പിന്നെ റിസൾട്ട്‌ വന്നത് അവരുടെ പ്രോഡക്റ്സിൽ മായം കണ്ടത്താൻ ആയില്ല എന്നായിരുന്നു .."""ഹരി പറഞ്ഞു നിർത്തി...

"എന്തോ ഒരു ചതി ഇതിനു പിന്നിൽ ഉണ്ട്.. എല്ലാം അവന്റെ കളി ആയിരിക്കും ആ സേതുവിന്റെയും ശരണിന്റെയും.. "കാശി

"നീ പറ ഞാൻ എന്താ ചെയ്യണ്ടേ.."ഹരി

"മായം ഒന്നും കണ്ടത്താൻ പറ്റാത്ത സ്ഥിതിക്ക് നീ ഒഫീഷ്യൽ ആയി നിങ്ങണ്ട.. ഒഫീഷ്യൽ ആയി നിങ്ങിയാൽ അത് ചിലപ്പോ നിന്റെ ജോലിയെ ബാധിക്കും.. എന്റെ ഊഹം ശെരിയാണേൽ അവന്റെ ചാരൻ നിന്റെ ഓഫീസിൽ ഉണ്ട്.. So നീ സീക്രെട് ആയി പറ്റുവൊന്ന് നോക്ക്.. ഒരുപാട് നാൾ ഇനി അവനു രക്ഷയില്ല...എന്റെ സസ്പെന്ഷൻ തീർന്നാൽ അന്ന് അവന്റെ അറിയും ഈ കാശി ആരാണെന്നു..."കാശി

"എന്നാ ഞാൻ ഒന്നു അന്വേഷിച്ചു നോക്കട്ടെ.. എനിക്ക് അറിയാം നിനക്ക് അവനോടുള്ള പക.. അതുകൊണ്ട് എന്താന്ന് വെച്ച നീ ആയിക്കോ... പിന്നെ നീ ഇനിയും  അടിക്ക് പോകരുത് അത് ചിലപ്പോൾ സസ്പെന്ഷൻ കാലാവധി കൂടാൻ കാരണവാകും.."

"മ്മ്.. എന്നാ ശെരിടാ പിന്നെ കാണാം.. "

കാശി വണ്ടിയും എടുത്ത് അവിടുന്ന് പോന്നു.. പോകുന്ന വഴിയിൽ ഒരു ആൾക്കൂട്ടം കണ്ട് അവന്റെ വണ്ടി നിർത്തി.. ഇറങ്ങി നോക്കിയപ്പോൾ കാണുന്നത് ആക്‌സിഡന്റ് പറ്റി ചോരയിൽ കുളിച് കിടക്കുന്ന ഒരു പെൺകുട്ടിയെ ആണ്.. പലരും അവിടെ കൂടി നിൽക്കുന്നുണ്ട്.. പക്ഷെ ആരും അവളെ ഒന്നു ഹോസ്പിറ്റലിൽ പോകാൻ പോലും തയാറായില്ല... കാശിക്ക് ദേഷ്യം വന്നു.. അവന്റെ എല്ലാവരെയും മാറ്റിനിർത്തി ആംബുലൻസ് വിളിച്ചു ആ കുട്ടിയെ ആംബുലൻസിൽ കേറ്റി വിട്ടു.. പുറകെ അവനും താറുമായി പോയി.. ആ കുട്ടിയെ സ്‌ട്രെചചറിൽ കിടത്തി കാശ്വാളിറ്റിയിലേക്ക് കൊണ്ട് പോയി..

---------------------------------------------------------------------

"ഡോക്ടർ.. "
കാൻഡിനിൽ ഫുഡ്ഡ് കഴിച്ചു കൊണ്ടിരുന്ന മാളുവിനെ ഒരു നേഴ്സ് വന്നു വിളിച്ചു..

"എന്താ.. എന്താപറ്റിയെ.. "മാളു വേവലാതിയോടെ ചോദിച്ചു..

