പ്രണയസഖീ: ഭാഗം 24

pranayasagi

രചന: Twinkle AS

വൈകുന്നേരം ചേച്ചിയോടും അമ്മയോടും ഓരോന്നും പറഞ്ഞു ഇരുന്നപ്പോ ആണ് ഫോൺ ബെൽ അടിച്ചത്.. നോക്കിയപ്പോ അറിയാത്ത നമ്പറിൽ നിന്നായിരുന്നു...ഫോൺ എടുത്തു..അവിടുന്ന് പറഞ്ഞത് കേട്ട് എന്റെ കയ്യിൽ നിന്നും ഫോൺ താഴെ പോയി..ഒരുനിമിഷം എല്ലാം അസ്തമിക്കുന്ന ഫീലിംഗ്സ്... " ആദി....." " എന്താ മോളേ,,,ആരാ വിളിച്ചത്..?? " -അമ്മയാണ് " എ...എന്റെ അമ്മ..." പറഞ്ഞു തീരുന്നതിനു മുൻപ് ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു തുടങ്ങിയിരുന്നു.. അഥിതി ചേച്ചി താഴെ വീണ ഫോൺ എടുത്ത് ചെവിയിൽ വെച്ചു..അവിടുന്ന് പറഞ്ഞ കാര്യം കേട്ടിട്ട് എന്നെ എങ്ങനെ ആശ്വാസിപ്പിക്കണമെന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു ചേച്ചിയും... " അമ്മേ,,,നമുക്ക് ശ്രീടെ വീട്ടിൽ വരെ ഒന്ന് പോകണം..." " എന്താ കാര്യം..നീയെങ്കിലും ഒന്ന് പറയ് അഥിതി.." "എല്ലാം പറയാം അമ്മ വാ.." അമ്മയും ചേച്ചിയും എന്നെയും കൊണ്ട് എന്റെ വീട്ടിലേക്ക് പുറപ്പെട്ടു..അവിടെ ചെന്നപ്പോ പുറത്ത് മുഴുവൻ ഒരു കൂട്ടം ആളുകളാൽ നിറഞ്ഞിരുന്നു..വരുന്ന വഴിയിൽ ചേച്ചി അമ്മയോട് കാര്യം പറഞ്ഞിരുന്നു... ഞാൻ വീട്ടിലേക്ക് ഓടി ചെന്നപ്പോ ചേതനയറ്റ് വെള്ളയിൽ പൊതിഞ്ഞു കിടക്കുന്ന അമ്മയെ ആണ് കണ്ടത്..

എന്നെ കണ്ടതും അമ്മയുടെ അടുത്ത് തളർന്നിരുന്നു കരഞ്ഞ ശ്രീകുട്ടൻ ഓടി വന്നു കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.. ആരൊക്കെയോ അവനെ പിടിച്ചു മാറ്റി..ഒന്ന് ഉറക്കെ കരയാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ..നിലത്ത് നിർവികാരയായി തളർന്നു ഇരിക്കുക മാത്രമായിരുന്നു ഞാൻ... " സൈലന്റ് അറ്റാക്ക് ആയിരുന്നു..എങ്ങനെ ഇരുന്ന ആളാ..രണ്ടു മക്കളെയും തനിച്ചാക്കി പോയില്ലേ..വിധി,,അല്ലാതെ എന്ത് പറയാൻ..." ഓരോരുത്തരും അവരുടേതായ ചർച്ചകളിൽ ആയിരുന്നു... പക്ഷേ എന്റെ മനസ്സിൽ വന്നത് ആദിയുടെ വാക്കുകൾ ആയിരുന്നു..അമ്മയോട് ആദി എന്തേലും മോശമായി പറഞ്ഞതു കൊണ്ട് ആയിരിക്കുവോ..??? " ഇവിടുത്തെ കുട്ടിടെ ഭർത്താവ് രാവിലെ വന്നു പോകുന്നത് കണ്ടു..അത് കഴിഞ്ഞാ സംഭവം.." അത് മാത്രം ഇടിത്തി വീണ പോലെ ആണ് ഞാൻ കേട്ടിരുന്നതു.. നിന്നോട് ഈ കാര്യത്തിൽ എനിക്ക് ക്ഷമിക്കാൻ പറ്റില്ല ആദി..നിന്നെയാണ് കൊറച്ചു നിമിഷത്തെക്കെങ്കിലും സ്നേഹിച്ചത് എന്ന് ഓർക്കുമ്പോ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു... __________

