പ്രണയസഖീ: ഭാഗം 17

pranayasagi

രചന: Twinkle AS

എന്റെ ബസ് ആണേൽ വരുന്നുമില്ല..ഇനി ഇന്ന് അത് ഇല്ലേ ആവോ...ഞാൻ ബസ് നോക്കി നിക്കുന്ന സമയത്തു പെട്ടന്ന് ആരോ എന്റെ കയ്യിൽ പിടിച്ചു വലിച്ചു... ഇതാരാന്ന് തിരിഞ്ഞു നോക്കിയപ്പോ ദേ നിൽക്കുന്നു ഇളിച്ചോണ്ട്... * ആനന്ദ് സാർ...* " ഡോ,,,തന്നെ ഒന്ന് കാണാൻ ഇരിക്കുവായിരുന്നു ഞാൻ...താൻ ഫുൾ ബിസി ആണല്ലോ.." " സാർ പ്ലീസ്,,,എനിക്ക് ഇപ്പൊ പോകണം..നമുക്ക് പിന്നെ കാണാം സാർ.." "ആദ്യം തന്നെ തന്റെ ഈ സാർ ന്നുള്ള വിളി ഒന്ന് നിർത്തുവോ..ഈ വിളി കേക്കുമ്പോ തന്നെ ഒരു ഇറിറ്റേഷൻ ആണ്.." "............." " താൻ എന്താ ഒന്നും മിണ്ടാത്തെ.." അപ്പോഴേക്കും ബസും വന്നു... " സാർ ബസ് വന്നു..നമുക്ക് പിന്നെ കാണാം.." ന്ന് പറഞ്ഞു ഞാൻ എന്റെ കൈ വിടീപ്പിച്ചു പോയി ബസിൽ കേറി...സാർ പുറകിൽ നിന്ന് വിളിച്ചെങ്കിലും എനിക്കെന്തോ തിരിഞ്ഞു നോക്കാൻ പോയില്ല.... __________ [അനു ]

" പപ്പേ,,,ഞാൻ പറഞ്ഞ കാര്യം എന്തായി...?? " " എന്ത് കാര്യം..." " ഈ പപ്പേടെ ഒരു മറവി..ഞാൻ ഒരാളെ ഇഷ്ടാന്ന് പറഞ്ഞില്ലേ..അയാൾടെ കാര്യം..." " ഓ...ഞാൻ അതങ്ങ് മറന്നു പോയെടി മോളെ..അല്ല പയ്യനെ പറ്റി ഡീറ്റെയിൽ ആയിട്ട് ഒന്നും പറഞ്ഞില്ലല്ലോ..ആരാണ് ആള്.." " ആളെ ഡീറ്റെയിൽസ് ഒക്കെ ഞാൻ അന്വേഷിച്ചു കണ്ടുപിടിച്ചിട്ടുണ്ട്.. SK ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ CEO mr.ആദവ് മേനോൻ..." അനു ആദിയെ പരിചയപ്പെടുത്തി കൊടുത്തപ്പോൾ അയാൾ ഞെട്ടി എഴുന്നേറ്റു... " എ..എന്താ പറഞ്ഞെ..ആധവ് മേനോനോ..?" "അതെ...എന്താ പപ്പാ..? പപ്പയ്ക് അറിയോ..?? " "അത്,,,,നമുക്ക് ഈ റിലേഷൻ വേണ്ട മോളെ..വിട്ടേക്ക്.." "വിട്ടേക്കാനോ...പപ്പാ എന്താ തമാശ പറയുവാനോ..?? പപ്പയ്ക് എന്ത് പറ്റി..എപ്പോഴും പറയൂല്ലോ,,,എന്റെ ഇഷ്ടത്തിന് ആണ് പ്രാധാന്യം ന്ന്..per കേട്ടിട്ട് പിന്മാറാൻ മാത്രം എന്താ കാര്യം..പറയ് പപ്പാ.." " അനു...ഞാൻ പറഞ്ഞല്ലോ..ഇനി ഇതിനെക്കുറിച്ച് ഒരു സംസാരം വേണ്ട.." പപ്പാ പറഞ്ഞത് എന്നിൽ എത്ര മാത്രം ദേഷ്യം നിറച്ചെന്നു എനിക്ക് പോലും അറിയില്ല..ആ ദേഷ്യത്തിൽ കയ്യിൽ കിട്ടിയ ഫ്ലവർ വേസ് എടുത്തു ഞാൻ എറിഞ്ഞു പൊട്ടിച്ചു..

