പ്രണയസഖീ: ഭാഗം 15

pranayasagi

രചന: Twinkle AS

" ഇല്ല സാർ,,ബട്ട്‌ രഞ്ജിത്ത് സാർ പറഞ്ഞു ഇന്ന് ശ്രീബാലടെ എൻഗേജ്മെന്റ് ആണെന്ന്..." " Whattttttttt......" " അതെ സാർ.." " ആരുമായിട്ട്..?? " " നമ്മുടെ ശത്രുക്കളുടെ കമ്പനിടെ CEO ആനന്ദ് കിഷോർ സാറുമായിട്ട്.." " ഓക്കേ,,,യൂ ക്യാൻ ഗോ.." അവള്ടെ എൻഗേജ്മെന്റ്...?? അതും അവനുമായിട്ട്..?? യാതൊരു മുന്നറിയിപ്പും ഇല്ലാതെ..അവൻ എന്തോ കരുതി കൂട്ടി ഒള്ള പ്ലാൻ ആണ്..അവള് ആണേൽ ഏതൊക്കെ കുരുക്ക് ഉണ്ടോ അതിൽ ഒക്കെ തലയിടുന്ന കൂട്ടത്തിലും.. ഞാൻ എന്തിനാ ഇതൊക്കെ ആലോചിക്കുന്നേ...ആര് എന്ത് വേണേലും ചെയ്തോട്ടെ...അതിന് എനിക്കെന്താ..😏 __________ [ ശ്രീബാല ] അന്നത്തെ ദിവസം ശരവേഗത്തിൽ കടന്ന് പോയി..എന്തുകൊണ്ടോ എനിക്കിപ്പോ ആനന്ദ് സാറിന്റെ പെരുമാറ്റം ഒന്നും അങ്ങ് ഇഷ്ടമാവുന്നില്ല... സാറിന്റെ ജാതകപ്രകാരം ഈ മാസം മുപ്പതിന് ഏറ്റവും അടുത്ത ഒരു മുഹൂർത്തം ഉണ്ടെന്ന് പറഞ്ഞു എല്ലാരും കൂടെ അതങ്ങ് ഉറപ്പിച്ചു..എനിക്ക് ഒന്നിനും ഒരു താല്പര്യം തോന്നുന്നില്ല..കൊറച്ചു നേരം എല്ലാം മറന്ന് ഒന്ന് കണ്ണടയ്ക്കാം ന്ന് വെച്ചാൽ അപ്പൊ വരും ആദി സാറിന്റെ മുഖം മനസിലേക്ക്...

അവരൊക്കെ ഇറങ്ങി..പോകുന്നതിന് മുൻപ് വിളിക്കാം ന്ന് പറഞ്ഞു സാർ ആന്ഗ്യം കാണിച്ചു..എന്നാത്തിനു..??എനിക്ക് അതിനൊന്നും സംസാരിക്കാൻ ഇല്ലല്ലോ..ഇപ്പൊ വിളിക്കുമ്പോഴേ ഡിയർ,സ്വീറ്റി ന്നൊക്കെ പറഞ്ഞു ഒലിപ്പിച്ചൊണ്ട് വരും..അത് കേക്കുമ്പോ എനിക്ക് അങ്ങ് തരിച്ചു കേറി വരും.. വൈകുന്നേരം മൈൻഡ് ഒന്ന് ക്ലിയർ ആക്കാൻ വേണ്ടി കുളിച്ചു അമ്പലത്തിലേക്ക് പോയി.. തൊഴുതു വലം വെച്ച് വന്നപ്പോഴേക്കും ജിത്തുവേട്ടൻ നിക്കുന്നത് കണ്ടു..ജിത്തുവേട്ടനെ കണ്ടപ്പോ തന്നെ ഞാൻ ഏട്ടന്റെ അടുത്തേക്ക് ചെന്നെങ്കിലും ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കാതെ വേറെ എങ്ങോട്ടോ നോക്കി നിക്കുവാണ്...ഇതെന്താ എന്നോട് പിണങ്ങിയത് ആണോ..?? അതിന് മാത്രം ഞാൻ ഇപ്പൊ എന്താ ചെയ്തേ.. "ജിത്തുവേട്ടാ...ജിത്തുവേട്ടോയ്...എന്താ ഏട്ടാ ഒരു മൈൻഡ്‌ ഇല്ലാത്തെ...വല്ല പിണക്കത്തിലും ആണെന്ന് തോന്നുന്നു.." " ആണെങ്കിൽ,,,ഞാൻ പിണങ്ങിയാലും ഇല്ലേലും ഇപ്പൊ നിനക്കെന്താ..ഞാൻ പറയുന്നെന് ഒന്നും നിനക്കൊരു വിലയും ഇല്ലല്ലോ.." " അതിന് മാത്രം ഞാൻ എന്താ ചെയ്തേ.."

