പ്രണയസഖീ: ഭാഗം 2

pranayasagi

രചന: Twinkle AS

ഗേറ്റ് കടന്ന് ചെന്നപ്പോഴേക്കും അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചിരുന്നു.. ഞാൻ നോക്കിയപ്പോ രാവിലെ വഴക്ക് ഒണ്ടാക്കിയ പെണ്ണ് ഓടിച്ച കാർ അവിടെ കിടക്കുന്നു.. അപ്പൊ തന്നെ കാര്യങ്ങൾ ഏകദേശം എനിക്ക് ഓടി....ഇവളും അപ്പൊ ഇവിടുത്തെ ആരേലും ആണോ.. ദൈവമേ....തൊലഞ്ഞു....!! ഇനിയും ഇവിടെ നിക്കുന്നതിൽ അർത്ഥം ഇല്ല..ആരുടേയും കണ്ണിൽ പെടാതെ വേഗം അടുക്കളയിലേക്ക് പോയേക്കാം.. ഞാൻ വേഗം അടുക്കള വഴി കേറിയതും ആരോ ആയി കൂട്ടി ഇടിച്ചു...അപ്പൊ തന്നെ അയാളിൽ നിന്ന് എന്റെ അമ്മോ ന്ന് ഒരു വിളി കേട്ടു.. ഇതാരാ ന്ന് വിചാരിച്ചു ഞാൻ തലപൊക്കി നോക്കിയപ്പോ മുന്നിൽ ക്ലോസപ്പിന്റെ ചിരി ചിരിച്ചു ഒരുത്തൻ നിക്കുന്നു..ഞാനും തിരിച്ചു ഒരു ചിരി ചിരിച്ചു... "സോറി ട്ടോ സിസ്സി...ഞാൻ ഓടി വന്നപ്പോ കാണാഞ്ഞതാ..ബൈ തെ ബൈ ഐ ആം അഭിനവ്.." ന്ന് പറഞ്ഞു എനിക്ക് നേരെ കൈ നീട്ടി..* ശ്രീബാല * ന്ന് പറഞ്ഞു ഞാനും.. ആള് ഭയങ്കര കമ്പനി ആണ്..ആ പത്ത് മിനിറ്റിൽ തന്നെ പുള്ളി വാ തോരാതെ സംസാരിക്കുന്നുണ്ടയിരുന്നു..

സംസാരിച്ചു വന്നപ്പോ ആണ് അവൻ എന്നേക്കാൾ 3 വയസിനു ഇളയത് ആണെന്ന് അറിഞ്ഞത്..ഇപ്പൊ അവൻ ഡിഗ്രി 1st ഇയർ ആണ്..ഇവിടുത്തെ മാഡത്തിന്റെ 3 മക്കളിൽ ഇളയവൻ.. അവൻ എന്നെ ചേച്ചി ന്നാ വിളിക്കുന്നെ..ഞാൻ അവനെ അഭിന്നും... കൊറച്ചു നേരം സംസാരിചോണ്ട് നിന്നതിനു ശേഷം പിന്നെ കാണാന്ന് പറഞ്ഞു അവൻ പോയി..ഞാൻ ജോലികളിലേക്കും... സുമ ചേച്ചി ഇന്ന് ലീവ് ആയത് കൊണ്ട് അടുക്കളക്കാര്യം ഞാൻ തന്നെ നോക്കണം.. ഓരോന്നും ചെയ്തോണ്ട് ഇരുന്നപ്പോ ആണ് ആരോ കൈ കൊട്ടുന്ന ഒച്ച കേട്ടത്...തിരിഞ്ഞു നോക്കിയപ്പോ രാവിലെ വഴക്ക് ഒണ്ടാക്കിയ ആ പെണ്ണും അവള്ടെ വാല്കളും.. ആ പെണ്ണ് അപ്പോഴേക്കും ശ്രീയെ നോക്കി പുച്ഛിചോണ്ട് അവൾക് നേരെ നടന്നു അടുത്തു.. " കൊള്ളാം മൈ ഡിയർ എനിമീ..ദൈവം നിന്നെ എന്റെ മുന്നിൽ കൊണ്ടൊന്നു ഇട്ടു തന്നു...അതും ഇവിടുത്തെ വെറും 'വേലക്കാരിയുടെ രൂപത്തിൽ '...." അത് പറയുമ്പോഴും അവള്ടെ വാക്കുകളിൽ ശ്രീയോട് ഒള്ള പുച്ഛം നിറഞ്ഞു നിക്കുന്നുണ്ടായിരുന്നു.. "