" അനു............... ഒറ്റ മോൾ അല്ലെ എന്ന് വെച്ച് നന്നായി കൊഞ്ചിച്ചു...ഈ കാര്യം ഞാൻ പറഞ്ഞതെ നടക്കു...അതിൽ ഒരു മാറ്റവും കാണില്ല..ഞാൻ എന്ത് തീരുമാനിച്ചാലും അത് നല്ലതിനാണന്ന് നിനക്ക് അറിയാലോ..?? " " പപ്പാ എപ്പോഴും പപ്പേടെ ഇഷ്ടം അല്ലെ നോക്കത്തൊള്ളൂ...ഞാൻ ആരാ...?? ഞാൻ എവിടെയെങ്കിലും പോയി ചത്താലും നിങ്ങൾക്കെന്താ..ഞാൻ പോകുവാ എങ്ങോട്ടേലും..." " ആഹ് പോ,,,പോകുന്നതിന് മുൻപ് ഒരു കാര്യം കൂടെ അറിഞ്ഞോ..ഈ കാര്യത്തിൽ ഇനി നീ എന്തൊക്കെ പറഞ്ഞാലും എന്റെ തീരുമാനം മാറാൻ പോകുന്നില്ല..മുകളിൽ ഇരിക്കുന്ന ദൈവം വിചാരിച്ചാലും നടക്കില്ല..നടക്കുവാണേൽ തന്നെ അന്ന് എന്റെ അന്ത്യം ആയിരിക്കും..." "അതിന് മാത്രം എന്താ പപ്പാ കാര്യം..ഒന്ന് പറഞ്ഞു തൊലയ്ക്ക്.." " ഇനിയും നിങ്ങള് എന്തിനാ എല്ലാം മറച്ചു വെക്കുന്നെ...സത്യങ്ങൾ എല്ലാം പറയ്..എല്ലാം അറിയുമ്പോൾ ഇവള് നമ്മളെ വിട്ട് പോകുന്നു കരുതിയിട്ടാണോ...മതിയായി എനിക്ക്..ഇന്ന് കൊണ്ട് എല്ലാ സത്യങ്ങളും ഇവള് അറിയട്ടെ..." -അമ്മ " എന്താ പപ്പാ..എന്നോട് ഒന്ന് പറയ്..."

"പറയാം...അതിന് മുൻപ് നീ മറ്റൊരു കാര്യം കൂടി അറിയണം...നീ ഞങ്ങടെ സ്വന്തം മോളല്ല..." " പപ്പാ....." " അതേ മോളെ...പക്ഷേ എന്നും നീ ഞങ്ങൾക്ക് ഞങ്ങടെ പൊന്ന് മോള് തന്നെ ആയിരിക്കും... നീ ഇപ്പൊ പറഞ്ഞ ആദവ് മേനോനില്ലേ..അതാരാന്ന് നിനക്കറിയോ..?? " ".................." " അറിയില്ല,,,അറിയിച്ചിട്ടില്ല...അത് നിന്റെ സ്വന്തം സഹോദരൻ ആണ് മോളെ..." പപ്പാ പറഞ്ഞത് ഒരിടിവെട്ടു ഏറ്റ പോലെ ആണ് ഞാൻ കേട്ട് നിന്നത്... " ഞങ്ങൾ ഇത്രയും നാൾ നിന്നിൽ നിന്ന് മറച്ചു വെച്ച സത്യം...ഞങ്ങൾക്ക് സ്വാർത്ഥത ആയിരുന്നു..കാരണം നീ ഞങ്ങളെ വിട്ട് പോകുന്നത് ഞങ്ങൾക്ക് സഹിക്കാൻ പറ്റില്ല...പക്ഷേ ഇനിയും ഞങ്ങളിതു പറഞ്ഞില്ലെങ്കിൽ സ്വന്തം സഹോദരനോട്‌ തോന്നിയ സ്നേഹം നിന്റെ മനസ്സിൽ കെടന്ന് വളരും..അത് വലിയൊരു നാശത്തിലേക്കാ നയിക്കുന്നത്... നിനക്ക് ഒരു വയസ് ഒണ്ടായിരുന്നപ്പോ ആണ് നിന്നെ ഞങ്ങൾക്ക് കിട്ടിയത്..അന്ന് ഇവിടുന്ന് ആരും അറിയാതെ നിന്നെയും കൊണ്ട് ഞങ്ങള് നാട് വിട്ടു...എങ്കിലും ഞങ്ങള്ക്ക് നിന്റെ പേരെന്റസിനെയും നിന്റെ ചേട്ടനെയും അറിയാമായിരുന്നു..അവൻ നിന്നെ തേടി ഒരിക്കൽ വരുമെന്ന് ഞങ്ങൾ ഭയപ്പെട്ടിരുന്നു...അവിടെ ആയിരിക്കുമ്പോഴും ഞങ്ങൾ അവനെക്കുറിച്ചു അന്വേഷിക്കാൻ മറന്നിരുന്നില്ല...