"ഡി പോത്തേ,,,നിന്നോട് ഞാൻ പറഞ്ഞതല്ലേ,,ആനന്ദുമായിട്ടുള്ള കാര്യം നല്ലോണം ആലോചിക്കണം ന്ന്...അവനിൽ എന്തൊക്കെയോ ദുരൂഹതകൾ ഒള്ള പോലെ തോന്നുന്നു..കൊറച്ചു ചൂടൻ ആണെങ്കിലും ആദി സാർ നല്ലവനാ..ആ ആദി സാർ അവനെ വെറുക്കുന്നെങ്കിൽ അവന്റെ സ്വഭാവം ശരിക്ക് അറിഞ്ഞിട്ട് ആയിരിക്കും..." " ഇതായിരുന്നോ ഇത്ര വല്യ കാര്യം..ജിത്തുവേട്ടാ,,ആദി സാർ നല്ലവൻ ഒക്കെ തന്നെയാ..പക്ഷേ അങ്ങേർക്ക് ചൂടാവാൻ ഇന്ന ആൾ എന്നൊന്നും ഇല്ലന്നെ..പിന്നെ അവര് തമ്മിൽ ദേഷ്യം ഉണ്ടെങ്കിൽ തന്നെ ബിസിനസ്‌ കാര്യങ്ങളുടെ പേരിൽ ആവും...അല്ലാതെ ഒന്നും ഇല്ല..ജിത്തുവേട്ടൻ ആവിശ്യം ഇല്ലാത്തതൊന്നും ആലോചിച്ചു തല പുണ്ണാക്കണ്ട..ആനന്ദ് സാർ നല്ലവൻ തന്നെയാ..." " നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ,,പക്ഷേ എനിക്കെന്തോ.." "ഒന്നുല്ലെന്റെ ജിത്തുവേട്ടാ..." ജിത്തുവേട്ടനോട് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും എന്റെ മനസ്സ് നേരത്തെ തന്നെ എന്നോട് പറഞ്ഞ കാര്യങ്ങൾ ആണ് ഇതൊക്കെ..പക്ഷേ അതൊക്കെ എന്റെ മനസ്സിലെ വെറും തോന്നലുകൾ മാത്രം ആണ്. അങ്ങനെ ഒന്നും ഇല്ല...

മനസ്സിനെ അങ്ങനെ ഒക്കെ പറഞ്ഞു പഠിപ്പിച്ചു ഞാൻ ജിത്തുവേട്ടനോട് യാത്ര പറഞ്ഞു വീട്ടിലേക്ക് പോയി..രാത്രി ഫുഡ്‌ ഒക്കെ കഴിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ് ആക്കി വെച്ചിട്ട് കെടന്നു....ആനന്ദ് സാർ വിളിക്കുവാണേൽ കെടന്നു വിളിക്കട്ടെ.. ഇന്ന് നല്ലോണം ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് തന്നെ കെടന്നതറിയാതെ തന്നെ പെട്ടന്ന് ഉറങ്ങി പോയി... പിറ്റേന്ന് അമ്മയെ ജോലികളിൽ ഒക്കെ സഹായിച്ചു ഞാൻ നേരെ ഓഫിസിലേക്ക് വിട്ടു..ഇന്ന് കറക്ട് സമയത്തു ചെന്നു..ഞാൻ ചെന്നപ്പോ സാർ വന്നിരുന്നു.. " മേ ഐ കമിങ് സാർ.." " yah...കമിങ്..." ഞാൻ കേറി ചെന്നപ്പോഴേക്കും അത്രേം നേരം കൊഴപ്പവില്ലാതിരുന്ന മുഖം ദേഷ്യം കൊണ്ട് ചുവന്നു..ഈശ്വരാ,,,ഇങ്ങേരു എന്തിനാ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ... " ഓഹ് വന്നോ മാഡം,,,ഇന്നലെ എന്തായിരുന്നു ലീവ്...?? " " അത് സാർ...എന്റെ..അത്..." " ബ ബ്ബ ബ്ബ അടിക്കാതെ കാര്യം പറയടി...എന്നിട്ട് എനിക്കും ചിലത് തീരുമാനം എടുക്കാൻ ഉണ്ട്..." " അങ്ങനെ പ്രത്യേകിച്ച് ഒന്നുല്ല സാർ..എന്റെ എൻഗേജ്മെന്റ് ആയിരുന്നു ഇന്നലെ...അതാ ഞാൻ..."

