പ്രണയശ്രാവണാസുരം: ഭാഗം 1

pranayashravanasuram

എഴുത്തുകാരി: അമീന

 🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋 🎶പാ പനി പനിപമാ പനിപമാ കമപാ സഗസനി പനിപമാ ഗമഗസ ഗമപ പാ പനി പനിപമാ പനിപമാ കമപാ സഗസനി പനിപമാ ഗമഗസ ഗമപ താഗ്രതാഗ്രതാഗ്രധിo താഗ്രതാഗ്രതാഗ്രധിo താഗ്രതാഗ്രതാഗ്രധിo തകജം കണ്ണോട് കാൺപതെല്ലാം തലൈവ കൺകള്ക്ക് ചോന്ധമില്ലയ്‌ കൺകള്ക്ക് ചോന്ധമില്ലയ്‌ കണ്ണോട് മനീയാനായ് അധനാൽ കണ്നിവിട്ടൂ പിരിവതില്ലൈ നീ എന്നൈവിട്ടു പിരിവതില്ലൈ താഗ്രതഗ്രതഗ്രധിo🎶 ചിലങ്കതൻ താളലയത്തിൽ എല്ലാം മറന്നു മെയ്‌വഴക്കത്തോടെ താളാത്മകമായ് ചുവടുവെച്ചു മുന്നേറവെ....ഗാനഭംഗം വരുത്തി കതിലായി ആ ശബ്ദം വന്നു പതിഞ്ഞത്..... "ശ്രാവണി.....എവിടെ പോയി കിടക്കുവടി നീ.....ടി ഒരുമ്പെട്ടോളെ.....ഇവിടെ വാടി....." ന്ന് കാതിൽ പതിയവേ.....വേഗതയേറിയ ചുവടുകൾ പതിയെ നിശ്ചലമായതും.....കാൽപാദം അടുത്തുള്ള തിട്ടയിൽ എടുത്തു വെച് കുനിഞ്ഞു ഇരുകാലുളിലായുള്ള ചിലങ്ക അഴിച്ചെടുത്ത് കയ്യിലായി ഒതുക്കി പിടിച്ചോണ്ട് തിരിഞ്ഞതും....

അരയോളം വളർന്നു നിൽക്കുന്ന കാർകൂന്തൽ ഉയർന്നു പൊങ്ങി ഊർന്ന് വീണതും ആ മുഖം അനാവൃതമായി.... ചുവപ്പിൽ സ്വർണ നിറത്തിലുള്ള ധാവണിയിൽ അവള് ഒരു അപ്സരസ് തന്നെ ആയിരുന്നു....ഒറ്റ നോട്ടത്തിൽ ദേവിയെ പോലെ തേജസ്സാർന്ന മുഖം....ശില്പിയാൽ പൂർണമാക്കപ്പെട്ട വെണ്ണക്കൽ ശിൽപ്പം പോലെ അവളുടെ ഭംഗി ജനാലവഴി അരിച്ചിറങ്ങുന്ന ആ നിലാവെളിച്ചത്തിൽ ഉദിച്ചു നിന്നു.... ഇടതൂർന്ന് വളർന്ന കാർകൂന്തൽ കയ്യാൽ വകഞ് മുന്നിലേക്കിട്ട് കൊണ്ട് തിരിഞ്ഞു നിന്നവൾ വലത് കയാൽ ചിലങ്ക കയ്യിൽ ഒതുക്കി മറുകയാൽ ദാവണി തുമ്പിൽ പിടിച്ചു ശബ്ദം വന്ന ദിക്കിലേക് അകത്തളത്തിലെ നൃത്ത ശാലയിൽ നിന്നും ഇറങ്ങിയോടി..... കാൽ പാദ ചുവടുകൾക്കനുസരിച് മുത്തുകളാൽ നിറഞ് കാലിലായി ചുറ്റി പിണഞ്ഞു കിടക്കുന്ന വെള്ളി കൊലുസിന്റെ താളം ആ ഇടനാഴിയിലൂടെ ഒഴുകി ഇറങ്ങി......