ഇങ്ങോട്ട് വരണമെന്ന് പറഞ്ഞു നീ വാശി പിടിച്ചപ്പോ ഇതെന്തിന്റെയൊക്കെയോ അവസാനമായിട്ട് എനിക്ക് തോന്നിയിരുന്നു... നീ കേൾക്കാൻ ആഗ്രഹിച്ച സത്യങ്ങളാ മോളെ ഇപ്പൊ പപ്പാ പറഞ്ഞത്..പപ്പയ്ക് മോളോടു ഒരപേക്ഷയെ ഒള്ളു...മോള്,,,,മോള് ഞങ്ങളെ വിട്ടു പോകരുത്....ആദി ഒരു കാരണവശാലും ഇതറിയരുത്...പപ്പാ,,,പപ്പാ മോൾടെ കാല് പിടിക്കാം..." " പപ്പേ....." പപ്പാ പറഞ്ഞു തീരുന്നതിനു മുൻപ് ഞാൻ പപ്പനെ കെട്ടിപ്പിടിച്ചു കരഞ്ഞു.. പപ്പാ പറഞ്ഞ കാര്യങ്ങൾ പെട്ടന്ന് ഉൾക്കൊള്ളാൻ പറ്റാത്തതിനാലാവാം എന്റെ കരച്ചിലിന് ആക്കം കൂടി... ഒന്നും മിണ്ടാതെ ഞാൻ റൂമിലേക്ക് ഓടി...വാതിലടച്ചു കുറ്റിയിട്ട് സങ്കടം കുറയുന്നത് വരെ കരഞ്ഞു.. കൊറേ നേരം കഴിഞ്ഞു പപ്പാ വന്നു വാതിലിൽ കൊട്ടി...ഡോർ തുറന്നപ്പോ പപ്പേം അമ്മയും വല്ലാത്ത സങ്കട ഭാവത്തിൽ നിക്കുവാണ്...അത് കണ്ടോണ്ട് നിക്കാൻ എനിക്ക് ആവില്ല.. " നിങ്ങള് സങ്കടപ്പെടണ്ട...ഞാൻ ഒരിക്കലും നിങ്ങളെ വിട്ട് പോവില്ല..കാരണം എനിക്ക് നിങ്ങളെ അത്രയ്ക്കു ഇഷ്ടാ...ചേട്ടൻ ഒരിക്കലും ഞാൻ കാരണം ഒന്നും അറിയില്ല..ഇത് അനുന്റെ വാക്ക് ആണ്..." " മോളെ,,,പപ്പയോടു ക്ഷമിക്ക് മോളെ..." " എന്തിനാ,,,നിങ്ങള് എന്നെ സ്നേഹിച്ചതാണോ തെറ്റ്...നിങ്ങടെ മനസ്സ് വിഷമിപ്പിച്ചതിനു ഞാൻ അല്ലെ ക്ഷമ ചോദിക്കേണ്ടേ,,,