"ഒരു ആക്‌സിഡന്റ് കേസ് വന്നിട്ടുണ്ട് സീരീസ് ആണ് ഡോക്ടർ വേഗം വരണം.."നേഴ്സ്

അവള് വേഗം അവിടുന്ന് എണീറ്റ് കൈകഴുകി കാശ്വാലിറ്റിയിലേക്ക് പോയി..

"സിസ്റ്റർ ആ പഞ്ഞി എടുക്ക്.."
"ഗീത ആ ബോക്സ്‌ കട്ട്.. "   മാളു മുറിവ് സ്റ്റിച് ചെയുന്നതിനിടയിൽ പറഞ്ഞു...അവള് സ്റ്റച്ചിങ്ങും മരുന്ന് വെക്കലും എല്ലാം കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് കാശിയെ ആണ്.. മാളു അവന്റെ അടുത്തേക്ക് ചെന്നു..

"കാശിയേട്ടൻ എന്താ ഇവിടെ.. "അവള് സംശയത്തോടെ ചോദിച്ചു..

"ആ കുട്ടിക്ക് എങ്ങനെ ഉണ്ട്..."കാശി

"She is ഫൈൻ now..പിടിച്ചതിന്റെ എഫക്റ്റിൽ നോസ് ഒന്നു ബ്ലീഡ് ആയി.. പിന്നെ തലയിൽ ഒരു മുറിവുണ്ട് അത് സ്റ്റിച് ചെയ്തു.. പിന്നെ ചെറിയ പോറൽ ഒക്കെയേ ഉള്ളൂ.."

"മ്മ്.. ആ കുട്ടിയുടെ പേരെന്റ്സ് ഇപ്പം വരും ബാക്കി അവരുടെ പറഞ്ഞാൽ മതി.. എനിക്ക് അത്യാവശ്യമായി ഒരു സ്ഥലം വരെ പോണം.. "
കാശി അവളുടെ മറുപടിക്ക് പോലും കാത്തുനില്കാതെ അവിടുന്ന് പോയി..

മാളുവിന്റെ കണ്ണുകൾ നിറഞ്ഞു.. അവള് അവൻ ഒരു വാശിയോട് തുടച്ചു.. കാശി അവളുടെ ചോദ്യത്തിന് മറുപടി നൽകാതിരുന്നത് അവളെ അത്രമേൽ വേദനയിൽ ആക്കി...അവൾ അവളുടെ കേബിനിലേക്ക് പോയി.ചെയറിൽ ഇരുന്നു ടേബിളിലേക്ക് തല വെച്ചുകിടന്നു..

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

"അച്ഛാ അമ്മ പറഞ്ഞു നമ്മുടെ കുടുംബ ക്ഷേത്രത്തിൽ പൂജ ഉണ്ടന്ന്.. "ദേവൻ

"ആ ഉണ്ട്.ഈ വരുന്ന ബുധനാഴ്ച പൂജ ഉണ്ട്.. പിന്നെ ഇവളുടെ വക എന്തോ വഴിപാടുകളും ഒക്കെ ഉണ്ട്.."ദേവയാനിയെ നോക്കികൊണ്ട് ശേഖർ പറഞ്ഞു..

"നിങ്ങൾ എല്ലാവരും പൊക്കോ ശേഖരേട്ടന് വരാൻ പറ്റില്ലല്ലോ... അത് കൊണ്ട് ഞാനും ഇല്ല നിങ്ങൾ മക്കൾ എല്ലാം ചേർന്നു പൂജക്ക്‌ പൊക്കോ..'മുത്തശ്ശി

"അത് വേണ്ടടി നീ കൂടി പൊക്കോ... നീ നേർന്ന വഴിപാടുകൾ നീ നിർവഹിക്കുന്നതാ നല്ലത്.. പിന്നെ എന്നെ നോക്കാൻ എന്റെ കൊച്ചുമക്കൾ ഇല്ലേ.."ശേഖർ

"എന്നാലും..."

ദേവയാനിയും മക്കളും ശേഖരിനെ കൂട്ടാൻ നിർബന്ധിച്ചെങ്കിലും അവസാനം ശേഖരിന്റെ തീരുമാനത്തിന് അവർ വഴങ്ങി കൊടുത്തു.. കൊച്ചുമക്കൾ വന്നപ്പോൾ അവർ കാര്യങ്ങൾ പറഞ്ഞു.. അവരും വരണം ഇന്ന് വാശിപിടിച്ചു എങ്കിലും എക്സാം ആയതുകാരണം സമ്മതിച്ചില്ല..

