പ്രണയസഖീ: ഭാഗം 25 || അവസാനിച്ചു

pranayasagi

രചന: Twinkle AS

അവൻ പറഞ്ഞു തീർന്നതും അടുക്കളയിൽ നിന്ന് പാത്രം താഴെ വീഴുന്ന ഒച്ച കേട്ടു ഞാൻ അവനോടു എന്നാ പിന്നെ വിളിക്കാന്ന് പറഞ്ഞു അടുക്കളയിലേക്ക് നടന്നു.. അടുക്കളയിൽ ചെന്ന് നോക്കിയപ്പോ അവിടെ ഒന്നും തന്നെ കണ്ടിരുന്നില്ല..വല്ല പൂച്ചയും തട്ടി മറിച്ചു ഇട്ടതായിരിക്കും എന്ന് വിചാരിച്ചു ഞാൻ തിരിഞ്ഞു നടന്നു... വാതിലിൽ കൈ വെച്ച് നിൽക്കുന്ന ആളെ കണ്ടു പേടിച്ചു ഞാൻ ഒരടി പിന്നിലേക്ക് പോയി...അറിയാതെ തന്നെ എന്റെ ചുണ്ടുകൾ അയാളെ കണ്ടപ്പോ മന്ത്രിച്ചു.. * ആനന്ദ് * " ഹാ,,,അപ്പൊ ഓർമ ഉണ്ടല്ലോ മിസിസ് ആധവ് മേനോന്...ഞാൻ വിചാരിച്ചു നമ്മളെ ഒക്കെ മറന്നു കാണുന്ന്..." " താൻ...താനേന്താ ഇവിടെ ?? മര്യാദക്ക് ഇറങ്ങി പോ...പോകാൻ.." "അതെന്ത് പറച്ചിലാ മോളെ ശ്രീബാലേ,,നിന്നെ ഒന്ന് ശരിക് കാണാൻ ഇവിടം വരെ വന്നിട്ട് അത്ര പെട്ടന്ന് തിരിച്ചു പോകാന്നു വെച്ചാൽ അതിത്തിരി മോശം അല്ലെ.." അവന്റെ ഓരോ പറച്ചിലും എന്റെ ഉള്ളിലെ പേടി വർധിപ്പിച്ചു..ഉള്ളിലെ ധൈര്യം മുഴുവൻ ചോർന്നു പോകുന്നപോലെ...ഞാൻ എന്റെ താലിമാലയിൽ ഇറുക്കി പിടിച്ചു...

" അച്ചോടാ,,,നിന്റെ കഴുത്തിൽ കിടക്കുന്ന താലി കെട്ടിയവനെ ഓർത്തു പോയോ നീ...അവനെ വല്ലാണ്ട് അങ്ങ് വേദനിപ്പിച്ചു ല്ലേ..എന്ത് ചെയ്യാൻ,,സത്യം മനസിലാക്കാൻ നിന്നെ കൊണ്ട് പോലും പറ്റിയില്ലല്ലോ..മോശം..." " എന്ത് സത്യം...???" ഞാൻ നെറ്റി ചുളിച്ചു ചോദിച്ചു.. " ഹ ഹ ഹ....ഇപ്പോഴാണോ നീ ഇതൊക്കെ അന്വേഷിക്കുന്നെ..?? എന്നാ കേട്ടോ ഞാൻ എല്ലാം പറഞ്ഞു തരാം...അന്ന് എന്റെ തല്ലിയിട്ട് നിന്നെ അവൻ കെട്ടിയപ്പോ തന്നെ എന്റെ ഉള്ളിൽ അവനോടും നിന്നോടുമുള്ള പക ആളി കത്തിയതാ...നിന്റെ അമ്മയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതും ഈ ഞാൻ തന്നെ ആണ്.. നീയായിരുന്നു എന്റെ ലക്ഷ്യം..ആഗ്രഹിച്ചത് എന്തും നേടിയ ചരിത്രമെ എനിക്ക് ഒള്ളൂ..പക്ഷേ അവൻ...ആദി....എന്നെ എല്ലാത്തിൽ നിന്നും തോൽപ്പിച്ചു...അവസാനം നിന്നെയും എന്നിൽ നിന്ന് തട്ടി എടുത്തു.. എന്റെ പ്ലാൻ എല്ലാം ഒരുവിധം ഓക്കേ ആക്കിക്കോണ്ട് വന്നപ്പോഴാണ് അവൻ വീണ്ടും എനിക്കെതിരെ ഗോൾ അടിച്ചത്...നിന്റെ തള്ളേനെ കണ്ടു എല്ലാ സത്യങ്ങളും അവൻ ബോധിപ്പിച്ചു...

