പ്രണയസഖീ: ഭാഗം 20

pranayasagi

രചന: Twinkle AS

നേരെ ചെന്ന് വീണത് ബാത്ത് ടബ്ബ് ലേക്ക്..ആദിക്ക് മേളിൽ ആയി ഞാനും അതിലേക്ക് വീണു..വെറും വീഴ്ച ആയിരിന്നില്ല..വീഴ്ചയിൽ എന്റെ അധരങ്ങൾ ആദിയുടെ കവിളിൽ പതിഞ്ഞു... ഷോക്ക് അടിച്ച പോലെ ഞങ്ങള് രണ്ടുപേരും പരസ്പരം നോക്കി... അപ്പൊ തന്നെ ഓള് നിന്ന് പരുങ്ങാൻ തൊടങ്ങി..എന്റെ കൈ തട്ടി മാറ്റി എഴുന്നേറ്റ് എങ്ങോട്ടോ നോക്കി നിക്കാണ്..കണ്ടപ്പോ ആണേൽ എനിക്ക് ചിരിയും കൂടി വന്നു.. ഒന്നും നോക്കാതെ പെണ്ണ് പോകാൻ നിന്നു..വിടില്ല ഞാൻ,,,, " അതേയ്,,,പോകുന്നെന് മുൻപ് നിന്റെ സാധനങ്ങൾ കൂടെ എടുത്തോണ്ട് പൊക്കോ..എനിക്കിതിന്റെ ആവശ്യം ഇല്ല.." " എന്ത്...?? " " ഇത്......." ന്ന് പറഞ്ഞു ഞാൻ അവള്ടെ കവിളിൽ ഒരു കിസ്സ് അടിച്ചു അവളെ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു ഞാൻ ഇങ് ഇറങ്ങി പോന്നു...ഹിഹി ഹി... ഏതായാലും ഇങ്ങോട്ട് തന്ന സ്ഥിതിക്ക് അങ്ങോട്ടും കൊടുക്കേണ്ട കടമ എനിക്കില്ലേ ചൂർത്തുക്കളെ..അതോണ്ടല്ലേ ഞാൻ അവള് തന്നത് അത് പോലെ തന്നെ അങ്ങ് തിരിച്ചു കൊടുത്തത്.. നിങ്ങള് വിചാരിക്കും പോലെ എനിക്ക് അവളോട് ദേഷ്യം ഒന്നുല്ല ട്ടോ...

പിന്നെ എന്നെ ദേഷ്യം പിടിപ്പിക്കുന്നതു ആരാ..അവളന്നെല്ലേ..അപ്പൊ പിന്നെ ഞാൻ ചെയ്തതിന് എന്തേലും തെറ്റുണ്ടോ..ഹേ.. ഇന്ന് മണ്ഡപത്തിൽ വെച്ച് എനിക്ക് അങ്ങനെ ഒക്കെ ചെയ്യാൻ തോന്നി..ഞാൻ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ പിന്നെ അവള്ടെ കാര്യം എന്തായിരിക്കും..അതുകൊണ്ട് തന്നെയാ അവള്ടെ അമ്മയെ ധിക്കരിച് അവളെ പൊക്കി എടുത്തോണ്ട് വന്നത്.. ഹോസ്പിറ്റലിൽ പോയപ്പോ അവള്ടെ അനിയനോട് ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസിലാക്കിയിരുന്നു..എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിക്കണമെന്നും പറഞ്ഞു..ഞാൻ അവിടെ ഉള്ളതാകാം ഒരുപക്ഷെ അവള്ടെ അമ്മയെ ദേഷ്യം പിടിപ്പിക്കുന്നത്.. ഓരോന്ന് ആലോചിച്ചു ബാൽക്കണിയിൽ മഴയും നോക്കിക്കൊണ്ട് നിന്നപ്പോ ആണ് ബാല ഫ്രഷ് ആയി വന്നത്..എന്നെ കണ്ടപ്പോ മുഖം തിരിച്ചു നേരെ കേറി ചെന്ന് കെടന്നു.. പിന്നെ ഞാൻ എന്തിനാപ്പോ ഇവിടെ നിക്കുന്നെ..എന്നാ ഞാൻ അങ്ങോട്ട്‌..😉 ഞാൻ നോക്കിയപ്പോ പെണ്ണ് തിരിഞ്ഞു കിടക്കുവാണ്..ഞാൻ കട്ടിലിലേക്ക് മറിഞ്ഞിട്ട് ഓളെ ചെന്ന് കെട്ടിപ്പിടിച്ചു..

