പ്രണയസഖീ: ഭാഗം 21

pranayasagi

രചന: Twinkle AS

 ഞാൻ നോക്കിയപ്പോ മുകളിൽ ഒരു കൊച്ചു അമ്പലം കാണുന്നുണ്ട്..പക്ഷേ ആ അമ്പലത്തിൽ ചെല്ലനെൽ ഒരുപാട് നട കയറി പോകണം..എന്തായാലും വേണ്ടില്ല പോകാന്നു വെച്ച് വലതു കാൽ എടുത്തു വെച്ചതും അതേ സ്പീഡിൽ കാൽ ഞാൻ പിന്നിലേക്ക് വലിച്ചു.. വല്ലാണ്ട് ചൂടായി കിടക്കുക ആയിരുന്നു അവിടെ..കാല് വെച്ചപ്പോ തന്നെ ചൂട് കാരണം ഞാൻ കാല് പിൻവലിച്ചു..അമ്പലത്തിന്റെ അകത്തു ചെരിപ്പ് ഇടാൻ പാടില്ലല്ലോ... ഞാൻ തിരിഞ്ഞു ശ്വേതയെ നോക്കിയപ്പോ അവള്ടെയും അവള്ടെ അമ്മയുടെ മുഖത്തും ഒരു പുച്ഛച്ചിരി..ഇവര് അറിഞ്ഞോണ്ട് ആണ് എന്നോട് ഇതിലൂടെ കേറാൻ പറഞ്ഞതെന്ന് എനിക്ക് മനസിലായി... ___________ [ശ്വേത] ആദിയെട്ടൻ ആ ശ്രീബാലയെ കല്യാണം കഴിച്ചു ന്ന് അറിഞ്ഞപ്പോ തന്നെ ഞാൻ ഒരു ഭ്രാന്തിയെ പോലെ എന്തൊക്കെയാ ചെയ്തേന്ന് എനിക്ക് പോലും അറിയില്ല.. അത്രയ്ക്കു ഉണ്ട് അവളോട് ഒള്ള ദേഷ്യം..അവളെ ആദിയെട്ടന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ വിടുമെന്ന് ആരും കരുതണ്ട..കൊല്ലും ഞാൻ അവളെ...അതിനുള്ള ഒരു തുടക്കം മാത്രം ആണ് ഈ അമ്പലത്തിലേക്ക് ഒള്ള വരവ്...

.ഒന്നും കഴിക്കാണ്ട് ചുട്ടു പൊള്ളുന്ന ഇതിലൂടെ നടക്കാൻ ആരാണെലും ഒന്ന് പാട് പെടും.. എന്തേലും ഒക്കെ കഴിച്ചു കൊറച്ചു ആരോഗ്യം ഉണ്ടായിരുന്നേൽ പിന്നെയും കൊഴപ്പം ഇല്ലാതെ കേറാം..അതുപോലെ അല്ല ഒന്നും കഴിക്കാണ്ട് ഇരിക്കുമ്പോൾ...ഒന്നാമതെ അവളൊരു കുഞ്ഞാണ്..നീ അനുഭവിക്കാൻ പോകുന്നെ ഒള്ളു മോളെ...ഈ ശ്വേത ആരാന്ന് നീ അറിയും അറിയിക്കും ഞാൻ... ___________ ഒരു നട കേറിയപ്പോ തന്നെ ഞാൻ ആകെ വല്ലാണ്ട് ആയിരുന്നു..ഒന്നും കഴിക്കാത്തത് കൊണ്ട് അതിന്റെ നല്ലോണം ക്ഷീണം ഉണ്ടായിരുന്നു..അതിന്റെ കൂടെ ഇതും കൂടെ ആയപ്പോ തൃപ്തിയായി... എന്ത് ആയാലും വേണ്ടില്ല..അവള്ടെ മുന്നിൽ ഈ നട മുഴുവനും കേറി കാണിച്ചു കൊടുക്കണം..ഞാൻ ഓരോ നട കയറുമ്പോഴും ക്ഷീണം എന്നെ തളർത്താൻ തുടങ്ങിയിരുന്നു.. കാല് ആണേൽ പൊള്ളുന്ന ചൂട്..എങ്ങനെയൊക്കെയോ പാതി വരെ കേറിയപ്പോ തല മുഴുവൻ ചുറ്റുന്ന പോലെ തോന്നി...ഒരു സഹായത്തിനു അവിടുത്തെ കൈവരിയിൽ പിടിക്കാൻ നോക്കിയേങ്കിലും അവിടെയും നല്ല ചൂട് കാരണം ഞാൻ കൈ ഓട്ടോമാറ്റിക് ആയിട്ട് പിൻവലിച്ചു..

