പ്രണയസഖീ: ഭാഗം 14

pranayasagi

രചന: Twinkle AS

വീണ്ടും പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോ അവനെ കാണുന്നില്ല..നെഞ്ചിൽ കൈ വെച്ച് ശ്വാസം നേരെ വലിച്ചു വിട്ട് തിരിഞ്ഞപ്പോ എന്റെ മുന്നിൽ നിൽക്കുന്ന ആളെ പെട്ടന്ന് കണ്ട് പേടിച്ചു രണ്ടടി പുറകിലേക്ക് ഞാൻ പോയി... * ആദി സാർ...* അറിയാതെ തന്നെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു..ഒരുവിധത്തിൽ എനിക്കൊരു ആശ്വാസവുമായി.. " ഡി,,,are you maad..നീ ഇത്രയും നേരം എന്തെടുക്കുവായിരുന്നു ഓഫിസിൽ..ഞാൻ വിചാരിച്ചു നീ പോയെന്ന്..അപ്പോഴാ അവള്ടെ കംപ്ലീറ്റ് ചെയ്തുന്ന് പറഞ്ഞോണ്ട് ഒള്ള ഒരു വിളി..എന്തേലും പറയുന്നെന് മുൻപ് എന്നിട്ട് കാളും കട്ടാക്കി..." " കട്ട് ആക്കിയതല്ല സാർ,,അത് ചാർജ് ഇല്ലാതെ ഓഫ് ആയി പോയതാ..." " നീ ആരെ വായിനോക്കി നിക്കുവായിരുന്നു പൊറകോട്ട് തിരിഞ്ഞ്.." " ഒന്നുല്ല..ഞാൻ ആരെയും നോക്കി നിന്നതല്ല..." " മ്മ്,,,വാ ഞാൻ കൊണ്ടുവിടാ.." " സാറോ..?? വേണ്ട ഞാൻ തന്നെ പൊക്കോളാം.." " ഓഹോ...അങ്ങനെ ആണേൽ ഈ രാത്രി നീ തന്നെ പോടീ..ഞാൻ ഒന്ന് കാണട്ടെ.." ചെ,,,,ഞാൻ ചുമ്മാ ഒന്ന് പറഞ്ഞു നോക്കിയതാ..സാർ അതിത്ര പെട്ടന്ന് സീരിയസ് ആക്കിയോ... " അയ്യോ...ഞാൻ അത് ചുമ്മാ പറഞ്ഞതാ സാർ...ഞാൻ വരാം.." " നിന്നെ ആരും നിർബന്ധം പിടിക്കുന്നില്ല..വേണേൽ കേറിയാ മതി.." ഇങ്ങേർക്ക് ഒരു മയത്തിൽ ഒക്കെ പറഞ്ഞൂടെ..എന്ത് പറഞ്ഞാലും ഒരു ദേഷ്യം.. "

എന്ത് ആലോചിച്ചു നിക്കാടി കോപ്പേ..വരുന്നില്ലേ..." ന്ന് ചോദിച്ചു അലറിയതും ഞാൻ നല്ല കുട്ടിയായി വേഗം കേറി ഇരുന്നു...കൊറേ നേരം കുത്തിഇരുന്നു ചെയ്തതിന്റെ ക്ഷീണം കാരണം ഞാൻ ഒന്ന് മയങ്ങിപോയി... " ഹലോ മാഡം,,,ഡി കോപ്പേ,,,എഴുന്നേക്കടി...നിന്റെ വീട് എത്തിയഡി പോത്തേ..." സാർ എന്തൊക്കെയോ അലറി വിളിച്ചോണ്ട് അവളെ തട്ടി വിളിക്കാൻ തുടങ്ങി...ഉറക്കത്തിന്റെ ഇടയിൽ ആന കുത്താൻ വന്നാൽ പോലും എഴുന്നേക്കാത്ത ആളാണ് ശ്രീ... " ഇത് വല്യ കുരിശ് ആയല്ലോ...ഇവള്ടെ കാറ്റേന്താ പോയോ...എടി പൊട്ടി,,,ഒന്ന് എഴുന്നേൽക്കഡി...എടി എഴുന്നേൽക്കാൻ..." എവടെ...?? ഒരു റെസ്പോണ്ട്സും ഇല്ല..ഇതിനെ ഒക്കെ വണ്ടിയിൽ കേറ്റാൻ പോയ എനിക്കിട്ടാ ആദ്യം തരേണ്ടത്...ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ അവൻ തലയ്ക്ക് താങ്ങും കൊടുത്തിരുന്നു...ഈ പൂതന ആണേൽ എഴുന്നേൽക്കുന്നുവില്ല..ഇവളാരാ കുംഭകർണ്ണന്റെ കൊച്ചുമോൾ ആണോ... രണ്ടും കല്പിച്ചു അവൻ കാറിൽ നിന്ന് ഇറങ്ങി ഷർട്ട്‌ ന്റെ കൈ രണ്ടും കേറ്റിവെച്ച് അവള്ടെ സൈഡിൽ ഒള്ള ഡോർ തുറന്നു..

