പ്രണയസഖീ: ഭാഗം 22

pranayasagi

രചന: Twinkle AS

ഓരോന്നും ആലോചിച്ചു അമ്മയുടെ അടുത്തേക്ക് റോഡ് ക്രോസ് ചെയ്തു പോകാൻ നിന്നതും എന്റെ മുന്നിൽ പെട്ടന്ന് ഒരു കാർ കൊണ്ടൊന്നു നിർത്തി.. ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ ആയിരുന്നു ആ കാറിന്റെ വരവ്..അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു ഒരുനിമിഷം എന്നിൽ ഭയത്തിന്റെ കണികകൾ വന്നു നിറഞ്ഞു... ആനന്ദ്..... " ഓഹ്,,,അപ്പൊ മറന്നിട്ടില്ലല്ലേ മിസ്സിസ് ആധവ് മേനോൻ.." ഞാൻ കൊറച്ചു പകപ്പോടെ ആനന്ദിനെ നോക്കിയിട്ട് തിരിച്ചു നടക്കാൻ ആഞ്ഞു.. " ആ,,,,അങ്ങനെ അങ്ങ് പോയാലോ..?? പോകുന്നതിനു മുന്നേ ഒന്ന് കേട്ടോ..നിന്നെ അങ്ങനെ അങ്ങ് വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല..ഈ ആനന്ദ് എന്തേലും തീരുമാനിച്ചിട്ടുണ്ടേൽ അത് എന്ത് ചെയ്തിട്ടായാലും നടപ്പാക്കിയിരിക്കും.." ആനന്ദിന്റെ പറച്ചില് കേട്ടു ഞാൻ ഞെട്ടി തിരിഞ്ഞു അയാളെ നോക്കി.. " മോളിങ്ങനെ ഞെട്ടണ്ട..ഞാൻ കാര്യം പറഞ്ഞതാ..നിന്നെയും കൊണ്ടേ ഞാൻ പോകൂ...ദേ നോക്ക് അവിടെ നിൽക്കുന്ന നിന്റെ ആദി ഇല്ലേ അവന് പോലും അപ്പൊ നിന്നെ എന്റെ കയ്യിൽ നിന്ന് രക്ഷിക്കാൻ പറ്റില്ല..വെറുതെ നോക്കി നിക്കാൻ മാത്രേ അവനെക്കൊണ്ട് കഴിയൂ..." ന്ന് പറഞ്ഞു എന്നെ ഒന്ന് പുച്ഛിച്ചു നോക്കിയിട്ട് അയാള് കേറി പോയി..

അയാള് പറഞ്ഞത് ഓരോന്നും എന്റെ ചെവിയിൽ കൂടെ പ്രതിഫലിച്ചു കേൾക്കുന്നത് പോലെ..എന്റെ തലയ്ക്കു ഭ്രാന്ത് പിടിക്കുന്ന പോലെ..ആകെ കൂടി ഒരു പേടിയും പരിഭ്രമവും..എന്തിനാ എന്റെ ഈശ്വരാ അയാള് എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ..അതിന് മാത്രം ഞാൻ എന്ത് തെറ്റാ ചെയ്തേ.. പുറകിൽ നിന്ന് എന്നെ ആരോ തട്ടിയപ്പോ ആണ് ഞാൻ ശ്രദ്ധ തിരിച്ചതു..ആദിയായിരുന്നു.. ആദിനെ കണ്ടപ്പോ തന്നെ എന്റെ ഉള്ളിലെ വിഷമം പിടിച്ചു നിർത്താൻ സാധിക്കതെ ഞാൻ ആ നെഞ്ചിലെക്ക് വീണ് പൊട്ടിക്കരഞ്ഞു..ആദിയുടെ കൈകളും എന്നെ വലയം ചെയ്തിരിക്കുന്നത് ഞാൻ അറിഞ്ഞിരുന്നു...എന്തോ ആ കരവലയത്തിൽ ഒതുങ്ങി നിൽക്കുമ്പോ വല്ലാത്ത ഒരു ആശ്വാസം..പെട്ടന്ന് തന്നെ സ്ഥലകാലബോധം വന്നപ്പോ ഞാൻ ഞെട്ടിപ്പിണഞ്ഞു എഴുന്നേൽക്കാൻ നോക്കിയേങ്കിലും ആദി എന്നെ വിടാൻ ഉദ്ദേശം ഇല്ലായിരുന്നു.. " ആദി,,,വിട് പ്ലീസ്..." " വിടാല്ലോ,,,അതിന് മുൻപ് എന്റെ പെണ്ണ് എന്തിനാ കരഞ്ഞേന്ന് പറയ്.." "അ..അത്..അത് പിന്നെ ഒന്നൂല്യ.." "ഒന്നൂല്ലേ.." "ഇല്ലാന്ന്..."

