പ്രണയസഖീ: ഭാഗം 5

pranayasagi

രചന: Twinkle AS

പെട്ടന്നാണ്.... ഒരാള്ടെ അലർച്ച കേട്ടത്..തിരിഞ്ഞു നോക്കിയപ്പോ ആളെ കണ്ടു ഞാൻ ഞെട്ടി പോയിരുന്നു... * ഡീീ........* ന്ന് പറഞ്ഞു എന്നെ നോക്കി ദേഷ്യത്തോടെ അലറിക്കൊണ്ട് വന്ന ശ്വേതനെ കണ്ടതും ഞാൻ വേഗം ചൂടന്റെ ദേഹത്തു നിന്ന് എഴുന്നേറ്റു,,,അപ്പോഴേക്കും ചൂടനും.. " നീ എന്താടി ഇവിടെ,,,നിനക്ക് പോകാൻ ടൈം കഴിഞ്ഞതാണല്ലോ..പറയടി..." " ............." "നിന്റെ നാവിറങ്ങി പോയോടി,,," " ശ്വേത,,,ഞാൻ പറഞ്ഞിട്ടാണ്..അതിന് നിനക്കെന്താ,,നീ വല്യ ഡയലോഗ് അടിക്കാൻ ഒന്നും വരണ്ട..ഇത് എന്റെ വീടാണ്,,,ഇവിടെ നി വെറും അഥിതിയും...അതുകൊണ്ട് നീ നിക്കേണ്ട സ്ഥാനത്തു നിന്നാൽ മതി..കേട്ടോടി..." "ബട്ട്‌ ആദി,,,ഞാൻ വന്നപ്പോ കണ്ടത് എന്തൊക്കെയാ.." "ദാറ്റ്‌സ് നൺ ഓഫ് യുവർ ബിസ്സിനെസ്സ് ടു നോ.." ചൂടൻ അങ്ങനെ പറഞ്ഞതും അവള് തുള്ളിക്കൊണ്ട് അകത്തേക്കു കേറി പോയി... " ഇനി നീ എന്ത് കണ്ടോണ്ട് നിക്കുവാടി..വീട്ടിൽ പോടീ.." 😡 അത് കേക്കേണ്ട താമസം ഉള്ള ജീവനും കൊണ്ട് ഞാൻ ഓടി... നല്ലോണം ഇരുട്ടിയിട്ടുണ്ട്..അവളോട്‌ വഴക്ക് ഉണ്ടാക്കിക്കൊണ്ട് നിന്നത് കൊണ്ട് തന്നെയും ഒക്കെ സമയം ഒരുപാട് വൈകിയിട്ടുണ്ട്...

അമ്മയും അവനും പേടിച്ചു ഇരിക്കുവായിരിക്കും.. ഞാൻ ഇറങ്ങാൻ തുടങ്ങിയപ്പോത്തേക്കും അഭി വരുന്നു.. "ഇതെന്താ,,,ചേച്ചി ഇതുവരെ പോയില്ലേ..എന്താ താമസിച്ചേ.." "അത് പിന്നെ അഭി,,,സുമ ചേച്ചി പോയത് കൊണ്ട് കൊറച്ചു അതികം ജോലി ഉണ്ടായിരുന്നു..അതാ,,,എന്നാ ഞാൻ പോട്ടെ,,," "സമയം ഒരുപാട് വൈകിയല്ലോ ചേച്ചി,,നിക്ക്...ഞാൻ കൊണ്ടുവിടാം..ചേച്ചി വാ.." അതിന് മറുപടി എന്നോണം ഞാൻ എന്തേലും പറയുന്നതിന് മുൻപ് മറ്റൊരു ശബ്ദം അവിടെ ഉയർന്നിരുന്നു... " അതിന്റെ ആവശ്യം ഇല്ല അഭി,,,അവള് തന്നെ പൊക്കോളും,,,സമയം വൈകിയിട്ടൊന്നുവില്ല..കൊച്ചു കുട്ടി ഒന്നും അല്ലല്ലോ..." "എന്നാലും ഏട്ടാ.." "അഭി പറയുന്നത് കേൾക്കു..അകത്തേക്കു പോ.." ശ്രീയെ ദയനീയമായി ഒന്ന് നോക്കി അവൻ അകത്തേക്കു കേറി പോയി.. " വായും പൊളിച്ചു നിക്കാതെ പോകാൻ നോക്കടി.." ഈ പണ്ടാരം,,,ഇതിന് എപ്പോഴും ദേഷ്യവേ ഒള്ളോ..ഏതുനേരം നോക്കിയാലും ഒരു കലിപ്പ്..അയാളെ കെട്ടാൻ പോകുന്ന പെണ്ണിന്റെ ഒരു കഷ്ടകാലം..ഓരോന്നും പിറുപിറുത്തു ഞാൻ നടന്നു.