അകത്തളത്തിൽ നിന്നും ഓടിയ അവള് ഓടിച്ചെന്നു ചിലങ്ക ചുവപ്പ് നിറത്തിലുള്ള പട്ടിൽ പൊതിഞ്ഞു തിരിയിട്ട ഫോട്ടോക്ക് മുന്നിൽ വെച് ഫോട്ടോയിൽ നോക്കി ഒരു നിമിഷം കണ്ണടച്ചു നിന്നതും..... പിന്നെയും കാതിൽ ആ ശബ്ദം മുഴങ്ങി.... "ടി.....ശ്രാവണി......" ന്നുള്ള അലർച്ചയിൽ കണ്ണുകൾ വലിച്ചു തുറന്ന് അവള് തിരിഞ്ഞോടി അടുക്കള വാതിൽക്കൽ എത്തിയിരുന്നു.....ആ നിമിഷം തന്നെ കയ്യിൽ തവിയും പിടിച്ചു കൊണ്ട് ഒരു സ്ത്രീ അവളിലേക്കായി തിരിഞ്ഞു നോക്കി കൊണ്ട്.... "ഹോ....വന്നോ കെട്ടിലമ്മ....വന്നു കേറിയില്ല അപ്പഴേക്കും ആട്ടം തുടങ്ങി...നേരം ഇരുട്ടി തുടങ്ങി.....വന്നാലെങ്കിലും ഒരു കൈ സഹായം.... അതില്ല.....തുള്ളാൻ അല്ലെ അറിയൂ.....അതിനകത്തായാലും നാട്ടുകാരുടെ നെഞ്ചിലായാലും.....ന്റെ രാഘു വന്നാൽ എന്താ പറയാ....ഈ തലതെറിച്ചവൾ.....നാട്ടുകാരുടെ വാ എങ്ങനെയാ അടയാ....ഇങ്ങനെ ഒന്ന് ഉണ്ടാവുമ്പോൾ.....ന്റെ രാഘു....."

ന്ന് പറഞ്ഞപ്പഴേക്കും നമ്മടെ ശ്രാവണിക്ക് അടിമുടി എരിഞ്ഞു കയറി..... "ദേ ചിറ്റേ ഒരു കാര്യം ഞാൻ പറഞ്ഞേക്കം....നിങ്ങടെ ജയിലീന്ന് വരുന്ന പൊന്നാങ്ങള രാഘു ഏഭ്യനെ കണ്ടിട്ടാണ് ഈ തുള്ളലെങ്കിൽ അതിവിടെ നിർത്തിക്കോണം.....ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.....ശ്രാവണി ഈ ദാവണി ഉടുത്തോണ്ട് നിക്കുന്നെ ഒള്ളു....തനി തറയാ.....വല്ലാണ്ട് വിളച്ചിൽ എടുത്താൽ ഉണ്ടല്ലോ.....ആങ്ങളെടെ കൂടെ ഇറങ്ങി പോകേണ്ടി വരും.....അച്ഛൻ മരിച്ചിട്ടും മിണ്ടാതിരിക്കുന്നത് ദേ ഇവളെ ഓർത്തിട്ട് മാത്ര.....അല്ലേൽ ഈ ശ്രാവണിയുടെ സ്വഭാവം അങ്ങ് മാറും......" ന്ന് പറഞ്ഞു അടുത് അടുപ്പിൻ തിണ്ണയിൽ ഇരുന്നു ഭക്ഷണം വായിലാക്കുന്ന 19 വയസ് പ്രായം ഉള്ള പെൺകുട്ടിയെ ചൂണ്ടി കാണിച്ചോണ്ട് പറഞ്ഞു.... "ഡി.... ഡി.... നീ എന്ത് പറഞെടി....പാവം അല്ലെ നോക്കാൻ ആരും ഇല്ലല്ലോ ന്ന് കരുതി വന്ന എന്നെ പറഞ്ഞാൽ മതി..... ആ എന്നോട് തന്നെ വേണം തട്ടി കയറാൻ....ന്റെ വളർത്ത്‌ ദോഷം ന്നല്ലേ നാട്ടാര് പറയുള്ളു.....ഒരു കല്യാണം എങ്ങനെ വരും.....അതെങ്കിലും ഒന്ന് ഓർക്കണ്ടേ...." ന്ന് പറഞ്ഞു ചിറ്റ അങ്ങ് തുടങ്ങിയില്ലേ മൂക്കും ചീറ്റിയുള്ള കള്ള കരച്ചിൽ..... "മതി കള്ളക്കരച്ചിൽ കരഞ്ഞത്.....ഒരു കാര്യം ഞാൻ പറയാം.....

