പ്രണയസഖീ: ഭാഗം 4

pranayasagi

രചന: Twinkle AS

അവന്റെ കൈ അവളുടെ കവിളുകളിൽ പതിയുന്നതിന് മുൻപ് തന്നെ ആരോ അവന്റെ കൈ തടഞ്ഞുകഴിഞ്ഞിരുന്നു.. ആളെ നോക്കിയപ്പോ അതിഥി ചേച്ചി ആണ്..അവൾ അപ്പോഴേക്കും ചേച്ചീടെ പിന്നിൽ ഒളിച്ചു നിന്നു... " ആദി,,,എന്താടാ...നിനക്കെന്താ ഭ്രാന്ത് പിടിച്ചോ..?? വെറുതെ എന്തിനാ ഇവളെ തല്ലുന്നെ..??" " ദേ,,,ഈ നിക്കുന്നവളോട് തന്നെ ചേച്ചി ചോദിച്ചു നോക്ക്..ഡീ,,ഇവിടെ നോക്കടി.." തല താഴ്ത്തി പിടിച്ചു നിന്ന അവൾ അവന്റെ അലറലിൽ പേടിച്ചു തലപൊക്കി നോക്കി.. " മര്യാദക്ക് ആണേൽ മര്യാദക്ക്,,അല്ലേൽ ഒണ്ടല്ലോ അതികം ദിവസം നീ ഇവിടെ കാണില്ല..പറഞ്ഞേക്കാം.." ന്ന് പറഞ്ഞു ഒന്നുടെ തറപ്പിച്ചു നോക്കിയിട്ട് അകത്തേക്ക് കേറി പോയി.. ആ ചൂടൻ കേറി പോയപ്പോ ചേച്ചി എന്നോട് കാര്യങ്ങൾ ഒക്കെ ചോദിച്ചു..ചേച്ചിയോട് ഞാൻ എല്ലാം പറഞ്ഞു..അത് സാരമില്ല,,അവൻ അങ്ങനെയാ..ന്നൊക്കെ പറഞ്ഞ് ചേച്ചി എന്നെ ആശ്വസിപ്പിച്ചു... •••••••••••••••••••••••••••••••• അവളെ ഓർക്കുമ്പോ തന്നെ കലിപ്പ് കേറി വരുവാണ്..അവളെ എന്റെ കയ്യിൽ കിട്ടിയാൽ പപ്പടം പൊടിക്കുന്ന പോലെ പൊടിക്കും ഞാൻ...

ഇടിയറ്റ്...അവള് കാരണം ഇന്ന് ഞങ്ങടെ കമ്പനിയുടെ ഒരു ഡീൽ ആണ് പോയത്..ഇന്ന് എല്ലാരുടെയും മുന്നിൽ വെച്ച് ഡാഡ് എന്നെ ഒരുപാട് ചീത്ത പറഞ്ഞു... ഒന്നാമതെ സമയം പോയായിരുന്നു..അപ്പോഴാണ് അവളു വന്നു എന്നെ ഇടിച്ചത്..ഇതിനെ ഒക്കെ ആരാണാവോ ഇവിടെ ജോലിക്ക് എടുത്തത്.. " ഹായ് ആദി,,," ഞാൻ ദേഷ്യം കൊണ്ട് ബെഡിൽ ആഞ്ഞു കുത്തി ഇരുന്നപ്പോ ആണ് ആരോ വിളിക്കുന്ന പോലെ കേട്ടത്..നോക്കിയപ്പോ വേറൊരു പൂതന... " മ്മ്....എന്താ ശ്വേത..??" "ഇതെന്തു ചോദ്യവാ ആദി,,,നീ വന്നിട്ട് ഇതുവരെ നമ്മക്ക് ഒന്ന് സംസാരിക്കാൻ പോലും പറ്റിയിട്ടില്ലല്ലോ...അല്ലേലും എനിക്ക് നിന്റെ അടുത്ത് വരാൻ കാരണങ്ങൾ ഒന്നും വേണ്ടല്ലോ..ബിക്കോസ്,,,,," " ശ്വേത പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ്,,എനിക്കിപ്പോ സംസാരിക്കാൻ പറ്റിയ മൂഡ് അല്ല..നീ പോ..നമുക്ക് പിന്നെ സംസാരിക്കാം.." " അല്ല ആദി,,ഞാൻ പറഞ്ഞത്.." " ശ്വേത നിനക്കെന്താ പറഞ്ഞാൽ മനസിലാവില്ലേ,,,ജസ്റ്റ്‌ ലീവ് മി എലോൺ.." "ഓക്കേ ആദി,,ഞാൻ പിന്നെ വന്നോളാം.." ന്ന് പറഞ്ഞു അവള് ഇറങ്ങി പോയി..കോപ്പ്,,,ഒലിപ്പിച്ചൊണ്ട് വന്നോളും..ഇവൾക്കൊന്നും വേറെ പണിയില്ലേ..മനുഷ്യനെ മെനക്കെടുത്താൻ..😡 °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

