പ്രണയസഖീ: ഭാഗം 18

pranayasagi

രചന: Twinkle AS

ആദ്യം തന്നെ റിയലി സോറി ഫ്രണ്ട്സ്..എനിക്ക് ജാഡ ആണെന്നോന്നും കരുതല്ലേ ട്ടോ..അവസ്ഥ അത്രയ്ക്കു മോശാണ്..കാത്തിരുന്നു ബുദ്ധിമുട്ടിപ്പിച്ചതിന് ഒരായിരം സോറി... ✻•────•✧•────•✻ എന്തേലും ആവട്ടെന്ന് കരുതി ഫോൺ എടുത്തു...അങ്ങോട്ട് ഹലോ വെച്ചെങ്കിലും മറുപടി ഒന്നും ഉണ്ടാവാഞ്ഞത് കൊണ്ട് ഞാൻ കട്ട് ചെയ്യാൻ തുടങ്ങി,, പക്ഷേ അതിന് മുൻപ് അവിടുന്ന് കേട്ട വാക്കുകൾ എന്നെ അതിൽ നിന്ന് തടഞ്ഞു.. " ആനന്ദേ,,,ഇപ്പൊ സന്തോഷായില്ലേടാ..നീ ആഗ്രഹിച്ച പോലെ തന്നെ അവളെ നീ സ്വന്തമാക്കാൻ പോകുവല്ലേ.." " ശ്രീബാല...അന്നവളെ കണ്ടപ്പോ തന്നെ ഞാൻ എന്റെ മനസ്സിൽ കുറിച്ചിട്ടതാ..അവളെ സ്വന്തമാക്കിയിരിക്കും ന്ന്..അതിന് കല്യാണം എങ്കിൽ കല്യാണം..ഇനി രണ്ടു ദിവസം കൂടെ കഴിഞ്ഞാൽ അവള് എന്റെ മാത്രം ആണ്..എന്റെ മാത്രം.." " നീ ഇപ്പോഴും പറഞ്ഞില്ലല്ലോ..കല്യാണം കഴിഞ്ഞു കൂടെ കൊണ്ട് നടക്കാൻ ആണോ അവളെ.." " ഹഹഹ...കൂടെ കൊണ്ട് നടക്കാനോ..അതും ഈ ഞാൻ...എന്റെ ആവിശ്യം കഴിഞ്ഞാൽ അവള് വെറും കറിവേപ്പില ആണ്..ഹഹഹ.."

ഫോണിലൂടെ അയാൾ പറയുന്നത് കേട്ടപ്പോ അയാളോട് വല്ലാത്ത വെറുപ്പും അറപ്പും തോന്നി... അപ്പൊ എന്നെ സ്നേഹം നടിച്ചു ചതിക്കുവായിരുന്നല്ലേ..തന്റെ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ല മിസ്റ്റർ ആനന്ദ്..തനിക്കു മുന്നിൽ ഒരിക്കലും ഞാൻ തല കുനിച്ചു തരില്ല... കൊറച്ചു കാര്യങ്ങൾ ഒക്കെ തീരുമാനിച്ചു ഞാൻ അമ്മയുടെ മുറിയിലേക്ക് ചെന്നു..അമ്മ ആരോടോ സന്തോഷത്തോടെ സംസാരിക്കുവാണ്.. " അതേ ചേച്ചി,,,എന്റെ മോൾക്ക്‌ ഇങ്ങനെ നല്ലൊരു ബന്ധം വന്നല്ലോ അത് തന്നെ അവള്ടെ ഭാഗ്യം..ആനന്ദ് നല്ലവനാ ചേച്ചി..അവളെ എങ്ങനെ എങ്കിലും സുരക്ഷിതമായ കൈകളിൽ എത്തിക്കണം..അത് മാത്രേ എനിക്ക് ആഗ്രഹം ഒള്ളു..ഈ കല്യാണം നടന്നില്ലേൽ പിന്നെ ഞാൻ ജീവിച്ചു ഇരുന്നിട്ട് എന്താ ചേച്ചി കാര്യം.." പിന്നെയും അവരുടെ സംഭാഷണം നീണ്ടു പോയി..ഞാൻ എന്താ എന്റെ കൃഷ്ണാ ചെയ്യേണ്ടേ..അമ്മ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ഈ വിവാഹം..പക്ഷേ അയാള്....അയാള് ഒരു ചതിയൻ ആണ്..അയാളുടെ മുന്നിൽ തല നീട്ടി കൊടുക്കുന്നതിനേക്കാൾ നല്ലത് ആത്മഹത്യ ആണ്..

