പ്രണയശ്രാവണാസുരം: ഭാഗം 100

pranayashravanasuram

എഴുത്തുകാരി: അമീന

എന്നാൽ അതെ റൂമിൽ തനിക്ക് മുന്നിലായി തെല്ലകലത്തിൽ ചുരുണ്ടു കിടക്കുന്ന ശിവയെ നോക്കിയ അഭി പുറത്ത് കടക്കാനൊരു മാർഗവുമില്ലാതെ നിസ്സഹായതയാൽ കയ്യിലെ ഓഫായി കിടക്കുന്ന തന്റെ സെൽ ഫോൺ ഊക്കോടെ നിലെത്തേക്കായ് എറിഞ്ഞുടച്ചു......... ശിവയെ ഒന്ന് നോക്കിയവൻ വാതിലിൽ ഊക്കോടെ ചവിട്ടിയെങ്കിലും തുറക്കാതെ വന്നതും ദേഷ്യം ഉച്ചസ്ഥായിലെത്തിയ അഭി തന്റെ മുഷ്ടി ചുരുട്ടവേ...... "ആഹ്......അമ്മാ...." ന്ന് ഞരക്കത്തോടെ പുളഞ്ഞവളുടെ ശബ്ദം തന്റെ കാതിലായി പതിഞ്ഞതും വെട്ടിതിരിഞ്ഞവൻ ശിവയ്‌ക്കരികിലേക്കാ ഓടിയടുത്തു......അവളുടെ കയ്യിലായി പിടിച് കൊണ്ട്....... "ശിവ..... എണീക്ക്....നിനക്കെന്താടാ പറ്റിയെ......." "വയ്യ അഭിയേട്ടാ.....തളർന്നു പോകുന്ന പോലെ......നിക്കാകെ കൂടെ ന്തൊക്കെയോ മാറ്റം സംഭവിക്കുന്നത് പോലെ തോന്നണു........" "ഏയ്യ് റിലാക്സ്..... ഒന്നും ഇല്ല മോളെ......." "ന്നെ.....ന്നെ ഇവിടെ ഇട്ടേച് പോയ്ക്കോ അഭിയേട്ട..... പ്ലീസ് പൊയ്ക്കോ എങ്ങനെയങ്കിലും ഇവിടുന്ന് പോ......." "നീയെന്തൊക്കെയാ ഈ പറയുന്നത്..... നിനക്കെന്താ പറ്റിയതെന്ന് പറയ്‌ ശിവ.....ഞാൻ ഇവിടെ പെട്ടത് മുതൽ നീയിങ്ങനെ തളർന്നു കിടക്കുവാ......" ന്ന ചോദ്യതത്തിന് ശിവയുടെ മനസിലേക്കായ് കുറച്ച് മുൻപിവിടെ അരങ്ങേറിയ സംഭവങ്ങൾ കടന്ന് വന്നു......... #....

തന്റെ വാക്കിൽ കലിപ്പിട്ട് പോയ ഡെവിക്ക് പുറകെ ചെറു പുഞ്ചിരിയോടെ നടക്കവേയാണ് പെട്ടന്ന് ആരോ തന്റെ വാ മൂടിയതും.....ഞൊടിയിടയിൽ ആരുടെയൊക്കെയോ കൈ പിടിയിൽ താൻ അകപ്പെട്ടിരുന്നു....... അവരിൽ നിന്നും കുതറി മാറാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നു.....തന്നെ പിടിച്ചടക്കുന്നതിനിടയിൽ തലയിലെ വിഗഴിഞ്ഞു മുടി ഒന്നാകേ ഊർന്ന് വീണു....... തനിക്ക് മുന്നിൽ എന്തക്കെയോ പറഞ്ഞു നിൽക്കുന്ന ഡെവിക്ക് നേരെ ശബ്ദമുയർത്താൻ കഴിയാതെ താൻ ആശ്രയത്തിനായി കൈ നീട്ടും മുൻപ് തന്റെ ബോധം മുഴുവനായി മറഞ്ഞിരുന്നു...... പിന്നീട് കണ്ണ് തുറക്കുമ്പോൾ താൻ കണ്ടത് അടച്ചിട്ട മുറിക്കുള്ളിലെ ബെഡിൽ തന്നെ കൊത്തിവലിക്കുന്ന നാല് ജോഡി മിഴികളായിരുന്നു...... പിടഞ്ഞെണീറ്റ എന്നെ പിടിച്ചു വെച്ചവരിൽ നിന്നും കഴിയുന്ന പോലെ എതിർക്കാൻ ശ്രമിച്ചെങ്കിലും അവന്മാരുടെ കരുത്തിൽ പലപ്പോഴും തളർന്നു പോയിരുന്നു...... ചെറുത്തുനിൽപ്പിൻ ഫലമായി അവരിൽ നിന്നും കവിളിലായി ഏറ്റ പ്രാഹാരത്തോടൊപ്പം ബെഡിലേക്കായ് മറിഞ്ഞു വീണ നേരത്ത് തന്നെ അവന്മാരിലൊരാളുടെ ഫോണിൽ കാൾ വന്നത്...... അതെടുത് സംസാരിച്ചവൻ പിന്നീട് തനിക്ക് നേരെ സ്പീക്കർ ഓൺ ചെയ്ത് ഫോൺ നീട്ടി പിടിച്ചതും മറു പുറത്ത് നിന്നും ഒരു പൊട്ടിച്ചിരിയാണ് കേട്ടത്.........

