പ്രണയസഖീ: ഭാഗം 12

pranayasagi

രചന: Twinkle AS

 വൈകുന്നേരം വീട്ടിൽ ചെന്നപ്പോ പതിവില്ലാതെ മുറ്റത്തു കിടക്കുന്ന കാർ കണ്ടു മനസ്സിൽ ആരാ വന്നതെന്നുള്ള ആകാംഷയിൽ അകത്തു കേറിയപ്പോ അവിടെ ഇരിക്കുന്നവരെ കണ്ടു ഒരു ഞെട്ടലും അതിലുപരി സംശയവും ഉണ്ടായി.. ആനന്ദ് സാറും കൂടെ പട്ടുസാരിയിൽ പൊതിഞ്ഞ ഒരു സ്ത്രീയും.. " മോള് വന്നോ,,,ഇവര് മോളെ കാത്തിരിക്കുവായിരുന്നു..." - അമ്മ എന്നേക്കണ്ടപ്പോ ആനന്ദ് സാർ ചിരിച്ചു..തിരിച്ചു ഞാനും.. " രാവിലെ ഒക്കെ വന്നാൽ ശ്രീ ഇവിടെ കാണില്ലെന്ന് അറിയാം..അതുകൊണ്ടാ ഇപ്പൊ വന്നത്...ശ്രീ കൂടെ വന്നിട്ട് വളച്ചു കെട്ടില്ലാതെ കാര്യം പറയാന്നു വെച്ചു.. എന്റെ മകൻ ആനന്ദിന് വേണ്ടി ശ്രീബാലയെ ആലോചിക്കാൻ വന്നതാ ഞങ്ങള്..ഞങ്ങൾക്ക് ഇവൻ ഒറ്റ മകൻ ആണ്..താല്പര്യം ഇല്ലാഞ്ഞിട്ട് കൂടി ഇതിന് സമ്മതിച്ചത് ഇവന്റെ ഒരാള്ടെ നിർബന്ധം കൊണ്ട് മാത്രം ആണ്.. നിങ്ങളുടെ അഭിപ്രായം എന്താ...?? " " അമ്മേ,,അതിന് മുൻപ് എനിക്ക് ശ്രീയോട് ഒന്ന് സംസാരിക്കണം.." -ആനന്ദ് എന്താണെന്നറിയാൻ ആകാംഷ ഉള്ളത് കൊണ്ട് ഞാനും സാറും കൊറച്ചു മാറി നിന്ന് സംസാരിക്കാൻ തുടങ്ങി..

" ശ്രീ,,,എന്റെ ഇങ്ങനെ ഒരു വരവ് താൻ ഒരിക്കലും പ്രതീക്ഷിച്ചില്ല എന്ന് മനസിലായി,,,പക്ഷേ തന്നെ നഷ്ടപ്പെടുത്താൻ എനിക്ക് പറ്റില്ല..അന്ന് നിന്നെ ആദ്യയിട്ട് കണ്ടപ്പോ തന്നെ ഞാൻ വിചാരിച്ചിരുന്നു നീ എനിക്കുള്ളതാന്നു..അതുകൊണ്ടാ എന്റെ ഇഷ്ടം അമ്മയെ അറിയിച്ചതും..എനിക്ക് പൊന്നോ പണവോ ഒന്നുവല്ല വേണ്ടത്..നിന്നെയാ...തീരുമാനം നിനക്ക് എടുക്കാം..പക്ഷേ പോസിറ്റീവ് ആയിരിക്കണം.." ന്ന് പറഞ്ഞു ആനന്ദ് സാർ പോയി...അവര് പോയി കഴിഞ്ഞപ്പോ തൊട്ട് തുടങ്ങിയതാ അമ്മ അവരെ കുറിച്ച് പറയാൻ... " മോളെ,,കേട്ടിടത്തോളം നല്ല ബന്ധം ആണ്..ആനന്ദ് മോൻ നല്ലവനാണ്..ഇങ്ങനെ ഒരു കുട്ടിയെ അങ്ങനെ കാണാൻ കൂടെ ഇല്ല..മോൾക്ക്‌ സമ്മതം അല്ലെ..എനിക്ക് ഒന്നേ പറയാൻ ഒള്ളൂ..മരിക്കുന്നതിന് മുൻപ് നിന്നെ സുരക്ഷിതമായ കൈകളിൽ വെച്ച് കൊടുക്കണം..എല്ലാം കൊണ്ട് നല്ലത് ആണേൽ എന്റെ മോള് ഒന്നും എതിർത്തു പറയരുത്.." " എനിക്കൊന്ന് ആലോചിക്കണം അമ്മേ.." കൂടുതൽ ഒന്നും പറയാതെ ഞാൻ റൂമിലേക്ക് പോയി..

