പ്രണയസഖീ: ഭാഗം 8

pranayasagi

രചന: Twinkle AS

പോകുന്നില്ലന്നു വെച്ച് നിന്നപ്പോ അമ്മയും കൂടെ നിർബന്ധിച്ചതു കൊണ്ട് പോകേണ്ടി വന്നു.. ഇനി അവിടെ എന്തൊക്കെ ആണാവോ സംഭവിക്കുന്നത്... ഞാൻ വേഗം റെഡിയായി ആ വീട്ടിലെക്ക് യാത്ര തിരിച്ചു..നടന്നു പോകുന്ന വഴി മനസ്സ് നിറയെ എന്തിനായിരിക്കും അതിഥി ചേച്ചി വിളിച്ചേതെന്ന് മാത്രേ ഒള്ളു... " ശ്രീ...." പുറകിന്ന് ഒരു വിളി കേട്ടപ്പോഴാണ് തിരിഞ്ഞു നോക്കിയത്..ജിത്തുവേട്ടൻ ആയിരുന്നു..ജിത്തുവേട്ടനെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു ഞാൻ ജിത്തുവെട്ടന്റെ അടുത്തേക് നടന്നു.. " എന്താ ജിത്തുവേട്ടാ.." " ഒരു സന്തോഷ വാർത്ത ഉണ്ട്..എനിക്ക് ജോലി കിട്ടി,,,നാളെ മുതൽ ജോലിക്ക് കേറണം..നിന്നോട് പറയാൻ വേണ്ടി ഇന്നലെ വെയിറ്റ് ചെയ്തു നിന്നെങ്കിലും കണ്ടില്ല.." " ആഹാ...ചെലവ് ഉണ്ടല്ലോ.." " നീ എവിടെ പോകുവാ..ഞാൻ ഡ്രോപ്പ് ചെയ്യണോ.." " വേണ്ട ജിത്തുവേട്ടാ,,,ഞാൻ നടന്നോളാം..എന്നാ പിന്നെ കാണാം..പോട്ടെ.." ജിത്തുവേട്ടനോട്‌ യാത്ര പറഞ്ഞു ഞാൻ നടന്നു..ആ വീട്ടിലേക്ക് കയറി ചെല്ലാൻ നേരം എന്തുകൊണ്ടോ ചങ്കിടിപ്പ് ഉയരുന്നുണ്ട്.

.എന്റെ കൃഷ്ണ..!!!കട്ടയ്ക്ക് കൂടെ ഉണ്ടാവനെ.. ഞാൻ അകത്തേക്ക് കേറി ചെല്ലാൻ നേരം ഒന്ന് നോട്ടം പായിച്ചപ്പോ പുറത്ത് ആദി സാറിന്റെ കാർ കിടക്കുന്നത് കണ്ടു..എന്റെ ദൈവമേ,,,ഇങ്ങേരു പോയില്ലേ..ഒന്നാമതെ എന്നോട് ഈ വീട്ടിൽ കയറി പോകരുതെന്ന പറഞ്ഞിട്ടുള്ളത്.... ഞാൻ ഓരോന്ന് ആലോചിച്ചു പതിയെ വീട്ടിലേക്ക് കേറാൻ നിന്നതും ദേ വരുന്നു ആദി സാർ,,,ആഹാ നല്ല അസ്സല് കണി..ഇന്ന് എന്റെ കാര്യം തീരുമാനം ആക്കും.. എന്നെ കണ്ടു ആദി സാർ ഒന്ന് തുറിച്ചു നോക്കി,,എന്തോ പറയാൻ തുടങ്ങിയതും പെട്ടന്നായിരുന്നു രക്ഷകയെ പോലെ അതിഥിചേച്ചിയും അഭിയും വന്നത്... " ആ...വന്നോ ശ്രീ,,,എന്താ നീ ഇത്ര ദിവസവും വരാതിരുന്നെ,,ഒന്ന് വിളിച്ചേങ്കിലും പറയാമായിരുന്നു നിനക്ക്.." ഞാൻ അപ്പോഴും നോക്കിയത് ആദി സാറിനെ ആയിരുന്നു..സാർ എന്നെ മൈൻഡ് പോലും ചെയ്യാതെ സോഫയിൽ പോയിരുന്നു ഫോണിൽ തോണ്ടിക്കളിക്കുവാണ്.. " അത്,,,ചേച്ചി...എനിക്കൊരു കാര്യം പറയാനുണ്ട്..ഞാൻ,,,ഞാൻ ഈ ജോലി ഉപേക്ഷിക്കുവാ ചേച്ചി..മറ്റൊരു ജോലിക്ക് ഞാൻ ശ്രമിക്കുന്നുണ്ട്..ഇനിയും എന്നെക്കൊണ്ട് വയ്യാ.."