അത് പിന്നെ...ഞാൻ ആളറിയാതെ പറഞ്ഞതാണ്..ദയവു ചെയ്ത് അതൊന്നും മനസ്സിൽ വെക്കരുത്...സോറി.." " നിന്നെ പോലുള്ള യൂസ്ലെസിന് എന്നോട് മാപ്പ് പറയാൻ പോലുമുള്ള അർഹത ഇല്ല..പിന്നെ മറക്കാൻ,,അതങ്ങനെ പെട്ടന്ന് മറക്കാൻ പറ്റില്ലല്ലോ..ആദ്യവായിട്ടാ ഒരുത്തി എന്നെ എതിർത്തു സംസാരിക്കുന്നത്..അതിന് നിനക്കൊരു ഗിഫ്റ്റ് തന്നില്ലേൽ എങ്ങനെ ശരിയാവും..നിനക്ക് ഒള്ള പണി വഴിയേ വരുന്നുണ്ട്..യു ജസ്റ്റ്‌ വെയിറ്റ് ആൻഡ് സീ.." ന്നും പറഞ്ഞു അവള് പോയി..പിറകെ അവള്ടെ വാല്കളും.. അവള് പറഞ്ഞ ഓരോ വാക്കുകളും ശ്രീയെ ഭീതിയിൽ ആഴ്ത്തി..മാഡത്തിനോട്‌ പറഞ്ഞു ജോലി കളയിക്കാൻ ആകുമോ അവളുടെ ശ്രമം. എന്റെ കൃഷ്ണ..!! രക്ഷിക്കണേ ഭഗവാനെ..ഈ ജോലി ഇപ്പൊ എനിക്ക് ആവശ്യമാണ്..ഇത് കളയിക്കല്ലേ... അപ്പോഴേക്കും മാഡം എല്ലാർക്കും ഫുഡ്‌ കൊണ്ടുവരാൻ പറഞ്ഞു എന്നെ വിളിച്ചു..ഭക്ഷണം എല്ലാം മേശപ്പുറത്ത് എടുത്തു വെച്ചിട്ട് ഞാൻ വിളമ്പാൻ നിന്നു.. അപ്പോഴേക്കും മാഡവും അഭിയും കൂടെ ഒരു സുന്ദരി ചേച്ചിയും പിന്നെ മറ്റേ പെണ്ണുങ്ങളും ഒക്കെ കൂടെ ഇറങ്ങി വന്നു..

അവരെല്ലാം ഇരുന്നപ്പോ തന്നെ ഞാൻ വിളമ്പാൻ തുനിഞ്ഞതും ആ സുന്ദരി ചേച്ചി എന്നെ തടഞ്ഞു.. " വേണ്ട ഡോ..ഞാൻ വിളമ്പിക്കോളാം.." "അയ്യോ വേണ്ട ചേച്ചി..സോറി മാഡം,,, ഞാൻ വിളമ്പിക്കോളാം.." " മാഡംന്നൊന്നും വിളിക്കണ്ട..ആദ്യം വിളിച്ച പോലെ ചേച്ചിന്ന് വിളിച്ച മതി..എനിക്ക് അതാ ഇഷ്ടം.." ഞാൻ ആ ചേച്ചീനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... "അതെ...ആരെങ്കിലും ഒന്ന് വിളമ്പി തരോ..മനുഷ്യന് ആണേൽ വിശന്നിട്ടു കണ്ണ് പോലും കാണാൻ പറ്റുന്നില്ല.." " ഇങ്ങനെ ഒരു തീറ്റഭ്രാന്തൻ.." ന്ന് പറഞ്ഞു ചേച്ചി അഭിക്ക് വിളമ്പി കൊടുത്തു...ബാക്കി എല്ലാർക്കും ഞാൻ തന്നെ വിളമ്പി കൊടുത്തു.. ഞാൻ അടുക്കളയിലേക്ക് തിരിച്ചു പോകാൻ തുടങ്ങിയതും,, " ഓഹ്...എന്താ ഇത്..ഉപ്പും ഇല്ല ടേസ്റ്റും ഇല്ല,,എന്താടി ഇത്..നിനക്ക് തോന്നുന്നത് പോലെ ഉണ്ടാക്കാൻ ആണോ നിനക്ക് ശമ്പളം തരുന്നത്..വായിക്കു രുചി ആയിട്ട് എന്തേലും ഒണ്ടാക്കണം..." "അതിനു മാത്രം ഒരു കുറ്റവും ഞാൻ ഇതിൽ കാണുന്നില്ലല്ലോ..അടിപൊളി ആയിട്ടുണ്ട് ചേച്ചി...