"ഇല്ലേൽ പിന്നെ നമുക്ക് കെട്ടിപിടിച്ചു ഇങ്ങനെ തന്നെ നിക്കാം...എന്തേയ്..പറഞ്ഞാൽ ഞാൻ വിടാം.." " അത്..ആനന്ദ്..." ആ പേര് കേട്ടപ്പോ തന്നെ ആദിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി..എന്നെ വിട്ടിട്ട് വണ്ടി എടുത്തു ഒറ്റപോക്ക് ആയിരുന്നു..ഞാൻ തടയാൻ ആയിട്ട് പുറകെ ചെന്നെങ്കിലും വണ്ടിക് ബ്രേക്ക്‌ ഇല്ലാത്ത പോലെ ആണ് പോയത്..അത്രയ്ക്കു സ്പീഡ് ആയിരുന്നു... __________ [ആദി] അവള് ആനന്ദിന്റെ പേര് പറഞ്ഞപ്പോ തന്നെ കാര്യം എന്തായിരിക്കുമെന്ന് എനിക്ക് ഊഹിക്കാവുന്നതെ ഒള്ളൂ..എന്റെ പെണ്ണ് കരഞ്ഞോണ്ട് നെഞ്ചിൽ വീണപ്പോ എന്തുകൊണ്ടോ മനസ്സിന് ഒരു നീറ്റൽ ആയിരുന്നു... അവള് നേരെ ചൊവ്വേ പറയത്തില്ലാന്ന് അറിയാവുന്നതു കൊണ്ട് തന്നെ ഞാൻ ഒന്ന് വിരട്ടി..അപ്പൊ തന്നെ പെണ്ണ് പറഞ്ഞത് കേട്ടു ദേഷ്യം ഏതിലൂടെ ഒക്കെയാ വന്നേന്ന് എനിക്ക് പോലും അറിയില്ലായിരുന്നു..അതുകൊണ്ട് തന്നെ ഒന്നും ആലോചിക്കതെ ഞാൻ കാറും എടുത്തു അവന്റെ അടുത്തേക്ക് പോയി... എന്റെ ഊഹം തെറ്റിയില്ല,,,അവൻ ഗസ്റ്റ്‌ ഹൌസിൽ ഉണ്ടായിരുന്ന്..എന്റെ വരവ് പ്രതീക്ഷിച്ച പോലെ ആയിരുന്നു അവന്റെ ഇരുപ്പ്...

അവനെ കണ്ടപ്പോ ദേഷ്യം വന്നു അവന്റെ നെഞ്ചിനിട്ടു നോക്കി ഒരു ചവിട്ട് കൊടുത്തു...ഇരുന്ന കസേര ഉൾപ്പെടെ അവൻ നിലത്തേക്ക് തെറിച്ചു വീണു..വീണിട്ടും അവന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു.. " എന്തിനാടാ ചെറ്റേ എന്റെ പെണ്ണിന്റെ പിറകെ ഇങ്ങനെ മണപ്പിച്ചു കൊണ്ട് നടക്കുന്നെ.." " നീയെന്തിനാ ആദി ഇങ്ങനെ ചൂട് ആവുന്നേ..നിനക്കറിയില്ലേ ഞാൻ ആഗ്രഹിച്ചതെന്തും നേടിയിട്ടെ ഒള്ളൂന്ന്..ഞാൻ ആഗ്രഹിച്ചവളെ നീ എന്നിൽ നിന്ന് സ്വന്തമാക്കി..സഹിക്കുവോ എനിക്ക്..അതുകൊണ്ട് അവളെ അങ്ങനെ അങ്ങ് വിടാൻ ഉദ്ദേശിച്ചിട്ടില്ലാ.." അവന്റെ പറച്ചിലിന് മറുപടി കൊടുത്തത് എന്റെ കൈ ആയിരുന്നു..അവനെ കൈ മടുക്കുവോളം തല്ലി..എന്നിട്ടും എന്റെ ദേഷ്യം പോകുന്നില്ല..അവന് ഒരു ലാസ്റ്റ് വാർണിങ് കൊടുത്തു ഞാൻ ഇറങ്ങി പോന്നു... ___________ വീട്ടിൽ വന്നപ്പോ ആദി അവിടെ ഇല്ലായിരുന്നു..എവിടെ പോയി..ഇനി ആ ആനന്ദിനെ കാണാൻ പോയതാനോ..ഒന്നും മനസിലാകുന്നില്ല.. റൂമിൽ ടെൻഷൻ അടിച്ചു ഓരോന്നും ആലോചിച്ചോണ്ട് നിന്നപ്പോ ആണ് അഭി റൂമിലേക്ക് കേറി വന്നത്... "

