പ്രണയസഖീ: ഭാഗം 9

pranayasagi

രചന: Twinkle AS

അപ്പോഴേക്കും പുറത്ത് നിന്ന് 'മെ കമിങ് ' ന്ന് ആരോ ചോദിച്ചു..അനുവാദം കൊടുത്തു,,വന്ന ആളിനെ കണ്ടപ്പോ തന്നെ എന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.. * ജിത്തുവേട്ടൻ...* ജിത്തുവേട്ടനെ കണ്ടപ്പോ എന്റെ മുഖത്ത് ഉണ്ടായ അതെ ഞെട്ടൽ അല്ലെങ്കിൽ അതിനേക്കാൾ ഉപരി ഞാൻ ജിത്തുവേട്ടന്റെ മുഖത്ത് കണ്ടു.. " രഞ്ജിത്ത്,,,കമോൺ.." അത് കേട്ടപ്പോഴേക്കും ജിത്തുവേട്ടൻ വേഗം ശ്രദ്ധ തിരിച്ചു ആദി സാറിന്റെ അടുത്തേക് ചെന്നു.. " സാർ,,,ഈവെനിംഗ് മീറ്റിംഗ്ന്ന്റെ ഫയൽ.." " ഹാ..ഗിവ് മി.." സാർ ആ ഫയലും മേടിച്ചു സീറ്റിലേക്ക് ചെന്നിരുന്നു നോക്കാൻ തുടങ്ങി..ആ സമയം ജിത്തുവേട്ടന്റെ നോട്ടം എന്നിലേക്ക് വീഴുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു....കൊറച്ചു നേരത്തെ നോക്കലിന് ശേഷം അതിൽ സൈൻ ചെയ്തു കൊടുത്തു.. " രഞ്ജിത്,,ഇന്നത്തെ മീറ്റിംഗ്ൽ പ്രേസേന്റ് ചെയ്യാനുള്ള ക്ലിപ്സ് എല്ലാം റെഡി ആക്കിയില്ലേ.." " ആഹ്..അതൊക്കെ ഓക്കേ ആണ് സാർ.." " ഗുഡ് ജോബ്,,,യു ക്യാൻ ലീവ് നൗ.." പോകുന്നതിന് മുൻപ് ജിത്തുവേട്ടൻ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..തിരിച്ചു ഞാനും..എന്നാലും ജിത്തുവേട്ടന് ഈ കമ്പനിയിൽ ആരുന്നോ ജോലി...ഏതായാലും സാറിന് ജിത്തുവേട്ടനെ ഇഷ്ടായിന്ന് പെരുമാറ്റം കണ്ടപ്പോ മനസിലായി..ഇവിടെ ഞാനോ..തൊട്ടതിനും പിടിച്ചതിനും ഒക്കെ പണി ആണല്ലോ എന്റെ സിവനെ..🙆

