പ്രണയസഖീ: ഭാഗം 1

pranayasagi

രചന: Twinkle AS

അമ്മേ,,,ഞാൻ ഇറങ്ങിട്ടോ.." "ആഹ്..സൂക്ഷിച്ചു പോകണേ മോളെ.." സമയം പോയത് കൊണ്ട് തന്നെ ഞാൻ വേഗം ഇറങ്ങി നടന്നു..ഇന്നും താമസിക്കുവോ എന്റെ കൃഷ്ണ... "ശ്രീ...ഒന്ന് നിക്കഡോ.." ആരാണാവോ ഈ നേരവില്ലാത്ത നേരത്ത്..ആരാണെന്ന് അറിയാൻ തിരിഞ്ഞു നോക്കിയതും പതിവ് മുഖം തന്നെ ആയിരുന്നു...ഇനി ഓരോന്ന് പറഞ്ഞു നിന്നാൽ സമയത്ത് എത്താൻ പറ്റില്ല..അതുകൊണ്ട് തന്നെ ഞാൻ വേഗം തിരിഞ്ഞു നടന്നു.. " എങ്ങോട്ടാ പെണ്ണേ ഈ ഓടുന്നെ,,ഒന്ന് നിക്ക്ന്നെ.." ഓടി വന്ന് എന്റെ മുന്നിൽ കേറി നിന്നുകൊണ്ട് പറഞ്ഞു.. "ജിത്തുവേട്ടാ വഴി മാറിയേ,,ഒന്നാമതെ എന്റെ സമയം പോയി..ഇനി പറഞ്ഞോണ്ട് നിക്കാൻ എനിക്ക് സമയം ഇല്ല.." "അതെന്ത് പറച്ചിലാ ശ്രീ..ശരി നീ നിക്കണ്ട..ഞാൻ എന്താ പറയാൻ പോകുന്നെന്ന് നിനക്കറിയാലോ..എനിക്ക് അതിനുള്ള ഒരു ഉത്തരം തന്നിട്ട് പോ.."

"ഇതിനുള്ള ഉത്തരം ഒരായിരം പ്രാവശ്യം ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ജിത്തുവേട്ടാ..എനിക്ക് ഇപ്പൊ അതൊന്നും ആലോചിച്ചു നടക്കാൻ പറ്റില്ല..എന്നെ വിട്ടേക്..എന്നേക്കാൾ നല്ലൊരു പെണ്ണിനെ ഏട്ടന് കിട്ടും.." "അല്ല ശ്രീ ഞാൻ പറയുന്നത്.." "ഈശ്വരാ..!! ഇപ്പൊ തന്നെ മണി ഒൻപത് ആയി..ഞാൻ പോകുവാ.." ന്ന് പറഞ്ഞു ഞാൻ വേഗം നടന്നു.. പുറകിൽ നിന്ന് * നിന്റെ ഒരു പോസിറ്റീവ് മറുപടിക്കായി ഞാൻ കാത്തിരിക്കുന്നു * ന്ന് ജിത്തുവേട്ടൻ പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു... അല്ല ചെങ്ങായിമാരെ,,, നിങ്ങൾക്ക് എന്നെ മനസിലായോ..ഇല്ലല്ലേ..എന്നിട്ട് എന്നോട് ഒന്ന് ചോദിച്ചോ..അതെങ്ങനെ,,ഞാൻ തന്നെ ഓരോന്ന് പറഞ്ഞോണ്ട് ഇരിക്കുവല്ലേ..ഞാൻ തന്നെ എന്നെക്കുറിച്ച് പറഞ്ഞു തരാട്ടോ.. ഞാൻ ശ്രീബാല..ഉഷയുടെയും രാമചന്ദ്രന്റെയും മൂത്ത സന്താനം..