" നീ പറയുന്നതിലും കാര്യം ഉണ്ട്..എത്ര നാളെന്ന് വെച്ച നിന്നെപ്പോലെ പഠിപ്പുള്ള ഒരു കുട്ടി വീട്ടിൽ ജോലിക്ക് നിക്കുന്നെ.." ചേച്ചിയുടെ മറുപടി ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ലാ..അഭിയും എന്നെ നോക്കി നിക്കുന്നുണ്ട്.. " അതുകൊണ്ട് ഞങ്ങള് ഒരു കാര്യം തീരുമാനിച്ചു,,,ഞങ്ങള് മാത്രം അല്ല..അച്ഛനും അമ്മയും കൂടെ കട്ടയ്ക്ക് സപ്പോർട്ട് ആയി ഉണ്ട്.." " എന്ത് കാര്യം,,,ചേച്ചി എന്താ പറയുന്നേ..എനിക്കൊന്നും മനസിലാകുന്നില്ല..." അപ്പോഴേക്കും മാഡവും സാറും കൂടെ ഇറങ്ങി വന്നു..എന്നേക്കണ്ടപ്പോ നല്ലൊരു പുഞ്ചിരിയും സമ്മാനിച്ചു..തിരിച്ചു ഞാനും.. " കേട്ടോ ശ്രീ,,,ഇന്നലെ തൊട്ട് തുടങ്ങിയതാണ് ഇവര് രണ്ടും കൂടി എന്റെ ചെവി തിന്നലു..വിഷയം മോള് തന്നെ ആണ്..ഇത്രേം പഠിപ്പ് ഒക്കെ ഉണ്ടായിട്ടും ഈ വീട്ടിൽ ജോലിക്ക് നിക്കുന്നത് ശരിയല്ല..ആലോചിച്ചപ്പോ ശരിയാണന്ന് എനിക്കും തോന്നി.." - സാർ ന്ന് പറഞ്ഞു എനിക്ക് നേരെ ഒരു ലെറ്റർ നീട്ടി..ഞാൻ അത് തുറന്നു നോക്കിയപ്പോ അറിയാതെ തന്നെ ഞെട്ടി പോയി.. " ഞെട്ടണ്ട ശ്രീ,,,നാളെ മുതൽ മോൾക്ക് കമ്പനിയിൽ ജോലിക്ക് വരാം..തന്റെ പഠിപ്പിന് അനുസരിച്ചുള്ള പോസ്റ്റിൽ തന്നെ ആണ് ജോലി..ഹാപ്പി..."