പക്ഷേ അമ്മയുടെ മുഖം ഓർക്കുമ്പോ എന്താ ചെയ്യേണ്ടേന്ന് പോലും അറിയില്ല..ആ മനസ്സ് ഞാൻ എങ്ങനെ വേദനിപ്പിക്കും..സത്യം തുറന്നു പറഞ്ഞാൽ അമ്മയ്ക്ക് അതൊരിക്കലും സഹിക്കാൻ പറ്റില്ല.. ഇല്ല..എന്തൊക്കെ വന്നാലും എനിക്ക് എന്റെ അമ്മയെ വേദനിപ്പിക്കാൻ വയ്യ..ഞങ്ങൾക്ക് വേണ്ടിയാ ആ പാവം ജീവിക്കുന്നത് തന്നെ..സമ്മതിച്ചേ പറ്റു..പക്ഷേ ഒരിക്കലും ആ വൃത്തികെട്ടവന് മുന്നിൽ ഞാൻ നിന്ന് കൊടുക്കില്ല..അങ്ങനെ എന്തേലും സംഭവിച്ചാൽ പിന്നെ ഈ ഞാൻ ഒരിക്കലും ജീവിച്ചു ഇരിക്കില്ല.. __________ [ ആദി ] ഈയിടെയായി എന്റെ മനസ്സിന് എന്തൊക്കെയോ കൊഴപ്പം ഉണ്ട്....കണ്ണടച്ചാലും പോരാ ഊണിലും ഒറക്കത്തിലും വരെ അവള്ടെ മുഖം ആണ് തെളിഞ്ഞു വരുന്നത്... എനിക്കെന്താ ഈ സംഭവിക്കുന്നെ..അവളെ ആർക്കും വിട്ട് കൊടുക്കരുതെന്ന് എന്റെ മനസ്സ് എന്നോട് പറയും പോലെ...അതേ,,,,ഞാൻ അവളെ പ്രണയിക്കുന്നു..അവളെ ആർക്കും വിട്ട് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല..ആർക്കും... ___________ [ ശ്രീ ] ഇന്ന് എന്റെ കല്യാണം ആണ്...

ഏതൊരു പെൺകുട്ടിയുടെയും ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം ആണ്..പക്ഷേ,,, അറക്കാൻ കൊണ്ടുപോകുന്ന മാടിനെ പോലെ ഞാൻ അവരോടൊപ്പം മണ്ഡപത്തിലേക്ക് നടന്നു...സർവാഭരണ വിഭുഷിതയായി മണ്ഡപത്തിൽ ഇരിക്കുമ്പോളും എന്റെ മനസ്സ് ആകെ മരവിച്ച അവസ്ഥയിൽ ആയിരുന്നു.. പക്ഷേ എന്റെ മനസ്സ് മുഴുവൻ ആദിസാറിന്റെ അടുത്ത് ആണ്...ഞാൻ,,ഞാൻ സാറിനെ സ്നേഹിക്കുന്നുണ്ടോ..എന്റെ ദൈവമേ എന്നെ ഇവിടുന്നു ഒന്ന് രക്ഷിക്കണേ.. എന്റെ കൈകളിൽ ആരോ കോർത്തു പിടിച്ചപ്പോ ആണ് ചിന്തകളിൽ നിന്നും ഞാൻ ഉണർന്നത്..ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ അയാള് ആയിരുന്നു..കാണുമ്പോ തോറും വെറുപ്പ് കൂടി കൂടി വരുവാണ്.. ഞാൻ അയാൾടെ കൈ തട്ടി മാറ്റി മനസ്സുരുകി പ്രാർത്ഥിച്ചു..പക്ഷേ അമ്മയുടെ സന്തോഷം എന്നെ അവിടെയും തോൽപ്പിച്ചു കളഞ്ഞു..ഇനി എനിക്ക് രക്ഷ ഇല്ലാന്ന് മനസിലായത് കൊണ്ട് തന്നെ പാതി ചത്ത എന്റെ മനസ്സ് അയാൾക്ക് നേരെ തല നീട്ടി കൊടുക്കാൻ എന്നെ നിർബന്ധിതയാക്കി...അതും എന്റെ അമ്മയ്ക്ക് വേണ്ടി മാത്രം.. താലി കെട്ടാൻ വേണ്ടി അയാൾ അത് കയ്യിൽ എടുത്തു..എനിക്ക് നേരെ നീളുന്ന കൊലക്കയർ പോലെ ആണ് എനിക്കതിനെ തോന്നിയത്..