എന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് അവർ അവൻ പറഞ്ഞത് വിശ്വസിച്ചു..നിന്നോട് എല്ലാം അവര് തന്നെ പറയാമെന്നും അവനോട് സമാധാനമായിട്ട് പൊക്കോളാനും പറഞ്ഞു ആ തള്ള..പിന്നെ ഇത്രയും നാൾ ഞാൻ കഷ്ടപ്പെട്ടതിന് എന്ത് പ്രയോജനം ആണുള്ളത്..അവര് തന്നെ അവരുടെ കുഴി തോണ്ടി..അവരെ,,,നിന്റെ തള്ളയെ,,ഞാൻ അങ്ങ് തട്ടി...അതും ആദി പോയി കഴിഞ്ഞപ്പോ അതിന്റെ തൊട്ട് പിന്നാലെ,,,മതില് ചാടി വന്നോണ്ട് ആരും കണ്ടില്ല...അതും അവന്റെ തലേൽ..ഹ ഹ ഹ.... പക്ഷേ അവിടെയും എനിക്ക് ചെറിയൊരു മിസ്റ്റേക്ക് പറ്റി...നിന്റെ ആ അനിയൻ ഞാൻ മതില് ചാടി പോകുന്നത് കണ്ടു..അവൻ ഇത് പറയുവോന്ന് ഞാൻ പേടിച്ചിരുന്നു..പക്ഷേ ദൈവം എന്റെ കുടെയാ...അവിടെയും ഞാൻ രക്ഷപെട്ടു...അവനെ,,,ആദിയെ എല്ലാരും തള്ളി പറഞ്ഞു..അവനെ കേൾക്കാൻ ആരും കൂട്ടാക്കിയില്ല..ഇതായിരുന്നു....ഇതായിരുന്നു എനിക്ക് വേണ്ടത്... പിന്നെ,,,,,നിന്നോട് ഇതൊക്കെ ഇപ്പൊ തുറന്നു പറയാൻ കാരണം...നീ ഇന്ന് എന്റെ സ്വന്തമാകാൻ പോകുവാ..അതോണ്ട് മാത്രം..നിന്നെ ഇവിടുന്നു രക്ഷിക്കാൻ ആരും വരില്ല..ആദി പോലും..കാരണം ഇപ്പൊ അവൻ നിന്നെ വെറുത്തിട്ടുണ്ടാകും...ഹ ഹ ഹ" അവൻ പറഞ്ഞത് ഒക്കെ കേട്ടു ഞാനാകെ തകർന്ന അവസ്ഥയിൽ ആയിരുന്നു നിന്നത്..

