പ്രണയസഖീ: ഭാഗം 23

pranayasagi

രചന: Twinkle AS

 "എന്റെ അമ്മായിയമ്മേനെ കണ്ടു നാല് നല്ല വർത്താനം പറയാൻ..എന്ത്യേ.." ന്ന് ചോദിച്ചോണ്ട് ഇറങ്ങി പോയി.. ഈ പോക്ക് തങ്ങളുടെ ജീവിതം മാറ്റി മറിക്കുമെന്ന് അറിയാതെ... ___________ [ ആദി ] അവളോട്‌ പറഞ്ഞത് സത്യം തന്നെ ആട്ടോ..എന്റെ അമ്മായിയമ്മേനെ കാണാൻ തന്നെ ആണ് പോകുന്നെ..പക്ഷേ നാല് വർത്താനം പറയാൻ ഒന്നുവല്ല,,എന്റെ പെണ്ണിനെ എന്നെ ഒന്ന് ശരിക്ക് സ്നേഹിക്കാൻ അനുവദിച്ചുടെ ന്ന് ചോദിക്കാൻ.. മതി,,,കൊറേ ആയി അവള്ടെ പിണക്കം തുടങ്ങിട്ട്..ഇതിന് ഇന്നൊരു അവസാനം കാണണം ന്ന് വിചാരിച്ചു കൊണ്ട് തന്നെ ആണ് ഞാൻ അങ്ങോട്ട് പോയതും.. __________ [ശ്രീബാല] ആദി എന്തിനാ എന്റെ വീട്ടിലേക്ക് അമ്മയെ കാണാൻ പോകുന്നെ...ഇനി ചുമ്മാ പറഞ്ഞതാനോ..അതോ ശരിക്കും പോകുവോ..ശ്ശെടാ ഒന്നും മനസിലാകുന്നില്ലല്ലോ... ഞാൻ എന്തേലും ചോദിച്ചാൽ അതിന് തർക്കുത്തരവും പറയും...ഇനി പറഞ്ഞത് പോലെ അമ്മേനെ എന്തേലും പറയാൻ പോയതാനോ..അങ്ങനെ ആണേൽ അങ്ങേരെ ഞാൻ കൊല്ലും.. ഇപ്പൊ വന്നു വന്നു ഏത് നേരവും ആദിയെ പറ്റി ആണ് ചിന്ത..ആദി അടുത്തുള്ള ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതു ആണെന്ന് ആരോ പറയും പോലെ..വഴക്കിനു ശേഷമുള്ള അവന്റെ സ്നേഹം കാണുമ്പോ എന്റെ ദേഷ്യം ഒക്കെ എങ്ങോട്ടോ പോകും..

ആദിയോട് വഴക്ക് ഉണ്ടാക്കാൻ ശരിക്കും നല്ല രസാണ്...ഓരോന്നും ആലോചിച്ചു ചിരിച്ചോണ്ട് ഇരുന്നപ്പോ ആണ് എന്നെ ആരോ പിടിച്ചു കുലുക്കിയത്... നോക്കിയപ്പോ അതിഥി ചേച്ചി.. " എന്താ ശ്രീ,,,ഭയങ്കര സ്വപ്നം കാണൽ ആണെന്ന് തോന്നുന്നല്ലോ.." " ഏയ്,,,ഒന്നുല്ല ചേച്ചി,,,ഞാൻ ചുമ്മാ.." " ആഹ്,,അതൊക്കെ പോട്ടെ..നിന്റെ അമ്മയുടെ പിണക്കം ഒക്കെ മാറിയോ.." " ഇല്ല ചേച്ചി,,,എനിക്ക് ഒന്നും അറിയില്ല..ആദിയേട്ടൻ അമ്മയെ കാണാൻ പോയിട്ടുണ്ട്.." " ആദിയോ..?? അവൻ നിന്നോട് അങ്ങനെ പറഞ്ഞോ..?? " " അങ്ങനെ പറഞ്ഞിട്ട് ആണ് പോയത്.." " നിനക്ക് അവനോട് ഇപ്പൊ ദേഷ്യം ഒണ്ടോ മോളേ,,അവൻ അന്ന് കല്യാണത്തിന് ചെയ്തതൊക്കെ ഓർത്ത്.." ഞാൻ എന്താ ചേച്ചിക്ക് മറുപടി കൊടുക്കുന്നെ..എനിക്ക് ഇപ്പൊ ആദിയോട് ദേഷ്യം ഉണ്ടോ..?? ഇല്ല..ഇപ്പൊ,,,ഇപ്പൊ ആദിയോട് ദേഷ്യപെടാൻ പോയിട്ട് മിണ്ടാതിരിക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ്.. " നീയെന്താ ശ്രീ ആലോചിക്കുന്നേ..നിനക്ക് അവനോടു ഇപ്പൊ ദേഷ്യം ഉണ്ടോ..?? " " എനിക്ക്,,,എനിക്ക് ഇപ്പൊ ഒരു ദേഷ്യവും ഇല്ല ചേച്ചി..അതൊക്കെ വിട്..അരുണേട്ടൻ എന്നാ വരുന്നേ..."