സാർ അങ്ങനെ പറഞ്ഞതും ആദി സാർ ഞെട്ടി എന്നെയും ഞാൻ ആദിസാറിനെയും നോക്കി..എന്റെ നോട്ടം കണ്ടപ്പോ സാർ അവിടുന്ന് എഴുന്നേറ്റു വന്ന് എന്നെ തുറിച്ചു നോക്കി.. " പപ്പാ,,,,എന്തൊക്കെയാ ഇത്..വഴിയേ പോകുന്നവര്ക്ക് കൊടുക്കാൻ വേണ്ടി ഒള്ളതാനോ നമ്മുടെ കമ്പനിയിലെ ജോലി..കഴിവ് ഒള്ള ഒരുപാട് പേര് ഉള്ളപ്പോൾ ഇവളെ പോലെ ഒരു പെണ്ണ്.." " ആദി...മതി,,,,നമ്മള് കാരണം മറ്റുള്ളവരുടെ ഒരു ചാൻസ് നഷ്ടമായി പോകരുത്...കഴിവുള്ളവരെ നമ്മൾ അംഗീകരിക്കണം.." ഇത്രേം നാൾ നോക്കി വളർത്തിയവരെ എതിർക്കാൻ മനസ്സ് അനുവദിക്കാത്തത് കൊണ്ട് അവൻ ഒന്നും മിണ്ടാതെ പോയി... അതിഥി ചേച്ചിയോടും അഭിയോടുമൊക്കെ കൊറച്ചു നേരം സംസാരിച്ചു അവൾ ഇറങ്ങി.. " ഡി ഒന്ന് നിന്നെ..." തിരിഞ്ഞു നോക്കാതെ തന്നെ അത് ആദി ആണെന്ന് അവൾക്ക് മനസിലായിരുന്നു... " നീ വല്യ സന്തോഷിക്കുക ഒന്നും വേണ്ട...ഞാൻ അവരെ എതിർത്ത് നിന്നെ ജോലിയിൽ നിന്ന് പറഞ്ഞു വിടില്ല,,,പകരം നീ തന്നെ എല്ലാം അവസാനിപ്പിച്ചു പോകും...കാത്തിരുന്നോ നീ.."

എന്നൊരു താക്കിതും തന്നു ഒന്ന് പുച്ഛിച്ചു ചിരിച്ചു ആദി പോയി..അവൻ പറഞ്ഞത് അവളെ ഒന്ന് ടെൻഷൻ ആക്കിയേങ്കിലും ജോലി കിട്ടിയേന്നുള്ള സന്തോഷത്തിൽ അവൾ വീട്ടിലേക്ക് പോയി..അമ്മയോട് ജോലി കിട്ടിയ കാര്യം പറഞ്ഞപ്പോ അമ്മയുടെ കണ്ണ് നിറഞ്ഞു...സന്തോഷം കൊണ്ട്,,,,, പിറ്റേന്ന്,,,ജോലിക്ക് കയറാൻ ഒള്ള ആദ്യ ദിവസം ആയോണ്ട് ഞാൻ അമ്പലത്തിൽ ചെന്ന് നന്നായി ഒന്ന് പ്രാർത്ഥിച്ചു..കൃത്യ സമയത്തു തന്നെ ഓഫിസിൽ ചെല്ലുവേം ചെയ്തു.. റിസപ്ഷനിൽ ചെന്ന് അപ്പോയിൻമെന്റ് ലെറ്റർ കാണിച്ചതും അത് ചെക്ക് ചെയ്തിട്ട് എന്നെ കടത്തി വിട്ടു..കമ്പനിയുടെ അകത്തു കേറിയപ്പോ മുഴുവൻ ഒന്ന് കണ്ണോടിച്ചു..ഇങ്ങനെ ഒരു കമ്പനിയിൽ ജോലി കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല.. ഞാൻ CEO ടെ ക്യാബിനിലേക്ക് നടന്നു..ക്യാബിനിന്റെ മുന്നിൽ തന്നെ ആധവ് മേനോൻ CEO ന്ന് എഴുതി വെച്ചിട്ടുണ്ടായിരുന്നു..അത് കണ്ടപ്പോ ഇത്രേം നേരം ഉണ്ടായിരുന്ന സമാധാനം എല്ലാം പോയി കിട്ടി...രണ്ടും കല്പിച്ചു ഞാൻ ഡോറിൽ കൊട്ടി... " സാർ,,,മെ ഐ കമിങ്..." " യാ...കമിങ്.."