അപ്പോഴേക്കും എന്റെ കൈ തട്ടി മാറ്റി ഓള് എന്നെ രൂക്ഷമായി നോക്കിട്ട് എന്തൊക്കെയോ പിറുപിറുത്ത്തോണ്ട് ഇരുന്നു..ജാഡക്കാരി,,,,അല്ലേലും ഓളെ ഒക്കെ കെട്ടിപ്പിടിക്കാൻ പോയ എന്നെ പറഞ്ഞാൽ മതീല്ലോ.. ന്ന് പറഞ്ഞു തീർന്നില്ല...പടക്കം പൊട്ടുന്ന പോലത്തെ ഒരു കിടിലൻ ഇടി വെട്ടി..* അയ്യോ...* ന്ന് പറഞ്ഞു പെണ്ണ് എന്നെ ഒറ്റ കെട്ടിപ്പിടുത്തം ആയിരുന്നു..ഉടുമ്പ് ഇറുക്കുന്ന പോലെ.. ഓൾടെ പിടുത്തം കണ്ടിട്ട് ആണേൽ എനിക്ക് ചിരിയും കൂടി വന്നു..പെട്ടന്ന് ബോധം വന്നു പെണ്ണ് കൈ മാറ്റി പോകാൻ തുടങ്ങിയതും ഞാൻ ഓളെ നോക്കി "* അവിടെ തന്നെ മര്യാദക്ക് കെടക്കടി " ന്ന് പറഞ്ഞു കലിപ്പ് ആയപ്പോഴേക്കും അവള് പേടിച്ചു അവിടെ തന്നെ കെടന്നു..അല്ല പിന്നെ.. പിന്നെ എപ്പോഴോ ഞാനും ഉറങ്ങി പോയി.. ___________ ഞാൻ രാവിലെ ഉണർന്നപ്പോ ആദിനെ കെട്ടിപിടിച്ചു കെടക്കുവാരുന്നു..ചെ,,, ആദി എഴുന്നേൽക്കുന്നതിനു മുൻപ് പോയില്ലേൽ ഇവിടെ അടുത്ത രണ്ടാം ലോക മഹായുദ്ധം നടക്കും.. ഞാൻ വേഗം എഴുന്നേറ്റതും അതേ സ്പീഡിൽ തന്നെ ബെഡിലേക്ക് വീണു..തലയ്ക്കും നല്ല വേദന തോന്നി..നോക്കിപ്പോ അല്ലെ മനസിലായെ എന്റെ കൊറച്ചു തലമുടി ആദിടെ അടിയിൽ ആണ്...എന്റെ ദൈവമേ,,,ഇതെങ്ങനെ എടുക്കും....

