പ്രണയസഖീ: ഭാഗം 10

pranayasagi

രചന: Twinkle AS

ഡോർ ലോക്ക് ചെയ്തു എന്റെ അടുത്തേക്ക് നടന്നു വരാൻ തുടങ്ങി,,,പൊറകോട്ട് പോകണം എന്നുണ്ടേലും പശ തേച്ചു ഒട്ടിച്ചു നിർത്തിയപോലെ ഞാൻ അനങ്ങാനാവാതെ നിന്നു... സാർ എന്റെ അടുത്തേക് വരും തോറും പേടിച്ചിട്ട് എന്റെ ശ്വാസഗതി ഉയർന്നു... സാറിന്റെ കണ്ണുകൾക്ക് എന്തോ കാന്ത ശക്തി പോലെ,,,സാറിപ്പോ എന്റെ തൊട്ട് അടുത്ത് ആണ്..സാറിന്റെ ചുടുനിശ്വാസം എന്റെ നെറ്റിയിൽ തട്ടുന്നുണ്ടായിരുന്നു.. അപ്രതീക്ഷിതമായാണ് സാർ എന്റെ കൈ പിടിച്ചു വലിച്ചു ഭിത്തിയിലേക്ക് ചേർത്ത് നിർത്തിയത്,,,നേരത്തത്തെ പോലെ ആ കണ്ണിൽ ഇപ്പൊ കാന്തത്തിനു പകരം ദേഷ്യം ആണ് കത്തിജ്വലിക്കുന്നത്... അതിനനുസരിച്ചു ആണേൽ കയ്യിലെ പിടിയും മുറുകുന്നുണ്ട്.. " നീയും ആനധും തമ്മിൽ എന്താടി ബന്ധം,,,അതെന്ത് തന്നെ ആയാലും എനിക്കൊരു ചുക്കും ഇല്ല,,,പിന്നെ...നിനക്കിതോന്നും പുതുമ ആയിരിക്കില്ലല്ലോ..എത്ര എണ്ണത്തിനെ വളച്ചിട്ടുണ്ടെന്ന് ആർക്ക് അറിയാം,,അതല്ലേ സ്വഭാവം... " സാർ പ്ലീസ്,,,പറയുന്നതിലും ഒരു പരിധി ഉണ്ട്..."

" അങ്ങനെ അല്ലേൽ പിന്നെ എന്താടി നീയും അവനും തമ്മിൽ,,,ഓഹ്..മനസിലായി,,, ഈ കമ്പനിയുടെ രഹസ്യങ്ങൾ ചോർത്താൻ വേണ്ടി ആയിരിക്കും അല്ലെ...നിന്റെ ഉദ്ദേശം എന്ത് തന്നെ ആയാലും ഒന്ന് നീ ഓർത്തൊ,,,അവനെ എനിക്ക് അറിയും പോലെ മറ്റാർക്കും അറിയില്ല...മറ്റാർക്കും...." ന്ന് പറഞ്ഞു എന്നെ സൈഡിലേക്ക് തള്ളി ഇട്ട് സാർ ഇറങ്ങി പോയി..വിന്ഡോയിലൂടെ നോക്കിയപ്പോ സാറിന്റെ കാർ ഗേറ്റ് കടന്ന് പോകുന്നു.. എന്താ ഇത് എന്റെ കൃഷ്ണ..!!! ഞാൻ എന്ത് ചെയ്തിട്ടാ എന്നോട് ഇപ്പൊ ഇങ്ങനെ ഒക്കെ പറഞ്ഞെ...സാർ പറഞ്ഞത് ഒക്കെ ആലോചിക്കും തോറും മനസ്സിന് എന്തോ ഒരു നീറ്റൽ,,,സാറിന്റെ മനസ്സിൽ അപ്പൊ എന്റെ സ്ഥാനം ഇതാണോ,,,എന്നെ പറ്റി എന്തൊക്കെയാ വിചാരിച്ചു വച്ചേക്കുന്നെ....ഏതായാലും സാർ പറഞ്ഞത് വെച്ച് ആനന്ദ് സാറിനോട് സാറിന് എന്തോ ദേഷ്യം ഉള്ള പോലെ,,,ആനന്ദുസാർ പാവം ആണെന്ന എനിക്ക് തോന്നുന്നേ...എന്നോട് മാന്യമായിട്ട് ആണല്ലോ സംസാരിച്ചത്.... എന്തൊക്കെയോ ആലോചിച്ചു അവിടെ നിന്നു..

