പ്രണയസഖീ: ഭാഗം 19

pranayasagi

രചന: Twinkle AS

സാർ * ഡീീ.. * ന്ന് വിളിച്ചു എന്റെ അടുത്തേക്ക് വരാൻ ആഞ്ഞതും പെട്ടന്ന് സാറിന്റെ ഫോൺ അടിച്ചു... * രഞ്ജിത്ത് കാളിങ് * " ആഹ്,,,എന്താ ജിത്തു ഇപ്പൊ..?? " " ശ്രീടെ അമ്മയ്ക്ക് ചെറിയൊരു നെഞ്ചിന് വേദന..ഇപ്പൊ സിറ്റി ഹോസ്പിറ്റലിൽ ആണ്..നിങ്ങള് ഒന്ന് വരുവോ..ഒരുപക്ഷെ അവള് വന്നാൽ..." " ആഹ്,,ഓക്കേ ജിത്തു..ഞങ്ങള് വരാം.." ഫോൺ കട്ട് ചെയ്തു ഞാൻ അവളെ നോക്കിയപ്പോ കണ്ണും നിറച്ചോണ്ട് എന്നെ നോക്കുവാ.. " നീയൊന്ന് വേഗം റെഡി ആയി വന്നേ..." " എങ്ങോട്ട്..?? നിങ്ങളുടെ കൂടെ ഞാൻ എങ്ങും വരുന്നില്ല.." " നീ വരുന്നോ,,,അതോ ഞാൻ തൂക്കി എടുത്തോണ്ട് പോണോ..അറിയാലോ എന്നെ..5 മിനിറ്റ്സ്,,,ഞാൻ താഴെ കാത്തു നിക്കും.." ന്ന് പറഞ്ഞു ഒറ്റ പോക്ക് അങ്ങ് പോയി..എത്രയായിട്ടും ഇങ്ങേരുടെ സ്വഭാവം എനിക്കങ്ങോട്ട് മനസിലാകുന്നില്ല..എന്തായാലും ആകട്ടെ..പക്ഷേ ഈ രാത്രിയിൽ ഇതെങ്ങോട്ട് ആ പോകുന്നെ... ഞാൻ വേഗം റെഡി ആയി താഴെ ചെന്നു..അവരെ എല്ലാരേം എഴുന്നേപ്പിക്കണ്ട ന്ന് പറഞ്ഞു അച്ഛനെ മാത്രം വിളിച്ചിട്ട് എന്തോ പറഞ്ഞു..കൊറച്ചു മാറ്റി നിർത്തിയ പറഞ്ഞെ...അതുകൊണ്ട് ഞാൻ കേട്ടില്ല.. കാറിന്റെ കീ എടുത്തു സാർ ഇറങ്ങി..പിറകെ ഞാനും..സാർ കാറ് തിരിച്ചു എന്റെ അടുത്ത് കൊണ്ടൊന്നു നിർത്തിയപ്പോ ഞാൻ പുറകിൽ കേറാൻ പോയി...