"ശ്രാവൺ...... നൊ നൊ..ശിവ......." ന്ന ശബ്ദം കേട്ട ശിവ അത് നടാഷയുടെ ആണെന്ന് തിരിച്ചറിഞ്ഞു...... "നടാശ......." "അതേടി....ഞാൻ തന്നെ.....നീയെന്തു കരുതി എന്നെ അടിചൊതുക്കിയത് കൊണ്ട് ഞാൻ പേടിച്ചോടുമെന്ന് കരുതിയോ...... അത്രപെട്ടെന്ന് തോൽക്കുന്നവളല്ല ഞാൻ..... ശരിയാണ് തെറ്റിപ്പോയി ഈ വേശത്തിൽ നീയെന്റെയടുത്ത് എത്തുമെന്ന് ഊഹിച്ചില്ല.....അങ്ങനെ നി തന്നതും മേടിച്ചിരിക്കുമെന്ന് കരുതിയോ....നീ എനിക്കെതിരെ തിരിഞ്ഞതിനുള്ള ശിക്ഷ ഇപ്പോൾ ഈ നിമിഷം നിനക്ക് തരുവാ..... ന്ന് ഉച്ചത്തിൽ പൊട്ടിച്ചിരിയോടെ പറഞ്ഞവൾ....തനിക്കു ചുറ്റും നിൽക്കുന്ന ആ നാല് പേരോടായി ...... "ഡോ.....ഞാൻ പറഞ്ഞതുപോലെ നിങ്ങളുടെ കൈയ്യിലുള്ള ഡ്രഗ് അവളിലേക്ക് ഇൻജെക്ട് ചെയ്തേക്ക് ബാക്കിയൊക്കെ ഞാൻ പറയാതെ അറിയാലോ......." ന്ന് ചോദിച്ചവർ.... അറിയാമെന്നു പറഞ്ഞു വഷളൻ ചിരിയോടെ തന്നെ നോക്കവേ നടാശ ശിവയോടായി...... "ശിവ.... കുറച്ച് മുൻപ് നിയെന്നെ വേദനിപ്പിച്ചതിന് നിനക്ക് ഞാൻ നൽകുന്ന സമ്മാനം അവരുടെ പക്കലുണ്ട്.....സന്തോഷത്തോടെ അതങ്ങ് മേടിച്ചേക്ക്......" ന്ന് പറഞ്..... "ഡോ ചെന്ന് അവളുടെ ശരീരത്തിൽ അത് കുത്തിവയ്ക്ക്.....അവളുടെ കരച്ചിൽ അത് എനിക്ക് ഇവിടെ കേൾക്കണം......"

ന്ന് പറഞ്ഞതും അവരിൽ ഒരുത്തൻ തന്നെ വന്ന് കടന്ന് പിടിച് നിമിഷ നേരം കൊണ്ട് മറ്റൊരുത്തൻ നൽകിയ സൂചി തന്റെ കൈതണ്ടയിലായ് കുത്തിയിറക്കി....അതിൽനിന്നും രക്ഷനേടാനെന്നോണം കുതറിമാറാൻ നോക്കിയെങ്കിലും അവരുടെ കൈകരുത്തിന് മുന്നിൽ തനിക്ക് ചലിക്കാൻ പോലും കഴിഞ്ഞില്ല....... തന്റെ ശരീരത്തിലേക്ക് മരുന്ന് കുത്തിവെച്ചതും അവൻ തന്നെ പിടിച് ബെഡിലേക്കായ് തള്ളി....... എന്റെ ശരീരത്തിൽ അവർ എന്താണ് കുത്തിവെച്ചതെന്ന് അറിയാതെ ഞാൻ ഒരു നിമിഷം തറഞ്ഞു നിന്നു........ അതേസമയം നടാശ നിറഞ്ഞ പരിഹാസത്തോടെ........ "പേടിക്കേണ്ട ശിവ നിന്നെ കൊല്ലാൻ ഉള്ള ഒരു മരുന്നും അല്ല നിന്റെ ശരീരത്തിലേക്കവർ കുത്തി വെച്ചിരിക്കുന്നത്....... നീയെന്നെ ആക്ഷേപിച് വിളിചൊരു വാക്കുണ്ടല്ലോ.... കാമ പ്രാന്തിയെന്ന്...... ആ വാക്ക് ഇനി നിനക്ക് ചാർത്തി തരാൻ പോവുകയാണ്....... നിന്റെ ശരീരത്തിനുള്ളിലേക്ക് കടത്തിവിട്ട മരുന്നുണ്ടല്ലോ.....ഓരോ അഞ്ചു മിനിറ്റ് സമയം കഴിയുംതോറും നിന്നെ അത് നിന്നെ ഇഞ്ചിഞ്ചായി തകർത്തുകൊണ്ടിരിക്കും...... ചെറിയൊരു ഡ്രഗാണ് നിന്റെ ശരീരത്തിൽ ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്നത്.... സെക്ഷുവൽ ഡീസയർ....

.ആ ഡ്രഗിന്റെ പ്രവർത്തനഫലമായി നിന്റെയുള്ളിൽ മറ്റൊരു പുരുഷ ശരീരത്തിലേക്ക് പടർന്നുകയറാനുള്ള ആഗ്രഹ തീവ്രത വർധിക്കും......ഓരോ 5 മിനിറ്റ് കഴിയും തോറും നിന്നിൽ അത് അധികരിച്ചു കൊണ്ടിരിക്കും....... നിന്റെ ശരീരത്തെയോ നിന്റെ ശരീരം പ്രകടിപ്പിക്കുന്ന ആഗ്രഹങ്ങളെയൊ നിനക്ക് തടുക്കാൻ കഴിയാതെ വരും........ പോക പോകെ അത് നിന്നെ ഒരു മുഴു ഭ്രാന്തിയാക്കി മാറ്റും......ഏതുവിധേനെയും നിന്നിലുരുതിരിയുന്ന വികാരം ക്ഷമിപ്പിക്കാൻ നി പലവിധത്തിലും ശ്രമിക്കും..... ആ മരുന്നു നിന്റെ ശരീരം മുഴുവനായി പടർന്നു കഴിഞ്ഞാൽ നിനക്ക് നീ ചെയ്യുന്നതൊ പ്രവർത്തിക്കുന്നതൊ നിന്റെ മനസിന്റെ കൈപ്പിടിയിൽ നിന്നും ഊർന്ന് പോകും ശിവ.....അത് നിന്നെയൊരു ഭ്രാന്തിയാക്കും കാമ പ്രാന്തി...... ആ ഭ്രാന്ത് ശമിപ്പിക്കാൻ ഞാൻ നിനക്ക് ഞാൻ തരുന്നതാണ് ആ നിൽക്കുന്നവരെ......എൻജോയ് ശിവ......." ന്നുപറഞ്ഞ് ഉച്ചത്തിൽ പൊട്ടിച്ചിരിച്ചതും അവളുടെ വാക്കുകളിൽ തറഞ്ഞു നിന്നു പോയ ശിവ പകപ്പോടെ മുന്നിൽ നിൽക്കുന്നവരെ നോക്കവെ നടാശ അവന്മാരോടായി....... "ഞാൻ പറഞ്ഞതുപോലെ അവളായിട്ട് മുന്നിട്ടിറങ്ങും വരെ നിങ്ങളായി അവളെ ഒന്നും ചെയ്യരുത്..... എല്ലാം പറഞ്ഞതുപോലെ.....