എന്തോ കൊറേ നേരം അവിടെ നിക്കാൻ തോന്നിയില്ല..ഹാഫ് ഡേ ലീവ് ആക്കി ഞാൻ ഇറങ്ങി...ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും ചിന്ത ഇതൊക്കെ തന്നെ ആയിരുന്നു.. " കൂയ്,,,,ചേച്ചി....ഒന്ന് നിക്ക് ചേച്ചി..." ഞാൻ തിരിഞ്ഞു നോക്കിയപ്പോ അഭി..അഭിയെ കണ്ടപ്പോ ഒരു സന്തോഷം... " എന്റെ പൊന്ന് ചേച്ചി,,,ഇതെന്നാ സ്പീഡ് ആ...ഒന്ന് പതിയെ പൊക്കുടേ..അതൊക്കെ പോട്ടെ,,ചേച്ചിയോട് മിണ്ടിട്ട് ഒക്കെ എത്ര ദിവസം ആയി...ചേച്ചിക്ക് സുഖല്ലേ...കമ്പനിയിൽ ഒക്കെ എപ്പിടി.." " നിന്റെ ചേട്ടൻ അല്ലെ CEO,,,അപ്പൊ എന്നോടുള്ള പെരുമാറ്റം ഊഹിക്കാലോ..ചൂടൻ..." " ഹിഹിഹി...ആദിയും ബാലയും..ഐവാ.. വാട്ട്‌ എ മാച്ച്..ചേച്ചിക്ക് ചേരും..." " അയ്യേ....ആർക്കു വേണം..ഒന്ന് പോയെടാ..." അങ്ങനെ ഓരോന്നും പറഞ്ഞു നിക്കുമ്പോ ആണ് അവൻ ഇടയ്ക്ക് ഇടയ്ക്ക് പുറകോട്ടു നോക്കുന്നത് കണ്ടത്... " നീ എന്താ അഭി കൊറേ നേരായല്ലോ പുറകിലേക്ക് നോക്കുന്നു..എന്താ കാര്യം.." " ഏയ്‌ എന്ത് കാര്യം ഒന്നുല്ല.." " മര്യാദക്ക് പറഞ്ഞോ,,അല്ലേൽ പിന്നെ ചേച്ചിന്ന് ഒന്നും വിളിച്ചു എന്റെ അടുത്തേക്ക് വരണ്ട.."

" എന്റെ പൊന്ന് ചേച്ചി,,,പിണങ്ങാതെ,,,അങ്ങനെ പ്രത്യേകിച്ചു ഒന്നുല്ല..ഞാൻ ചേച്ചിയോട് പറയാൻ ഇരിക്കായിരുന്നു.. അന്ന് ഞാൻ ഒരു ദിവസം രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയില്ലേ,,അപ്പൊ വണ്ടി പഞ്ചർ ആയി ഞാൻ ഈ ബസ്സ്റ്റോപ്പിന്റെ അടുത്ത് നിക്കായിരുന്നു... അപ്പൊ ഞാൻ കണ്ടു ചേച്ചി,,,കുട്ടുകാരികളോടൊപ്പം മന്ദം മന്ദം നടന്നു വരുന്ന എന്റെ മാലാഖയെ,,അവള് ഈ ചെകുത്താന്റെ ഹൃദയത്തിൽ വീട് വെച്ച് താമസിക്കുവാ ചേച്ചി...ആരാണവൾ..." " മോനെ അഭികുട്ടാ..മമ്മുക്കയുടെ പോക്കിരിരാജ ഞാനും കണ്ടിട്ടുണ്ട്..." " 😂😂😂...ഏതായാലും ചേച്ചീടെ ടൈമിംഗ് കറക്ട് ആണ്..അവള് ട്യൂഷൻ കഴിഞ്ഞു വരുന്ന സമയം ആയിട്ടുണ്ട്..പറ്റിയാൽ ഇന്ന് തന്നെ ചേച്ചിക്ക് അവളെ കാണാം.." അത് പറഞ്ഞു തീർന്നില്ല,,,അതിനിപ്പുറം തന്നെ ചേച്ചി അവള് വന്നു ന്ന് പറഞ്ഞു അവൻ ആണേൽ ഭൂമിയിൽ ഒന്നും അല്ല..എന്തൊക്കെയാ ഈ ചെക്കൻ കാണിക്കുന്നെ,,മുടി ഒന്നൂടി ചീകുന്നു..സ്പെക്റ്റ്സ് എടുത്തു വെക്കുന്നു..കണ്ടപ്പോ എനിക്ക് ആണേൽ ചിരിയും കൂടി വന്നു... "