എനിക്ക് താഴെ ഒരു അനിയൻ ആണ്..ശ്രീരാഗ്..അവനിപ്പോ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു..അവനു അഞ്ചു വയസ് ഉള്ളപ്പോളാണ് അച്ഛൻ മരിച്ചത്..പിന്നെ ഞങ്ങളെ നോക്കിയതും വളർത്തിയതുമെല്ലാം അമ്മ ആണ്..പഠിച്ചു ഒരു ജോലി മേടിച്ചു അമ്മേടെ കഷ്ടപ്പാട് ഒക്കെ മാറ്റണം എന്നാണ് എന്റെ ആഗ്രഹം..ഞങ്ങളെ വളർത്താൻ വേണ്ടി അമ്മ വീട്ടുജോലിക്ക് ആയിരുന്നു പൊയ്ക്കോണ്ടിരുന്നത്.. എന്റെ പഠിപ്പ് ഒക്കെ കഴിഞ്ഞപ്പോൾ ഞാൻ ഒരുപാട് ഇന്റർവ്യൂന് ഒക്കെ പോയി...ചിലത് ഒക്കെ കിട്ടിയെങ്കിലും അതൊക്കെ ഒരുപാട് ദൂരെ ആയിരുന്നു..അതുകൊണ്ട് അതൊക്കെ വേണ്ടന്ന് വെച്ചു.. അച്ഛൻ വരുത്തിവെച്ച കടത്തിന്റെ ബാക്കി ഇപ്പൊ നോക്കേണ്ടത് ഞങ്ങളാണ്..അമ്മ ജോലിക്ക് പോയി കിട്ടുന്ന ശമ്പളത്തിൽ നിന്നായിരുന്നു കൊടുക്കുന്നത്..അതിനിടയിലാണ് അമ്മയ്ക്ക് ഒരു ആക്‌സിഡന്റ് പറ്റുന്നത്..രണ്ടു രണ്ടര മാസത്തോളം റസ്റ്റ്‌ വേണമെന്ന് ആണ് ഡോക്ടർ പറഞ്ഞത്..പിന്നെ ജോലികൾ ഒന്നും അധികം ചെയ്യിപ്പിക്കരുതെന്നും...

അതുകൊണ്ട് തന്നെ വേറെ ഒരു മാർഗവും ഇല്ലാത്തത് കൊണ്ട് ഞാൻ അമ്മ പൊയ്ക്കോണ്ടിരുന്ന വീട്ടിൽ ജോലിക്ക് പോകാൻ തുടങ്ങി..അമ്മ വേണ്ടന്ന് ഒരുപാട് പറഞ്ഞെങ്കിലും എനിക്ക് തല്ക്കാലം ഒരു ജോലി കിട്ടുന്നത് വരെ ഇതേ ഒള്ളു ഒരു മാർഗം.... കൊറച്ചു നേരം മുൻപ് കണ്ടില്ലേ ജിത്തുവേട്ടൻ..അതാണ്‌ രഞ്ജിത്ത് കിഷോർ...അത്യാവശ്യം നല്ല പണം ഉള്ള വീട്ടിലെ ആണ്..എന്നിട്ടും എന്തിനാ മൂപ്പര് എന്റെ പുറകെ നടക്കുന്നെന്നാ എന്റെ സംശയം..മാത്രമല്ല ജിത്തുവേട്ടനെ ഞാൻ എന്റെ സ്വന്തം സഹോദരൻ ആയിട്ടേ കണ്ടിട്ടുള്ളൂ..അത് പലപ്രവിശ്യം പറഞ്ഞിട്ടുണ്ടെങ്കിലും ജിത്തുവേട്ടൻ അതൊന്നും കേൾക്കാൻ കൂട്ടാക്കിയിരുന്നില്ല...ഇതിൽ കൂടുതൽ ഞാൻ എന്ത് പറയാനാ..!!! എന്റെ കൃഷ്ണ..!! പറഞ്ഞു പറഞ്ഞു സമയം പോയതറിഞ്ഞില്ല..എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ ട്ടോ.. ചെന്നപ്പോ തന്നെ മാഡം പുറത്ത് നിൽപ്പുണ്ടായിരുന്നു.. "