[ആദി] ഇപ്പൊ കൊറച്ചു ആശ്വാസം തോന്നുന്നുണ്ട്..രാവിലെ തന്നെ അമ്മായിയമ്മയെ കണ്ടു കാര്യങ്ങൾ ഒക്കെ സെറ്റ് ആക്കി... വീട്ടിൽ ചെല്ലുമ്പോ ഒന്നെങ്കിൽ പെണ്ണ് കരഞ്ഞോണ്ട് വന്നു കെട്ടിപ്പിടിക്കും അല്ലേൽ ഒരു സോറി ഒക്കെ പറയും..അമ്മായിയമ്മയോട് അവളെ ഒന്ന് നേരിട്ട് വിളിച്ചു പറയാൻ ഏർപ്പാട് ആക്കിയിട്ട് ആണ് ഞാൻ പോന്നത്...അമ്മായിയമ്മടെ തെറ്റിദ്ധരണയും മാറ്റി,ആനന്ദിനേക്കുറിച്ചുള്ള സത്യങ്ങളും പറഞ്ഞു... ഇന്ന് ചെന്ന് വേണം ഒന്ന് സമാധാനത്തോടെ ഉറങ്ങാൻ..ഓ സോറി,,പിണക്കം ഒക്കെ മാറിയാൽ ഇന്ന് തന്നെ ആയിരിക്കും ഞങ്ങടെ ഫസ്റ്റ് നൈറ്റ്‌..😆🙈 ഞാൻ വീട്ടിൽ ചെന്നപ്പോ വീട് പൂട്ടി കിടക്കുന്നു..ഇവരൊക്കെ ഇതെവിടെ പോയി..ഇനി വല്ല അമ്പലത്തിലും പോയോ...ഞാൻ അമ്മേനെ വിളിച്ചു..കൊറേ നേരം ട്രൈ ചെയ്‌തെങ്കിലും കിട്ടിയില്ല.. അപ്പോഴേക്കും ഫോണിലേക്ക് അച്ഛന്റെ കാൾ വന്നു.. " ആഹ്..ഹലോ ഡാഡി.." " ആദി നീ എത്രയും പെട്ടന്ന് ശ്രീമോൾടെ വീട്ടിലേക്ക് വാ..." "എന്തിനാ ഡാഡി..?? " " ആദി ഞാൻ പറയുന്നത് കേൾക്കു..വന്നിട്ട് എല്ലാം പറയാ.."

" ഹാ..ഓക്കേ,,ഞാൻ ദാ വന്നു.." ഫോൺ കട്ട്‌ ചെയ്തിട്ട് ഞാൻ അവള്ടെ വീട്ടിലേക്ക് തിരിച്ചു..എന്തിനായിരിക്കും അങ്ങോട്ട് ചെല്ലാൻ പറഞെ..അച്ഛന്റെ സംസാരം കേട്ടിട്ട് എന്തോ സീരിയസ് മാറ്റർ ആണെന്ന് തോന്നുന്നു..സംതിങ് റോങ്... അവള്ടെ വീട്ടിലേക്ക് ചെല്ലാൻ ഒള്ള റോഡിൽ തന്നെ കൊറച്ചു വണ്ടികൾ ഒക്കെ കിടക്കുന്നത് കണ്ടു...വണ്ടി സൈഡിലേക്ക് പാർക്ക്‌ ചെയ്തു ഞാൻ ബാലേടെ വീട്ടിലേക്ക് നടന്നു..വീട് അടുക്കുംതോറും എന്തോ ഒരു വീർപ്പു മുട്ടൽ..എന്തോ അരുതാത്തതു സംഭവിക്കാൻ പോകുന്നത് പോലെ മനസ്സ് പറയുന്നു.. വീട്ടിലേക്ക് ചെന്നപ്പോ അവിടെ മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു..നോക്കിയപ്പോ അച്ഛനും അഭിയും എന്നെ കണ്ടിട്ട് അടുത്തേക്ക് വന്നു... " ആദിയേട്ടാ,,,ശ്രീചേച്ചിടെ അമ്മ മരിച്ചു.." " whatttttt...?????? " "അതെ ആദി,,,അഭി പറഞ്ഞത് സത്യവാ.." " ബട്ട്‌ ഡാഡി ഞാൻ രാവിലെ വന്നപ്പോ.." " ബാക്കിയൊക്കെ നമുക്ക് പിന്നെ സംസാരിക്കാം ആദി.." എന്നെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ ഡാഡി പറഞ്ഞിട്ട് അകത്തേക്ക് പോയി..പിറകെ ഞാനും.. അകത്തേക്ക് കേറിയപ്പോ കണ്ടത് അമ്മയുടെ തോളിൽ ചാഞ്ഞു ഇരിക്കുന്ന ബാലേനെ ആണ്...ആകെ തളർന്ന പോലെ...എന്നെ കണ്ടപ്പോ അവൾ തലയുയർത്തി നോക്കി..ആ കണ്ണുകളിൽ കണ്ടത് ദേഷ്യവും വെറുപ്പും ആയിരുന്നു..