" നിന്റെ വിചാരം എന്താ,,ഇത് വഴിപോക്കർക്ക് വെറുതെ കേറി മേയാൻ ഒള്ള സത്രം ആണെന്നാണോ..ഇതൊരു കമ്പനി ആണ്..നീ ഇവിടുത്തെ PA യും..നിനക്ക് ലീവ് വേണങ്കിൽ ചോദിക്കേണ്ടത് എന്നോടാണ്..ഞാനാണ് നിനക്ക് സാലറി തരുന്നത്...വർഷത്തിൽ 365 ദിവസം ഉണ്ടേൽ അതിൽ 300 ദിവസവും അവധി,,,മേലാൽ...മേലാൽ ഇത് ആവർത്തിക്കരുത്...ആവർത്തിച്ചാൽ ഞാൻ എന്താ ചെയ്യുകാന്നു എനിക്ക് പോലും അറിയില്ല...do you understand..." അതിന് മനസിലായി എന്നോണം തല കുലുക്കി കാണിച്ചിട്ടില്ല വേഗം സീറ്റിൽ ചെന്നിരുന്നു..തല പോലും പൊക്കി നോക്കാതെ ജോലിയിൽ കോൺസെൻട്രേറ്റ് ചെയ്തിരുന്നു... ഉച്ച ആയപ്പോഴേക്കും ഫയൽ ഒക്കെ ക്ലിയർ ചെയ്തിട്ട് ഞാൻ സാറിനെ കാണിക്കാൻ വേണ്ടി ചെന്നു..സാർ ചെയറിൽ നിന്ന് എഴുന്നേറ്റ് ടേബിളിൽ വന്നിരുന്ന് നോക്കാൻ തൊടങ്ങി...ഞാൻ വേറെ എങ്ങോട്ടോ നോക്കി നിന്നു..ഇങ്ങേരു ആയോണ്ട് ഒന്ന് പോലും വിടാതെ എല്ലാ ഡീറ്റെയിൽസും ഫുൾ നോക്കും..അമ്മാതിരി സാധനം ആണ്..ഒരു മിസ്റ്റേക്ക് എങ്കിലും വന്നാൽ പിന്നെ അതിന്റെ സ്ഥാനം വേസ്റ്റ് ബാസ്ക്കെറ്റിൽ...