വൈകുന്നേരത്തെ മീറ്റിംഗ്ന് സാറും ജിത്തുവേട്ടനും ഞാനും കൂടെ ആണ് പോയത്..വേറെ ഏതോ കമ്പനിയുമായി നടത്തുന്ന ഡീൽ ആണ്...അവിടെ ചെന്നപ്പോ ആണ് മനസിലായത് കമ്പനിടെ ഹെഡ് വന്നിട്ടില്ല,,പകരം അയാള്ടെ പാർട്ണർ ആണെന്ന്..അതിന്റെ അമർഷം മുഴുവൻ ആദി സാറിന് ഉണ്ടായിരുന്നു.. ലാപ്പിൽ പ്രൊജക്റ്റ്‌ വിശദികരിച്ചു കൊടുക്കാനും ഒക്കെ എന്തിനും കൂടെ ജിത്തുവേട്ടൻ ഉണ്ടായിരുന്നു..ഒള്ളത് പറഞ്ഞാൽ എനിക്കിവിടെ വന്നു നിക്കേണ്ട കാര്യമേ ഒള്ളു..പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട..മനസിലായില്ലേ.. അത് തന്നെ നോക്കുത്തി..😝 മീറ്റിംഗ് കഴിഞ്ഞപ്പോഴേ ഞാൻ വേഗം പുറത്തിറങ്ങി..ഇപ്പൊ നടന്നത് വെറുമൊരു മീറ്റിംഗ് ആണ്..ഡീൽ നാളെ രാവിലെ ആണ്..ഇപ്പൊ തന്നെ അഞ്ചര ആയിട്ടുണ്ട്..കൊറച്ചു കഴിയുമ്പോ ഒരു ബസ് ഉണ്ട്.. " ശ്രീ....ഒന്ന് നിക്കെന്റെ പെണ്ണെ.." " എന്താ ജിത്തുവേട്ടാ,,," " നിനക്ക് ഇവിടെ എപ്പോഴാ ജോലി കിട്ടിയത്..സത്യത്തിൽ ഞാൻ ഞെട്ടി പോയി ട്ടോ.." " ഞാനും...എനിക്ക് ഇന്നലെയാ ഇവിടെ ജോലി കിട്ടിയേ..ജിത്തുവേട്ടൻ ഇവിടെയാ വർക്ക്‌ ചെയ്യുന്നെന്ന് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല.."

" അഹ്...അത് പോട്ടെ,,,നീ വീട്ടിലേക്ക് അല്ലെ..ഞാൻ ഡ്രോപ്പ് ചെയ്യാം.." " അയ്യോ വേണ്ട ജിത്തുവേട്ടാ,,എനിക്ക് അത്യാവശ്യം രണ്ടു കടകളിൽ കേറണം..ജിത്തുവേട്ടൻ പൊക്കോ..ഞാനും പോകുവാ.." ഞാൻ പറഞ്ഞു തീർന്നതും ആദി സാർ വന്നതും ഒരുമിച്ചു ആയിരുന്നു..അങ്ങേരുടെ വായിന്ന് കേക്കുന്നതിന് മുന്നേ ഞാൻ വേഗം കമ്പനിയിൽ നിന്നും ഇറങ്ങി... അത്യാവശ്യം കടകളിൽ ഒക്കെ കേറി ബസ് കിട്ടാൻ വേണ്ടി വേഗം നടന്നതും എന്നെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ഒരു കാർ ഇടിക്കാൻ വന്നതും ഒരുമിച്ചായിരുന്നു... പെട്ടന്ന് ഒള്ള വരവ് ആയോണ്ട് പേടിച്ചു ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു..കൊറച്ചു നേരം കഴിഞ്ഞിട്ടും വണ്ടി ഇടിച്ചു റോഡിലേക്ക് തെറിച്ചു വീഴാഞ്ഞപ്പോ ഞാൻ പതിയെ കണ്ണ് തുറന്നു നോക്കി.. നോക്കിയപ്പോ ദേ കാറിൽ ചാരി ഒരാള് എന്നെ തന്നെ നോക്കിക്കൊണ്ട് ഇരിക്കുന്നു..വല്യ പുള്ളി ആണെന്ന് തോന്നുന്നു..കാണാൻ ഒക്കെ കൊള്ളാം..ഇനി ഇങ്ങേരുടെ വായിന്നും കേക്കണോ ദൈവമേ..എന്നൊക്കെ വിചാരിച്ചു ഞാൻ അയാളോട് സോറി പറഞ്ഞു..ഞാൻ സോറി പറഞ്ഞിട്ടും ഒരു കുലുക്കവും ഇല്ലാതെ നോക്കി നിക്കുവാണ്..

