പ്രണയാർദ്രമായി 💕 ഭാഗം 9

രചന: മാളുട്ടി

അവിടെ കണ്ട കാഴ്ച കണ്ട് മാളു പകച്ചു നിന്നു..അവളുടെ മിഴികൾ നിറഞ്ഞു...


അവള് നിലത്തു ബോധം മറഞ്ഞുകിടക്കുന്ന മുത്തശ്ശാന്റെ അടുത്തേക്ക് ഓടി ചെന്നു...

"മുത്തശ്ശ... മുത്തശ്ശ എണീക്ക്... മുത്തശ്ശ.. "അവള് മുത്തശ്ശാന്റെ മുഖത് തട്ടി വിളിച്ചു.. ഒരു പ്രതികരണവും ഉണ്ടായില്ല.. ശേഖരിന്റെ കൈകളിൽ പിടിച്ചു അവള് പൾസ് ചെക്ക് ചെയ്തു.. പെട്ടന്ന് തന്നെ ശേഖരിനെ നേരെ കിടത്തി അവള് cpr കൊടുത്തു.. ചെറുതായി ശേഖർ ഒന്നു ഞെരങ്ങി...എന്തുചെയ്യണം എന്നു അവൾക്കു ഒരു പിടിത്തവും കിട്ടില്ല..

 അപ്പോഴേക്കും പുറത്ത് കാശിയുടെ താർ വന്നു.. അവള് പുറത്തോട്ട് ഓടി.. താറിൽ നിന്നും ഇറങ്ങിയാ കാശിയുടെ മുന്നിലേക്ക് ചെന്നു.. അവളുടെ മുഖത്തെ പേടി കണ്ടപ്പോൾ അവനു എന്തോ പന്തിക്കേട് തോന്നി.. കാശി മാളുവിനെ നേരെ നിർത്തി..

"എന്താ.... എന്താ പറ്റിയെ..."കാശി അവളോട് ചോദിച്ചു

"മു... മുത്തശ്ശൻ  അവിടെ..."അവള് ശ്വാസം ആഞ്ഞു വലിച്ചുകൊണ്ടുപറഞ്ഞു...


അവള് പറഞ്ഞു നിർത്തിയതും കാശി അവളെയും കൊണ്ട് ഉള്ളിലേക്ക് കേറി...മുത്തശ്ശൻ പേരിൽ എടുത്ത് കിടത്തി ആംബുലൻസ് വിളിച്ചു ഹോസ്പിറ്റലിലേക്ക് പോയി...


ഹോസ്പിറ്റൽ എത്തിയതും അവർ ശേഖരിനെ icu വിലേക്കു മാറ്റി... കാശിയും മാളുവും അവിടെ ഉള്ള സീറ്റിൽ ഇരുന്നു ..
രണ്ടുപേരുടെയും മിഴികൾ നിറഞ്ഞിരുന്നു...

**************

കാശിയുടെ കണ്ണുകൾ ഒരു നിമിഷം മാളുവിൽ ചെന്നു നിന്നു..

തന്റെ തോളിലേക്ക് ചാരി നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു കരഞ്ഞു തളർന്നുരിക്കുന്ന മാളുവിനെ കണ്ടപ്പോൾ അവനു അവളോട് സഹതാപം തോന്നി.. അവളുടെ ആ ഇരുപ്പ് മാത്രം മതിയായിരുന്നു മുത്തശ്ശൻ അവൾക്കു എത്ര പ്രിയപ്പെട്ടതായിരുന്നു എന്നു മനസിലാക്കാൻ.. ഒരു ഡോക്ടർ ആയിട്ടു കൂടി അവൾ അങ്ങനെ ഇരിക്കുന്നത് കണ്ടപ്പോൾ കഴിക്കു ശെരിക്കും കൗതുകം തോന്നി...


ഡോക്ടർ icu വിന്റെ വാതിൽ തുറന്നു പുറത്തേക്ക് വന്നു...


മാളുവും കാശിയും ഡോക്ടറുടെ അടുത്തേക്ക് ചെന്നു അപ്പോഴേക്കും ഋഷിയും അങ്ങോട്ട് എത്തിയിരുന്നു...