" ശ്രീ,,,ഞങ്ങള് എന്നാ പോയിട്ട് വരാം..പോയിട്ട് വരുമ്പോ കൊറച്ചു വൈകും..നീ സമയം ആവുമ്പോൾ പൊക്കോ കേട്ടോ.." " ശരി ചേച്ചി.." അതിഥി ചേച്ചിയും മാഡവും ശ്വേതയും ഒക്കെ കൂടി പുറത്ത് പോകുവാണ്..അത് എന്നോട് പറയാൻ വന്നതാണ് അതിഥി ചേച്ചി.. അവരെ യാത്രയാക്കി ഞാൻ തറ തൊടയ്ക്കാൻ വേണ്ടി വെള്ളവും ബക്കറ്റും എടുത്തു മുകളിലെയ്ക്ക് നടന്നു...താഴെ എല്ലാം നേരത്തെ തന്നെ തുടച്ചിരുന്നു..വെള്ളവും ബക്കറ്റും ആയിട്ട് ഒരു തരത്തിലാ മുകളിൽ വരെ എത്തിയത്.. ഞാൻ നോക്കിയപ്പോ ആ ചൂടൻ അവിടെ ഇല്ല..എങ്ങോട്ടേലും പോയി കാണും..സമാധാനമായി..ഞാൻ അങ്ങനെ ഓരോ മുറി ഒക്കെ തുടച്ചു..ആ ചൂടന്റെ ഒഴികെ,,,,ഇനി മുറിയിൽ കേറിന്ന് പറഞ്ഞു അടുത്ത വഴക്ക് വേണ്ടല്ലോ.. തറ തൊടച്ച വെള്ളം കൊണ്ട് താഴെക്ക് പോകാൻ ഉള്ള സ്റ്റാമിന ഇല്ലാത്തത് കൊണ്ട് ഞാൻ ബാൽക്കണിയിൽ ചെന്നിട്ട് വെള്ളം അവിടുന്ന് താഴെക്ക് ഒഴിച്ചു.. ഇനി വെള്ളത്തിന്റെ വെയിറ്റ് ചൊമന്നു താഴെക്ക് പോകണ്ടല്ലോന്ന് സമാധാനിച്ചു നിക്കുമ്പോളാണ് എന്നെ തന്നെ കട്ടക്കലിപ്പിൽ തുറിച്ചു നോക്കിക്കൊണ്ട് നിക്കുന്ന ചൂടനെ കണ്ടത്.. ഞാൻ അങ്ങേരെ ഒന്ന് സൂക്ഷിച്ചു നോക്കിയതും ' ഇടി വെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ച ' ഫീലിംഗ്സ് ആയിരുന്നു എനിക്ക്...