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

പിറ്റേദിവസം അവർ എല്ലാവരും കുടുംബ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു...
അവരെ യാത്രയാക്കി കൊച്ചുമക്കളും അവരുടെ ക്ലാസ്സിനും ജോലിക്കും ആയി പോയി...ശേഖരും ശേഖരിന് കൂട്ടായി കാശിയും വീട്ടിലേക്ക് കേറി..

ഉച്ചക്ക് അവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ കാശിക്ക് ഒരു കാൾ വന്നു...

"മുത്തശ്ശ എനിക്ക് അത്യാവശ്യമായി ഒന്നു പുറത്ത് പോണം... "കാശി

"അതിനെന്താ ni പോയിട്ട് വാ.."

"മുത്തശ്ശന്നു കുഴപ്പം ഒന്നും ഇല്ലല്ലോ.. ഞാൻ വേഗം പോയി വരാം വേറെ പണി ഒന്നും ചെയ്യല്ലേ.. അത്യാവശ്യമായതുകൊണ്ടാ.. "

"Ni പോയിട്ട് വാ... "

കാശി വണ്ടിയും എടുത്ത് പോയി...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഋഷിയെ വെയിറ്റ് ചെയ്തു ഇരിക്കുവാണ് മാളു.. അവള് അവിടെ വെയിറ്റ് ചെയുന്ന കണ്ട് അവന്റെ ക്യാബിൻ തുറന്നു പുറത്ത് വന്നു...

"മാളു... "

"എന്താ ഋഷിയേട്ട.. "

"ഞാൻ ഇന്ന് വരാൻ കുറച്ചു ലേറ്റ് ആവും ni എന്റെ കരിം എടുത്ത് പൊക്കോ.. മുത്തശ്ശൻ തന്നെ അല്ലെ ഉള്ളൂ.. "

"അപ്പൊ കാശിയേട്ടനോ... "

"അവന് എന്തോ അത്യാവശ്യമായി പുറത്ത് പോണം എന്നു പറഞ്ഞിരുന്നു.. അതുകൊണ്ട് ni ചെല്ല്.. "

"എന്നാ ശെരി ഋഷിയേട്ട.. "

അവള് അവന്റെ കയ്യിന്നു ചാവി വാങ്ങി.. വീട്ടിലേക്ക് വിട്ടു... പോകുന്ന വഴിക്ക് അവള് മുത്തഛന് ഏറ്റവും ഇഷ്ട്ടമുള്ള പരിപ്പുവടയും വാങ്ങി കൊണ്ടാണ് പോയത്..

കാർ കാർപോച്ചിൽ ഇട്ടു അവള് ഇറങ്ങി..

"മുത്തശ്ശ... "അവള് വിളിച്ചു

ഉള്ളിൽ നിന്നും അനക്കം ഒന്നും കേട്ടില്ല.. അവള് ശേഖർ പട്ടിക്കുവാണെന്നു കരുതി ഒന്നുടെ വിളിച്ചു.. എന്നിട്ടും മറുപടി ഇല്ലാത്തതിനാൽ അവള് ഒരു പകപ്പോടെ അനോക്ഷിക്കാൻ തുടങ്ങി.. റൂമിൽ കാണാത്ത കാരണം അവള് മുകളിലെ ബാൽകാണിയിൽ ചെന്നു നോക്കി.. അവടെയും അവൾക്ക് ശേഖരിനെ കാണാൻ കഴിഞ്ഞില്ല..

പെട്ടന്ന് ഉണ്ടായ ഒരു ഉള്ള് പ്രേരണയിൽ അവള് അടുക്കളയിൽ ചെന്നു നോക്കി..

അവിടെ കണ്ട കാഴ്ച കണ്ട് മാളു പകച്ചു നിന്നു..അവളുടെ മിഴികൾ നിറഞ്ഞു...........തുടരും... 😌

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story