പ്രണയസഖീ: ഭാഗം 3

pranayasagi

രചന: Twinkle AS

തിരക്കിട്ട് ഓടി കയറുന്നതിനു ഇടയിൽ ആരെയോ ചെന്ന് ഒറ്റ ഇടി ആയിരുന്നു.. അപ്പോഴാണ് ശ്രീ ഒട്ടും പ്രതീക്ഷിക്കാതെ അത് നടന്നത്.. ശ്രദ്ധിക്കാതെ ഓടി വന്നു ഇടിച്ചത് കൊണ്ട് വീഴാൻ പോയ അവളെ ആരോ വീഴാതെ താങ്ങി നിർത്തി.. പേടിച്ചു പോയ ശ്രീ കണ്ണുകൾ പതിയെ തുറന്നപ്പോ കണ്ടത് തന്നെ നോക്കി പേടിപ്പിക്കുന്ന രണ്ടു കണ്ണുകളെ ആണ്... വേഗം അവൾ അവന്റെ കയ്യിൽ നിന്നും പിടഞ്ഞു എഴുന്നേറ്റു ചുറ്റും നോക്കിയപ്പോ കൊറേ പേപ്പേഴ്സ് ചിതറി കിടക്കുന്നത് കണ്ടു..വീഴ്ചയിൽ സംഭവിച്ചതാണെന്ന് അവന്റെ നോട്ടം കണ്ടപ്പോ അവൾക് മനസിലായി... " ആർ യു സ്റ്റുപ്പിഡ്,,,നിനക്കെന്താടി കണ്ണ് കാണാത്തില്ലേ..രാവിലെ കുറ്റിയും പറിച്ചു ഓരോന്ന് വന്നോളും,,രണ്ടു ഉണ്ടകണ്ണു ഉണ്ടല്ലോ മുഖത്ത്..നോക്കിയും നടക്കത്തില്ല,,,ഡി കോപ്പേ എന്തോന്ന് നോക്കി നിക്കുവാ..നിന്റെ വാ അടഞ്ഞു പോയോ...നോക്കി നിക്കാതെ ഈ പേപ്പേഴ്സ് ഒക്കെ എടുത്തു താടി പുല്ലേ..ഇടിയറ്റ്..." അവൻ അതും പറഞ്ഞു അലറിയതും അവള് വേഗം ആ പേപ്പേഴ്സ് വാരി കൂട്ടി എടുത്തു അവന്റെ കയ്യിൽ കൊടുത്തു..

" ബ്ലഡി ഫൂൾ.." ന്ന് പറഞ്ഞു അവൻ പോകാൻ ആഞ്ഞപ്പോഴാണ് അവൾ അവന്റെ മുഖത്തേക്ക് ഒന്ന് ശരിക് നോക്കിയത്.. എന്റെ കൃഷ്ണ...!!! ഇതാര് ദുൽഖർ സൽമാനോ..?? Dq നെ പോലെ തന്നെ ഇരിക്കുന്നല്ലോ...ട്രിം ചെയ്ത താടിയും ,പിന്നെ അവന്റെ കാപ്പി കണ്ണുകളും ഒടുക്കത്തെ ഗ്ലാമർ ആണ്... എന്നാലും ഇതാരാ...?? ഇങ്ങനെ ഒരു ആളെ ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ... ഞാൻ അകത്തേക്കു കേറാൻ നേരം ആണ് അഭിയെ കണ്ടത്.. " ആഹ്,,,ചേച്ചി വന്നോ..ജസ്റ്റ്‌ മിസ് ആദി യേട്ടൻ ഇപ്പൊ ഇറങ്ങിയതെ ഒള്ളു...ചേച്ചി കണ്ടായിരുന്നോ.." ഓഹോ,,,അപ്പൊ ആ ലവൻ ആയിരുന്നല്ലേ ഈ ലവൻ.. " ചേച്ചി ഇതെന്താ ആലോചിക്കുന്നേ. ഞാൻ ചോദിക്കുന്ന കേട്ടില്ലേ ചേച്ചി.." "ആ...ആഹ്.. കണ്ടായിരുന്നു..പെട്ടന്ന് തന്നെ പുറത്തോട്ട് പോയി.." "ഇന്നലെ രാത്രിയാ ചേട്ടൻ വന്നത്..ആരെയും ഒന്നും അറിയിക്കാതെ വന്നതാ...ഞാൻ ഇന്ന് ഒറക്കം ഏറ്റപ്പോ അല്ലെ കണ്ടത്.."