" ഡീ,,,പൊറകോട്ട് ആരെ കെട്ടിക്കാൻ പോകുവാ..ഞാൻ നിന്റെ ഡ്രൈവർ ഒന്നുവല്ല..കെട്ടിയോനാ..മര്യാദക്ക് ഫ്രണ്ടിൽ കേറടി..." ആഹ്..ഇങ്ങനെ മര്യാദക്ക് ഒക്കെ പറയണം..അല്ല പിന്നെ..പേടിച്ചിട്ട് ഒന്നും അല്ലാട്ടോ..വെറുതെ എന്തിനാ അങ്ങേരുടെ ബിപി കൂട്ടുന്നെ..അല്ലേൽ ഇപ്പൊ കാണാരുന്നു.. പോകുന്ന വഴി ഇതെങ്ങോട്ടാ പോകുന്നെന്ന് ഞാൻ ചോദിച്ചില്ല...ഇനി ചോദിച്ചിട്ട് അതിന് കടിച്ചു കീറാൻ വരും..വെറുതെ എന്തിനാ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു തോളില് വെക്കുന്നെ.. കൊറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം വണ്ടി സിറ്റി ഹോസ്പിറ്റലിന്റെ ഫ്രണ്ടിൽ നിന്നു..അത് കണ്ടപ്പോ തന്നെ എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി.. ഈശ്വരാ...ഇനി അമ്മയ്ക്ക് എന്തേലും..അങ്ങനെ ഒന്നും ആവല്ലേന്ന് പ്രാർത്ഥിച്ചോണ്ട് ഞാൻ ആദി സാറിന് പിന്നാലെ നടന്നു.. ചെന്ന് നിന്നത് ICU ന്റെ മുന്നിൽ ആണ്..അവിടെ ജിത്തുവേട്ടൻ ഉണ്ടായിരുന്നു..ജിത്തുവേട്ടനെ കണ്ടപ്പോ തന്നെ ഞാൻ ജിത്തുവേട്ടന്റെ അടുത്തേക്ക് ഓടി ചെന്നു.. " ജിത്തുവേട്ടാ,,,എന്താ..എന്താ പറ്റിയെ.." " ശ്രീ,,,നീ ടെൻഷൻ ആവല്ലേ..അത് നിന്റെ അമ്മ ചെറുതായി ഒന്ന് നെഞ്ച് വേദന ആയിട്ട് കൊഴഞ്ഞു വീണു..ഇപ്പൊ കൊഴപ്പം ഒന്നുല്ലന്നാ ഡോക്ടർ പറഞ്ഞെ.."

" ജിത്തുവേട്ടാ,,,എനിക്ക് അമ്മേനെ ഒന്ന് കാണണം..ഞാൻ ഒന്ന് കേറി കണ്ടോട്ടെ.." കരഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു.. " കേറി കാണാൻ അനുവാദം തന്നിട്ടുണ്ട്..നീ കേറി കാണ്.." ഞാൻ ICU വിലേക്ക് കേറി..അമ്മ കണ്ണടച്ച് കെടക്കുവാന്..അമ്മയുടെ ഈ അവസ്ഥ കണ്ടോണ്ട് നിക്കാൻ എനിക്ക് പറ്റില്ല..ഞാൻ ആ കൈകളിൽ പതിയെ പിടിച്ചു..അതിനനുസരിച്ചു എന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു.. കൈകളിൽ സ്പർശം അനുഭവപ്പെട്ടപ്പോൾ അമ്മ കണ്ണ് തുറന്നു..എന്നെ കണ്ടപ്പോ അമ്മയുടെ മുഖം മങ്ങി..എന്റെ കൈ തട്ടി മാറ്റി മുഖം തിരിച്ചു കിടന്നു.. " അമ്മേ..." " ഇനി എന്നെ നീ അങ്ങനെ വിളിക്കരുത്..അതിനുള്ള അർഹത നിനക്ക് നഷ്ടപ്പെട്ടു..എല്ലാവരുടെയും മുന്നിൽ വെച്ച് നീ അവന്റെ കൂടെ പോയതല്ലേ..പിന്നെന്തിനാ നീ ഇപ്പൊ ഇങ്ങോട്ട് കേറി വന്നത്..ആരെ കാണാൻ വന്നതാ..നിന്റെ ആരും ഇവിടെ ഇല്ല...എന്റെ മനസ്സിൽ നീ മരിച്ചു കഴിഞ്ഞു..പോ ഇവിടുന്ന്.." " അമ്മേ..ഇങ്ങനെ ഒന്നും പറയല്ലേ..എന്റെ അവസ്ഥ അമ്മ മനസിലാക്കണം..ഞാൻ പറയുന്നത്.." "ഇനി നീ ഒന്നും പറയണം എന്നില്ല. അവന്റെ കൂടെ നീ ഇറങ്ങി പോയപ്പോ മുതൽ എനിക്ക് ഇങ്ങനെ ഒരു മകൾ ഇല്ല...എനിക്ക് നിന്നെ ഇനി കാണണ്ട..ഇറങ്ങി പോ ഇവിടുന്ന്..പോകാൻ.." " അമ്മേ..ഇങ്ങനെ ഒന്നും പറയല്ലേ.."