അവൻ ആ രാഘവ്.... നിങ്ങടെ ആങ്ങള....ഇങ്ങോട്ട് വന്നു കഴിഞ്ഞാൽ അവനോട് പറഞ്ഞേക്ക് അവന്റെ കോഴിത്തരം കൊണ്ട് ന്റെ അടുക്കലേക്ക് വന്നേക്കരുതെന്ന്.....ന്നെ അങ്ങനെ നല്ല സ്വഭാവം ഉണ്ടാക്കിയിട്ട് ചിറ്റ കെട്ടിക്കാൻ നിൽക്കണ്ട.....ആട്ടം എങ്ങോട്ടാണെന്ന് നിക്ക് മനസിലാവും...." ന്ന് പറഞ്ഞതും....അതുവരെ ദേഷ്യം പിടിച്ച മുഖം അങ്ങ് ശാന്തമാക്കി കൊണ്ട്..... "അത്‌ മോളെ ശ്രീ കുഞ്ഞേ....അവൻ നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ പുറകെ വരുന്നത്.....പിന്നെ ജയിലിൽ പോയെന്ന് ഒരു കുറവാണോ.....സ്നേഹിക്കാൻ അല്ലെ കുഞ്ഞിന് അറിയുള്ളു....അവൻ ജയിലിൽ പോയതെ നിനക്ക് വേണ്ടിയല്ലേ....നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ..... ഒരു തെറ്റും ചെയ്യാത്ത ന്റെ അനിയനെയാ അവന്മാർ പിടിച്ചോണ്ട് പോയത്.....മനയ്ക്കലെ തൊപ്പീന് ആർക്കും വേണ്ടാത്ത ഒരു വാഴ കുല വെട്ടിയതിനാ ആ പോലീസ്കാര് എടുത്തോണ്ട് പോയത്.....കേട് വന്ന വാഴക്കുല ആണെന് പറഞ്ഞു അവനെ പിറ്റേന്ന് തന്നെ വിട്ടയച്ചതും ആണ്......" അടവ് കൊണ്ട് ഇറങ്ങുവാ ചിറ്റ.....അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.....🙄 "വിട്ടോ ഇല്ലയോ എന്ന് നിക്കറിയണ്ട.....എന്നെ സംബന്ധിച്ച് അവൻ കൊല കേസിൽ ജയിലിൽ പോയവനാ...🤭😌..... ന്നോട് ഉള്ള ഇഷ്ടം..... പറയിപ്പിക്കരുത് ന്നെ കൊണ്ട്..... പഴം പൊരി വേണം ന്ന് പറഞ്ഞതിന് അങ്ങേരോട് ആരാ പറഞ്ഞത് മനയ്ക്കലെ വാഴത്തോപ്പീന്ന് ഒരു കുല പഴം വെട്ടിയെടുക്കാൻ.....🙄..

അങ്ങനെയൊക്കെയാണോ സ്നേഹം കാണിക്ക....ആണേൽ നിക്കത് വേണ്ട......അതിനെ കുറിച്ച് സംസാരിക്കാനും നിക്ക് നേരം ഇല്ല....കല്യാണം കളവാണം ന്ന് പറഞ്ഞോണ്ട് ന്റെ മുന്നിൽ വന്നേക്കരുത്......നാളെ വെളുപ്പിനെ കടയിൽ പാല് എത്തിക്കേണ്ടത....അത്‌ കഴിഞ്ഞു വേണം ദേ ഇവളെ കോളേജിൽ പോയി ചേർക്കാൻ.... നേരത്തെ കിടന്നാലേ അതിനൊക്കെ സമയം ഉണ്ടാകുള്ളൂ.....ഓടിച്ചെന്ന് കേറാൻ അത്‌ നമ്മുടെ തറവാട് ഒന്നും അല്ല.....നമ്പർ വൺ കോളേജാ.....അവിടെ അതിന്റേതായ സമയം ഒക്കെണ്ട്....." ന്ന് പറഞ്ഞു ചവിട്ടി തുള്ളി റൂമിലേക്ക്‌ വിട്ടു.....റൂമിലെത്തി ബെഡിലേക് ചാഞ്ഞു കൊണ്ട് ഓരോന്ന് ഓർത്തു കിടന്നു.... ഞങ്ങളെ സംസാരം കേട്ട് നിക്കുവല്ലാതെ ന്നെ കുറിച്ച് അറിയണ്ടേ....ഞാൻ ആരാന്നു ഇനി പറയാം....ഒത്തിരി സംശയം ഉണ്ടാകും.....ഒരു നേരം ഒഴിവ് കിട്ടണില്ല.....പിടിപ്പത് പണിയാണെ....ഒന്ന് ഒഴിഞ്ഞു കിട്ടുന്ന സമയം ന്ന് പറയണത് ഈ കിടക്കപ്പായേൽ കിടക്കുമ്പഴാ...... അപ്പോൾ പറഞ്ഞു വന്നത് ന്നെ കുറിച് അല്ലെ....അറിയാൻ മാത്രം ഒന്നും ഇല്ല.... ഞാൻ ശ്രാവണി.....എല്ലാവരുടെയും ശിവ.... നേരത്തെ ഞാൻ സംസാരിച്ചില്ലേ അത്‌ ന്റെ ചിറ്റ.....ദേവയാനി.....ന്റെ അച്ഛൻ ഭാസ്കരനും അമ്മ ലക്ഷ്മി ക്കും ഉള്ള ഏക സന്താനമാണ് ഞാൻ.....