സ്വയം ഒന്നും വെക്കത്തുവില്ല,,വെച്ചു മുന്നിൽ കൊണ്ടൊന്നു തരുമ്പോ ആയിരം കുറ്റവും..വേണ്ടവർ കഴിച്ച മതി..അല്ലാത്തവരു കഴിക്കണം ന്ന് ഇവിടെ ആർക്കും ഒരു നിർബന്ധവുമില്ല.." - അഭി " എന്താ ശ്വേത ഇത്,,,ഈ കുട്ടി ഒണ്ടാക്കിയതിന് ഞാൻ ഒരു കുറ്റവും കാണുന്നില്ല..എല്ലാം ആവിശ്യത്തിന് മാത്രമേ ചേർത്തിട്ടൊള്ളൂ.."- ചേച്ചി അഭിയും ചേച്ചിയും എന്റെ കൂടെ നിന്നത് കണ്ടതും അവള് കലി തുള്ളി ഭക്ഷണം കഴിക്കാതെ എഴുന്നേറ്റു പോയി...' ശ്വേത' ന്ന് വിളിച്ചോണ്ട് അവള്ടെ ഫ്രണ്ട്സും.. അന്ന് ജോലി ഒക്കെ തീർത്തു പതിവ് സമയത്ത് പോകാൻ നേരം ആ ചേച്ചി എന്നെ വിളിച്ചു.. " ശ്രീബാലന്നല്ലേ പേര്..കുട്ടി ക്ഷമിക്ക് ട്ടൊ..ശ്വേത അങ്ങനെ ആണ്.." " ചേച്ചി എന്നോട് ക്ഷമ പറയുവൊന്നും വേണ്ട...ശ്വേതമാഡം പറഞ്ഞപോലെ ഞാൻ ഇവിടുത്തെ വെറും ഒരു വേലക്കാരി അല്ലെ...ചേച്ചീടെ നല്ല മനസ്സ് കൊണ്ടാ എന്നോട് സോറി പറഞ്ഞതെന്ന് അറിയാം..എന്നാലും അതിന്റെ ഒന്നും ആവിശ്യം ഇല്ല.." " ശരി..ചോദിച്ചത് തിരിച്ചെടുത്തു..നീ ഇവിടുത്തെ വേലക്കാരി അല്ല. ഈ വീട്ടിലെ ഒരു അംഗം പോലെ ആണ്..

