പ്രണയസഖീ: ഭാഗം 7

pranayasagi

രചന: Twinkle AS

വിളിച്ചു പറഞ്ഞേക്കാം ന്ന് കരുതി വിളിച്ചു മാഡത്തിനോട്‌ കാര്യം പറഞ്ഞപ്പോ മാഡം പറഞ്ഞ വാക്കുകൾ എന്നിൽ അല്പം ടെൻഷൻ ഉയർത്തി... " നാളെ അതിരാവിലെ ഞങ്ങള് പുറപ്പെടും..ആദി വരുന്നില്ല,,അവനു ഇതിൽ ഒന്നും വിശ്വാസം ഇല്ല..അതുകൊണ്ടു അവൻ ഓഫീസിൽ പോകും..നീ നാളെ രാവിലെ നേരത്തെ വന്നു അവനു എന്തേലും കഴിച്ചിട്ട് പോകാൻ ഉണ്ടാക്കി വെച്ചിട്ട് അവനോടു അനുവാദം ചോദിച്ചു പൊക്കോ.." ന്ന് പറഞ്ഞു മാഡം ഫോൺ കട്ട് ചെയ്തു... എന്നാലും എന്റെ ദൈവമേ,,,ഈ ചതി എന്നോട് വേണ്ടായിരുന്നു..ഇനി ചെലപ്പോ നാളെ എനിക്ക് ലീവ് തന്നില്ലങ്കിലോ..??? ഏയ്യ്,,,തരാതെ ഇരിക്കുല..ദേഷ്യം ഒണ്ടാന്നൊക്കെയെ ഒള്ളു..ആൾ പാവം ആണ്..ഞാൻ ഇങ്ങനെ ഒന്നും ചിന്തിക്കാൻ പാടില്ല..പോസിറ്റീവ് ആയി ഇരിക്കണം...നാളെ ലീവ് തരുന്നു,,പോകുന്നു,,ബലി ഇട്ട് തിരിച്ചു വരുന്നു..സിംപിൾ.. അങ്ങനെ ഓരോന്നും ആലോചിച്ചു ഞാൻ അന്നത്തെ രാത്രി കഴിച്ചു കൂട്ടി.. പിറ്റേന്ന് പതിവിലും നേരത്തെ എഴുന്നേറ്റ് അത്യാവശ്യം ജോലികളും മറ്റുമോക്കേ തീർത്തു ഒരു സെറ്റ് സാരിയും ഉടുത്ത് നേരത്തെ ഇറങ്ങി..

നേരത്തെ ഇറങ്ങിയാലെ എട്ടരയുടെ ബസ് കിട്ടത്തൊള്ളൂ..സമയം നോക്കിയപ്പോ ആറര ആവുന്നു.. ഞാൻ വീട്ടിലേക്ക് ചെന്നപ്പോ തന്നെ മൂപ്പര് ഫ്രണ്ടിൽ പത്രവും നോക്കിക്കൊണ്ട് ഇരിപ്പുണ്ട്..എന്നെ കണ്ടതും * നീ ഇപ്പൊ എന്താ ഇവിടെന്നുള്ള അർത്ഥത്തിൽ എന്നെ നോക്കി .... ഇന്നലെ അഭി പറഞ്ഞ കാര്യങ്ങൾ ഓർത്തപ്പോ ആദി സാറിനോട്‌ എന്തോ ഒരു ഇത്,,,എന്താ പറയാ സഹതാപം എന്നൊക്കെ പറയാ..ഞാൻ മൂപ്പരെ നോക്കി ചിരിച്ചോണ്ട് അകത്തേക്ക് കേറാൻ തുടങ്ങിയതും... " ഇന്ന് എന്താ നേരത്തെ,,," " അത് പിന്നെ,,,ഏയ്‌ ഒന്നുല്ല...എനിക്ക്.." " ആഹ്,,വള വളാന്ന് സംസാരിച്ചോണ്ട് നിക്കാതെ വേഗം പോയി ജോലി നോക്ക്..എനിക്ക് വേറെ പണിയുണ്ട്.." ന്ന് പറഞ്ഞു എനിക്ക് പറയാൻ ഒള്ളത് കേൾക്കാൻ കൂട്ടാക്കാതെ അകത്തേക്കു കേറി പോയി.. പിന്നെ ഞാനും ഒന്നും പറയാൻ പോയില്ല..ഇറങ്ങുന്നതിന് മുൻപ് പറയാം ന്ന് വെച്ച് ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു..