എന്താന്നല്ലേ,,,തറ തൊടച്ച വെള്ളം മുഴുവൻ ആ ചൂടന്റെ ദേഹത്തു ആണ് വീണത്...ആകെ നനഞ്ഞു കുളിച്ചു നിക്കുവാന്...പിന്നെ എങ്ങനെയാ ഇങ്ങനെ നോക്കി പേടിപ്പിക്കാതെ ഇരിക്കുന്നെ.. ഞാൻ അങ്ങേരെ ഒന്ന് ദയനീയമായി നോക്കി,,,അതിനേക്കാൾ തീഷ്ണത ആയിട്ട് തിരിച്ചു എന്നെ നോക്കി..സിവനെ ഞാൻ പെട്ടു... " എടി കോപ്പേ,,,എന്തോന്നാടി ഇത്..?" " അത്..സോറി ഞാൻ അറിയാതെ,,,അത് ഞാൻ കണ്ടില്ലായിരുന്നു.." " ഓഹ്,,,അറിയാതെ നീ ചെയ്യുന്നതെല്ലാം എന്റെ നെഞ്ചത്തോട്ടു ആണല്ലോടി കൊണ്ടൊന്നു ഇടുന്നത്.." ഞാൻ ഒന്നും മിണ്ടാതെ നിന്നു... അപ്പോഴാണ് രാവിലെ അമ്മ പറഞ്ഞ കാര്യം ഓർത്തതു..ഇന്ന് അമ്മേനെ ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ട ദിവസം ആണ്...ഈ സമയത്തു ചോദിക്കാൻ പറ്റിയതല്ല..എങ്കിലും... ചൂടൻ എന്നെ ഒന്ന് തറപ്പിച്ചു നോക്കിട്ട് അകത്തേക്കു കേറി പോകാൻ നിന്നു... " അതേയ്,,,," " എന്തോന്നാടി..." "എനി,,,,എനിക്ക് ഇന്ന് നേരത്തെ പോണം.." " ആഹ്,,എങ്ങോട്ടേലും ഇറങ്ങി പോടീ.." ന്ന് പറഞ്ഞു അകത്തേക്ക് കേറി പോയി

..ഹാവൂ,,,നല്ല മനുഷ്യൻ..!! ചോദിച്ചപ്പോഴേ പൊക്കോളാൻ പറഞ്ഞില്ലേ,,,ഇത്രയും നല്ല ആളെ കുറിച്ചാണോ ദൈവമേ ഞാൻ കുറ്റം പറഞ്ഞത്..എന്റെ ഒരു കാര്യം.. വേഗം തന്നെ ജോലി ഒക്കെ തീർത്തിട്ട് പോയേക്കാം ന്ന് വിചാരിച്ചു അടുക്കളയിൽ ചെന്നപ്പോ സുമ ചേച്ചി പോകാൻ ഇറങ്ങുവായിരുന്നു... ചോദിച്ചപ്പോ മോൾക്ക്‌ സുഖമില്ലന്ന് പറഞ്ഞു...അതുകൊണ്ട് ഞാൻ തടയാനും പോയില്ല... ചേച്ചിയും കൂടെ ചെയ്യേണ്ട ജോലി ചെയ്തിട്ട് വേണം എനിക്ക് പോകാൻ.. ഞാൻ ചെയ്തോണ്ട് ഇരിക്കുമ്പോ ആണ് പുറകിന്ന് ഒരു ചൂളം വിളി കേട്ടത്..അതന്നെ,,ചൂടൻ തന്നെ.. " നീ ഇന്ന് നേരത്തെ പോകണ്ട,,,ചെയ്യാൻ ഉള്ള ജോലി ഒക്കെ തീർത്തിട്ട് പോയ മതി.." "അയ്യോ അത് പറ്റില്ല,,,എനിക്ക് ഇന്ന് നേരത്തെ പോയെ പറ്റു...അമ്മേനെ ഇന്ന് ഹോസ്പിറ്റലിൽ കാണിക്കാൻ ഒള്ളതാ..." "ആരെ കാണിക്കാൻ ആണേലും,,,ഇന്ന് നീ നേരത്തെ പോകണ്ട..ഇത് എന്റെ വീടാണ്,,ഞാൻ പറയുന്നതേ ഇവിടെ നടക്കു,,,ഈ ജോലിക്ക് നാളെയും വരണമെന്ന് ഉണ്ടേൽ മോള് മര്യാദക്ക് പോയി ജോലി ഒക്കെ തീർക്കു..." എന്റെ കണ്ണിന്നു കണ്ണീർ കുടുകുടെ ചാടി,,,ദുഷ്ടൻ...പണ്ടാരം... പിന്നെ എന്തിനാ ഇങ്ങേരു നേരത്തെ പൊക്കോളാൻ പറഞ്ഞത്...ഇങ്ങനെ ഒരു സാധനത്തിനെ ആയിരുന്നല്ലോ ദൈവമേ ഞാൻ വാനോളം പുകഴ്ത്തിയത്...