ഇവിടെ ആണേൽ ചില സ്ട്രീറ്റ് ലൈറ്റിന് ഒന്നും വെട്ടം ഇല്ല..എന്റെ വീട്ടിലേക്ക് പോകേണ്ട ചില വഴികളിൽ വീട് പോലും ഇല്ല...അതുകൊണ്ട് പകല് പോലും തന്നെ നടക്കാൻ എനിക്ക് പേടിയാ..എന്റെ കൃഷ്ണ..!!!എന്നെ കാത്തോളണേ.... ഞാൻ വേഗം നടന്നു,,,അവളെ പിന്തുടർന്ന രണ്ടു കണ്ണുകൾ അവൾ അറിഞ്ഞില്ല...സ്പീഡിൽ നടക്കുന്ന കൂട്ടത്തിൽ ചെരിപ്പ് തെന്നി,,ഞാൻ ചെരിപ്പ് ശരിയാക്കി മുന്നിലേക്ക് നോക്കിയപ്പോ എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി... എന്നെ നോക്കി വഷളൻ ചിരി ചിരിച്ചു നിക്കുന്ന 3 പേർ..ഇവരെ രാവിലെ നടന്നു പോരുമ്പോഴൊക്കെ ഞാൻ കണ്ടിട്ടുള്ളതാണ്..നാട്ടിലെ കഞ്ചാവ് ടീംസ് ആണ്..അവരെ നോട്ടവും അത്ര ശരിയല്ല... " ആഹ്...ഇതാര്...എന്താടോ ഇത്ര ലേറ്റ് ആയിട്ട്..കൂടെ ആരുവില്ലേ...തനിയെ ആണോ...ചേട്ടന്മാരു കൊണ്ട് വിടണോ..ഹേ..." അവരുടെ ഓരോ വാക്കുകളും എന്റെ ഉള്ളിലെ പേടി വർധിപ്പിച്ചു...ഉള്ളിലെ പേടി പുറത്ത് കാണിക്കാതെ ഞാൻ അവരെ മൈൻഡ് ചെയ്യാതെ പോകാൻ തുനിഞ്ഞതും അവര് എന്റെ മുന്നിൽ കേറി നിന്നു...

" അങ്ങനെ അങ്ങ് പോയാലോ,,നമുക്ക് വിശദമായി ഒന്ന് പരിചയപ്പെട്ടിട്ട് പോകാന്നേ...അല്ലേടാ..." "പിന്നല്ലാതെ..." ന്ന് പറഞ്ഞു കൂടെ ഉണ്ടായിരുന്നവൻ എന്റെ കൈ പിടിച്ചു വലിച്ചു... " ആഹാ,,,മത്ത് പിടിപ്പിക്കുവാണല്ലോ പെണ്ണേ നീ ഞങ്ങളെ..." അവരുടെ ഓരോ വാക്കുകളിലും ഞാൻ പേടിച്ചു പോയി..കണ്ണീർ ധാര ധാരയായി ഒഴുകാൻ തുടങ്ങി..ഞാൻ അവർക്ക് നേരെ കെഞ്ചിയെങ്കിലും അവരുടെ അടുത്ത് നിന്ന് ഒരു ദയയും എനിക്ക് കിട്ടിയില്ല... പെട്ടന്ന് ഒരു ബൈക്കിന്റെ വെട്ടം മുഖത്തേക്കു പതിച്ചതും എന്റെ കയ്യിൽ പിടിച്ചിരുന്നവന്റെ പിടി അയഞ്ഞു..അവര് പരസ്പരം നോക്കി.. ആ ബൈക്കിന്റെ ലൈറ്റ് അണഞ്ഞതും സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ആളുടെ മുഖം കണ്ടതും വല്ലാത്തൊരു ആശ്വാസമായിരുന്നു എന്നിൽ അല അടിച്ചത്... ആളെ കണ്ടതും അറിയാതെ തന്നെ ആ പേര് ഞാൻ മന്ത്രിച്ചു... ✻✻✻✻✻✻✻✻✻✻✻✻✻✻✻✻ അവളെ തനിയെ പറഞ്ഞു വിട്ടെങ്കിലും എന്തുകൊണ്ടോ എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു... ഉള്ളിൽ നിന്ന് ആരോ ചെയ്തത് തെറ്റായി പോയിന്നു പറയുന്ന പോലെ..

