പ്രണയസഖീ: ഭാഗം 11

pranayasagi

രചന: Twinkle AS

 ( പിള്ളേരെ,,,ഇതൊരു ഇമാജിനേഷൻ സ്റ്റോറി ആയോണ്ട് ഞാൻ പല മണ്ടത്തരങ്ങളും എഴുതി വെക്കും..അതൊക്കെ ക്ഷമിചേക്കണേ....) ___________ അപ്പൊ തന്നെ ഡോർ തുറന്നു വരുന്ന രൂപത്തെ കണ്ടതും ദേഷ്യം ഒന്നൂടി വർധിച്ചു... ജീൻസും ഷർട്ടും ഇട്ട് മുടി കളർ ചെയ്തു അടിമുടി ഒരു അഹങ്കാരി ലുക്ക് ഒള്ള ഒരു പെണ്ണ് കാറിൽ നിന്ന് ഇറങ്ങി വന്നു... " ഓഹ്,,അപ്പൊ ഒരു പെണ്ണ് ആയിരുന്നോ കാർ ഓടിച്ചത്,,,നിനക്കെന്താടി റോഡിൽ നോക്കി വണ്ടി ഓടിക്കാൻ അറിയില്ലേ...റോഡിലൂടെ ഇഷ്ടം ഒള്ള പോലെ പോകാൻ ഇത് നിന്റെ വീട്ടുകാര് സ്ത്രീധനം കൊടുക്കാൻ വേണ്ടി വെച്ചേക്കുന്നതല്ല..അല്ലേലും ഈ വണ്ടിയും കൊടുത്തു ഇങ്ങനെ കോലം കെട്ടിച്ചു വിട്ട വീട്ടുകാരെ പറഞ്ഞാൽ മതീല്ലോ...കോപ്പ്..." ന്ന് പറഞ്ഞു അവൻ കാറിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു...അവള് അപ്പോഴും അവനെ തന്നെ കണ്ണേടുക്കാതെ നോക്കി നിക്കുവാണ്..

" എന്തോന്നാടി കോപ്പേ നോക്കി നിക്കുന്നെ..പറഞ്ഞത് ഒന്നും കേട്ടില്ലേ...എടുത്തോണ്ട് പോടീ..." ന്ന് പറഞ്ഞു അവൻ അവളെ ഒന്ന് തറപ്പിച്ചു നോക്കിട്ട് ആക്‌സിലേറ്റർ മുരപ്പിച്ചു കൊണ്ട് പോയി.. ✿❁════❁✿❁═══❁✿ " എന്താടി അനു,,,ഇന്ന് നിനക്ക് ഭയങ്കര സന്തോഷം ആണെന്ന് തോന്നുന്നല്ലോ..എന്താ കാര്യം..പറയടി..ഞങ്ങളും കൂടെ ഒന്ന് ചിരിക്കട്ടെ..." " ഏയ്‌,,,എന്ത്...ഒന്നുല്ല..." " എന്തോ ഉണ്ടല്ലോ..മോൾടെ കള്ളച്ചിരി ഒക്കെ കണ്ടിട്ട് ഇതുവരെ ആരും കയറാത്ത നിന്റെ ഹൃദയത്തിൽ ആരോ കയറിക്കൂടിയ പോലെ തോന്നുന്നല്ലോ.." " ആടി,,,,ഇനി ഞാൻ ഒന്നും മറച്ചു വെക്കുന്നില്ല..ഞാൻ ഇന്ന് ഒരാളെ കണ്ടേടി,,,കാണാൻ എന്താ ഗ്ലാമർ...ആരെയും വെച്ച് കമ്പയർ ചെയ്യാൻ പറ്റൂല...അത്രയ്ക്കു ഗ്ലാമർ ആണ്..പിന്നെ അവന്റെ ബീഹെവിയർ,,,കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനെ കണ്ടാൽ ഒലിപ്പിക്കുന്ന ടീം അല്ല..ഹി വാസ് എ നൈസ് ഗയ്‌,,,ഐ ലൈക് ഹിം..ആൻഡ് ഐ വാണ്ട്‌ ഹിം..." " അനു,,,സീരിയസ് ആണോടി..."

