പ്രണയസഖീ: ഭാഗം 13

pranayasagi

രചന: Twinkle AS

ഞാൻ വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോ പുറകിൽ നിൽക്കുന്ന ആളെ കണ്ടു വേണോ വേണ്ടയോ എന്ന രീതിയിൽ ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു.. പക്ഷേ ആ മുഖത്ത് തെളിഞ്ഞ ഭാവം എന്താന്നു വായിച്ചെടുക്കാൻ എനിക്കായില്ല.. ശ്വേത ആയിരുന്നു അത്..അവളെ കണ്ടിട്ട് തന്നെ കൊറേ ആയിരുന്നു.. അവള് ഡോർ തുറന്നു അങ്ങോട്ടേക്ക് ഇടിച്ചു കേറി വന്നു.. " ആദി,,,നീ എന്റെ കൂടെ ഒന്ന് വരണം.." എന്നെ ഒന്ന് തറപ്പിച് നോക്കിയാണ് അവളതു പറഞ്ഞത്... " എന്തിന്..?? എങ്ങോട്ടേക്ക്...?? " " എന്താ ആദി ഇത്...ഞാൻ ഷോപ്പിംഗിനു പോകുവാ..നീയും കൂടെ വരണം..ഒന്നുവല്ലേലും നിന്റെ ഭാര്യ ആകേണ്ടവളല്ലേ ഞാൻ.." " ശ്വേത പ്ലീസ്,,,ഒന്നാമതെ എനിക്കിവിടെ നിന്ന് തിരിയാൻ ടൈം ഇല്ല..ഇതുപോലുള്ള സില്ലി കാര്യങ്ങൾക്ക് നീ എന്നെ വിളിക്കരുത്..അല്ല,,പോകണം എന്ന് അത്ര നിർബന്ധം ആണേൽ നീ പൊക്കോ...പിന്നെ,,,എന്റെ ഭാര്യ...നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.." സാർ ഒന്ന് പുച്ഛിച്ചു ചിരിച്ചോണ്ട് അവളെ നോക്കി..പറഞ്ഞത് അവൾക്കിഷ്ടപ്പെട്ടില്ലന്നു അവള്ടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ടായിരുന്നു.. " ഓ,,,,നിനക്ക് എന്റെ കൂടെ വരാൻ അല്ലേലും ടൈം ഇല്ലല്ലോ..ഇവളെ പോലെ ഒരു ലോ ക്ലാസ്സിനെ തലയിൽ കേറ്റി വെച്ചിരിക്കാനല്ലേ ഇഷ്ട്ടം...ഇതിനിടയിൽ എന്തേലും ഒക്കെ നടന്നൊന്നു തന്നെ ആർക്കറിയാം..."

എന്ന് പറഞ്ഞവൾ എന്നെ പുച്ഛത്തോടെ നോക്കി..അവൾക്കിട്ട് ഒരെണ്ണം കൊടുക്കാൻ കൈ തരിച്ചതായിരുന്നു..അതിന് മുൻപേ അവള്ടെ പറച്ചില് കേട്ട് കലി കേറി സാർ രണ്ടു കൈ കൊണ്ടും ടേബിളിൽ * യൂ ബ്ലഡി... ന്ന് പറഞ്ഞ് ആഞ്ഞടിച്ചു..തീപാറുന്ന കണ്ണുകളാലെ അവളെ നോക്കിയപ്പോ തന്നെ അവള്ടെ കാറ്റ് ഏതാണ്ട് പോകാറായിട്ടുണ്ട്..ആരോടാ അവളിങ്ങനെ ഒക്കെ പറഞ്ഞെന്ന് ഇപ്പോഴാ അവള് ആലോചിക്കുന്നേന്ന് തോന്നുന്നു... അപ്പൊത്തന്നെ അവള് ' ആദി..ഞാൻ..സോറി..' ന്നൊക്കെ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാർ അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ അവളെ പിടിച്ചു വലിച്ച് ക്യാബിനിന് പുറത്താക്കി... * ഇറങ്ങിപ്പോടി,,,ഇനി എന്റെ കണ്മുന്നിൽ കണ്ട് പോകരുത്..സ്റ്റുപ്പിഡ്..* ന്ന് പറഞ്ഞു സാർ കേറി വന്നു..ഞാൻ സാറിനെ തന്നെ നോക്കിക്കൊണ്ട് നിന്നു... " നിന്റെ ആരെ കെട്ടിക്കാനാടി ഇവിടെ വായിനോക്കി ഇരിക്കുന്നത്..ചെന്ന് നിന്റെ ജോലി നോക്കടി..ഇറസ്പോൺസിബിൾ ഫെലോ..." ന്നൊക്കെ പറഞ്ഞു സാർ അവിടെ നിന്ന് കലി തുള്ളിയപ്പോ തന്നെ ഞാൻ വേഗം ഫയലും പിടിച്ചോണ്ട് എന്റെ സീറ്റിൽ ചെന്നിരുന്നു തല പൊക്കാതെ അതൊക്കെ ക്ലിയർ ചെയ്യാൻ തുടങ്ങി..