" അതേയ്,,,,സോറി ന്ന്..." ഞാൻ കൊറച്ചൂടെ ഒച്ചത്തിൽ വിളിച്ചപ്പോ ആണ് പുള്ളി ഞെട്ടിത്തിറിഞ്ഞു നോക്കിയത്.. " ഹാ..എന്താ.." " അത് പിന്നെ സോറി,,,ഞാൻ പെട്ടന്ന് ശ്രദ്ധിക്കാതെ പോയപ്പോ.." " ഇറ്റ്സ് ഓക്കേ,,തനിക് കൊഴപ്പം ഒന്നുല്ലല്ലോ..ആർ യു ഓക്കേ.." "എനിക്ക് കൊഴപ്പം ഒന്നുല്ല,,,താങ്ക്സ്.." ന്ന് പറഞ്ഞു മറുപടിക്ക് കാത്തു നിക്കാതെ ഞാൻ വേഗം അവിടുന്ന് പോയി.. അപ്പോഴും അവൻ അവൾ പോകുന്നത് നോക്കി അവിടെ നിക്കുന്നുണ്ടായിരുന്നു..അവന്റെ ചുണ്ടുകളിൽ നേരിയ ഒരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു... ഞാൻ വീട്ടിൽ ചെന്നപ്പോ അമ്മ മുറ്റത്ത് തന്നെ ഉണ്ടായിരുന്ന്..വേഗം ചെന്ന് കുളിച്ചു ഫ്രഷ് ആയി കഴിക്കാൻ ഇരുന്നു..അമ്മയോട് ഇന്നത്തെ ഓരോ വിശേഷങ്ങളും പറഞ്ഞോണ്ട് ഇരുന്നു..അപ്പോഴേക്കും ട്യൂഷന് വേണ്ടി കുട്ടികളും വന്നു..അവർക്ക് ട്യൂഷൻ എടുത്തു കൊടുത്തിട്ട് ഞാൻ ഓരോ പണിയിലെക്കും മുഴുകി... പിറ്റേന്ന്,,,, ജോലികൾ അത്യാവശ്യം തീർത്തിട്ട് ശ്രീക്കുട്ടന്റെ പൊതി ഒക്കെ കെട്ടി വെച്ച് ഞാൻ അവരോടു യാത്ര പറഞ്ഞു നേരെ ഓഫിസിലേക്ക് വിട്ടു..

ഇന്ന് ഡീൽ ഒള്ളത് കൊണ്ട് നേരത്തെ ചെല്ലണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു..എന്റെ എന്തോ ഭാഗ്യത്തിന് കൃത്യ സമയത്തു ആയിരുന്നു ചെന്നത്..ഞാൻ ചെന്നപ്പോ ആദി സാറും ജിത്തുവേട്ടനും കൂടെ പുറത്തേക്ക് ഇറങ്ങി വരുവായിരിന്നു.. എന്നെയും വാച്ചിനെയും മാറി മാറി നോക്കിട്ട് പ്രത്യേകിച്ച് ഒന്നും പറയാതെ ആദി സാർ ചെന്ന് കാറിൽ കയറി..ഇതെന്തു പറ്റി സാറിന്..അല്ലേൽ എന്നെ കണ്ടാൽ ചീറ്റപുലി കണക്കെ പാഞ്ഞു വരുന്നതായിരുന്നല്ലോ..ഹാ ഏതായാലും ഇന്നൊരു നല്ല ദിവസം ആണ്... ഞാൻ അതും ആലോചിച്ചു അവിടെ നിന്നപ്പോ ജിത്തുവേട്ടൻ തലയ്ക്കു ഒരു കൊട്ട് തന്നിട്ട് വന്നു കേറാൻ പറഞ്ഞു.. ഞങ്ങള് കേറി നേരെ ചെന്ന് നിന്നത് MK ഗ്രൂപ്പ്‌ ഓഫ് കമ്പനിസിന്റെ ഫ്രണ്ടിൽ ആയിരുന്നു..മുൻപിൽ ആദി സാറും പിന്നിൽ ഞാനും ജിത്തുവേട്ടനും നടന്നു... ഇവിടെ PA യ്ക്ക് ഒന്നും അകത്തോട്ടു പ്രവേശനം ഇല്ല..ഞാൻ അവിടുത്തെ ചെയറിൽ വന്നിരുന്നു...കൊറേ നേരത്തിന് ക്യാബിനിൽ നിന്ന് ഓരോരുത്തരായി ഇറങ്ങാൻ തുടങ്ങി..ഞാൻ അകത്തേക്കു എത്തിവലിഞ്ഞു നോക്കിയപ്പോ അവര് ഏതോ മുടി നരച്ച ചേട്ടനോട് ഭയങ്കര ഡിസ്കഷൻ ആയിരുന്നു..എനിക്കണേൽ അവിടെ നിന്നിട്ട് ബോർ അടിക്കുന്നുണ്ടായിരുന്നു.. " ഡോ......."