ഞാൻ എങ്ങനെയോക്കെയോ കഷ്ടപ്പെട്ട് മുടി എടുത്തു..വേഗം ഓടി ചെന്ന് കുളിച്ചു ഫ്രഷ് ആയി...നോക്കിപ്പോ ആദി എഴുന്നേറ്റിട്ടില്ല..ഞാൻ ആദി എഴുന്നേൽക്കുന്നതിനു മുന്നേ താഴ്ത്തേക്ക് ചെന്നു... അടുക്കളയിൽ ചെന്നപ്പോ അമ്മ ചായ ഒക്കെ ഒണ്ടാക്കുവാണ്..ഞാനും ഫുഡ്‌ ഒക്കെ ഉണ്ടാക്കാൻ ഹെൽപ് ചെയ്തു..ഓഫിസിൽ പോകേണ്ടത് കൊണ്ട് ആദി കൊറച്ചു കഴിഞ്ഞപ്പോ കുളിച്ചു ഫ്രഷ് ആയി വന്നു.. അച്ഛനും ആദിയും ഒരുമിച്ച് ഫുഡ്‌ കഴിക്കാൻ ഇരുന്നു...കഴിക്കുന്നതിനു ഇടയിൽ എന്നെ ഇടങ്കണ്ണിട്ട് നോക്കി സൈറ്റ് അടിക്കുവാ..ഇതിനെന്നാത്തിന്റെ കേടാ..ആരേലും കണ്ടാ പിന്നെ അത് മതി..പ്രത്യേകിച്ച് അഭി... അങ്ങനെ ഓരോന്ന് ആലോചിച്ചു നിന്നപ്പോ ആണ് കാളിങ് ബെൽ അടിക്കുന്ന സൗണ്ട് കേട്ടത്..ഞാൻ നോക്കാന്ന് പറഞ്ഞു തുറക്കാൻ പോയി.. ഡോർ തുറന്നു നോക്കിയപ്പോ *ശ്വേത ആണ്..എന്നെക്കണ്ടപ്പോ തന്നെ അവള്ടെ മുഖം നന്നായി ദേഷ്യം കൊണ്ട് വല്ലാണ്ടായിട്ടുണ്ട്..അവള് മാത്രമല്ല കൂടെ അവള്ടെ അമ്മയും ഉണ്ട്..ഞാൻ നേരത്തെ അവരെ കണ്ടിട്ടുണ്ട്..അപ്പൊ ആളെ കണ്ടപ്പോ പെട്ടന്ന് പിടി കിട്ടി.. എന്നെ ഒന്ന് തള്ളി മാറ്റി അവര് അകത്തേക്ക് കേറി..അപ്പോഴേക്കും ഹാളിലേക്ക് ഫുഡ്‌ കഴിച്ചു എല്ലാരും വന്നിരുന്നു.. "

ഇന്നലെ വിളിച്ചു പറഞ്ഞപ്പോഴേക്കും ചേച്ചി വന്നോ.." അമ്മ അവള്ടെ അമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു... " വരാണ്ടിരിക്കാൻ പറ്റില്ലല്ലോ...അതുപോലത്തെ കാര്യങ്ങൾ അല്ലെ ഇവിടെ അരങ്ങേറിക്കൊണ്ട് ഇരിക്കുന്നെ.." എന്നെനോക്കിയാണ് അവരത് പറഞ്ഞത്..അപ്പൊ തന്നെ എനിക്കങ്ങു വല്ലാണ്ടായി... " അതൊക്കെ പോട്ടെ,,,ഏതായാലും നടക്കാൻ ഒള്ളത് ഒക്കെ നടന്നു..പെട്ടന്ന് ഒള്ള വിവാഹം ആയത് കൊണ്ട് പൂജകളും ഒന്നും ചെയ്തിട്ടില്ലല്ലോ..ഇവിടെ അടുത്ത് ഒരു ശ്രീപാർവതി ക്ഷേത്രം ഉണ്ട്..അവിടെ ചെന്ന് വൃതം എടുത്തു പ്രാർത്ഥിച്ചാൽ ദാമ്പതികൾക്കും ആ കുടുംബത്തിനും നല്ലത് വരും..ദോഷങ്ങളും അകൽച്ചകളും ഒക്കെ മാറി കിട്ടും..അതിന് പക്ഷേ ഭാര്യ കൊറച്ചു ത്യാഗങ്ങൾ ഒക്കെ സഹിക്കേണ്ടി വരും..ശ്രീ മോളു ഈ പൂജയിൽ പങ്കെടുക്കണമെന്ന എന്റെ ആഗ്രഹം..എന്ത് പറയുന്നു മേനോൻ ചേട്ടാ.." അവള്ടെ അമ്മ അച്ഛനെ നോക്കി ചോദിച്ചു... " തല്ക്കാലം അത് വേണ്ട അമ്മായി..എന്റെ ഭാര്യയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാൻ ആണ്..അമ്പലത്തിലും പൂജയിലും അങ്ങനെ ഒന്നിലും എനിക്ക് വിശ്വാസം ഇല്ലാന്ന് അറിയില്ലേ..അതുകൊണ്ട് അവളിപ്പോ ഒരു ത്യാഗവും ചെയ്യണ്ട.." " അല്ല ആദിയെട്ടാ,,,അമ്മായി പറഞ്ഞതാ ശരി..