പക്ഷേ സാർ കാരണം ഈ കമ്പനി ഇപ്പൊ ടോപ്പിൽ ആണ്..അതാണ്‌ സാറിന്റെ വിജയവും... " ഇന്നലെ നിന്റെ എൻഗേജ്മെന്റ് ആയിരുന്നോ.." " മ്മ്..." " ആനന്ദ് ആയിട്ട് അല്ലെ.." " മ്മ്..." " നിന്റെ നാവിറങ്ങി പോയോ..എന്ത് ചോദിച്ചാലും മൂളിക്കൊണ്ട് ഇരിക്കുന്നെ.." ഇതെന്തിനാ എന്നോട് ചുമ്മാ ദേഷ്യപ്പെടുന്നെ..വന്നു വന്നു ഒന്ന് മൂളാൻ പോലും എനിക്ക് ഒരു അവകാശവും ഇല്ലേ എന്റെ ദൈവമേ..പിന്നെ എന്നാത്തിനാ ഗാന്ധിജിയും കൂട്ടരും സ്വാതന്ത്ര്യം മേടിച്ചു തന്നത്..😪 " നീ ആരെ ആലോചിച്ചു നിക്കുവാടി.." " ഞാൻ,, ഏയ്‌ ആരെയും ഇല്ല.." സാറിന്റെ മുഖം കണ്ടിട്ട് വേറെ എന്തോ കൂടെ ചോദിക്കാൻ ഒള്ള പോലെ തോന്നുണ്ട്..കൊറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്ന സാർ എടുത്തടിച്ച പോലെ ചോദിച്ചു... " നിനക്ക് അവനെ ഇഷ്ടാണോ..?? നിന്റെ സമ്മതത്തോടെ ആണോ ഈ മാരിയേജ്.." അല്ലെന്ന് പറഞ്ഞാലോ..?? ഏയ്‌ വേണ്ട..ആണെന്ന് പറയാ..അല്ലെന്ന് പറഞ്ഞാൽ സാർ എന്താ വിചാരിക്കുന്നെ.. " നിനക്ക് ചെവി കേക്കത്തില്ലേ...ഒരു കാര്യം ചോദിച്ചാൽ വേഗം ഉത്തരം പറയാൻ നിനക്ക് എന്തേലും തരണോ.."

" അത്,,,,എനിക്ക് ഇഷ്ടാണ് സാർ..എന്റെ സമ്മതത്തോടെ ആണ് ഈ കല്യാണം നടക്കുന്നത്.." ഞാൻ അത് എങ്ങനെയോ പറഞ്ഞു തീർത്തതും സാർ ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റു എന്റെ അടുത്തേക്ക് നടന്നു വരാൻ തൊടങ്ങി..അതിന് അനുസരിച്ചു എന്റെ കാലുകൾ പിന്നിലേക്കും... അവസാനം ഇപ്പോഴത്തെയും പോലെ ഭിത്തിയിൽ ചാരി നിന്നു..ഇനി പോണേൽ ഈ ഭിത്തി പൊളിക്കണം...എനിക്ക് ആണേൽ വിറചിട്ട് വയ്യാ..കയ്യും കാലും കെടന്നു ഡിസ്കോ കളിക്കുവാണ്..ഒന്നാമതെ സാർ എന്റെ അടുത്ത് വരുമ്പോ ഞാൻ മറ്റേതോ ലോകത്ത് ആണ്.. എന്റെ രണ്ടു സൈഡിലേക്കും കൈ കുത്തി കൊറച്ചൂടെ അടുത്തേക്ക് വന്നു..അതിന് അനുസരിച്ചു ഹാർട്ട്‌ ബീറ്റ് ഉയരുന്നുണ്ട്... " സ..സാ...സാറിന് ഇ..ഇപ്പൊ എന്താ വേണ്ടേ.." " എനിക്ക് എന്ത് വേണേലും നീ തരുവോ..." " ഏഹ്..." " ഞാൻ എന്ത് ചോദിച്ചാലും തരുവോന്ന്..?? " സാർ എന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നെ..എന്നെ ഇവിടുന്ന് രക്ഷിക്കാൻ ആരൂല്ലേ... " ഡി,,,മുഖത്തേക്ക് നോക്കടി..മുഖത്തേക്ക് നോക്കാൻ.." രണ്ടു പേടിപ്പിച് വിട്ടപ്പോഴേക്കും ഞാൻ നന്നായി..ഞാൻ വേഗം ആ മുഖത്തേക്ക് നോക്കി..എന്റെ ദൈവമേ,,ഈ കണ്ണിലേക്ക് നോക്കുമ്പോ തന്നെ ഞാൻ എന്തോ പോലെ ആവുന്നുണ്ട്..അത്രയ്ക്ക് അട്ട്രാക്ഷൻ ആണ്... "