___________ ഇന്ന് ഉച്ചയ്ക്ക് കഴിക്കാൻ വീട്ടിൽ നിന്ന് കൊണ്ടുവരാൻ പറ്റിയില്ല..ഓടിപിടിച്ചു വന്നപ്പോഴേക്കും സമയം പോയി.. ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ വേണ്ടി ഓഫീസിലെ ക്യാന്റീനിൽ ചെന്നിരുന്നു..കഴിച്ചോണ്ട് ഇരുന്നപ്പോ ആണ് ആരോ എന്റെ അടുത്ത് വന്നിരുന്നത്... ആരാണെന്നറിയാൻ മുഖം ഉയർത്തി നോക്കിയപ്പോ ജിത്തുവേട്ടൻ... " ആഹ്,,,ജിത്തുവേട്ടനോ..?? ജിത്തുവേട്ടൻ കഴിച്ചോ.." " മ്മ്,,,ശ്രീ എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്.." ജിത്തുവേട്ടന്റെ മുഖത്തിലെ ഗൗരവം കണ്ടപ്പോ തന്നെ എനിക്ക് മനസിലായി എന്തോ സീരിയസ് മാറ്റർ ആണ് പറയാൻ പോകുന്നതെന്ന്.. " എന്തിനാ ജിത്തുവേട്ടാ ഒരു ഫോര്മാലിറ്റി..ജിത്തുവേട്ടന് എന്നെ ചെറുപ്പം മുതലേ അറിയാവുന്നതല്ലേ..എന്താണേലും ചോദിക്ക്..." " ആനന്ദ് നിന്നെ പെണ്ണ് ചോദിക്കാൻ വന്നിരുന്നോ.." " മ്മ്.. വന്നിരുന്നു.." " എന്നിട്ട് നീയെന്താ പറഞ്ഞെ.." " ഞാനായിട്ട് ഒന്നും പറഞ്ഞില്ല..അമ്മയ്ക്ക് ഒക്കെ ഞാൻ ആ കല്യാണത്തിന് സമ്മതിക്കണെന്ന ആഗ്രഹം...എന്താ ചെയ്യേണ്ടേന്ന് എനിക്ക് അറിയില്ല..."

" എന്റെ പെണ്ണായി എന്റെ വീട്ടിലേക്ക് വരാൻ നിനക്ക് എതിർപ്പ് ഉണ്ടോ.." "ജിത്തുവേട്ടാ,,,ഞാൻ പലതവണ പറഞ്ഞതല്ലേ..ചെറുപ്പം മുതലേ എനിക്കറിയാവുന്നതാ ജിത്തുവേട്ടനെ..ഏട്ടന് എന്നെയും...ജിത്തുവേട്ടൻ എന്നും എനിക്കൊരു ഏട്ടൻ ആയിരുന്നു..ജിത്തുവേട്ടന്റെ മനസ്സിൽ ഇങ്ങനെ ഒരു ആഗ്രഹം ഉള്ളപ്പോ തന്നെ ഞാൻ പ്രാർഥിച്ചത് നമ്മൾ തമ്മിലുള്ള സഹോദര സ്നേഹം ഒരിക്കലും നശിക്കരുതേന്നാ..എനിക്കൊരു രീതിയിലും ജിത്തുവേട്ടനെ ഒരു ഏട്ടന്റെ സ്ഥാനത്തു അല്ലാതെ മറ്റൊരു രീതിയിലും കാണാൻ കഴിയില്ല...അത് അന്നും ഇന്നും ഇനിയെന്നും..എനിക്കറിയാം ഞാൻ പറഞ്ഞതൊക്കെ ജിത്തുവേട്ടനെ വേദനിപ്പിച്ചിട്ടുണ്ടാകും ന്ന്..ആ കാലിൽ വീണ് ഞാൻ ക്ഷമ ചോദിക്കുവാണ്.." അത് പറഞ്ഞു തീർന്നപ്പോൾ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി..നിറഞ്ഞു വന്ന കണ്ണുകൾ ഞാൻ കാണാതിരിക്കാൻ ജിത്തുവേട്ടൻ പാട് പെടുന്നുണ്ട്.. ഒന്നും പറയാതെ എഴുന്നേറ്റു പോകാൻ നിന്ന ജിത്തുവേട്ടന്റെ കയ്യിൽ പിടിച്ചു ഞാൻ നിർത്തി... " ജിത്തുവേട്ടാ,,,ഞാൻ...സോറി.."