.ശ്വാസം വലിച്ചു വിട്ട് അവളെ കാറിൽ നിന്നും ശ്രദ്ധയോടെ പൊക്കി എടുത്തു... പെണ്ണിന് വെയിറ്റ് ഒന്നും ഇല്ല..ഇതിന്റെ സ്ഥാനത്തു വല്ല ഗുണ്ടുമുളകും ആയിരുന്നേൽ ഞാൻ പെട്ടേനെ..വഴിയിൽ നിന്ന് കുറച്ച് ഉള്ളിലോട്ടു ആണ് അവള്ടെ വീട്...ആ ഇരുട്ടിൽ കൂടെ അവൻ എങ്ങനെയൊക്കെയോ അവളെയും കൊണ്ട് നടന്നു അവള്ടെ വീട്ടിൽ ചെന്നു... ഇവള് കയ്യിൽ ഇരിക്കുന്നത് കൊണ്ട് കാളിങ് ബെല്ലും അടിക്കാൻ പറ്റുന്നില്ല..ഞാൻ പുറത്ത് നിന്നും ഉറക്കെ വിളിച്ചു...പെട്ടന്ന് തന്നെ വാതിൽ തുറന്ന് ഒരു അമ്മ പുറത്ത് വന്നു... അവളെ എന്റെ കണ്ടതോടെ * മോളെ,,,എന്തുപറ്റി..* ന്ന് ചോദിച് ആ അമ്മ എന്റെ അടുത്തേക്ക് വന്നു..ഉറങ്ങിപോയതാന്ന് പറഞ്ഞാൽ ഇവര് വിശ്വാസിക്കുവോ..?? " ഒന്നുല്ല ആന്റി,,,ചെറുതായിട്ട് ഒന്ന് തല കറങ്ങിതാ..റൂം എവിടെ ആ.." അപ്പോഴേക്കും അവര് എന്റെ മുന്നിൽ കൂടെ റൂമിലേക്ക് വഴി കാണിച്ചു തന്നു..അവളെ കൊണ്ടോയി ബെഡിൽ കിടത്തി ഞാൻ പുറത്തേക്ക് ഇറങ്ങി വന്നു... " മോനെ,,,,,,,,," " ആന്റി പേടിക്കണ്ട,,,ഒന്നുവില്ല.." അപ്പൊ അവരുടെ മുഖത്ത് ഒരു പുഞ്ചിരി വന്നു.. " മോന്റെ പേര് എന്തുവാ..ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ.." " കാണാൻ വഴിയില്ല..നാട്ടിൽ എത്തിയിട്ട് അതികം നാൾ ആയില്ല..ഞാൻ ആരാന്ന് ചോദിച്ചാൽ,,,