എനിക്ക് നാല് വയസുള്ളപ്പഴ അമ്മ മരിക്കുന്നെ.....ഒന്ന് വീണതാ.....അതിൽ പിന്നെ കിടന്നു.....ഒത്തിരി കാലമൊന്നും അമ്മയെ ബുദ്ധിമുട്ടിക്കാതെ ദൈവം അങ്ങ് കൊണ്ടോയി...... അമ്മയുടെ ഓര്മയ്ക് ആകെ ഉള്ളതാ നേരെത്തെ പട്ടിൽ പൊതിഞ്ഞു വെച്ച ആ ചിലങ്കകൾ....ഒരു അസ്സൽ നർത്തകി ആയിരുന്നു അമ്മ....അതുകൊണ്ട് ഞാനും ആ പാതയിൽ കൂടെ ഒരു ചെറു എത്തിനോട്ടം നടത്തി.....എന്നും സന്ധ്യ ആയാൽ ജോലി ഒക്കെ കഴിഞ്ഞു കുളിച്ചു വന്നാൽ ആ ചിലങ്ക കെട്ടി രണ്ട് ചുവടു വെച്ചില്ലേൽ എന്തോ കുറവ് പോലെയാ.....ഓരോ ചുവടിലും അമ്മ കൂടെ ഉള്ളത് പോലെ ഒരു തോന്നലാണ്.....അതുകൊണ്ട് തന്നെ ജീവശ്വാസം പോലെ എപ്പഴും ചിലങ്ക ന്റെ കൂടെ ഉണ്ടാകും..... പിന്നെ ഞങ്ങള്ക് പറയത്തക്ക ബന്ധുക്കൾ ഒന്നും ഇല്ല....ഒളിച്ചോടി കല്യാണം കഴിച്ചത് ഒന്നും അല്ലാട്ടോ.....ഒരു മുത്തശ്ശി ഉണ്ടായിരുന്നു....അച്ഛന്റെ അമ്മ...... അമ്മമ്മടെ നിര്ബദ്ധത്തിൽ എനിക്ക് വേണ്ടി കെട്ടിയതാ ദേവയാനി ചിറ്റയെ.....ന്നെ നോക്കാൻ ആയിട്ട്.....അമ്മ മരിക്കുമ്പോൾ നാല് വയസേ ഉണ്ടാരുന്നുള്ളൂ.....

പതിമൂന്നാം വയസ്സിൽ അച്ഛനും പോയി.....അമ്മമ്മയും നേരത്തെ ടിക്കറ്റ് എടുത്തു ന്നെ ഒറ്റയ്ക്കു ആക്കി അവരും പോയി...... അച്ഛൻ പോയത് എനിക്ക് ഒരു അനിയത്തിയെ കൂടെ സമ്മാനിച്ചാണ്....ഇപ്പൊ പ്ലസ് ടു പഠിക്കാ..... ആവണി.....വീണന്ന വിളിക്കാ.....നന്നായിട്ട് പഠിക്കും അവള്.....നേരെത്തെ തിണ്ണയിൽ ഇരുന്നു ഭക്ഷണം തട്ടിവിട്ടില്ലേ അതാണ് കക്ഷി..... പിന്നെ പറയാനുള്ളത് ചിറ്റയ....ആളൊരു പാവം ആണ്.....നേരത്തെ വഴക്ക് കൂടിയത് വേറെ ഒന്നും കൊണ്ടല്ല....ഇടക്ക് അങ്ങനെയാ....ന്നെ രണ്ട് വഴക് പറഞ്ഞില്ലേൽ ആൾക്ക് ഉറക്കം വരില്ല.....😌 ഇപ്പോ ന്നെ കെട്ടിക്കാൻ നടക്ക..... വയസ് 24 ആയെ.....അതിന്റെ ഒരു അങ്കലാപ്പിലാ ചിറ്റ.....പെണ്കുട്ടിയോളെ നേരത്തെ കെട്ടിച് വിടണം ന്നാ വെപ്പ്.....ചിറ്റേടെ അല്ലാട്ടോ....നമ്മളെക്കാളും വീട്ടാരെക്കാളും ടെൻഷൻ നമ്മുടെ നാട്ടുകാർ തെണ്ടികൾക്കാണല്ലോ..😏...ബ്ലഡി ഗ്രാമാവാസീസ്...😬.. അവരുടെ വാക്കിലാണ് ഇപ്പൊ കല്യാണം കൊണ്ട് ഇറങ്ങിയേക്കുന്നെ......അതുകൊണ്ട് ചിറ്റേടെ അനിയനെ കൊണ്ട് കെട്ടിച്ചാലോ ന്നൊരു ഉദ്ദേശം ഉണ്ട്....