അയാൾ എന്റെ കഴുത്തിൽ അണിയിക്കാൻ ആയി താലി എന്റെ നേരെ കൊണ്ട് വന്നു..കണ്ണടച്ച് പിടിച്ചു ഞാൻ അവസാനമായി എന്റെ കൃഷ്ണനോട്‌ പ്രാർത്ഥിച്ചു... "ട്ടെ......" ഒരു ഒച്ച കേട്ട് ഞെട്ടി കണ്ണുകൾ തുറന്നപ്പോ കണ്ട കാഴ്ച വിശ്വസിക്കാൻ എന്നെക്കൊണ്ട് ആയില്ല..അയാൾ നിലത്ത് വീണ് കിടക്കുന്നു..എല്ലാരും സീറ്റിൽ നിന്ന് എഴുന്നേറ്റ് നോക്കുന്നുണ്ട്..എന്താപ്പോ സംഭവിച്ചേന്ന് അറിയാൻ തിരിഞ്ഞു നോക്കിയപ്പോ കത്തുന്ന കണ്ണുകളോടെ നിന്ന ആദി സാറിനെ ആണ് കണ്ടത്..സാർ ആണ് അയാളെ ചവിട്ടി വീഴ്ത്തിയത് എന്ന് എനിക്ക് മനസിലായി..സാറിനെ കണ്ടപ്പോ എന്റെ മനസ്സ് തുടിക്കാൻ തുടങ്ങി..അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞു.. ആദി സാർ എന്റെ അടുത്തേക്ക് നടന്നു വന്നു കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.. " വാ..." ന്ന് പറഞ്ഞു എന്റെ കയ്യിൽ പിടിച്ചു വലിച്ചു..പക്ഷേ എന്താ സംഭവിക്കുന്നെന്ന് അറിയാതെ ഞാൻ സാറിനെ മിഴിച്ചു നോക്കി... " വരാൻ അല്ലെ നിന്നോട് പറഞ്ഞെ...കൊല്ലാൻ ഒന്നും അല്ല..എന്റെ പെണ്ണായി കൂടെ കൊണ്ടാവാൻ ആണ്..എനിക്ക് നിന്നെ ഇഷ്ടാ പെണ്ണേ..നീയില്ലാതെ എനിക്ക് പറ്റില്ല..I love you so much..." സാർ പറയുന്നത് ഒക്കെ കേട്ടിട്ട് ഞാൻ സാറിനെ ഞെട്ടി തിരിഞ്ഞു നോക്കി..അപ്പോഴേക്കും ആനന്ദ് എഴുന്നേറ്റു വന്നിരുന്നു.