കണ്ണിൽ ഒക്കെ ആകെ ഇരുട്ട് കേറി..പതിയെ എന്റെ ബോധവും പോയിരുന്നു... ___________ ശ്വേതയും അവള്ടെ അമ്മയും കൂടെ എന്റെ കെട്ടിയോളെ പൂജയ്ക്ക് കൊണ്ടോയതു കൊണ്ട് എനിക്ക് അത്രയ്ക്കു സമാധാനം ഒന്നും ഇല്ലാരുന്നു.. അവര് എന്തേലും പ്ലാൻ ഒപ്പിച്ചു വെച്ചിട്ടുണ്ടന്ന് എന്റെ മനസ്സ് പറയുന്ന പോലെ....കമ്പനിയിൽ ഇരുന്നിട്ടും മനസ്സ് ശാന്തമല്ല..അവളെ ഒന്ന് കാണാൻ തോന്നുന്നു.. അഭിയെ ഫോൺ വിളിച്ചു ചോദിച്ചപ്പോ ഏട്ടത്തിക്ക് നന്നായിട്ട് വിശപ്പും ക്ഷീണവും ഒക്കെ ഉണ്ട്..ഏതോ വയ്യാവേലി കൂടെ കേറാൻ പോകാൻ നിക്കുവാന്ന് പറഞ്ഞപ്പോ അങ്ങോട്ട്‌ ചെന്നിട്ടു അവൾക്കിട്ട് രണ്ട് പൊട്ടിക്കാൻ ആണ് തോന്നിയത്.. ഈ പെണ്ണിന് ഇതെന്തിന്റെ കേടാ..അവള്ടെ ഒരു പൂജ...കോപ്പ് ഞാൻ വേഗം അഭി പറഞ്ഞ ഡീറ്റെയിൽസ് വെച്ച് അമ്പലത്തിലേക്ക് ചെന്ന്...അവിടെ അവള് ഒഴിച്ച് ബാക്കി എല്ലാരും അമ്പലത്തിന്റെ മുൻപിൽ ഉണ്ടായിരുന്നു..അവളെവിടെന്ന് ചോദിച്ചപ്പോ മുകളിൽ കാണുന്ന അമ്പലത്തിൽ കേറാൻ പോയിന്ന് പറഞ്ഞു.. ഞാൻ അങ്ങോട്ട്‌ ചെന്ന് നട കേറിയതും അവിടെ അത്യാവശ്യം നല്ലോണം ചൂട് ഉണ്ടായിരുന്നു...