പക്ഷെ ഇന്ക് അതിന് കഴിയില്ല....വേറെ ഒന്നും അല്ല... അല്ലറ ചില്ലറ മോഷണം ഒക്കെണ്ട് ആൾക്ക്....വയസ് 30 ആയി.....മോഷണം ന്ന് പറഞ്ഞാൽ പൈസ ഒന്നും അല്ല.....വല്ല ചക്കയോ തേങ്ങയോ അങ്ങനെ ഉള്ളതൊക്കെ.....😁 പിന്നെ ആളോട് ഇന്ക് അങ്ങനെ ഒരു ഇഷ്ട്ടം ഒട്ടില്ല......അതുകൊണ്ട് ആ കാര്യം വരുമ്പോഴാ ഞാൻ ഇങ്ങനെ ചാടി കടിക്കണേ..... നാളെ രാഘവേട്ടൻ വരും ഇവിടെ ചിറ്റയ്ക് കൂട്ട്......കാരണം നാളെ വീണയുടെ കോളേജിൽ ചേരേണ്ട ദിവസമാണ്....അവളേം കൊണ്ട് കുറച്ചു ദൂരെയുള്ള പട്ടണത്തിലേക്കൊന്ന് പോകണം....അവിടെയുള്ള കോളേജിൽ അഡ്മിഷൻ ശരിയായിട്ടുണ്ട് അവിടെ കൊണ്ട് ചെർക്കണം...... കൂടാതെ ഇന്ക് ചെറിയൊരു ജോലി.....അതും അന്വേഷിക്കണം....ഇവിടെ നിന്ന് പാല് വിറ്റു കിട്ടുന്നത് കൊണ്ട് അവളുടെ പടിപ്പിന് എന്താകാനാ.....അച്ഛൻ പോയെ പിന്നെ ന്റെ പഠിപ് പ്ലസ് ടുവിൽ നിർത്തി....... എനിക്ക് ഒരു സ്ഥിരമായി ഒരു ജോലി അവിടെ ചെന്ന് അന്വേഷിച്ചു വേണം കണ്ടെത്താൻ.....ഇപ്പൊ താത്കാലികമായി ഒരു ഷോപ്പിൽ സെയ്ൽസ് ഗേൾ ജോലി കിട്ടിയിട്ടുണ്ട്.....റെക്കമെന്റ് ചെയ്യാൻ ആരും ഇല്ലാഞ്ഞിട്ട്.... ആഡിൽ കണ്ട് വിളിച്ചപ്പോൾ കിട്ടിയതാ.....

അവളുടെ പഠനവും ന്റെ ജോലിയും യെല്ലാം കണ്ടെത്തി ഒന്നേന്ന് തുടങ്ങണം....അച്ഛനുണ്ടാക്കി വെച്ച കുറച്ച് കടം ഉണ്ട് അമ്മയുടെ കിടപ്പിലെ ചികിത്സക്കായി മേടിച്ചതാ.....അതെല്ലാം വീട്ടും വേണം..... എന്തോ എല്ലാം ശരിയാവുംന്ന് മനസ് പറയുന്നുണ്ട്..... നാളെ ഞങ്ങൾ പോയാൽ ചിറ്റ തനിച് ആവില്ലേ.....അതാ രാഘു ചേട്ടൻ വരുന്നത്.....ഞങ്ങൾ പോകുന്ന വിഷമം കൊണ്ടാ ചിറ്റ ഇങ്ങനെ വഴക്ക് പറഞ്ഞു ആൾടെ വിഷമം കുറക്കുന്നേ..... കണ്ണ്‌ പൊട്ടുന്ന ചീത്ത പറയും സ്നേഹം കൊണ്ട....ഉറങ്ങി കഴിഞ്ഞു അടുത്തിരുന്നു തലയിൽ തലോടിയിട്ടേ കിടക്കു......ഒത്തിരി ഇഷ്ടാ ന്നേം വീണയേം..... ഇതൊക്കെയ ഞാൻ....ഇങ്ങനെയൊക്കെയ ന്റെ ജീവിതം.....🙂 നിങ്ങളോട് സംസാരിച്ചു സമയം ഒത്തിരി ആയി..... ബാക്കിയുള്ളതൊക്കെ ഇനി വഴിയേ അറിയാം ഞാൻ ഒന്ന് ഉറങ്ങട്ടെ... നേരത്തെ എണീക്കാനുള്ളതാ...... കൃഷ്ണ കാത്തോണേ..... ന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് പതിയെ കണ്ണുകൾ അടച് ഉറക്കിലേക് വഴുതി വീണു....... *******************