ഞാൻ അകത്തേക്ക് വിറച്ചു കൊണ്ട് ചെന്നപ്പോ മൂപ്പര് തിരിഞ്ഞു ഇരുന്നു ആരോടോ ഫോനിൽ സംസാരിക്കുവാണ്...അപ്പോ പുള്ളി എന്നെ കണ്ടില്ല..അതുകൊണ്ടാണ് ശാന്തമായ കമിങ് തന്നത്.. ഫോൺ വെച്ചിട്ട് എന്നെ നോക്കിയതും ആ മുഖത്ത് പതിവ് വികാരം തന്നെ വന്നു..അത് തന്നെ,,,ദേഷ്യം... എന്റെ നേരെ കൈ നീട്ടിയതും ഞാൻ കയ്യിൽ ഇരുന്ന ഫയൽ എടുത്തു കൊടുത്തു... " നിനക്ക് കിട്ടിയിരിക്കുന്ന പോസ്റ്റ് അറിയാലോ..ഉത്തരവാദിത്തപ്പെട്ട ജോലി ആണ്..സോ പറയുന്ന ജോലികൾ കൃത്യ സമയത്തിനുള്ളിൽ കംപ്ലീറ്റ് ആക്കി എന്റെ ടേബിളിൽ വെച്ചിരിക്കണം...കൃത്യനിഷ്ഠ എനിക്ക് മസ്റ്റു ആണ്..Otherwise you will be fired...Did you understand...." " ok സാർ.." ന്ന് പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി പോകാൻ വന്നു.. " അതേയ്,,,എങ്ങോട്ടാ ഈ പോകുന്നെ..നീ എന്താ വിചാരിച്ചേ ഇവിടെ കാഴ്ച കാണാൻ വന്നിരിക്കുന്നത് ആണെന്നോ...നിനക്ക് ജോലി അവിടെ അല്ല..ഇവിടെ ആണ്..You are my personal assistant..." ന്ന് പറഞ്ഞു സാർ സാറിന്റെ ക്യാബിനിലെ തൊട്ട് അപ്പുറത്തെ സീറ്റ് എനിക്ക് ചൂണ്ടി കാണിച്ചു തന്നു...

ഞെട്ടി അണ്ടി പോയ അണ്ണാനെ പോലെ സാറിനെ ഞാൻ നോക്കി നിന്നു... എന്റെ നേരെ കൈ ഞൊടിച്ചു കൊണ്ട് വീണ്ടും പറഞ്ഞു തുടങ്ങി..അപ്പോഴാണ് പോയ ബോധം ഞാൻ തിരിച്ചു കൊണ്ടുവന്നത്... " വീട്ടിൽ ആണേലും ജോലി ചെയ്യാതെ ശമ്പളം മേടിക്കുന്നതു ആണല്ലോ ശീലം..ജോലി എന്താന്നു നിനക്ക് ഞാൻ പഠിപ്പിച്ചു തരാം..ഞാൻ പറഞ്ഞത് പോലെ നീ എല്ലാം അവസാനിപ്പിച്ചു ഇവിടുന്ന് ഇറങ്ങും വരെ.." " എങ്കിൽ സാറിന് തെറ്റി,,,എന്തൊക്കെ ആണേലും ഈ ജോലി എനിക്ക് ആവശ്യം ആണ്..ഞാനായിട്ട് ഒരിക്കലും ഈ ജോലി ഉപേക്ഷിക്കില്ല.." " ഓഹ്,,,ആത്മവിശ്വാസം..നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ...നമ്മൾ തമ്മിലുള്ള ഈ ഗെയിം ഇവിടെ സ്റ്റാർട്ട്‌ ചെയ്യുവാന്....All the best for your failure.." ഞാനും അങ്ങേരെ നോക്കി ഒന്ന് പുച്ഛിചിട്ട് എന്റെ സീറ്റിൽ വന്നിരുന്നു..ഇനി എന്താ ചെയ്യേണ്ടേന്ന് ആലോചിച്ചു ഇരുന്നപ്പോ ആണ് കമ്പനിയിലെ സ്റ്റാഫ് എന്ന് തോന്നിക്കുന്ന ഒരാളു എന്റെ മുന്നിൽ 5 ഫയൽ കൊണ്ടൊന്നു വെച്ചത്..എന്നിട്ട് അയാൾ പോകുവേം ചെയ്തു... ഞാൻ ഇതെന്താ എന്നുള്ള അർത്ഥത്തിൽ സാറിനെ നോക്കിയപ്പോ എന്റെ ടേബിളിലേക്ക് വന്നിട്ട് അവിടെ ഇരുന്ന സ്മൈലി ബോൾ എടുത്തു ഞെരുക്കി ക്കൊണ്ട് പറയാൻ തുടങ്ങി..