ഞാൻ ഓരോന്നും ആലോചിച്ചു നിന്നപ്പോ ആണ് പുറകിൽ നിന്ന് വിളി കേട്ടത്..ഞാൻ തിരിഞ്ഞു നോക്കിയപ്പോ ആളെ കണ്ടു ഒന്ന് ഞെട്ടി പോയി..അതന്നെ,,ഇന്നലെ വൈകുന്നേരം ഇടിക്കാൻ വന്ന കാറിലെ ആള്.... " വാട്ട്‌ എ പ്ലസന്റ് സർപ്രൈസ്,,,താൻ എന്താടോ ഇവിടെ.." " SK ഗ്രൂപ്പ്‌ ഓഫ് കമ്പനിസിന്റെ പേർസണൽ അസിസ്റ്റന്റ് ആണ്...അല്ല നിങ്ങൾ എന്താ ഇവിടെ.." " MK ഗ്രൂപ്പ്‌ ഓഫ് കമ്പനിസിന്റെ CEO ആണെടോ..ഞങ്ങളുടെ കമ്പനി ആയിട്ടാണ് SK ഗ്രൂപ്പ്‌ ഈ ഡീൽ ഫിക്സ് ചെയ്തിരിക്കുന്നത്.." " ഓഹ്,,,എനിക്കറിയില്ലായിരുന്നു സാർ.." " ഇന്നലെ പരിചയപെടാൻ പറ്റിയില്ല..എനിവേ ഐ ആം ആനന്ദ് കിഷോർ,,,ആൻഡ് യു.." എന്ന് പറഞ്ഞു എനിക്ക് നേരെ കൈ നീട്ടി... " ശ്രീബാല,," എന്ന് പറഞ്ഞു ഞാനും കൈ കൊടുത്തു.. " ശ്രീബാല,,വൗ നൈസ് നെയിം.." " താങ്ക്സ്..." " പരിചയപ്പെട്ട സ്ഥിതിക്ക് ഒരു കോഫി ആയാലോ.." " അയ്യോ വേണ്ട സാർ,,നോ താങ്ക്സ്,," " ഇറ്റ്സ് ഒക്കെ.." സാർ എന്തൊക്കെയോ പറഞ്ഞോണ്ട് ഇരിക്കുവാണ്..ഞാൻ അതൊക്കെ കേട്ടോണ്ടും..ഇതൊക്കെ ആണ് ബോസ്,,,നല്ല മാന്യമായ പെരുമാറ്റം,,,എല്ലാരോടും ഭയങ്കര കമ്പനി ആണെന്ന് തോന്നുന്നു..സാർ ഒള്ളോണ്ട് ബോർ അടിക്കാതെ നിന്നു.. ആനന്ദ് സാറിനോട് സംസാരിച്ചോണ്ട് ഇരുന്നപ്പോ ആണ് പുറകിൽ കത്തുന്ന കണ്ണുകളോടെ എന്നെ നോക്കി നിൽക്കുന്ന ആളെ കണ്ടത്..