എനിക്ക് വേണ്ടി എന്റെ അമ്മയെ അവൻ.......... എന്റെ ആദി,,,ആദിയെ മനസിലാക്കാൻ എന്നെക്കൊണ്ട് സാധിച്ചില്ലല്ലോ..വാക്കുകൾ കൊണ്ട് ഞാൻ ആ ഹൃദയത്തേ ഒരുപാട് മുറിവേൽപ്പിച്ചു...ഞാൻ എത്ര വലിയ തെറ്റാ ചെയ്തെ...ആദി...നിന്റെ സ്നേഹത്തിന് ഞാൻ അർഹ അല്ലാ ആദി...ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചു...നിന്നെ മനസിലാക്കാനോ നിന്റെ ഭാഗത്തു നിന്ന് ചിന്തിക്കാനോ നീ പറയുന്നത് ഒന്ന് കേൾക്കാനോ ഞാൻ തയാറായില്ലാ..എല്ലാം,,എല്ലാം എന്റെ തെറ്റാണ്.... എനിക്ക് ജീവനുള്ള കാലത്തോളം ഞാൻ നിന്റെ മാത്രം പെണ്ണായിരിക്കും ആദി..എന്റെ മനസ്സിൽ എന്നും നീയേ ഉണ്ടായിട്ടൊള്ളു..ഇനി ഒണ്ടാവത്തും ഒള്ളൂ... " ഒരുപാട് നാളത്തെ എന്റെ പരിശ്രമം അങ്ങനെ വിജയിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി..." ന്ന് പറഞ്ഞു ആ വൃത്തികെട്ടവൻ എന്റെ കയ്യിൽ കേറി പിടിച്ചു... അവന്റെ കരണക്കുറ്റി നോക്കി ഒരെണ്ണം കൊടുത്തിട്ട് അവനെ ഞാൻ ഉന്തി... " നിനക്ക് എന്നെ ഒന്ന് തൊടാൻ പോലും സാധിക്കില്ല..കാരണം ഞാൻ ആദിടെ പെണ്ണാണ്...അവനല്ലാതെ മറ്റാർക്കും എന്റെ മനസിലോ ശരീരത്തിലോ തൊടാൻ പോലും അവകാശം ഇല്ല..നിന്നെ പോലെ ഒള്ള ജന്തുക്കൾക്ക് വഴങ്ങിത്തരുന്നതിനേക്കാൾ നല്ലത് സ്വയം മരിക്കുന്നത് തന്നെയാ...തുഫ്ഫ്..."

ഞാൻ പറഞ്ഞത് അവനെ രോഷം കൊള്ളിച്ചു...ചുമന്ന കണ്ണുകൾ കൊണ്ട് അവൻ എന്നെ രൂക്ഷമായി നോക്കി എന്റെ കയ്യിൽ പിടിച്ചു വലിച്ച് കരണക്കുറ്റി നോക്കി ഒരടി തന്നു.. അവന്റെ അടിയിൽ ഞാൻ നിലത്തേക്ക് പതിച്ചിരുന്നു..നെറ്റി ചെന്ന് ഭിത്തിയിൽ ഇടിച്ചു മുറിഞ്ഞു... അവൻ എന്റെ അടുത്തേക് വന്നു മുട്ടുകുത്തി ഇരുന്നു..നെറ്റിയിലെ ചോര കൈ കൊണ്ട് എടുത്തു മണത്തു... " നിന്റെ ചോര പോലും എന്നെ ഹരം കൊള്ളിക്കുവാണ്...എന്തിനാ എന്നെ ഇങ്ങനെ നീ ദേഷ്യം പിടിപ്പിക്കുന്നെ..നിന്നെ ഇവിടെ ആരും രക്ഷിക്കാൻ വരത്തില്ലന്ന് അറിയാമേങ്കിലും നിന്റെ തന്റെടത്തിന് ഒരു കുറവും ഇല്ലല്ലോടി..." " എന്റെ ആദി കെട്ടി തന്ന താലി എന്റെ കഴുത്തിൽ കിടക്കുന്നത്രയും നാൾ നിനക്ക് എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ലടാ...." എന്റെ ഓരോ വാക്കുകളും അവനെ കൂടുതൽ ഭ്രാന്തൻ ആക്കി മാറ്റി... എന്റെ മുടിയിൽ കുത്തി പിടിച്ചു താലിയിൽ പിടിച്ചു വലിച്ചു... "ഇപ്പൊ ഞാൻ നിന്നെ തല്ലിയപ്പോഴും ഈ താലി തന്നെ അല്ലായിരുന്നോടി നിന്റെ കഴുത്തിൽ ഉണ്ടായിരുന്നതു..എന്നിട്ട് വന്നോ അവൻ നിന്നെ രക്ഷിക്കാൻ.." ന്ന് പറഞ്ഞു എന്നെ നോക്കി പുച്ഛിച്ചു അവൻ താലി മാലയിൽ പിടി മുറുക്കി ...എന്റെ ആകെ ഒള്ളോരു ധൈര്യം ഇപ്പൊ ഇതാണ്..ഇത് നഷ്ടപ്പെടുകയെന്നാൽ എന്റെ ജീവൻ നഷ്ടപ്പെടുന്നതിന് തുല്യം തന്നെ ആണ്..