അവളെകുറിച്ച് ഓർക്കുമ്പോൾ മനസിന്‌ എന്തോ വെപ്രാളം... വീട്ടിൽ ഇരുന്നിട്ട് ഒരു സ്വസ്ഥതയും കിട്ടാഞ്ഞത് കൊണ്ട് രണ്ടും കല്പിച്ചു ഞാൻ ബൈക്ക് എടുത്തു പറപ്പിച്ചു വിട്ടു... പാതി വഴി എത്തിയപ്പോ ഞാൻ കണ്ട കാഴ്ച മറ്റൊന്നായിരുന്നു... അപ്പോഴേക്കും ബൈക്ക് ഞാൻ കുറച്ചു മാറ്റി പാർക്ക്‌ ചെയ്തു.. ✻✻✻✻✻✻✻✻✻✻✻✻✻✻✻✻ * ജിത്തുവേട്ടൻ........* ജിത്തുവേട്ടൻ ബൈക്കിൽ ചാരി നിന്ന് എന്നെ നോക്കി കണ്ണടച്ച് കാണിച്ചു..അപ്പൊ എന്റെ മനസ്സിൽ തോന്നിയ ആശ്വാസം ചെറുതല്ലായിരുന്നു... ജിത്തുവേട്ടനെ കണ്ടപ്പോ തന്നെ അവര് ഒന്ന് പകച്ചിട്ടുണ്ട്... ജിത്തുവേട്ടൻ അടുത്തേക് വന്നതും എന്റെ കയ്യിൽ പിടിച്ചിരുന്നവൻ പിടി വിട്ടു...ഞാൻ ഓടി പോയി ജിത്തുവേട്ടന്റെ പുറകിൽ നിന്നു... ജിത്തുവേട്ടൻ മീശ പിരിച്ചു,,ഷിർട്ടിന്റെ കൈ കേറ്റി വെച്ച് അവന്മാരെ നോക്കിയപ്പോ തന്നെ പേടിച്ചു അവന്മാർ ഓടി...ജിത്തുവേട്ടൻ പുറകെ ചെല്ലാൻ തുടങ്ങിയെങ്കിലും ഞാൻ തടഞ്ഞു... " എന്താ ശ്രീ ഇത്..ഇപ്പോഴാണോ നീ വരുന്നേ..അതും തനിയെ,,,ഇപ്പൊ ഞാൻ വന്നില്ലെങ്കിൽ എന്താകുമായിരുന്നു..."

"ജിത്തുവേട്ടൻ എന്താ ഇപ്പൊ ഈ വഴിയേ..." "ശ്രീക്കുട്ടൻ പറഞ്ഞു നീ ഇതുവരെ വന്നില്ലെന്ന്..അതുകൊണ്ട് ഞാൻ തിരക്കി ഇറങ്ങിയതാ...പറഞ്ഞോണ്ട് നിക്കാൻ സമയം ഇല്ല...നിന്റെ അമ്മ ഒക്കെ കാത്തിരിക്കുന്നുണ്ട്..വാ വേഗം.." ന്ന് പറഞ്ഞു ജിത്തുവേട്ടൻ ബൈക്കിന്റെ അടുത്തേക് നടന്നു..ബൈക്കിൽ കേറാൻ മടിച്ചു നിക്കുന്ന എന്നെ കണ്ടതും... " നീ എന്ത് നോക്കി നിക്കുവാ ശ്രീ,,,ഇപ്പൊ കേറിയില്ലങ്കിൽ ഞാൻ നിന്നെ ഇവിടെ ഇട്ടേച്ചു പോകും...പറഞ്ഞേക്കാം..." ഇനിയും തനിയെ നിക്കുന്നത് ശരി അല്ലെന്ന് തോന്നിയതും മടിച്ചു മടിച്ചു ഞാൻ ബൈക്കിൽ കേറി,,,ജിത്തുവേട്ടനിൽ നിന്ന് ഒരു അകലം ഇട്ടായിരുന്നു ഞാൻ ഇരുന്നത്... ബൈക്ക് എടുത്തതും ഞാൻ വെറുതെ പുറകിലേക്ക് തിരിഞ്ഞു നോക്കി,,,സ്ട്രീറ്റ് ലൈറ്റിലൂടെ നടന്നു ബൈക്കിന്റെ അടുത്തേക് പോകുന്ന ആളെ കണ്ടതും ഞാൻ വായും പൊളിച്ചു ഇരുന്ന് പോയി... * നമ്മടെ ചൂടൻ * ചൂടൻ എന്താ ഇപ്പൊ ഇവിടെ...?? ഒന്നും ആലോചിച്ചിട്ട് മനസിലായില്ല... എന്തേലും ആവട്ടെന്ന് കരുതി ഞാൻ പിന്നെ അത് ഓർക്കാൻ പോയില്ല... ജിത്തുവേട്ടൻ വീട്ടിൽ ഇറക്കി തന്നു,,