എന്താ ബാലേ ഇത്,,,ഈയിടെയായി നീ എപ്പോഴും താമസിച്ചു ആണല്ലോ വരുന്നത്..ഇത് നടക്കില്ല കേട്ടോ..ഇന്നാനെൽ ഇവിടെ പിടിപ്പത് പണി ഉള്ള ദിവസം ആണ്.." "അത് മാഡം ഞാൻ.." "മ്മ്..മതി ന്യായികരണം പറഞ്ഞത്..വേഗം ചെല്ലാൻ നോക്ക്.." ഞാൻ വേഗം അടുക്കളയിലേക്ക് ചെന്നു...അടുക്കളയിൽ സുമ ചേച്ചി എന്നെയും പ്രതീക്ഷിച്ചു നിൽപ്പുണ്ടായിരുന്നു... " എന്താ മോളെ ഇന്നും താമസിച്ചോ..?" "ഒന്നും പറയണ്ടെന്റെ ചേച്ചി...ഇന്നും താമസിച്ചു പോയി..അല്ല ചേച്ചി,, ഇന്ന് പിടിപ്പത് പണി ഒള്ള ദിവസം ആണെന്നെന്താ മാഡം പറഞ്ഞെ.." " മാഡത്തിന്റെ സഹോദരങ്ങളും മക്കളും കുടുംബക്കാരും എല്ലാരും വരുന്നുണ്ട്..മിക്കവരും തന്നെ ഇന്ന് വരും...അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കണമെന്ന മാഡം പറഞ്ഞിരിക്കുന്നത്.." " അല്ല ചേച്ചി,,,മാഡത്തിനു എത്ര മക്കളാ..??"

ഇവിടെ ജോലി ചെയ്യുന്നന്നെ ഒള്ളു..എനിക്ക് ഇവിടെയുള്ള ആൾക്കാരെ കുറിച്ച് ഒന്നും തന്നെ അറിയില്ല..അങ്ങനെ അല്ലാട്ടോ സുമ ചേച്ചി..പത്ത് പതിനാറു വർഷമായി ഇവിടെ ജോലി നോക്കുന്നു..ചേച്ചിക്ക് ഇവിടുത്തെ എല്ലാ കാര്യങ്ങളും തന്നെ അറിയാം.. " മൂന്ന് മക്കളാ മോളെ..രണ്ടാണും ഒരു പെണ്ണും.." " മ്മ്..." അതികം വർത്താനം പറഞ്ഞോണ്ട് നിക്കാതെ ഞാൻ ഓരോ ജോലിയിലും മുഴുകി.. വൈകുന്നേരം ജോലി എല്ലാം തീർത്ത് ഒരു അഞ്ചുമണിയോടെ ഞങ്ങൾ ഇറങ്ങി..ഇറങ്ങാൻ നേരം ആ വീട്ടിലേക്ക് രണ്ട് വണ്ടികൾ കയറി വന്നു..മാഡത്തിന്റെ ബന്ധുക്കൾ ഇന്ന് വരുവന്നല്ലേ പറഞ്ഞെ..അവരായിരിക്കും.. നേരം കളയാതെ വേഗം വീട്ടിലേക്ക് ചെന്നു..വൈകുന്നേരം കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ട്..അവരോടൊപ്പം ഇരുന്നാൽ നേരം പോകുന്നത് അറിയില്ല...അങ്ങനെ ട്യൂഷൻ ഒക്കെ കഴിഞ്ഞു വിളക്ക് വെച്ച് പ്രാർത്ഥിച് ഞാൻ കുറെ നേരം അമ്മയോട് ഇന്ന് നടന്ന കാര്യങ്ങൾ ഓരോന്നും പറഞ്ഞോണ്ടിരുന്നു..