ന്നുപറഞ് കോൾ ഓഫ് ആയതും ശിവ ഉള്ളിൽ ഉയർന്ന അകാരണമായ ഭയത്തോടെ തനിക്ക് മുന്നിൽ നിൽക്കുന്നവരെ നോക്കി....... തനിക്ക് നേരെ വശളൻ ചിരിയുമായി നിൽക്കുന്നത് കണ്ടവൾക്ക് ശരീരത്തിലൂടെ പുഴുവരിക്കുന്ന പോലെ തോന്നി......... ബെഡിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുവെ അതിലൊരുത്തൻ തനിക്ക് തെല്ലകലത്തിൽ ബെഡിൽ വന്നിരുന്നതും ശിവ പിടഞ്ഞു മാറി..... "എ.... എന്താ......" ന്ന് വിറയലോടെ ചോദിക്കവേ അവൾക്ക് നേരെ കൈ നീട്ടാൻ ഒരുങ്ങാവേയാണ് വീണ്ടും ഫോൺ ബെൽ മുഴങ്ങിയത്....... കാൾ എടുത്ത് ചെവിയോട് ചേർത്ത്‌ അൽപ്പം സമയം കഴിഞ്...... "ഡേയ്.... ബോസ്സ് നമ്മോട് ഇവിടുന്നിറങ്ങാൻ......." "അപ്പൊ ഇവൾ........" "നമുക്ക് കിട്ടിയ നിർദ്ദേശം ഇതാണ്......." ന്ന് പറയവേ തനിക്കരികിൽ ബെഡിലായിരുന്നവൻ തന്നെ അടിമുടി നോക്കി നിരാശയോടെ അവന്മാർക്ക് പുരകെ വെളിയിലേക്കിറങ്ങവെ ബെഡിൽ നിന്ന് പിടഞ്ഞെണീക്കും മുൻപ് തനിക്ക് മുൻപിൽ കതകടഞ്ഞു കഴിഞ്ഞിരുന്നു...... പിടച്ചിലോടെ വാതിൽക്കലേക്കായ് ഓടിയടുത്ത് വാതിൽ മുട്ടി വിളിച്ചെങ്കിലും യാതൊരു പ്രതികരണവും ഇല്ലാതെ വന്നു...... തളർച്ചയോടെ വാതിൽക്കലായി നിലത്ത് ഇരുന്നതും മിഴികൾ മങ്ങിയടയുന്നത് പോലെ തോന്നിയതും തലയൊന്ന് കുടഞ്ഞു......

തന്റെ ശരീരത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നത് പോലെ തോന്നവെ തനിക്കുള്ളിൽ ഭയം ഏറി വന്നു....... "കൃഷ്ണ........." നുള്ളാലേ വിളിച്ചവൾ പതിയെ ബെഡിലേക്കായ് വന്നു കിടന്നതും ശരീരത്തിലൂടെ മിന്നൽ പിണറപ്പ് പോലെ എന്തോ പാഞ്ഞു കയറവെ പിടഞ്ഞെണീറ്റവൾ ബെഡിലായിരുന്ന് കിതച്ചു...... ആ മരുന്നിന്റെ ഫലമായി അവളിൽ വികാരം ഉണർന്ന് തുടങ്ങിയിരുന്നു...... അവളെറിയാതെ തന്നെ പലതും ആഗ്രഹിച്ചു പോയവൾ അടുത്ത നിമിഷം പൂർവ സ്ഥിതിയുലേക്ക് വന്നു തളർച്ചയോടെ ബെഡിലേക്കായ് കിടന്നു....... മരുന്നിന്റെ പ്രവർത്തനം ഓരോ അഞ്ച് മിനിറ്റിലും അവളിൽ മിന്നൽ പോലെ പാഞ്ഞു കയറവെ ശിവ ബെഡിൽ കിടന്ന് പിടഞ്ഞു പോയിരുന്നു........ ആ സമയം അവയെ കണ്ട്രോൾ ചെയ്യാൻ കഴിയാതെ തലമുടിയിൽ അമക്കി പിടിച്ചവൾ ഉച്ചത്തിൽ കരഞ്ഞു പോയിരുന്നു...... അടുത്ത അഞ്ച് മിനുട് അവൾ ശാന്തമായി കിടക്കവേയാണ് പെട്ടന്ന് കതക് തുറന്ന് ആരോ അകത്തേക്ക് വന്നു വീണത്..... തളർച്ച ബാധിച്ച മിഴിയോടെ അവൾ അവിടെയായി അഭിയെ കാണെ പുതു പ്രതീക്ഷയോടെ ബെഡിൽ നിന്ന് പിടഞ്ഞെണീക്കവെ അവർക്ക് മുന്നിൽ വാതിൽ കൊട്ടിയടക്കപെട്ടു...... നിലത്ത് നിന്ന് എണീറ്റ അഭി വാതിലേക്ക് ചെന്ന് തട്ടവെ ശിവ.....