താങ്ക്സ് പറഞ്ഞു ഞാൻ ജിത്തുവേട്ടന് നേരെ ഒന്ന് ചിരിച്ചു കാണിച്ചു... വീട്ടിലേക്ക് കേറി ചെന്നപ്പോ തൊട്ട് അമ്മ ചോദ്യം ചോദിക്കൽ തുടങ്ങി.. വഴിയിൽ വെച്ച് നടന്നത് ഒന്നും ഞാൻ പറഞ്ഞില്ല..സുമ ചേച്ചി ഇല്ലാഞ്ഞത് കൊണ്ട് എല്ലാം ചെയ്തു ഇറങ്ങിയപ്പോ താമസിച്ചു ന്ന് പറഞ്ഞു തത്കാലം രക്ഷപെട്ടു... വേഗം ചെന്ന് ഫ്രഷ് ആയി കഴിച്ചിട്ട് വന്ന് കട്ടിലിലേക്ക് മറിഞ്ഞു...കണ്ണടച്ചാൽ കാണുന്നത് ചൂടനെ ആണ്...എന്തിനായിരിക്കും ചൂടൻ വന്നത്...നാളെ ചോദിച്ചാലോ..??? ഏയ്‌ വേണ്ട,,,ഇനി അതിന് കടിച്ചു കീറാൻ വരും...വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളിൽ വെക്കണോ... കൊറേ നേരം ആലോചിച്ചു എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.. ✻✻✻✻✻✻✻✻✻✻✻✻✻✻✻✻ " എന്താണ് മിസ്റ്റർ ആധവ്...ഒരു ആലോചന..." വീട്ടിലേക്ക് തിരിച്ചു വന്നിട്ട് അവളെ രക്ഷിച്ചത് ആരാണെന്ന് ഓർത്തു കെടക്കുമ്പോ ആണ് അഭി വന്നു എന്റെ മേത്തോട്ട് ചാടിയത്... " എഴുന്നേറ്റു പോടാ തടിയാ..ഞാൻ ഒരു ആലോചനയിലും അല്ല.." "അത് കള്ളം.. എന്താണ് കള്ള ചെക്കാ...എന്റെ ഭാവി ഏടത്തിയമ്മേനെ സ്വപ്നം കണ്ടു കെടക്കുവാനോ..."

"കോപ്പാണ്...നീ എന്റെ വായിൽ ഇരിക്കുന്നതൊന്നും കേക്കണ്ട..." "വേണ്ടേൽ വേണ്ട..അല്ല ബ്രദറേ,,,നാളെ തൊട്ട് അല്ലെ കമ്പനിയിൽ ജോയിൻ ചെയ്യേണ്ടേ.." "ഓഹ് ഗോഡ്,,,ഞാൻ ആ കാര്യം അങ്ങ് മറന്നു..." "എല്ലാത്തിനും ഈ ഞാൻ വേണം...ഹിഹി.." " എഴുന്നേറ്റു പോടാ തോരപ്പാ.." ന്ന് പറഞ്ഞു ഞാൻ ഓനെ ചവിട്ടി പൊറത്താക്കി..പറഞ്ഞ പോലെ നാളെ രാവിലെ കമ്പനിയിൽ ജോയിൻ ചെയ്യണം...അതുകൊണ്ട് തന്നെ നേരത്തെ കെടന്നു ഉറങ്ങി... ✻✻✻✻✻✻✻✻✻✻✻✻✻✻✻✻ രാവിലെ തന്നെ നേരത്തെ കുളിച്ചു ഫ്രഷ് ആയി അത്യാവശ്യം ജോലി ഒക്കെ ചെയ്തു വേഗം കഴിച്ചെന്നു വരുത്തി,,,ശ്രീക്കുട്ടന് ചോറ് ഒക്കെ കെട്ടി കൊടുത്ത്, അമ്മയോട് മരുന്ന് കഴിക്കണം ന്നൊക്കെ പറഞ്ഞു ഞാൻ വേഗം ഇറങ്ങി... നോക്കണ്ട,,,ഇന്നും ലേറ്റ് ആ..😁 വേഗം അങ്ങോട്ടേക്ക് ചെന്നു..ചെന്നപ്പോ തന്നെ മാഡം പുറത്ത് നിൽപ്പുണ്ടായിരുന്നു..മാടത്തിനു ഒരു ഓഞ്ഞ ചിരി കൊടുത്തിട്ട് ഞാൻ വേഗം അകത്തെക്ക് മുങ്ങി,,, അടുക്കളയിലേക്ക് പോകാൻ തുനിഞ്ഞതും സ്റ്റെപ് ഇറങ്ങി വരുന്ന ആളെ കണ്ടിട്ട് ഞാൻ അങ്ങനെ അങ്ങ് നോക്കി നിന്ന് പോയി.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story