ശ്രീകുട്ടന് ഓരോന്നും പറഞ്ഞു കൊടുത്തു ചെയ്യിപ്പിച്ചു സമയം പോയി..പിന്നെ ഭക്ഷണം കഴിച്ചു നല്ലൊരു പുലരി ഞങ്ങൾക്കായി ഒരുക്കണെന്ന് പ്രാർത്ഥിച്ചു ഞാൻ കിടന്നു...ജോലി ചെയ്തു ക്ഷീണം ഒള്ളത് കൊണ്ട് തന്നെ കിടന്നത് അറിയാതെ ഉറങ്ങി പോയി... പിറ്റേന്ന് ഒന്നാം തിയതി ആയോണ്ട് തന്നെ രാവിലെ എഴുന്നേറ്റ് കുളിച് ഒരുവിധം പണികളൊക്കെ ഒതുക്കി ഓണത്തിന് അമ്മ മേടിച്ചു തന്ന വെള്ളയും ഓറഞ്ചു കളർ കരയുമുള്ള ദാവണി ഉടുത്തു ഞാൻ അമ്പലത്തിലേക്ക് നടന്നു... അന്ന് അവൾ പതിവിലും സുന്ദരി ആയിരുന്നു...അഴിച്ചു ഇട്ട മുടി അവളെ കൂടുതൽ മനോഹരി ആക്കി,,,വാലിട്ടെഴുതിയ കണ്ണുകളും ചുണ്ടിന്റെ മുകളിലുള്ള മറുകും അവള്ടെ ഐശ്വര്യം ഒന്നുകൂടി വർധിപ്പിച്ചു...ആര് കണ്ടാലും ഒന്ന് നോക്കി നിന്ന് പോകും.. ഇന്നെങ്കിലും നേരത്തെ പോകേണ്ടത് കൊണ്ടത് തന്നെ പ്രസാദം മേടിച്ചു ഞാൻ വേഗം വീട്ടിലേക്ക് തിരിച്ചു..

ചെന്നിട്ട് വേണം പോകാൻ.. അങ്ങനെ അമ്പലത്തിൽ നിന്ന് വേഗം പോരാൻ നേരം ആണ് ഒരു നിലവിളി കേട്ടത്..തിരിഞ്ഞു നോക്കിയപ്പോ അമ്പലത്തിൽ വന്ന ചേച്ചിയെ ഒരു കാർ ഇടിച്ചു ഇട്ടേക്കുന്നു...വണ്ടി വിട്ട് പോയില്ലങ്കിലും ആരും അകത്തു നിന്ന് ഇറങ്ങി വന്നിട്ടില്ല.. ഞാൻ ഓടി ചെന്ന് ആ ചേച്ചിയെ പിടിച്ചു എഴുന്നേൽപ്പിച്ചു...നെറ്റിയും കൈമുട്ടും ഒക്കെ പൊട്ടിയിട്ടുണ്ട്.. ഇത്രയും നേരവായിട്ടും ഒന്ന് വണ്ടിയിൽ നിന്ന് ഇറങ്ങി നോക്കാൻ പോലുമുള്ള സംസ്കാരം പോലും ഇല്ലേ ഇവർക്ക്.. ഞാൻ ചേച്ചിയെ അവിടെ നിർത്തിയിട്ട് ഡ്രൈവിംഗ് സീറ്റിന്റെ ഗ്ലാസിൽ ചെന്ന് കൊട്ടി... പെട്ടന്ന് തന്നെ ഡോർ തുറന്നു..നോക്കിയപ്പോ ഒരു പെണ്ണ് ആണ് വണ്ടി ഓടിച്ചിരുന്നത്..അവളെ കണ്ടാൽ ആണേൽ ഒരു ജാഡ ലുക്ക്‌..മുഖത്ത് ഒക്കെ ആണേൽ ഒടുക്കത്തെ പുട്ടി..ഡ്രസ്സിങും മഹാ മോശം..അവളെ കൂടാതെ അവൾക്ക് പിന്നാലെ രണ്ടു മൂന്ന് പെണ്ണുങ്ങളും കൂടെ ഇറങ്ങി വന്നു....അവരും ഏകദേശം ഈ കോലം തന്നെ.. " മ്മ്...എന്ത് വേണം..? " " വണ്ടി ഓടിക്കുമ്പോ മര്യാദയ്ക്ക് ഓടിക്കണം...