"അ... അഭിയേട്ട......." ന്ന് വിളിച്ചതും അവൻ ഞെട്ടലോടെ തിരിയവേ അവിടെ ശിവയെ കണ്ട്....... "ശിവ......." ന്ന് വിളിച്ചു അവൾക്ക് നേരെ ച്ചുവട് വെക്കവേ ആ നിമിഷം തന്നെ അത്യധികം വേഗത്തിൽ ശിവയിൽ മിന്നൽ പോലെ കടന്ന് പോയതും..... "ഇച്ചായാ..........." ന്ന് അലറി വിളിച്ചവൾ പിടഞ്ഞു പോയതും ബെഡിൽ നിന്ന് നിലത്തൊട്ടായി മറിഞ്ഞു വീണു.....അത് കാണെ...... "ശിവ........" ന്നലറി അഭി ഓടിയെടുത്ത് നിലത്ത് നിന്നും ശിവയെ പിടിച്ചണീപ്പിച്ചതും അവന്റെ കയ്യിൽ കിടന്ന് പിടഞ്ഞു പോയിരുന്നു ശിവ...... "ശിവ എന്താടാ പറ്റിയെ ശിവ......." ന്ന് ഉറക്കെ ചോദിക്കവേ പതിയെ ശിവ ശാന്തമായതും കിതപ്പോടെ ഇറുകെ അടച്ച മിഴികൾ തുറന്നു അഭിയെ നോക്കി....... "അ.... അഭിയേട്ടാ......." "എന്താ ശിവ പറ്റിയെ........." "നി.... നിക്ക് വയ്യ അഭിയേട്ടാ..... ആകെ വിറക്കുവാ ഞാൻ...... അഭിയേട്ട പ്ലീസ് എങ്ങനെ യെങ്കിലും ഇവിടുന്ന് പുറത്തു കടന്നേ പറ്റൂ....പ്ലീസ്.... പോ... പോയി കതക് തുറക്കുവോ.....വയ്യ നിക്ക്......." "റിലാക്സ് ശിവ.... ഞാൻ ഒന്ന് നോക്കട്ടെ... പേടിക്കേണ്ട......" ന്ന് പറഞ്ഞവൻ കതക് അടിച്ചും ചവിട്ടിയും തുറക്കാൻ ശ്രമിച്ചു......എന്നാൽ തുറക്കാൻ കഴിയാതെ തനിക്ക് മുന്നിലായി തെല്ലകലത്തിൽ ചുരുണ്ടു കിടക്കുന്ന ശിവയെ നോക്കിയ അഭി പുറത്ത് കടക്കാനൊരു മാർഗവുമില്ലാതെ നിസ്സഹായതയാൽ കയ്യിലെ ഓഫായി കിടക്കുന്ന തന്റെ സെൽ ഫോൺ ഊക്കോടെ നിലെത്തേക്കായ് എറിഞ്ഞുടച്ചു.........

വീണ്ടും ശിവയ്ക്ക് അരികിലായ് വന്നതും ശിവ ഒഴുകിയിറങ്ങുന്ന മിഴിനീരോടെ നിലത്തായി അമർന്നു കിടന്നു....... ഇടക്കിടക്ക് ശരീരത്തിൽ പടർന്നു കയറുന്ന മാറ്റം ശിവയെ തളർത്തി കൊണ്ടിരുന്നു.....ആ നിമിഷം അവൾ ഒന്നാകെ ചുരുണ്ടു കൂടി കിടന്നു....... നടഷയിൽ നിന്നറിഞ്ഞ കാര്യം അനു നിമിഷം ശിവയിലായി ഭയം ഏറി കൊണ്ടിരുന്നു...... അവളിലെ മാറ്റത്തെ ശിവ സ്വയം തിരിച്ചറിഞ്ഞു തുടങ്ങാൻ മാത്രം അവളിൽ മരുന്നിന്റെ പ്രവർത്തനം കൂടി വന്നു കൊണ്ടിരുന്നു...... ഇല്ല.... കഴിയില്ലെനിക്ക്.... അ... അഭിയേട്ടൻ...ഇല്ല......നിക്കിവിടുന്ന് പുറത്ത് കടന്നേ പറ്റൂ..... അറിയാതെ പോലും മറ്റൊരു കണ്ണാൽ എനിക്ക് ആരെയും കാണാൻ കഴിയില്ല.... സുഹൃത്തും കൂടപ്പിറപ്പിനെ പോലെ കണ്ടവനെ ആ രീതിയിൽ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നാൽ കൃഷ്ണ ഈ ശരീരത്തിൽ ജീവൻ വേണ്ടെന്ന് തീരുമാനിക്കേണ്ടി വരും നിക്ക്....... ഇച്ചായാ.... എവിടെയാ .... തന്റെ പാതിക്ക് നേരെ ഉയരെണ്ട ഭാവത്തെ മറ്റൊരാൾ ക്ക് മുന്നിൽ ആവേണ്ടി വന്നാൽ കാത്ത്‌ നിൽക്കില്ലാട്ടോ ഇച്ചായാ ശിവ സ്വയം ഇല്ലാണ്ടയാകും..... കഴിയണില്ല കൃഷ്ണ... ശരീരം എന്തൊക്കെയോ ആഗ്രഹിച്ചു തുടങ്ങുന്നു.....തന്റെ ശരീരത്തെ മുഴുവനായി ആ ഭാവം കീഴടക്കും മുൻപ് തനിക്ക് എന്തെങ്കിലും ചെയ്തേ പറ്റൂ........

ന്ന് മനസ്സിൽ മൊഴിഞ്ഞവൾ തളർച്ച പോലും വക വെക്കാതെ നിലത്ത് നിന്ന് ആയാസപെട്ടേണീറ്റ് നിന്നതും അഭി..... "ശിവ....നീ....നി ഓക്കേ അല്ലെ....." ന്ന് ചോദിച്ചു അരികിലേക്ക് വന്നതും അവനിൽ നിന്നും മുഖം തിരിച്ചവൾ പെട്ടന്ന് പിന്നിലേക്ക് മാറി നിന്നു...... "അഭിയേട്ട പ്ലീസ്... എങ്ങനെ യെങ്കിലും ഏട്ടനെങ്കിലും ഒന്ന് പുറത് പോ...... എന്റെ സ്ഥിതി വളരെ മോശമായി കൊണ്ടിരിക്കുവാ..... പ്ലീസ്......" "ആദ്യം നീ നിനക്ക് എന്താ പറ്റിയെന്ന് പറയ്‌ ശിവ........" "ന്നെ.... ന്നെ ആരൊക്കെയോ പിടിച്ചു വെച് ന്റെ ശരീരത്തിൽ ഡ്രഗ് ഇൻജെക്ട് ചെയ്തേക്കുവാ ഏട്ടാ......." "ഡ്രഗോ....... " "മ്മ്....സെക്ഷ്വൽ ഡിസയർ ഇൻക്രീസ് ചെയ്യുന്ന ഡ്രഗ്......." ന്ന് പറഞ്ഞു നിർത്താവേ അഭി തറഞ്ഞു നിന്ന് പകപ്പോടെ ശിവേയെ lനോക്കിയതും....അവനെയൊന്ന് നോക്കാൻ പോലും കഴിയാതെയവൾ നിസ്സഹായതയോടെ....... "പ്ലീസ് അഭിയേട്ട.... ഒന്ന് പുറത്ത്......" ന്ന് പറഞ്ഞു മുഴുവനാകും മുൻപ് ആ മരുന്നിന്റെ എഫക്റ്റ് അവളുടെ ശരീരത്തിൽ പിന്നെയും ഉയർന്ന് വന്നതും കണ്ണുകൾ ഇറുകെ അടച്ചവളുടെ ശരീരത്തിൽ ഒന്നാകെ വിറയൽ കടന്നുപോയി.....തൽഫലമായി പിന്നിലേക്ക് വെച്ചു പോയവളെ ഇരു കയ്യാൽ അഭി താങ്ങി പിടിച്........ "ശിവ........" ന്ന് വിളിച്ചെങ്കിലും തളർന്നുപോയ ശിവ അവന്റെ ഷർട്ടിൽ ചുരുട്ടിപ്പിടിച്ച് നെഞ്ചിലേക്കു കവിൾ ചേർത്തുവച്ചു.......