എന്തുകൊണ്ടോ ആ നോട്ടം എന്റെ നെഞ്ചിൽ വന്നാണ് തറച്ചതു.. അവളുടെ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..അതിനനുസരിച്ചു ആ കണ്ണുകൾ നിറഞ്ഞോഴുകുന്നുണ്ടായിരുന്നു... അത് കണ്ടു നിക്കാൻ പറ്റാത്തതു കൊണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങി..കൊറച്ചു നേരത്തിന് ശേഷം ശവസംസ്കാരത്തിനായിട്ട് പൂജാരി വന്നു...എന്തൊക്കെയോ ചടങ്ങുകൾക്ക് ശേഷം ദഹിപ്പിക്കാൻ ആയിട്ട് കൊണ്ടോയി..ശ്രീകുട്ടൻ ആയിരുന്നു ചിത കത്തിച്ചതു... ഏറെ വൈകി ആൾക്കാർ ഒക്കെ പോയി തുടങ്ങി..എല്ലാവരുടെയും മുഖത്ത് അവരോടു സഹതാപം മാത്രം..ഒന്നും കഴിക്കാണ്ട് ഇരുന്നിട്ട് ശ്രീക്കുട്ടൻ ആകെ വയ്യാണ്ടായിരുന്നു..അവന് പുറത്ത് നിന്ന് ഭക്ഷണം വരുത്തിച്ചു കഴിപ്പിച്ചിട്ട് അമ്മയോട് കൊണ്ടോയി കിടത്താൻ പറഞ്ഞു...അപ്പോഴേക്കും ശ്രീകുട്ടൻ എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.. " ആദിയേട്ടാ,,,എ..എനിക്ക് ചേട്ടായിയോട് ഒരു കാര്യം പറയാനുണ്ട്.." " അതിനെന്താ മോൻ പറഞ്ഞോ..പക്ഷേ ഇപ്പൊ ചെന്ന് കിടക്കു...

നീ ഒരുപാട് ക്ഷീണിച്ചു..നിനക്ക് എന്ത് പറയാൻ ഉണ്ടേലും പറയാലോ ഞാൻ ഇവിടെ തന്നെ ഇല്ലേ.." അവനെ നിർബന്ധിച്ചു അമ്മയുടെ കൂടെ മുറിയിലേക്ക് വിട്ടു..പുറകെ ചേച്ചിയും പോയി.. " ആദിയേട്ടാ,,ശ്രീചേച്ചി.." - അഭി " ഞാൻ അവളെ വിളിച്ചോളാം..നീ പൊയ്ക്കോ.." അഭിയോടും പറഞ്ഞു ഞാൻ ബാലേടെ മുറിയിലേക്ക് പോയി..പെണ്ണ് ജനലിലൂടെ പുറത്തേക്ക് നോക്കി നിക്കുവാണ്..നോക്കിയപ്പോ കത്തിതീർന്നു എരിയുന്ന ചിതയിലേക്ക് നോക്കി കണ്ണുനീരോടെ നിൽക്കുവാണ്.. ഞാൻ പുറകിൽ നിന്ന് ചെന്ന് അവള്ടെ തോളിൽ കൈ വെച്ചു.. പെട്ടന്ന് ഞെട്ടി തിരിഞ്ഞ അവള് എന്റെ കൈ തട്ടി മാറ്റി... " തൊട്ട് പോകരുത് എന്നെ.. മതിയായില്ലേ നിങ്ങൾക്ക് എന്നെ കൊല്ലാതെ കൊന്നിട്ട്.." " ബാലേ,,,നീ എന്തൊക്കെയാ ഈ പറയുന്നേ..എനിക്ക് ഒന്നും മനസിലാകുന്നില്ല.." "നിങ്ങൾക്ക് ഒന്നും മനസിലാകില്ലല്ലോ..എന്റെ പേര് പോലും വിളിക്കാനുള്ള അവകാശം നിങ്ങള്ക്ക് ഇല്ല..പോ,,,എന്റെ മുന്നിന്ന് പോകാൻ.." " പോകാം,,,അതിന് മുൻപ് ഞാൻ എന്താ ചെയ്‌തെന്ന് പറയ്.." അവള്ടെ കൈ രണ്ടും കൂട്ടിപിടിച്ചു ഞാൻ ചോദിച്ചു..എന്നെ പുറകിലേക്ക് ഉന്തിയിട്ട് അവള് പറഞ്ഞു തുടങ്ങി.. " നിങ്ങള്,,,നിങ്ങള് ഇന്നിവിടെ വന്നില്ലായിരുന്നോ..??പറയ്..പറയാൻ.." " വന്നിരുന്നു.."