എന്തേലും ഉണ്ടാക്കാം ന്ന് വെച്ച് രണ്ടാമത് ഒന്ന് ആലോചിക്കാതെ വേഗം അപ്പവും ഗ്രീൻപീസ് കറിയും ഉണ്ടാക്കി...ഇപ്പൊ തന്നെ സമയം 8 മണി ആവാറായി... വേഗം ചായയും ഇട്ടു..ഇനി ചായ കൊടുത്തിട്ട് പറയാന്നു വെച്ച് ചെന്നപ്പോ മൂപ്പര് കുളിച്ചിട്ട് ഒരു ടീ ഷർട്ടും പാന്റും ഇട്ടോണ്ട് ലാപ്പും കൊണ്ട് വന്നു... അപ്പൊ എനിക്ക് മനസിലായി,,ഇന്നലെ എന്തോ ചെയ്തു തീരാത്ത വർക്ക്‌ ഉണ്ടായിരുന്നതു കൊണ്ട് ഇപ്പോ തീർക്കാൻ വന്നതാന്ന്.. ഞാൻ ചായ വെച്ചിട്ട് കാര്യം പറയാൻ വേണ്ടി അവടെ തന്നെ നിന്ന് പരുങ്ങി കളിച്ചോണ്ട് ഇരുന്നു... " നീ പോയില്ലേ,,,എന്തിനാ ഇവിടെ നിന്ന് പരുങ്ങി കളിക്കുന്നെ.." " അത് പിന്നെ,,,ഫുഡ്‌ ഞ..." എന്നെ പറയാൻ സമ്മതിക്കാതെ വീണ്ടും ഇടയ്ക്ക് കേറി... " ആഹ്,,ഞാൻ പറയാൻ മറന്നു,,ഇന്ന് ബ്രേക്ക്‌ ഫാസ്റ്റ് ന് അപ്പവും ചിക്കനും മതി...ചിക്കൻ ഫ്രിഡ്ജിൽ കാണും..!" ആ പറച്ചില് കേട്ടതും ഞാൻ ഞെട്ടി പണ്ടാരവടങ്ങി പോയി...ചിക്കനോ..ഒന്നാമതെ അമ്പലത്തിൽ പോകാൻ നിക്കുന്ന എന്നോട് തന്നെ പറയണം ഇത്..

. " അയ്യോ...എന്നെക്കൊണ്ട് പറ്റില്ല,,,ഞാൻ അമ്പലത്തിൽ പോകാൻ നിക്കുവാ.." " എന്താ...?? " " ഇന്ന് അച്ഛൻ മരിച്ച ദിവസം ആണ്..അതുകൊണ്ട് പെരുമ്പാവൂർക്ക് ബലി ഇടാൻ പോകുവാ..എട്ടരയ്ക്കാ ബസ്.." " ഓഹോ,,,എന്തായാലും കൊള്ളാം..ഞാൻ പറഞ്ഞ ബ്രേക്ക്‌ ഫാസ്റ്റ് ഞാൻ റെഡി ആയി വരുമ്പോ ടേബിളിൽ കാണണം.." " നിങ്ങൾക്കെന്താ പറഞ്ഞാൽ മനസിലാവില്ലേ,,,മാംസം ഒന്നും തൊട്ടിട്ടു അമ്പലത്തിൽ പോകാൻ പറ്റില്ല..അവിടെ ശുദ്ധി ഒള്ളത് ആണ്.." "അവിടെ എന്താ നീ മാംസം ഒക്കെ തൊട്ടിട്ടു ആണോ വന്നെന്ന് ചെക്ക് ചെയ്യാൻ ആൾക്കാർ നിക്കുന്നുണ്ടോ.." "ദൈവ വിശ്വാസം ഇല്ലാത്ത നിങ്ങളോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല..എന്തൊക്കെ ആണേലും എനിക്ക് പോണം..." "അത്രയ്ക്കു ആയോ നീ..നീ ഈ വീട്ടിലെ സെർവന്റ് ആണ്..അതുകൊണ്ട് ഇവിടെ ഉള്ളവർ പറയുന്നത് അനുസരിക്കേണ്ടതു നിന്റെ റെസ്പോൺസിബിലിറ്റി ആണ്.." "അനുസരിക്കില്ലന്ന് ഞാൻ പറഞ്ഞില്ലല്ലോ..ഒരു ദിവസം ചിക്കൻ കൂട്ടിയില്ല എന്ന് വെച്ച് മരിച്ചോന്നും പോകില്ലല്ലോ...എന്റെ സമയം പോകുന്നു..എനിക്ക് പോണം.."