" നീ ഇനിയും ഇവിടെ നിന്നാൽ എന്റെ ശവം ആയിരിക്കും കാണുന്നെ.." പിന്നെ അവിടെ നിക്കാൻ എനിക്ക് തോന്നിയില്ല..കണ്ണുനീർ പിടിച്ചു വെക്കാൻ ശ്രമിച്ചെങ്കിലും എന്നെക്കൊണ്ട് അതിന് കഴിഞ്ഞില്ല.. ഞാൻ പുറത്തിറങ്ങിയതും ശ്രീക്കുട്ടൻ വന്നെന്നെ കെട്ടിപ്പിടിച്ചു..അമ്മ എന്താ ചേച്ചി പറഞ്ഞതെന്ന് അവൻ ചോദിച്ചെങ്കിലും ഉത്തരം കൊടുക്കാൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല ഞാൻ.. അവനെ ജിത്തുവേട്ടന്റെ കയ്യിൽ ഏൽപ്പിചിട്ട് ഒന്നും മിണ്ടാതെ ഞാൻ പുറത്തേക്ക് നടന്നു.. ആദി പുറകിൽ നിന്ന് വിളിച്ചെങ്കിലും ഞാൻ നിൽക്കാൻ കൂട്ടാക്കിയില്ല..ഞാൻ കാറിൽ കേറി പുറത്തോട്ട് കണ്ണും നട്ടിരുന്നു..അമ്മ പറഞ്ഞ ഓരോ വാക്കുകളും അമ്പ് പോലെ എന്റെ ഹൃദയത്തിൽ ആണ് തുളച്ചു കയറിയത്..ഇതിനൊക്കെ കാരണം ആദി സാർ മാത്രം ആണ്..വെറുക്കുവാ ഞാൻ ഇപ്പൊ അയാളെ...എന്റെ അമ്മേനെ എന്നിൽ നിന്ന് അകറ്റിയത് ഇയാൾ ആണ്.. ആദി സാർ വന്നു കാർ സ്റ്റാർട്ട്‌ ആക്കി...എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല..മനസ്സ് മുഴുവൻ ദേഷ്യവും വെറുപ്പും മാത്രം ആണ്.. എന്തൊക്കെ ചോദിച്ചിട്ടും എന്റെ റെസ്പോൺസ് ഒന്നും ഇല്ലാത്തത് കൊണ്ട് സാർ വണ്ടി സൈഡ് ആക്കി..ഞാൻ എന്താന്ന അർത്ഥത്തിൽ നോക്കിയപ്പോ ഇറങ്ങാൻ പറഞ്ഞു..

ഞാൻ അത് മൈൻഡ് ആക്കാതെ പുറത്തേക്ക് നോക്കി ഇരുന്നു. സാർ ഡോർ തുറന്ന് ഇറങ്ങിയിട്ട് എന്റെ സൈഡിലെ ഡോർ വന്നു തുറന്നു.. " ഇറങ്ങു..." കൊറച്ചു കടുപ്പത്തിൽ പറഞ്ഞോണ്ട് തന്നെ ഞാൻ അല്പം പരിഭ്രമത്തോട് കൂടെ ഇറങ്ങി..നല്ലോണം മഴയ്ക്ക് ഒള്ള കോള് ഉണ്ടാരുന്നു.. " അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ..എന്താ നിന്റെ പ്രശ്നം.." " അതെന്താ..നിങ്ങൾക്കറിയില്ലേ..നിങ്ങള് തന്നെയാ എന്റെ പ്രശ്നം..നിങ്ങള് കാരണം ഞാൻ ഇന്ന് എന്റെ അമ്മയ്ക്ക് വെറുക്കപ്പെട്ടവൾ ആയി..നിങ്ങടെ ഉദ്ദേശം എന്താ..?? എന്തിനാ എന്നെ ഇഷ്ടാണെന്നൊക്കെ പറഞ്ഞെ.." " എനിക്കെന്താ പറഞ്ഞൂടെ..ഇതുവരെ ഞാൻ ആഗ്രഹിച്ച ഒരു കാര്യങ്ങളും എനിക്ക് കിട്ടാതെ പോയിട്ടില്ല..അത് നീയാണെങ്കിൽ പോലും... പിന്നെ നിന്റെ അമ്മ,,,അവർക്ക് ഇങ്ങനെ ഒക്കെ സംഭവിക്കാൻ കാരണം ഞാൻ ആണോ..??നെവർ..അല്ലേലും ഞാൻ എന്തിനാ ഈ കാര്യങ്ങൾ ഒക്കെ അന്വേഷിക്കുന്നെ..അവർക്ക് എന്ത് സംഭവിച്ചാലും അതൊന്നും എന്നെ ബാധിക്കുന്ന കാര്യം അല്ല.." " അതേ,,,നിങ്ങളെ ബാധിക്കില്ലല്ലോ..എനിക്ക് ഇപ്പൊ എന്നോട് തന്നെ വെറുപ്പാണ്..അന്ന് നിങ്ങളോട് ഞാൻ പറഞ്ഞതിന് ക്ഷമ ചോദിച്ചതിന്..ഞാൻ ചെയ്തതാ തെറ്റ്..ഞാൻ ഒരിക്കലും ക്ഷമ ചോദിക്കാൻ പാടില്ലായിരുന്നു...