സുമ ചേച്ചീനെ ഞങ്ങൾ ഇവിടുത്തെ അംഗം പോലെ ആണ് കാണുന്നത്...പക്ഷേ നിന്നെ ഞാൻ എനിക്ക് ജനിക്കാതെ പോയ കുഞ്ഞനിയത്തി ആയിട്ടാ കാണുന്നെ.." "ചേച്ചിയോട് ഇത്ര ഒക്കെ സംസാരിച്ചിട്ടും ഞാൻ ചേച്ചീടെ പേര് പോലും ചോദിച്ചില്ലല്ലോ..ചേച്ചീടെ പേര് എന്താ..?" " അഥിതി അരുൺ..ഈ വീട്ടിലെ മൂത്ത പുത്രി...ഹസ്ബൻഡ് വിദേശത്തു ആണ്..എന്നെ തന്നെ ആക്കണ്ടല്ലോ ന്ന് കരുതി ഞങ്ങടെ ജൂനിയറിനെ തന്നിട്ടാ പോയത്.." ന്ന് പറഞ്ഞു ചേച്ചി വയറിൽ കൈ വെച്ചു.. " എത്ര മാസം ആയി.." " 3 മാസം ആയടാ.." " മ്മ്.. എന്നാ ഞാൻ പോട്ടെ ചേച്ചി,,നാളെ കാണാം.." ചേച്ചിയോട് യാത്ര പറഞ്ഞു ഇറങ്ങിയപ്പോ ആണ് പുറകിന്ന് ആരോ വിളിക്കുന്ന പോലെ തോന്നിയത്.. നോക്കിയപ്പോ അഭി ആണ്.. " എന്തൊരു സ്പീഡ് ആണ് ചേച്ചി,,ഈ വീടിന്റെ ഗേറ്റ് കടന്നാൽ പിന്നെ ഒരു മൈൻഡും ഇല്ലാലോ.." " സോറി അഭി,,ഞാൻ കേട്ടില്ലായിരുന്നു..ആഹ്,,,നീ ഇതെങ്ങോട്ടാ..??" "ഞാൻ ഈ നാട് ഒക്കെ ചുറ്റി കാണാൻ ഇറങ്ങിയതാ.." "ആഹാ..അല്ല അഭി,,ശ്വേത ആരാ..??" "ഓഹ് അവളോ,,അവള് അമ്മായിടെ മോള് ആണ്..പിന്നെ അവള്ടെ കൂടെ ഉണ്ടായിരുന്നത് അമ്മാവന്റെ മക്കളും..എനിക്കാണേൽ ആ ശ്വേതനെ കണ്ണെടുത്തൽ കണ്ടൂട..എപ്പോഴും ആദിയെട്ടന്റെ പിന്നാലെ മണപ്പിച്ചു നടന്നോളും.."

"ആദിയെട്ടനോ..?? അതാരാ.." "ദാറ്റ്‌ ഈസ്‌ മൈ വൺ ആൻഡ് ഒൺലി ലവ് ലി ബ്രോ,,,ആദവ് മേനോൻ,,എന്നെയും ചേച്ചീനെയും പോലെ ആള് പാവം ഒന്നുവല്ല..നല്ല അസ്സല് കട്ടകലിപ്പൻ ആണ്..എന്റെ ബ്രോ ആയോണ്ട് പറയുവല്ല ഒടുക്കത്തെ ഗ്ലാമർ ആണ് ദുഷ്ടന്..പക്ഷേ ചേട്ടന് ശ്വേതനെ കണ്ണെടുത്താൽ കണ്ടുട.." " നിന്റെ ചേട്ടൻ ആള് കൊള്ളാലോ.." " എന്റെ അല്ലെ ചേട്ടൻ,,പിന്നെ എങ്ങനെ കൊള്ളാതിരിക്കും..ഹിഹിഹി.." ഞങ്ങള് അങ്ങനെ ഓരോന്ന് പറഞ്ഞു പോകുന്ന വഴിയാണ് വഴി സൈഡിൽ ബൈക്കിൽ ചാരി ജിത്തുവേട്ടൻ നിൽക്കുന്നത് കണ്ടത്... ജിത്തുവേട്ടനെ കണ്ടതും ഞാൻ കെടന്നു പരുങ്ങാൻ തുടങ്ങി,,എന്റെ മാറ്റം ശ്രദ്ധിച അഭി എന്നോട് കാര്യം ചോദിച്ചപ്പോ ഞാൻ അവനോട് എല്ലാം പറഞ്ഞു.. " ഓ ഇതാണോ വല്യ കാര്യം,,,ചേച്ചീനെ ഞാൻ ഇതിൽ നിന്ന് രക്ഷിച്ചു തരാം..പോരെ.." " എങ്ങനെ..??" " കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ...ചേച്ചി കണ്ടോ.." അതും പറഞ്ഞു അവൻ എന്നേം കൊണ്ട് ജിത്തുവേട്ടന്റെ അടുത്തേക്ക് പോയി..അഭിയെ കണ്ടപ്പോ ഇതാരാ ന്നുള്ള ഭാവത്തിൽ ജിത്തുവേട്ടൻ അവനെ നോക്കുന്നുണ്ട്..