" ഏയ്‌,,,എന്തോന്നാടി പെണ്ണെ ഇത്..നീയെന്താ വിചാരിച്ചേ നീ ഇഷ്ടാവല്ലന്നു പറയുമ്പോ ഞാൻ കെട്ടിത്തുങ്ങി ചാകുവോ,,,ആത്മഹത്യ ചെയ്യുവോന്നാണോ..ഈ പേരും പറഞ്ഞു ഞാൻ ഇനി നിന്റെ പുറകെ നടക്കുല..പക്ഷേ നീ ഇപ്പൊ മുതൽ എന്റെ അനിയത്തി കുട്ടി ആയ സ്ഥിതിക്ക് ഞാൻ ഇനി എന്തിനും കൂടെ ഉണ്ടാകും..എന്തൊക്കെ സംഭവിച്ചാലും രഞ്ജിത്ത് എന്നും രഞ്ജിത്ത് തന്നെ ആയിരിക്കും..എനിക്കൊരു വിഷമവുമില്ല..ഒന്ന് ചിരിക്കടി പോത്തേ.." ന്ന് പറഞ്ഞു എന്റെ കവിളിൽ തട്ടി ജിത്തുവേട്ടൻ ചിരിച്ചു..ആ ചിരിയിലും ഒരു വേദന ഒളിഞ്ഞു കെടപ്പുണ്ടന്ന് എനിക്ക് തോന്നി..എങ്ങനെയൊക്കെയോ ചിരിച്ചെന്നു വരുത്തി... " ആഹ്,,,പിന്നെ..ആനന്ദിന്റെ കാര്യം ഒന്നൂടി ആലോചിക്ക് നീ.." ന്ന് പറഞ്ഞു ജിത്തുവേട്ടൻ പോയി. ശരിക്കും ആ വ്യക്തിത്തത്തോട് ബഹുമാനം തോന്നി പോയി..ഞാൻ കാരണം ആ മനസ്സ് വേദനിച്ചു കാണും.. __________ _ജിത്തു ശ്രീയോട് അങ്ങനെ ഒക്കെ പറഞ്ഞ് ആശ്വസിപ്പിച്ചെങ്കിലും എന്റെ മനസ്സിൽ എന്തോ ഒരു ചെറിയ വേദന ഉണ്ടായിരുന്നു..