മാതാപിതാക്കളുടെ വില അറിയണമെങ്കിൽ അവരുടെ സ്നേഹം അനുഭവിച്ചു വളരണം..അതെങ്ങനെ നിങ്ങൾക്ക് അതിന് സാധിച്ചിട്ടില്ലല്ലോ..പിന്നെങ്ങനെ എന്റെ വേദന നിങ്ങള് മനസിലാക്കും.." ഞാൻ പറഞ്ഞു തീരുന്നതിനു മുന്നേ ആദിയുടെ കൈ എന്റെ മുഖത്ത് പതിഞ്ഞിരുന്നു..എന്റെ മുടിയിൽ കുത്തിപ്പിടിച്ചു അവനിലേക്ക് അടുപ്പിച്ചു..ആ കണ്ണിൽ ദേഷ്യം ആളി കത്തുന്നുണ്ട്... " എന്താടി പറഞ്ഞെ...ഒരിക്കൽ നീ എന്നോട് ഇങ്ങനെ പറഞ്ഞിരുന്നു..അന്ന് ഞാൻ അത് കണ്ടില്ലന്നു നടിച്ചു..നിനക്ക് എത്ര ധൈര്യം ഉണ്ടെങ്കിൽ എന്നോട് വീണ്ടും ഇങ്ങനെ പറയും.." " പറഞ്ഞത് സത്യം ആയത് കൊണ്ട് എനിക്കൊരു കുറ്റബോധവും തോന്നുന്നില്ല.." അപ്പോഴേക്കും അവന്റെ കൈ എന്റെ മറ്റേ കവിളിലേക്കും പതിഞ്ഞിരുന്നു..ആ അടിയിൽ ഞാൻ വീണ് പോയി..എന്റെ കണ്ണുനീരിനെ മറയ്ക്കാൻ ആയിട്ട് മഴയും കനത്തു പെയ്തു തുടങ്ങി.. ഞാൻ ആദിനെ നോക്കി അവിടെ ഇരുന്നു കരഞ്ഞു..ദേഷ്യം കൊണ്ട് അവൻ കാറിന്റെ ബോണറ്റിൽ ശക്തിയായി അടിച്ചു..ദേഷ്യം തീരാതെ കാറിന്റെ ടയറിൽ ആഞ്ഞു ചവിട്ടി..