അറിയാതെ തന്നെ ഞാൻ സീറ്റിൽ നിന്ന് എഴുന്നേറ്റു.. എന്റെ ഭാവം മാറിയത് കൊണ്ടാവാം സാറും പുറകിലേക്ക് നോക്കി,,,സാർ എന്റെ മുന്നിൽ കേറി നിന്നു... " ആഹ് ആദിയോ,,,ഞാൻ ശ്രീയോട് സംസാരിച്ചു നിക്കുവായിരുന്നു..." " ഡീ ഞങ്ങള് പോകുവാ നീ വരുന്നുണ്ടേൽ വാ..."- ആദി അത് കേട്ടതും ഞാൻ പോകാൻ തുടങ്ങിയതും ആനന്ദ് സാർ എന്റെ കൈ പിടിച്ചു അവിടെ നിർത്തി,,, ഞാൻ എന്താ ന്നുള്ള അർത്ഥത്തിൽ സാറിനെ നോക്കി,,,എന്റെ കയ്യിൽ പിടിച്ചത് ഞാൻ വിടീപ്പിക്കാൻ നോക്കി എങ്കിലും സാർ എന്നെ നോക്കി ഒന്നുമില്ലന്ന് കണ്ണടച്ച് കാണിച്ചു..അത് ജിത്തുവേട്ടന് ഇഷ്ടായില്ലന്നു ആ മുഖം കാണുമ്പോഴേ അറിയാം... " ശ്രീ താൻ ഒന്ന് നിക്ക്,,,എനിക്ക് ആദിയോട് സംസാരിക്കാൻ ഉണ്ട്.." " എനിക്കൊരുത്തനോടും സംസാരിക്കാൻ ഇല്ല.." ന്ന് പറഞ്ഞു എന്നെ ഒന്ന് തുറിച്ചു നോക്കി ഡോർ കൊട്ടി അടച്ചിട്ട് പോയി..അപ്പോഴേക്കും ജിത്തുവേട്ടൻ വന്നു ആനന്ദ് സാറിന്റെ പിടി എന്റെ കയ്യിൽ നിന്നും വിടീപ്പിച് ആനന്ദ് സാറിനെ ഒന്ന് ദേഷ്യത്തിൽ നോക്കിട്ട് എന്റെ കയ്യും പിടിച്ചു നടന്നു...

പോകുന്ന വഴി ഒന്നും മിണ്ടിയില്ല,,,തിരിച്ചു ഞാനും... താഴെ എത്തിയപ്പോ ജിത്തുവേട്ടൻ കയ്യിൽ നിന്ന് വിട്ടിട്ട് മാറി നടന്നു..അങ്ങനെ ഞങ്ങൾ കാറിൽ കയറി,,,ചൂടന് ഇപ്പൊ വല്ലാത്ത ദേഷ്യം ആണെന്ന് ആ മുഖം കണ്ടപ്പോ തന്നെ മനസിലായി,,,അതിന് അനുസരിച്ചു വണ്ടിയുടെ സ്പീഡും കൂടുന്നുണ്ടായിരുന്നു.. തിരിച്ചു ഓഫിസിൽ എത്തിയപ്പോ സാർ ആദ്യം തന്നെ ഡോർ വലിച്ചടചിട്ട് കേറി പോയി..പിറകെ എന്നെ ഒന്ന് നോക്കിട്ട് ജിത്തുവേട്ടനും..അതിനും മാത്രം ഞാൻ എന്ത് തെറ്റാ ദൈവമേ ചെയ്തത്... അല്പം പേടിയോടെ ആണേലും ഞാൻ ക്യാബിനിലേക്ക് ചെന്നു..കൊട്ടിയിട്ടും റെസ്പോണ്ട്സ് ഒന്നും കേക്കാഞ്ഞത് കൊണ്ട് ഞാൻ അകത്തേക്ക് കേറി,, ക്യാബിനിൽ സാറിനെ കാണാഞ്ഞത് കൊണ്ട് ഞാൻ തിരിഞ്ഞു നോക്കിയതും സാർ കൈയും കെട്ടി വാതിലിൽ ചാരി നിന്ന് എന്നെ ദേഷ്യത്തോടെ നോക്കുന്നു... ഡോർ ലോക്ക് ചെയ്തു എന്റെ അടുത്തേക്ക് നടന്നു വരാൻ തുടങ്ങി,,,പൊറകോട്ട് പോകണം എന്നുണ്ടേലും പശ തേച്ചു ഒട്ടിച്ചു നിർത്തിയപോലെ ഞാൻ അനങ്ങാനാവാതെ നിന്നു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story