"വന്ന ഉടനെ എങ്ങോട് പോയതാ.." "അത് അച്ഛൻ വിളിച്ചു..ഒരു ഫയൽ എടുക്കാൻ മറന്നു പോയിന്നു. ഒന്നു ചെന്ന് കൊണ്ടോയി കൊടുക്കാൻ.." " മ്മ്...." " പുറത്തേക്ക് ഒന്ന് പോയിട്ട് വരാട്ടോ ചേച്ചി.." ന്ന് പറഞ്ഞു ചെക്കൻ പോയി..ഞാൻ അടുക്കളയിലേക്കും.. അടുക്കളയിൽ ചെന്ന് എന്റെ ബാഗ് വെച്ചപ്പോഴാണ് അതിന്റെ സൈഡിൽ ഒരു പേപ്പർ കുടുങ്ങി കിടക്കുന്നതു കണ്ടത്.. ഞാൻ അത് വലിച്ചു എടുത്തപ്പോലേക്കും അതിന്റെ ഒരു സൈഡ് കീറി പോയി.. കൊറച്ചു പേടിയോടെ തന്നെ ആ പേപ്പർ എടുത്തു തുറന്നു നോക്കിയപ്പോ തലകറങ്ങി താഴെ വീഴുവോന്ന് വരെ ഞാൻ ഭയപ്പെട്ടു..എന്റെ ഈശ്വരാ,,,എന്നെ അങ്ങ് വിളിച്ചേരെ.. എന്താണെന്നല്ലേ,,,SK ഗ്രൂപ്പ്‌ ഓഫ് കമ്പനിസ് മറ്റൊരു കമ്പനിയുമായി സൈൻ ചെയ്ത ഡോക്യുമെന്റ് ആണ് കീറിയത്..SK ഗ്രൂപ്പ്‌ ഓഫ് കമ്പനിസ് ഈ വീട്ടുകാർ ആണ്.. എന്നാലും എന്റെ കൃഷ്ണ...!! എന്നെ ഇങ്ങനെ ഒന്നും പരീക്ഷിക്കരുതായിരുന്നു..ഇനി ഞാൻ എന്ത് ചെയ്യും.

.ആ ചൂടൻ എന്നെ കൊല്ലും..കൊറച്ചു മുന്നേ തന്നെ അയാള്ടെ വായിൽ ഇരിക്കുന്നത് കേട്ടതല്ലേ.. അവൾ എന്ത് ചെയ്യണം എന്നറിയാതെ പേടിച്ചു വിറച്ചു നിൽക്കുമ്പോളാൻ ഒരു ബുള്ളറ്റിന്റെ സൗണ്ട് കേട്ടത്..അടുക്കള ജനലിൽ കൂടെ നോക്കിയപ്പോ ആ ചൂടൻ.. ഞാൻ അടുക്കളയിൽ നിന്ന് എത്തിനോക്കുന്നത് കണ്ടിട്ട് പുറത്ത് പാത്രം കഴുകിക്കൊണ്ട് ഇരുന്ന സുമ ചേച്ചി വന്നു..എന്താന്നു ചോദിച്ചേലും ഒന്നുവില്ലന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി... പെട്ടന്ന് ഒരു ഒച്ച കേട്ട് ഞെട്ടി നോക്കിയപ്പോ ആ ചൂടൻ കയ്യിൽ കിട്ടിയതേല്ലാം എറിഞ്ഞു ഒടയ്ക്കുന്നുണ്ട്..കണ്ണൊക്കെ ദേഷ്യം കൊണ്ട് ആളികത്തുന്നു.. മുഷ്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞു ഇടിച്ചിട്ടു അവിടെ തന്നെ ചാഞ്ഞു നിക്കുവാണ്.. എന്തായാലും വേണ്ടില്ല,,,ഇത് കൊണ്ടോയി കൊടുക്കാം..കാര്യങ്ങളുടെ സത്യാവസ്ഥ പറഞ്ഞാൽ ആ ചൂടന് മനസിലാകും.. ഞാൻ ആ പേപ്പർ കയ്യിൽ പിടിച്ചു ഒരു ദീർഖശ്വാസവും വിട്ട് നെഞ്ചിഡിപ്പോടെ ആ ചൂടന്റെ നേരെ നടന്നു..തിരിഞ്ഞു നിക്കുന്നത് കൊണ്ട് ഇപ്പൊ എങ്ങനെയാ ഒന്ന് വിളിക്കുന്നെ.. രണ്ടും കല്പിച്ചു ഞാൻ വിളിച്ചു..