" അതേടി,,,ഇതുവരെ എന്റെ നേരെ ഒരുത്തൻ പോലും അങ്ങനെ സംസാരിച്ചിട്ടില്ല,,,പക്ഷേ അവൻ..അവന്റെ ആ ധയ്ര്യം സമ്മതിക്കണം...ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന പോലെ ഒരു ചങ്കുറ്റം ഒള്ള ആള്..." ( ഇത് അനുഗ്രഹ എന്ന അനു...കോടിക്കണക്കിനു സ്വത്ത്ക്കളുടെ ഉടമ ആയ പ്രകാശ് വർമ്മയുടെ ഒരേ ഒരു മകൾ...ഇവളെ കുറിച്ച് കൂടുതൽ നമുക്ക് വഴിയേ പരിചയപ്പെടാം..) ✿❁════❁✿❁═══❁✿ പിറ്റേന്ന്,,,, പതിവ് പോലെ ഇന്ന് ഓഫിസിൽ ചെന്നു...ക്യാബിനിലേക്ക് ചെന്നപ്പോ സാർ പഴയത് പോലെ തന്നെ ഗൗരവമുഖത്തിൽ നിൽപ്പുണ്ട്... " ഡി,,,എന്റെ ടേബിളിൽ ഇരിക്കുന്ന ഫയൽ എടുക്ക്...ഒരു മീറ്റിംഗ് ഉണ്ട്...വേഗം വേണം.." ഞാൻ ഒന്നും മിണ്ടാതെ ഫയൽ എടുത്തു അങ്ങേരുടെ പുറകെ നടന്നു.. കാറിൽ കേറിയപ്പോ ഞാനും സാറും ഒന്നും മിണ്ടിയില്ല...കൊറേ ദൂരം പിന്നിട്ടു കഴിഞ്ഞപ്പോഴേക്കും റോഡിനു നടുവിൽ കല്ലോക്കെ വെച്ച് തടഞ്ഞുവെച്ചേക്കുന്നു... സാർ പുറത്തിറങ്ങി അവിടെ നിന്ന രണ്ടുപേരോട് എന്തൊക്കെയോ പറഞ്ഞു...പോയതിനേക്കാൾ ദേഷ്യത്തിൽ തിരിച്ചു വന്നു...

" സ,,,സാർ...ഇവിടെ എന്താ ഇതൊക്കെ വെച്ചേക്കുന്നേ.." " നിന്റെ കുഞ്ഞമ്മേനെ കെട്ടിക്കാൻ..മിണ്ടാതെ ഇരിക്കടി...മനുഷ്യന് ഒന്നാമതെ ഭ്രാന്ത് പിടിച്ചു ഇരിക്കുവാ..." എന്റെ ദൈവമേ,,,,ഇങ്ങനെ ഒരു ഭ്രാന്തന്റെ കൂടെ ആണല്ലോ ഞാൻ ഇറങ്ങി പൊറപ്പെട്ടത്...വണ്ടി റിവേഴ്‌സ് എടുത്തു വന്ന വഴി തന്നെ പോകാൻ തുടങ്ങി..ഹോ രക്ഷപെട്ടു...ഇന്ന് ഇനി മീറ്റിംഗ് നടക്കുല...💃💃 ഞാൻ അങ്ങനെ ആലോചിച്ചു സന്തോഷിച്ചു ഇരുന്നപ്പോ ആണ് സാർ വണ്ടി ഏതോ കാട്ടിലുടെ ഒള്ള റൂട്ടിൽ കൊണ്ടോയത്...എന്നുവെച്ചാൽ ചുറ്റും ഒരു മനുഷ്യക്കുഞ്ഞു പോലും ഇല്ലാതെ,, സൈഡിൽ നിറച്ചും പള്ള ഒക്കെ പിടിച്ചു കിടക്കുന്ന ഒരു റോഡ്‌... ഞാൻ ചുറ്റും നോക്കുന്നതിനിടയിൽ പെട്ടന്നാണ് വണ്ടി നിരങ്ങി നിരങ്ങി നിന്നത്...കാറിന്റെ ബോണറ്റിൽ കൂടെ പുക ഒക്കെ പൊങ്ങി വരുന്നുണ്ട്...ദൈവമേ,,,,വീണ്ടും ഇങ്ങനെ പരീക്ഷിക്കല്ലേ,,, " ഡാമിറ്റ്,,,,അപ്പോഴേ ഓർത്തതാ ഇവളെയൊക്കെ കൊണ്ട് വന്നാൽ ഇങ്ങനെ എന്തേലും ഒക്കെ ഉണ്ടാകുമെന്ന്..." ടയറിലേക്ക് ചവിട്ടിക്കൊണ്ട് സാർ പറഞ്ഞു...