അവള് എങ്ങനെ ഈ ചൂടിലുടെ നടന്നു..പെണ്ണ് വീണ് പോകാൻ ടൈം ആയല്ലോ.. ന്ന് ഓർത്തു ഞാൻ നോക്കിയപ്പോ അവള് എന്റെ കൊറച്ചു മുന്നിൽ ആയിട്ട് ഉണ്ട്..അവിടെ തന്നെ തലയിലും പിടിച്ചോണ്ട് നിക്കുവാ..ഞാൻ അവള്ടെ അടുത്തേക്ക് ഓടി ചെന്നതും പെണ്ണ് തലകറങ്ങി എന്റെ മെത്തേക്ക് വീണതും ഒരുമിച്ചായിരുന്നു.. വാടിയ താമര പോലെ എന്റെ കയ്യിൽ കിടക്കുവാ..അത്രയ്ക്കു ക്ഷീണിച്ചിട്ടുണ്ട് പെണ്ണ്..ഞാൻ അവളെ കൈകളിൽ എടുത്തു..ഏതായാലും ഇന്നലെ ഒന്നും കഴിക്കാണ്ട് ഇവിടം വരെ വന്നതല്ലേ കേറിയിട്ട് പോകാന്ന് ഓർത്തു ഞാൻ അവളെ എടുത്തു അമ്പലത്തിലേക്ക് നടന്നു..പെണ്ണിന് വെയിറ്റ് ഒന്നും ഇല്ലാത്തോണ്ട് ഒരു പ്രോബ്ലവും ഇല്ലാരുന്നു...ആകെ നത്തോലി പോലെ ആണ് ഇരിക്കുന്നെ..അതിന്റെ കൂടെയാ ഒന്നും കഴിക്കാണ്ട് അവള്ടെ ഒരു കേറ്റം... ഞാൻ അമ്പലം എത്താറായതു കൊണ്ട് പെണ്ണിനെ നോക്കിയപ്പോ എന്നെ തന്നെ കണ്ണേടുക്കാതെ നോക്കിക്കോണ്ട് ഇരിക്കുവാ..ഇതിന് മാത്രം നോക്കാൻ ഇവളെന്നെ ആദ്യയിട്ടാനോ കാണുന്നെ..അതോ ഇനി എന്റെ മുഖത്ത് വല്ലോം ഉണ്ടോ.. "

എന്തോന്നാടി ഇങ്ങനെ നോക്കുന്നെ..എന്റെ മുഖത്ത് വല്ല സിനിമയും ഓടുന്നുണ്ടോ..?? " അപ്പൊത്തന്നെ അവള് ഞെട്ടി മുഖം തിരിച്ചിരുന്നു..അത് കണ്ടപ്പോ ആണേൽ എനിക്കും ചിരി വന്നു..അവൾക്ക് വയ്യാത്തോണ്ടാ എന്റെ കയ്യില് മര്യാദക്ക് കിടക്കുന്നതു..അല്ലായിരുന്നേൽ വാലിനു തീ പിടിച്ച പോലെ ഓട്ടം ആയിരിക്കും... ഞാൻ അവളെയും കൊണ്ട് മുകളിൽ ചെന്നു..അവളെ അവിടെ ഇറക്കി നിർത്തി ഞാൻ അങ്ങോട്ട് മാറി നിന്നു..എനിക്ക് അല്ലേലും ഇതിലൊന്നും വിശ്വാസം ഇല്ലല്ലോ..പിന്നെ ഞാൻ എന്നാ കാണാനാ നിക്കുന്നെ.. ഞാൻ പുറത്തേക്ക് ഇറങ്ങി..മുകളിൽ നിന്ന് താഴ്ത്തേക്ക് നോക്കുമ്പോ നല്ല വ്യൂ ആണ്..നല്ല കാറ്റും...💕 ഞാൻ നോക്കിയപ്പോ അവള് നല്ല പ്രാർത്ഥന ആണ്..എന്താണാവോ ഇത്രമാത്രം പ്രാർത്ഥിക്കാൻ.. കയ്യിൽ പ്രസാദം ഒക്കെയായിട്ടാണ് വരവ്..എന്റെ അടുത്ത് വന്നു അത് എനിക്ക് നേരെ നീട്ടി.. " എന്താടോ ഭാര്യേ ഇത്..നിന്നെ ഇവിടം വരെ എടുത്തോണ്ട് വന്നതല്ലേ..ഒന്ന് തൊട്ട് താ പെണ്ണെ..." ആദ്യം ഒന്ന് മടിച്ചെങ്കിലും പെണ്ണ് ചന്ദനം എടുത്ത് എനിക്ക് നേരെ കൊണ്ടൊന്നു..