താൻ സുഹൃത്തായും കൂടപ്പിറപ്പായും പോലെ കണ്ടവളുടെ അവസ്ഥയിൽ നീറിയ അഭി വാൽസല്യത്തോടെയവളെ തന്നിലേക്ക് ചേർത്തു...... എന്നാൽ അടുത്ത നിമിഷം അവളുടെ ശരീരത്തിൽ മരുന്നിന്റെ പ്രവർത്തനം വേഗത്തിലായി കൊണ്ടിരിക്കെ ഇറുകെ അടച്ച കൺപോളകൾ അവൾ വലിച്ചു തുറന്നു..... പക്ഷെ അഭി ഇതറിയാതെ അവളെ സമാധാനിപ്പിക്കാനെന്നോണം തലയിൽ തഴുകാൻ കൈ ഉയർത്തവെ......ശിവയുടെ മനസ്സ് പൂർണ്ണമായും ആ മരുന്നിനോട് പ്രതികരിക്കാനെന്നോണം ഒരുങ്ങിയിരുന്നു...... ആ മരുന്നിന്റെ പൂർണമായ പ്രവർത്തനത്തിന് ഒരു നിമിഷം മുൻപ് അവളുടെ മനസ്സിലേക്ക് ഡെവിയുടെ മുഖം കടന്നു വന്നതും..... പൂർണമായും മരുന്നി ലേക്ക് അടിമപ്പെടാതെ നിന്ന ശിവ കണ്ണുകൾ ഇറുക്കിയടച്ചു തലയൊന്നു കുടഞ്ഞു..... "ശിവ...." ന്ന് അഭി ആകുലതയോടെ വിളിക്കവെ അടുത്ത പ്രാവശ്യം കൂടുതൽ കഠിനമായി മരുന്നിന്റെ പ്രവർത്തനമാരംഭിക്കും മുൻപ് ശിവ അവനിൽ നിന്നും പിടഞ്ഞു മാറി ഇരൂകയ്യാൽ നെഞ്ചിൽ പിടിച് മുന്നോട്ട് തള്ളി മാറ്റിയിരുന്നു...... പെട്ടെന്നുള്ള അവളുടെ പ്രവൃത്തിയിൽ അഭി പുറകിലേക്ക് വെച്ചു പോയെങ്കിലും വീഴാതെ ബാലൻസ് ചെയ്തു നിന്നു......... "ശിവ എന്താടാ നിനക്ക്....."

ന്ന് ചോദിച്ചതും അടുത്ത നിമിഷം തന്നെ ശിവയുടെ ശരീരത്തിലൂടെ മരുന്നിന്റെ എഫക്റ്റ് ഇരച്ചുകയറി....... തല്ഫലമായി നിന്നു കിതച്ചവളുള്ള ബോധത്തോടെ..... 'പോ.......അഭിയേട്ട....." ന്ന് കിതപ്പോടെ അവനിൽ നിന്ന് മുഖം തിരിച്ചു പറഞ്ഞതും ടെൻഷനോടെ അഭി..... "ശിവ......." ന്ന് വിളിച്ചു മുന്നോട്ടു പാദം വെക്കും മുൻപ് അവിടെ അടുത്തുള്ള ടേബിളിലെ ഫ്ലവേഴ്സ് എടുത് ഊക്കോടെ നിലത്തേക്കായ് എറിഞ്ഞുടച്ചലറി...... "പോകാൻ..... എന്റെ കണ്മുന്നീന്ന് പോ അഭിയേട്ട......" ന്ന് അലറിയവളെ ഒരുവേള അഭി ഭയത്തോടെ നോക്കി നിന്ന് പോയി....... "കൂടുതൽ സംസാരിച്ച് നിൽക്കാതെ പോകുന്നുണ്ടോ..... എന്റെ ശരീരത്തിൽ മരുന്ന് പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട് അതെനിക് നിയന്ത്രിക്കാൻ കഴിയാതെ വരുവാ...... ആ മരുന്നിൽ പൂർണമായി അടിമപ്പെടും മുൻപ് എന്റെ കൺമുന്നിൽ നിന്ന് ഒന്ന് പോയി തരാമോ...... വയ്യ അഭിയേട്ട.....നിങ്ങൾക്ക് നേരെ തെറ്റായെനിക്ക് നോക്കേണ്ടി വന്നാൽ ആ നിമിഷം എന്നിൽ ജീവൻ കാണില്ല......" ന്ന് പറഞ്ഞു നിലത്തേക്കായ് ഊർന്നരിക്കുന്നവൾ..... കവിളിനെ നനച്ചോഴുകുന്ന മിഴിനീർ തുള്ളികളെ സ്വതന്ത്രമാക്കി വിട്ടു...... പലപ്പോഴും തന്റെ മനസ്സോ ശരീരമോ കൈപ്പിടിയിൽ ഒതുങ്ങുന്നില്ലെന്ന സത്യം മനസ്സിലാക്കവേ അവളുടെ ഉള്ളിൽ ഡെവിയുടെ മുഖം കൂടുതൽ തെളിമയോടെ തെളിഞ്ഞുവന്നു......