"നീ എന്നെ ചോദ്യം ചെയ്യാൻ ആയോ..ആർക്ക് ബലി ഇടാൻ ആണേലും ഞാൻ പറഞ്ഞ കാര്യം ചെയ്യാതെ നീ ഇവിടുന്ന് പോകുന്നത് എനിക്കൊന്നു കാണണം.." " ദയവു ചെയ്തു എന്റെ വഴി മുടക്കരുത്...എന്റെ അച്ഛന്റെ ആത്മവിന് നിത്യ ശാന്തി കൊടുക്കണം..പ്ലീസ്..ഞാൻ പൊക്കോട്ടെ.." " ചത്തു പോയ നിന്റെ തന്തയ്ക്കു നിത്യശാന്തി കിട്ടിയാലും ഇല്ലേലും എനിക്കെന്താ..പോയി തുലയട്ടെ..." അയാളുടെ ആ വാക്കുകൾ എന്നിൽ നിറച്ച ദേഷ്യം എത്രമാത്രം ആണെന്ന് എനിക്ക് പോലും അറിയില്ല..എന്നെക്കുറിച്ച് പറഞ്ഞാൽ ഞാൻ സഹിക്കും,,പക്ഷേ മരിച്ചു പോയ എന്റെ അച്ഛനെക്കുറിച്ച് പറഞ്ഞാൽ... " മരിച്ചു പോയ എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ..നിങ്ങൾ ഒരു മനുഷ്യൻ ആണോ..അതെങ്ങനെ,, ഓർമ വെച്ച നാൾ മുതൽ മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങൾ കിട്ടാതെ വളർന്ന നിങ്ങൾക്കൊന്നും മാതാപിതാക്കളുടെ വില അറിയില്ല.. അതെങ്ങനെ,,,സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരുവില്ലാതെ ജീവിച്ച ഒരനാഥൻ അല്ലെ നിങ്ങള്.."

അവളുടെ വാക്കുകൾ കൂരമ്പുകൾ കണക്കെ അവന്റെ ഹൃദയത്തിൽ തുളച്ചു കേറി..ആ ദേഷ്യത്തിൽ ഞാൻ എത്ര മാത്രം വലിയ തെറ്റാണ് പറഞ്ഞെതെന്ന്,,,പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് മനസിലായതു...വാവിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ലല്ലോ... അവനോടു പറഞ്ഞ തെറ്റിന് ക്ഷമ പറയാൻ മുഖം ഉയർത്തിയതും പ്രതീക്ഷിക്കാതെ അവള്ടെ കവിളിലേക്ക് അവന്റെ കൈ പതിഞ്ഞതും ഒരുമിച്ചായിരുന്നു...നിറഞ്ഞു വന്ന കണ്ണുകളാലെ അടി കൊണ്ട ഭാഗത്ത്‌ കൈ വെച്ചോണ്ട് അവൾ അവനെ നോക്കി... കത്തി ജ്വലിക്കുന്ന ആ കണ്ണുകളിൽ തന്നെ കൊല്ലാൻ മാത്രം ഒള്ള ദേഷ്യം ഉണ്ടന്ന് അവൾ അറിഞ്ഞു..അവനെ ഇത്രമാത്രം ദേഷ്യപ്പെട്ടു അവൾ ആദ്യമായി കാണുകയാണ്... "സാ...സാർ...ഞാൻ...പിന്നെ...അറിയാതെ..." പേടിച്ചിട്ട് വാക്കുകൾ പുറത്ത് വരുന്നില്ലങ്കിലും എങ്ങനെയൊക്കെയോ ഞാൻ പറയാൻ ശ്രമിച്ചു..പറഞ്ഞു തീരുന്നതിനു മുന്നേ എന്റെ കയ്യിൽ മുറുക്കി പിടിച്ച് അലമാരയിലേക്ക് ചേർത്ത് നിർത്തി... " എന്താടി നീ പറഞ്ഞെ..ശരിയാ നീ പറഞ്ഞത്..ഞാൻ ഇപ്പൊ അനാധൻ തന്നെയാ..Yes...Now l am orphan.. പക്ഷേ എന്നെ അങ്ങനെ ഇതുവരെ തോന്നിപ്പിക്കാതെ സ്നേഹം തന്നു വളർത്തിയവർ ആടി ഈ വീട്ടിൽ ഉള്ളത്..അഥിതി ചേച്ചിയും അഭിയും എന്റെ സ്വന്തം തന്നെ ആണ്.."