അല്ലേലും ആദ്യം സ്നേഹിച്ച പെണ്ണിനെ അത്ര പെട്ടന്ന് ആർക്കും മറക്കാൻ കഴിയില്ലല്ലോ.. ഏയ്,,എന്താ ജിത്തു ഇത്...വേണ്ട..അവളെ മറക്ക്..ഇന്ന് മുതൽ അവൾ നിന്റെ അനിയത്തി ആണ്..അങ്ങനെയേ കാണാവൂ..അവൾക്ക് താൻ എന്നും ഒരു നല്ല ഏട്ടൻ ആയിരിക്കണം..അവളും ആഗ്രഹിക്കുന്നത് അതാണ്‌..എന്നൊക്കെ പറഞ്ഞു മനസിനെ പഠിപ്പിച്ചു.... ഓഫിസിൽ ഇരുന്നിട്ട് മനസ്സിന് എന്തോ സുഖവില്ലഞ്ഞിട്ട് സാറിനോട് ഹാഫ് ഡേ ലീവ് പറഞ്ഞു ഉച്ചക്ക് പോന്നു.. മൂഡ് ഒക്കെ ഒന്ന് ഓക്കേ ആക്കിട്ടു പോകാന്നു വെച്ച് ഞാൻ ബീച്ചിൽ ചെന്നിരുന്നു..അവിടെ ചെന്നിരുന്ന് മനസ്സ് ഒക്കെ ഒന്ന് ശാന്തമാക്കിട്ട് തിരിച്ചു പോരാൻ തുടങ്ങുമ്പോഴായിരുന്ന് ആ കാഴ്ച കണ്ടത്... ഒരു പെണ്ണ് ചെവിൽ ഹെഡ് സെറ്റും തിരുകി പാട്ടും കേട്ടോണ്ട് റോഡിലൂടെ നടന്നു വരുവാണ്..അവള്ടെ കുറച്ച് പുറകിലായി ഒരു ലോറി സ്പീഡിൽ വരുന്നുണ്ട്..

അവളെ ഇടിക്കണം എന്ന ഉദ്ദേശത്തോടെ വരുന്ന പോലെ തോന്നി എനിക്ക്... തോന്നൽ ആയിരുന്നില്ല..അത് തന്നെ..ആ പെണ്ണ് ആണേൽ ഒന്നും അറിയുന്നില്ല ഹെഡ് സെറ്റ് തിരുകിയതു കൊണ്ട്.. കൂടുതൽ ഒന്നും ആലോചിക്കാൻ നിക്കാതെ ഞാൻ അവള്ടെ അടുത്തേക്ക് ഓടിയതും ആ വണ്ടി അവളുടെ അടുത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു...അവളെ പിടിച്ചു വലിച്ചു ഞാൻ സൈഡിലേക്ക് മാറി.. പെണ്ണ് അലറി വിളിക്കുന്നുണ്ട്..ഞാൻ പിടിച്ചു വലിച്ചതിനാണോ അതോ വണ്ടി കണ്ട ഷോക്കിൽ ആണോ..ആർക്കറിയാം... ഷർട്ടിൽ മുഖം അമർത്തി വെച്ചിരിക്കുവാണ് അവള്..ആളുകൾ ശ്രദ്ധിക്കുണ്ടന്നു മനസിലായപ്പോ എന്നിലെ പിടി അവളിൽ നിന്നും വിടീപ്പിച്ചു ഞാൻ അവളെ മാറ്റി നിർത്തി.. " എടോ,,,താൻ പേടിക്കണ്ട ഒന്നുല്ല..." " മ്മ്..." പേടി അവളെ വിട്ട് പോയില്ലന്നു പറച്ചിലിൽ കൂടെ മനസിലായിരുന്നു... ആ വണ്ടി മനഃപൂർവം വന്നതാണെന്ന് പറഞ്ഞു ഒന്നൂടെ അവളെ ടെൻഷൻ ആക്കാൻ തോന്നിയില്ല.. " ആഹ്,,എനിവേ..ഞാൻ പോകുവാണ്..ആർ യൂ ഓക്കേ നൗ.." " ഹാ..അതെ..." പോകാൻ വേണ്ടി ബൈക്കിൽ കേറിയപ്പോഴേക്കും അവള് എന്റെ മുന്നിൽ കേറി നിന്നു.. " താങ്ക്സ്,,,എന്താ ഇയാള്ടെ പേര്.." " രഞ്ജിത്ത്,,," " ഞാൻ അനുഗ്രഹ.." ന്ന് പറഞ്ഞു അവള് എനിക്ക് പുഞ്ചിരിയാലെ കൈ തന്നു..തിരിച്ചു ഞാനും കൊടുത്തു..