മഴ നനഞ്ഞു ഞാൻ ഒരു പരുവം ആയിരുന്നു..പക്ഷേ എന്റെ കണ്ണുനീർ അപ്പോഴും തോർന്നിട്ടിലായിരുന്നു..ഞാൻ നോക്കിയപ്പോ ആദി ഒരു ദീർഖ ശ്വാസം എടുത്തിട്ടു എന്റെ അടുത്ത് വന്നു മുട്ടുകുത്തി ഇരുന്നു.. അവന്റെ രണ്ട് കൈ കൊണ്ടും എന്റെ കവിളിൽ പിടിച്ചു.. "എന്താ ഭാര്യേ ഇത്...നീ വെറുതെ എന്തിനാ എപ്പോഴും ദേഷ്യം പിടിപ്പിക്കുന്നെ..ഇത്രയും ദിവസം എന്റെ കൂടെ ഉണ്ടായിരുന്നല്ലോ അപ്പൊ എന്നെ കുറിച്ച് കുറച്ചൊക്കെ മനസിലായി കാണുല്ലോ നിനക്ക് .... എന്നെ ദേഷ്യം പിടിപ്പിച്ചാൽ പിന്നെ ആര് പിടിച്ചാലും നിക്കില്ലന്ന് അറിയാലോ..നല്ലവൻ ആണെങ്കിൽ ഞാൻ നല്ലവൻ തന്നെ ആണ്..പക്ഷേ എന്റെ സ്വഭാവം ചീത്ത ആക്കിയാൽ എന്റെ പൊന്ന് മോള് ഉദ്ദേശിക്കുന്നതിനേക്കാൾ കെട്ടവൻ ആണ് ഞാൻ..മനസിലായോ.." അങ്ങനെ അയാൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു ...അപ്പോഴും എന്റെ കണ്ണിൽ നിന്ന് കണ്ണീർ വന്നുകൊണ്ടേയിരുന്നു ....അയാൾ വീണ്ടും എന്റെ അടുത്തേക്ക് വന്ന് എന്റെ കണ്ണീർ തുടക്കാൻ ശ്രേമിച്ചു .... അപ്പൊ ഞാൻ അയാൾടെ കൈ തട്ടി മാറ്റി അയാളെ പിറകോട്ട് തള്ളി... " ഡീ കൂടുതൽ ജാഡ ഒന്നും വേണ്ട..മര്യാദക്ക് വന്നു കേറിക്കോ.." " നിങ്ങളുടെ കൂടെ വരുന്നതിനേക്കാൾ നല്ലത് എന്നെ കൊണ്ടോയി കൊല്ലുന്നതാ..

നിങ്ങളെ പോലെ ഒരാളെ ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല.." " ഡയലോഗ് ഒക്കെ കൊള്ളാം..പക്ഷേ ഈ ആദിടെ അടുത്ത് ചെലവാകില്ല മോളെ..നീ വരുന്നോ അതോ ഞാൻ എന്റെ പാട്ടിന് പോകണോ.." ഞാൻ ഒന്നും മിണ്ടാതെ കാറിൽ കേറി ഇരുന്നു..ആദിയെ നോക്കിയപ്പോ ഒരു പാട്ടും മൂളിക്കൊണ്ട് ഇരിക്കുവാ...പിന്നെ ഞാനും മൈൻഡ് ചെയ്യാൻ പോയില്ല... വീട്ടിൽ എത്തിയപ്പോ * ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാട്ടോ മുത്തേ *ന്ന് പറഞ്ഞു ടവൽ എടുത്തു ബാത്‌റൂമിലേക്ക് കേറി.. അപ്പോഴും പുറത്തെ മഴ കൊറഞ്ഞിട്ടില്ലായിരുന്നു..ഞാൻ പുറത്തേക്ക് തന്നെ മഴയും നോക്കിക്കൊണ്ട് നിന്നു.. " ശ്രീ.....ശ്രീ....." ഇതെന്തിനാവോ കെടന്നു അലറുന്നെ..വിളി കേട്ടില്ലങ്കിൽ പിന്നെ അത് മതി തുള്ളിക്കൊണ്ട് വരാൻ.. " ആഹ്..എന്താ..." " പുറത്ത് എടുത്തു വെച്ചേക്കുന്ന എന്റെ ഡ്രസ്സ്‌ ഒന്ന് എടുത്തു താടി മുത്തേ.." "എനിക്കൊന്നും വയ്യാ..നിങ്ങൾക്ക് വേണേൽ വന്നു എടുത്തോ..എന്റെ ആവിശ്യം അല്ലല്ലോ.." " ദേ പെണ്ണേ,,,എന്നെക്കൊണ്ട് കടുംകൈ ഒന്നും ചെയ്യിപ്പിക്കാതെ എന്റെ മുത്ത് വേഗം എടുത്തോണ്ട് വന്നേ.." " ഇല്ലാന്നല്ലേ പറഞ്ഞെ..വേണേൽ വന്നു എടുത്തോ.." "എന്നെ അങ്ങോട്ട് വരുത്താൻ ആണേൽ വേറെ ചിലതും കൂടെ അവിടെ നടക്കും..