ഞാൻ ഇനി ഒരിക്കലും നിങ്ങളെ സങ്കടപ്പെടുത്തില്ല..ഞാൻ,,,ഞാൻ കൊറച്ചു നേരം ഒന്നു കിടന്നോട്ടെ പപ്പേ.." അതിന് മറുപടി എന്നോണം പപ്പാ എന്റെ തലയിൽ തലോടി... __________ [ ആദി ] " ആദിയേട്ടാ,,,ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.." " മ്മ് എന്താ അഭി..." " ഏട്ടൻ ശ്രീബാല ചേച്ചിയെ സ്നേഹിക്കുന്നുണ്ടോ..." " whattttt..." "ഓവർ എക്സ്പ്രഷൻ ഒന്നും വേണ്ട മോനെ..കാര്യമായിട്ട് ചോദിച്ചതാ..നിങ്ങള് തമ്മിൽ നല്ലൊരു കെമിസ്ട്രി വർക്ക്‌ ഔട്ട്‌ ആകുന്നുണ്ട്..ചേച്ചി കൂടെ ഉണ്ടാവുമ്പോ ഏട്ടൻ ഒരുപാട് ഹാപ്പി ആകുന്ന പോലെ എനിക്ക് ഫീൽ ചെയ്തു.." " നീ എന്തൊക്കെയാ അഭി പറയുന്നേ..അങ്ങനെ ഒന്നുല്ല..." " ഏട്ടൻ എന്തൊക്കെ പറഞ്ഞാലും സത്യം എനിക്ക് മനസിലാവും...ഏട്ടന്റെ മനസ്സിന്റെ ഏതോ ഒരു കോണിൽ ചേച്ചി ഉണ്ട്..അതുറപ്പാ..." " ഡാ നീ എന്റെ കയ്യിന്ന് മേടിക്കും...അവന്റെ ഒരു കണ്ടുപിടിത്തം..." " ഞാൻ പൊക്കോളാവേ,,,എന്റെ ഊഹങ്ങൾ ഒക്കെ ശരിയായി വരുന്നുണ്ട്..കൊച്ചുഗള്ളൻ..." ന്ന് പറഞ്ഞു അവൻ എന്റെ കവിളിൽ പിച്ചിയിട്ട് ഓടി..ഇവനെന്താ വട്ടാണോ..ഈ ചെക്കന്റെ ഒരു കാര്യം.. അവൻ പറഞ്ഞ പോലെ ഇപ്പൊ കണ്ണടച്ചാൽ അവള്ടെ മുഖം ആണ്..അവള് ആനന്ദിന്റെ ആകാൻ പോകുവാന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും ഒരു ഉപകാരവും ഇല്ല..

എന്താ ഞാൻ ഇങ്ങനെ..ഇനി അവൻ പറഞ്ഞ പോലെ എങ്ങാനും..ഏയ്യ്..അങ്ങനെ ആയിരിക്കില്ല...വേണ്ട വേണ്ട..എല്ലാം മറന്ന് കളയ് ആദി... എന്തൊക്കെയോ ആലോചിച്ചു ഞാൻ ഉറങ്ങി പോയി... ___________ [ശ്രീബാല] ദിവസങ്ങൾ ഓരോന്നും വേഗത്തിൽ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുവാന്...ഓരോ ദിവസം കൂടും തോറും നെഞ്ചിൽ ഒരു ആധിയാണ്...അതിൽ പ്രധാന കാരണം ആ ആനന്ദ് സാർ ആണ്.... എന്താണെന്ന് എനിക്ക് പോലും അറിയില്ല...പക്ഷേ എന്റെ മനസ്സ് എന്നോട് എന്തൊക്കെയോ പറയുന്നുണ്ട്...എന്തോ ഒരു ദുഃസൂചന പോലെ... ആദി സാറിനെ ആലോചിക്കുമ്പോൾ മനസ്സിലെ പേടി എല്ലാം പോകുന്നപോലെ ആണ്...ഞാൻ എന്താ ഇങ്ങനെ..?? രണ്ടു ദിവസം കൂടെ കഴിഞ്ഞാൽ കല്യാണം ആണ്..എന്നിട്ടാ ഞാൻ ഇങ്ങനെ ഓരോന്നും ചിന്തിച്ചോണ്ട് ഇരിക്കുന്നത്...എന്റെ കൃഷ്ണ,,,എന്റെ ഒരു കാര്യം... ഓരോന്നും ആലോചിച്ചോണ്ട് ഇരുന്നപ്പോ ആണ് ഫോൺ അടിച്ചത്..നോക്കിയപ്പോ ആനന്ദ് സാർ ആണ്...സാർ എന്താ ഇപ്പൊ..??? എന്തേലും ആവട്ടെന്ന് കരുതി ഫോൺ എടുത്തു...അങ്ങോട്ട് ഹലോ വെച്ചെങ്കിലും മറുപടി ഒന്നും ഉണ്ടാവാഞ്ഞത് കൊണ്ട് ഞാൻ കട്ട് ചെയ്യാൻ തുടങ്ങി,, പക്ഷേ അതിന് മുൻപ് അവിടുന്ന് കേട്ട വാക്കുകൾ എന്നെ അതിൽ നിന്ന് തടഞ്ഞു.. ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story