" നിങ്ങള് എന്താ എന്നോട് പറഞ്ഞെ എന്റെ അമ്മേനെ കണ്ടു നാലു വർത്താനം പറയാൻ ആണെന്ന് അല്ലെ...അത് തന്നെ നിങ്ങള് ചെയ്തല്ലോ..ഇവിടെ കൂടി നിന്ന ചിലർ പറയുന്നത് ഞാൻ കേട്ടതാ..നിങ്ങള് വന്നു പോയതിൽ പിന്നെയാ അമ്മ മരിച്ചേന്ന്...നിങ്ങള് എന്താ എന്റെ അമ്മയോട് പറഞ്ഞെ..നിങ്ങളല്ലേ എന്റെ അമ്മ മരിക്കാൻ കാരണം..." ന്നു ചോദിച്ച് അവളെന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കുലുക്കി കരഞ്ഞോണ്ട് ചോദിച്ചു... " നീയെന്നെ തെറ്റിദ്ധരിച്ചിരിക്കുവാണ് ബാല..ഞാൻ കാരണം അല്ല..ഞാൻ നിന്റെ അമ്മയോട് സത്യങ്ങൾ തുറന്നു പറയാൻ മാത്രേ ശ്രമിചോള്ളൂ..." " മതി നിർത്ത്...നിങ്ങള്ക്ക് നാണവില്ലേ എന്റെ മുൻപിൽ നിന്ന് യാതൊരു കൂസലും ഇല്ലാണ്ട് കള്ളം പറയാൻ...ഇനി നിങ്ങടെ ഒരു ന്യായികാരണങ്ങളും എനിക്ക് കേൾക്കണ്ട..വെറുക്കുന്നു ഞാൻ നിങ്ങളെ..ഒരുപാട്,,,ഒരുപാട്,,,, നിങ്ങളെ കൊറച്ചു നിമിഷത്തെക്കെങ്കിലും അറിയാതെ ഞാൻ സ്നേഹിച്ചു പോയിരുന്നു..അതിന് എനിക്ക് എന്നോട് തന്നെയാ കൂടുതൽ ദേഷ്യം..ആട്ടിൻ തോല് ഇട്ട ചെന്നായ ആണ് നിങ്ങള്..ഐ ഹേറ്റ് യൂ..ജസ്റ്റ്‌ ലീവ് മീ അലോൺ.." എന്നെ റൂമിന് പുറത്താക്കി ഞാൻ പറയുന്നത് ഒന്നും കേൾക്കാൻ കൂട്ടാക്കാതെ ബാല വാതിൽ അടച്ചു..അപ്പോഴും അകത്ത് ഇരുന്നു അവള് ഏങ്ങലടിച്ചു കരയുന്നത് എനിക്ക് കേൾക്കാമായിരുന്നു...