ചിന്താവിഷ്ട്ട ആയ ശ്രീബാല ആദിയേട്ടനെ ആലോചിച്ചു ഇരിക്കുവാനോ..?? " അവൻ എടുത്തു അടിച്ച പോലെ അങ്ങനെ ചോദിച്ചതും ഞാൻ ആകെ നാണം കെട്ടു പോയി.. " പോടാ...വേറെ ആരെ ഓർത്താലും നിന്റെ ആ കലിപ്പൻ ഏട്ടനെ ഞാൻ ഓർക്കാൻ പോകുന്നില്ല മോനെ അഭി.." " ആഹ് അത് പോട്ടെ,,,എന്റെ ഏട്ടന്റെ കൂടെയുള്ള ലൈഫ് ഒക്കെ എങ്ങനെ പോകുന്നു..അടിച്ചു പൊളിക്കുവാണോ.." " ദേ നീ എന്റെ വായിന്ന് ഒന്നും കേക്കണ്ടട്ടോ..എന്തൊരു സാധനം ആടാ നിന്റെ ആ ചൂടൻ..അതിന്റെ സ്വഭാവം ഒന്ന് മനസിലാക്കാൻ പോലും പറ്റുന്നില്ല..ചെലപ്പോ കലിപ്പോട് കലിപ്പ് .ചെലപ്പോ.." "ചെലപ്പോ..." "ആ...അത്..ചെലപ്പോ ഭയങ്കര സോഫ്റ്റ്‌.." "മ്മ്മ്മ്മ്മ്........." ചെക്കൻ നമ്മളെ നോക്കി ഒന്ന് ആക്കി മൂളി... " അത് മാത്രം ആണോ...ഒരു മുരടൻ സ്വഭാവവും..കാണുമ്പോ ആണേൽ എനിക്ക് ഒരു ചവിട്ട് അങ്ങ് കൊടുക്കാൻ തോന്നും..പിന്നെ പാവല്ലേ ന്ന് വിചാരിച്ചു വേണ്ടാന്ന് വെക്കും..അല്ല പിന്നെ..നിന്റെ ചേട്ടന് എന്റെ തനി കൊണം അറിയില്ല..ഒരു ചവിട്ട് അങ്ങ് കൊടുത്താൽ ഒണ്ടല്ലോ നേരെ പറമ്പിലു പോയി കിടക്കും...."

ആദ്യം ഒക്കെ കേട്ടു ചിരിച്ചോണ്ട് ഇരുന്ന അവന്റെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു..ചിരിക്കണോ കരയണോന്ന് അറിയാൻ പാടില്ലാത്ത അവസ്ഥയിൽ ആയിരുന്നു അവൻ..പുറകിലേക്ക് നോക്കിട്ട് മിണ്ടല്ലേ ന്ന് ഒക്കെ അവൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചപ്പോ പുറകിൽ എന്താന്ന് അറിയാൻ ഞാൻ തിരിഞ്ഞു നോക്കി.. * ആദി....* മോങ്ങാൻ ഇരുന്ന നായെന്റെ തലയിൽ തേങ്ങ വീണ അവസ്ഥ ആയി എനിക്ക്..ഞാൻ പറഞ്ഞത് ഒക്കെ കേട്ടു കാണുവോ...അങ്ങനെ ആണേൽ എന്റെ കാര്യം ഏതാണ്ട് തീരുമാനം ആയി..വേറെ വഴി കണ്ടുപിടിച്ചെ മതിയാവു.. കളം മാറ്റി ചവിട്ടണം..അല്ലേൽ എന്തേലും ഒക്കെ നടക്കും... " അങ്ങനെ ഒക്കെ പറയുമെന്ന് ആണോ അഭി നീ കരുതിയെ..നെവർ..നിന്റെ ചേട്ടന്റെ അത്രയും നല്ലൊരു ആളെ ഞാൻ കണ്ടിട്ട് കൂടെ ഇല്ല..എന്നോട് എന്ത് സ്നേഹാന്ന് അറിയോ..ആ സ്നേഹം കാണുമ്പോ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ വരെ തോന്നും..." അഭിയെ നോക്കിയപ്പോ അവൻ ഇളിച്ചു കാണിക്കുന്നുണ്ട്..എല്ലാം തന്നെ അനുഭവിക്ക് ന്ന് എന്റെ അടുത്ത് വന്നു പറഞ്ഞിട്ട് ആദിയെ നോക്കി ചിരിച്ചിട്ട് അവൻ താഴ്ത്തേക്ക് പോയി..