വീണ്ടും കാണാന്നൊക്കെ പറഞ്ഞ് ഞങ്ങള് പിരിഞ്ഞു... ___________ ശ്രീബാല പരിചയവില്ലാത്ത നമ്പറിൽ കൂടെ കാൾ വന്നപ്പോ ആദ്യം എടുക്കാൻ മടിച്ചെങ്കിലും വീണ്ടും വീണ്ടും അടിച്ചപ്പോ ഞാൻ എടുത്തു.. " ഹലോ...ആരാ..?? " " ഹലോ...ശ്രീ..ഞാനാണ് ഡിയർ ആനന്ദ്.." "ഓ..ആനന്ദ് സാർ ആയിരുന്നോ.." ക്യാബിനിൽ ഇരുന്ന് ഞാൻ അങ്ങനെ ചോദിക്കുന്നത് കേട്ടതും ഇത്രയും നേരം ലാപ്പിൽ മുഖം പൂഴ്ത്തി വെച്ചിരുന്ന ആദി സാർ എന്നെ സംശയത്തോടെ തുറിച്ചു നോക്കി..ആ നോട്ടം കണ്ടപ്പോ ചിരിയാ വന്നത്... " എന്താ സാർ..എന്തിനാ വിളിച്ചേ.." " ഞാൻ തന്റെ തീരുമാനം അറിയാൻ വിളിച്ചതാ..തനിക്കു സമ്മാതാവാണോ..??പറ്റിയാൽ ഇന്ന് എനിക്ക് തന്നെ ഒന്ന് കാണണമായിരുന്നു...ഇന്ന് വൈകുന്നേരം പറ്റുവോ..??" ആനന്ദ് സാർ എന്തിനാ എന്നെ കാണുന്നത്..ഇനി ഇപ്പൊ എന്ത് പറഞ്ഞു ഒഴിഞ്ഞു മാറും..ഒരു വഴി പറഞ്ഞു തരണേ... "ഇന്ന് വൈകുന്നേരവോ..?? വർക്ക് ഒക്കെ തീർന്നു കഴിഞ്ഞാൽ ഞാൻ വരാൻ നോക്കാം സാർ.." ആനന്ദ് സാർ മറുപടി പറയുന്നതിന് മുന്നേ ആദി സാർ എന്നെ വിളിച്ചു..ഞാൻ വിളിക്കാമെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു... " നാളത്തെ മീറ്റിങ്ങിന്റെ ഫയൽസ് ഒക്കെ ചെക്ക് ചെയ്തോ..?? " " ഇല്ല സാർ,,കൊറച്ചു കൂടെ ഉണ്ട്.."

" എന്നിട്ടാണോ ഓഫിസ് ടൈമിൽ കണ്ടവൻമാരെ ഒക്കെ വിളിക്കുന്നത്..ശമ്പളം മേടിക്കാൻ മാത്രം അറിയാം..ജോലി ചെയ്യാൻ ഭയങ്കര മടി..ഇതിനെ ഒക്കെ ജോലിക്ക് വെച്ച എന്നെ പറഞ്ഞാൽ മതീല്ലോ..പോകുന്നതിന് മുൻപ് ഈ ഫയൽസും കൂടെ ചെക് ചെയ്തു റെഡി ആക്കണം.. ന്ന് പറഞ്ഞു രണ്ടു ഫയൽ കൂടെ തന്നു..ഒന്നാമതെ ഇനിം കെടക്കുവാ നോക്കാൻ..അതിന്റെ കൂടെ ഇതും...ഈശ്വരാ..മിക്കവാറും നോക്കി കഴിയുമ്പോ മണി പത്താവും... " പക്ഷേ സാർ,,സമയം.." " Do What I Say..." ന്ന് പറഞ്ഞു വീണ്ടും ലാപ്പിലേക്ക് നോക്കി ഇരുന്നു... സമയം അങ്ങനെ വേഗത്തിൽ കടന്ന് പോയി..ആദ്യം തന്ന ഫയൽസ് മുഴുവനും 6 മണിയോടെ കംപ്ലീറ്റ് ചെയ്തു...ഇനിം കെടക്കുവാ രണ്ടെണ്ണം..ഞാൻ ഒരെണ്ണം എടുത്തു നോക്കാൻ തുടങ്ങിയതും സാർ എഴുന്നേറ്റ് പോകുന്നത് കണ്ടു...സാർ എന്നും ഈ സമയത്തു ആണ് പോകുന്നത്.. ഓഫിസ് ടൈം 7 മണി വരെ ആണ്..അതിന് മുന്നേ ഇത് കംപ്ലീറ്റ് ആക്കണം.. സമയം നോക്കി നോക്കി എങ്ങനെയൊക്കെയോ വേഗം ചെയ്തു തീർത്ത് വാച്ചിൽ നോക്കിയപ്പോ സമയം 7:05 ആയി..അപ്പോഴേക്കും അമ്മ വിളിച്ചു..ഫോൺ സൈലന്റിൽ കിടന്നത് കൊണ്ട് ഇപ്പോഴാ കാണുന്നെ..കൊറച്ചു താമസിക്കും ന്നൊക്കെ പറഞ്ഞു ഫോൺ വെച്ച്....