ഞാൻ അവന്റെ കയ്യിൽ മുറുക്കെ കടിച് അവനെ തള്ളി മാറ്റി ഓടി....പിന്നാലെ *ഡീീ* ന്ന് വിളിച്ചു അവനും ഓടിവന്നു... വാതില് തുറന്നതും എതിരെ വന്ന ആളുമായി കൂട്ടി ഇടിച്ചു...നോക്കിയപ്പോ മനസ്സിൽ എന്തെന്നില്ലാത്ത ആശ്വാസം ആയിരുന്നു... ജിത്തുവേട്ടൻ * ഞാൻ ജിത്തുവേട്ടനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.... "എന്താ..എന്തുപറ്റി ശ്രീ ...." " ജിത്തുവേട്ടാ,,,അവിടെ...അയാള്..." ഞാൻ പുറകിലേക്ക് ചൂണ്ടി കാണിച്ചു കരച്ചിൽ അടക്കി പിടിച്ചു നിന്നു..അപ്പോഴേക്കും ആനന്ദ് ഓടി വന്നിരുന്നു..ജിത്തുവേട്ടനെ കണ്ടു അയാൾ ഒന്ന് പകച്ചുപോയി... " ഓഹ്,,,അടുത്ത രക്ഷകൻ..ഒരുത്തൻ ഇല്ലേൽ മറ്റൊരുത്തൻ...നോട്ട് ബാഡ്..." " അതേടാ രക്ഷകൻ തന്നെ..." ന്ന് പറഞ്ഞു ജിത്തുവേട്ടൻ അവനെ ആഞ്ഞു ചവിട്ടി..പിന്നെ അവിടെ നടന്നതു വലിയൊരു അടിപിടി ആയിരുന്നു.... ആനന്ദ്നെ ജിത്തുവേട്ടൻ തല്ലി ഒരു പരുവം ആക്കി...ജീവനും കൊണ്ട് അവൻ പുറത്തേക്ക് ഓടി... ഒന്നും മിണ്ടാണ്ട് കരഞ്ഞോണ്ട് നിക്കാനെ എന്നെക്കൊണ്ട് സാധിചോള്ളൂ... " നീ ആദിനെ ആണല്ലേ ഇവിടെ പ്രതീക്ഷിച്ചത്..?? "