വഴിയേ കൂടെ പോകുന്നവര്ക്കും ജീവിക്കണ്ടെ.." " എന്നെ മര്യാദ പഠിപ്പിക്കാൻ നീ ആരാടി...ഞാൻ എനിക്ക് ഇഷ്ടം ഒള്ളത് ചെയ്യും..." മര്യാദക്ക് പറയുമ്പോ തലയിൽ കേറി നിരങ്ങിക്കളിക്കുവാണോ... " അതെ...വെറുതെ അങ്ങ് ഇടിച്ചു ഇട്ടിട്ട് പോയാൽ എങ്ങനെയാ...ഒരു സോറി ഒക്കെ പറഞ്ഞിട്ട് പോകാം.." " സോറിയോ..ഹഹഹ... അതും ഞാൻ...Never...ഞാൻ ആരോടും സോറി പറയില്ല...വേണേൽ ഓസിനു കിട്ടുന്നതല്ലേ ഇത് മേടിച്ചോ.." ന്ന് പറഞ്ഞു അവള് പോക്കറ്റിൽ നിന്ന് കൊറച്ചു നോട്ടുകൾ എന്റെ നേരെ നീട്ടി.. " നിന്റെ ഈ പിച്ചക്കാശ് ഞങ്ങള്ക്ക് വേണ്ട...നിന്റെ ഈ വൃത്തികെട്ട മനസ്സ് വെച്ച് നീട്ടുന്ന പണം സ്വീകരിക്കാൻ മാത്രം സംസ്‍കാരം ഇല്ലാത്തവരല്ല ഞങ്ങൾ....വാ ചേച്ചി...."

എന്നും പറഞ്ഞു ഞാൻ ആ ചേച്ചീനെ കൊണ്ട് നടക്കാൻ ആഞ്ഞു.. " ഡി...നോക്കിക്കോ...I will show you..ഇപ്പൊ പറഞ്ഞതിന് ഒക്കെ നീ അനുഭവിക്കും..അനുഭാവിപ്പിക്കും ഞാൻ...പറഞ്ഞത് തെറ്റായി പോയിന്നു പറഞ്ഞു നീ കരയും.." എനിക്ക് നേരെ ഒരു ഭീഷണിയും മുഴക്കിക്കൊണ്ട് അവൾ പല്ല് കടിച്ചോണ്ട് പോയി.. ഞാൻ ആ ചേച്ചീനെ വീട്ടിൽ കൊണ്ടുപോയി വിട്ടിട്ട് തിരിച്ചു വീട്ടിലേക് പോയി.. ഒന്നാം തിയതി ആയിട്ട് ആദ്യം തന്നെ വഴക്ക് ആണല്ലോ എന്റെ കൃഷ്ണ.. ഇന്നും താമസിച്ചു..ആ പെണ്ണ് കാരണവാ...അവളെ ഇവിടെ എങ്ങും കണ്ടിട്ടുള്ളതല്ലല്ലോ..ഇതെവിടുന്നു പൊട്ടി മുളച്ചതാണവോ.. കൂടുതൽ നേരം അതും ആലോചിച്ചു നിന്ന് സമയം കളയാതെ ഞാൻ വേഗം റെഡി ആയി അമ്മയോട് പറഞ്ഞിട്ട് ഇറങ്ങി... ഗേറ്റ് കടന്ന് ചെന്നപ്പോഴേക്കും അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചിരുന്നു.. തുടരും...

Share this story