" അ...അതേയ്.." ഒരു റെസ്പോണ്ട്സും ഇല്ല..ഞാൻ വീണ്ടും വിളിച്ചു..അപ്പൊ തന്നെ ' what the hell ' ന്നു പറഞ്ഞു തിരിഞ്ഞു..ആ ദേഷ്യം അത് പോലെ തന്നെ മുഖത്തു ഉണ്ടായിരുന്നു..അത് കണ്ടപ്പോ എന്റെ തൊണ്ട ഒക്കെ വരളുന്ന പോലെ തോന്നി... " മ്മ്...എന്താടി.." "അ...അത്...അത് പിന്നെ..ഞാൻ.." " നിനക്കെന്താ വിക്കുണ്ടോ..മര്യാദക്ക് കാര്യം പറഞ്ഞിട്ട് പോടീ.." പിന്നെ ഇനി കാര്യം പറഞ്ഞു വെറുതെ വായിൽ ഇരിക്കുന്നത് കേക്കണ്ടന്നു വെച്ച് ഞാൻ ആ പേപ്പർ ചൂടന് നേരെ നീട്ടി.. അവൻ എന്താന്ന അർത്ഥത്തിൽ അവളെ നോക്കി ആ പേപ്പർ മേടിച്ചു.. ആ പേപ്പർ തുറന്ന് നോക്കിയതും അവന്റെ ദേഷ്യം ഒന്നൂടി വർധിച്ചു..ദേഷ്യം കൊണ്ട് കണ്ണൊക്കെ ചുമന്നു..

കൈ ഒക്കെ ദേഷ്യം കൊണ്ട് ചുരുട്ടി..അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്നത് കണ്ടതും എങ്ങോട്ടേലും ഇറങ്ങി ഓടാൻ അവൾക് തോന്നി.. " നിനക്കിത് എവിടുന്നാ കിട്ടിയത്..??ഇതെങ്ങനെയാ കീറിയത്..?? " "അത് അത് പിന്നെ..ഞാൻ.." "മര്യാദക്ക് കാര്യം പറയടി.." അവൻ അലറിയതും പെണ്ണ് പേടിച്ചു പോയി..തന്റെ കൈ തട്ടിയപ്പോ കീറിയത് ആണെന്നും..അവള്ടെ ബാഗിന്റെ സൈഡിൽ അത് ഉടക്കി കിടന്നതാണെന്നും പറഞ്ഞു അവള് തല താഴ്ത്തി... " ഡീീീ...." ന്നു അലറിക്കൊണ്ട് അവൻ അവൾക്ക് നേരെ കയ്യോങ്ങിയതും അവള് പേടിച്ചു കണ്ണടച്ചു.. അവന്റെ കൈ അവളുടെ കവിളുകളിൽ പതിയുന്നതിന് മുൻപ് തന്നെ ആരോ അവന്റെ കൈ തടഞ്ഞുകഴിഞ്ഞിരുന്നു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story