" ഏട്ടൻ ഈ മാസം അവസാനം വരും..അപ്പൊത്തന്നെ എനിക്ക് അഞ്ചാറു മാസം ആവൂല്ലൊ.." " മ്മ്....." ___________ [ജിത്തു] നിങ്ങള് എന്നെ അങ്ങ് മറന്നോ,,,കൊറേ നാളായല്ലോ എല്ലാരേം കണ്ടിട്ട്...ഇത്രേം നേരം അവര് പറയുന്ന കേട്ടോണ്ട് ഇരുന്നില്ലേ..ഇനി ഞാൻ പറയുന്നത് കൊറച്ചു കേക്ക് ട്ടോ... ജോലി ഒക്കെ കിട്ടി ഞാൻ ഒന്ന് സെറ്റിൽട് ആയപ്പോഴേക്കും വീട്ടിൽ കല്യാണം ആലോചിക്കാൻ തുടങ്ങിയിരുന്നു...അതിന്റെ ഭാഗം ആയിട്ട് ഇന്നലെ ഒരു പെണ്ണിനെ കണ്ടിട്ട് വന്നിരിക്കുന്നതാണ്.. പെണ്ണിനെ കണ്ടപ്പോ സത്യം പറഞ്ഞാൽ എന്റെ മനസ്സിന് ഇണങ്ങിയതു ആണെന്ന് തോന്നുന്നില്ല..പെണ്ണിനെ കാണാൻ ഒക്കെ സുന്ദരി ആണ്..എന്നാലും എനിക്കെന്തോ അങ്ങ് ഇഷ്ടായില്ല..അതിന്റെ പേരിൽ തന്നെ അമ്മേടെ വായിന്ന് നല്ലത് കെട്ടു..പ്രേമിച്ചു ആണേലും എവിടുന്നേലും എനിക്കൊരു മോളേ കൊണ്ട് തരാൻ ആണ് അമ്മ പറയുന്നേ.. പുറത്ത് ഒക്കെ കറങ്ങി ബീച്ചിൽ കൂടെ നടക്കുമ്പോ ആയിരുന്നു എനിക്ക് പരിചയമാർന്ന ഒരു മുഖം ഞാൻ കണ്ടത്.. * അനു...* അന്നൊരിക്കൽ കണ്ടതിൽ പിന്നെ അവളെ കണ്ടിട്ടേ ഇല്ല..ഞാൻ അവള്ടെ അടുത്തേക്ക് ചെന്നു.. " ഹായ് അനു,,,," " ആഹ്..ആരിത് ജിത്തുവേട്ടനോ..?? എന്താ ഇവിടെ..?? " " എന്താ മാഷേ എനിക്കിങ്ങോട്ട്‌ ഒന്നും വന്നൂടെ.."

" ചോദിച്ചത് അങ്ങ് പിൻവലിച്ചു...പോരെ..." " അന്ന് കണ്ടേ പിന്നെ ഇപ്പോഴാ തന്നെ കാണുന്നെ..പിന്നെ എന്തൊക്കെ ഉണ്ടെടോ വിശേഷം...തന്റെ പുള്ളി ഒക്കെ എന്ത് പറയുന്നു..." ഞാൻ അങ്ങനെ ചോദിച്ചപ്പോ അവള്ടെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദം ഒന്നും ഇല്ലായിരുന്നു.. " ഓ,,,അതൊക്കെ ഞാൻ വിട്ടു ജിത്തുവേട്ടാ.." " അതെന്താടോ..?? " " അങ്ങേര് എനിക്ക് ചേരുല്ല..ഇപ്പൊ അങ്ങേര് എന്റെ ബ്രോ ആണ്.." എന്തോ ഒളിപ്പിച്ചു വെക്കുന്ന പോലെ അവള്ടെ സംസാരം എനിക്ക് ഫീൽ ചെയ്തെങ്കിലും ഞാൻ അത് കാര്യമാക്കിയില്ല.. " തനിക്കു സങ്കടം ഒന്നുല്ലേ.." " ഏയ്‌ എന്തിന്...?? ഒരാളെ കിട്ടിയില്ലന്ന് വെച്ച് ഞരമ്പ് മുറിക്കുന്ന കൂട്ടത്തിൽ പെട്ട ആളല്ല ജിത്തുവേട്ടാ ഞാൻ..പ്രത്യേകിച്ച് സത്യം മനസിലായ സ്ഥിതിക്ക്..." "സത്യവോ..?? എന്ത് സത്യം..?? " " ആ...അത്..അത് പിന്നെ എനിക്ക് അങ്ങേര് ചേരില്ലന്ന് മനസിലായത് കൊണ്ട്..അതാ ഉദേശിച്ചേ..എന്നാ പിന്നെ കാണാം ജിത്തുവേട്ടാ..ഞാൻ എന്നാ പോട്ടെ... " ആഹ്..ശരിയെടോ.." " ജിത്തുവേട്ടാ..നിങ്ങടെ നമ്പർ ഒന്ന് തന്നെ..വല്ല ആവിശ്യവും ഉണ്ടേൽ വിളിക്കാം.."