ആനന്ദ് സാർ ഇങ്ങനെ വരുമെന്ന് ഒരിക്കലും കരുതിയതല്ല..അത് കേട്ടപ്പോ മുതൽ എന്തുകൊണ്ടാ എനിക്ക് ഇത്ര സങ്കടം.അറിയില്ല..ഒന്നും അറിയില്ല.. അങ്ങനെ ഓരോന്നു ആലോചിച്ചു ഇരുന്നപ്പോ ആണ് ശ്രീക്കുട്ടൻ * അമ്പലത്തിൽ പോകാമെന്നു പറഞ്ഞത് *...പിന്നെ ഒന്നും നോക്കിയില്ല..കണ്ണാടിടെ മുന്നിൽ ചെന്ന് മുടി അഴിക്കാൻ തുടങ്ങിയപ്പോ ആണ് ഇന്ന് ആദി സാർ ചാർത്തി തന്ന സിന്ദൂരം കൊറച്ചു അവിടെ ഇരിക്കുന്നത് കണ്ടത്.. ഞാൻ അവിടേക്ക് വിരൽ പായിച്ചു..അപ്പൊ തന്നെ ആദി സാറിനെ കുറിച്ച് ആലോചിച്ചപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. ശ്രീക്കുട്ടന്റെ കൂടെ ഞാൻ അമ്പലത്തിലേക്ക് പോയി..അമ്പലത്തിൽ ചെന്ന് തൊഴുതു തിരിച്ചു വന്നപ്പോ ദേ നിക്കുന്നു അഭി..ഇവനെന്താ ഇവിടെ...??? " അഭി,,,ഡാ നീയെന്താ ഇവിടെ..??" " ആഹ്..ആരിത് ചേച്ചിയോ..?? ഞാൻ ഇവിടെ എന്റെ കൃഷ്ണനെ കാണാൻ വന്നതാ..." " കൃഷ്ണനെ ആണോ കൃഷ്ണയെ ആണോ.." " ഒന്ന് പോ ചേച്ചി..." " ചേച്ചി എല്ലാ ദിവസവും അമ്പലത്തിൽ വരാറുണ്ടോ..?? " " പറ്റുമ്പോഴൊക്കെ വരും.."

" ചേച്ചീടെ മുഖത്ത് എന്താ ഒരു വാട്ടം പോലെ..എന്താ ചേച്ചി കാര്യം.." " എന്ത്..ഒന്നൂല്യ..." അവൻ കൊറേ കെടന്നു നിർബന്ധിച്ചപ്പോ എനിക്ക് പറയേണ്ടി വന്നു.. " അത് മറ്റൊന്നുവല്ല അഭി,,എന്നെ പെണ്ണ് ചോദിക്കാൻ ഒരു കൂട്ടര് വന്നായിരുന്നു..ആനന്ദ് സാറും സാറിന്റെ അമ്മയും കൂടെ..MK ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ CEO...നിനക്ക് അറിയോ.." " ഓഹ്,,,അവനായിരുന്നോ..ചേച്ചിക്ക് വേറെ ആരും കിട്ടിയില്ലേ..ചേച്ചിക്ക് വിരോധം ഇല്ലേൽ ആദിയേട്ടന്റെ ഭാര്യ ആയിക്കോ..നിങ്ങള് തമ്മിൽ നല്ല മാച്ച് ആ.." " ദേ,,,പൊക്കോണം കേട്ടോ..എന്നെ കണ്ടാൽ കടിച്ചു കീറാൻ വരുന്ന ആളെ വേണോ കെട്ടാൻ.." " ഓഹ്,,കടിച്ചു കീറാൻ വന്നില്ലായിരുന്നേൽ കിട്ടിയേനെ അല്ലെ..കൊച്ചുകളളി.." അവനോട് എന്തൊക്കെയോ പറഞ്ഞു നിർത്തി,,,അനിയനും കൂടെ ഉള്ളോണ്ട് ഞങ്ങള് വേഗം തന്നെ പോന്നു.. ___________ ആദി " ആദിയേട്ടാ,,,ആ ചാർജർ ഇങ്ങ തന്നെ.." - അഭി പുള്ളിക്കാരൻ ഞാൻ പറഞ്ഞതൊന്നും കേട്ടിട്ടില്ല..അടുത്ത് ചെന്ന് ആദിയേട്ടനെ പിടിച്ചു കുലുക്കിയപ്പോ ആണ് പുള്ളിക്ക് ബോധം വന്നത്..