" Mr.രഞ്ജിത്ത് അല്ലെ..?" " ആഹ്..അതെ.." "ഞാൻ ആരാന്നറിയോ,,അത് പോട്ടെ ഇതാരാന്ന് അറിയോ..ഞാൻ പറഞ്ഞു തരാ,,,ഈ ചേച്ചി എന്റെ ലവർ ആണ്...ഈ ചേച്ചി എന്റെയാണ്..അതുകൊണ്ട് മോന് ഈ കമ്പിയിൽ അതികം ലൈൻ വലിക്കാൻ നോക്കണ്ട.." അവൻ പറയുന്ന കേട്ടിട്ട് ഞാൻ തൊള്ള യും തുറന്നു അവനെ നോക്കി നിന്ന് പോയി..ജിത്തുവേട്ടൻ ചിരി അടക്കാൻ പാട് പെടാണ്.. ജിത്തുവേട്ടൻ തല ആട്ടിക്കൊണ്ട് എന്നെ നോക്കി ആക്കി ചിരിച്ചതും ഞാൻ ഒരു ഓഞ്ഞ ചിരി ചിരിച്ചു കാണിച്ചു.. അവനെ കൂടുതൽ ഒന്നും പറയാൻ സമ്മതിക്കാതെ ഞാൻ അവനെ വലിച്ചോണ്ട് നടന്നു.. " ചേച്ചി,,ഡയലോഗ് പറഞ്ഞു കഴിഞ്ഞില്ലയിരുന്നു,,അതിന് മുന്നേ എന്തിനാ വലിച്ചോണ്ട് വന്നേ.." " ഡാ പൊട്ടാ നീ എന്തൊക്കെയാ പറഞ്ഞെ.." " അത്...അവൻ ചേച്ചീനെ ഇനി ശല്യം ചെയ്യാതെ ഇരിക്കാൻ വേണ്ടി അല്ലെ ചേച്ചി എന്റെ ലവർ ആണെന്ന് പറഞ്ഞത്.." "അതല്ലടാ,,,,നീ ജിത്തുവേട്ടനോട്‌ എന്താ പറഞ്ഞെ.

.ഈ 'ചേച്ചി' എന്റെ ലവർ ആണെന്നോ..ചേച്ചി ന്ന് പറയുമ്പോ തന്നെ നീ ചുമ്മാ പറഞ്ഞതാണെന്ന് മനസിലാകില്ലേ പൊട്ടാ..ചേ...നാണം കെട്ടുപോയി.." " ഈശോമറിയംയെവുസെപ്പെ,,,വെറുതെ ആണോ അങ്ങേര് എന്നെ നോക്കി ആക്കി ചിരിച്ചത്...അല്ലേൽ ഇപ്പൊ ചെന്നിട്ടു എന്റെ ബ്രോ കെട്ടാൻ പോകുന്നതാ ചേച്ചീനെന്ന് പറയട്ടെ.." "ആഹ...ബെസ്റ്റ്,,ഇനി അതിന്റെ കൂടെ കൊറവുള്ളൂ..മ്മ്,,,വാ...സമയം പോകുന്നു.." അങ്ങനെ അഭി എന്റെ വീട്ടിൽ ഒക്കെ വന്നു അമ്മയോടും ശ്രീക്കുട്ടനോടും ഒക്കെ നല്ല കമ്പനി ആയി,,,കൊറച്ചു നേരം കഴിഞ്ഞപ്പോ കഴിച്ചിട്ട് പോയി.. രാവിലെ മ്മള് എന്നത്തേയും പോലെ താമസിച്ചു തന്നെ ആയിരുന്നു വന്നത്.. തിരക്കിട്ട് ഓടി കയറുന്നതിനു ഇടയിൽ ആരെയോ ചെന്ന് ഒറ്റ ഇടി ആയിരുന്നു.. അപ്പോഴാണ് ശ്രീ ഒട്ടും പ്രതീക്ഷിക്കാതെ അത് നടന്നത്.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story