ഇവിടെ നിന്നാൽ ശരിയാവില്ല..ഞാനും അഭിയുടെ കൂടെ താഴേക്കു പോകാൻ നിന്നതും ആദി എന്നെ പിടിച്ചു വലിച്ചു അകത്തു ആക്കി ഡോർ കുറ്റിയിട്ട് എന്റെ അടുത്തേക്ക് വന്നു... " എ..എന്താ ഇങ്ങനെ നോക്കുന്നെ.." " നീ എന്തൊക്കെയാടി അവനോട് പറഞ്ഞെ..ഒരു ചവിട്ട് തന്നാൽ ഞാൻ പോയി പറമ്പിൽ കേടക്കുന്നോ.." കാലമാടൻ...എല്ലാം കേട്ടു... " ഏഹ്..ഞാനോ..എപ്പോ..ഞാൻ അറിഞ്ഞു കൂടിയില്ല.." "അയ്യോടാ പാവം..അറിയാഞ്ഞിട്ടല്ലേ..അത് പോട്ടെ.. കൊറച്ചു മുന്നേ എന്തോ വിളിച്ചു കൂവിയായിരുന്നല്ലോ..എന്റെ സ്നേഹം കാണുമ്പോ കെട്ടിപ്പിടിച്ചു ഉമ്മ തരാൻ തോന്നുന്നുന്നോ ഒക്കെ.." "അത്.. അത് പിന്നെ.." "ഏത് പിന്നെ.." " ഒന്നൂല്യ..." "എങ്കിൽ താടി..." "എന്ത്..?? " " കുന്തം...മനുഷ്യനെ കലിപ്പ് കെറ്റാതെ ഒരു കിസ്സ് തന്നിട്ട് പോ പെണ്ണെ..." "കി...കി..കി കിസ്സോ..?? " വിക്കിക്കൊണ്ട് ഞാൻ ചോദിച്ചു.. " അ..അ..അ അതേല്ലോ കിസ്സ് തന്നെ.." ഞാൻ പറഞ്ഞ ടോണിൽ തന്നെ ആദി തിരിച്ചു മറുപടി പറഞ്ഞു....എങ്ങനെയാ ഇവന്റെ കയ്യിന്നു ഒന്ന് രക്ഷപെടുന്നേ..എന്തേലും വളഞ്ഞ വഴി ആലോചിച്ചേ പറ്റു...ഞാൻ പെട്ടന്ന് ഭാവം മാറ്റി...

" തരാ,,,കണ്ണടയ്ക്ക്..നേരെ നോക്കി തരാൻ എനിക്ക് എന്തോ നാണവാ.." " ഞാൻ കണ്ണടച്ചിട്ട് നിനക്ക് ഓടാൻ അല്ലെ.." " അല്ലന്നേ..സത്യായിട്ടും.." ചെക്കൻ കണ്ണടച്ചിട്ട് എന്റെ അടുത്തേക്ക് നീങ്ങി വന്നതും * അയ്യോ,,,അതിഥി ചേച്ചിന്ന് * പറഞ്ഞതും ആദി ഞെട്ടി കണ്ണ് തുറന്നിട്ട് വിട്ടു.. കിട്ടിയ തക്കത്തിൽ ഞാൻ താഴേക്കു ഓടി..ഓടുന്ന വഴിയേ ആദിയെ നോക്കി കൊഞ്ഞനം കുത്താനും മറന്നില്ല.. * നിന്നെ ഞാൻ എടുത്തോളാടി...* ന്ന് ആദി പുറകിൽ നിന്ന് വിളിച്ചു പറയുന്നത് എനിക്ക് കേക്കായിരുന്നു.. ഞാൻ അടുക്കളയിൽ ചെന്നിട്ടു അഥിതി ചേച്ചിയോടും അമ്മയോടും ഓരോന്നും സംസാരിച്ചു ഫുഡ്‌ ഉണ്ടാക്കാൻ ഒക്കെ കൂടി... " ആഹ്..മോളേ,,,നീ ചെന്ന് നിങ്ങടെ മുറിയിലെ അലമാരയുടെ മുകളിൽ നിന്ന് ആ ട്രെ ഒന്ന് എടുത്തോണ്ട് വരുവോ..മേടിച്ചിട്ട് അങ്ങോട്ട്‌ കൊണ്ടോയ വെച്ചേ.." അമ്മ പറഞ്ഞത് കൊണ്ട് ഞാൻ പതുങ്ങി പതുങ്ങി ഞങ്ങടെ റൂമിലേക്ക് ചെന്നു..തുറന്നു നോക്കിയപ്പോ ആളില്ല..ബാത്‌റൂമിൽ നിന്ന് ഷവറിന്റെ ഒച്ച കേൾക്കാം..കുളിക്കുവായിരിക്കും.. ഞാൻ ഒരു കസേര എടുത്തോണ്ട് വന്ന് ട്രെ എടുക്കാൻ നോക്കി..എവിടെ..