"ടാ.....നീർത്തട.....നി ഇത് എന്നാ ചെയ്യുവാട.... ന്റെ കർത്താവേ.....ടാ ഡെവി.....ഒന്ന് പതിയെ ഓടിക്കട.....അല്ലേൽ ഇതൊന്ന് നിർത്ത്.....ഞാൻ ഓടിക്കാം......" ന്ന് പറഞ്ഞു ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ബ്ലാക്ക് ഹൂഡി ജാക്കറ്റ് ഇട്ടവന്റെ കയ്യിലായി പിടിച്ചതും......കത്തുന്ന കണ്ണാലെ തിരിയവേ ആ കൈകളിൽ നിന്ന് കൈ താനേ അഴിഞ്ഞു മാറിയിരുന്നു..... "ഡെവി......" ന്ന് ദയനീയമായി വിളിച്ചതും..... ഹൈവേയിലൂടെ കുതിച്ചു പായുന്ന ബ്ലാക്ക് കളർ ലാമ്പോർഗിനി കാറിന് തോട്ട് മുന്നിലായി കുതിക്കുന്ന ബ്ലാക് ബെൻസിനോട്‌ ചേർന്ന് തോട്ട് തൊട്ടില്ലന്ന രീതിയിൽ കുതിച്ചു മുന്നേറി.....ചെറു അകലത്തിലായി ഒരിരമ്പലോടെ തിരിച്ചു നിർത്തി ആ കാറിനു മുന്നിലായി മുഖാമുഖം വരത്തക്ക രീതിയിൽ കൊണ്ട് വന്നു...... ആ കാർ മുന്നോട്ട് വരുന്നതിന് അനുസരിച്ച് ലാമ്പോർഗിനി പുറകിലേക്കായി ഓടിച്ചു കൊണ്ട് പേടിയോടെ അതിലേറെ കാറിന്റെ വേഗതയിൽ സീറ്റിലായി അള്ളിപിടിച് അടുത്തിരിക്കുന്നവനെയൊന്ന് നോക്കി കാൽ ആക്സിലേറ്ററിൽ അമർത്തിയതും..... "ഡെവി..... വേണ്ടടാ.....വിട്ടേക്ക്......" ന്ന് പറഞ്ഞു മുഴുവനാക്കും മുന്നേ അതുവരെ പുറകിലേക്ക് ചലിച്ചു കൊണ്ടിരുന്ന കാർ നിമിഷനേരം കൊണ്ട് മുന്നോട്ട് കുതിച്ചു.......

വേഗതയേറിയ ആ വരവിൽ ബെൻസിൽ ഇരിക്കുന്നവൻ അതിലായി ഇടിക്കും മുന്നേ പുറകിലേക്കായി അതിവേഗം ചലിപ്പിച്ചു കഴിഞ്ഞിരുന്നു....... "ഡെവി.....നിന്റെ ദേഷ്യം ഒന്നടക്കട.....വണ്ടി നിർത്താൻ.....അല്ലേൽ ന്നെ ഒന്ന് ഇറക്കിയെച്ചും പോടാ പന്നി....ഞാൻ ഒരു അവിവാഹിതൻ ആട....നീർത്തട....." ന്ന് ദയനീയമായി പല്ല് കടിച്ചോണ്ട് അലറിയതും..... അത്‌ വരെ കുതിച്ചു പാഞ്ഞ കാർ നിമിഷ നേരം കൊണ്ട് സ്റ്റിയറിങ്ങിൽ പിടിച്ചു തിരിച്ചതും...... ഒരു ഞരക്കത്തോടെ മുന്നോട്ടു കുതിച്ച കാർ മുന്നിലെ കാറിന് വിലങ്ങിനെയായി ഒരിരമ്പലോടെ വന്നു നിന്നതും........ കോ ഡ്രൈവർ സീറ്റിലിരുന്നവൻ.....സ്വയമൊന്നു നോക്കി അംഗങ്ങൾക്കൊന്നും ഭംഗം വന്നില്ലല്ലോന്നുള്ള ആശ്വാസത്തോടെ നെടുവീർപ്പിട്ടതും....... ബ്ലാക് ഹൂഡി ഇട്ടവൻ പെട്ടന്ന് ഡോർ തുറന്ന് പുറത്തിറങ്ങി..... പുറം കാലിനാൽ കാർ ഡോർ ചവിട്ടി അടച്ചതും..... അകത്തിരിക്കുന്നവൻ....ഇനിയുള്ളത് കാണാനുള്ള കരുത്തനിക്കില്ലന്റെ കർത്താവേ.....അവനിൽ നിന്ന് മറ്റവന്റെ പല്ലും നഖവുമെങ്കിലും വീട്ടാർക്ക് കാണിച്ചു കൊടുക്കാൻ ബാക്കി വെക്കാനെങ്കിലും പറയണേ...... ന്ന് മുകളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു കൊണ്ട് കണ്ണുകൾ അടച്ചു സീറ്റിലേക് ചാരി ഇരുന്നു.....