"ഡോക്ടർ മുത്തശ്ശനു എങ്ങനെ ഉണ്ട്..."കാശി

"കുറച്ചു ക്രിട്ടിക്കൽ ആണ്.. ഇതുവരെയും ബോധം വന്നിട്ടില്ല... നമ്മുക്ക് try ചെയ്യാം.."ഡോക്ടർ

"ഡോക്ടർ പ്ലീസ്.. ഇങ്ങനെ എങ്കിലും.."ഋഷി

"ലുക്ക്‌ ഋഷി നിനക്ക് അറിയാലോ.. ശേഖർ സാറിനു പല രോഗങ്ങളും ഉള്ളതാണ്.. So ബോധം വന്നുകഴിഞ്ഞാലേ ഞങ്ങൾക്ക് എന്തെങ്കിലും പറയാൻ ആവുകയുള്ളു.. ഋഷിക്ക് സിറ്റുവേഷൻ മനസിലാവുന്നുണ്ടെന്നു എനിക്ക് തോന്നുന്നു.."ഡോക്ടർ

"യെസ് ഡോക്ടർ എണീക്ക് മനസിലാവും.."ഋഷി


മാളു ഇതെല്ലാം കേട്ടതും ആകെ തളർന്നു.. അവളുടെ മിഴികൾ തുളുമ്പി.. കരഞ്ഞു കാൻപോളകൾ വിങ്ങി... ആകെ തളർന്നു പോകുംപോലെ അവൾക്ക് തോന്നി.. തളർന്നു വീഴാൻ പോയ മാളുവിനെ കാശി താങ്ങി ചെയറിൽ ഇരുത്തി.കാശി ഫോണുമായി പുറത്തേക്ക് പോയി... ഋഷി അവളുടെ അടുത്ത വന്നിരുന്നു.. ഋഷിയുടെ തോളിൽ ചാരി മാളു ഇരുന്നു...
ഒരു നേഴ്സ് അവനെ വന്നു സീരിയസ് ആയിട്ടുള്ള ഒരു സർജറി ഉണ്ടെന്നു പറഞ്ഞു വിളിച്ചതും മാളുവിനെയും കാശിയെയും icu വിന്റെ മുമ്പിൽ നിർത്തി അവന് പോയി...


പെട്ടന്ന് ഒരു നേഴ്സ് ഉള്ളിൽ നിന്നും ഇറങ്ങി ഡോക്ടറെ വിളിച്ചു.. പിന്നെ കുറച്ചു നഴ്സുമാരും ഡോക്ടറും icu വിലേക് കേറി പോയി...

കാശിയും മാളുവും ആകെ പേടിച്ചു നിന്നു... കുറച്ചു കഴിഞ്ഞതും ഡോക്ടർ പുറത്തേക്ക് വന്നു..

"കാശി ഇപ്പൊ ശേഖർ സാറിനു ബോധം വന്നിട്ടുണ്ട്... ആൾക് കുഴപ്പം ഒന്നും ഇല്ല.. തനിക്ക് വേണമെങ്കിൽ ചെന്നു കാണാം.."ഡോക്ടർ

"Thank you ഡോക്ടർ.."കാശി അതും പറഞ്ഞു.. Icu വിലേക്ക് പോവാനായി മാറി..

"കാശി ജസ്റ്റ്‌ one മിനിറ്റ്.. അദ്ദേഹത്തിന് സ്‌ട്രെസ് ഉണ്ടാകുന്ന കാര്യം ഒന്നും ഇപ്പൊ അദ്ദേഹത്തെ ഓർമിപ്പിക്കണ്ട..ചിലപ്പോൾ അത് വീണ്ടും ഒരു അറ്റാക്കിനു കാരണമായേക്കാം.. So ബി careful.."ഡോക്ടർ

"Okkey ഡോക്ടർ.."കാശി icu വിലേക്ക് കേറി..

ഒരുപാട് എന്ത്രങ്ങളുടെ നടുക്ക് കിടക്കുന്ന മുത്തശ്ശനെ കണ്ട് അവന്റെ ഉള്ളൊന്നു വിങ്ങി... ശേഖർ അവനെ അടുത്തോട്ടു വരാൻ ആഗ്യം കാണിച്ച വിളിച്ചു..കാശി ശേഖരിന്റെ അടുത്ത ചെന്നു.. ഉടനെ ശേഖർ അവന്റെ കൈയിൽ പിടിച്ചു...

"കാശി ഞാൻ ഒരു കാര്യം നിന്നോട് പറഞ്ഞാൽ ni ഖത്തർ ചെയുവോ.."ശേഖർ

"എന്താ മുത്തശ്ശ... മുത്തശ്ശൻ പറഞ്ഞോ.."

"എനിക്ക് ഇനി ഒരുപാട് നാൾ ആയുസ്സ് ഒന്നും ഉണ്ടാവില്ല..എനിക്ക് മരിക്കുന്നതിന് മുൻപ് നിന്റെ കല്യാണം കൂടണം എന്നുണ്ട്... "

മുത്തശ്ശന്റെ  വാക്കുകൾ അവനെ ആകെ ആശയകുഴപ്പത്തിൽ ആക്കി മുത്തശ്ശനോട് എന്ത്‌ പറയണം എന്നു അവനും അറിയില്ലായിരുന്നു...