ചേച്ചി അങ്ങോട്ട്‌ നോക്കിയേ,,ആ റോസ് കളർ ഡ്രസ്സ്‌ ഇട്ടതാ എന്റെ മാലാഖ..." ആളെ കാണാൻ ഒള്ള ആകാംഷയിൽ ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കിയതും അറിയാതെ തന്നെ ഞെട്ടി പോയി... * കൃഷ്ണാ...* " ഈ കാര്യത്തിൽ ചേച്ചി ദൈവത്തെ ഒന്നും വിളിക്കണ്ടന്നെ,,,ഞാൻ തന്നെ അവളോട്‌ ഇഷ്ടാന്ന് പറഞ്ഞോളാം..എന്നാലും അവള്ടെ പേര് പോലും അറിയില്ലല്ലോ ന്ന് ഓർക്കുമ്പോ ആണ് ഒരു സങ്കടം..ചേച്ചി ഒന്ന് പോയി ചോദിക്ക്..." ആളെ കണ്ട ഷോക്കിൽ ഇരിക്കുമ്പോ ആണ് അവൻ ഇങ്ങനെ ഓരോന്നും പറയുന്നത്... " ഡാ,,,അത് തന്നെ ആട പറഞ്ഞെ.." " എന്നത്..?? " " കൃഷ്ണാന്ന്,,," " ദേ പിന്നെയും,,,ചേച്ചി ദൈവത്തെ ഒന്നും.." " എടാ പൊട്ടാ ഞാൻ അവള്ടെ പേരാ പറഞ്ഞെ.. * കൃഷ്ണ *...ഞങ്ങടെ കിച്ചു...എന്റെ കൂടെ പഠിച്ച വീണേടെ സിസ് ആണ്...ആള് ഒന്നാന്തരം കാ‍ന്താരി ആണ്..നിനക്ക് നല്ലോണം ചേരും...ചക്കിക്കൊത്ത ചങ്കരൻ.. " " വൗ....കൃഷ്ണ,,,ഇനി മുതൽ എന്റെ കിച്ചു...ചേച്ചി മുത്താണ്...ചക്കരകുട്ടി...ചേച്ചി ഒരു ഹെൽപ്പ് ഉം കൂടെ ചെയ്യുവോ..അവളെ എനിക്കൊന്ന് സെറ്റ് ആക്കി തരുവോ.."

" പൊക്കോണം,,,എന്റെ വായിന്ന് ഒന്നും കേക്കണ്ടേൽ മിണ്ടാതെ നിന്നോ...ഡാ അഭി,,,ചേച്ചി നിന്നെ ഉപദേശിക്കുവാന്ന് വിചാരിക്കരുത്...ഈ പ്രായത്തിൽ ഇങ്ങനെ ഒക്കെ തോന്നും..അത് സ്വാഭാവികം ആണ്...ഇത് പഠിക്കേണ്ട പ്രായം അല്ലെ..ഇപ്പൊ പഠിക്കു,,," " അത് കഴിഞ്ഞിട്ടും നിനക്ക് ഇവളെ ഇഷ്ടാണേൽ വീട്ടിൽ പറയ്..ഇതല്ലേ ചേച്ചി പറയാൻ വരുന്നേ.." ഞാൻ അതെ എന്ന അർത്ഥത്തിൽ ചിരിച്ചു കാണിച്ചു... " അവള് എന്റെ നെഞ്ചിൽ പതിഞ്ഞു പോയി ചേച്ചി,,,ഞാൻ അവളെ മറക്കുല. എന്നുവെച്ചു അവള്ടെ പിന്നാലെ നടന്നു ശല്യം ഒന്നും ചെയ്യൂല..അവള് എന്റേത് ആണേൽ എനിക്ക് തന്നെ കിട്ടും അല്ലെ..." " മ്മ്,,,നീ കൊതിച്ചതും ദൈവം വിധിച്ചതും ഒന്നായിരിക്കും..ഇപ്പൊ എന്റെ മോൻ വണ്ടി വിട്ടേ...ആഹ് പോ പോ..." ന്ന് പറഞ്ഞു ഞാൻ അവനെ ഓടിച്ചു... __________ ആനന്ദ് ഇന്ന് എനിക്ക് ശ്രീയെ കൊറച്ചു നേരം കിട്ടിയതായിരുന്നു..അപ്പോഴാ അവൻ...ആദി,,,,, അവൻ എന്നും എനിക്കൊരു ശത്രു ആണ്...പഠിക്കുന്ന കാലം മുതലേ ഞാനും അവനും തമ്മിൽ ആയിരുന്നു മത്സരം..