എന്തേയ്,,,അത് വേണോ..ഹേ.." ഒരു കള്ള ചിരിയാലെ അത് പറഞ്ഞപ്പോ തന്നെ എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി..ഞാൻ അപ്പൊ തന്നെ വേഗം അങ്ങേരുടെ ഡ്രസ്സ്‌ എടുത്തു ബാത്റൂമിന്റെ പുറത്ത് കൊട്ടി.. " അതേയ്..ഇന്നാ ഡ്രസ്സ്‌.." വാതില് തുറന്നതും തിരിഞ്ഞു നിക്കുവാരുന്ന എന്റെ കയ്യിൽ പിടിച്ചു വലിച്ച് അകത്ത് കേറ്റി ഡോർ കുറ്റിയിട്ടു.. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ അങ്ങേര് ബോഡി ഷോ കാണിച്ചോണ്ട് നിക്കുവാ...ആകെ ഒരു ജീൻസ് മാത്രേ ഒള്ളു..ഷർട്ട്‌ ഒക്കെ വലിച്ചൂരി കളഞ്ഞു ന്ന് തോന്നുന്നു... " എ..എന്താ ഇങ്ങനെ നോക്കുന്നെ.." " ശ്ശെടാ,,,എനിക്കെന്റെ പെണ്ണിനെ ഒന്ന് നോക്കിക്കൂടെ.." " ഡോർ തുറക്ക്..എനിക്ക് പോണം.." "ആഹ്..അങ്ങനെ അങ്ങ് പോകല്ലേ..നീ മറന്നോ ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആന്നെ..നമുക്ക് കൊറച്ചു കൊച്ചുവർത്താനം ഒക്കെ പറഞ്ഞു ഇരിക്കാന്നെ.." ന്ന് പറഞ്ഞു എന്റെ അടുത്തേക്ക് നടന്നു വരാൻ തൊടങ്ങി..

ഇങ്ങേരെ കാണുമ്പോ എന്റെ കാലിന് ചലനശേഷി ഇല്ലാന്ന് തോന്നുന്നു..പൊറകോട്ടും മുന്നോട്ടും പോകാതെ നിന്നിടത്ത് തന്നെ പശ തേച്ചു ഒട്ടിച്ചു വെച്ച പ്രതിമ പോലെ ഞാൻ നിന്നു... അടുത്തേക്ക് വന്നു കണ്ണിലേക്ക് തന്നെ നോക്കി നിന്നു..എന്തോ ഞാനും ആ കണ്ണുകളിലേക്ക് തന്നെ നോട്ടം ഇട്ട് നിന്നു..ആദിടെ മുഖം എന്നിലേക്ക് അടുപ്പിച്ചതും പെട്ടന്ന് എന്തോ ബോധം വന്നപോലെ ഞാൻ ആദിയെ പൊറകോട്ട് പിടിച്ചു തള്ളി... എന്റെ പ്രതീക്ഷകൾ ഒക്കെ തെറ്റിച്ചു കൊണ്ട് ആദി എന്നെയും പിടിച്ചു വലിച്ചു..ദേ പോകുന്നു ഞങ്ങള് രണ്ടാളും കൂടി..ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.. നേരെ ചെന്ന് വീണത് ബാത്ത് ടബ്ബ് ലേക്ക്..ആദിക്ക് മേളിൽ ആയി ഞാനും അതിലേക്ക് വീണു..വെറും വീഴ്ച ആയിരിന്നില്ല..വീഴ്ചയിൽ എന്റെ അധരങ്ങൾ ആദിയുടെ കവിളിൽ പതിഞ്ഞു... ഷോക്ക് അടിച്ച പോലെ ഞങ്ങള് രണ്ടുപേരും പരസ്പരം നോക്കി...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story