" ഇത് എന്റെ കമ്പനിയും KT ഗ്രൂപ്പ്‌ ഓഫ് കമ്പനിയും തമ്മിൽ നടന്ന അഞ്ചു വർഷത്തെ ഡീൽസിന്റെ ഡീറ്റെയിൽസ് ആണ്..ഇത് മുഴുവൻ നീ റിഅറേഞ്ചു ചെയ്യണം...നമ്മുടെ കമ്പനിക്ക് എന്തേലും ലോസ് വന്നിട്ടുണ്ട് എങ്കിൽ ആ ഫയൽ കോപ്പി ചെയ്തു ഇതിൽ ഇരിക്കുന്ന പെൻഡ്രൈവിൽ കേറ്റണം..ഇത് മുഴുവൻ ഇന്ന് വൈകുന്നേരം 3 മണിക്ക് മുൻപ് എന്റെ ടേബിളിൽ കണ്ടിരിക്കണം.." ന്ന് പറഞ്ഞു ഒറ്റ പോക്ക്..എന്നിട്ട് സീറ്റിൽ ചെന്നിരുന്നു ലാപ്പിൽ എന്തോ ചെയ്യാൻ തുടങ്ങി..ഞാൻ ഇപ്പൊ എന്താ പറഞ്ഞിട്ട് പോയെന്ന് ആലോചിച്ചു നിന്നപ്പോ അങ്ങേര് എന്നെ ഒന്ന് തുറിച്ചു നോക്കി,,അപ്പോ തന്നെ നോട്ടം തിരിച്ചു എന്റെ ജോലികൾ ഓരോന്നായി ചെയ്യാൻ തുടങ്ങി... ഉച്ചയ്ക്ക് ഫുഡ്‌ കഴിക്കാൻ ടൈം ആയപ്പോ ആദി സാർ പോയി..എനിക്കിനിയും 3 ഫയൽ കൂടെ നോക്കാനുണ്ട്..ഇതൊക്കെ എന്ത്,,സിംപിൾ ന്ന് വിചാരിചോണ്ട് ഇരുന്ന എനിക്കിട്ട് ഒടുക്കത്തെ പണി തന്നെ ആണ് അങ്ങേര് തന്നത്...ദുഷ്ടൻ... ഫുഡ്‌ അമ്മ തന്നു വിട്ടിരുന്നു..ഫുഡ്‌ വേഗം കഴിച്ചു ഞാൻ വീണ്ടും ജോലിയിലേക്ക് ശ്രദ്ധ തിരിച്ചു..ഫുഡ്‌ കഴിച്ചു സാറും വന്നിരുന്നു..

കൊറച്ചു നേരം കഴിഞ്ഞപ്പോ ഫയലും കൊണ്ട് ആരോ വന്നു..അതിൽ എന്തൊക്കെയോ മിസ്റ്റേക്ക്സ ഉണ്ടെന്നു പറഞ്ഞു അയാളെ വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറഞ്ഞു..ആ ഫയൽ വലിച്ചെറിഞ്ഞിട്ട് അഞ്ചു മണിക്കുള്ളിൽ റെഡിയാക്കി കൊണ്ടുവന്നിരിക്കണം ന്ന് പറഞ്ഞു... ശരിക്കും എനിക്ക് അപ്പോ ഓർമ വന്നത് നമ്മടെ മൈ ബോസ് മൂവി ആയിരുന്നു..അതിലെ മമ്തയുടെ അനിയൻ വല്ലോം ആണോ ഇത്..ഫുൾ ടൈം ദേഷ്യം..അതും പോരാഞ്ഞിട്ട് ഒടുക്കത്തെ ഇംഗ്ലീഷും... സാധാരണ സമയം പെട്ടന്ന് പോകാറില്ല..ഇതാണെൽ സമയം പോകുന്നത് പോലും അറിയുന്നില്ല..എങ്ങനെയൊക്കെയോ അങ്ങനെ അഞ്ചു ഫയലും റെഡി ആക്കി വാച്ചിൽ നോക്കിയപ്പോ രണ്ടര..ഹോ ഇനിയും അര മണിക്കൂർ..റസ്റ്റ്‌ എടുക്കാൻ സമയം ഉണ്ടെന്ന് വെച്ച് ഞാൻ ചെയറിൽ ഒന്ന് ചാരി കിടന്നു.. കൊറച്ചു നേരം അങ്ങനെ കെടന്നു..അപ്പോഴാണ് ഞെട്ടി എഴുന്നേറ്റത്..ദൈവമേ പെൻഡ്രൈവിൽ കേറ്റിയില്ല..സമയം നോക്കിയപ്പോ രണ്ടേ മുക്കാൽ കഴിഞ്ഞു.. ദൈവമേ എന്നോട് ഈ ചതി വേണ്ടായിരുന്നു..ഞാൻ നോക്കിയപ്പോ അങ്ങേര് നിനക്ക് ഉള്ളത് വെച്ചിട്ടുണ്ട് ന്ന മുഖഭാവത്തിൽ എന്നെ നോക്കി പുച്ഛിച്ചു ചിരിക്കുന്നു..