ഞാൻ അവൾക്ക് എളുപ്പത്തിന് വേണ്ടി ഒന്ന് കുനിഞ്ഞു കൊടുത്തു..ചന്ദനം ഒക്കെ തൊട്ട് ഞങ്ങള് അതിന്റെ ഓപ്പോസിറ്റ് ഒള്ള വഴിയിൽ കൂടി വന്നു..കേറുന്നത് അതിലൂടെയും ഇറങ്ങുന്നത് ഇതിലൂടെയും... ഞങ്ങള് താഴെ ഇറങ്ങി ചെന്നപ്പോ അമ്മയ്ക്ക് ഒരേ നിർബന്ധം കുറിയെടുത്തു ഭാവി പറയുന്നവരുടെ അടുത്ത് പോകണം ന്ന്...അമ്മയോട് പിന്നെ എന്ത് പറഞ്ഞിട്ടും കാര്യവില്ല..പിടിച്ച പിടിയാലേ അങ്ങോട്ട് കൊണ്ടോയി.. അവള് ഒന്ന് കണ്ണടച്ച് ദീർഘനിശ്വാസം വിട്ട് അവിടെ ഇരുന്നു..ആ കൂട്ടിൽ നിന്ന് ഒരു തത്ത ഇറങ്ങി വന്നു..അതിനോട് കാക്കാത്തി കുറി എടുക്കാൻ പറഞ്ഞതും അത് ഒരെണ്ണം എടുത്തു അകത്തേക്ക് കേറി പോയി.. ആ കുറി എടുത്തു നോക്കിയ കാക്കാത്തിയുടെ കണ്ണിൽ ഒരു തെളിച്ചം ഉണ്ടായിരുന്നു.. " രണ്ടുപേർക്കും നല്ല ഐശ്വര്യം ആണ്..പാർവതിപരമേശ്വരന്മാരെ ആണ് കിട്ടിയിരിക്കുന്നത്..നിങ്ങൾക്ക് എന്നും നല്ലതേ വരൂ... കേട്ടിട്ടില്ലേ മക്കളെ,,,പ്രാണന്റെ പാതിയെ ഇണയോട് ചേർത്ത് വെച്ച പരിണയം ആണ് പ്രണയമെന്ന് തെളിയിച്ച മഹാദേവനെകുറിച്ച്..."

" അല്ല ചേച്ചി ഈ പ്രണയം എങ്ങനെ വേണമെന്നാ ചേച്ചീടെ അഭിപ്രായം..?? " ഇടയ്ക്ക് കേറി ഞാൻ ചോദിക്കുന്നത് കേട്ടിട്ട് എല്ലാരും എന്നെ തന്നെ നോക്കുവാണ്..ആർക്കാണെലും ഇങ്ങനെ ഒക്കെ കേക്കുമ്പോ ബാക്കി കൂടെ അറിയാൻ ഇന്റെരെസ്റ്റ്‌ കാണും..എനിക്കും അത്രേ ഒള്ളു..അറിഞ്ഞിരിക്കാല്ലോ...😉 എന്റെ ചോദ്യത്തിന് ചേച്ചി ആദ്യം ഒന്ന് പുഞ്ചിരിച്ചു..പിന്നെ പറയാൻ തുടങ്ങി.. ....പ്രണയം എങ്ങനെ വേണമെന്ന് ചോദിച്ചാൽ അത് ശിവ പാർവതീശ്വര പ്രണയം പോലെ ആവണം..അത്രമേൽ തീവ്രമായി പ്രണയിക്കണം..നാം രണ്ടല്ല ഒന്നാണെന്നും എന്നിലെ ശക്തി നീയാണെന്നും നിന്നിലെ ശക്തി ഞാനാണെന്നും ഉറപ്പിച്ചു പരസ്പരം അറിഞ്ഞു ദിവ്യമായി പ്രണയിക്കണം... ആ കാക്കാത്തി അങ്ങനെ ഓരോന്നും പറഞ്ഞോണ്ട് ഇരുന്നു..പക്ഷേ എന്നിൽ കൂടുതൽ സ്വാധീനം ചെലുത്തിയത് ഈ പറഞ്ഞ വാക്കുകൾ ആയിരുന്നു..അങ്ങനെ ആ കാക്കാത്തിക്ക് പണം കൊടുത്തു ഞങ്ങള് ഇറങ്ങി..ഇറങ്ങിയിട്ട് അമ്മയും ചേച്ചിയും അഭിയും കൂടെ വഴിയിൽ ഇരിക്കുന്ന ധർമക്കാരുടെ അടുത്തേക്ക് പോകുന്നത് കണ്ട് അവളും പിറകെ ചെല്ലാൻ നിന്നു..