" സാറിന്റെ പറച്ചില് കേട്ടാൽ ഓർക്കും ഞാൻ ഓടി വന്നു കേറിയതാന്നു...സാറല്ലേ വന്നു കേറാൻ പറഞ്ഞത്..എന്നിട്ടിപ്പോ കുറ്റം മുഴുവൻ എനിക്ക്..." " ഓഹ് റിയലി,,,അല്ലേലും ഇതിനെ ഒക്കെ വിളിച്ചോണ്ട് വന്ന എന്നെ വേണം പറയാൻ..." സാർ ബോണറ്റിൽ എന്തൊക്കെയോ ചെയ്യാൻ നോക്കി,,,ഒന്നും എക്കുന്നില്ല..സാറിന്റെ കാട്ടിക്കൂട്ടൽ ഒക്കെ കണ്ടു എനിക്ക് ചിരിയാ വരുന്നേ.. " എന്താടി കെടന്ന് കിണിക്കുന്നേ,," അത് കേട്ടതും ഞാൻ തിരിഞ്ഞു നിന്ന് വാ പൊത്തി പിടിച്ചു ചിരിക്കാൻ തൊടങ്ങി..ചിരി ഒക്കെ ഒന്നടങ്ങി തിരിഞ്ഞു നോക്കിയപ്പോ സാറിനെ കാണുന്നില്ല..😯 ഇതെവിടെപ്പോയി ഇത്ര പെട്ടന്ന്,,,ആവി ആയി പോയോ...ഞാൻ ചുറ്റും നോക്കിയപ്പോ ദേ പോകുന്നു വാച്ചിൽ നോക്കിക്കൊണ്ട്...എന്നെ ഒന്ന് വിളിച്ചൂടെ ഈ കാലമാടന്...ഞാൻ സാറിന്റെ പുറകെ ഓടി ചെന്നു... " സ,,സാർ,,,എന്താ എന്നെ വിളിക്കാതിരുന്നത്..? " " ചിരി കഴിയുമ്പോ പതിയെ വന്നാ മതീന്ന് തോന്നി...എന്തേ.." പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല..സാറിന്റെ പുറകെ നടന്നു..സാർ എന്തൊക്കെയോ കെടന്നു പൊറുപൊറുക്കുന്നുണ്ട്...കൊറേ നടന്നിട്ട് ആണേൽ ഒരു മനുഷ്യകുഞ്ഞിനെ പോലും കാണുന്നില്ല..