കാറിൽ നിന്നിറങ്ങിയവൻ തന്റെ കാറിന്റെ പിറകിലെ ഡിക്കി തുറന്ന് ഹോക്കി സ്റ്റിക്ക് കയ്യിലെടുത്ത് മുന്നിലെ കാറിനെ ലക്ഷ്യം വെച്ച് നടന്നു..... നടന്നടുക്കും തോറും ഒരു കയ്യിൽ നിന്ന് മറുകൈയ്യില്ലായി ഉയർന്നു പൊങ്ങുന്ന ഹോക്കി സ്റ്റിക്ക് വലതുകൈയിലായി പിടി മുറുക്കി.....എരിയുന്ന കണ്ണാലെ ആ കാറിന് മുന്നിലായി നിന്ന് കൊണ്ട് ഫ്രന്റ് മിററിന് നേരെ സ്റ്റിക്ക് ആഞ്ഞു വീശിയതും....... ചില്ലുകൾ തകർന്ന് നാല് പാടും ചിതറി തെറിച്ചു..... വലത് കയ്യിൽ നിന്നും ഇടത് കയ്യിലേക്കായി സ്റ്റിക്ക് മാറ്റി കാറിന്റെ ബോണറ്റിൽ ചാടി കയറി വലതുകൈയാൽ ഡ്രൈവർ സീറ്റിൽ ഇരിക്കുന്നവനെ പിടിച് ഫ്രന്റ് മിറർ വഴി വലിചെടുത് റോഡിലേക്കായി വലിച്ചിട്ടു..... ബോണറ്റിൽ നിന്ന് ചാടി ഇറങ്ങി റോഡിൽ കിടക്കുന്നവന്റെ നേരെ നടന്നടുത്തതും ആ കിടക്കുന്നവൻ ഭയത്തോടെ പുറകിലേക്കായി നിരങ്ങിയതും.... നടന്ന് വന്നവൻ തലയൊന്ന് കുടഞ്ഞതും..... തലയെ മൂടിയ ഹൂഡി ക്യാപ് പുറകിലേക്ക് അഴിഞ്ഞു വീണതും......സ്ട്രീറ്റ് ലൈറ്റ്ന്റെ വെളിച്ചത്തിൽ ആ മുഖം അനാവൃതമായി.....

ഇടതൂർന്ന പീലികളാൽ നിറഞ്ഞ തീക്ഷണതയേറിയ ചെമ്പൻ മിഴികൾ.....വെട്ടിയൊതുക്കിയ താടി.....നെറ്റിയിലേക്കായി ചാഞ് കിടക്കുന്ന മുടിയിഴകൾ ചെറു കാറ്റിൽ ഇളകിയാടി..... വലത് കയ്യാൽ നെറ്റിയിലേക്ക് ചാഞ്ഞു കിടന്ന മുടിയിഴകൾ പുറകിലേക്കായി വകഞ്ഞു മാറ്റിയ കയ്യിലായി പച്ച കുത്തിയിരിക്കുന്നു..... ഇടത് കയ്യിലായി പിണഞ്ഞു കിടക്കുന്ന ബ്ലാക് ത്രെഡ് ആൻഡ് സിൽവർ ചെയിൻ.... ദൃഢമായ ഒതുങ്ങിയ ശരീരം.....എല്ലാം കൊണ്ടും എ പെർഫെക്ട് ഹോട് ആൻഡ് ഹാൻഡ്‌സം...... ഡേവിഡ് കളത്തിൽ പറമ്പൻ... # ദി ഗ്രേറ്റ്‌ എംപെറോർ ഓഫ് ദി കളത്തിൽ ഗ്രുപ്സ് ആൻഡ് ഇൻഡസ്ട്രി..... # നിലത്ത് കിടക്കുന്നവനിരികിലേക്കായി നടന്നടുക്കവേ ആ മുഖം കണ്ടു പേടിയോടെ.... "ഡേവിഡ്......" ന്ന് ഉച്ചരിക്കവേ...... ഇടം കാൽ കൊണ്ട് മുഖത്തിനിട്ട് ആഞ്ഞു വീശി അടിച് അവനിലേക്കായി കുനിഞ് കോളറിലായി പൊക്കിയെടുത്തു തിരിച്ചു നിർത്തി കാറിന്റെ ബോണറ്റിലേക്കായി തള്ളിയതും.....അതിന് മേലെയായി മലർന്നടിച്ചു വീണു..... അടിയുടെ വേദനയാൽ ഒന്ന് പുളഞ്ഞു കൊണ്ട് അതിന്മേൽ നിന്നെണീക്കാൻ ഒരുങ്ങവെ കൊടുങ്കാറ്റ് കണക്കെ ഓടിയടുത്ത ഡേവിഡ്......