അതും പറഞ്ഞു എന്റെ കൈ നല്ലോണം പിടിച്ചു ഞെരുക്കി..അതിന് അനുസരിച്ചു കണ്ണീരും.. "ഞാൻ....പെ...പെട്ടന്ന്..പ്ലീസ്....എന്നോട്..." " നിർത്തടി പുല്ലേ,,,മിണ്ടിപ്പോവരുത് നീ..ഏതോ ഒരു സ്ത്രീ,,,അല്ല അങ്ങനെ പറയാൻ അർഹത ഇല്ലാത്ത ഒരു ജന്തു എന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതം നശിപ്പിച്ചു..അല്ലായിരുന്നു എങ്കിൽ അവര് ഇപ്പൊ എന്റെ കൂടെ ഉണ്ടായിരുന്നെനെ..പിന്നെ എന്റെ അനിയത്തി..അവളെ എനിക്ക് നഷ്ടപ്പെടില്ലയിരുന്നു.." ന്ന് പറഞ്ഞു അലമാരയിലെ ഗ്ലാസിനിട്ടു ആഞ്ഞു ഇടിച്ചു..ഇടിയുടെ കടുപ്പം കൊണ്ടാവും ഗ്ലാസ് പൊട്ടി ചിതറി.. കുപ്പിചില്ല് അവന്റെ കയ്യിൽ തുളച്ചു കേറി..അവിടുന്ന് ചോര നന്നായി ഒലിക്കുന്നുണ്ടായിരുന്നു..പക്ഷേ അതൊന്നും അവനെ വേദനിപ്പിച്ചില്ല...മനസ്സിൽ കിടന്നു നീറി പുകയുന്ന സങ്കടങ്ങളുടെ അത്രയും വരില്ലല്ലോ ഇത്... എന്തോ പറയാൻ ആയി തുനിഞ്ഞ അവളെ അവൻ കൈയിൽ പിടിച്ചു വലിച്ചു പുറത്തേക്കു കൊണ്ട് പോയി.. പുറത്തേക്ക് തള്ളി വിട്ടിട്ട് അവൻ അവളെ ഒന്ന് ദേഷ്യത്തോടെ നോക്കി അകത്തേക്കു കേറി..

താൻ ഇതൊക്കെ അർഹിക്കുന്നതു ആണെന്ന് തോന്നിയത് കൊണ്ട് നിസ്സഹായ ആയി കരയാനെ അവളെക്കൊണ്ട് കഴിഞ്ഞോള്ളൂ..അകത്തേക്കു പോയ അവൻ വീണ്ടും ഇറങ്ങി വന്നപ്പോ അവൾ അവനെ പ്രതീക്ഷയോടെ നോക്കി.. അവൾക്ക് നേരെ അവള്ടെ ബാഗ് എറിഞ്ഞു കൊടുത്തിട്ട് * എങ്ങോട്ടെക്ക് ആണെന്ന് വെച്ച പോടീ..ഇനി,,,,ഇനി മേലാൽ ഈ വീടിന്റെ പടി ചവിട്ടി പോകരുത്..ചവിട്ടിന്ന് ഞാൻ എങ്ങാനും അറിഞ്ഞാൽ.... അവൾക്ക് നേരെ കൈ ചൂണ്ടി പറഞ്ഞിട്ട് വല്യ ശബ്ദത്തോടെ വാതിൽ കൊട്ടിയടച്ചു അവൻ പോയി... തന്റെ വാച്ചിലേക്ക് നോക്കിയപ്പോ സമയം 8:30 ആകുന്നു..മനസ്സ് ശാന്തം അല്ലങ്കിലും അച്ഛന് വേണ്ടി ബലി ഇടാൻ തീരുമാനിച്ചു ഞാൻ ഓടി..ഞാൻ ചെന്നതും വണ്ടി വന്നതും ഒരുമിച്ചായിരുന്നു.. ബസ്സിൽ ഇരുന്നു നടന്നത് എല്ലാം ആലോചിച്ചപ്പോൾ വീണ്ടും കണ്ണ് നിറഞ്ഞു വരാൻ തുടങ്ങി..അറിയാതെ പറഞ്ഞു പോയത് ആണെങ്കിലും എത്ര മാത്രം വലിയ തെറ്റ് ആണ് ഞാൻ പറഞ്ഞെത്..ഒരിക്കലും എന്റെ നാവിൽ നിന്ന് വീഴാൻ പാടില്ലായിരുന്നു.. ആദി സാറിന് എന്ത് മാത്രം വേദനിച്ചിട്ടുണ്ടാവും..ഞാൻ കാരണം ....😔 എല്ലാം എന്റെ തെറ്റ് ആണ്..എനിക്ക് ഇതൊക്കെ തന്നെ കിട്ടണം...അദ്ദേഹത്തിന്റെ സ്ഥാനത്തു ആരാണേലും ഇതൊക്കെ തന്നെയേ ചെയ്യൂ...