"കാശി എനിക്ക് അറിയാം നിനക്ക് മാളുവിനെ പെട്ടന്ന് സ്വികരിക്കാൻ ആവില്ലന്ന്... കാരണം നിനക്ക് നന്ദുവിനോടുള്ള സ്നേഹം എന്താണെന്നും എത്ര ആഴത്തിൽ ഉള്ളതാണെന്ന് അറിഞ്ഞവനാണ് ഞാൻ... എന്നാൽ ഇന്ന് അവള് ഇല്ല.. നിനക്ക് അവളുമൊത്തൊരു ജീവിതവും ഇല്ല... എന്നാൽ മാളുവുമായി നിനക്ക് ഒരു ജീവിതം ഉണ്ടാവും... അതിനു നി മാളുവിനെ മനസിലാക്കാൻ ശ്രെമിക്കണം.. മാളുവിന്‌ നിന്നോടുള്ള സ്നേഹം അറിയണം.. എന്റെ അബക്ഷയാണ് മോനെ.. നിങ്ങളുടെ കല്യാണം കാണാൻ ഉള്ള കൊതികൊണ്ടാണ്... "


"മുത്തശ്ശൻ വിഷമിക്കണ്ട.. "അത്രെയും പറഞ്ഞു അവന് അവിടുന്ന് ഇറങ്ങി..

*-************

"എന്താ ചേച്ചി എന്താ മുത്തശ്ശനു പറ്റിയെ..?"കിച്ചു ഓടി വന്നു മാളുവിനോട് ചോദിച്ചു...


കുഴപ്പൊന്നുമില്ല... രണ്ടു ദിവസത്തിനുള്ളിൽ റൂമിലേക്ക് മാറ്റാവെന്ന് ഡോക്ടർ പറഞ്ഞു..

അപ്പോഴേക്കും എല്ലാവരും അവിടെ എത്തിയിരുന്നു... എല്ലാവരും മുത്തശ്ശനെ കേറി കണ്ടു...

**************

പിറ്റേദിവസം രാവിലെ കല്യാണിയും ശ്രീദേവിയും ശേഖരിന്റെ കൂടെ നോക്കാമെന്നു പറഞ്ഞു.. എല്ലാവരെയും വീട്ടിലേക്ക് പറഞ്ഞു വിട്ടു..ശേഖരിന് കുഴപ്പം ഒന്നും ഇല്ലാത്തതു കാരണം അവർ വീട്ടിലേക്ക് പോന്നു...


"ചേച്ചി... മാളുവേച്ചി..'"ദേവു

"എന്താ.. എന്താ ദേവു.."മാളു

"ഒന്നുവില്ല വീടെത്തി എന്നിട്ടും ചേച്ചി ഇറങ്ങാതത് കാരണം വിളിച്ചതാ."ദേവു

"ഓ.. അതാണോ ഞാൻ ഇങ്ങനെ പലതും ആലോചിച്ചു ഇരുന്നതാ.."

മാളു കാറിൽ നിന്നും ഇറങ്ങി.. നേരെ അവളുടെ റൂമിലേക്ക് ചെന്നു..

മുത്തശ്ശൻ പറഞ്ഞ വാക്കുകളിൽ കുരുങ്ങി കിടക്കുവായിരുന്നു അവളുടെ മനസ്..

മുത്തശ്ശാന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കാശിയും താനും തമ്മിൽ ഉള്ള കല്യാണം... പക്ഷെ അത് ഇങ്ങനെ നടക്കും.. അവളുടെ ഉള്ളിൽ ചോദ്യങ്ങൾ ഉടലെടുത്തു...

**************

ഇതേ സമയം.. എന്ത്‌ ചെയ്യണം എന്നുപോലും അറിയാതെ  മുറിയിലെ ബാൽകാണിയിൽ നില്കുവാണ് കാശി...

മുത്തശ്ശാന്റെ വാക്ക് കേട്ടില്ല എന്നു നടിക്കാൻ അവനു ആവുന്നില്ല... അതുപോലെ മാളുവിനെ സ്വികരിക്കാൻ അവന്റെ മനസാക്ഷിയും...മനസാക്ഷിയും ബുദ്ധിയും തമ്മിൽ ഉള്ള ഒരു വാക്ക് പോരാട്ടം അവന്റെ ഉള്ളിൽ നടക്കുവാണ്...


ഒരു മുരടണക്കം കേട്ട് അവന് തിരിഞ്ഞു നോക്കി...

മുന്നിൽ നില്കുന്നവളെ കണ്ട് അവന്റെ ഉള്ളിൽ ദേഷ്യവും ഒപ്പം നിസ്സഹായതയും നിറഞ്ഞു............തുടരും... 😌

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story