നമ്മുടെ കുടുംബത്തിനു വേണ്ടി അല്ലെ..എനിക്ക് സന്തോഷവേ ഒള്ളു..ഞാൻ ചെയ്തോളാം അമ്മായി.." ആദിക്ക് ദേഷ്യം വന്നിട്ടുണ്ടന്ന് തോന്നുന്നു..എന്നെ നോക്കി പല്ല് കടിച്ചോണ്ട് ഇറങ്ങി പോയി.. " മോള് ഇതുവരെ ഒന്നും കഴിച്ചില്ലല്ലോ.." "ഇല്ല.." "നന്നായി...ഇപ്പൊ മുതൽ നാളെ ഉച്ചക്ക് പൂജ തീരുന്നത് വരെ ജലപാനം പോലും പാടില്ല..മനസ്സും ശരീരവും ശുദ്ധി ആയിരിക്കണം...നല്ല ഭക്തിയും വേണം.." ആദ്യം ഒക്കെ അമ്മ സമ്മതിച്ചില്ലങ്കിലും അവസാനം എന്റെ കൂടെ നിർബന്ധത്തിന് വഴങ്ങി അച്ഛനും അമ്മയും സമ്മതിച്ചു... പറഞ്ഞത് എല്ലാം ഒന്നൂടി ഓർമിപ്പിച്ചിട്ട് കൊറച്ചു നേരം സംസാരിച്ചു ഇരുന്നിട്ട് അവർ പോയി,,നാളെ വരാമെന്നും പറഞ്ഞു അവർ പോയി... ഭക്ഷണം കഴിക്കാതെ ഒക്കെ ഒരുപാട് ഇരുന്നിട്ടുള്ളതു കൊണ്ട് എനിക്കത് അത്രയ്ക്കു ഒന്നും തോന്നിയില്ല..ഏതായാലും വരുമ്പോ ആദിടെ കയ്യിൽ നിന്ന് നല്ലോണം കിട്ടും..കലിപ്പിൽ ആണ് പോയിരിക്കുന്നതു..രാവിലെ ആകെ ഒരു ചായ മാത്രം ആണ് കുടിച്ചത്..അതിന്റെ ബലത്തിൽ ആണ് ഇപ്പോഴും നിക്കുന്നത്.. വൈകുന്നേരം ആയപ്പോഴും എനിക്ക് അത്രയ്ക്കു വേശപ്പ് ഒന്നും തോന്നിയില്ലങ്കിലും കൊറച്ച് കൂടി കഴിഞ്ഞപ്പോ നമ്മക്ക് വിശക്കാൻ തുടങ്ങി.. അങ്ങനെ ഇരിക്കുമ്പോ ആണ് അഭി കേറി വന്നത്..