നിനക്ക് അവനെ ഇഷ്ടാണോ.." അറിയാതെ തന്നെ അല്ലെന്ന രീതിയിൽ ഞാൻ തലയാട്ടി..അപ്പൊ തന്നെ ആ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. ടെ ടെ ടെ ടെ ( ക്ലോക്കിന്റെ അലാറം 😜) പെട്ടന്ന് ആണ് ക്ലോക്കിന്റെ സൂചി കെടന്ന് കാറിയത്..അപ്പൊ തന്നെ സാർ എന്നെ പിടിച്ചു തള്ളി മാറ്റി വേഗം ഡോർ തുറന്നു പുറത്തേക്ക് പോയി... അല്ലാ,,,എന്താപ്പോ ഇവിടെ നടന്നെ..എല്ലാം ഒരു മായകാഴ്ച്ച പോലെ..ചുരുക്കം പറഞ്ഞാൽ എനിക്കൊന്നും ഓർമ ഇല്ലാന്ന്.. ഉച്ചയ്ക്ക് ഫുഡ്‌ ഒക്കെ കഴിച്ചു വന്നപ്പോ ആണ് സോന പറഞ്ഞത് ക്യാബിനിലെ അലമാരയുടെ മുകളിൽ എന്തോ പെട്ടി ഉണ്ട്..അത് എടുത്തോണ്ട് വരാൻ സാർ പറഞ്ഞു ന്ന്...സാർ പറഞ്ഞത് ആയോണ്ട് സമയം കളയാതെ പെട്ടി എടുക്കാൻ ഞാൻ ഓടി.. അവിടെ ചെന്ന് നോക്കിയപ്പോ എന്റെ കൈ എത്തുന്നില്ല അങ്ങ് വരെ..ചാടി ചാടി ഞാൻ മടുത്തതു അല്ലാതെ അത് എടുക്കാൻ പറ്റിയില്ല.. നോക്കിയപ്പോ അവിടെ മൂലയ്ക്ക് ഒരു ചെറിയ ചെയർ കിടക്കുന്നു..ഞാൻ അതെടുത്തോണ്ട് വന്ന് അവിടെ ഇട്ടു..എന്നിട്ട് അതേൽ കേറി നിന്നിട്ട് എടുക്കാൻ ട്രൈ ചെയ്തോണ്ട് ഇരുന്നു..

എന്നിട്ടും കൈ അങ്ങോട്ട്‌ എത്തുന്നില്ല..ഇത് എവിടെയാനോ എന്തോ...കുന്തം... ഞാൻ ഒന്ന് ഉയർന്നു പൊങ്ങി നിന്നതും പെട്ടന്ന് ചെയറിന്റെ ഒരു വശം പൊങ്ങി അത് മറിഞ്ഞു. പിറകെ പൊത്തോന്ന് പറഞ്ഞു ഞാനും...ഞാൻ നിലത്ത് എത്തും മുൻപ് എന്നെ ആരോ പിടിച്ചു..പക്ഷേ അപ്രതീക്ഷിതമായ എന്റെ വീഴ്ച കാരണം കൂടെ അയാളും വീണു..ആ സാമിപ്യം അറിഞ്ഞപ്പോ തന്നെ അത് സാർ ആണെന്ന് എനിക്ക് മനസിലായി... നിലത്തേക്ക് വീണതും എന്റെ അധരങ്ങൾ സാറിന്റെ താടിയിൽ പതിഞ്ഞു...ഷോക്കിന്റെ മേളിൽ ഷോക്ക് കിട്ടിയ അവസ്ഥ ആയിരുന്നു എന്റേത്..സാർ ആണേൽ അതിനേക്കാൾ ഷോക്കിൽ എന്നെ കണ്ണും മിഴിച്ചു നോക്കുവാണ്... പെട്ടന്ന് എന്തോ താഴെ വീഴുന്ന ഒച്ച കേട്ട് ഞാനും സാറും പെട്ടന്ന് കെടന്ന കിടപ്പിൽ ഞെട്ടി തിരിഞ്ഞു നോക്കി.. അവിടെ നിക്കുന്ന ആളെ കണ്ടപ്പോ ഞാൻ ഇഞ്ചി കടിച്ച കൊരങ്ങനെ പോലെ നിന്നു..സാർ ആൾടെ മോന്തയിലേക്ക് നോക്കിട്ട് എന്നെ രൂക്ഷമായി നോക്കുന്നുണ്ട്.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story