പറഞ്ഞാൽ അറിയുവായിരിക്കും ആന്റിടെ മോള് ജോലി ചെയ്യുന്ന കമ്പനിടെ CEO..." ന്ന് പറഞ്ഞു ഞാൻ തിരിച്ചു നടന്നു..തിരിച്ചു പോകാൻ നേരം എന്റെ ചുണ്ടിൽ അതെ പുഞ്ചിരി ഉണ്ടായിരുന്നു.... ___________ ശ്രീബാല "മോളെ ശ്രീ,,,എഴുന്നേൽക്ക് മോളെ..മോളെ..." പെട്ടന്ന് ഏതോ ബോധത്തിൽ ഞാൻ ഞെട്ടി ഉണർന്നു..ഉണർന്നു നോക്കിയപ്പോ ഞാൻ കട്ടിലിൽ...ഞാൻ എന്താ ഇവിടെ...ഏഹ്... അപ്പോഴാണ് എന്നെ നോക്കി ഇരിക്കുന്ന അമ്മയെ കണ്ടത്... " അമ്മേ ഞാൻ എങ്ങനെയാ ഇവിടെ എത്തിയെ..." " ദേ പെണ്ണെ,,,ഒറ്റ വീക്ക് അങ്ങ് വെച്ച് തന്നാൽ ഉണ്ടല്ലോ..എനിക്ക് നിന്നെ അറിയാവുന്നതല്ലേ,,,എന്റെ പൊന്ന് മോള് ഉറക്കം തുടങ്ങിയാൽ പിന്നെ ബോംബ് വീണാലും എഴുന്നേൽക്കത്തില്ലല്ലോ...ആ പയ്യനാ നിന്നെ ഇവിടെ കൊണ്ടൊന്നു ആക്കിയത്..." അതും പറഞ്ഞോണ്ട് അമ്മ അടുക്കളയിലേക്ക് പോയി..പിറകെ ഞാനും... " ഏത് പയ്യനാമ്മേ.." " നിന്റെ കമ്പനിയിലെ CEO.." അത് കേട്ടപ്പോ എന്തുകൊണ്ടോ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...ഇന്നലെ നേരത്തെ കിടന്നത..എഴുന്നേൽക്കുന്നത് രാവിലെയും..🙆 "

ഇന്ന് ഞാൻ ലേറ്റ് ആയി..ഇനി ഓഫിസിൽ ചെല്ലുമ്പോ സാറിന്റെ വായിന്ന് കേൾക്കാം...!" " എടി പൊട്ടി,,അതിന് ഇന്ന് ഞായറാഴ്ച ആണ്..വന്നു വന്നു പെണ്ണിന് ദിവസം പോലും അറിയില്ല..." ശരിയാണല്ലോ..ഇന്ന് ഞായറാഴ്ച ആണ്..ചെ...ഇപ്പൊ ദിവസം പോകുന്നത് പോലും അറിയുന്നില്ല...എന്റെ ഒരു കാര്യം... ഞാൻ വേഗം ചെന്ന് കുളിച്ചു ഫ്രഷ് ആയി വന്നു..കാപ്പി കുടിച്ചോണ്ട് ഇരിക്കുമ്പോ ആണ് അമ്മ വീണ്ടും ആ കാര്യം വലിചിഴച്ചത്... " മോളെ ശ്രീ,,എന്താ നിന്റെ തീരുമാനം..നിന്റെ തീരുമാനം എന്താണെന്നറിയാൻ ഇന്നലെയും കൂടി ആനന്ദ് മോന്റെ അമ്മ വിളിച്ചിരുന്നു.." " ഇവർക്ക് എന്താ വേറെ പണിയൊന്നും ഇല്ലേ...എന്നിട്ട് അമ്മ എന്ത് പറഞ്ഞു.." " നിന്റെ അഭിപ്രായം ഇല്ലാതെ ഞാൻ എന്ത് പറയാൻ ആണ്..എനിക്ക് ആ കൊച്ചിനെ ഇഷ്ടായി..നല്ല മാന്യമായ പെരുമാറ്റം..ഇത്രയും നല്ലൊരു കുടുംബത്തിൽ നിന്ന് ഒരു ആലോചന വരുമ്പോ...... നിന്നെ ഒരു കരയ്ക്ക് എത്തിക്കണം..ഓരോന്ന് ആലോചിക്കുമ്പോൾ മനസ്സിൽ ആധി ആണ്...അമ്മയ്ക്ക് ഒന്നേ പറയാൻ ഒള്ളു..മോൾടെ മറുപടി എല്ലാരേം സന്തോഷിപ്പിക്കുന്നതാവണം..." ന്ന് പറഞ്ഞു അമ്മ അവിടെന്ന് പോയി.. എനിക്കെന്താ പറ്റിയെ...ഇപ്പൊ എന്ത് ആലോചിച്ചാലും ഓർമ വരുന്നത് ആദി സാറിനെ ആണ്...ഇനി എന്റെ മനസ്സിൽ...ഏയ്യ് ഇല്ല..അങ്ങനെ ഒന്നും ഇല്ല..