ആദി സാറിനെ വിളിച്ചു...ഫയൽ എല്ലാം കംപ്ലീറ്റ് ചെയ്തു..പോകുവാന്ന് പറഞ്ഞപ്പോ സാർ * you* കൂട്ടി എന്തോ പറയാൻ തുടങ്ങിയതും ഫോൺ ഓഫ് ആയി...കൃത്യ സമയത്ത് ഫോണിന്റെ ചാർജും തീർന്നു...പണ്ടാരം. അല്ല,,സാർ എന്തിനാ പോകുവാന്നു പറഞ്ഞതിന് ദേഷ്യപ്പെടുന്നെ..ആ * you* അത്ര പന്തി ആയിരുന്നില്ല... ഞാൻ വേഗം ഇറങ്ങിയതും വാച്ച് മാൻ ചേട്ടൻ എന്താ മോളെ താമസിച്ചേന്നൊക്കെ ചോദിച്ചു..താമസിച്ചു പോയി ചേട്ടാന്ന് പറഞ്ഞു ഞാൻ ബസ് സ്റ്റോപ്പിലേക്ക് ഓടി... ബസ് സ്റ്റോപ്പിൽ ചെന്നപ്പോ അവിടെ ഞാൻ മാത്രേ ഒള്ളു..അപ്പൊ തന്നെ എനിക്കൊരു പേടിയും കൂടെ തോന്നി..ഒരു കാറ്റൊക്കെ വരുന്നുണ്ട്..മഴയ്ക്ക് ആണെന്ന് തോന്നുന്നു...ഈശ്വരാ,,,അങ്ങനെ ആണേൽ എല്ലാം കൊണ്ടും തൃപ്തി ആകും... ഞാൻ അങ്ങനെ ഓരോന്ന് ആലോചിച്ചു വാച്ചിലേക്കും റോഡിലേക്കും മാറി മാറി നോക്കികൊണ്ടിരുന്നു...

എന്തോ ഒച്ച കേട്ട് സൈഡിലേക്ക് തിരിഞ്ഞു നോക്കിയപ്പോ ഒരു പൂച്ചക്കണ്ണൻ എന്നെ നോക്കി ഇളിച്ചോണ്ട് ഇരിക്കുന്നു...അവനെ കണ്ടപ്പോ തന്നെ എന്റെ ഒള്ള ജീവൻ അങ്ങ് പോയി... അവന്റെ കണ്ണ് കണ്ടപ്പോ പേടി കൂടി ഒന്നും നോക്കാതെ ഞാൻ റോഡിലൂടെ മനസ്സിൽ കൃഷ്ണനെ പ്രാർത്ഥിച്ചോണ്ട് വേഗം നടന്നു..ഇടയ്ക്ക് പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോ അവൻ പുറകെ ഉണ്ട്... അപ്പോഴേക്കും മഴ ചാറാൻ തുടങ്ങിയിരുന്നു...വീട്ടിലേക്ക് ഒള്ള ദൂരം പോലും നോക്കാതെ നടക്കുന്ന എന്റെ ഒരു അവസ്ഥ..ഇതിനെല്ലാം കാരണം ആ ചൂടൻ ആണ്..ദുഷ്ടൻ.. വീണ്ടും പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോ അവനെ കാണുന്നില്ല..നെഞ്ചിൽ കൈ വെച്ച് ശ്വാസം നേരെ വലിച്ചു വിട്ട് തിരിഞ്ഞപ്പോ എന്റെ മുന്നിൽ നിൽക്കുന്ന ആളെ പെട്ടന്ന് കണ്ട് പേടിച്ചു രണ്ടടി പുറകിലേക്ക് ഞാൻ പോയി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story