അവള് പറഞ്ഞ ഓരോ വാക്കുകളും എന്നിൽ എത്രമാത്രം മുറിവ് ഉണ്ടാക്കിയെന്നു എനിക്ക് പോലും അറിയില്ല..നീ ഈ പറഞ്ഞതിന് ഒക്കെ ഒരിക്കൽ ദുഖിക്കും ബാല..നീ പറഞ്ഞത് ഒക്കെ തെറ്റാണന്ന് നീ മനസിലാക്കുന്ന ഒരു ദിവസം വരും.... ആയിരം കടാരകൾ ഒന്നിച്ചു നെഞ്ചിലെക്ക് ആഴ്ന്ന് ഇറങ്ങുമ്പോഴും മനസ്സിൽ അവളും അവൾ പറഞ്ഞ വാക്കുകളും മാത്രമായിരുന്നു... ഞാൻ തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ആൾക്കാരെ കണ്ടു ഒരു നിമിഷം പകച്ചു പോയി... ഡാഡിയും അമ്മയും.. "അമ്മേ,,,ഞാൻ.." പറഞ്ഞു തീരുന്നതിനു മുൻപ് അമ്മയുടെ കൈ എന്റെ കവിളിൽ പതിച്ചു... " നിനക്കെങ്ങനെ തോന്നി ആദി ആ അമ്മയെ വേദനിപ്പിക്കാൻ..ഇവിടെ കൂടിയിരുന്ന ഓരോരുത്തരും നീ വന്നതിന് ശേഷം ആണ് മരിച്ചതെന്ന് പറഞ്ഞെങ്കിലും ഞങ്ങള് അത് കേൾക്കാൻ കൂട്ടാക്കിയില്ല..പക്ഷേ ഇപ്പൊ..ഇപ്പോഴാ ഞങ്ങൾക്ക് എല്ലാം മനസിലായത്... നീ ഞങ്ങളെ നിന്റെ സ്വന്തം അച്ഛനും അമ്മയും ആയി കണ്ടിരുന്നേൽ ആ അമ്മയ്ക്ക് ഈ ഗതി വരില്ലായിരുന്നു..അതെങ്ങനെ വളർത്തമ്മയും വളർത്തച്ഛനും ഒരിക്കലും സ്വന്തമാവില്ലല്ലോ..." " അമ്മേ,,,എന്തൊക്കെയാ ഈ പറയുന്നേ,,,ആദിയെട്ടൻ അങ്ങനെ ചെയ്യുമെന്ന് നിങ്ങളും വിശ്വസിക്കുന്നുണ്ടോ..?? " -

അഭി " വേണ്ട അഭി,,,നീ തടയണ്ട..അവര് പറയട്ടെ..." " ഇപ്പൊ ഇറങ്ങണം ഇവിടെ നിന്ന്..കണ്ടുപോകരുത് നിന്നെ ഇവിടെ..സ്വന്തം മക്കളെക്കാൾ നിന്നെ ഞങ്ങള് സ്നേഹിച്ചത് തെറ്റായി പോയി..ഇറങ്ങി പോടാ..." - അമ്മ " അമ്മേ,,,എന്താ ഈ കാണിക്കുന്നേ..അച്ഛാ,,അമ്മ പറയുന്നത് കേട്ടില്ലേ..എന്തേലും പറയ് അച്ഛാ..നമ്മുടെ ആദി ഒരിക്കലും ഒരു തെറ്റും ചെയ്യില്ല...." - അഥിതി അച്ഛൻ ഒന്നും മിണ്ടിയില്ല.. " നമ്മുടെ ആദിയോ..??? ഇവൻ ഒരിക്കലും നമ്മുടേത് അല്ലായിരുന്നു..ഇവന് ഇമ്പോര്ടന്റ്റ്‌ ഇവന്റെ ലൈഫ് മാത്രം ആയിരുന്നു..ഇവന്റെ മാത്രം.." കൂടുതൽ ഒന്നും കേൾക്കാൻ നിക്കാതെ ഞാൻ ആ വീടിന്റെ പടിയിറങ്ങി..അപ്പോഴേക്കും എന്നെ ആശ്വാസിപ്പിക്കാൻ എന്നോണം മഴയും പെയ്തു തുടങ്ങിയിരുന്നു...അഭിയും അഥിതി ചേച്ചിയും വിളിച്ചെങ്കിലും തിരിഞ്ഞു നോക്കാതെ എവിടേയ്ക്കെന്നില്ലാതെ ഞാൻ കാർ പറപ്പിച്ചു വിട്ടു... എന്റെ പെണ്ണ് പറഞ്ഞതിനേക്കാൾ എന്നെ ആയിരം മടങ്ങു വേദനിപ്പിച്ചതു ഞാൻ സ്വന്തമെന്ന് കരുതിയ എന്റെ അച്ഛനും അമ്മയും പറഞ്ഞതാണ്..ഞാൻ എന്റെ സ്വന്തം കാര്യം മാത്രേ നോക്കിയിട്ടോള്ളൂ പോലും..അവരുടെ വായിൽ നിന്ന് തന്നെ ഞാൻ അവരുടെ മോൻ അല്ലെന്ന് പറഞ്ഞത് കേൾക്കേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചതല്ല...ഈ ലോകത്ത് ഞാൻ ഒറ്റപ്പെട്ട പോലെ തോന്നുന്നു..