കേൾക്കാൻ കൊതിച്ചത് പോലെ ഞാൻ ജിത്തുവേട്ടനെ നോക്കി..ജിത്തുവേട്ടൻ എന്നെ നോക്കി പുഞ്ചിരിചിട്ട് തുടർന്നു... " എനിക്കറിയാം ശ്രീ...നീ അവനെയാ പ്രതീക്ഷിച്ചതെന്ന്..നിന്റെ അവസ്ഥ എന്താന്നു അറിയാൻ വേണ്ടിയാ ഞാൻ ഇങ്ങോട്ട് വന്നത്...അല്ല അവൻ എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്.. നോക്കണ്ട,,,ആദിനെ കുറിച്ച് തന്നെയാ പറഞ്ഞെ..നിന്റെ മുന്നിൽ ഇനി അവനെ കണ്ടുപോകരുത് ന്ന് നീ പറഞ്ഞുന്ന് പറഞ്ഞു എന്നെ ഇങ്ങോട്ട് പറഞ്ഞ് വിട്ടതാ..അവന് എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നത് പോലെ തോന്നുണ്ടന്ന് പറഞ്ഞു..അവൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു.. ശ്രീ,,ഞാൻ പറയുന്നത് കേൾക്...നീ വിചാരിക്കുന്ന പോലെ അല്ല..ആദി....." " വേണ്ട ജിത്തുവേട്ടാ,,,,എനിക്ക് സത്യങ്ങൾ മനസിലായി..ആ ആനന്ദിന്റെ വായിൽ നിന്ന് തന്നെ എനിക്ക് എല്ലാം മനസിലായി...എനിക്ക്...എനിക്ക് എന്റെ ആദിനെ കാണണം..അവൻ എവിടെയാ ജിത്തുവേട്ടാ..." ജിത്തുവേട്ടൻ ഒന്നു പുഞ്ചിരിച്ചു.. " അവൻ പുഴവക്കിലുള്ള ഗസ്റ്റ്‌ ഹൌസിൽ ഉണ്ട്..." കേട്ട പാതി കേൾക്കാത്ത പാതി ഞാൻ അങ്ങോട്ട് ഓടി ഇരുട്ടിനെ പോലും വകവയ്ക്കാതെ,,,ജിത്തുവേട്ടൻ പുറകിൽ നിന്ന് വിളിച്ചെങ്കിലും എന്റെ മനസ്സ് ആദിയെ തേടിക്കൊണ്ട് ഇരിക്കായിരിന്നു... •••••••••••••••••••••••••••••••••

ഞാൻ അങ്ങോട്ട് ഓടി ചെല്ലുമ്പോ ആദി അവിടെ ഒള്ള ഒരു ചെയറിൽ കണ്ണടച്ച് ഇരിക്കായിരിന്നു.. " *ആദി............." ഞാൻ ആദിടെ അടുത്തേക്ക് അവനെ വിളിച്ചോണ്ട് ഓടി ചെന്നു..ആദി പെട്ടന്ന് ഞെട്ടി എഴുന്നേറ്റു...അവനെ ഓടി ചെന്ന് ഇറുകെ പുണരുമ്പോൾ അവൻ എന്നോട് പറഞ്ഞ വാക്കുകൾ മുഴങ്ങിക്കൊണ്ട് ഇരുന്നു.. **നീ ഈ പറഞ്ഞതിന് ഒക്കെ ഒരിക്കൽ ദുഖിക്കും ബാല..നീ പറഞ്ഞത് ഒക്കെ തെറ്റാണന്ന് നീ മനസിലാക്കുന്ന ഒരു ദിവസം വരും....** ആദിയോട് പറഞ്ഞു പോയ തെറ്റിനെ കുറിച്ച് ഓർത്തു ഞാൻ പൊട്ടിക്കരഞ്ഞു....അവൻ എന്നെ അവനിൽ നിന്ന് അടർത്തി മാറ്റി... " ആദിയോ...?? ആരുടെ ആദി..?? അങ്ങനെ പറയാൻ നിനക്ക് അവകാശം ഉണ്ടായിരുന്നു ബാല..പക്ഷേ അത് രണ്ട് ദിവസങ്ങൾക്ക് മുൻപ് വരെ..നിന്റെ ഓരോ വാക്കുകളും എന്റെ ഹൃദയത്തെ എത്ര മാത്രം നോവിച്ചു ന്ന് അറിയോ..." " ആദി ഞാൻ....." പറഞ്ഞു തീരുന്നതിനു മുൻപ് ആദിയുടെ കരങ്ങൾ എന്റെ കവിളിൽ പതിഞ്ഞുരുന്നു...എന്നെ അവനിലേക്ക് ചേർത്ത് നിർത്തിയിട്ട് കവിളിൽ പിടിച്ചു ഞെക്കി.... " * നിന്നെ ഞാൻ എത്ര മാത്രം സ്നേഹിരുന്നു ന്ന് അറിയോ പെണ്ണെ നിനക്ക്..നീ കൂടെ ഉണ്ടാകുന്ന ഓരോ നിമിഷവും ഞാൻ ഞാനല്ലാതെ മാറുവാരുന്നു..നിന്നെ ആർക്കും വിട്ട് കൊടുക്കാൻ പറ്റാത്തതു കൊണ്ടാ നിന്റെ പോലും എതിർപ്പിനെ അവഗണിച്ചു നിന്നെ കെട്ടിയത്...നിന്റെ സ്നേഹത്തിനു വേണ്ടി ഞാൻ ആഗ്രഹിച്ചിരുന്നു...

