പ്രണയസഖീ: ഭാഗം 6

pranayasagi

രചന: Twinkle AS

അടുക്കളയിലേക്ക് പോകാൻ തുനിഞ്ഞതും സ്റ്റെപ് ഇറങ്ങി വരുന്ന ആളെ കണ്ടിട്ട് ഞാൻ അങ്ങനെ അങ്ങ് നോക്കി നിന്ന് പോയി... ചൂടൻ ഒരു ബ്ലാക്ക് പാന്റും ഷർട്ടും ഇട്ടോണ്ട് ഇറങ്ങി വരുന്നു..ബ്രൗൺ കളർ കോട്ട് കയ്യിൽ വരവിനു മുടി ഒക്കെ കെടന്നു പാറി കളിക്കുവാ..എന്ത് രസാ ഇപ്പൊ കാണാൻ..ജോലി ചെയ്യുന്ന വീട്ടിലെ ആളെ വായിനോക്കി നിക്കുന്ന ആദ്യത്തെ ജോലിക്കാരി,,,എന്താല്ലേ... നോക്കി നിക്കാൻ ടൈം ഇല്ല..ഞാൻ പോട്ടെ..അപ്പോഴാണ് ഇന്നലത്തെ കാര്യം ഓർത്തതു..ചോദിക്കണോ..ഏയ്‌ എന്തിന്...വേണ്ട. ചോദിക്കണ്ട..അല്ലേലും അതിപ്പോ അറിഞ്ഞിട്ട് എനിക്കെന്തിനാ.. " ഡി പോത്തേ,,,നല്ലൊരു ദിവസം കളയാൻ ആയിട്ട് ഇന്ന് നീ ആണോ കണി..."- ആദി " ചേച്ചിക്ക് എന്താ കുഴപ്പം,,,നല്ലതല്ലേ..ചേച്ചിനെ കണ്ടു പോയിട്ട് എനിക്ക് ഇന്നലെ നല്ലൊരു കാഴ്ച കാണാൻ പറ്റില്ലോ.." - അഭി " എന്ത് നല്ല കാഴ്ച..??"

" ആഹ്..അ,,,അത് പിന്നെ,,ആക്ച്വലി ഞാൻ ഉദ്ദേശിച്ചത് ഇന്നലെ നല്ല ദിവസം ആയിരുന്നുന്നാ..ഹിഹി.." ഇനിയും ഞാൻ ഇവിടെ നിന്നാൽ * എന്ത് കണ്ടോണ്ട് നിക്കുവാടി * ന്നോള്ള ഒരു ചോദ്യം പ്രതീക്ഷിക്കാം എന്നുള്ളത് കൊണ്ട് തന്നെ ഞാൻ അടുക്കളയിലേക്ക് കേറി പോയി.. ഓഫിസിലേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോ ആണ് പുറകിൽ നിന്ന് ഒരു അപശബ്ദം കേട്ടത്..തിരിഞ്ഞു നോക്കിയപ്പോ ശ്വേത... " ആദി,,,ഒന്ന് നിന്നെ..." " എന്താ ശ്വേത..???" " ആദി,,,ഞാനും വരുന്നുണ്ട് നിന്റെ കൂടെ.." " ശ്വേത,,,ഞാൻ പോകുന്നത് ഷോപ്പിംഗ്ന് അല്ല..ഓഫീസിലേക്ക് ആണ്..സോ പ്ലീസ് ലീവ് മി.." "ആദി നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ...എന്തായാലും ഞാൻ നിന്റെ പെണ്ണ് ആവേണ്ടതല്ലേ..? " " ആണോ,,ഞാൻ അറിഞ്ഞില്ലല്ലോ..നിന്റെ മനസ്സിൽ അങ്ങനെ എന്തേലും ആഗ്രഹം ഉണ്ടങ്കിൽ ഇപ്പൊ തന്നെ അത് പിഴുതു കളഞ്ഞേക്ക്. നിന്റെ ആഗ്രഹം ഒരിക്കലും നടക്കാൻ പോണില്ല..ഇപ്പൊ എനിക്ക് രാവിലെ തന്നെ വഴക്ക് ഒണ്ടാക്കിക്കൊണ്ട് നിക്കാൻ ടൈം ഇല്ല..എനിവേ ബൈ.." ന്ന് പറഞ്ഞു ഞാൻ കേറി പോയി.. •────•★•────•