അതൊന്ന് എത്തുന്ന് കൂടെ ഇല്ല..എന്ത് ചെയ്യുന്നു വിചാരിച്ചു ഞാൻ നിക്കുമ്പോ ആണ് ആദി തലയും തോർത്തിക്കൊണ്ട് വന്നത്.. " അതേയ്,,ഇതിന്റെ മുകളിൽ ഇരിക്കുന്ന ട്രെ ഒന്ന് എടുത്തു തരോ.." " നിനക്ക് എടുത്താൽ എന്താ..കയ്യിലെ വള ഊരി പോകുവോ.." " എനിക്ക് എടുക്കാൻ മാത്രം പൊക്കം ഇല്ല.." " ബെസ്റ്റ്..." ന്ന് പറഞ്ഞു ആദി കസേരയുടെ മുകളിൽ കേറി അങ്ങ് അറ്റത്തിരുന്ന ട്രെ നീക്കിക്കൊണ്ട് വന്നു. അതിന്റെ മുകളിൽ വേറെ എന്തൊക്കെയോ കൂടെ ഉണ്ടായിരുന്നു... ഞാൻ മുകളിലോട്ടും നോക്കിക്കോണ്ട് ഇരുന്നപ്പോ നീക്കിക്കൊണ്ട് വന്ന അതിൽ നിന്ന് എന്റെ കണ്ണിലേക്ക് പൊടി ചാടി...ഞാൻ * ആഹ് * ന്ന് പറഞ്ഞു കണ്ണ് പൊത്തിപിടിചോണ്ട് കെടന്നു തുള്ളാൻ തുടങ്ങി.. ആദി അപ്പോഴേക്കും ഓടി വന്നു.കയ്യ് മാറ്റിക്കെ ന്നൊക്കെ പറയുന്നുണ്ട്..ഞാൻ കയ്യ് പതിയെ മാറ്റിയപ്പോ ആദി കണ്ണിൽ ഊതി തന്നു..ഇപ്പൊ ഒരു ആശ്വാസം ഒക്കെ ഉണ്ട്...

" അയ്യേ,,നിനക്ക് ഒന്ന് വാതില് ഒക്കെ അടച്ചുടെ ആദി...." ന്ന് പറയുന്ന കേട്ടു ഞങ്ങള് രണ്ടാളും അകന്ന് നിന്നു..നോക്കിയപ്പോ അമ്മ ആണ്..ചെ,,,,അമ്മ എന്ത് വിചാരിച്ചു കാണും..പുറമെ നിന്ന് വരുന്ന ആര് കണ്ടാലും ഞങ്ങള് കിസ്സ് ചെയ്യുവാന്നെ വിചാരിക്കു..ശ്ശെ ആകെ നാണക്കേട് ആയി..ഇനി എങ്ങനെ അമ്മേടെ മുഖത്ത് നോക്കും... എനിക്കാകെ ചടപ്പ് തോന്നി..ആദിക്കും അതെ ഫീലിംഗ്സ് തന്നെ ആണെന്ന് ആ മുഖം കണ്ടപ്പോ മനസിലായി... അമ്മ ഞങ്ങളെ നോക്കി ചിരിച്ചോണ്ട് ട്രെ എടുത്തോണ്ട് പോയി..ആദി വേഗം ചെന്ന് ഡ്രസ്സ്‌ മാറി എങ്ങോട്ടോ പോകാൻ വേണ്ടി മുടി ചീകുവാണ്.. " എങ്ങോട്ട് പോകുവാ...?? " പ്രതികരണം ഒന്നും ഇല്ലായിരുന്നു..ഞാൻ വീണ്ടും ചോദിച്ചു.. " എങ്ങോട്ടാ പോകുന്നെന്ന്.." "എന്റെ അമ്മായിയമ്മേനെ കണ്ടു നാല് നല്ല വർത്താനം പറയാൻ..എന്ത്യേ.." ന്ന് ചോദിച്ചോണ്ട് ഇറങ്ങി പോയി.. ഈ പോക്ക് തങ്ങളുടെ ജീവിതം മാറ്റി മറിക്കുമെന്ന് അറിയാതെ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story