ഇപ്പൊ,,ഇപ്പൊ ഇല്ല ബാല...നിന്നെ സ്നേഹിച്ച ആ ആദി മരിച്ചു പോയി..." ന്ന് പറഞ്ഞു ആദി എന്നെ തള്ളി മാറ്റി പോയി...ഞാൻ പുറകെ ചെന്ന് ആദിയെ കെട്ടിപ്പിടിച്ചു... " ആദി,,,ഐ ലവ് യൂ ആദി...നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ആദി..എന്നോ..എന്നോട് ക്ഷമിക്ക് ആദി...ഞാൻ...എനിക്ക് തെറ്റ് പറ്റി പോയി...ഐ ആം സോറി ആദി..റിയലി സോറി...എനിക്ക് നിന്നെ വേണം ആദി..ഐ ലവ് യൂ സൊ മച്ച്...." കരച്ചിലോടെ അത്രയും പറഞ്ഞു നിർത്തിയതും ആദി എന്റെ കൈ വിടിപ്പിച്ചു നടന്നകന്നു... ആദി പോകുന്നത് കണ്ടു നിലത്ത് ഇരുന്നു ഞാൻ മുഖം പൊത്തി കരഞ്ഞു...എനിക്ക് കൂട്ടിന് മഴയും പെയ്തു തുടങ്ങിയിരുന്നു... ഒരു ചൂളം വിളി കേട്ടാണ് ഞാൻ തലയുയർത്തി നോക്കിയത്... നോക്കിയപ്പോ ആദി ചിരിച്ചോണ്ട് കയ്യും കെട്ടി നിക്കുവാണ്...ഞാൻ കണ്ണുതുടച്ചു ആദിയെ തന്നെ നോക്കി നിന്നു.... എന്റെ അടുത്തേക്ക് നടന്നു വന്ന് അവിടെ മുട്ട് കുത്തി ഇരുന്നു... " എന്റെ പെണ്ണ് പേടിച്ചു പോയോ..?? അങ്ങനെ നിന്നെ മറക്കാനും ഉപേക്ഷിക്കാനും എന്നെക്കൊണ്ട് പറ്റുവോ ന്റെ ഭാര്യേ...എന്നെ കൊറച്ചു നേരത്തേക്ക് സങ്കടപ്പെടുത്തിയതിന് ഒന്ന് പ്രതികാരം ചെയ്തതല്ലേ...സില്ലി ഗേൾ..." ന്ന് പറഞ്ഞു ആദി ചിരിക്കാൻ തുടങ്ങി..നഷ്ടപ്പെടാൻ പോയതേന്തോ തിരിച്ചു കിട്ടിയ ഫീൽ ആയിരുന്നു എനിക്ക്..ഞാൻ ആദിയെ കെട്ടിപ്പിടിച്ചു കരഞ്ഞു...