ഞാൻ ഇതിന് സമ്മതിച്ചേ പറ്റു..കാരണം ഇതാ എന്റെ അമ്മേടെ സന്തോഷം... ഞാൻ അമ്മേടെ അടുത്ത് ചെന്ന് എനിക്ക് സമ്മാതവാന്ന് പറഞ്ഞു...അപ്പൊ തന്നെ അമ്മ എന്നെ കെട്ടിപ്പിടിച് അവരോടു എനിക്ക് സമ്മതവാണെന്നു പറയാൻ പോയി... " മോളെ ശ്രീ,,ആനന്ദ് മോന്റെ വീട്ടുകാർക്ക് വിവാഹം എത്രയും പെട്ടന്ന് നടത്താൻ ആണ് തീരുമാനം..മോന്റെ ജാതകത്തിൽ വിവാഹം ഈ മാസം തന്നെ നടക്കുമെന്ന് ഉണ്ട് പോലും..അവര് നിന്റെ ജാതകം ചോദിച്ചിട്ടുണ്ട്..." " എന്താ അമ്മേ ഇത്..ഇത്ര പെട്ടന്ന് കല്യാണവോ..?? എനിക്ക് പറ്റില്ല.." " മോളെ ഞാൻ പറയുന്നത് കേൾക്കു..ഇനിയും നിനക്ക് സമ്മതം അല്ലേൽ ഞാനായിട്ട് ഒന്നും പറയുന്നില്ല..എല്ലാം നിന്റെ ഇഷ്ടം പോലെ.." " എനിക്കൊരീതിർപ്പും ഇല്ല..എന്താന്നു വെച്ചാൽ തീരുമാനിച്ചോ..ആരുടെ മുന്നിലായാലും കഴുത്ത് നീട്ടി കൊടുത്തോളാം.." അത്രയും പറഞ്ഞു കഴിഞ്ഞപ്പോ തന്നെ കണ്ണുകളിൽ നിന്ന് കണ്ണീർ വന്നു...അമ്മയോട് അത്രയൊക്കെ പറഞ്ഞു കഴിഞ്ഞു ആലോചിച്ചപ്പോ ആണ് ഞാൻ പറഞ്ഞത് കൂടി പോയിന്നു തോന്നിയത്...മനസിലെ സങ്കടം കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്... അമ്മയോട് അധിക നേരം പിണങ്ങി ഇരിക്കാൻ പറ്റാത്തതു കൊണ്ട് തന്നെ ഞാൻ അങ്ങോട്ട് ചെന്ന് സോറി പറഞ്ഞു..

നിനക്ക് ഇഷ്ടവില്ലങ്കിൽ അമ്മ നിർബന്ധിക്കില്ലന്ന് അമ്മ പറഞ്ഞെങ്കിലും ആ മനസ്സിൽ ഈ കല്യാണം നടക്കണം എന്നാണ് ആഗ്രഹം ന്ന് എനിക്ക് മനസിലായി..ഉള്ളിലെ സങ്കടം പുറത്ത് കാട്ടാതെ സമ്മതമാണെന്ന അർത്ഥത്തിൽ അമ്മയ്ക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു... പക്ഷേ എനിക്ക് മനസിലാവാത്തത് ഞാൻ എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നതു എന്നായിരുന്നു.. എന്തേലും ആകട്ടെ..എല്ലാവരുടെയും സന്തോഷത്തിനു വേണ്ടി ഉള്ളിലെ സങ്കടം എന്ത് തന്നെ ആയാലും മറന്നേ പറ്റു... ഓരോന്നും ആലോചിച്ചു കൊണ്ടിരുന്നപ്പോ ആണ് അമ്മ ഫോൺ കയ്യിൽ തന്നിട്ട് ആനന്ദ് സാർ ആണെന്ന് പറഞ്ഞത്.. " ഹലോ ഡിയർ,,,ടുഡേ ഐ ആം സോ ഹാപ്പി..ബെകോസ് ഓഫ് യൂ...ഇനി താൻ എന്റെ സ്വന്തമാവാൻ അധിക ദിവസം ഒന്നും വേണ്ട..താൻ അറിഞ്ഞു കാണും നാളെ നമ്മുടെ എൻഗേജ്മെന്റ് നടത്താൻ തീരുമാനിച്ചു....വളരെ സിംപിൾ ആയി..അപ്പൊ നാളെ കാണാം ട്ടോ..മിസ് യൂ ബേബി..." ആനന്ദ് സാർ അത്രയൊക്കെ പറഞ്ഞിട്ടും എനിക്ക് തിരിച്ചു ഒന്നും സംസാരിക്കാൻ തോന്നിയില്ല... ഒന്നും മിണ്ടാതെ ഞാൻ ഫോൺ കട്ട് ചെയ്തു... […പിറ്റേന്ന്...] രാവിലെ ഓഫിസിൽ വിളിച്ച് ഇന്ന് ലീവ് ആണെന്ന് മാത്രം പറഞ്ഞു...എന്താ കാരണം എന്നൊന്നും പറയാൻ തോന്നിയില്ല..മനസ്സ് വല്ലാണ്ട് കലങ്ങി മറിയുവായിരുന്നു...