"ഇച്ചായ......" ന്നുള്ളo മന്ത്രിച്ച അടുത്ത നിമിഷം മനസ്സിൽ പടർന്ന വേദനയോടെ ..... "ഇച്ചായാ......." ന്ന് അലറി വിളിച്ചവൾ പൊട്ടി കരഞ്ഞിരുന്നു....... കരച്ചിൽ തേങ്ങലിലേക്ക് വഴി മാറവെ എന്തുചെയ്യണമെന്നറിയാതെ അഭി വിരലിനാൽ നെറ്റിയിൽ ഉഴിഞ്ഞു..... തേങ്ങലോടെ ഇരുന്നവൾ പൊടുന്നനെ മിഴികൾ ഉയർത്തി ചാറ്റുമോന്ന് നോക്കിയവളുടെ മിഴികൾ തിരികെ അഭിയിൽ പതിഞ്ഞതും...... ഇനി പൂർണമായും മരുന്ന് വ്യാപിക്കാൻ കുറഞ്ഞ സമയമുള്ളൂവെന്ന് മനസ്സിലാക്കിയവൾ നിലത്തുനിന്നും പിടഞ്ഞെണീറ്റ് അതിവേഗത്തിൽ അഭിക്കരികിലേക്കായ് ഓടിടിയടുത്ത് അവന്റെ കൈ പിടിച്ചു വലിച്ചു മുന്നോട്ടോടി ഇരുന്നു........ ആദ്യമൊന്ന് തറഞ്ഞു നിന്നെങ്കിലും കാര്യമറിയാതെ ശിവയെ വിളിക്കും മുൻപ് അവനെയും വലിച്ചു കൊണ്ടവൾ അടുത്തുള്ള വാഷ്റൂമിലേക്കായവനെ തള്ളി പുറത്തേക്ക് കതകടച്ചുകൊണ്ട്....... "അഭിയേട്ടാ.....അകത്തൂന്ന് ലോക്ക് ചെയ്യ്........." "ശിവ......." "ഞാൻ പറയുന്നതൊന്ന് കേൾക്ക്.... അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞാൽ ഞാൻ പ്രവർത്തിക്കുന്നതെനിക്ക് പോലും മനസിലായെന്ന് വരില്ല......നിക്ക് അകത്തേക്ക് വരാൻ പറ്റാത്ത രീതിയിൽ ലോക്ക് ചെയ്യ് അഭിയേട്ട......... ഒരു കാരണം കൊണ്ട് പോലും ഇങ്ങോട്ട് വന്നേക്കരുത്........" ന്ന് പറഞ്ഞു നിർത്തിയതും അകത്തു ലോക്ക് ചെയ്യുന്ന സൗണ്ട് കേട്ട് ശ്വാസം വലിച്ച് വിട്ട് പുറകിലേക്ക് ചുവടുകൾ വെചവൾ ഇടറുന്ന കാൽപാദങ്ങളോടെ പുറകിലേക്ക് ചുവട് വെച്ചവൾ കട്ടിലിൽ തടഞ്ഞു നിന്നതും.......

കട്ടിലിനു താഴെ നിലത്തായിരുന്ന് കട്ടിലോട്ട് ചേർന്ന് മുട്ടിലായ് മുഖമൊളിപ്പിച്ചു കൂനിക്കൂടി ഇരുന്നു........ ക്ലോക്കിൽ കൃത്യം 12:00 അടിച്ചതും അവൾക്കുള്ളിൽ പല ആഗ്രഹങ്ങളും അതിന്റെ ഉന്നതമായ അവസ്ഥയിലെത്തി കഴിഞ്ഞിരുന്നു........ തന്റെ ശരീരം മറ്റൊരു പുരുഷ ശരീരത്തെ ആഗ്രഹിക്കുന്നത് അവൾ പോലുമറിയാതെ അവളിൽ ഉയർന്നുതുടങ്ങി.......കൂനിക്കൂടി ഇരുന്നവൾ പതിയെ ചെരിഞ്ഞു നിലത്തേക്കായി പതിഞ്ഞു കിടന്ന് ചുരുണ്ടുകൂടി......അപ്പോഴും അവളുടെ മിഴികൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി.......... എന്നാൽ പുറത്ത് ഓരോ ഫ്ളോറും ഓടിനടന്ന് ആ കീ ക്ക് അനുയോജ്യമായ വാതിൽ തിരഞ്ഞെടുക്കാൻ കഴിയാതെ ഡെവി തളർച്ചയോടെ സ്റ്റെപ്പിലായിരുന്നു....... അലസമായി കിടക്കുന്ന മുടിയും വിയർപ്പിനാൽ കുതിർന്ന ഷർട്ടും അവന്റെ അവസ്ഥയെ വിളിച്ചോതി......... തളർച്ചയോടെ അവൻ ഫസ്റ്റ് ഫ്ലോറിലേക്കുള്ള സ്റ്റെപ്പിലായിരുന്ന് ഇനിയെന്തു ചെയ്യണമെന്നറിയാതെ മുടിയിലായി കൊരുത്ത് വലിച്ചു..... പതിനൊന്നാം ഫ്ലോറിൽ ഇപ്പോഴും പ്രോഗ്രാം തകൃതിയായി നടന്നു കൊണ്ടിരിക്കുന്നതിനാൽ എല്ലാ ഫ്ലോറിലും ആളുകൾ ശൂന്യമായിരുന്നു..... ആശങ്കയോടെയും നിരാശയോടെയും അവന്റെ കണ്ണുകൾ നിറഞ്ഞു..... "ശിവ എവിടെയാ കൊച്ചെ നീ........"