. " ഓഹോ...അപ്പൊ എല്ലാരും കൂടെ ഒള്ള നാടകം ആയിരുന്നല്ലേ ഇത്..എന്താ തള്ളേ ഇതാണോ നിങ്ങള് നിങ്ങള്ടെ മകൾക്ക് നൽകിയ സംസ്കാരം..." ആനന്ദ് ആണ് " ഇതെന്താ ഇവിടെ നടക്കുന്നെ..കല്യാണമണ്ഡപത്തിൽ കേറി ചെക്കനെ അടിച്ചിട്ടിട്ട് പെണ്ണിനെ കൊണ്ടുപോകുകയോ..എവിടുത്തെ ന്യായം ആണിത്..." ആനന്ദിന്റെ അമ്മ " ഇവിടുത്തെ ന്യായം..ഇവള് എന്റെ പെണ്ണാണെങ്കിൽ ഇവളെയും കൊണ്ടേ ഞാൻ പോകൂ.." ആദി " നിനക്ക് എന്ത് അവകാശം ഉണ്ടായിട്ടാ എന്റെ മോൾടെ കാര്യത്തിൽ തലയിടാൻ വരുന്നത്..അതിന് നീ ഇവള്ടെ ആരാ..ഇത് ഞാൻ തീരുമാനിച്ച കല്യാണം ആണ്..അവൾ നിന്റെ കൂടെ ഒരിക്കലും വരില്ല..." -അമ്മ " എന്റെ അവകാശം എന്താന്ന് ഞാൻ കാണിച്ചു തരാം.." ന്ന് പറഞ്ഞു സാർ താലി എടുത്തു എന്റെ കഴുത്തിൽ കെട്ടി..സിന്ദൂരം എടുത്തു എന്റെ സീമന്തരേഖയിൽ ചാർത്തി... ഞാൻ ഉൾപ്പെടെ എല്ലാരും സാറിന്റെ പെട്ടെന്നുള്ള നീക്കത്തിൽ ഞെട്ടി നിക്കുവാണ്..എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി... " ഇനിയും എന്റെ അവകാശം എന്താന്നു ഞാൻ പറഞ്ഞു തരേണ്ട ആവിശ്യം ഇല്ലല്ലോ..ഇനി അഥവാ നിർബന്ധം ആണേൽ പറഞ്ഞേക്കാം..ഇവള്ടെ *കെട്ടിയോൻ ആണ്.."* ന്ന് പറഞ്ഞു സാർ എന്നെ ചേർത്ത് പിടിച്ചുകൊണ്ട് സൈറ്റ് അടിച്ചു കാണിച്ചു...

" എന്നാ നമുക്ക് അങ്ങ് പോയാലോ എന്റെ ഭാര്യേ..." ന്ന് പറഞ്ഞു സാർ എന്നെ മണ്ഡപത്തിൽ നിന്നും വലിച്ചു ഇറക്കിക്കൊണ്ട് പോന്നു..എല്ലാരും ഞങ്ങളെ തന്നെ മിഴിച്ചു നോക്കുന്നുണ്ട്... പുറകിൽ നിന്ന് അമ്മ " മോളെ,,,മോളെന്ന് " വിളിക്കുന്നുണ്ട്..ഞാൻ തിരിഞ്ഞു നോക്കിയപ്പോ അമ്മയുടെ മുഖം എന്നെ വല്ലാത്ത ധർമസങ്കടത്തിൽ ആക്കി... ഞാൻ നിന്നു..സാറിന്റെ കൈ വിടിപ്പിച്ചു അമ്മയുടെ അടുത്തേക്ക് പോകാൻ ഞാൻ നിന്നെങ്കിലും സാറിന്റെ കൈ എന്റെ കയ്യിൽ നിന്നും അയയുന്നില്ലയിരുന്നു.. ഞാൻ സാറിന്റെ കയ്യിൽ നിന്ന് എന്റെ കൈ വിടീപ്പിക്കാൻ നോക്കിയെങ്കിലും അതിനനുസരിച്ചു പിടി മുറുകുന്നുണ്ട്.. " എന്നെ വിട്..ഞാൻ വരുന്നില്ല.." കരഞ്ഞോണ്ട് ഞാൻ പറഞ്ഞതും സാറിന്റെ കൈ എന്റെ കയ്യിൽ നിന്ന് അയഞ്ഞു..ആ കണ്ണുകളിൽ ഇപ്പൊ എന്നെ കൊല്ലാൻ ഒള്ള ദേഷ്യം കാണുന്നുണ്ട്... ഞാൻ സാറിനെ നോക്കി നിന്നതും സാർ എന്നെ പൊക്കി എടുത്തു... "* അങ്ങനെ വിട്ട് കളയാൻ അല്ല പെണ്ണെ ഈ കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവും ചാർത്തി തന്നത്.."* "* സാർ പ്ലീസ്,,,എന്റെ അമ്മ..എനിക്ക് പോണം.."*