ആർക്കും വേണ്ടാത്ത ഒരു ജന്മം..ജനിപ്പിച്ച അച്ഛനും അമ്മയും മരിച്ചു..ഒരു നിമിഷം അവര് കൂടെ ഉണ്ടായിരുന്നെങ്കിൽ ഈ ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരില്ലെന്ന് ഒരു തോന്നൽ... ___________ [ശ്രീബാല] എന്തുകൊണ്ടാ എന്റെ മനസ്സ് ഞാൻ പറഞ്ഞത് തെറ്റായിപോയി ന്ന് ആവർത്തിച്ചു പറയുന്നത്..ആദിയെ വെറുക്കാൻ ശ്രമിക്കും തോറും മനസിലേക്ക് ഒന്നൂടി ആഴ്ന്ന് ഇറങ്ങുവാണ്... ഞാൻ പറഞ്ഞത് ഒക്കെ കേട്ടു നിന്നപ്പോ ആ കണ്ണുകൾ നിറഞ്ഞു വരുന്നത് ഞാൻ കണ്ടു...ആ ചുടു കണ്ണീർ കണ്ടു നിക്കാൻ മനസ്സ് അനുവദിക്കാത്തത് കൊണ്ടാണ് ഞാൻ അവനെ പുറത്തു ആക്കി വാതിൽ അടച്ചത്.. കൊറച്ചു നിമിഷത്തേക്ക് ആണെങ്കിൽ പോലും ഞാൻ അവനെ അത്രമാത്രം സ്നേഹിച്ചു പോയിരുന്നു..ആദി അടുത്തുള്ള ഓരോ നിമിഷവും ഞാൻ എൻജോയ് ചെയ്തിരുന്നു..ഇപ്പോഴും ആദിയെ കാണാൻ മനസ്സ് തുടിക്കുന്നുണ്ട്..പക്ഷേ,,,ആദി,,,,അവൻ കാരണം അല്ലെ എന്റെ അമ്മ....... ഓർക്കും തോറും സങ്കടം തികട്ടി വന്നുകൊണ്ടിരിന്നു... ✿❁✿❁✿❁✿❁✿❁✿❁✿❁✿❁

അമ്മ മരിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞു..അമ്മയും അച്ഛനും അഥിതി ചേച്ചിയുമെല്ലാം എന്നോട് തിരിച്ചു വീട്ടിലേക്ക് വരാൻ പറഞ്ഞു.. ശ്രീകുട്ടനെ തനിച്ചാക്കി എങ്ങോട്ടും ഇല്ലന്ന എന്റെ മറുപടിയിൽ അവനെയും കൂടെ കൂട്ടാമെന്ന് പറഞ്ഞെങ്കിലും എനിക്കെന്തോ അതിനോട് താല്പര്യം ഇല്ലായിരുന്നു.. അവൻ ഒരിക്കലും എവിടെയും അധിക പറ്റ് ആകരുത്..അതുകൊണ്ട് തന്നെ സ്കൂളിലെ ഹോസ്റ്റലിൽ അവനെ ചേർക്കാൻ തീരുമാനിച്ചു..വീട്ടിൽ നിന്നാൽ ഒരുപക്ഷെ അവന് എന്റെ സങ്കടം കൂടെ കാണേണ്ടി വരും..ഹോസ്റ്റലിൽ കൂട്ടുകാരോട് ഒപ്പം ആണെങ്കിൽ അവൻ ഒരു പരിധി വരെ എല്ലാം മറന്ന് തുടങ്ങും... പിറ്റേന്ന് തന്നെ അവനെ ഹോസ്റ്റലിൽ ചേർത്തു..അവൻ ഒരു കാര്യം മാത്രേ എന്നോട് ആവിശ്യപ്പെട്ടുള്ളൂ..ആദിയെട്ടനെ കാണണമെന്നും എന്തോ സംസാരിക്കാൻ ഉണ്ടെന്നും...അതിന് ഞാൻ സമ്മതിച്ചില്ല..വീണ്ടും ആദിയുടെ ഓർമകൾ ഒന്നും വേണ്ടന്ന് മനഃപൂർവം തന്നെ തീരുമാനിച്ചു.... അവനെ ഹോസ്റ്റലിൽ ആക്കി തിരിച്ചു വന്നപ്പോഴാണ് അമ്മയും അച്ഛനും എന്നെ കാത്തു വീട്ടിൽ നിക്കുന്നത് കണ്ടത്... " മോളെ ശ്രീ,,,നീ..നീ ഞങ്ങളുടെ കൂടെ വരണം...നിന്നെ കൊണ്ടുപോകാൻ ആണ് ഞങ്ങള് വന്നത്..." " ഞാൻ ഇനി എന്ത് അവകാശത്തിൽ ആണ് അമ്മേ വരേണ്ടതു..എന്നോട് ക്ഷമിക്ക് അമ്മേ...ഞാൻ..ഞാൻ വരില്ല.." " മോളെ,,അങ്ങനെ പറയരുത്..നിന്നെ ഒറ്റയ്ക്കാക്കി പോകാൻ ഞങ്ങളെ കൊണ്ട് പറ്റില്ല..അതുകൊണ്ട് എന്റെ മോൾ വരണം.."