ന്നുള്ളിൽ പടരുന്ന വേദനയോടെ മന്ത്രിച്ചതും..... ഓരോ നിമിഷവും തനിക്ക് വിലപ്പെട്ടതാണന്നുള്ള ഓർമ്മയിൽ അവൻ സ്റ്റെപ്പിൽ നിന്നും പിടഞ്ഞെണീറ്റ് താഴത്തെ ഫ്ളോറിലെ റൂമുകൂടെ നോക്കുവാനായി ഇറങ്ങാൻ നിൽക്കവേയാണ് അവന്റെ കാതിൽ രണ്ടുപേരുടെ സംസാരം പതിഞ്ഞത്....... "എവിടെ നോക്കിയാ നീ നടക്കുന്നത് ഉത്തരവാദിത്വമില്ലാത്ത ഒരു സ്റ്റാഫിനെയും ഞാനെന്റെ ഹോട്ടലിൽ നിയമിക്കില്ലെന്ന് അറിയില്ലേ..... എന്നിട്ട് അത്രയും ഇംപോർട്ടന്റായ കീ നി എവിടെ കൊണ്ട് കളഞ്ഞു...... നാളെ രാവിലെ ഒരു വിഐപി വരുന്നതാണ് അവർ പ്രത്യേകം ബുക്ക് ചെയ്തതാണ് ആ റൂം...... ആ റൂം ഇന്റെ എല്ലാ ഉത്തരവാദിത്വവും നിന്നെ ഏൽപ്പിച് കയ്യിൽ തന്നതല്ലേ ആ കീ.....കളഞ്ഞു വന്നു നിൽക്കുന്നത് കണ്ടില്ലേ......" ന്ന് ആ ഹോട്ടലുടമയുടെ ശകാരം കേട്ട് ഒരു 23 വയസ്സ് പ്രായമുള്ള ചെക്കൻ തലയും കുനിച്ചു നിന്നു...... "സോറി സാർ..... ആ കീ എന്റെ കയ്യിൽ ഉണ്ടായിരുന്നതാണ്....... പ്രോഗ്രാം നടക്കുന്ന ഹാളിലേക്ക് പോകുംവഴിയാണ് എന്റെ കയ്യിൽ നിന്നുമത് നഷ്ടമായത്....... ഒരു കാലുകൊണ്ട് വയ്യാത്ത ആൾ തന്നെയും മറികടന്ന് പോയപ്പോ തട്ടി വീണിരുന്നു..... അയാൾ പോയതിന് പുറകെ ഞാൻ ആ ഫ്ലോറിൽ കീ തിരഞ്ഞിരുന്നു സാർ പക്ഷെ........" "നിന്റെയൊരു പക്ഷെ പോയി തിരഞ്ഞെടുത്തു കൊണ്ട് വാ.....

റൂം നമ്പർ പോലും ഇല്ലാത്ത സ്പെഷ്യൽ ലസ്വറി റൂമിന്റെ കീ കൊണ്ട് പോയി കളഞ് നിക്കുവാ........" ന്ന് പറഞ്ഞ് അയാൾ അവിടെ നിന്നും നടന്നുനീങ്ങിയതും അവരുടെ ഒരു വാക്കിൽ ഡെവി തറഞ്ഞു നിന്നു....... "നാശം പിടിക്കാൻ ആ കാൽ വയ്യാത്ത ആളെ ഒന്ന് സഹായിക്കാൻ പോയിട്ട് ദിവിടുന്ന് പോയ അങ്ങേരുടെ വായീന്ന് മുഴുവൻ കേട്ടത് ഞാൻ........" ന്ന് പിറുപിറുത്ത് കൊണ്ട് സ്റ്റെപ് കയറവേ അടുത്തനിമിഷം അവന്റെ കോളറിൽ പിടിച്ചു വലിച്ച് ഡെവി ചുമരോട് ചേർത്തു വെച്ചിരുന്നു....... പകച്ചു പോയ ആ ചെക്കൻ കണ്ണും മിഴിച്ച് നോക്കിയതും വലിഞ്ഞുമുറുകിയ മുഖവുമായി നിൽക്കുന്ന ഡെവിയെ കണ്ട്...... "ആ.... ആരാ.... ഞാനൊന്നും ചെയ്തില്ല സാർ......" "റൂം എവിടെ......" "ന്റെ പോന്ന് സാറേ ...അത് ഇപ്പോഴും 12 ത് ഫ്ലോറിൽ ഉണ്ട്.....അവിടെ ആ ഒരു റൂമേയുള്ളൂ...ഞാൻ ആ റൂമൊന്നും കൊണ്ട് കളഞ്ഞില്ല....കീ യെ കൊണ്ട് കളഞ്ഞുള്ളൂ......ഞാൻ തിരഞ്ഞെടുത് ആ കീ കൊണ്ട് വന്നേക്കാം.....ആദ്യം മുതലാളി.... ഇപ്പൊ......." ന്ന് പറഞ് മുഴുവനാക്കും മുൻപേ അവന്റെ കോളറിൽ നിന്നും കൈവിട്ട് സ്റ്റെപ്സ് കയറി അതിവേഗത്തിലുള്ള അവന്റെ ഓട്ടം കണ്ട് ആ പയ്യൻ വായും തുറന്നു നിന്നു....... ആദ്യ ഫ്ലോർ കയറി നേരെ ലിഫ്റ്റിലേക്ക് ബട്ടൺ പ്രസ്സ് ചെയ്തു.....ലിഫ്റ്റിനുള്ളിൽ അക്ഷമയോടെ നിന്ന ഡെവിയുടെ മിഴികൾ ശിവയുടെ അവസ്ഥയിൽ അറിയാതെ....... വേദന കൊണ്ടും നിസ്സഹായത കൊണ്ടും ചുമന്ന കലങ്ങി...... "ശിവ......."

ന്നുള്ളം മന്ത്രിച്ചവൻ ലിഫ്റ്റിന് പോലും വേഗതയില്ലെന്ന രീതിയിൽ കലിയിൽ ചവിട്ടി കഴുത്തിലായി പിണജു കിടക്കുന്ന കുരിശ് മാലയിൽ വിരൽ ചുഴറ്റി അക്ഷമയോടെ നിൽക്കവേ ലിഫ്റ്റ് ഡോർ അവൻ മുന്നിൽ തുറന്നതും അവന്റെ മിഴികൾ നീണ്ട് കിടക്കുന്ന ഇടനാഴിയിലായി പതിഞ്ഞു..... അവിടെക്കായ് വേഗത്തിൽ കടന്നവൻ റൂമിനയായി തിരയവേ അവിടെ ഒരൊറ്റ റൂം പോലും കാണാതെ പകച്ചു നിന്നു...... ആ ഇടനാഴിയിലൂടെ മുന്നോട്ടു ഓടിയവൻ ഒരു ഡോർ പോലും കാണാതെ വന്നതും നിസ്സായതയോടെ അവിടെയായി മുട്ടിലിരുന്നു..... "ശിവ......വേർ ആർ യു damnt....നീയില്ലാതെ പറ്റുന്നില്ലടി...... ശിവ......." ന്ന് ഹൃദയം പൊട്ടി അലറി കരഞ്ഞവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി മിഴി നീർ അടർന്നു ആ ഫ്ലോറിലായി പതിഞ്ഞതും..... തന്റെ തൊട്ടടുത്ത റൂമിൽ തന്റെ ശരീരത്തിലൂടെ ഒഴുകി പരക്കുന്ന മരുന്നിന്റെ എഫക്ട് അവളിൽ പൂർണമായും പടർന്നു കയറി കഴിഞ്ഞിരുന്നു....... അവളിൽ ഉയർന്ന് വരുന്ന വികാരത്തെ ക്ഷമിപ്പിക്കാൻ കഴിയാതെ നിസഹായതയാൽ അവൾ...... "ഇച്ചായാ........" ന്ന് അലറി കരഞ്ഞവളുടെ ഉൾബോധം ഇപ്പോഴും തന്റെ പാതിയിൽ നിറഞ് നിന്നിരുന്നു....അതിന്റെ പ്രതിഫലനമെന്നോണം അലറി കരഞ്ഞവളുടെ നാവിൽ നിന്നും തന്റെ പാതിയുടെ നാമം ഉതിർന്ന് വീണു.......