ഞാൻ ഓരോ ജോലിയും ചെയ്തോണ്ട് നിക്കുമ്പോ ആണ് അഭി അടുക്കളയിലേക്ക് വന്നിട്ട് അരപ്ലേസിൽ കേറി ഇരുന്നു എന്നെ നോക്കി പരുങ്ങുന്നതു കണ്ടത്... "എന്താ മോനെ അഭി,,,എന്തോ കള്ളത്തരം ഉണ്ടല്ലോ..എന്താണ്..?? " " ഏയ്‌,,,ഒന്നുല്ല ചേച്ചി,,,ചേച്ചിയോട് കൊറച്ചു കാര്യങ്ങൾ ചോദിക്കാൻ വന്നതാ.." " എന്താ അഭി,,,നീ ചോദിക്ക്.." "അല്ല ചേച്ചി,,ഈ ലവ്നെ കുറിച്ച് എന്താ ചേച്ചീടെ അഭിപ്രായം..? " " ലവ്നെ കുറിച്ചോ..?? എനിക്ക് അങ്ങനെ പ്രത്യേകിച്ച് അഭിപ്രായം ഒന്നുവില്ല..നീ എന്താ അങ്ങനെ ചോദിച്ചേ...? " "ഏയ്‌,,ഞാൻ ചുമ്മാ,,,അറിയാൻ വേണ്ടി..." "അതല്ലല്ലോ..എന്തോ ഉണ്ട്..എന്താ കാര്യം..മര്യാദക്ക് പറഞ്ഞോ..അല്ലേൽ ഞാൻ നിന്റെ ചൂടൻ ഏട്ടനോട് പറഞ്ഞു കൊടുക്കും.." " ചേച്ചിയോ,,,ഹിഹിഹി...😂 " "നീ എന്തിനാ ചിരിക്കൂന്നേ...??" " ഞാൻ ആലോചിച്ചതാ ചേച്ചി ഏട്ടനോട് പറയുന്നത്..ചേച്ചീനെ കാണുമ്പോഴേ അലറാൻ തൊടങ്ങും..അത് കാണുമ്പോ ചേച്ചീടെ ഉള്ള ജീവൻ അങ്ങ് പോകുവേം ചെയ്യും. അതിനിടയിൽ ചേച്ചി എങ്ങനെയാ ഏട്ടനോട് പറയുന്നേ..ഓർത്തിtt തന്നെ എനിക്ക് ചിരി വരാണ്..."

" പോടാ..അല്ലേലും നീ പറഞ്ഞത് ശരിയാ..നിന്റെ ചേട്ടന് എന്താടാ ഇത്ര ദേഷ്യം..നീയും അതിഥിചേച്ചിയും ഭയങ്കര പാവം ആണല്ലോ.." " ചേച്ചി പറഞ്ഞത് ശരിയാ,,,ചേച്ചി വിചാരിക്കും പോലെ ആദിയേട്ടൻ എന്റെ സ്വന്തം ചേട്ടൻ അല്ല.." അഭിയുടെ വാക്കുകൾ എന്നെ ചെറുതായിട്ട് ഒന്നും അല്ല ഞെട്ടിച്ചതു.. " നീ എന്തൊക്കെയാ പറയുന്നേ അഭി.." "ഞാൻ പറഞ്ഞത് സത്യം ആണ് ചേച്ചി..പക്ഷേ ആദിയേട്ടൻ എന്നും ഞങ്ങടെ സ്വന്തം തന്നെ ആണ്.. എന്റെ അച്ഛന്റെ ചേട്ടന്റെ മകൻ ആണ് ആദിയേട്ടൻ...നല്ലൊരു മനുഷ്യൻ ആയിരുന്നു ആദിയേട്ടന്റെ അച്ഛൻ..ഏട്ടന്റെ അമ്മയും അച്ഛനും വളരെ നല്ലവരായിരുന്നു...എല്ലാർക്കും തന്നെ അവരെ ഇഷ്ടായിരുന്നു.. പക്ഷേ ആദിയെട്ടന് അവരെ നഷ്ടവായതു ആറു വയസ് ഉള്ളപ്പോളാണ്..ചതിച്ചതാ ഏട്ടന്റെ അച്ഛനെ...ഒരു സ്ത്രീയുമായി എന്തോ ബന്ധം ഉണ്ടന്ന് പറഞ്ഞു കള്ളക്കേസിൽ ശത്രുക്കൾ കുടുക്കി..പിന്നെ ജയിലിലും മറ്റുമായി നാട്ടുകാരുടെ മുന്നിൽ തലയുയർത്തി നിൽക്കാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു.. ഒരുപാട് ആൾക്കാരുടെ കുത്തുവാക്കും കളിയാക്കലുകളും സഹിച്ചു..