"ആ..ആഹ്...നീയോ..എന്താടാ..നിനക്ക് ഒന്ന് മര്യാദക്ക് വിളിച്ചൂടെ.." " ദേ ചേട്ടൻ ആണെന്നൊന്നും ഞാൻ നോക്കുല കേട്ടോ..ഇപ്പൊ തന്നെ ഒരു നൂറു പ്രാവശ്യം വിളിച്ചു..കേൾക്കണ്ടേ..ഇപ്പൊ കൊറേ ദിവസായിട്ട് ഏട്ടൻ എന്തോ വല്യ ആലോചനയിൽ ആണല്ലോ..എന്താ മോനെ ഒരു ചുറ്റിക്കളി..!" " ആഹ്,,അതേടാ..നിന്റെ അമ്മായിയമ്മേടെ മോൾടെ കെട്ടിയോനെ കെട്ടിക്കുന്ന കാര്യം ആലോചിക്കായിരുന്നു..എന്ത്യേ..കൂടുന്നുണ്ടോ..." " എന്നുവെച്ചാൽ,,, അത് എന്റെ ആരായിട്ട് വരും. " " നിന്റെ......എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട.." അഭി അതാരാണെന്നറിയാൻ കൂട്ടിയും കിഴിച്ചും നോക്കുന്നുണ്ട്.. " ശ്ശെടാ,,,അത് പറയാൻ അല്ലല്ലോ ഞാൻ വന്നേ..ചേട്ടൻ അറിഞ്ഞോ നമ്മുടെ ശ്രീബാല ചേച്ചീനെ പെണ്ണ് ആലോചിക്കാൻ ആ MK ഗ്രൂപ്പിന്റെ CEO ആനന്ദ് അവിടെ ചെന്നുന്ന്..ചേച്ചീടെ അമ്മയ്ക്ക് ഒക്കെ സമ്മതവാന്ന്.." അതറിഞ്ഞപ്പോ ആദി മുഖത്ത് ഒരു ഞെട്ടൽ അഭി ശ്രദ്ധിച്ചു.. " എന്നിട്ട് അവളെന്തു പറഞ്ഞു. അവൾക്കും സമ്മാതാവാണോ.." " അതിപ്പോ എന്നോട് ചോദിച്ചാൽ ഞാൻ എങ്ങനെ പറയും..ഇഷ്ടാന്ന് തോന്നുന്നു.." ന്ന് പറഞ്ഞു അഭി ഇറങ്ങിപ്പോയി.. അവനെന്തിനാ പെണ്ണ് ചോദിച്ച് അവള്ടെ വീട്ടിൽ ചെന്നത്..?? ഏതായാലും അവനെ പോലെ ഒരു ഫ്രോഡിന് ഒരിക്കലും നല്ല ഉദ്ദേശം ആയിരിക്കില്ല..

ഇനി അവള് സമ്മതിക്കുവോ..ആ പൊട്ടി പെണ്ണിന് ആണേൽ ഒന്നും അറിയില്ല..അല്ല ഞാൻ എന്തിനാ ഇതൊക്കെ ആലോചിക്കുന്നേ..കൊറേ നേരായി കണ്ണടച്ചാൽ ഓർമ വരുന്നത് അവൾക് സിന്ദൂരം തൊട്ട് കൊടുത്തതാണ്..മനുഷ്യന്റെ ഒറക്കം കെടുത്താനായിട്ട്... ___________ _ആനന്ദ് " ഡാ ആനന്ദേ,,നീ രണ്ടും കല്പിച്ചാണോ..നിനക്ക് ശരിക്കും അവളെ ഇഷ്ടാണോ.." ബിയർ ബോട്ടിൽ ചുണ്ടോടടുപ്പിച്ചു നിന്ന ആനന്ദ് കൂട്ടുകാരന്റെ പറച്ചില് കേട്ട് പൊട്ടിച്ചിരിച്ചു... " ഹഹഹഹ,,,,നിങ്ങൾക്കെന്താ ഭ്രാന്ത് ഉണ്ടോ..?? ഞാൻ കണ്ട പെൺകുട്ടികളിൽ വെച്ച് അവള് വ്യത്യസ്ത ആണ്..സ്വന്തമാക്കാൻ അത്ര എളുപ്പമല്ല..അവളെ ഞാൻ മോഹിച്ചു പോയി..ഒരു ദിവസത്തേക്കെങ്കിലും എനിക്കവളെ വേണം..നല്ല കുടുംബത്തിൽ പിറന്നത് കൊണ്ടാണെന്ന് തോന്നുന്നു,,,ഞാൻ വിരൽ ഞൊടിച്ചാൽ വരുന്ന പെണ്ണുങ്ങളെ പോലെ അല്ല അവള്,,,അവളെ സ്വന്തമാക്കാൻ ഇനി കല്യാണമേ ഒരു വഴി ഒള്ളൂ..അത് നടന്നെ പറ്റു..നടത്തിയിരിക്കും ഞാൻ.." " ഇനി അഥവാ അവള് കല്യാണത്തിന് സമ്മതിച്ചില്ലങ്കിലോ.."