അവസാനം കൊറേ നടന്നു നടന്നു ഒരു അമ്പലം കണ്ടു..അത് കണ്ടപ്പോ സാറിന്റെ മുഖത്ത് മാത്രം ഒരു ഭാവവും കാണുന്നില്ല..എങ്ങനെ കാണും മൂപ്പർക്ക് ദൈവവിശ്വാസം ഒന്നും ഇല്ലല്ലോ.. ഞാൻ അങ്ങോട്ടേക്ക് കേറി ചെന്നു..ആരേലും അവിടെ ഉണ്ടെങ്കിലോ..വേറെ നിവർത്തി ഇല്ലാതെ സാറും...ഞങ്ങള് അങ്ങോട്ട് കേറി ചെന്നപ്പോ അവിടെ കൊറച്ചു പേര് നിൽക്കുന്നു..പൂജ കൂടാൻ വന്നതാണെന്ന് തോന്നുന്നു... ഞങ്ങളെ കണ്ടതും ഞങ്ങളെ തന്നെ മിഴിച്ചു നോക്കുന്നുണ്ട്... " ആരാ..?? എവിടെന്നാ..,??" കൂട്ടത്തിൽ ഒരു സ്ത്രീ ചോദിച്ചു... " അ,,അത് ഞങ്ങടെ കാർ കേട് ആയി..ആരേലും ഹെൽപ് ചെയ്യുവോന്നു അറിയാൻ..."- സാർ " ഇവിടെ ഒരു പൂജ നടക്കുവാണ് മക്കളെ,,അത് കഴിഞ്ഞിട്ടേ എന്താണേലും പറ്റു..ഇവിടെ വരെ വന്നതല്ലേ ഈ പൂജ കൂടിയിട്ട് പൊക്കോളൂ.." അത് കേട്ടതും സാറിന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു..അവരോടു ആ ദേഷ്യം പുറത്ത് കാണിച്ചില്ലേലും കൈ ചുരുട്ടി പിടിച്ചു അത് തീർക്കുവായിരുന്നു..അതിനിടയിൽ ആണ് അവർ വീണ്ടും ഒരു ബോംബ് ഇട്ടത്... " ഈ കുട്ടി ആരാ..?? മോന്റെ ഭാര്യ ആണോ..കാണുമ്പോ തന്നെ ആണെന്ന് അറിയാം..രണ്ടുപേരും തമ്മിൽ നല്ല ചേർച്ച..." അവരുടെ പറച്ചില് കേട്ടിട്ട് എന്റെ കണ്ണ് തള്ളി പോയി..ഞാനും സാറും പരസ്പരം മുഖത്ത് നോക്കി.. " ആണോ മോനെ,,,നിന്റെ ഭാര്യ ആണോ.." ഞാൻ * അല്ലെന്ന് * പറയാൻ തുടങ്ങിയതും സാർ എന്റെ കൈ പിടിച്ചു ഞെക്കി...

" ആ....അതെ....ഇതെന്റെ ഭാര്യ ആണ്..കല്യാണം കഴിഞ്ഞു കൊറച്ചേ ആയുള്ളൂ..ഞങ്ങള്ക്ക് വീട്ടിൽ എത്തിയിട്ട് കൊറച്ചു തിരക്ക് ഉണ്ടായിരുന്ന്..ഞങ്ങളെ ഒന്ന് ഹെൽപ് ചെയ്തായിരുന്നേൽ..പ്ലീസ്.." " ഇപ്പൊ കഴിയും മക്കളെ,,,ശിവപാർവതിമാരുടെ പൂജ ആണ്..കല്യാണം കഴിഞ്ഞത് കൊണ്ട് നിങ്ങള് ഇത് കൂടിട്ടു പോയാ മതി മക്കളെ,,അല്ല മോള് എന്താ സിന്ദൂരം തൊടാത്തതു...സുമംഗലികൾ ഒരിക്കലും നെറ്റി ഒഴിഞ്ഞു നടക്കരുത്...മോനെ,,,നീ തന്നെ മോൾക്ക്‌ ഇത് ചാർത്തി കൊടുക്ക്.." എന്ന് പറഞ്ഞു സിന്ദൂരം എടുത്തു സാറിന്റെ കയ്യിൽ കൊടുത്തു..ഞാനും സാറും വീണ്ടും ഷോക്ക് അടിച്ചു നിന്ന് പോയി... " എന്താ മോനെ നോക്കി നിൽക്കുന്നത്..തൊട്ട് കൊടുക്ക്.." " അത് പിന്നെ,,,ഇവള് തന്നെ അത് തൊട്ടോളും..അല്ലെ ശ്രീ.." " ആഹ്..അതെ ..ഞ..ഞാൻ തന്നെ തൊട്ടോളാ..." " മോള് അങ്ങനെ ഒക്കെ പറയും..മോൻ അതൊന്നും കാര്യം ആക്കണ്ട..തൊട്ട് കൊടുക്ക്.." വേറെ ഒരു നിവർത്തിയുമില്ലാതെ സാർ സിന്ദൂരം കയ്യിൽ എടുത്തു..എന്റെ നേരെ തിരിഞ്ഞു,,,