"എന്റെ കാര്യം ഓർത്തു സങ്കടപ്പെടണ്ട അമ്മേ..ഞാൻ ഒരിക്കലും ഇവിടെ തനിച്ചല്ല..എനിക്ക് കൂട്ടിന് എന്റെ അമ്മയുടെ ആത്മാവ് ഉണ്ട്..അത് മതി.." പിന്നെയും അവര് എന്തൊക്കെയോ പറഞ്ഞെങ്കിലും ഞാൻ പോകാൻ കൂട്ടാക്കിയില്ല... സത്യത്തിൽ എന്റെ ധൈര്യം മറ്റൊന്നു കൂടെ ആയിരുന്നു..ആദി കഴുത്തിൽ കെട്ടിയ താലി...അത് കഴുത്തിൽ കെടക്കുമ്പോ എന്തോ ഒരു ധൈര്യം തോന്നുന്നുണ്ട്..ആദി കൂടെ ഒള്ള ഫീലിംഗ്സ്... ഓരോന്നും ആലോചിച്ചു ഇരിക്കുമ്പോ ആണ് ഫോൺ ബെൽ അടിച്ചത്..നോക്കിയപ്പോ അഭി ആണ്.. " ഹലോ..അഭി.." " ചേച്ചി,,,ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ..." " എന്താടാ..?? " " ഞാൻ പോകുവാ ചേച്ചി.." " എങ്ങോട്ട്..??? " " ഞാൻ,,,ഞാൻ കോളേജിലെ ഹോസ്റ്റലിലേക്ക് മാറുവാണ്..എന്റെ ആദിയെട്ടൻ ഇല്ലാത്ത വീട്ടിൽ താമസിക്കാൻ ഇനി എന്നെക്കൊണ്ട് പറ്റില്ല ചേച്ചി..അത്രയ്ക്കു എന്റെ ആദിയെട്ടനെ എല്ലാരും കൂടെ വേദനിപ്പിച്ചു.." " അപ്പൊ ആദി അവിടെ...??" "ഇല്ല ചേച്ചി..അന്ന് ചേച്ചീടെ അമ്മ മരിച്ചപ്പോ ആണ് ഞാൻ ആദിയെട്ടനെ അവസാനമായി കണ്ടത്..ഫോണിൽ വിളിച്ചിട്ട് ഒന്ന് കിട്ടിയത് പോലും ഇല്ല..ഏട്ടന്റെ ഒരു വിവരവും എനിക്ക് അറിയില്ല ചേച്ചി..." അവൻ പറഞ്ഞു തീർന്നതും അടുക്കളയിൽ നിന്ന് പാത്രം താഴെ വീഴുന്ന ഒച്ച കേട്ടു ഞാൻ അവനോടു എന്നാ പിന്നെ വിളിക്കാന്ന് പറഞ്ഞു അടുക്കളയിലേക്ക് നടന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story