അവനോട് ഓരോന്ന് ഒക്കെ സംസാരിച്ചു സമയം നീക്കിക്കൊണ്ട് ഇരുന്നു..കൃഷ്ണയെ കുറിച്ച് അവൻ വാതോരാതെ പറയുന്ന കേട്ടു എന്റെ ചെവിടെ ഫ്യൂസ് വരെ പോകാറായിട്ടുണ്ട്...വിശന്നിട്ട് ആണേൽ ഒരു രക്ഷയുമില്ല..കൊറച്ചു കഴിഞ്ഞപ്പോ അവൻ എഴുന്നേറ്റു പോയി... നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ ആയിരുന്നു എന്റെ അവസ്ഥ..റൂമിലുടെ അങ്ങോട്ടും ഇങ്ങോട്ടും തേരാ പാര നടന്നോണ്ട് ഇരുന്നു..പിന്നെ ബെഡിലേക്ക് കമിഴ്ന്നു കെടന്നു..ആദി പറഞ്ഞത് മര്യാദക്ക് കേട്ടാൽ മതിയായിരുന്നു..ഇതിപ്പോ വിശന്നിട്ട് കണ്ണും കാണുന്നില്ല..എനിക്കുള്ള കുഴി ഞാൻ തന്നെ തോണ്ടി..അല്ലാണ്ട് എന്ത് പറയാൻ... ആദി ഇന്ന് ലേറ്റ് ആയിട്ടാ വന്നത്..കാറിന്റെ ഒച്ച കേട്ടപ്പോ തന്നെ ഞാൻ റൂമിൽ നേരെ ഇരുന്നു...അവൻ പറഞ്ഞത് അനുസരിക്കാത്തത് കൊണ്ട് ഞാൻ കിടന്നാൽ അവന് ഒരു വിജയിഭാവം ആയിരിക്കും..അതിന് അനുവദിച്ചുകൂട... ആദി റൂമിലേക്ക് വന്ന് എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ വേഗം ചെന്ന് ഫ്രഷ് ആയി താഴ്ത്തേക്ക് പോയി..കൊറച്ചു കഴിഞ്ഞപ്പോ കേറി വന്നു കൂടെ ഒരു പ്ലേറ്റിൽ ഫുഡും ഉണ്ട്..അച്ചോടാ പാവം,,,എന്തൊക്കെ ആന്നു പറഞ്ഞാലും എനിക്ക് ഫുഡ്‌ കൊണ്ട് തരാൻ തോന്നിയല്ലോ...

പറയാതെ തന്നെ ഞാൻ പട്ടിണി ആണെന്ന് അറിഞ്ഞു തരാൻ തോന്നിയല്ലോ.. ഞാൻ ആദിയെ പ്രതീക്ഷയോടെ നോക്കിക്കൊണ്ട് ഇരുന്നേലും അവൻ എന്റെ നേരെ ഓപ്പോസിറ്റ് ആയി ഇരുന്നിട്ട് ഫുഡ്‌ ഇരുന്നു കഴിക്കാൻ തൊടങ്ങി..ങേ...അവന് എത്ര ധൈര്യം ഒണ്ട് ഇങ്ങനെ മനുഷ്യനെ കൊതിപ്പിച്ചു കഴിക്കാൻ... പക്ഷേ പ്രതികരിച്ചു കൂടാ.പ്രതികരിച്ചാൽ ഞാൻ വിശപ്പിന്റെ ദേഷ്യത്തിൽ പറയുന്നത് ആണെന്ന് മനസിലാകും.. " ആഹാ,,,എന്താ ടേസ്റ്റ്..ഇന്ന് ഫുഡിന്റെ ഒക്കെ ടേസ്റ്റ് കാരണം ഒന്നൂടി കഴിക്കാൻ തോന്നുവാ..ഹോ..എനിക്ക് വയ്യാ..." ദുഷ്ടൻ,,,,മനുഷ്യനെ വെറുതെ കൊതിപ്പിക്കാൻ..എന്നെ കാണിക്കാൻ ആണെന്ന് മനസിലാകുന്നുണ്ട്..ദൈവമേ,,,എന്നെ ഇങ്ങനെ കൊതിപ്പിച്ചു കഴിക്കുന്ന ഇവൻ നാളെ ബാത്‌റൂമിൽ നിന്ന് ഇറങ്ങല്ലേ.... ആദിടെ തീറ്റ ഒക്കെ കണ്ടാ ഒരു വർഷായി പട്ടിണി ആണെന്ന് തോന്നും..ഇനിയും ഇത് കണ്ടോണ്ട് ഇരിക്കാൻ പറ്റാത്തതു കൊണ്ട് ഞാൻ സോഫയിൽ ചെന്ന് തലമൂടി പുതച്ചു കെടന്നു.. ___________ രാവിലെ മര്യാദക്ക് പൂജയും ഒന്നും വേണ്ടന്ന് പറഞ്ഞപ്പോ അവൾക്ക് ഭയങ്കര ജാഡ..