നിസ്സഹായതയിൽ തളർച്ചയോടെ ആ ഫ്ലോറിൽ ചുമരോട് ചേർന്ന് നിന്നതും അവന്റെ കാതിലായി..... "ഇച്ചായാ......." ന്ന ശിവയുടെ ചങ്ക് പൊട്ടിയുള്ള കരച്ചിൽ കാതിൽ പതിഞ്ഞതും മിഴികൾ ഇറുക്കിയടച്ചവൻ പൊടുന്നനെ വലിച്ചു തുറന്നു...... തനിക്ക് തൊട്ടടുത് നിന്നും ശിവയുടെ കരച്ചിൽ കേട്ട് അവന്റെ ഹൃദയം പൊള്ളി പിടഞ്ഞു പോയി...... "ശിവ......." ന്ന് വിളിച്ചവൻ നിലത്ത് നിന്നും പിടഞ്ഞെണീറ്റു.... താൻ ചാരിയിരുന്ന ചുമരുകൾക്കപ്പുറമാണ് തന്റെ പാതി എന്ന തിരിച്ചറിവ് ഒരേസമയമവനിൽ സന്തോഷവും ആശങ്കയും നിറച്ച്...... തിരിഞ്ഞു ചുമരിലേക്കായ് കൈ ചേർത്ത് വെച് തട്ടിയതും താൻ ഇതുവരെ ചേർന്നിരുന്നതൊരു വാതിലാണെന്ന് മനസ്സിലായി ചുറ്റും സൂക്ഷിച്ചുനോക്കിയപ്പോൾ ഒരു ഭാഗത്തായി കുഞ്ഞു കീ ഹോൾ കണ്ടതും പിന്നീടൊട്ടും അമാന്തിക്കാതെ കൈവശമുള്ള കീയാൽ വാതിൽ തുറന്നിരുന്നു...... അഴിഞ്ഞുലഞ്ഞ മുടി കൊരുത്ത് പിടിച് നിലത്തായ് കൂനികൂടിയിരുന്ന് അലറിക്കരയുന്ന ശിവയെ കണ്ട് ഡെവിയുടെ ഉള്ളo വേദനയിൽ നീറി പുകഞ്ഞു........ "ശിവ......." ന്ന് വിളിച്ചതും പൊടുന്നനെ അവളുടെ കൈകൾ നിശ്ചലമായി പതിയെ മുഖമുയർത്തി നോക്കവേ തനിക്കു മുന്നിൽ കിതപ്പോടെ വന്നു നിൽക്കുന്നു ഡെവിയെ കാണെ അൽപ്പ സമയത്തേക്കെങ്കിലും ശിവയുടെ മിഴിയിൽ അവനോടുള്ള പ്രണയം കുതിച്ചുയർന്ന അടുത്ത സെക്കൻഡിൽ അവളുടെ മിഴികളിലെ ഭാവം മാറി മറിഞ്ഞിരുന്നു.......

ഒട്ടും അമാന്തിക്കാതെ പിടഞ്ഞെണീറ്റവൾ കാറ്റുപോലെ ഡെവിയിലേക്കായ് ഓടിയടുത് നെഞ്ചിലേക്കായ് ചേർന്നിരുന്നു..... തന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു നിന്നവളെ ഒന്നൂടെ ഇറുകി ചേർത്ത് പിടിച്ചതും......ഡെവിയുടെ ശബ്ദം തിരിച്ചറിഞ്ഞ അഭി വാഷ്‌റൂം ഡോർ തുറന്നു പുറത്തിറങ്ങി....... "ഡെവി........" ന്ന് വിളിച്ചവൻ അവർക്കരികിലേക്കടുക്കവേ തന്നോട് പറ്റിച്ചേർന്നു നിൽക്കുന്ന ശിവയുടെ കൈകളുടെ മുറുക്കം ശരീരത്തിൽ അധികരിക്കുന്നത് മനസ്സിലാക്കിയ ഡെവി തന്റെ പെണ്ണിൽ നിന്നും ആ മരുന്നിലെക്കുള്ള ഭാവമാറ്റം പൂർണമായെന്ന് തിരിച്ചറിഞ്ഞതും തന്നിലേക്ക് നടന്നുവരുന്ന അഭിക്ക് നേരെ ഉച്ചത്തിൽ........ "അഭി പുറത്ത് പോ........." "ഡെവി.... ശിവ........." ന്നുള്ള അവന്റെ ആകുലതയെ വകവെക്കാതെ..... "പോകാൻ......." ന്നലറിയതും അഭി ആ അവസ്ഥ മനസിലാക്കി പെട്ടന്ന് തന്നെ പുറത്ത് കടന്നിരുന്നു........ തങ്ങൾക്ക് പിറകിലായി വാതിൽ അടഞ്ഞതും മിഴികൾ ഇറുകെ അടച് ദീർഘമായി ശ്വാസം വലിച്ചു വിട്ട ഡെവിയുടെ നെഞ്ചിലായി ശിവയുടെ അധരം പതിഞ്ഞു കഴിഞ്ഞിരുന്നു........ തുടരും........ Nb :റിയൽ ആയിട്ട് സംഭവിക്കാത്ത പലതും ന്റെ സ്റ്റോറിയിൽ കാണും.....കൂടുതൽ ചിന്തിക്കാതെ കഥയെ കഥയായി മാത്രം കാണുക.....😌😌 ............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story