വലത് കാൽ ഉയർത്തി അവനരികിലായി കാറിനു ബോണറ്റിൽ വെച്ച് മുഖം അവനിലേക്കായി അടുപ്പിച്ചു കൊണ്ട് കോളറിൽ പിടിചുയർത്തി എരിയുന്ന കണ്ണാൽ ദൃഢമായ സ്വരത്തോടെ......മുഖത്തായി വിരിയുന്ന പുച്ഛഭാവത്തോടുകൂടെ..... "ഫ്രഡറിക് കുരിശിങ്കൽ.....നിന്റെ തന്ത ആൽഫ്രഡ് കുരിശിങ്കലിനോട്‌ പോയി പറഞ്ഞേക്.....ഈ ഡേവിഡിന്റെ ഒരു രോമത്തിൽ തൊടാൻ നീയും നിന്റെ കൂട്ടാളികളും ജനിച്ചിട്ടില്ലാന്ന്......... ഇനിയും തടസ്സമായി നിയോ നിന്റെ അപ്പനോ എനിക്ക് കുറകെ വന്നാൽ...... കത്തിച്ചു കളയും ഡെവി......എനിക്ക് ഒരു വാക്കേ ഒള്ളു....പറഞ്ഞാൽ പറഞ്ഞത് ചെയ്തിരിക്കും ഈ ഡേവിഡ് കളത്തിൽ പറമ്പൻ......എണീച് പോടാ %%#%*#..... നി ഒന്നും ഒരു ഇരയെ അല്ല.....എനിക്ക് നേരെ ഊള കളികൾ കൊണ്ട് ഇറങ്ങിയാൽ ഇനി ഒരു മുന്നറിയിപ്പിന് നിൽക്കില്ല.....പിഴുതു കളയും ഞാൻ വേരോടെ......ഉയർത്തെഴുന്നേൽക്കില്ല പിന്നെ നീയും നിന്റെ കുരിശിങ്കൽ തറവാടും....പിന്നെ നിന്റെ പുന്നാര പെങ്ങളോട് പോയി പറഞ്ഞേക്ക്....എന്റെ അടുക്കൽ അവളുടെ വൃത്തികെട്ട നോട്ടം കൊണ്ടോ പ്രവർത്തി കൊണ്ടോ വന്നാൽ നിനക്ക് നോക്കാൻ പിന്നെ നിന്റെ പെങ്ങൾ കാണില്ല....." ന്ന് പറയലും മുഷ്ടി ചുരുട്ടി മുക്കിനിട്ട് പഞ്ച് ചെയ്തും......മൂക്കിൽ നിന്നും ബ്ലഡ്‌ വന്നതും......വേദനയാൽ മൂക്കും പൊത്തി നിലത്തൊട്ടിരുന്നു ഡേവിഡിന്റെ മുഖത്തേക് മിഴികൾ ഉയർത്തിയതും......

ചൂണ്ടുവിരലിനാൽ വാണിംഗ് കൊടുത്തു കൊണ്ട് തിരിഞ് തന്റെ വണ്ടിയിൽ കയറി ഡ്രൈവിംഗ് സീറ്റിൽ ഇരുന്നതും..... അതിനുള്ളിലിരുന്നവൻ..... "കൊന്നോടാ അവനെ......"😁 ന്നുള്ള ചോദ്യത്തോടൊപ്പം.....ദയനീയമായി നോക്കിയതും......വെട്ടിത്തിരിഞ്ഞു കൊണ്ട് ഡേവിഡ് അവനെ നോക്കിയതും...... "ഹല്ലേലുയ സ്ത്രോത്രം......" ന്ന് പറഞ്ഞു ഇളിച്ചോണ്ട് കോട്ടുവാ ഇട്ട്... "യൂ.....കേരിയോൺ......"😌 ന്ന് പറഞ്ഞു സീറ്റിലേക്ക് ചെരിഞ്ഞു കിടന്നു......ഇടം കണ്ണാൽ ഒളിഞ്ഞു നോക്കിയതും...... ഇതുവരെ കലിപ്പ് നിറഞ്ഞ മുഖത്തു ചെറു പുഞ്ചിരി കണ്ട് പിടിക്കാൻ കഴിയാത്ത രീതിയിൽ മിന്നി മറഞ്ഞതും...... മറ്റവൻ സമാധാനത്തോടെ നെഞ്ചിൽ കൈ വെച്ച് സീറ്റിൽ നേരെ ഇരുന്നതും......വാഹനം അതിവേഗത്തിൽ മുന്നോട്ട് കുതിച്ചു പാഞ്ഞിരുന്നു...... അതിവേഗം ചലിച്ചു കൊണ്ട് ആ ബ്ലാക് ലാമ്പോർഗിനി ദീപപ്രഭയാൽ മുങ്ങിക്കുളിച്ചു തലയെടുപ്പോടെ നിക്കുന്ന ആ വലിയ വീടിന് ഗേറ്റ്ന്ന് മുന്നിലായി എഴുതിയ...... കളത്തിൽ പറമ്പൻ...... നെയിം ബോർഡ് കടന്ന് അകത്തേക്കു പ്രവേശിച്ചു കഴിഞ്ഞിരുന്നു...... തുടരും......

Share this story