പക്ഷേ ഒരുപാട് നാൾ പിടിച്ചു നിൽക്കാൻ ആയില്ല...അന്ന് ആദിയെട്ടന് ഒരു കുഞ്ഞനുജത്തി കൂടെ ഉണ്ടായിരുന്നു.. കൊറേ നാൾ പിടിച്ചു നിൽക്കാൻ പറ്റാതെ വന്നപ്പോ ആദിയെട്ടനെയും അനിയത്തിയെയും തനിച്ചാക്കി അങ്കിളും ആന്റിയും ആത്മഹത്യ ചെയ്തു.. മരിക്കുന്നതിന് മുൻപ് ബാക്കി ഉള്ള സ്വത്ത്ക്കൾ ആദിയെട്ടന്റെ പേരിൽ എഴുതി വെച്ചു... ആരും നോക്കാതെ വന്നപ്പോ എന്റെ അച്ഛനും അമ്മയും ആദിയേട്ടനെയും അനിയത്തികുട്ടിയേയും ഏറ്റെടുത്തു..സ്വത്ത് കണ്ടു മോഹിച്ചു അല്ല..കൂടെപ്പിറപ്പിന്റെ മക്കൾ ആയത് കൊണ്ട്.. ഒരിക്കൽ ഞങ്ങൾ എല്ലാരും കൂടെ പുറത്ത് പോയപ്പോ ആദിയേട്ടന്റെ അനിയത്തിയെ നഷ്ടപ്പെട്ടു..ഞങ്ങൾ ഒരുപാട് തിരിഞ്ഞു എങ്കിലും കിട്ടിയില്ല..പോലീസിന് പരാതി കൊടുത്തു..പക്ഷേ,, ചേച്ചി ചോദിച്ചില്ലേ,,ആദിയെട്ടന് എന്താ ഇത്ര ദേഷ്യം ന്ന്..ആദിയെട്ടന്റെ അച്ഛനും അമ്മയും മരിക്കാൻ കാരണം ഒരു സ്ത്രീ ആണ്..അന്ന് മുതൽ ആദിയേട്ടന് സ്ത്രീ വർഗത്തെ ഇഷ്ടവല്ല..അമ്മയെയും അതിഥി ചേച്ചിയെയും ഒഴിച്ച്,,, ശ്വേത ഏട്ടന്റെ പണം മോഹിച്ചു ആണ് കൂടെ കൂടിയിരിക്കുന്നതെന്ന് ഏട്ടന് നല്ലോണം അറിയാം..