ഞാൻ വന്നപ്പോ അഭിയാണ് പറഞ്ഞത് രാവിലെ തൊട്ട് അവളൊന്നും കഴിച്ചില്ലന്ന്.. പാവം തോന്നിയെങ്കിലും അവള്ടെ കയ്യിലിരിപ്പ് കാരണം അല്ലെ..അതോണ്ട് അങ്ങ് സഹിക്കട്ടെ..അതോണ്ട് മനഃപൂർവം ആണ് ഓൾടെ അടുത്ത് ഫുഡും കൊണ്ട് പോയത്.. പെണ്ണ് കൊറേ നേരം നോക്കി ഇരുന്നിട്ട് സോഫയിൽ ചെന്ന് കെടന്നു..ഇനി ഞാനായിട്ട് ശുദ്ധി കളയണ്ടാന്നു വെച്ച് ഞാൻ ബെഡിലും കെടന്നു.. _________ ഇന്നലെ വിശന്നിട്ടു എപ്പോഴാ ഒറങ്ങിയേന്ന് പോലും അറിയില്ല..ഫുഡ്‌ ഒന്നും കഴിക്കാത്തത് കൊണ്ട് ഒന്ന് നേരെ നിക്കാൻ പോലും പറ്റാത്ത പോലെ ആണ്.. രാവിലെ കുളിച്ചു അടുക്കളയിൽ ചെന്നിട്ടു അമ്മേനെ സഹായിച്ചു....വേണേൽ മോള് കഴിച്ചോളാൻ അമ്മ പറഞ്ഞെങ്കിലും വേണ്ടന്ന് പറഞ്ഞു ഞാൻ നിരസിച്ചു..അല്ലെങ്കിൽ പിന്നെ ഇത്രേം നേരം വിശന്നിരുന്നതിനു എന്താ പ്രയോജനം..ഇനി കൊറച്ചു നേരം കൂടിയല്ലേ ഒള്ളു..

. കൊറച്ചു കഴിഞ്ഞപ്പോ അമ്പലത്തിൽ പോകാൻ വേണ്ടി ശ്വേതയും അമ്മയും വന്നു..ആദിയോട് അമ്മ ഓഫിസിൽ പോകണ്ടാന്ന് പറഞ്ഞെങ്കിലും പുള്ളി അതൊന്നും മൈൻഡ് ആക്കാതെ വിട്ട് അടിച്ചു പോയി.. ബാക്കി ഞങ്ങളെല്ലാം അമ്പലത്തിലേക്ക് പോയി.. അമ്പലം ന്ന് അമ്മായി പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല..വളരെ പുരാതനമായ ക്ഷേത്രം..ശിവപാർവ്വതി മാരാണ് മുഖ്യ പ്രതിഷ്ഠ..അങ്ങനെ അമ്പലത്തിൽ തൊഴുതു വലം വെച്ച് വന്നു... " മോളെ,,,ഈ പൂജ പൂർത്തി ആകാൻ വേണ്ടി മോള് ആ മുകളിൽ കാണുന്ന കുഞ്ഞു അമ്പലത്തിൽ കൂടെ ഒന്ന് കേറണം...പക്ഷേ ഞങ്ങൾ ആരും വരില്ല..വൃതം എടുത്തവർ തന്നെ കേറണം.." ഞാൻ നോക്കിയപ്പോ മുകളിൽ ഒരു കൊച്ചു അമ്പലം കാണുന്നുണ്ട്..പക്ഷേ ആ അമ്പലത്തിൽ ചെല്ലനെൽ ഒരുപാട് നട കയറി പോകണം..എന്തായാലും വേണ്ടില്ല പോകാന്നു വെച്ച് വലതു കാൽ എടുത്തു വെച്ചതും അതേ സ്പീഡിൽ കാൽ ഞാൻ പിന്നിലേക്ക് വലിച്ചു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story