എന്നും അതിൽ അവനെ വിജയിച്ചിട്ടൊള്ളു...പക്ഷേ ശ്രീയുടെ കാര്യത്തിൽ അത് നടക്കില്ല ആദി.. എനിക്ക് വേണം അവളെ,,,എന്ത് വില കൊടുത്തിട്ടാണേലും എന്ത് വളഞ്ഞ വഴി പ്രയോഗിച്ചിട്ട് ആണേലും സ്വന്തമാക്കിയിരിക്കും ഞാൻ അവളെ.. അത്രയ്ക്ക്,,അത്രയ്ക്കു കൊതിച്ചു പോയി അവളെ..അവളെ കുറിച്ച് ആലോചിക്കും തോറും കണ്ട്രോൾ പോകുവാണ്...കൊതിച്ചതൊന്നും നടത്തി എടുക്കാതെ ഇരുന്നിട്ടില്ല ഈ ഞാൻ....അതുപോലെ ശ്രീയും... _________ ആദി അവൾക്ക് എന്ത് ധയ്ര്യം ഉണ്ടെങ്കിലാ എന്റെ മുന്നിൽ വെച്ച് ആ റാസ്കലിനോട് സംസാരിക്കുന്നത്.. അവൻ ആണെങ്കിലോ ഒരു പെണ്ണിനെ കിട്ടാൻ നോക്കി ഇരിക്കുന്നവനും... ഞാൻ എന്തിനാ അതിന് അവളെക്കുറിച്ച് ആലോചിക്കുന്നത്..ഇഡിയറ്റ്...അവള് എന്ത് വേണേൽ ചെയ്തോട്ടെ..

.പക്ഷേ ആട്ടിൻ തോലിട്ട ആ ചെന്നായയെ എന്നേക്കാൾ കൂടുതൽ ആർക്കും അറിയില്ല... അവനോടുള്ള ദേഷ്യം കൊണ്ട് വണ്ടി സ്പീഡിൽ ഓടിച്ചു..എതിരെ റോങ് സൈഡിൽ വന്ന ഒരു വണ്ടിനെ ഇടിക്കാതെ ഇരിക്കാൻ വേണ്ടി ഞാൻ വണ്ടി വെട്ടിച്ചു..അത് നേരെ ചെന്ന് ഒരു മരത്തിനിട്ട് ചെറുതായി ഇടിച്ചു... അവനോടുള്ള ദേഷ്യവും ഇതും കൂടെ ആയപ്പോ പിന്നെ എനിക്ക് എന്നെ കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല... " ആർ യു മാഡ്,,,റോങ് സൈഡ് ആണെന്ന് കണ്ടാൽ അറിയില്ലേ..വെറുതെ മനുഷ്യനെ മെനക്കെടുത്താൻ ഓരോന്ന് വണ്ടിയും എടുത്തോണ്ട് ഇറങ്ങിക്കോളും... എന്നാ കോപ്പ് കാണിച്ചോണ്ട് ഇരിക്കുവാ..ഇറങ്ങി വാടോ പുറത്ത്.." ന്ന് പറഞ്ഞു ഞാൻ ഗ്ലാസ്സിലേക്ക് ആഞ്ഞു കൊട്ടി... അപ്പൊ തന്നെ ഡോർ തുറന്നു വരുന്ന രൂപത്തെ കണ്ടതും ദേഷ്യം ഒന്നൂടി വർധിച്ചു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story