ഒരു കള്ളചിരിയോടെ പെണ്ണ് അതും പറഞ്ഞു തിരിച്ചു വന്നു..എന്നിട്ട് എന്നോട് നമ്പർ മേടിച്ചു ബൈ പറഞ്ഞു ഒറ്റ പോക്ക്...കൊറച്ചു നേരം അവള് പോകുന്നത് അങ്ങനെ നോക്കി നിന്നു.. പിന്നെ കൊറേ നേരം കടൽത്തിരത്ത് ഇരുന്നു..അവിടെ ഇരുന്നാൽ സമയം പോകുന്നത് അറിയുല..വാച്ചിൽ നോക്കിയപ്പോ 4:30 കഴിഞ്ഞു.. ഞാൻ വേഗം എഴുന്നേറ്റ് തിരിച്ചു നടക്കാൻ ആഞ്ഞതും unknown നമ്പറിൽ നിന്ന് ഒരു കാൾ വന്നു..ആരാ ഇത്..?? സംശയത്തോടെ ഞാൻ ഫോൺ എടുത്തു.. "ഹലോ,,,ആരാ..?? " " ജിത്തുവേട്ടാ ഇത് ഞാനാ അനു.." " എന്താ അനു..?? " " വളച്ചു കേട്ടില്ലാതെ കാര്യം പറയാ..എനിക്ക് നിങ്ങളെ ഇഷ്ടാ..എന്നുവെച്ചു ഞാൻ ഒരു കോഴി ആണെന്നെന്നും വിചാരിക്കണ്ട..നിങ്ങളെ കണ്ട നാള് മുതൽ എനിക്കെന്തോ സ്പാർക് ഒക്കെ തോന്നിട്ടുണ്ട്..ഞാൻ സ്നേഹിച്ചുന്ന് പറഞ്ഞ ആള് ഇപ്പൊ എന്റെ ബ്രോ ആയോണ്ടും നിങ്ങളെ എനിക്ക് ഇഷ്ടായോണ്ടും മര്യാദക്ക് ചോദിക്കുവാ നിങ്ങൾക്ക് എന്നെ കെട്ടി നിങ്ങടെ പിള്ളേർടെ അമ്മ ആക്കാൻ പറ്റുവോ മനുഷ്യ..." " ഏ...ഏഹ്..എന്താ പറഞ്ഞെ..." "കുന്തം...എന്നെ ഉന്നുടെ മണവി ആക്കിങ്കളാ...?? "

പെണ്ണ് അങ്ങനെ ചോദിച്ചപ്പോ തന്നെ എനിക്ക് ചിരി വന്നു..ഞാനും എന്നോ അവളെ സ്നേഹിച്ചിട്ടുണ്ടായിരുന്നു.. " ഡബിൾ ഓക്കേ..." പെണ്ണ് ചിരിച്ചോണ്ട് ഫോൺ കട്ട് ചെയ്തു..അവള്ടെ നമ്പർ 'പോണ്ടാട്ടി' ന്ന് പറഞ്ഞു സേവ് ചെയ്തു..ഹല്ല പിന്നെ..😂 അങ്ങനെ ഹാപ്പി ആയിട്ട് ഇപ്പൊ നടന്ന കാര്യങ്ങൾ ഒക്കെ ഒന്ന് റീവൈണ്ട് ചെയ്തു നോക്കിയപ്പോ അറിയാതെ തന്നെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. പെട്ടന്ന് ഫോൺ ബെൽ അടിച്ചു,,,നോക്കിയപ്പോ അമ്മ ആണ്..ഞാൻ ഫോൺ എടുത്തു..അമ്മ പറഞ്ഞ കാര്യങ്ങൾ കേട്ട് ഒരുനിമിഷം പറഞ്ഞത് സത്യം ആയിരിക്കല്ലേന്ന് മനസുരുകി പ്രാർത്ഥിച്ചു ഞാൻ ബൈക്ക് വീട്ടിലേക്ക് പറപ്പിച്ചു വിട്ടു... ___________ വൈകുന്നേരം ചേച്ചിയോടും അമ്മയോടും ഓരോന്നും പറഞ്ഞു ഇരുന്നപ്പോ ആണ് ഫോൺ ബെൽ അടിച്ചത്.. നോക്കിയപ്പോ അറിയാത്ത നമ്പറിൽ നിന്നായിരുന്നു...ഫോൺ എടുത്തു..അവിടുന്ന് പറഞ്ഞത് കേട്ട് എന്റെ കയ്യിൽ നിന്നും ഫോൺ താഴെ പോയി..ഒരുനിമിഷം എല്ലാം അസ്തമിക്കുന്ന ഫീലിംഗ്സ്... " ആദി.....".....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story