"* ശ്....മിണ്ടിപ്പോകരുത്,,,എന്നെ ദേഷ്യം പിടിപ്പിച്ചാൽ എന്റെ മുത്തിനും അതിന്റെ ആഫ്റ്റർ എഫ്ഫക്റ്റ്സ് അനുഭവിക്കേണ്ടി വരും..*" ന്ന് പറഞ്ഞു എന്നെ കാറിന്റെ അടുത്ത് കൊണ്ടോയി നിർത്തിയിട്ട് ഡോർ തുറന്നു കാറിൽ കേറ്റി... അപ്പൊ സാറിനോട് എനിക്ക് തോന്നിയ ദേഷ്യം എത്രയെന്ന് എനിക്ക് പോലും അളക്കാൻ പറ്റുന്നില്ല..എന്തൊരു മനസ്സാ ഇയാൾക്ക്..ഹൃദയത്തിന് പകരം കരിങ്കല്ല് ആണ്.. എന്റെ അമ്മ,,,പാവം എത്ര മാത്രം വേദനിച്ചിട്ടുണ്ടാവും..യാത്രയിൽ ഉടനീളം ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയില്ല..മൗനം മാത്രം..പക്ഷേ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നതു കൂടാതെ ഒരു തേങ്ങലും ഉണ്ടായിരുന്നു.. ___________ [ അതിഥി ചേച്ചി / അഭി ] " ചേച്ചി..എന്തുവാ ഇത്,,,എന്തിനാ നിലവിളക്ക് ഒക്കെ.." " കാത്തിരുന്നു കണ്ടോ മോനെ..അത് ഇപ്പൊ തന്നെ നിന്റെ മുന്നിലേക്ക് എത്തും.." " എന്താ ചേച്ചി കാര്യം..?? " " കാര്യം ഒക്കെ ഉണ്ട്..ഇനിപ്പോ ഈ വീട്ടിൽ നീ മാത്രേ ഇതറിയാൻ ഒള്ളൂ..നിനക്ക് ഒരു സർപ്രൈസ് കൂടെ ആകട്ടെ ടാ..." " എന്തുവാ ചേച്ചി..കളിക്കാതെ കാര്യം പറഞ്ഞെ..."

" കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കനോ..ജസ്റ്റ്‌ വെയിറ്റ് ആൻഡ് സീ.." ചേച്ചിയോട് ചോദിച്ചിട്ട് കാര്യം ഇല്ലാന്ന് മനസിലായതു കൊണ്ട് അമ്മയോടും അച്ഛനോടും ചോദിച്ചേങ്കിലും അവരും അത് തന്നെ ആവർത്തിച്ചു... അപ്പോഴേക്കും ആദിയേട്ടന്റെ കാർ ഇരച്ചു കേറി വന്നു... ചേച്ചി * അവര് ദാ വന്നു അമ്മേ * ന്ന് പറഞ്ഞു നിലവിളക്കും ആയിട്ട് ഫ്രണ്ടിലേക്ക് പോയി..പിറകെ അച്ഛനും അമ്മയും..പിന്നെ ഞാൻ എന്ത് കാണാൻ നിക്കുന്നതാ..ഞാനും കാര്യം എന്താന്നു അറിയാൻ അവരുടെ പുറകെ വിട്ടു... ആ കാഴ്ച കണ്ടിട്ട് ഞാൻ അന്തം വിട്ട് പോയി..ആരാ ഇത്..കള്ളൻ ആദി ബാലേച്ചിനെയും അടിച്ചോണ്ട് വന്നേക്കുന്നു..ഇന്ന് ചേച്ചീടെ കല്യാണത്തിന് ഞാൻ പോകുന്നു പറഞ്ഞപ്പോ എന്നതാരുന്നു..പോകണ്ടാന്ന് പറഞ്ഞു രണ്ടു ചാട്ടം ചാടിയ ആളാണ്‌ ഇപ്പൊ ചേച്ചീനെയും കൊണ്ട് വന്നു നിക്കുന്നത്.. ചേച്ചി ബാലേച്ചിയുടെ കയ്യിൽ നിലവിളക്ക് കൊടുത്തു..നിലവിളക്ക് മേടിച്ചിട്ട് ചേച്ചി ഏട്ടനെ ഒന്ന് നോക്കി..ഏട്ടൻ ഒന്ന് നോക്കി കണ്ണുരുട്ടിയപ്പോ ചേച്ചി നോട്ടം തെറ്റിച്ചു വീട്ടിലേക്ക് വലതു കാൽ വെച്ച് കേറി.. __________ ആദി സാറിന്റെ വീട്ടിലേക്ക് ചെന്നപ്പോ എന്നെയും സാറിനെയും സ്വീകരിക്കാനായി എല്ലാരും കാത്തു നിക്കുവാരുന്നു..ഇവിടെ ഒന്നും അറിയാതെ നിന്നത് ഞാൻ മാത്രം..