" ഐ ലവ് യൂ ബാല.." അപ്പോഴേക്കും ഞാൻ ആദിനെ ഉന്തി.. " എന്തോന്നാടി പെണ്ണെ..." " ഞാൻ വിഷമിപ്പിച്ചതിന് എന്നോട് പ്രതികാരം ചെയ്തു..എന്നെ വിഷമിപ്പിച്ചതിന് ഞാനും പ്രതികാരം ചെയ്യാൻ പോകുവാ..." ആദി എന്തോ ചോദിക്കാൻ തുനിഞ്ഞതും അവന്റെ ഇരുകവിളുകളിലും പിടിച്ചു എന്നിലേക്ക് അടുപ്പിച്ചു..എന്റെ അധരങ്ങൾ ആദിയുടെ അധരങ്ങളിലേക്ക് ചേർത്തു..അപ്പോഴേക്കും ആദിയുടെ കരങ്ങൾ എന്റെ അരക്കെട്ടിൽ അമർന്നിരുന്നു...പെയ്തിറങ്ങിയ മഴ അതിന് സാക്ഷിയായി.. " അതേയ്,,,,ഇങ്ങനത്തെ മധുര പ്രതികാരം ആണേൽ ഒന്നൂടി ആവാം ട്ടോ..." " പോടാ തെമ്മാടി..." ✿❁✿❁✿❁✿❁✿❁✿❁✿❁✿❁ [ആദി] " ആദി,,,,മോനെ ഞങ്ങളോട് ക്ഷമിക്ക്..നിന്നെ മനസിലാക്കാൻ ഞങ്ങളെ കൊണ്ട് പറ്റിയില്ല..അതിന് ഈ അമ്മ മോനോട്‌ ക്ഷമ ചോദിക്കുവാ..." ന്ന് പറഞ്ഞു അമ്മ എന്റെ കാല് പിടിക്കാൻ വന്നു..ഞാൻ അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു... "എന്താ അമ്മേ ഈ കാണിക്കുന്നേ..അമ്മമ്മാര് മക്കളെ ശാസിക്കും ശിക്ഷിക്കും.

.അതിന് മക്കൾക്ക് ഒരിക്കലും അവരെ വെറുക്കാൻ കഴിയില്ല..എന്റെ അമ്മ അല്ലെ...എനിക്ക് ഒരു വിഷമവും ഇല്ല..ഒന്ന് ചിരിച്ചേ..." നിറഞ്ഞ കണ്ണാലെ പുഞ്ചിരിക്കാൻ ശ്രമിക്കുമ്പോഴും എന്നോട് പറഞ്ഞു പോയത് ഓർത്തു നീറുന്ന ആ മനസ്സ് എനിക്ക് വായിക്കായിരുന്നു... " ഏട്ടാ........" ആരാ ഓടി വന്നു കെട്ടിപ്പിടിചേന്ന് നോക്കുമ്പോ മ്മടെ അഭി ആണ്... " എന്തോന്നാടാ..പോത്ത് പോലെ വളർന്നില്ലേ..ചെറിയ കുട്ടികളെ പോലെ കരയുവാ... ശേ...മോശം മോശം..." വയറ്റിയിട്ട് ഒരു കുത്ത് തന്നിട്ട് അവൻ ചിരിച്ചു... " ഏട്ടന് അങ്ങനെ പറഞ്ഞാൽ മതീല്ലോ..എന്റെ സങ്കടം എനിക്കെ അറിയൂ..ഏട്ടൻ ഇല്ലാത്തോണ്ട് ഹോസ്റ്റലിലേക്ക് പോയ ഞാനാ ഏട്ടൻ തിരിച്ചു വന്നുന്ന് അറിഞ്ഞപ്പോ അവിടുത്തെ മതില് ചാടി വന്നത്...എന്നിട്ട് പറയുന്ന കേട്ടില്ലേ..." അങ്ങനെ ഓരോന്നും പറഞ്ഞു എല്ലാം സോൾവ് ആക്കി..ഞാനും ബാലയും തിരിച്ചു വീട്ടിലേക്ക് തന്നെ വന്നു...ഇപ്പൊ എല്ലാരും ഭയങ്കര ഹാപ്പി ആണ്...എല്ലാ പ്രോബ്ലവും സോൾവ് ആക്കി.. ✿❁✿❁✿❁✿❁✿❁✿❁✿❁✿❁ " ബാലേ,,,ഒന്ന് വേഗം വാ...ഇങ്ങനെ പോയാൽ എല്ലാം കഴിഞ്ഞാലും ചെല്ലാൻ പറ്റൂല..." " ആഹ് ദാ വന്നു..." ഞാൻ താഴേക്ക് ഇറങ്ങി ചെന്നിട്ടു ആദിയോട് പോകാന്നു പറഞ്ഞു..അപ്പോഴാണ് അച്ഛൻ ആദിയോട് ഒരു ന്യൂസ്‌ പറഞ്ഞതു..