എന്റെ സീമന്തരേഖയിൽ തന്നെ തൊട്ടു തന്നു..അറിയാതെ തന്നെ എന്റെ മിഴികൾ അടഞ്ഞു..കണ്ണുകൾ നിറഞ്ഞു... മണിയടികളുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നു നോക്കുന്നത്..സാർ എന്നെ തന്നെ നോക്കുവാണ്...സാറിന്റെ മിഴികളിലേക്ക് നോക്കുമ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ്സ്.. അങ്ങനെ തൊഴുതു,,,സാർ മറ്റെവിടേക്കോ മിഴികൾ പായിച്ചു നിന്നു... അവരുടെ സഹായത്തോടെ വണ്ടി ശരിയാക്കി ഞങ്ങള് തിരിച്ചു ഓഫീസിലേക്ക് തന്നെ തിരിച്ചു വന്നു..മീറ്റിംഗ് ഏതായാലും മുടങ്ങി..അതിന്റെ ദേഷ്യം സാറിന് ഉണ്ടായിരുന്നു.. ഞങ്ങള് ലിഫ്റ്റിൽ കയറി,,ഇനി അമ്പലത്തിൽ നടന്നതും മീറ്റിംഗ് നടക്കാത്തതിന്റെയും ഒക്കെ ദേഷ്യം എന്നോട് തീർക്കുവോ ആവോ..ഓരോന്നും ആലോചിച്ചു സാറിനെ ഒന്ന് പാളി നോക്കിയപ്പോ സാർ എന്നെ തന്നെ നോക്കി നിക്കുവായിരുന്നു... ഇതെന്തിനാ ഇപ്പൊ എന്നെ നോക്കി നിക്കുന്നെ...എന്റെ കൃഷ്ണ...!!! പേടിച്ചിട്ട് ആണേൽ കയ്യും കാലും കെടന്നു വിറയ്ക്കുവാ.. സാർ ഷർട്ടിന്റെ കൈ കേറ്റി വെച്ച് എന്റെ അടുത്തേക്ക് നടന്നു..

ഈ ലിഫ്റ്റിൽ വെച്ച് ഞാൻ എങ്ങോട് ഓടാനാണ്..പെട്ട്.. സാർ എന്റെ തൊട്ട് അടുത്ത് എത്തിയതും ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു..ഒരു റിയാക്ഷനും സാറിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവാഞ്ഞത് കൊണ്ട് ഞാൻ കണ്ണ് തുറന്നു നോക്കിയതും സാർ കൈ കൊണ്ട് എന്റെ നെറ്റിയിലെ സിന്ദൂരം മായിച്ചു കളഞ്ഞതും ഒരുമിച്ചായിരുന്നു... പെട്ടന്ന് ലിഫ്റ്റും ഓപ്പൺ ആയി..സാർ പുറത്തേക്ക് ഇറങ്ങി പോയി..ഞാനും... എന്തുകൊണ്ടോ എനിക്ക് സങ്കടായി..ഞാൻ എന്തിനാ അല്ലേലും സങ്കടപ്പെടുന്നെ..ഏയ്‌ ഒന്നുല്ല..അങ്ങനെ മനസിനെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചെങ്കിലും എന്തോ ഒരു വിങ്ങൽ ആയിരുന്നു... അന്നത്തെ ദിവസം പിന്നെ ഞാനോ സാറോ പരസ്പരം ഒന്നും മിണ്ടിയില്ല..ആകെ മിണ്ടിയത് ജിത്തുവേട്ടനോട് ആണ്... വൈകുന്നേരം വീട്ടിൽ ചെന്നപ്പോ പതിവില്ലാതെ മുറ്റത്തു കിടക്കുന്ന കാർ കണ്ടു മനസ്സിൽ ആരാ വന്നതെന്നുള്ള ആകാംഷയിൽ അകത്തു കേറിയപ്പോ അവിടെ ഇരിക്കുന്നവരെ കണ്ടു ഒരു ഞെട്ടലും അതിലുപരി സംശയവും ഉണ്ടായി.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story