അതുകൊണ്ട് തന്നെ ആണ് ഏട്ടൻ അവളോട്‌ ഹാർശ് ആയിട്ട് പെരുമാറുന്നത്... ചേച്ചി കേട്ടിട്ടില്ലേ,,,മനസ്സിൽ നീറി പുകയുന്ന സങ്കടങ്ങൾ മറക്കാനുള്ള ചിലരുടെ ശ്രമങ്ങൾ ആണ് ദേഷ്യം ന്ന്..അതുപോലെ തന്നെയാ ആദിയേട്ടനും...ആദിയെട്ടൻ എന്റെ സ്വന്തം തന്നെ ആണ് ചേച്ചി...എന്റെ എല്ലാം എല്ലാം.." ഇത്രയും ഒക്കെ പറയുമ്പോഴും അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു...അത് കേട്ടിട്ട് എന്തുകൊണ്ടോ എന്റെ കണ്ണുകളും.. ഒന്നും മിണ്ടാതെ അവൻ എഴുന്നേറ്റു പോയപ്പോ ഒന്നും വേണ്ടിയിരുന്നില്ലന്ന് തോന്നി പോയി..ചോദിക്കണ്ടായിരുന്നു.. പാവം ആദി സാർ ,,,എത്ര മാത്രം വേദന ഉള്ളിൽ കൊണ്ടാ നടക്കുന്നെ...ഇതിന്റെ ഒക്കെ മുന്നിൽ എന്റെ വേദനകൾ ഒന്നും ഒന്നുമല്ലാത്തതു പോലെ... ഞാൻ ഓരോന്നും ആലോചിച്ചു നിന്നപ്പോഴാണ് തുണി ഒക്കെ വിരിച്ചു കഴിഞ്ഞു സുമ ചേച്ചി വന്നത്... ചേച്ചിക്ക് ഒരു പുഞ്ചിരി കൊടുത്തു ഞാൻ വീണ്ടും ജോലികളിൽ മുഴുകി..എന്തുകൊണ്ടോ മനസ്സ് ശാന്തമല്ലായിരുന്നു.. മാഡം അതിഥി ചേച്ചീനെയും കൊണ്ട് ചെക്കപ്പിന് ഹോസ്പിറ്റലിൽ പോകാൻ റെഡി ആയി ഇറങ്ങി...

നാളെ എല്ലാരും കുടുംബത്തോടെ നാലമ്പല ദർശനം നടത്താൻ ആണ് പ്ലാൻ ന്ന് പോകുന്നതിന് മുൻപ് അതിഥി ചേച്ചി പറഞ്ഞിരുന്നു.. അഭിയെ ഓർത്തപ്പോ മനസിന് എന്തോ സങ്കടം തോന്നി,,,ഞാൻ അവന്റെ അടുത്തേക്ക് ചെന്ന് സോറി ഒക്കെ പറഞ്ഞു അവന്റെ മൂഡ് ഓക്കേ ആക്കി.. " അഭി,,,നാളെ നാലമ്പലദർശനത്തിനു പോകുന്നുന്ന് ചേച്ചി പറഞ്ഞല്ലോ.." "ആഹ്,,,ഞാൻ മറന്നു ചേച്ചി,,,നാളെ നാലമ്പലദർശനത്തിനു പോകുന്നുണ്ട്...അതിഥി ചേച്ചിക്ക് ഇപ്പോഴോക്കേ അല്ലെ പോകത്തൊള്ളൂ.." " മ്മ്....എപ്പോഴാ പോകുന്നെ.." " രാവിലെ തന്നെ പോകും ചേച്ചി..." അന്ന് ആദി സാർ വീട്ടിൽ ഇല്ലാഞ്ഞത് കൊണ്ട് തന്നെ നേരത്തെ ഇറങ്ങി.. ആഹ്...മറന്നു,,,നിങ്ങളോട് പറയാൻ ഞാൻ മറന്നു പോയി,,,ഇന്നലെയും കൂടി ഈ ദിവസത്തെക്കുറിച്ച് അമ്മയോട് പറഞ്ഞതെ ഒള്ളു... നാളെ അച്ഛൻ മരിച്ച ദിവസം ആണ്..ബലി ഇടാൻ പോകണം..സാധാരണ ഞങ്ങൾ ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആണ്,,,പെരുമ്പാവൂറിൽ... അത് മേടത്തിനോട്‌ പറയാൻ ആണേൽ മറന്നും പോയി..ശേ,,, വിളിച്ചു പറഞ്ഞേക്കാം ന്ന് കരുതി വിളിച്ചു മാഡത്തിനോട്‌ കാര്യം പറഞ്ഞപ്പോ മാഡം പറഞ്ഞ വാക്കുകൾ എന്നിൽ അല്പം ടെൻഷൻ ഉയർത്തി........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story