ചൂടനോടുള്ള ദേഷ്യത്തിലും വാശിയിലും ഞാൻ ജോലി ഒക്കെ പെട്ടന്ന് തീർക്കാൻ നോക്കി,,എല്ലാം കഴിഞ്ഞു വന്നപ്പോഴേക്കും സമയം 4:30 ഒക്കെ കഴിഞ്ഞു..ഇനി എപ്പോ പോകാൻ ആണ് ഹോസ്പിറ്റലിൽ.. എന്തായാലും വേണ്ടില്ല ഇറങ്ങാന്ന് വെച്ച് വന്നപ്പോ ചൂടൻ ഫോണിലും കുത്തിക്കൊണ്ട് ഇരിക്കുവാണ്..കോന്തൻ " അതെ എങ്ങോട്ടാണ് കെട്ടും കെട്ടി.." " ഞാൻ പോകുവാണ്..എല്ലാ ജോലിയും തീർത്തിട്ടുണ്ട്.." " അപ്പൊ എന്റെ ഡ്രസ്സ്‌ ആര് കഴുകി ഇടും..എന്റെ റൂം ആര് തുടയ്ക്കും.." " അതൊക്കെ ഞാൻ നാളെ ചെയ്തോളാം..ഇപ്പൊ ഞാൻ പൊക്കോട്ടെ..പ്ലീസ്.." "നിനക്കെന്താടി പറഞ്ഞാൽ മനസിലാവില്ലേ,,,ചെയ്തിട്ട് പോയാൽ മതി.." എനിക്ക് ദേഷ്യവും കരച്ചിലും ഒക്കെ കൂടി വന്നു..ദുഷ്ടൻ,,,,, ഞാൻ റൂമിലേക്ക് ചെന്ന് ഷർട്ട്‌ എടുത്തോണ്ട് വന്ന് അങ്ങേരോടുള്ള ദേഷ്യം മൊത്തം ഷർട്ട്‌ അടിച്ചു അലക്കി തീർത്തു.. വെള്ളവും എടുത്തോണ്ട് റൂമിൽ ചെന്നു..ഈശ്വരാ,,,,ഈ വീട്ടിൽ ഏറ്റവും വലിയ റൂം ഈ കാലമാടന്റെ ആണോ..ആ റൂം കണ്ടിട്ട് ഇന്നൊന്നും തുടച്ചു തീരുന്നു തോന്നുന്നില്ല...

ഞാൻ വേഗം തുടച്ചു..തുടച്ചിട്ടും തുടച്ചിട്ടും തീരാത്ത പോലെ..അങ്ങനെ അവസാനം എങ്ങനെയൊക്കെയോ തുടച് നടുവ് ഒന്ന് നിവർത്തിയപ്പോ സമയം കണ്ടു ഞാൻ ഞെട്ടി പോയി.... ആറു മണി കഴിഞ്ഞിരുന്നു.. ഞാൻ ബക്കറ്റ് പോലും എടുക്കാതെ പുറത്തോട്ട് ഓടാൻ തുടങ്ങിയതും ആ തറയിൽ കിടന്ന വെള്ളത്തിൽ ചവിട്ടി ഒറ്റ തെന്നൽ ആയിരുന്നു... * അമ്മേ * ന്ന് പറഞ്ഞു കണ്ണടച്ചതു മാത്രം ഓർമ ഉണ്ട്..കണ്ണ് തുറന്ന് നോക്കിയപ്പോ എന്നെ നോക്കി കിടക്കുന്ന രണ്ടു കാപ്പി കണ്ണുകൾ ആണ് കണ്ടത്... അപ്പോഴാണ് കാര്യങ്ങൾ ഓടിയത്... ഞാൻ വീഴാൻ പോയപ്പോ ചൂടൻ വന്നു പിടിച്ചു..വെള്ളത്തിൽ തെന്നി ചൂടനും ഞാനും കൂടെ നിലത്തോട്ട് വീണു..ഞാൻ ചൂടന്റെ ദേഹത്താണ് ഇപ്പൊ കിടക്കുന്നത്... ആ കണ്ണുകൾ കാണുമ്പോ എന്തോ വല്ലാത്ത അട്ട്രാക്ഷൻ..ആദിയുടെ ചുടുനിശ്വാസം എന്നിൽ പതിക്കുമ്പോൾ ചങ്കിടിപ്പ് എന്തെന്നെല്ലാതെ ഉയർന്നു... ആ കണ്ണുകൾക്ക് എന്തോ കാന്ത ശക്തി ഉള്ളത് പോലെ... പെട്ടന്നാണ്.... ഒരാള്ടെ അലർച്ച കേട്ടത്..തിരിഞ്ഞു നോക്കിയപ്പോ ആളെ കണ്ടു ഞാൻ ഞെട്ടി പോയിരുന്നു... ......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story