" ആദി,,,നമ്മുടെ എതിർ ഗ്രൂപ്പ്‌ന്റെ CEO ഇല്ലേ ആനന്ദ്,,അവനെ അഴിമതി കേസിൽ പോലീസ് പിടിച്ചോണ്ട് പോയി..ഇന്ന് പത്രത്തിലും ഉണ്ട്.." ഞാൻ ആദിയെ നോക്കിയപ്പോ ചിരിച്ചിട്ട് സൈറ്റ് അടിച്ചു കാണിച്ചു..പിന്നെ ഞാനും അതിനെക്കുറിച് സംസാരിക്കാൻ പോയില്ല... ആഹ്,,,നിങ്ങളോട് പറഞ്ഞില്ലല്ലോ..ഞങ്ങള് ജിത്തുവേട്ടന്റെ കല്യാണത്തിന് പോകുവാണ് ട്ടോ... അവിടെ ചെന്ന് എല്ലാരോടും സംസാരിചോണ്ട് നിന്നു..താലി കെട്ടാൻ ഒള്ള സമയം ആയി..പെണ്ണിനെ മണ്ഡപത്തിൽ കൊണ്ട് ഇരുത്തി..പെണ്ണിനെ കണ്ടു ആദി ഒന്ന് ഞെട്ടി..പിന്നെ അവിടെ ചിരിച്ചോണ്ട് എന്നെ നോക്കി തലയാട്ടി..ഞാൻ എന്താന്നു ചോദിച്ചപ്പോ 'ഏയ്‌,,ഒന്നുല്ലേ' ന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.. അങ്ങനെ കല്യാണം ഒക്കെ കഴിഞ്ഞു പെണ്ണിനേയും ചെറുക്കനെയും കണ്ട് ഗിഫ്റ്റ് ഒക്കെ കൊടുത്തു,,ഫോട്ടോ ഒക്കെ എടുത്തു,,,വിഷ് അറിയിച്ചിട്ട് സദ്യ ഒക്കെ കഴിച്ചു ഞങ്ങള് തിരിച്ചു... ✿❁✿❁✿❁✿❁✿❁✿❁✿❁✿❁ [ആദി] " ബാലേ,,," " ഉം...എന്തേയ്..." " ഇന്നല്ലേ ജിത്തുന്റെ ഒക്കെ ഫസ്റ്റ് നൈറ്റ്‌..." " ആഹ്..അതിന്..?? "

" നമുക്കും വേണ്ടേ ഒരു നൈറ്റ്‌..." " എന്ത്...??? " " ഡി പൊട്ടി,,,ഇങ്ങനെ ഒക്കെ നടന്നാൽ മതിയോ..ഒരു ട്രോഫി ഒക്കെ വേണ്ടേന്ന്.." " അയ്യേ...വൃത്തികെട്ടവൻ..." " ഓഹോ..വൃത്തികേട് ആണോന്ന് കാണിച്ചു താരാടി..." ന്ന് പറഞ്ഞു അവളെ പിടിച്ചു വലിച്ചു ഞാൻ ബെഡിലേക്ക് ഇട്ടു... അല്ല..നിങ്ങള് എന്ത് കണ്ടോണ്ട് നിക്കുവാ..നാണക്കേട്..ഗോ ഗോ..നിങ്ങള്ക്ക് ഇവിടെ പ്രവേശനം ഇല്ല..ട്വിങ്കിളെ ഇവരെ ഒക്കെ ഒന്ന് പറഞ്ഞു വിട്ടേ..അവരോടു മാത്രം അല്ല നിന്നോടും കുടെയാ ട്വിങ്കിളെ പറഞ്ഞെ...ഗോ.. ഇനി അവരായി അവരുടെ പാടായി..എന്നാ നമുക്ക് അങ്ങ് നീങ്ങാം ല്ലേ...എന്നാ കാണാം ട്ടാ... ……ശുഭം……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story