എനിക്കാകേ സങ്കടവും ദേഷ്യവും തോന്നി..അമ്മയെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ സാറിനോട് ദേഷ്യം ഇരട്ടിച്ചു വരുവാണ്.. സാറിന്റെ അമ്മയും അച്ഛനും അഥിതി ചേച്ചിയും എന്നെ ഓരോന്ന് പറഞ്ഞു ആശ്വസിപ്പിചെങ്കിലും എന്റെ മനസ്സ് മുഴുവൻ അമ്മയുടെ അടുത്ത് ആരുന്നു..അഭി ഇടയ്ക്ക് ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്..അവന്റെ മുന്നിൽ ഞാൻ ഒരു കൃത്രിമചിരി കൊടുത്തു... അതിഥി ചേച്ചി എന്നെ ആദി സാറിന്റെ റൂമിൽ കൊണ്ടോയി ആക്കി..ഫ്രഷ് ആയി വരാൻ പറഞ്ഞു എന്റെ കയ്യിൽ ഒരു ചുരിദാർ തന്നു പോയി... ഫ്രഷ് ആയി തിരിച്ചു വന്നപ്പോഴും സാർ വന്നിട്ടില്ലായിരുന്നു..അമ്മേനെ ഒന്നു വിളിക്കാന്ന് വെച്ചാൽ എന്റെ ഫോൺ പോലും കയ്യിൽ ഇല്ല..കൊറച്ചു കഴിഞ്ഞപ്പോ അഭി എന്നെ താഴേക്കു വിളിച്ചോണ്ട് പോയി..അവരോടു ഒക്കെ ഓരോന്ന് സംസാരിച്ചോണ്ട് ഇരുന്നു...

രാത്രി ഒക്കെ ആയപ്പോ എന്റെ കയ്യിൽ ഒരു പാൽ ഗ്ലാസ്സും തന്ന് സെറ്റ് സാരി ഒക്കെ ഉടുപ്പിച്ചു റൂമിലേക്ക് പറഞ്ഞു വിട്ടു...എനിക്കാണേൽ ആകെ പേടി ആകുന്നുണ്ട്... സാറിനോട് അമ്മയെ കാണാൻ പോകണം ന്ന് പറയണം..ഇല്ലേൽ എനിക്കൊരു സ്വസ്ഥതയും കിട്ടില്ല... ഞാൻ ഡോർ തുറന്ന് മുറിയിൽ ചെന്നപ്പോ സാർ ഫോണിലും കുത്തിക്കൊണ്ട് ഇരിക്കുവാരുന്നു...എന്നെ കണ്ടപ്പോ അടിമുടി ഒന്ന് നോക്കിട്ട് സാർ ചെന്ന് ഡോർ കുറ്റിയിട്ടു... ഞാൻ തല താഴ്ത്തി നിക്കുക അല്ലാതെ അനങ്ങിയില്ല..പാല് മേടിച്ചു ടേബിളിൽ വെച്ചിട്ട് സാർ എന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി...അതിനനുസരിച്ചു ഞാൻ പുറകോട്ടും...അവസാനം സോഫയിൽ തട്ടി നിന്നു.. സാർ എന്റെ ഇടുപ്പിൽ പിടിച്ചു വലിച്ചു സാറിനോട് ചേർത്ത് നിർത്തി..സാറിന്റെ മുഖം എന്നിലേക്ക് അടുപ്പിച്ചതും ഞാൻ സാറിനെ പുറകിലേക്ക് തള്ളി... സാർ * ഡീീ.. * ന്ന് വിളിച്ചു എന്റെ അടുത്തേക്ക് വരാൻ ആഞ്ഞതും പെട്ടന്ന് സാറിന്റെ ഫോൺ അടിച്ചു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story