അങ്ങനെ അങ്ങ് വിട്ടാലോ...നോക്കിപ്പോ ശ്വേതയും ആന്റിയും കൂടെ മാറിനിന്നോണ്ട് എന്തോ സംസാരിക്കുവാണ്... പോകാൻ നിന്ന അവളെ ഇടുപ്പിൽ പിടിച്ചു കറക്കി ഞാൻ അവിടെ കണ്ട തുണിന് പിന്നിലേക്ക് നിർത്തി..എന്റെ ഭാഗത്ത്‌ നിന്ന് പെട്ടന്ന് വന്ന മൂവ് ആയോണ്ട് പെണ്ണതു പ്രതീക്ഷിച്ചില്ല..അവള് കയ്യിൽ കെടന്നു പോകാൻ വേണ്ടി പിടയ്ക്കുന്നുണ്ട്.. " ദേ പെണ്ണെ,,,എന്നെ ദേഷ്യം പിടിപ്പിക്കാണ്ട് മര്യാദക്ക് നിന്നോ..നിന്നെ ഞാൻ പീഡിപ്പിക്കാൻ വന്നതോന്നുവല്ല..ഒരു കാര്യം ചോദിക്കാൻ വന്നതാ.." ന്ന് പറഞ്ഞു ഞാൻ അവള്ടെ കണ്ണിലേക്ക് റൊമാന്റിക് ആയിട്ട് നോക്കി..പെണ്ണിന്റെ നിപ്പ് കണ്ടാൽ ഒരു വീക്ക് അങ്ങ് വെച്ച് കൊടുക്കാൻ തോന്നും..മനുഷ്യന്റെ മൂഡ് കൂടെ കളയാൻ... " എ..എന്ത്‌ കാര്യം..?? " " നീ ആ കാക്കാത്തി പറഞ്ഞത് കേട്ടില്ലേ...നമ്മള് നല്ലോണം മാച്ച് ആണെന്ന്..Like ശിവപാർവ്വതിമാരെ പോലെ...നീയൊന്ന് എന്നെ സ്നേഹിക്ക് പെണ്ണെ,,,എന്നിട്ട് വേണം.."

"എന്നിട്ട് വേണം..." " ആഹ്..അത്..അത് പിന്നെ,,,എന്നിട്ട് വേണം ഒന്ന് സുഗായിട്ട് ജീവിക്കാൻ ന്ന്.." ആദിയെ നോക്കി മുഖം വെട്ടിച്ചു ഞാൻ കൈ തട്ടി മാറ്റി പോന്നു..എങ്ങനെ സ്നേഹിക്കും..അതുപോലത്തെ കാര്യങ്ങൾ ആണല്ലോ ചെയ്തു വെച്ചേക്കുന്നേ..എന്റെ അമ്മനെ ഓർക്കുമ്പോൾ തന്നെ ഉള്ളിൽ ഒള്ള സ്നേഹം കൂടെ പോകുവാന്... ഓരോന്നും ആലോചിച്ചു അമ്മയുടെ അടുത്തേക്ക് റോഡ് ക്രോസ് ചെയ്തു പോകാൻ നിന്നതും എന്റെ മുന്നിൽ പെട്ടന്ന് ഒരു കാർ കൊണ്ടൊന്നു നിർത്തി.. ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ ആയിരുന്നു ആ കാറിന്റെ വരവ്..അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു ഒരുനിമിഷം എന്നിൽ ഭയത്തിന്റെ കണികകൾ വന്നു നിറഞ്ഞു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story