" സമ്മതിച്ചിരിക്കും..നിങ്ങള് നോക്കിക്കോ.." ___________ _ശ്രീബാല പിറ്റേന്ന്,,, ഓഫിസിൽ ചെന്നപ്പോ ഞാൻ ഒരു അഞ്ചു മിനിറ്റ് വൈകിയിരുന്നു..എന്നെ ഒന്ന് തുറിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല... " ഡി എന്ത് നോക്കി നിക്കുവ,,ഇങ്ങോട്ട് ഒന്ന് വന്നേ.." ഞാൻ അങ്ങോട്ട് ചെന്നപ്പോ എന്റെ കയ്യിൽ ഒരു ഫയൽ വെച്ച് തന്നിട്ട് അത് ക്ലിയർ ചെയ്യാൻ പറഞ്ഞു..ഞാൻ സീറ്റിലേക്ക് പോകാൻ നേരം അവിടെ ഇരുന്നു സ്വപ്നം കാണണ്ടന്ന് പറഞ്ഞു സാറിന്റെ മുൻപിൽ കൊണ്ടോയി പിടിച്ചിരുത്തി... കൊറേ നേരം ചെയ്തോണ്ട് ഇരുന്ന് എനിക്ക് വല്ലാണ്ട് ദാഹിച്ചിരുന്നു...ഞാൻ വെള്ളം കുടിച്ചിട് വരാന്ന് വെച്ച് പതിയെ എഴുന്നേറ്റ് തിരിഞ്ഞപ്പോ ആരോ എന്റെ കൈ പിടിച്ചു വെച്ചിരിക്കുന്നു...ആരോ അല്ല സാർ തന്നെ ആണ്..അല്ലാതെ ആരാ ഇവിടെ..?? സാർ എന്തിനാ എന്റെ കൈ പിടിച്ചേ..?? തിരിഞ്ഞു നിന്ന നില്പിൽ തന്നെ ഞാൻ പറഞ്ഞു.. " സാർ,,എന്താ ഇത്,,എന്റെ കൈ വിട്ടേ...ആരേലും ഇപ്പൊ കേറി വന്നാൽ എന്താ വിചാരിക്കുന്നെ..സാർ പ്ലീസ് വിട്.." ന്നൊക്കെ ഞാൻ കെടന്നു പറഞ്ഞിട്ടും സാറിന് ഒരു കുലുക്കവും ഇല്ലാന്ന് തോന്നുന്നു..

എന്റെ കൈ ഇപ്പോഴും വിട്ടിട്ടില്ല... രണ്ടും കല്പിച്ചു ഞാൻ സാറിനെ രണ്ടെണ്ണം പറയാലോ ന്ന് വെച്ച് തിരിഞ്ഞപ്പോ നാണം കെട്ടു വല്ലാണ്ട് ആയി പോയി... അയ്യേ,,,,,സാർ എന്റെ കൈ പിടിച്ചിട്ട് ഒന്നുവില്ലായിരുന്നു..എന്റെ വള ടേബിളിന്റെ സൈഡിൽ കുടുങ്ങിയതാ..ഞാൻ എന്തൊക്കെയാ ഈ പറഞ്ഞെ..ചെ,,,നാണക്കേട്..ഞാൻ ഇനി സാറിനെ എങ്ങനെ ഫേസ് ചെയ്യും..നാണം കേട്ട് പോയല്ലോ ദൈവമേ...🙈🙈 ഞാൻ സാറിനെ പതിയെ ഇടങ്കണ്ണിട്ട് നോക്കിയപ്പോ എന്നെ * നിനക്കെന്താ വട്ടാണോ * എന്ന പോലെ നോക്കുന്നുണ്ട്... " അ,,അത് പിന്നെ...ഞാൻ..സാർ...വള...പിടിച്ചു,,,അല്ല...സോറി..അറിയാതെ.." എന്തൊക്കെയോ വിക്കി വിക്കി പറയുന്നത് കണ്ടിട്ട് സാർ കെടന്നു ഭയങ്കര ചിരി ആണ്..എന്റെ കൃഷ്ണ..!! എന്തൊരു സൗന്ധര്യമാ ഇങ്ങേരു ചിരിക്കുന്നത് കാണാൻ,,ആദ്യായിട്ട സാർ ചിരിക്കുന്നത് കാണുന്നത്..ഈ വീർപ്പിച്ചു വെച്ചേക്കുന്ന മുഖത്തിനേക്കാൾ നല്ലത് ഈ ചിരി ഒള്ള മുഖം ആണ്..എന്താ രസം.. ഞാൻ വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോ പുറകിൽ നിൽക്കുന്ന ആളെ കണ്ടു വേണോ വേണ്ടയോ എന്ന രീതിയിൽ ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു.. പക്ഷേ ആ മുഖത്ത് തെളിഞ്ഞ ഭാവം എന്താന്നു വായിച്ചെടുക്കാൻ എനിക്കായില്ല......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story