ഞാൻ വേഗം വീണ്ടും ലോസ് ഒക്കെ നോക്കി എല്ലാം വേഗം പെൻഡ്രൈവിലക്ക് കേറ്റി സമയം നോക്കിയപ്പോ 3:10...ഏയ്‌ 10 മിനിറ്റ് അല്ലെ താമസിചൊള്ളൂ..കൊഴപ്പം ഇല്ലായിരിക്കും... ഞാൻ കൊറച്ചു പേടിയോടെ ഫയൽ എല്ലാം കൈയിൽ എടുത്തു സാറിന്റെ അടുത്തേക് പോയി... " സാർ ഫയൽസ്...." അത് കേട്ടപ്പോ തല ഉയർത്തി വാച്ചിലേക്ക് നോക്കി..എന്നിട്ട് എന്നെ നോക്കി ചെയറിൽ ചാരി ഇരുന്നു. " ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞിരുന്നു..സമയം ഇപ്പൊ എന്തായി..." ഇയാൾക്കെന്താ വട്ടാണോ..അതോ ഇത്ര പെട്ടന്ന് മറന്നു പോയതാണോ..ഇപ്പോഴല്ലേ വാച്ചിലേക്ക് നോക്കിയത്..ഞാൻ തന്നെ ഓരോന്ന് പിറുപിറുത്തു... " എന്താടി,,നിന്റെ നാവ് എന്താ ഇറങ്ങി പോയോ..അല്ലേൽ ഭയങ്കര നാവ് ആയിരുന്നല്ലോ.." " ഇല്ല സാർ.." " എന്ത് ഇല്ലാന്ന്.." " നാവ് ഇറങ്ങി പോയിട്ടില്ലന്ന്..."

" Youuuu....Are you maad..നീ എന്താ എന്നെ കളിയാക്കുവാനോ..ഇടിയറ്റ്..." " സാർ ചോദിച്ചതിന് അല്ലെ ഞാൻ ഉത്തരം പറഞ്ഞെ..." " shut up..." ന്ന് പറഞ്ഞു ആ ഫയൽ എന്റെ നേരെ വലിച്ചെറിഞ്ഞു..അതിലെ പേപ്പേഴ്സ് മുഴുവൻ ചിതറി വീണു...ഇത്രേം നേരം കഷ്ടപ്പെട്ട് ചെയ്ത ഞാൻ മണ്ടി... " എന്ത് കണ്ടോണ്ട് നിക്കാടി..പറഞ്ഞ ജോലി കൃത്യ സമയത്ത് ചെയ്തില്ലങ്കിൽ ഇതായിരിക്കും അവസ്ഥ..അതെങ്ങനെ ഓസിനു കിട്ടിയതല്ലേ ഈ ജോലി..ബ്ലഡി ഫൂൾ..ഈ ഫയൽസ് ഒക്കെ ഒന്നൂടി ക്ലിയർ ചെയ്തു 1 മണിക്കൂറിന് ഉള്ളിൽ എനിക്ക് കാണണം..Got it..." അപ്പോഴേക്കും പുറത്ത് നിന്ന് 'മെ കമിങ് ' ന്ന് ആരോ ചോദിച്ചു..അനുവാദം കൊടുത്തു,,വന്ന ആളിനെ കണ്ടപ്പോ തന്നെ എന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.. * ജിത്തുവേട്ടൻ...*.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story