അത് ഞാൻ ആയാൽ പോലും. എന്റെ കൃഷ്ണ...ഞാൻ ഈ ചെയ്ത തെറ്റിന് എന്നോട് ക്ഷമിക്കണേ..ഞാൻ..ഞാൻ അറിയാതെ പറഞ്ഞു പോയതാ... അങ്ങനെ ഓരോന്നും ആലോചിച്ചു ഒരുപാട് നേരത്തെ യാത്രയ്ക്ക് ശേഷം പെരുമ്പാവൂരിൽ എത്തി..അവിടെ ചെന്ന് ബലി ഇട്ട് അമ്പലത്തിൽ കേറി പ്രാർത്ഥിച്ചു...മനസ്സ് നിറയെ ആദി സാർ ആയിരുന്നു...ചെയ്ത തെറ്റിന് ഒരായിരം തവണ മാപ്പ് ചോദിച്ചു ഞാൻ തിരികെ പോന്നു... വീട്ടിൽ തിരിച്ചു വന്നപ്പോ ആണ് അമ്മ കവിളിലെ പാടിനേക്കുറിച്ച് ചോദിക്കുന്നത്..അപ്പോഴാണ് ഞാനും അതിനെക്കുറിച്ച് ഓർക്കുന്നതു..അമ്മയോട് എന്തൊക്കെയോ പറഞ്ഞു ഞാൻ പോയി കിടന്നു... അന്നത്തെ ദിവസം മുഴുവൻ ഒന്നിനും ഒരു മൂഡ് ഇല്ലായിരുന്നു..പിറ്റേന്ന് പോകാമെന്ന് ആലോചിച്ചു എങ്കിലും ആദി സാർ പറഞ്ഞ വാക്കുകൾ ഓർത്തപ്പോ എന്തോ വേണ്ടന്ന് തോന്നി.. അമ്മയോട് വയ്യാന്നു പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി..പിന്നീടുള്ള രണ്ടു ദിവസങ്ങളിലും ഇത് ആവർത്തിച്ചപ്പോൾ അമ്മയ്ക്ക് സംശയം തോന്നി... ഇനിയും നീട്ടിക്കൊണ്ട് പൊക്കുടാ..

എത്രയും വേഗം മറ്റൊരു ജോലി കണ്ടെത്തണം..അല്ലേൽ അമ്മയ്ക്ക് കൂടുതൽ സംശയങ്ങൾ ഉണ്ടാകും... അപ്പോഴാണ് പെട്ടന്ന് ഫോൺ ബെൽ അടിച്ചത്..എടുത്തു നോക്കിയപ്പോ * മാഡം * ആയിരുന്നു.. മനസില്ലമനസ്സോടെ ഫോൺ എടുത്തതും അതിഥി ചേച്ചി ആയിരുന്നു..എന്താ രണ്ടു ദിവസം ആയിട്ട് വരാഞ്ഞത് എന്നൊക്കെ ചോദിച്ചേങ്കിലും മൗനം മാത്രമായിരുന്നു എന്റെ മറുപടി.. എന്തൊക്കെ ആണേലും ഇന്ന് വരണമെന്ന് ചേച്ചി കട്ടായം പറഞ്ഞു..എന്തോ പറയാൻ ഉണ്ട് പോലും..ആദി സാർ ഒരുപക്ഷെ പറഞ്ഞു കാണും എല്ലാം. ഈശ്വരാ ഞാൻ എങ്ങനെ ഇനി അവരുടെ മുഖത്ത് നോക്കും..എങ്ങനെ അങ്ങോട്ട്‌ കേറി ചെല്ലും... പോകുന്നില്ലന്നു വെച്ച് നിന്നപ്പോ അമ്മയും കൂടെ നിർബന്ധിച്ചതു കൊണ്ട് പോകേണ്ടി വന്നു.. ഇനി അവിടെ എന്തൊക്കെ ആണാവോ സംഭവിക്കുന്നത്........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story