" മോളെ നീ ഇവിടെ നിക്കുവാണോ..?? പത്ത് ആവുമ്പോ അവരിങ്ങ് എത്തും..വേഗം റെഡി ആയിക്കെ.." ഞാൻ പേരിന് മാത്രം ഒരുങ്ങി നിന്നു...അതികം താമസിക്കാതെ അവരും വന്നു..ഞാൻ ഉടുത്ത സാരിയുടെ അതെ കളർ ഷർട്ട് തന്നെ ആണ് സാറിന്റെയും വേഷം..എനിക്കെന്തോ ഒന്നിലും ശ്രദ്ധിക്കാൻ തോന്നുന്നില്ല...സാറിന്റെ ദൃഷ്ടി എന്റെ മുഖത്ത് തന്നെ പതിയുന്നത് ഞാൻ അറിയുന്നുണ്ടയിരുന്നു..എന്തുകൊണ്ടോ അതെന്നെ അലോസരപ്പെടുത്തി... " എന്നാ മോതിരം തമ്മിൽ കൈ മാറിക്കോളു..." ആരോ അത് പറഞ്ഞതും സാറിന്റെ കയ്യിൽ മോതിരം വെച്ച് കൊടുത്തു..എന്റെ കൈ പിടിച്ച് മോതിരവിരലിൽ സാറിന്റെ പേര് എഴുതിയ മോതിരം ഇട്ട് തന്നു..അതിട്ടപ്പോ ആകെ ശരീരം മുഴുവൻ പൊള്ളുന്ന പോലത്തെ ഫീലിംഗ്സ്...

സാറിന്റെ കയ്യിൽ നിന്നും ഞാൻ കൈ എടുക്കാൻ ശ്രമിചെങ്കിലും സാർ മുറുകെ പിടിചിരിക്കുവാണ്..ഞാൻ ഞെട്ടിത്തിരിഞ്ഞു സാറിനെ നോക്കിയപ്പോ എന്നെ നോക്കി ചിരിച്ചോണ്ട് സൈറ്റ് അടിച്ചു കാണിക്കുവാണ്.. " മോളെ നീ എന്താ നോക്കി നിക്കുന്നെ..മോന്റെ കയ്യിലേക്ക് ഇട്ട് കൊടുക്ക്..." സാറിന്റെ കൈ ഞാൻ ബലമായി തട്ടി മാറ്റി..ഇന്നലെ ഒറ്റ ദിവസം കൊണ്ട് തീരുമാനിച്ചത് ആയോണ്ട് മോതിരം ഒക്കെ അവർ തന്നെ ആയിരുന്നു കൊണ്ട് വന്നത്...ഞാൻ സാറിന്റെ കയ്യിൽ മോതിരം ഇട്ട് കൊടുത്തു... _________ [ ആദി ] " അവളെന്താ ഇന്ന് വരാത്തെ..ഉത്തരവാദിത്വം ഇല്ല..നോൺസെൻസ്.." " സർ,,മെ കമിങ്.." " yah..." " സർ,,,മിസ് ശ്രീബാല ഇന്ന് ലീവ് ആണെന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്.." " എന്താ കാര്യം ന്ന് പറഞ്ഞോ..?? " " ഇല്ല സാർ,,ബട്ട്‌ രഞ്ജിത്ത് സാർ പറഞ്ഞു ഇന്ന് ശ്രീബാലടെ എൻഗേജ്മെന്റ് ആണെന്ന്..." " Whattttttttt......" .......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story